Thursday, January 27, 2011

ഖുർആ നിലെ ശിക്ഷാനിയമങ്ങൾ

ഗോത്രവർഗ സമൂഹങ്ങളിൽ മാത്രം പ്രായോഗികമായ ഖുർആനിക ശിക്ഷാ നിയമങ്ങൾ ആധുനിക ജനാധിപത്യ സമ്പ്രദായത്തിലും പ്രസക്തമാണെന്ന വാദം അടിസ്ഥാന രഹിതമല്ലേ?

അല്ല. ശിക്ഷാനിയമങ്ങളുടെ ലക്ഷ്യം കുറ്റകൃത്യങ്ങൾ ഇല്ലാതെയാക്കു കയാണെങ്കിൽ ഖുർആൻ നിർദേശിച്ച ശിക്ഷാനിയമങ്ങൾ പൗരാണികകാ ലത്തേതു പോലെതന്നെ ഇന്നും പ്രസക്തമാണ്‌; എന്നും പ്രസക്തമായി രിക്കുകയും ചെയ്യും. വ്യക്തികൾക്ക്‌ തങ്ങളുടെ ഇഷ്ടാനുസരണം പ്രവർത്തിക്കുവാനുള്ള സ്വാതന്ത്ര്യം നൽകുകയെന്നാണ്‌ ജനാധിപത്യത്തിന്റെ അർഥമെങ്കിൽ അ

ത്തരം സമൂഹങ്ങളിൽ ഖുർആനിക നിയമങ്ങൾ അപ്രായോഗികമായിരി ക്കുമെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ, പൗരന്മാർക്ക്‌ സൃഷ്ടിപരമാ യി പുരോഗമിക്കുവാനുള്ള സകല സ്വാതന്ത്ര്യവും നൽകുകയും പ്രസ്‌ തുത സ്വാതന്ത്ര്യത്തെ സമൂഹത്തിന്‌ ദോഷകരമായ രീതിയിൽ വിനിയോ ഗിക്കുന്നത്‌ തടയുകയും ചെയ്യുകയാണ്‌ ജനാധിപത്യ സമൂഹത്തിലെ നിയ മങ്ങളുടെ ലക്ഷ്യമെങ്കിൽ അവിടെ ഖുർആൻ പ്രദാനം ചെയ്യുന്ന ശി ക്ഷാനിയമങ്ങളെപ്പോലെ പ്രസക്തവും പ്രായോഗികവുമായ മറ്റൊന്നുമി​‍െ ല്ലന്നതാണ്‌ വസ്തുത. മനുഷ്യസമൂഹത്തിന്റെ ഘടനയിൽ എന്തെന്തു മാറ്റങ്ങളുണ്ടായാലുംവ്യ ക്തിയുടെ വികാരങ്ങളിലോ ചോദനകളിലോ അടിസ്ഥാനപരമായി യാതൊ രു മാറ്റവുമുണ്ടായിട്ടില്ലെന്ന വാസ്തവം നാം മനസ്സിലാക്കേണ്ടതുണ്ട്‌. പൗരാണിക കാലത്ത്‌ എന്തെല്ലാം മൂല്യങ്ങൾ സമൂഹത്തിന്റെ സ്വച്ഛമാ യ നിലനിൽപിന്‌ അനിവാര്യമായിരുന്നുവോ അതേ മൂല്യങ്ങൾതന്നെ യാണ്‌ ആധുനിക സമൂഹത്തിലും സംരക്ഷിക്കപ്പെടേണ്ടതായിട്ടുള്ളത്‌. പ്രസ്തുത മൂല്യങ്ങളിൽനിന്ന്‌ വ്യതിചലിക്കുവാൻ വ്യക്തികൾ മുതിരുന്ന ത്‌ അരാജകത്വത്തിനും അതുവഴി സാമൂഹിക ഘടനയെത്തന്നെ തകർ ക്കുന്നതിനും നിമിത്തമാകും. സമൂഹത്തിന്റെ നേരെ വ്യക്തി നടത്തുന്ന ആക്രമണത്തെയാണ്‌ കുറ്റം എന്നു പറയുന്നത്‌. കുറ്റങ്ങൾ ഇല്ലാതെയാകുന്നതിലൂടെ മാത്രമേ സമൂഹ ത്തിന്റെ സ്വച്ഛന്ദമായ ഒഴുക്ക്‌ സാധ്യമാകൂ. കുറ്റം ചെയ്യുന്നവരെ ശിക്ഷി ക്കുകയെന്നതിലുപരിയായി കുറ്റങ്ങൾ ഇല്ലാതെയാക്കുവാൻ പരിശ്രമി ച്ചുകൊണ്ട്‌ സമാധാനപരമായ സാമൂഹിക ജീവിതം സാധ്യമാക്കുകയെ ന്നതാണ്‌ ശിക്ഷാനിയമങ്ങളുടെ ആത്യന്തിക ലക്ഷ്യം. ഈ ലക്ഷ്യം സാ ക്ഷാത്കരിക്കുവാൻ സാധിക്കുന്ന ശിക്ഷാനിയമങ്ങൾ നിർദേശിക്കുന്നുവെ ന്നുള്ളതാണ്‌ ഖുർആനിന്റെ സവിശേഷത. ഈ രംഗത്ത്‌ ഖുർആനിനെ പ്രായോഗികമാക്കുന്നത്‌ ഈ സവിശേഷതയാണ്‌.

ഖുർആനിലെ ശിക്ഷാനിയമങ്ങൾ ഏതു തരത്തിലുള്ളവയാണ്‌? വ്യക്തി കേന്ദ്രീകൃതമോ, സമൂഹ കേന്ദ്രീകൃതമോ?

വ്യക്തി, സമൂഹം തുടങ്ങിയ അമൂർത്ത സങ്കൽപങ്ങളെ ഖുർആൻ നോ ക്കിക്കാണുന്നത്‌ ഭൗതിക പ്രത്യയശാസ്ത്രങ്ങളുടെ വീക്ഷണത്തിൽനിന്ന്‌ തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെയാണ്‌. അത്‌ അതിന്റെ ശി ക്ഷാനിയമങ്ങളിലും പ്രകടമാണ്‌. ജനിച്ചുവളർന്ന പ്രത്യേക ചുറ്റുപാടുകളു ടെയും സാഹചര്യങ്ങളുടെയും സ്വാധീനവലയത്തിൽനിന്ന്‌ മോചിതനാ കുവാൻ കഴിയാത്ത ഒരു കളിപ്പാവ മാത്രമായി മനുഷ്യനെ കാണുന്ന ഫ്രോയി ഡിയൻ ചിന്താരീതിയുമായി ഇസ്ലാം പൊരുത്തപ്പെടുന്നില്ല. സമൂഹ ത്തിലെ സാമ്പത്തിക മാറ്റങ്ങൾ മാത്രമാണ്‌ വ്യക്തിയിലെ അഹംബോധ ത്തെയും മൂല്യങ്ങളെയുമെല്ലാം നിശ്ചയിക്കുന്നത്‌ എന്ന മാർക്സിയൻ വീക്ഷണവും ഇസ്ലാമിന്‌ അന്യമാണ്‌. സ്വതന്ത്രരായി ജനിച്ചവരെ സ്വത ന്ത്രമായിത്തന്നെ ജീവിക്കുവാൻ അനുവദിക്കുന്നതിലൂടെയാണ്‌ അവരുടെവ്യ ക്തിത്വത്തിന്റെ പൂർണമായ പ്രകാശനം സാധ്യമാവുകയെന്ന മുതലാ ളിത്തത്തിന്റെ കാഴ്ചപ്പാടിനെയും ഇസ്ലാം നിരാകരിക്കുന്നു. സമ്പ ത്തും സാഹചര്യങ്ങളും ചുറ്റുപാടുകളുമെല്ലാം മനുഷ്യരുടെ വ്യക്തിത്വ​‍െ ത്ത സ്വാധീനിക്കുന്നുവെന്ന വസ്തുത ഇസ്ലാം അംഗീകരിക്കുന്നു. എ ന്നാൽ വ്യക്തിയെ സൃഷ്ടിക്കുന്നത്‌ അതൊന്നുമല്ല. വ്യക്തിയിലെ അഹം ബോധത്തെ സൃഷ്ടിക്കുന്നതും സാഹചര്യങ്ങൾക്കൊത്ത്‌ തന്റെ നിലപ ​‍ാട്‌ എന്താണെന്ന്‌ തീരുമാനിക്കുവാൻ അവനെ പര്യാപ്തനാക്കുന്ന തും അവന്റെ മാത്രം സവിശേഷതയായ ആത്മാവാണ്‌. മനുഷ്യനു മാ ത്രം നൽകപ്പെട്ട ദൈവികദാനമാണത്‌. നന്മയെയും തിന്മയെയും വ്യവഛേ ദിച്ചു മനസ്സിലാക്കുന്നതിനും തെരഞ്ഞെടുക്കുന്നതിനും അവന്‌ കഴിവു നൽകുന്നത്‌ ഈ ആത്മാവത്രെ. വ്യക്തികളാണ്‌ സമൂഹത്തെ സൃഷ്ടിക്കുന്നത്‌. വ്യക്തിയെ വിമലീകരി ക്കുന്നത്‌ ദൈവിക നിയമങ്ങളാണ്‌. ധാർമിക നിയമങ്ങൾ അനുസരിക്കു ന്ന വ്യക്തികൾ ഉൾക്കൊള്ളുന്ന സമൂഹം സമാധാനപൂർണവും നന്മ ഉ ൾക്കൊള്ളുന്നതുമായിരിക്കുമെന്നുറപ്പാണ്‌. ഈ നിയമങ്ങൾ സ്വമേധയാ അനുസരിക്കുകയാണ്‌ വ്യക്തി ചെയ്യേണ്ടത്‌. അതുവഴി മാത്രമേ ആത്മസം സ്കരണം സാധ്യമാകൂ. എന്നാൽ, ഏതൊരു സമൂഹത്തിലും ധാർമി ക നിയമങ്ങളിൽനിന്ന്‌ വ്യതിചലിക്കുവാൻ ശ്രമിക്കുന്ന ചിലരെങ്കിലുമു ണ്ടാകും. അവരെ തടഞ്ഞുനിർത്തിയിട്ടില്ലെങ്കിൽ സമൂഹത്തിൽ തിന്മകൾ വ്യാപിക്കുന്നതിനും അതുവഴി അരാജകത്വത്തിനും നിമിത്തമാവും. ഇങ്ങ നെ തിന്മകൾ വ്യാപിക്കുന്നതിനെ തടഞ്ഞുനിർത്തുന്നതിനായുള്ളതാൺശി ക്ഷാനിയമങ്ങൾ. വ്യക്തിയെയും സമൂഹത്തെയും പരിശുദ്ധമായി നിലനിർത്തുകയാണ്‌ ഖുർആനിലെ ശിക്ഷാനിയമങ്ങളുടെ ലക്ഷ്യം. വ്യക്തിയെ സമൂഹത്തിനുവേ ണ്ടിയോ സമൂഹത്തെ വ്യക്തിക്കുവേണ്ടിയോ ബലികൊടുക്കണമെന്ന വീക്ഷണം ഇസ്ലാം ഉൾക്കൊള്ളുന്നില്ല. വ്യക്തിസ്വാതന്ത്ര്യത്തിന്മേൽ സമൂഹത്തിന്റെ നേരിയ കൈകടത്തൽപോലും അക്ഷന്തവ്യമായിക്കരു തുന്ന മുതലാളിത്ത വീക്ഷണവും സമൂഹത്തിനുവേണ്ടി വ്യക്തിയുടെ

സഹജവികാരങ്ങളെപ്പോലും ബലികൊടുക്കേണ്ടതുണ്ടെന്ന കമ്യൂണിസ്‌ റ്റ്‌ വീക്ഷണവും ഇസ്ലാമിന്‌ അന്യമാണ്‌. വ്യക്തിയും സമൂഹവും ത മ്മിൽ നിലനിൽക്കേണ്ടത്‌ സംഘട്ടനാത്മകമായ ബന്ധമല്ലെന്നതാണ്‌ ഇസ്‌ ലാമിന്റെ കാഴ്ചപ്പാട്‌. അവയെ ഉദ്ഗ്രഥിതമാക്കുന്നത്‌ മൂല്യങ്ങളാണ്‌. ഈ മൂല്യങ്ങളെ സംരക്ഷിക്കുന്നതുവഴി വ്യക്തിയെയും സമൂഹത്തെയുംവി മലീകരിക്കുകയാണ്‌ ഖുർആനിലെ ശിക്ഷാനിയമങ്ങൾ ചെയ്യുന്നത്‌. അതു കൊണ്ടുതന്നെ അവ വ്യക്തികേന്ദ്രീകൃതമോ സമൂഹകേന്ദ്രീകൃതമോ അല്ല, പ്രത്യുത മൂല്യകേന്ദ്രീകൃതമാണ്‌ എന്നു പറയുന്നതാവും ശരി.

ഏതുതരം മൂല്യങ്ങളുടെ അടിത്തറയിലാണ്‌ ഖുർആനിക ശിക്ഷാനിയമങ്ങൾ സ്ഥാപിതമായിരിക്കുന്നത്‌?

വ്യക്തിക്കും സമൂഹത്തിനും സമാധാനം പ്രദാനം ചെയ്യുകയാണ്‌ ഖുർആനിക നിയമങ്ങളുടെ ലക്ഷ്യം. വ്യക്തികൾക്ക്‌ ചില അവകാശങ്ങ ളുണ്ട്‌. ഈ അവകാശങ്ങൾ അന്യോന്യം അനുവദിച്ചുകൊടുക്കുക വഴിയാ ണ്‌ സാമൂഹികമായ ഉദ്ഗ്രഥനം സാധ്യമാകുന്നത്‌. ഒരാളുടെയും അവ കാശങ്ങൾ ഹനിക്കുവാൻ മറ്റൊരാളെയും അനുവദിച്ചുകൂടാ. ആരുടെയെ ങ്കിലും അവകാശങ്ങൾ ഹനിക്കപ്പെടുന്നുണ്ടോയെന്ന്‌ ശ്രദ്ധിക്കേണ്ടതും ഉ​‍െ ണ്ടങ്കിൽ അത്‌ ഇല്ലാതെയാക്കേണ്ടതും രാഷ്ട്രത്തിന്റെ ബാധ്യതയാണ്‌. ഇതിനുവേണ്ടിയാണ്‌ ശിക്ഷാനിയമങ്ങൾ നടപ്പിലാക്കുന്നത്‌. നേരായ മാർ ഗത്തിലൂടെ ചലിക്കുവാൻ വ്യക്തിയെ പ്രചോദിപ്പിക്കുകയാണ്‌ ഖുർആ നിലെ ശിക്ഷാനിയമങ്ങളുടെ ലക്ഷ്യം. സംരക്ഷിക്കപ്പെടേണ്ട പ്രധാനപ്പെട്ട ചില മൂല്യങ്ങളുണ്ടെന്നാണ്‌ ഇസ്ലാ മിക വീക്ഷണം. വിശ്വാസം, യുക്തിയും ബുദ്ധിയും, അഭിമാനം, ജീവ ൻ, സ്വത്ത്‌, കുടുംത്തിന്റെ കെട്ടുറപ്പ്‌, സദാചാര മൂല്യങ്ങൾ, സമൂഹ ത്തിന്റെ ഭദ്രത ഇവയെല്ലാം സംരക്ഷിക്കപ്പെടേണ്ടവയാണ്‌. ഇവ തകർ ക്കുവാൻ ആരെയും അനുവദിച്ചുകൂടാ. ആരെയും എന്നതുകൊണ്ട്‌ അ ന്യനെ മാത്രമല്ല അർഥമാക്കുന്നത്‌; സ്വന്തത്തെകൂടിയാണ്‌. സ്വന്തം ജീവ ൻ വെടിയാനാഗ്രഹിച്ചുകൊണ്ട്‌ ആത്മഹത്യക്കു ശ്രമിച്ചവനും സ്വന്തംമാന ം തകർത്തുകൊണ്ട്‌ വ്യഭിചാരവൃത്തിയിലേർപ്പെട്ടവനും സ്വന്തം ബു ദ്ധിയെ നശിപ്പിച്ചുകൊണ്ട്‌ മദ്യപാനം ചെയ്യുന്നവനുമെല്ലാം കുറ്റവാളിയാ കുന്നത്‌ ഇതുകൊണ്ടാണ്‌. സ്വന്തത്തെയോ അന്യനെയോ ഭയപ്പെടാതെ എല്ലാവർക്കും ജീവിക്കുവാ ൻ സാധിക്കുന്ന ഒരു സമൂഹമാണ്‌ ഇസ്ലാമിക ശിക്ഷാനിയമങ്ങളുടെഉ ദ്ദേശ്യം. അത്തരമൊരു സമൂഹത്തിൽ മാത്രമേ ശാന്തിയും സമാധാന വും നിലനിൽക്കൂ. എല്ലാവർക്കും വളരുവാനും വികസിക്കുവാനും സാ ധിക്കുന്ന, മാനവികതയിൽ അധിഷ്ഠിതമായ ഒരു സമൂഹത്തിന്റെ സൃഷ്‌ ടിയാണ്‌ ഖുർആനിലെ ശിക്ഷാനിയമങ്ങൾ ലക്ഷ്യമാക്കുന്നത്‌.

ഖുർആനിലെ ശിക്ഷാനിയമങ്ങൾ പ്രായോഗികമാണെന്ന്‌ എങ്ങനെപറയാനാകും?

ഒരു ശിക്ഷാനിയമം പ്രായോഗികമാണെന്ന്‌ പറയാനാവുക അത്‌ താഴെ പറയുന്ന ഗുണങ്ങൾ പ്രകടിപ്പിക്കുമ്പോഴാണ്‌. 1. ചെയ്ത തെറ്റിനുള്ള പ്രതികാരമാവുക. 2. തെറ്റുകളെ തടയാൻ കഴിയുക. 3. കുറ്റുവാളികളെ ഭയപ്പെടുത്താനാവുക 4. കുറ്റം വഴി പ്രയാസമനുഭവിക്കേണ്ടിവന്നവർക്ക്‌ സങ്കടനിവൃത്തി വരു ത്തുന്നതാവുക. 5. കുറ്റവാളിയെ സംസ്കരിക്കുന്നതാവുക. 6. കുറ്റം വഴി നഷ്ടം നേരിട്ടവർക്ക്‌ പരിഹാരം നൽകുന്നതാവുക. 7. കുറ്റവാളിയെ പാശ്ചാത്താപ വിവശനാക്കുന്നതാവുക. 8. സമൂഹത്തെ കുറ്റങ്ങളിൽനിന്ന്‌ സംരക്ഷിക്കുന്നതാവുക. ഇസ്ലാമിലെ ഏതു ശിക്ഷാനിയമമെടുത്താലും ഈ ധർമങ്ങൾ അവ നിർവഹിക്കുന്നതായി കാണാൻ കഴിയും. അതുകൊണ്ടുതന്നെ അവ പ്രായോ ഗികമാണെന്ന്‌ സംശയലേശമന്യേ പറയാനാകും.

മറ്റു മതഗ്രന്ഥങ്ങളിലും ശിക്ഷാനിയമങ്ങൾ വിശദീകരിക്കുന്നുണ്ടല്ലോ. അവയിൽനിന്ന്‌ വ്യത്യസ്തമായ എന്തു സവിശേഷതയാണ്‌ ഖുർആനിലെ ശിക്ഷാനിയമങ്ങൾക്കുള്ളത്‌?

പല മതഗ്രന്ഥങ്ങളും കുറ്റങ്ങൾക്കുള്ള ശിക്ഷകളെക്കുറിച്ച്‌ വിശദീകരി ക്കുന്നുണ്ട്‌. അവയിൽ പലതും മനുഷ്യരുടെ കൈകടത്തലുകൾക്ക്‌ വിധേ യമായിരിക്കുന്നു എന്നതുകൊണ്ടുതന്നെ മനുഷ്യത്വ വിരുദ്ധമായ പ ലതും അവയിൽ കാണാൻ കഴിയും. ഖുർആനിന്റെ സ്ഥിതി ഇതിൽനി ന്ന്‌ വ്യത്യസ്തമാണ്‌. അതിലെ നിയമങ്ങൾ മുഴുവൻ ദൈവികമായതുകൊ ണ്ടുതന്നെ മാനവികമാണ്‌; സാർവജനീനവും സർവകാല പ്രസക്തവുമാ ണ്‌. ഉദാഹരണത്തിന്‌ വ്യഭിചാരത്തിന്‌ വ്യത്യസ്ത മതഗ്രന്ഥങ്ങൾ വിധി ക്കുന്ന ശിക്ഷയെന്താണെന്ന്‌ നോക്കുക.

`ഒരുത്തന്റെ ഭാര്യയുമായി വ്യഭിചാരം ചെയ്യുന്നവൻ, കൂട്ടുകാരന്റെ ഭാര്യയുമായി വ്യഭിചാരം ചെയ്യുന്ന വ്യഭിചാരിയും വ്യഭിചാരിണിയും ത​‍െ ന്ന മരണശിക്ഷയനുഭവിക്കണം (ലേവ്യ 20:10). `ഒരു പുരുഷന്റെ ഭാര്യയായ സ്ത്രീയോടുകൂടെ ഒരുത്തൻ ശയിക്കു ന്നതുകണ്ടാൽ സ്ത്രീയോടുകൂടെ ശയിച്ച പുരുഷനും സ്ത്രീയും ഇരുവരും മരണശിക്ഷയനുഭവിക്കണം. ഇങ്ങനെ ഇസ്രായീലിൽനിന്ന്‌ ദോഷം നീക്കിക്കളയേണം` (ആവ.:22:22)​‍്യൂ ഇവിടെ ബ്ൾ പഴയനിയമത്തിൽ മരണശിക്ഷവിധിച്ചിരിക്കുന്ന ത്‌ വിവാഹിതയായ സ്ത്രീയുമായി ലൈംഗികന്ധം പുലർത്തുന്നതി നു മാത്രമാണ്‌. കന്യകയുമായി വ്യഭിചരിച്ചാൽ അതിന്‌ ശിക്ഷയൊന്നുംബൈ ​‍ിൾ വിധിക്കുന്നില്ല. അതു കണ്ടുപിടിക്കപ്പെട്ടാൽ അവളെ വിവാഹം ചെയ്യണമെന്നതു മാത്രമാണ്‌ ശിക്ഷ. `വിവാഹനിശ്ചയം കഴിയാത്ത കന്യകയായ ഒരു യുവതിയെ ഒരുത്തൻ കണ്ടു അവളെ പിടിച്ച്‌ അവളോ ടുകൂടി ശയിക്കുകയും അവരെ കണ്ടുപിടിക്കുകയും ചെയ്താൽ അവളോ ടുകൂടി ശയിച്ച പുരുഷൻ യുവതിയുടെ അപ്പന്‌ അമ്പത്‌ വെള്ളിക്കാശ്കൊ ടുക്കണം. അവൾ അവന്റെ ഭാര്യയാവുകയും വേണം` (ആവ: 22:28, 29) വിവാഹിതയായ സ്ത്രീയുമായുള്ള ലൈംഗികന്ധത്തിന്‌ മരണശി ക്ഷ വിധിക്കുവാനുള്ള കാരണമെന്താണ്‌? (അതേസമയം പുരുഷൻ വിവാ ഹിതനാണോ അല്ലയോ എന്നത്‌ ഒരു പ്രശ്നമായിത്തന്നെ ബ്ൾ കാണുന്നുമില്ല). സ്ത്രീ വിവാഹം ചെയ്യപ്പെടുന്നതുവരെ പിതാവിന്റെയുംവി വാഹം ചെയ്യപ്പെട്ടുകഴിഞ്ഞാൽ ഭർത്താവിന്റെയും സ്വത്താണെന്നാൺബൈ ​‍ിൾ പഠിപ്പിക്കുന്നത്‌. അതുകൊണ്ടാണ്‌ സ്ത്രീകളെ വിൽക്കാൻ അത്‌ പുരുഷന്മാരെ അനുവദിക്കുന്നത്‌ (പുറ. 21:7, നെഹമ്യ 5:5 നോക്കു ക). ഒരു പുരുഷന്റെ സ്വത്തായ സ്ത്രീയെ അനധികൃതമായി ഉപയോഗി ച്ചുവെന്നതാണ്‌ അയാളുടെ ഭാര്യയെ വ്യഭിചരിക്കുന്ന വ്യക്തിചെയ്യുന്ന കുറ്റം. അത്‌ ചെയ്യുന്ന ആൾ വിവാഹിതനായാലും അല്ലെങ്കിലും കുറ്റം ഒ ന്നുതന്നെയാണ്‌. പുരുഷൻ സ്ത്രീയുടെ സ്വത്തല്ലാത്തതിനാൽ അയാൾ വ്യഭിചരിക്കുന്നത്‌ ഒരു തെറ്റായിത്തന്നെ ബ്ൾ കാണുന്നുമില്ല. ഈവ സ്തുത യഹൂദ വിജ്ഞാനകോശം` തന്നെ സമ്മതിക്കുന്നതാണ്‌. (ഋ​‍ിര്യരഹീ​‍ുലറശമ ഖൗറമശരമ ഢീഹ കക രീഹ 313) ചുരുക്കത്തിൽ ബ്ൾ വ്യഭിചാരമെന്ന തിന്മയെ കാണുന്നത്‌ മ​‍െ റ്റാരാളുടെ സ്വത്തിലുള്ള അനധികൃതമായ കൈയേറ്റമായിക്കൊണ്ടാണ്‌. പ്രസ്തുത കൈയേറ്റത്തിന്‌ മരണശിക്ഷതന്നെ വിധിക്കുന്നുണ്ടെന്നത്‌ ശരി യാണ്‌. എന്നാൽ വ്യഭിചാരം സൃഷ്ടിക്കുന്ന സാമൂഹിക പ്രശ്നങ്ങളോ കുടും ശൈഥില്യമോ ധാർമിക പ്രതിസന്ധികളോ ഒന്നുംതന്നെ ബൈ ബിളിന്റെ പരിഗണനയിൽ വരുന്നില്ല. കൊലപാതകത്തിനുള്ള ആപസ്തം ധർമ സൂത്രത്തിലെ ശിക്ഷാ നിയമങ്ങൾ കാണുക: `ബ്രാഹ്മണനെക്കൊല്ലുന്ന ശൂദ്രനെ മൂന്നു പ്രാവശ്യമാ യി തീയിലിട്ട്‌ കുറച്ചു കുറച്ചായി ചിത്രവധം ചെയ്ത്‌ കൊല്ലണം. എ ന്നാൽ ശൂദ്രനെ മറ്റുള്ളവർ കൊന്നാൽ ഒരു വർഷത്തെ തടവ്‌ വിധിക്കുകയും പന്ത്രണ്ട്‌ പശുക്കളെ പിഴയായി ഈടാക്കുകയും ചെയ്താൽ മതി` (കൃഷ്ണാനന്ദ സ്വാമി ഉദ്ധരിച്ചത്‌: ഇന്ത്യയിലെ വർണസമരം പുറം 94) ഹൈന്ദവസ്മൃതികളിലെ നിയമങ്ങളെല്ലാം വർണാശ്രമ വ്യവസ്ഥയുടെ അടിസ്ഥാനത്തിലുള്ളവയാണ്‌. ബ്രാഹ്മണനെ പൂജ്യനായും ശൂദ്രനെ അധമനായും കണ്ടുകൊണ്ടുള്ള നിയമങ്ങളിൽ ഉടനീളം ഈ ഉച്ചനീചത്വം പ്രകടമാണ്‌. ഒരേ തെറ്റ്‌ ബ്രാഹ്മണൻ ചെയ്താലുള്ള ശിക്ഷയും ശൂദ്രൻ ചെയ്താലുള്ള ശിക്ഷയും തമ്മിൽ വലിയ അന്തരമുണ്ടായിരിക്കും. ഈ നിയമങ്ങൾ മനുഷ്യർക്കു വേണ്ടിയുള്ളവയല്ല; ജാതികൾക്കുവേണ്ടിയുള്ള വയാണെന്ന്‌ സാരം. ഖുർആനിലെ ശിക്ഷാവിധികളിൽ ഇത്തരം പ്രശ്നങ്ങളൊന്നും കാണു ക സാധ്യമല്ല. അതിൽ യാതൊരുവിധ ഉച്ചനീചത്വങ്ങളുമില്ല. രാജാവിനും പ്രജക്കും ഒരേ കുറ്റത്തിന്‌ ഒരേ ശിക്ഷ. തികച്ചും മാനവികമായ കാഴ്ചപ്പാ ട്‌. അതുപോലെതന്നെ, ഖുർആൻ ലൈംഗിക സദാചാരത്തിന്റെ ലംഘ നത്തെ കാണുന്നത്‌ കുടും ഭദ്രതയെയും സമൂഹത്തിന്റെ കെട്ടുറപ്പിനെ യും തകർക്കുന്ന പ്രവർത്തനമായിട്ടാണ്‌. അവിടെ പുരുഷനും സ്ത്രീയു മെല്ലാം തുല്യരാണ്‌. തെറ്റ്‌ ആര്‌ ചെയ്യുന്നുവെന്നും അത്‌ സമൂഹത്തിലു ണ്ടാക്കുന്ന പ്രശ്നങ്ങളുടെ ആഴം എത്രത്തോളമുള്ളതാണെന്നുമുള്ള താണ്‌ ശിക്ഷയുടെ അളവ്‌ നിർണയിക്കുന്നത്‌. വിവാഹിതരുടെയും അവി വാഹിതരുടെയും വ്യഭിചാരം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ വ്യത്യസ്തമാ യതിനാൽ അവക്കുള്ള ശിക്ഷകൾ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന്‌ കാ ണാം. ഇവിടെയും ഖുർആനിക ശിക്ഷാവിധികളുടെ മാനവികതയാണ്‌ നമുക്ക്‌ കാണാൻ കഴിയുന്നത്‌.

കുറ്റങ്ങൾ ഇല്ലാതെയാകുകയാണല്ലോ ശിക്ഷാവിധിയുടെ ലക്ഷ്യം.കുറ്റുവാളികളെ വീണ്ടും കുറ്റം ചെയ്യുന്നതിൽനിന്ന്‌ തടഞ്ഞുനിർത്തുന്ന രീതിയിൽ കാരാഗൃഹത്തിലടക്കുന്ന ആധുനിക സമ്പ്രദായമല്ലേ ഖുർആനിലെ ക്രൂരമായ ശിക്ഷാവിധികളേക്കാൾ കരണീയം?

കാരാഗൃഹത്തിൽ അടക്കുന്നതുകൊണ്ടുമാത്രം കുറ്റകൃത്യങ്ങളിൽനി ന്ന്‌ സമൂഹം മുക്തമാവുകയില്ലെന്ന സത്യം ഇന്ന്‌ വ്യത്യസ്ത രാജ്യങ്ങ ളിൽ വർധിച്ചുകൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങൾ വ്യക്തമാക്കുന്നുണ്ട്‌. പ ണമുണ്ടാക്കുകയും സുഖിക്കുകയുമാണ്‌ ജീവിതത്തിന്റെ ആത്യന്തിക ല ക്ഷ്യമെന്ന്‌ പഠിപ്പിക്കപ്പെടുന്ന യുവതലമുറയെ സംന്ധിച്ചിടത്തോളം പ ണമുണ്ടാക്കുവാനുള്ള കുറുക്കുവഴികളാണ്‌ കുത്യകൃത്യങ്ങൾ. എല്ലാ ആ ധുനിക സമൂഹങ്ങളിലും കുറ്റകൃത്യങ്ങൾ വർധിച്ചുവരികയാണെന്നാൺസ്‌ ഥിതി വിവരക്കണക്കുകൾ കാണിക്കുന്നത്‌. ഇന്ത്യയിലെ സ്ഥിതിതന്നെയെടുക്കുക: കഴിഞ്ഞ ഒരു ദശാ​‍്ദത്തിനി ടക്ക്‌ കുറ്റകൃത്യങ്ങളുടെ നിരക്കിൽ വമ്പിച്ച വർധനയാണുണ്ടായിട്ടുള്ളത്‌. സുഖം നേടാൻ വേണ്ടി മൽസരിച്ചുകൊണ്ടിരിക്കുന്ന യുവാക്കൾക്കിടയിലെ കുറ്റവാസന ഭീതിദായകമായ രീതിയിൽ വർധിച്ചിട്ടുണ്ടെന്ന്‌ `ഇന്ത്യാ ടുഡേ` തയാറാക്കിയ ഒരു റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്‌ കാണുക: `ടാ റ്റാ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ സോഷ്യൽ സയൻസിലെ ക്രിമിനോളജി വിഭാഗം കഴിഞ്ഞ ഒരു ദശകത്തിൽ നടന്ന കുറ്റകൃത്യങ്ങളുടെ രീതിയെക്കുറിച്ച്‌ ന ടത്തിയ ആഴത്തിലുള്ള പഠനം പൂർത്തിയായിവരികയാണ്‌. യുവാക്കൾക്കി ടയിലുള്ള കുറ്റകൃത്യങ്ങൾ 40 ശതമാനം കണ്ട്‌ വർധിച്ചിരിക്കുന്നു എന്നാ ണ്‌ ആ പഠനം നൽകുന്ന ഭയാനകമായ വിവരം. ഇത്തരം കുറ്റകൃത്യങ്ങൾ എല്ലാ വിഭാഗങ്ങളിലും പെട്ട യുവാക്കളും ചെയ്യുന്നുണ്ടെങ്കിലും മധ്യവർ ഗ, ഉപരി-മധ്യവർഗ കുടുംങ്ങളിലെ യുവാക്കൾക്കിടയിൽ ഇത്തരം ക്രൂര തകൾ വർധിച്ചുവരുന്നുവെന്ന വസ്തുതയാണ്‌ ശ്രദ്ധേയമായിരിക്കുന്നത്‌. രാജ്യത്ത്‌ നടക്കുന്ന കുറ്റകൃത്യങ്ങളിൽ 56 ശതമാനത്തിലും ഉത്തരവാദികൾ യുവാക്കൾ-16-നും 25-നും ഇടയിൽ പ്രായമുള്ളവരാണെന്ന്‌ നാഷനൽ ക്രൈം റിക്കാർഡ്സ്‌ ബ്യൂറോ അതിന്റെ പുതിയ റിപ്പോർട്ടിൽ പറഞ്ഞിരി ക്കുന്നു. മുംബൈയിൽ കഴിഞ്ഞ 11 മാസങ്ങളിൽ 551 ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കൽ സംഭവങ്ങൾ ഉണ്ടായതിൽ 80 ശതമാനവും ആദ്യമാ യി ഇത്തരം പ്രവർത്തിക്കിറങ്ങുന്ന യുവാക്കൾ ഉൾപ്പെട്ടതാണ്‌. അവരി ൽ 50 ശതമാനവും 20 വയസ്സിൽ താഴെയുള്ളവരാണ്‌. ബാംഗ്ളൂരിൽ കവ ർച്ചയും കൊള്ളയും വർധിച്ചുവരികയാണെന്നും അതിൽ 60 ശതമാന വും യുവാക്കൾ ഉൾപ്പെട്ടതാണെന്നും റിപ്പോർട്ടു ചെയ്യുന്നു. ദൽഹിയിൽ കഴിഞ്ഞ വർഷം നടന്ന ക്രൂരമായ കുറ്റകൃത്യങ്ങളിൽ 93 ശതമാനവും ആദ്യ മായി അതിന്‌ ഇറങ്ങിയിരിക്കുന്ന യുവാക്കൾ ചെയ്തവയാണ്‌` (ഇന്ത്യാ ടുഡേ, 2-1-1999). താനിഷ്ടപ്പെടുന്ന ഒരു പെൺകുട്ടിയുമായി കറങ്ങി നടന്ന സഹപാഠിയെ യും കൂട്ടുകാരനെയും കൊന്ന കൽക്കത്തയിലെ പതിനൊന്നാം ക്ളാസു കാരൻ; പണമുണ്ടാക്കാനായി ചുരുങ്ങിയത്‌ 23 പേരെയെങ്കിലും തലയ്‌ ക്കടിച്ച്‌ കൊന്ന ശ്യാമും രവിയും (രണ്ടു പേർക്കും 24 വയസ്സ്‌); സ്നേ ഹിതന്റെ മാതാവിനെ കൊന്ന്‌ പണം കൊള്ളയടിച്ച എഞ്ചിനിയറിംഗ്കോ ളേജ്‌ വിദ്യാർഥി; കൂട്ടുകാരന്റെ വീടുകൊള്ളയടിക്കാനായി അവ​‍െ ന്റ അമ്മയെയും സഹോദരിയെയും കൊന്ന 21-കാരൻ; നാലു പെൺ കുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്യുകയും ഒന്നിലധി കം പേരെ കൊലപ്പെടുത്തുകയും ചെയ്ത കുബേര പുത്രൻ (26 വയസ്സ്‌);
98 കൊലപാതകക്കേസുകളിൽ പ്രതിയായ 25-കാരൻ. ഇങ്ങനെ ഇന്ത്യാ
ടുഡേയിൽ വിവരിക്കുന്ന കുറ്റവാളികളുടെ നിര വളരെ നീണ്ടതാണ്‌. എന്തുകൊണ്ട്‌ ഈ കുറ്റകൃത്യങ്ങളുണ്ടാകുന്നു? ഒന്നാമതായി, പ്രപഞ്ച നാഥനിലും മരണാനന്തര ജീവിതത്തിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടത്‌. രണ്ടാമതായി, പണമുണ്ടാക്കുകയും പരമാവധി സുഖിക്കുകയുമാണ്‌ മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യമെന്ന്‌ പഠിപ്പിക്കപ്പെട്ടത്‌. മൂന്നാമതായി, എന്തു കുറ്റംചെയ്താലും തങ്ങൾ പിടിക്കപ്പെടുകയില്ലെന്നും അഥവാ പിടിക്കപ്പെ ട്ടാൽതന്നെ സ്വാധീനങ്ങളുപയോഗിച്ചുകൊണ്ട്‌ ശിക്ഷയിൽനിന്ന്‌ രക്ഷപ്പെ ടാമെന്നും ഇനി ശിക്ഷിക്കപ്പെട്ടാൽതന്നെ ഏതാനും മാസത്തെ ജയിൽവാസ ത്തിനുശേഷം സുഖമായി ജീവിക്കാമെന്നുള്ള വിചാരം. മുതലാളിത്ത മൂല്യങ്ങൾ നിലനിൽക്കുന്ന ഒരു സമൂഹത്തിൽ ഈ വിചാരം നിലനില നിൽക്കുന്നത്‌ കുറ്റകൃത്യങ്ങളുടെ ഭീതിദമായ വളർച്ചക്ക്‌ നിമിത്തമാകും. ആധുനികമെന്ന്‌ സ്വയം വിശേഷിപ്പിക്കുന്ന രാഷ്ട്രങ്ങളിലെല്ലാം ഈ പ്ര ശ്നം സാമൂഹിക ശാസ്ത്രജ്ഞന്മാരെ അലട്ടിക്കൊണ്ടിരിക്കുന്നുവെന്നതാ ണ്‌ സത്യം. എന്താണൊരു പരിഹാരം? കുറ്റകൃത്യങ്ങൾക്ക്‌ കഠിനമായ ശിക്ഷ നൽ കുക. പ്രസ്തുത ശിക്ഷ പരസ്യമായി നടപ്പാക്കുക. കൊള്ള നടത്തിയാൽ കരം ഛേദിക്കപ്പെടുമെന്നും കൊല ചെയ്താൽ തന്റെ ജീവൻ നഷ്ടപ്പെ ടുമെന്നുമെല്ലാമുള്ള സ്ഥിതിയുണ്ടായാൽ കുറ്റകൃത്യങ്ങൾ കുറയുമെന്നുറ പ്പാണ്‌. ഇതിന്‌ ജീവിക്കുന്ന ഉദാഹരണമാണല്ലോ ഇസ്ലാമിക ശിക്ഷാവിധ ​‍ികൾ നടപ്പാക്കുന്ന രാഷ്ട്രങ്ങൾ. പരേതനായ അ​‍്ദുൽ അസീസ്‌രാ ജാവിന്റെ കാലത്ത്‌ നീണ്ട 25 വർഷക്കാലത്തിനുള്ളിൽ 16 കരഛേദ

ങ്ങൾ മാത്രമേ സഊദി അറ്യേയിൽ വേണ്ടിവന്നിട്ടുള്ളൂ. അഥവാ 16 മോഷ ണങ്ങളേ 25 വർഷത്തിനിടക്ക്‌ നടന്നുള്ളൂവെന്നർഥം. മോഷ്ടിച്ചവന്‌ കൈ നഷ്ടപ്പെടുമെന്ന അവസ്ഥയുണ്ടാവുമ്പോൾ, മോഷ്ടിച്ചതു വഴി കൈ ന ഷ്ടപ്പെട്ടവർ ജീവിക്കുന്ന സമൂഹത്തിൽ പിന്നെ ആ കുറ്റകൃത്യം ചെയ്യുവാ ൻ പെട്ടെന്നൊന്നും ആരും മുതിരുകയില്ലെന്നുറപ്പാണ്‌. എന്തെന്തു പ്ര ലോഭനങ്ങളുണ്ടായാലും കഠിനമായ ശിക്ഷ ഭയപ്പെട്ട്‌ കുറ്റത്തിൽനിന്ന്‌ ഒഴി ഞ്ഞുനിൽക്കുന്നവരായിരിക്കും ഭൂരിപക്ഷം. ഈ വസ്തുത ഭൗതികവാ ദികൾ പോലും സമ്മതിക്കുന്നതാണ്‌. ഇ.എസ്‌. ഗംഗാധരൻ എഴുതി: `കൊ ള്ള, കൊല, കളവ്‌, വഞ്ചന, വ്യഭിചാരം, അടിപിടികൾ എന്നിവക്കെതിരായ കഠിന ശിക്ഷ നൽകുന്ന ഇസ്ലാമിക നിയമങ്ങൾ കർശനമായി നടപ്പാ ക്കുന്നതിൽ ദയാദാക്ഷിണ്യങ്ങളില്ല. അറ്‌ നാടുകളിൽ അതിനാൽ കലഹ കാരണങ്ങളും ദുർനടപടികളും കുറവാണ്‌` (ദേശാഭിമാനി വാരിക 11. 3.1979). എന്നാൽ ജയിൽവാസത്തിന്റെ സ്ഥിതിയോ? അത്‌ മറ്റുള്ളവരിൽ യാതൊരുവിധ സ്വാധീനവുമുണ്ടാക്കുന്നില്ല. കുറ്റവാളിയിൽ വല്ല മാറ്റവുമു ണ്ടാക്കുന്നുവോ? അതും ഇല്ലെന്നതാണല്ലോ സത്യം. ജയിൽ ശിക്ഷയ നുഭവിച്ച്‌ പുറത്തുവരുന്നവർ പലപ്പോഴും പ്രൊഫഷനൽ കുറ്റവാളികളായി മാറുന്നതാണല്ലോ നാം കാണുന്നത്‌. കാരാഗൃഹവാസം കഴിഞ്ഞ്‌ പുറ ത്തുവരുന്ന കുറ്റവാളികളിൽ പലരും തങ്ങളുടെ പാപപങ്കിലമായ ജീവി തം പൂർവാധികം വാശിയോടെയും നിർഭയമായും തുടർന്നത്‌ കാണിക്കു ന്നത്‌ എന്താണ്‌? ശിക്ഷാ നിയമത്തിന്റെ ധർമം കാരാഗൃഹവാസമെന്ന ശിക്ഷ നിർവഹിക്കുന്നില്ലെന്നുതന്നെ.

കുറ്റവാളികളോട്‌ സഹതാപപൂർണമായ സമീപനമാണാവശ്യമെന്ന ആധുനിക കുറ്റാന്വേഷണ ശാസ്ത്രത്തിന്റെ നിലപാടുമായി ഖുർആൻ വിയോജിക്കുന്നതെന്തുകൊണ്ടാണ്‌?

കുറ്റവാളികളോട്‌ സഹതാപപൂർണമായ സമീപനമാണ്‌ വേണ്ടതെന്ന്‌വാ ദിക്കുന്നവരൊക്കെ കുറ്റകൃത്യങ്ങൾ ഇല്ലാതെയാക്കി സമാധാനപൂർണമാ യ സാമൂഹിക ജീവിതം സാധിക്കുന്നതിന്‌ പ്രായോഗികമായി ചെയ്യേ ണ്ടതെന്താണെന്ന്‌ വിശദീകരിക്കുന്നതിൽ പരാജയപ്പെടുകയാണ്‌ പതിവ്‌. കുറ്റവാളികളോട്‌ സഹതാപം കാണിക്കണമെന്ന്‌ പറയുന്നവർ പ്രസ്തുതകു റ്റങ്ങൾ വഴി നഷ്ടങ്ങൾ സഹിക്കേണ്ടിവരുന്നവരുടെ സങ്കടനിവൃത്തിയെ ക്കുറിച്ച്‌ ഒന്നും ഉരിയാടാറില്ല. യാതൊരു കുറ്റവും ചെയ്യാതെ ഓർക്കാപ്പുറത്ത്‌ ജീവൻ നഷ്ടപ്പെടുന്ന നിരപരാധികൾ. കഷ്ടപ്പെട്ട്‌ സമ്പാദിച്ച ധനം കൊള്ളയടിക്കപ്പെട്ട്‌ വഴിയാധാരമാകുന്ന മനുഷ്യർ. ഇണയുടെ അപഥസഞ്ചാരത്തിൽ തകർന്നു തരിപ്പണമാകുന്ന കുടും ബ ന്ധങ്ങൾ. ആരും നോക്കാനില്ലാതെ തെരുവ്‌ തെണ്ടുന്ന ജാരസന്തതികൾ. കുടുംനാഥന്റെ മദ്യപാനം വഴി തകരുന്ന കുടുംങ്ങൾ. ഈ സങ്കടങ്ങളോടാണോ അതല്ല ഇവക്കു ഉത്തരവാദികളായ ക്രൂരരും നിഷ്ഠൂരരും ഭോഗാലസരുമായ കുറ്റവാളികളോടാണോ സഹതാപ പൂർണമായ സമീപനമുണ്ടാകേണ്ടത്‌? രണ്ടും കൂടി ഒരേസമയത്ത്‌ അസാ ധ്യമാണ്‌. കുറ്റവാളിയോടല്ല, പ്രയാസമനുഭവിച്ചവനോടാണ്‌ സഹാനുഭൂ തി വേണ്ടതെന്നാണ്‌ ഇസ്ലാമിന്റെ വീക്ഷണം. പ്രസ്തുത വീക്ഷണമാ ണ്‌ മാനവികമെന്നും അതിന്റെ അടിസ്ഥാനത്തിലുള്ള നിയമങ്ങൾക്ക്മാ​‍്ര തമേ മനുഷ്യരെ കുറ്റകൃത്യങ്ങളിൽനിന്ന്‌ മോചിപ്പിക്കാൻ കഴിയുകയു ള്ളൂവെന്നും ഇസ്ലാം കരുതുന്നു. അതുകൊണ്ടുതന്നെയാണ്‌ ശരിയെ ന്ന വസ്തുതയാണല്ലോ ഇപ്പോൾ വ്യക്തമായിക്കൊണ്ടിരിക്കുന്നത്‌.

പട്ടിണികൊണ്ട്‌ വലഞ്ഞ്‌ കളവുനടത്തിയവന്റെ കരഛേദം നടത്തുവാൻ വിധിക്കുന്ന ഖുർആൻ അയാളെ ആശ്രയിച്ചു കഴിയുന്ന കുടുംബത്തെ വഴിയാധാരമാക്കുകയല്ലേ ചെയ്യുന്നത്‌?

കളവിനുള്ള ഖുർആനിലെ ശിക്ഷാനിയമത്തിന്റെ ലക്ഷ്യം കുറേ അം ഗവൈകല്യമുള്ളവരെ സൃഷ്ടിക്കുകയല്ല, പ്രത്യുത കളവുചെയ്യപ്പെടാത്ത അവസ്ഥ സംജാതമാക്കുയാണ്‌. കവർച്ച ഇല്ലാതെയാകണമെങ്കിൽ ആദ്യം പാവപ്പെട്ടവന്റെ പട്ടിണിക്ക്‌ പരിഹാരം കാണണമെന്ന്‌ അറിയാവു ന്ന പടച്ചതമ്പുരാനാണ്‌ ഖുർആൻ അവതരിപ്പിച്ചിരിക്കുന്നത്‌. അതുകൊ ണ്ടുതന്നെ പട്ടിണിക്കുള്ള പരിഹാര നിർദേശങ്ങൾ നൽകിയ ശേഷമാണ്‌
ഖുർആൻ ശിക്ഷാനിയമങ്ങളെക്കുറിച്ച്‌ പരാമർശിക്കുന്നതുതന്നെ.
ഇസ്ലാമിലെ സകാത്ത്‌ വ്യവസ്ഥ പാവപ്പെട്ടവരുടെ പ്രയാസങ്ങൾ പരിഹരിക്കുവാൻ വേണ്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണ്‌. സമ്പത്തിന്റെ ഒരു നിശ്ചിത വിഹിതം പണക്കാരനിൽനിന്ന്‌ പിടിച്ചെടുത്ത്‌ അതിന്റെ അവകാശികൾക്ക്‌ വിതരണം ചെയ്യണമെന്നാണ്‌ ഇസ്ലാമിന്റെ അനുശാസന. സകാത്ത്‌ പണക്കാരന്റെ ഔദാര്യമല്ല, പ്രത്യുത പാവപ്പെട്ടവന്റെ അവകാശമാണ്‌ എന്നാണ്‌ പ്രവാചകൻ (സ) പഠിപ്പിച്ചിരിക്കുന്നത്‌. ഇസ്ലാ മിലെ സകാത്ത്‌ സമ്പ്രദായം ഫലപ്രദമായി നടപ്പാക്കിയാൽതന്നെ സ

മൂഹത്തിലെ പാവപ്പെട്ടവരുടെ അടിസ്ഥാനാവശ്യങ്ങൾ നിർവഹിക്കപ്പെ ടുമെന്ന കാര്യത്തിൽ സംശയമില്ല. ചരിത്രം നൽകുന്ന പാഠമതാണ്‌. സ കാത്ത്‌ വ്യവസ്ഥ യഥാക്രമം പ്രയോഗവത്കരിച്ചിരുന്ന സമൂഹങ്ങളിൽ ദാനധർമങ്ങൾ വാങ്ങുവാൻ ആരുമില്ലാത്ത അവസ്ഥ സംജാതമായിരു ന്നുവെന്നതിന്‌ ഇസ്ലാമിക ചരിത്രം നിരവധി ഉദാഹരണങ്ങൾ നിരത്തു ന്നുണ്ട്‌. സകാത്ത്‌ വ്യവസ്ഥ നടപ്പാക്കിയിട്ടും പാവപ്പെട്ടവന്റെ പട്ടിണി പരിഹരിക്കുവാനായില്ലെങ്കിൽ അതിനു മറ്റു മാർഗങ്ങൾ കണ്ടെത്തുവാൻ രാഷ്ട്രം ബാധ്യസ്ഥമാണെന്നതാണ്‌ ഇസ്ലാമിന്റെ വീക്ഷണം. `അയൽ വാസി പട്ടിണി കിടക്കുമ്പോൾ വയറുനിറച്ച്‌ ഉണ്ണുന്നവർ നമ്മിൽപെട്ടവര ല്ല` എന്ന്‌ പഠിപ്പിച്ച പ്രവാചകന്റെ ജീവിതക്രമത്തെ ആധാരമാക്കി ന ടക്കുന്ന ഇസ്ലാമിക രാഷ്ട്രത്തിൽ പട്ടിണിക്കുള്ള പരിഹാരം കാണുവാൻ ഭരണാധികാരികൾക്ക്‌ ബാധ്യതയുണ്ട്‌. ഇങ്ങനെ, പട്ടിണി നിർമാർജനം ചെയ്യാനാവശ്യമായ നിയമങ്ങൾ ആവിഷ്‌ കരിക്കുകയും അത്‌ നടപ്പാക്കി ലോകത്തിന്‌ മാതൃകയാവുകയും ചെയ്തമ തം ഇസ്ലാം മാത്രമാണ്‌. അങ്ങനെ കുറ്റം ചെയ്യൽ അനിവാര്യമാക്കി ത്തീർക്കുന്ന സാഹചര്യങ്ങളെ ഇല്ലായ്മ ചെയ്തതിനുശേഷമാണ്‌ ശി ക്ഷാ നിയമങ്ങളെപ്പറ്റി ഖുർആൻ സംസാരിക്കുന്നത്‌. തൊഴിലില്ലായ്മയും ദാരിദ്ര്യവും നടമാടുന്ന ഒരു സമൂഹത്തിലല്ല ഇസ്ലാം ശിക്ഷാനിയമങ്ങൾ നടപ്പാക്കാൻ ആവശ്യപ്പെടുന്നത്‌. ആഹാരത്തിനോ അടിസ്ഥാനാവശ്യങ്ങൾ ക്കോ വേണ്ടി മോഷണമോ കൊള്ളയോ നടത്തേണ്ടതില്ലാത്ത സാഹചര്യം സൃഷ്ടിച്ചതിനു ശേഷവും ജനങ്ങളുടെ സ്വൈര്യജീവിതത്തെ തട സ്സപ്പെടുത്തുന്ന മോഷ്ടാക്കളുണ്ടെങ്കിൽ അവരുടെ കരം ഛേദിക്കണമെ ന്നുതന്നെയാണ്‌ ഇസ്ലാമിന്റെ അനുശാസന. ഇന്ന്‌ ഇന്ത്യയിൽ നടക്കുന്ന കൊള്ളകൾതന്നെ നോക്കുക. അവ പട്ടി ണി മാറുന്നതിനു വേണ്ടിയുള്ളതാണോ? ഇന്ത്യയിൽ നടക്കുന്ന കവർച്ച കളിൽ തൊണ്ണൂറ്റിഒമ്പത്‌ ശതമാനവും സുഖിക്കാൻ വേണ്ടിയുള്ള യുവാ ക്കളുടെ എളുപ്പവഴിയായിക്കൊണ്ടുള്ളതാണെന്നതത്രേ യാഥാർഥ്യം. പു തിയ കാറുകളും ആഢംര ഹോട്ടലുകളിലെ താമസവും കാമുകിമാരുടെ നീണ്ട നിരയും നേടിയെടുക്കുന്നതിനുവേണ്ടി കൊള്ളയും കൊലയും നടത്തുന്നവർ. അവരിൽ കുറ്റം തെളിയിക്കപ്പെടുന്ന കുറച്ചുപേരുടെ കരംഛേ ദിക്കാൻ സന്നദ്ധമായാൽ നടക്കുന്ന കുറ്റകൃത്യങ്ങളുടെ തൊണ്ണൂറുശ തമാനവും ഇല്ലാ​‍െ തയാകുമെന്നുറപ്പാണ്‌. അതിനു നാം തയാറാകുമോയെ ന്നതാണ്‌ പ്രശ്നം. ഇസ്ലാമിക രാഷ്ട്രത്തിൽതന്നെ ചിലപ്പോൾ ക്ഷാമവും വറുതിയുമു ണ്ടാകാം. അത്തരം അവസരങ്ങളിൽ പട്ടിണി മാറ്റുന്നതിനുവേണ്ടി ഒരാൾ മോഷ്ടിച്ചാൽ അയാളുടെ കരം ഛേദിക്കുവാൻ ഇസ്ലാം കൽപിക്കുന്നി ല്ല. ഖലീഫ ഉമറി(റ)ന്റെ ഭരണകാലത്ത്‌, രാജ്യത്ത്‌ ക്ഷാമം പടർന്നുപിടി ച്ച സമയത്ത്‌ ഒരു മോഷ്ടാവിനെ പിടികൂടിയപ്പോൾ പട്ടിണിമൂലം മോഷ ണത്തിന്‌ അയാൾ നിർന്ധിതനായതായിരിക്കാമെന്ന സംശയത്തി​‍െൻ റ ആനുകൂല്യം നൽകി അയാളെ വെറുതെ വിടുകയുണ്ടായി. കുറ്റവാളികളെ ഇല്ലാതെയാക്കുകയെന്ന ലക്ഷ്യത്തോടെ ശിക്ഷാവിധികൾ വിധിക്കു കയും അത്‌ പ്രായോഗികമാണെന്ന്‌ തെളിയിക്കുകയും ചെയ്ത ഇസ്ലാമി ന്റെ മാനവിക മുഖമാണ്‌ ഇവിടെയും നമുക്ക്‌ കാണാൻ കഴിയുന്നത്‌.

രണ്ട്‌ വ്യക്തികൾ ലൈംഗികമായി ബന്ധപ്പെടണമെന്ന്‌ ആഗ്രഹിക്കുന്നുവെങ്കിൽ അതിൽ എന്താണ്‌ തെറ്റ്‌? അതിന്‌ ക്രൂരമായ ശിക്ഷകൾ വിധിക്കുന്നത്‌ അനീതിയല്ലേ?

ലൈംഗികത ഒരു ദൈവിക ദാനമാണ്‌. ജീവികളിൽ അതിന്റെ പരമമാ യ ലക്ഷ്യം പ്രത്യുൽപാദനമാണ്‌. മനുഷ്യരിലാകട്ടെ, പ്രത്യുൽപാദന മെന്ന ലക്ഷ്യത്തോടൊപ്പംതന്നെ അവന്റെ മാനസികാരോഗ്യവും കുടും ബത്തിന്റെ കെട്ടുറപ്പും സാമൂഹിക ജീവിതത്തിലെ സമാധാനവുമെല്ലാംലൈം ഗികതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ദൈവിക മാർഗദർശനപ്രകാര മല്ലാതെയുള്ള ലൈംഗികതയുടെ ഉപയോഗം വ്യക്തിയുടെ മാനസിക നിലയെയും കുടുംഭദ്രതയെയും സാമൂഹിക ഘടനയെത്തന്നെയും പ്ര തികൂലമായി ബാധിക്കും. അതു മാത്രമല്ല, ലൈംഗിക രോഗങ്ങൾക്കും അതുവഴി സമൂഹത്തിന്റെ നിത്യനാശത്തിനുമായിരിക്കും വിവാഹേതരലൈം ഗികന്ധങ്ങൾ ഇടവരുത്തുക. ഈ വസ്തുത അനുഭവത്തിൽനി ന്ന്‌ പഠിച്ചവരാണല്ലോ ആധുനിക സംസ്കാരത്തിന്റെ വക്താക്കളെന്ന വകാശപ്പെടുന്നവർ. രണ്ടു വ്യക്തികൾ ലൈംഗികമായി ബന്ധപ്പെടണമെങ്കിൽ വിവാഹം എന്ന കരാറിലൂടെയാകണമെന്നാണ്‌ ഇസ്ലാം പഠിപ്പിക്കുന്നത്‌. അതല്ലാതെ യുള്ള ബന്ധങ്ങളെല്ലാം നാശം വിതക്കുന്നവയാണ്‌. അതു സമൂഹ ത്തിൽ നിലനിൽക്കേണ്ട മൂല്യങ്ങളെയെല്ലാം തകർക്കും. വൈവാഹിക ജീവി തത്തിൽ സംശയത്തിന്റെ വിത്തുകൾ വിതയ്ക്കും. പ്രസ്തുത സംശയ ങ്ങൾ മനസ്സുകൾ തമ്മിൽ വിടവുകളുണ്ടാക്കും. അതു കുടുംബന്ധ ത്തെ ഉലയ്ക്കും. ഭാവി തലമുറയുടെ മാനസികാരോഗ്യത്തെ പോലും അതു ബാധിക്കും. പാശ്ചാത്യ മൂല്യങ്ങൾ സ്വീകരിച്ചുകൊണ്ട്‌ പുരോഗമിച്ചുകൊണ്ടിരിക്കു

ന്ന കേരളത്തിലെ ഇവ്വിഷയകമായ സ്ഥിതി വിവരക്കണക്കുകൾ ധാർമി കബോധമുള്ള ആരെയും ഞെട്ടിക്കുന്നതാണ്‌. തിരുവനന്തപുരത്തെ രാ ജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ ഓരോ മാസവും മുന്നൂറ്‌ പേരെങ്കിലും ഡി.എൻ.എ വിരലടയാള പരിശോധന നടത്തി തങ്ങളുടെ ഭാര്യക്ക്‌ പിറന്ന കുഞ്ഞ്‌ തങ്ങളുടേതുതന്നെയാണോയെന്ന്‌ ഉറ പ്പിക്കാൻ വേണ്ടി എത്തുന്നുണ്ടത്രേ! (മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ 31.1.99) ഇതു കാണിക്കുന്നതെന്താണ്‌? പരസ്പരം വിശ്വാസമില്ലാത്ത ഇണകളുടെഎ ണ്ണം വർധിച്ചുവരുന്നുവെന്ന്‌. എന്താണിതിന്‌ കാരണം? ഉത്തരം `മാതൃ ഭൂമി`തന്നെ പറയുന്നുണ്ട്‌. `സർവേയിൽ പങ്കെടുത്ത 30 ശതമാനം പുരുഷ ന്മാരും 18 ശതമാനം സ്ത്രീകളും വിവാഹാഹ്യന്ധത്തിൽ ഏർ പ്പെടുന്നവരാണ്‌`. സദാചാര മൂല്യങ്ങൾ മുറുകെ പിടിക്കുന്നുവെന്നവകാശപ്പെടുന്ന കേരളീ യ സമൂഹത്തിന്റെ സ്ഥിതിയാണിത്‌. പാശ്ചാത്യ സമൂഹങ്ങളിലെ സ്‌ ഥിതിയാകട്ടെ ഇതിലും കഷ്ടമാണ്‌. ഗർഭിണികളാകുന്ന കൊച്ചുകുഞ്ഞു ങ്ങളാണ്‌ അവിടത്തെ ഏറ്റവും വലിയ സാമൂഹികപ്രശ്നം. ജാര സന്തതി കളാണ്‌ ഗവൺമെന്റിനെ അലട്ടുന്ന പ്രധാനപ്പെട്ട മറ്റൊരു പ്രശ്നം. ഇതൊ ന്നും ഒരു വാർത്തയേ അല്ലെന്ന സ്ഥിതിയാണവിടെ. പക്ഷേ, ഇത്തരംസദാ ചാര ലംഘനങ്ങൾ വഴി കുടുംമെന്ന സ്ഥാപനം അവിടെ തകർ ന്നു തരിപ്പണമായിട്ടുണ്ടെന്നും അതു വമ്പിച്ച സാമൂഹിക പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത്‌ പാശ്ചാത്യലോകത്തിന്റെസ മ്പൂർണ നാശത്തിലാണ്‌ കലാശിക്കുകയെന്നും മുന്നറിയിപ്പ്‌ നൽകിക്കൊ ണ്ടിരിക്കുകയാണ്‌ സാമൂഹിക ശാസ്ത്രജ്ഞന്മാർ. ഇസ്ലാം വിഭാവനം ചെയ്യുന്ന സമൂഹം ഇത്തരത്തിലുള്ളതല്ല. ശാന്ത മായ കുടും​‍ാന്തരീക്ഷവും സമാധാന പൂർണമായ ദാമ്പത്യവും നില നിൽക്കുന്ന സമൂഹത്തെ സൃഷ്ടിക്കുവാനാണ്‌ ഇസ്ലാം പരിശ്രമിക്കുന്ന ത്‌. അതിന്‌ വിവാഹത്തിന്‌ പുറത്തുള്ള സകല ലൈംഗികന്ധങ്ങളും നിരോധിക്കപ്പെടണമെന്നാണ്‌ ഇസ്ലാം കരുതുന്നത്‌. അതുകൊണ്ട്‌ അ ത്തരം ലൈംഗിക ബന്ധങ്ങൾ ഇല്ലാതെയാക്കുവാനാവശ്യമായ ശിക്ഷകളാ ണ്‌ ഖുർആൻ അനുശാസിക്കുന്നത്‌. ലൈംഗികത അതിശക്തമായ ഒരു വികാരമാണെന്നിരിക്കെ അതിൽനിന്ന്‌ മനുഷ്യരെ തടഞ്ഞുനിർത്താൻ ശക്തമായ നടപടികൾ ആവശ്യമാണ്‌. ഖുർആനിലെ ശിക്ഷകൾ പ്രസക്‌ തമാകുന്നത്‌ ഇവിടെയാണ്‌.

ഖുർആനിൽ വിവരിക്കുന്ന ശിക്ഷകൾ കൊണ്ട്‌ വിവാഹേതര ലൈംഗികന്ധങ്ങൾ ഇല്ലാതെയാക്കുവാൻ കഴിയുമോ?

ഖുർആനിൽ കേവലം ശിക്ഷാവിധികളെക്കുറിച്ചു മാത്രമല്ല പരാമർശി ക്കുന്നത്‌. ശിക്ഷാവിധികൾ അവസാനത്തെ പടിയാണെന്നാണ്‌ ഇസ്ലാമി ന്റെ വീക്ഷണം. വിവാഹേതര ലൈംഗികന്ധത്തിലേക്ക്‌ നയിക്കു ന്ന സാഹചര്യങ്ങളെയെല്ലാം ഇല്ലായ്മ ചെയ്യണമെന്നാണ്‌ ഖുർആൻ പ ഠിപ്പിക്കുന്നത്‌. അതിന്‌ ആവശ്യമായ നിയമങ്ങളും നിർദേശങ്ങളുമെല്ലാം ഇസ്ലാം പ്രദാനം ചെയ്യുന്നുണ്ട്‌. അവയെ ഇങ്ങനെ സംഗ്രഹിക്കാം. ഒന്ന്‌: സ്ത്രീകളും പുരുഷന്മാരും മാന്യമായി വസ്ത്രം ധരിക്കണം. പുരു ഷനിലെ ലൈംഗിക ഉത്തേജനത്തിന്‌ കാഴ്ച ഒരു പ്രധാന കാരണമായ തുകൊണ്ടുതന്നെ സ്ത്രീകൾ അവരുടെ സൗന്ദര്യം പ്രകടിപ്പിക്കുന്ന രീതിയി ൽ വസ്ത്രം ധരിക്കരുത്‌. രണ്ട്‌: ലൈംഗികമായി പ്രലോഭിപ്പിക്കുന്ന യാതൊന്നും സമൂഹത്തിൽ ഉണ്ടാകരുത്‌. കാറെ, നൃത്തങ്ങൾ, സൗന്ദര്യ മൽസരം, ബാലെ തുടങ്ങിയ വ ഇസ്ലാമിക സമൂഹത്തിൽ ഉണ്ടാവുകയില്ല. മൂന്ന്‌: വ്യഭിചാരത്തിലേക്ക്‌ നയിക്കുന്ന രീതിയുള്ള നിർ​‍ാധമായ സ്‌ ത്രീ-പുരുഷ സമ്പർക്കം പാടില്ല. നാല്‌: ലൈംഗികത ഒരു തൊഴിലായി സ്വീകരിക്കുന്നത്‌ പാടെ വിപാ ടനം ചെയ്യണം. വേശ്യകളോ കാൾഗേളുകളോ സെക്സ്‌ ബോം​‍ുകളോ നഗ്നമോഡലുകളോ ഒന്നും ഇസ്ലാമിക സമൂഹത്തിൽ ഉണ്ടാവുകയില്ല. അഞ്ച്‌: അന്യ സ്ത്രീ-പുരുഷന്മാർ ഒന്നിച്ച്‌ (ഭർത്താവോ വിവാഹം നിഷി ദ്ധമായ ബന്ധുവോ കൂടെയില്ലാതെ) യാത്ര ചെയ്യരുത്‌. ആറ്‌: അന്യസ്ത്രീ പുരുഷന്മാർ മറ്റൊരാളുടെ സാന്നിധ്യത്തിലല്ലാതെസ്വ കാര്യ സംഭാഷണത്തിലേർപ്പെടരുത്‌. ഏഴ്‌: പുരുഷൻ സ്ത്രീയെയോ, സ്ത്രീ പുരുഷനെയോ, അവർ വിവാഹ ത്തിലൂടെ ഇണകളായി മാറിയിട്ടില്ലെങ്കിൽ, കാമവികാരത്തോടെ നോ ക്കരുത്‌. എട്ട്‌: കാമവികാരമുണ്ടാക്കുന്ന രീതിയിൽ സംസാരിക്കുകയോ കൊ ഞ്ചിക്കുഴയുകയോ ചെയ്യരുത്‌. ഒമ്പത്‌: പുരുഷൻ വിവാഹാന്വേഷണവുമായി വന്നാൽ അവൻ സംസ്‌ കാര സമ്പന്നനാണെങ്കിൽ പെൺകുട്ടിയെ വിവാഹം ചെയ്തുകൊടുക്കാൻ രക്ഷിതാക്കൾ സന്നദ്ധരാകണം. പത്ത്‌: ഒരു സ്ത്രീയെക്കൊണ്ട്‌ വികാരശമനം സാധ്യമല്ലാത്തവർക്ക്‌ ഒ

ന്നിലധികം പേരെ ചില വ്യവസ്ഥകൾക്ക്‌ വിധേയമായി വിവാഹം ചെയ്യുവാ ൻ അനുവാദമുണ്ട്‌. ഖുർആൻ ഒന്നാമതായി, ലൈംഗിക വികാരം ഉത്തേജിപ്പിക്കുകയും കു റ്റകൃത്യങ്ങൾക്ക്‌ പ്രേരിപ്പിക്കുകയും ചെയ്യുന്ന സാഹചര്യങ്ങൾ ഇല്ലായ്മചെ യ്യുന്നു. രണ്ടാമതായി, വിഹിതമായ മാർഗത്തിൽ വികാരശമനത്തിനാവ ശ്യമായ തുറന്ന അംഗീകാരം നൽകുന്നു. ഇതിനുശേഷവും വികാരശമ നത്തിന്‌ അസാന്മാർഗിക മാർഗങ്ങളെ അവലം​‍ിക്കുന്നവർ സമൂഹത്തി​‍െ ന്റ ധാർമിക നിലവാരത്തെ തകർക്കുകയും കുടുംത്തെയും സമൂഹ​‍െ ത്തയുമെല്ലാം നശിപ്പിക്കുകയുമാണ്‌ ചെയ്യുന്നത്‌. അത്തരം ആളുകളെ കഠിനമായി ശിക്ഷിക്കണമെന്നാണ്‌ ഇസ്ലാമിന്റെ നിർദേശം. മനുഷ്യരെ അസാന്മാർഗികളാക്കുന്നതിൽ സാഹചര്യങ്ങൾക്ക്‌ അനൽ പമായ പങ്കുണ്ട്‌. ലൈംഗിക വികാരത്തെ ഉത്തേജിപ്പിക്കുന്ന രീതിയിൽ മീ ഡിയയും മാർക്കറ്റുകളും മാറുകയും വിവാഹേതര ലൈംഗികന്ധം ഒരു പാപമല്ലെന്ന രീതിയിൽ സമൂഹം കൈകാര്യം ചെയ്യുവാനാരംഭിക്കുകയും ചെയ്തതു കാരണം സ്ത്രീകൾക്കു നേരെയുള്ള അക്രമങ്ങൾ വർധി ച്ചുകൊണ്ടിരിക്കുന്നുവെന്നതാണ്‌ വാസ്തവം. കേരളത്തിലെ അവസ്ഥത​‍െ ന്നയെടുക്കുക. 1994-ൽ കേരളത്തിൽ രജിസ്റ്റർചെയ്യപ്പെട്ടിരുന്ന ബലാൽ സംഗക്കേസുകൾ 193-ഉം 1995-ൽ 266-ഉം 1996-ൽ 339-ഉം ആയിരുന്നുവെ ങ്കിൽ 1997-ൽ അത്‌ 588 ആയി ഉയർന്നു. രണ്ടുവർഷത്തിനിടയിൽ 121.05 ശതമാനം വർധന! 98 ഒക്ടോർ മാസമായപ്പോഴേക്ക്‌ 461 ബലാൽസം ഗക്കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. (അവലംം: മാതൃഭൂമി ആഴ്‌ ചപ്പതിപ്പ്‌ 24.1.1999) എന്താണിതിന്‌ കാരണം? വിവാഹേതര ബന്ധത്തോ ടുള്ള സമൂഹത്തിന്റെ സമീപനത്തിൽ വന്ന മാറ്റവും മീഡിയകളും മാർ ക്കറ്റുകളും സ്ത്രീസൗന്ദര്യത്തെ ഒരു വിൽപനച്ചരക്കായി ഉപയോഗിക്കാ നാരംഭിച്ചതും കുറ്റകൃത്യങ്ങളുടെ വർധനയിൽ ചെറുതല്ലാത്ത പങ്കുവഹി ച്ചിട്ടുണ്ട്‌. ഈ സ്ഥിതി തുടർന്നാൽ മാന്യമായി ജീവിക്കണമെന്നാഗ്രഹി ക്കുന്ന വനിതകൾക്ക്‌ സ്വൈരമായി നടക്കാൻ പറ്റാത്ത സ്ഥിതിയാണ്‌ കേര ളത്തിലുണ്ടാവുക. ഇത്തരമൊരവസ്ഥ ഇസ്ലാമിക സമൂഹത്തിലുണ്ടാവുകയില്ല. അവിടെ സ്ത്രീകൾക്ക്‌ തങ്ങളുടെ മാനം അപഹരിക്കപ്പെടുമെന്ന ഭീതിയോടെജീ വിക്കേണ്ട ഗതിയുണ്ടാവുകയില്ല. പ്രവാചകന്റെ കാലത്ത്‌ വിരലിലെ ണ്ണാവുന്ന വ്യക്തികളെ മാത്രമേ വ്യഭിചാരത്തിന്‌ ശിക്ഷിച്ചിട്ടുള്ളൂ. ഖലീ ഫമാരുടെ ഭരണകാലത്തും തഥൈവ. മാധ്യമങ്ങളുടെ കടന്നുകയറ്റവും പാശ്ചാത്യ സംസ്കാരത്തിന്റെ സ്വാധീനവുമെല്ലാം ഏറെ ജീർണതക ൾ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ഇന്നും ഖുർആനിക ശിക്ഷാവിധികൾ സ്വീ കരിച്ചിരിക്കുന്ന നാടുകളിൽ ലൈംഗിക കുറ്റകൃത്യങ്ങൾ താരതമ്യേന കുറ വാണെന്ന വസ്തുത ഇതിന്റെ പ്രായോഗികത വ്യക്തമാക്കുകയാൺചെ യ്യുന്നത്‌.

വ്യഭിചാരത്തിന്‌ രണ്ടു തരം ശിക്ഷകൾ ഇസ്ലാം വിധിക്കുന്നുണ്ടല്ലോ. എന്തുകൊണ്ടാണിത്‌?

ഇസ്ലാമിന്റെ എല്ലാ നിയമങ്ങളെയും പോലെ ശിക്ഷാനിയമവും പ ടിപടിയായാണ്‌ അവതരിപ്പിക്കപ്പെട്ടത്‌. വ്യഭിചാരത്തിന്‌ ആദ്യം വിധിക്ക പ്പെട്ടത്‌ വീട്ടുതടങ്കലായിരുന്നു. “നിങ്ങളുടെ സ്ത്രീകളിൽനിന്ന്‌ നീചവൃ ത്തിയിലേർപ്പെടുന്നവരാരോ അവർക്കെതിരിൽ സാക്ഷികളായി നിങ്ങളിൽ നിന്ന്‌ നാലു പേരെ നിങ്ങൾ കൊണ്ടുവരുവിൻ. അങ്ങനെ അവർ സാക്ഷ്യംവ ഹിച്ചാൽ അവരെ നിങ്ങൾ വീടുകളിൽ തടഞ്ഞുവെച്ചുകൊണ്ടിരിക്കുക. അവരെ മരണം ഏറ്റെടുക്കുകയോ അല്ലാഹു അവർക്കൊരു മാർഗം ഉ ണ്ടാക്കിത്തരികയോ ചെയ്യുന്നതുവരെ“ (ഖുർആൻ 4:15). ഈ സൂക്തത്തിൽ അല്ലാഹു നിങ്ങൾക്കൊരു മാർഗം നിശ്ചയിക്കുന്ന തുവരെയെന്ന്‌ പറഞ്ഞതിനെ അന്വർഥമാക്കിക്കൊണ്ട്‌ വ്യഭിചാരത്തിനുള്ള ഖണ്ഡിതമായ വിധി പിന്നീട്‌ വന്നു. അതിങ്ങനെയാണ്‌:”വ്യഭിചരിക്കുന്ന സ്ത്രീ-പുരുഷന്മാരിൽ ഓരോരുത്തരെയും നിങ്ങൾ നൂറ്‌ അടി അടിക്കുക. നിങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കിൽ അല്ലാഹുവിന്റെ മതനിയമത്തിൽ (അതു നടപ്പാക്കുന്ന വിഷയത്തിൽ) അവരോടുള്ള ദയയൊന്നും നിങ്ങളെ ബാധിക്കാതിരിക്കട്ടെ. അവരുടെശി ക്ഷ നടക്കുന്നേടത്ത്‌ സത്യവിശ്വാസികളിൽനിന്നുള്ള ഒരു സംഘം സ ന്നിഹിതരാവുകയും ചെയ്യട്ടെ“ (ഖുർആൻ 24:2). ഈ സൂക്തത്തിൽ നൂറടി വിധിച്ചിരിക്കുന്നത്‌ അവിവാഹിതരായ വ്യ ഭിചാരികൾക്കാണ്‌. അവർ വിവാഹിതരാണെങ്കിൽ എറിഞ്ഞുകൊല്ലണമെ ന്നാണ്‌ ഇസ്ലാമിന്റെ വിധി. പ്രവാചകൻ (സ) തന്റെ ഭരണകാലത്ത്‌ ഇത്തരം നാല്‌ കേസുകളിൽ എറിഞ്ഞുകൊല്ലാൻ വിധിച്ചിരുന്നുവെന്ന്‌ കാണാൻ കഴിയും. അതിൽ ഒരെണ്ണത്തിലെ പ്രതികൾ ജൂതന്മാരായിരു ന്നു. ബാക്കി മൂന്നിലും മുസ്ലിംകളും. വിവാഹിതരായ വ്യഭിചാരികളെ എറിഞ്ഞുകൊല്ലുവാനുള കൽപന മിക്ക ഹദീസുഗ്രന്ഥങ്ങളും (മുസ്ലിം, അബൂദാവൂദ്‌, ഇബ്നുമാജ, ബൈഹഖി, അഹ്മദ്‌) റിപ്പോർട്ട്‌ ചെയ്തിട്ടു ണ്ട്‌. അതുകൊണ്ടുതന്നെ വിവാഹിതരായ വ്യഭിചാരികളെ എറിഞ്ഞുകൊ ല്ലുകയാണ്‌ വേണ്ടതെന്ന കാര്യത്തിൽ മുസ്ലിം പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ല. പ്രസ്തുത നിയമം ഖുർആനിൽ പ


രാമർശിക്കപ്പെട്ടിട്ടില്ലെങ്കിലും ഖണ്ഡിതവും സത്യസന്ധവുമായ ഹദീസു കളാൽ സ്ഥിരപ്പെട്ടിട്ടുള്ളതുകൊണ്ടാണിത്‌. എന്തുകൊണ്ടാണ്‌ ഒരേ കുറ്റത്തിന്‌ രണ്ടുതരം ശിക്ഷകൾ ഇസ്ലാംവിധ ​‍ിച്ചിരിക്കുന്നത്‌? കുറ്റം ഒന്നുതന്നെയാണെങ്കിലും അതു ചെയ്യുന്ന വ്യക്തികളുടെ നിലവാ രവും അതു സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതവുംകൂടി പരിഗണി ച്ചുകൊണ്ടാണ്‌ ഇസ്ലാം ശിക്ഷാവിധികൾ നിശ്ചയിച്ചിരിക്കുന്നത്‌. അവിവാ ഹിതരുടെ വ്യഭിചാരം ഒരു കുറ്റമാണ്‌. പക്ഷേ അവർക്ക്‌ തങ്ങളുടെലൈം ഗിക വികാരം ശമിപ്പിക്കുവാൻ വിഹിതമായ മാർഗങ്ങൾ മുന്നിലില്ല;
അവരുടെ പ്രവർത്തനം മൂലം കുടുംബന്ധങ്ങളൊന്നും തകരുന്നില്ല.
എന്നാൽ വിവാഹിതരുടെ വ്യഭിചാരമോ? അവർക്കുമുന്നിൽ തങ്ങളുടെവി കാരശമനത്തിന്‌ നിയമാനുസൃതം പരിണയിച്ച ഇണകളുണ്ട്‌. പ്രസ്തു ത ലൈംഗികന്ധത്തിന്റെ പരിണത ഫലമോ? കുടുംത്തകർച്ച! അ ങ്ങനെ സമൂഹത്തിൽ മുഴുവൻ അരാചകത്വം!! അതുകൊണ്ടുതന്നെ ഇവയ്‌ ക്കുള്ള ശിക്ഷകൾ വ്യത്യസ്തമായിരിക്കണം. വിവാഹിതരുടെ വ്യഭി ചാരവുമായി താരതമ്യം ചെയ്യുമ്പോൾ അവിവാഹിതരുടേത്‌ ചെറിയ കു റ്റമാണ്‌. വിഹിതമാർഗമുണ്ടായിട്ടും അവിഹിതമാർഗങ്ങൾ തേടിപ്പോകുന്ന വരെ വെച്ചുകൊണ്ടിരുന്നുകൂടാ. അവർ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. അതു കാണുന്ന ഒരാളും ഇനി അതിന്‌ മുതിരാത്ത രീതിയിലുള്ള ശിക്ഷ. അതുകൊണ്ടാണ്‌ അത്തരം ആളുകളെ മരണംവരെ കല്ലെറിയുകഎ ന്ന നിയമം ഇസ്ലാം നിശ്ചയിച്ചിരിക്കുന്നത്‌. അവിവാഹിതർക്കാകട്ടെ അവരുടെ കുറ്റത്തിന്റെ തോത്‌ പ്രകാരം പ ര സ്യമായി നൂറ്‌ അടി അടിക്കുവാൻ ഇസ്ലാം കൽപിച്ചു. അവർ സമൂഹ ത്തിൽ അരാജക ത്വം ഉണ്ടാക്കുന്നുവെങ്കിലും കുടും ത്തിന്റെ തകർ ച്ചക്കോ അതുമൂലമുള്ള സാമൂഹിക പ്രശ്നങ്ങൾക്കോ അത്‌ നിമിത്തമാ കുന്നില്ലല്ലോ?

വ്യഭിചാരാരോപണം ഉന്നയിച്ച്‌ ആരെയും നശിപ്പിക്കാൻ സാധിക്ക​‍ുന്ന ഒരു അവസ്ഥ സംജാതമാകുകയല്ലേ ഖുർആനിലെ ശിക്ഷാനിയമങ്ങൾ നടപ്പാക്കിയാൽ ഉണ്ടാവുക?

കുറ്റവാളികൾ അല്ലാത്തവർ ഒരിക്കലും ശിക്ഷിക്കപ്പെട്ടുകൂടാ എന്നതാ ണ്‌ ഇസ്ലാമിക ശിക്ഷാനിയമങ്ങളുടെ ഒരു അടിസ്ഥാനതത്ത്വം. അതുകൊ ണ്ടുതന്നെ സംശുദ്ധമായി ജീവിതം നയിക്കുന്നവരെ ആരോപണങ്ങ ളുന്നയിച്ച്‌ അപകീർത്തിപ്പെടുത്തുവാൻ ഇസ്ലാം അനുവദിക്കുന്നില്ല. അ ത്തരം ആരോപണങ്ങളുന്നയിക്കുന്നവർ നാലു സാക്ഷികളെ ഹാജരാക്കുവാ ൻ സന്നദ്ധരാവണം. അല്ലാത്ത പക്ഷം ആരോപിക്കപ്പെടുന്നവരല്ല, പ്ര ത്യുത ആരോപിക്കുന്നവരാണ്‌ ശിക്ഷിക്കപ്പെടുക. വ്യഭിചാരാരോപണമു ന്നയിക്കുന്നവർക്കുള്ള ശിക്ഷയെപ്പറ്റി ഖുർആൻ വ്യക്തമാക്കുന്നതിങ്ങനെ യാണ്‌: “ചാരിത്രവതികളുടെ മേൽ (വ്യഭിചാരം) ആരോപിക്കുകയും എ ന്നിട്ട്‌ നാലു സാക്ഷികളെ കൊണ്ടുവരാതിരിക്കുകയും ചെയ്യുന്നവരെ നി ങ്ങൾ എൺപത്‌ അടി അടിക്കുക. അവരുടെ സാക്ഷ്യം നിങ്ങൾ ഒരിക്ക ലും സ്വീകരിക്കുകയും ചെയ്യരുത്‌. അവർ തന്നെയാണ്‌ അധർമകാരികൾ” (ഖുർആൻ 24:4). പതിവ്രതകളെപ്പറ്റി ആരോപണങ്ങൾ പറഞ്ഞുണ്ടാക്കുക ചിലരുടെ ഹോ ബിയാണ്‌. അത്തരമാളുകൾ സമൂഹത്തിൽ ഉണ്ടാക്കുന്ന കുഴപ്പങ്ങൾ ചി ല്ല റയൊന്നുമല്ല. എൺപതടി കിട്ടുമെന്ന്‌ വന്നാൽ ആരും അത്തരം ദുരാരോപ ണങ്ങളുമായി നടക്കുകയില്ല. നാലു സാക്ഷികളില്ലാതെ വ്യഭിചാരാരോപ ണം ഉന്നയിക്കുവാൻ ആരും മുതിരുകയില്ല. ആരോപണങ്ങൾ പുക ഞ്ഞ്‌ നാലാ ളുടെ മുമ്പിൽ നടക്കാൻ വയ്യാതെയായ എത്രയെത്ര പേർ ന മ്മുടെ സമൂഹത്തിലുണ്ട്‌. നമ്മുടെ മീഡിയകൾ സർക്കുലേഷൻ വർധിപ്പി ക്കുന്നത്‌ ഇത്തരം ഗോസിപ്പുകൾ ഉപയോഗിച്ചുകൊണ്ടാണല്ലോ. ഇത്തരം ദുഷ്പ്രവർത്തനങ്ങളെല്ലാം ഇസ്ലാമിക സമൂഹത്തിന്‌ അന്യമായിരിക്കും. മാന്യമാരെ അകാരണമായി ആരോപണങ്ങളിൽ മുക്കിക്കൊല്ലുന്ന അവ സ്ഥ ആസമൂഹത്തിൽ നിലനിൽക്കുകയില്ല. ആരെങ്കിലും അതിന്‌ മു തിർന്നാൽ അവരെ പരസ്യമാ യി എൺപത്‌ അടി അടിക്കണമെന്നാണ്‌ ഖുർആനിന്റെ അനുശാസന. വ്യഭിചാരത്തിന്‌ ഇസ്ലാം നിശ്ചയിച്ച ശിക്ഷകൾ കഠിനമാണ്‌. വിവാഹി തരെങ്കിൽ കല്ലെറിഞ്ഞുകൊല്ലുക! അവിവാഹിതരെങ്കിൽ പരസ്യമായി നൂറടി! ഇത്തരം ശിക്ഷകൾ വിധിച്ച ഇസ്ലാം അതോടൊപ്പംതന്നെ നിരപ രാധികൾ ശിക്ഷിക്കപ്പെടാതിരിക്കുവാൻ ആവശ്യമായ നിയമങ്ങൾ കൂടി ആവിഷ്കരിച്ചിട്ടുണ്ട്‌. നാലു ദൃക്സാക്ഷികൾ ഉണ്ടെങ്കിൽ മാത്രമേ ഒരാൾ മറ്റൊരാളുടെ പേരിൽ വ്യഭിചാരാരോപണമുന്നയിക്കുവാൻ പാടുള്ളൂ. അ​‍െ ല്ലങ്കിൽ ആരോപണം ഉന്നയിച്ചവർ കുടുങ്ങും. അവർക്ക്‌ എൺപത്‌ അടിവീ തം ലഭിക്കും. കള്ള സാക്ഷ്യത്തിനുള്ള സാധ്യത ഇവിടെ തീരെ വിരളമാ ണ്‌. ഒരു പാടുപേർ കണ്ടുവെന്ന്‌ ഉറപ്പുണ്ടായാൽ മാത്രമേ ഒരാൾ ഇത്ത രം ആരോപണം ഉന്നയിക്കാൻ മുതിരുകയുള്ളൂ. അതുകൊണ്ടുതന്നെ നിരപ രാധി ശിക്ഷിക്കപ്പെടുവാൻ ഉള്ള സാധ്യത തീരെയില്ലെന്നുതന്നെ പറയാം.

അപരിഷ്കൃതമെന്ന്‌ ആധുനിക ക്രിമിഖന്ര്ആ​‍ാളനിജി​‍െ​‍്ന്റസ ംറ്റൗ​‍ുലകികൾത വിധിച്ചിരി ക്കുന്ന കൊലക്ക്‌ കൊലയെന്ന നിയമം ഖുർആനിൽ പറഞ്ഞുവെന്ന തുകൊണ്ടുമാത്രം ന്യായീകരിക്കുന്നതിൽ എന്തർഥമാണുള്ളത്‌? അകാരണമായി കൊല്ലപ്പെടുന്നവന്റെ പ്രയാസങ്ങളോ പ്രസ്തുത കൊല മൂലം അനാഥമാകുന്ന കുടുംത്തിന്റെ പ്രശ്നങ്ങളോ സമൂഹത്തിലു ണ്ടാവുന്ന വിടവോ ഒന്നും പരിഗണിക്കാതെ കൊലയാളിയിൽ കാരു ണ്യവർഷം നടത്തുകയും അവനെ സംസ്കരിക്കുവാൻ സാധിക്കുമെന്ന മിഥ്യാബോധത്തിന്റെ അടിത്തറയിൽ സിദ്ധാന്തങ്ങൾ മെനയുകയും ചെ യ്യുന്നവർക്ക്‌ ഖുർആനിലെ നിയമങ്ങൾ അപ്രായോഗികവും അപരിഷ്കൃ തവുമായി തോന്നുക സ്വാഭാവികമാണ്‌. എന്നാൽ, അനുഭവങ്ങൾ കാണി ക്കുന്നത്‌, ഇവരുടെ ഗവേഷണഫലത്തിന്‌ എതിരായ വസ്തുതകളാണെ ന്ന സത്യം നാം മനസ്സിലാക്കണം. കൊലക്കുറ്റത്തിന്‌ ആധുനിക കോടതികൾ വിധിക്കുന്നത്‌ പരമാവധി ജീവപര്യന്തം തടവാണ്‌. ഏതാനും വർഷങ്ങൾ മാത്രം നീണ്ടുനിൽക്കുന്ന ജയിൽവാസമായിട്ടാണ്‌ ജീവപര്യന്തതടവ്‌ മാറാറുള്ളത്‌. ഇതുതന്നെ ശി ക്ഷിക്കപ്പെടാറുള്ളവർക്കു മാത്രം. പണവും സ്വാധീനവുമുള്ളവർ എത്രപേ രെ കൊന്നാലും സുഖമായി രക്ഷപ്പെടുന്നുവെന്ന വസ്തുതയാണല്ലോ നാം ദിനേന അറിഞ്ഞുകൊണ്ടിരിക്കുന്നത്‌. ആരെ കൊന്നാലും ഒന്നുമുണ്ടാകാൻ പോകുന്നില്ലെന്ന സ്ഥിതിയുടെ പരിണത ഫലമെന്താണ്‌? കൊലപാതകക്കുറ്റങ്ങളുടെ അഭൂതപൂർവമായവ ളർച്ച! കൊലപാതകക്കുറ്റങ്ങൾ ചെയ്യാൻ യുവാക്കൾ കൂടുതൽ കൂടു തൽ തയാറാകുന്ന അവസ്ഥ! ഇക്കഴിഞ്ഞ കൊല്ലം (1998) ഇന്ത്യയിൽ ന ടന്ന പൈശാചിക കൊലപാതകങ്ങളിൽ തൊണ്ണൂറ്റിമൂന്ന്‌ ശതമാനവും ഈരം ഗത്തെ പുതുമുഖങ്ങളായ യുവാക്കൾ ചെയ്തതായിരുന്നുവെന്നാണ്‌ കണക്കുകൾ കാണിക്കുന്നത്‌ (രീ​‍ൗലേ​‍്യെ: കിറശമ ​‍്രമ്യ 20.1.1999 ). പണത്തി നും സുഖസൗകര്യങ്ങൾക്കും വേണ്ടി ആരെയും കൊല്ലാൻ മടിയില്ലാത്ത ഒരു തലമുറ വളർന്നുകൊണ്ടിരിക്കുന്നു. ഇരുപത്തിനാലുകാരായ ശ്യാമി​‍െ ന്റയും രവിയുടെയും കഥ നോക്കുക: ഇരുപത്തിനാല്‌ വയസ്സ്‌ പ്രായമു ള്ള രവിയും ശ്യാമും മോട്ടോർ ബൈക്കിൽ നഗരം (ബാംഗ്ളൂർ) ചുറ്റുന്നു. ഒഴിഞ്ഞ ഇരുണ്ട തെരുവുകളിൽ ഒറ്റയ്ക്ക്‌ ഇരുചക്രവാഹനം ഓടിച്ചുപോ കുന്ന സ്ത്രീകളെയാണ്‌ അവർ ലക്ഷ്യം വെക്കുന്നത്‌. ഒമ്പതു മാസങ്ങൾ ക്കുള്ളിൽ ഇരുപത്തിമൂന്ന്‌ പേരെ ഇങ്ങനെ കൊലപ്പെടുത്തിയിട്ടുള്ള അവ ർക്ക്‌ പലപ്പോഴും അമ്പത്‌ രൂപയൊക്കെയായിരിക്കും ലഭിക്കുക (കയശറ). അമ്പതു രൂപക്കുവേണ്ടി ഒരു ജീവൻ നഷ്ടപ്പെടുത്തുവാൻ യാതൊരു വൈമന സ്യവുമില്ലാത്ത യുവാക്കൾ! പണത്തിൽ മുങ്ങിക്കുളിച്ച സഞ്ജീവ്‌ നന്ദിയുടെ കഥ മറ്റൊന്നാണ്‌: അമേരിക്കയിലെ മികച്ച ബിസിനസ്‌ സ്കൂളിലൊന്നിൽ അയച്ച്‌ മാതാപി താക്കൾ അവനെ പഠിപ്പിച്ചു. അറുപത്‌ ലക്ഷം രൂപ വില വരുന്ന ബി. എം.ഡബ്ളിയു ഏഴാം പരമ്പരയിൽപെട്ട കാർ ഇന്ത്യയിൽ അവധിക്കാലംചെ ലവഴിക്കുമ്പോൾ ഉപയോഗിക്കാനായി അവർ അവനു മാത്രമായി നൽ കി. ഇങ്ങനെ എല്ലാവിധ സുഖസൗകര്യങ്ങളുണ്ടായിട്ടും ആ ജീവിതം തക ർക്കാൻ നന്ദി എന്തേ വഴിയൊരുക്കി? എന്തുകൊണ്ടാണ്‌ മദ്യലഹരിയിൽ തന്റെ ബി.എം.ഡബ്ളിയു. ഇടിച്ച്‌ അഞ്ചുപേരെ കൊന്ന ശേഷം നിർത്താതെ ഓടിച്ചുപോയത്‌? പരിക്കേറ്റവരെ സഹായിക്കാനായി ഒരു നിമിഷം നിർത്തുകപോലും ചെയ്യാതെ കാറുമായി തന്റെ സുഹൃത്തിന്റെ വസ തിയിലെത്തി. കാറിലെ തെളിവുകളെല്ലാം എന്തിനാണ്‌ അയാൾ കഴുകി ക്കളഞ്ഞത്‌? (ഇന്ത്യാ ടുഡേ, 27.1.99). അഞ്ചു നിരപരാധികളെ കൊന്ന്‌ കാറുമായി കടന്നുപോകുവാൻ യാതൊരു മടിയുമില്ലാത്ത തലമുറ! സുഖത്തിലേക്കുള്ള തങ്ങളുടെ പ്രയാണത്തിൽ കാറിന്റെ ചക്രങ്ങൾ ക്കിടയിൽ കിടന്ന്‌ ചതഞ്ഞരഞ്ഞവരുടെ നേർക്ക്‌ ഒന്ന്‌ ദയയോടുകൂടി നോ ക്കുവാൻ പോലും തയാറാവാത്ത യുവാക്കൾ! കുറ്റവാളികളെ ജയിലിലടച്ച്‌ സംസ്കരിച്ചു കളയാമെന്ന ക്രിമിനോള ജിസ്റ്റ്‌ വാദത്തിനെതിരെയുള്ള ജീവിക്കുന്ന തെളിവുകളാണിവ! കൂടുതൽ പേരെ കുറ്റവാളികളാക്കുവാൻ മാത്രമേ കുറ്റവാളികളോടുള്ള ദാക്ഷിണ്യ​‍േ ത്താടെയുള്ള പെരുമാറ്റം നിമിത്തമാവുകയുള്ളൂ. കുറ്റകൃത്യങ്ങൾ ഇല്ലാ താക്കുവാനാവശ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയും എന്നിട്ട്‌ കുറ്റംചെ യ്യാൻ വാസന പ്രകടിപ്പിക്കുന്നവരെ കഠിനമായി ശിക്ഷിക്കുകയും ചെയ്‌ താൽ മാത്രമേ സമാധാനപൂർണമായ സാമൂഹിക ജീവിതം സാധ്യമാ കൂ എന്ന വസ്തുത കണക്കിലെടുത്തുകൊണ്ടാണ്‌ കൊലക്കുറ്റത്തിന്‌ കൊല യെന്ന ശിക്ഷ ഖുർആൻ നിർദേശിക്കുന്നത്‌. “സത്യവിശ്വാസികളേ, കൊല ചെയ്യപ്പെടുന്നവരുടെ കാര്യത്തിൽ തുല്യ ശിക്ഷ നടപ്പാക്കുകയെന്നത്‌ നിങ്ങൾക്ക്‌ നിയമമാക്കപ്പെട്ടിരിക്കുന്നു. സ്വ തന്ത്രനു പകരം സ്വതന്ത്രനും അടിമക്കു പകരം അടിമയും സ്ത്രീക്കു പ കരം സ്ത്രീയും (കൊല്ലപ്പെടേണ്ടതാണ്‌)” (ഖുർആൻ 2:178). ഗോത്ര വഴക്കുകൾ കാരണം പരസ്പരം രക്തം ചിന്തിക്കൊണ്ടിരുന്ന അറ്യേൻ സമൂഹത്തിൽ നിലവിലുണ്ടായിരുന്ന അതിക്രൂരമായ പ്രതി കാര നടപടികളുടെ കടയ്ക്ക്‌ കത്തിവെച്ചുകൊണ്ടാണ്‌ ഈ സൂക്തം അ

വതരിപ്പിക്കപ്പെട്ടത്‌. ഒരു ഗോത്രത്തിൽനിന്ന്‌ ആരെങ്കിലും വധിക്കപ്പെട്ടാൽ പകരം കൊന്നവനെ കൊല്ലുകയെന്ന സമ്പ്രദായമായിരുന്നില്ല അവിടെ നിലന ​‍ിന്നിരുന്നത്‌. പ്രത്യുത, കൊല്ലപ്പെട്ട വ്യക്തിക്ക്‌ എത്ര വിലമതിച്ചിരു ന്നുവോ അതു കണക്കാക്കി അതിനു പകരമായി ഘാതകന്റെ ഗോത്ര ത്തിൽനിന്ന്‌ ആളുകളെ കൊന്നൊടുക്കുകയായിരുന്നു അവരുടെ രീതി. ഒരാ ൾക്ക്‌ പകരം പത്തും നൂറും ആളുകളെ കൊന്നൊടുക്കുവാൻ അവർക്ക്‌യാ തൊരു മടിയുമുണ്ടായിരുന്നില്ല. തിരിച്ചും ഇതുതന്നെയായിരുന്നു അവ സ്ഥ. ഒരു ഉന്നതൻ മറ്റൊരു ഗോത്രത്തിലെ നിസ്സാരനെ വധിച്ചാൽ കൊ ന്നവനെ കൊല്ലുകയെന്ന നിയമം നടപ്പാക്കാൻ അവർക്ക്‌ വൈമനസ്യമായി രുന്നു. `ഒരു പാവപ്പെട്ടവനു പകരം ഉന്നതനോ?` എന്നായിരുന്നു അവരു ടെ ചോദ്യം. ഈ സമ്പ്രദായങ്ങൾക്ക്‌ അറുതി വരുത്തിയ ഖുർആൻ പ്ര തിക്രിയ നടപ്പാക്കേണ്ടത്‌ പ്രതിയുടെ മേൽ മാത്രമാണെന്നു വ്യക്തമാ ക്കുകയാണ്‌ ഉദ്ധരിക്കപ്പെട്ട സൂക്തത്തിൽ ചെയ്യുന്നത്‌. മനുഷ്യജീവന്‌ ഉന്നതമായ വിലയാണ്‌ ഇസ്ലാം കൽപിക്കുന്നത്‌. ഗോത്രവ ഴക്കിന്റെയോ വിരോധത്തിന്റെയോ പ്രതികാരത്തിന്റെയോ പേരിൽ നശിപ്പിക്കപ്പെടാനുള്ളതല്ല ഒരാളുടെ ജീവൻ. ഖുർആൻ വ്യക്തമാക്കുന്നു
“മറ്റൊരാളെ കൊന്നതിന്‌ പകരമായോ ഭൂമിയിൽ കുഴപ്പമുണ്ടാക്കിയതി​‍െ
ന്റ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാൽ, അത്‌ മനുഷ്യരെ മുഴുവൻ കൊലപ്പെടുത്തിയതിന്‌ തുല്യമാകുന്നു. ഒരാളുടെജീ വൻ വല്ലവനും രക്ഷിച്ചാൽ അത്‌ മനുഷ്യരുടെ മുഴുവൻ ജീവൻ രക്ഷി ച്ചതിന്‌ തുല്യമാകുന്നു” (5:32). എന്നാൽ, വധശിക്ഷ ശരിയല്ലെന്ന വാദം അടിസ്ഥാന രഹിതമാണ്‌. കൊലക്കുറ്റത്തിന്‌ പ്രതികാരം ചെയ്യാൻ സന്നദ്ധമല്ലാത്ത ഒരു സമൂഹത്തിൽ കൊലപാതകങ്ങളുടെ പരമ്പരകളുണ്ടാവും.ആർക്കും ഭയരഹിതമായി ജീവി ക്കുവാൻ സാധ്യമല്ലാത്ത അവസ്ഥ സംജാതമാകും. അതുകൊണ്ടുത​‍െ ന്ന ഖുർആൻ പറഞ്ഞു: “ബുദ്ധിമാന്മാരെ, (കൊലക്കു കൊലയെന്ന) തുല്യ ശിക്ഷ നൽകുന്നതിലാണ്‌ നിങ്ങളുടെ ജീവിതത്തിന്റെ നിലനില്പ്‌ (2:179). ഈ ഖുർആനിക പരാമർശത്തിന്റെ സത്യത വെളിവാക്കുന്നതാണല്ലോമു മ്പ്‌ ഉദ്ധരിച്ച സംഭവങ്ങൾ.

കൊലയാളിയെ തിരിച്ചു കൊല്ലുന്നതുകൊണ്ട്‌ കൊല്ലപ്പെട്ടവന്റെ കുടുംത്തിന്‌ എന്തു കിട്ടുവാനാണ്‌? അനാഥമായിത്തീരുന്ന കൊല്ലപ്പെട്ടവന്റെ കുടും ത്തെ സംരക്ഷിക്കുവാൻ എന്തു നിർദേശമാണ്‌ ഖുർആൻ സമർപ്പിക്കുന്നത്‌?

കൊലക്കുറ്റത്തിന്‌ എല്ലാ സന്ദർഭത്തിലും ഒരു പോലെ വധശിക്ഷ നൽ കണമെന്ന്‌ ഖുർആൻ നിർന്ധിക്കുന്നില്ല. വധശിക്ഷയെക്കുറിച്ച്‌ പ്രതി പാദിക്കുന്ന ഖുർആൻ സൂക്തം കാണുക: ”വിശ്വസിച്ചവരേ, വധിക്കപ്പെട്ട വരുടെ കാര്യത്തിൽ തുല്യമായ പ്രതിക്രിയ നിങ്ങൾക്ക്‌ നിയമമാക്കപ്പെട്ടിരി ക്കുന്നു. സ്വതന്ത്രന്‌ സ്വതന്ത്രൻ, അടിമക്ക്‌ അടിമ, സ്ത്രീക്കു സ്ത്രീ. എ ന്നാൽ, ഘാതകന്‌ തന്റെ സഹോദരനിൽനിന്ന്‌ വല്ല ഇളവും ചെയ്തുകി ട്ടിയാൽ മര്യാദ പ്രകാരം അത്‌ അംഗീകരിക്കപ്പെടുകയും നല്ല നിലയിൽ പിഴ കൊടുത്തുവിടുകയും വേണ്ടതാകുന്നു. ഇത്‌ നിങ്ങളുടെ രക്ഷിതാവി ൽനിന്നുള്ള ലഘൂകരണവും അനുഗ്രഹവുമത്രെ“ (ഖുർആൻ 2:178). ഘാതകനെ മരണത്തിൽനിന്നു രക്ഷിക്കണമോ വേണ്ടയോയെന്ന്‌ തീരു മാനിക്കുന്നത്‌ കൊല്ലപ്പെട്ടവന്റെ അടുത്ത ബന്ധുക്കളാണ്‌. അവർക്ക്‌വേ ണമെങ്കിൽ പ്രതികാരമൂല്യം (ദിയഃ) വാങ്ങി അയാള വെറുതെ വിടാം. അയാളെ വെറുതെ വിടാനാണ്‌ ബന്ധുക്കളുടെ തീരുമാനമെങ്കിൽ അതി ന്‌ എതിര്‌ നിൽക്കുവാൻ കോടതിക്ക്‌ അവകാശമില്ല. നൂറ്‌ ഒട്ടകമാണ്‌ കൊല ക്കുറ്റത്തിനുള്ള പ്രതികാരമൂല്യം. അതുവാങ്ങി ഘാതകനെ വെറുതെവി ട്ടു കഴിഞ്ഞാൽ പിന്നെ അയാൾക്കെതിരെ യാതൊരുവിധ പ്രതികാര നടപടിയും പാടില്ല. ചുരുക്കത്തിൽ, കൊല്ലപ്പെട്ടവന്റെ ബന്ധുക്കൾക്ക്‌ സമ്മതമെങ്കിൽ ന ഷ്ടപരിഹാരം വാങ്ങി ഘാതകനെ വെറുതെ വിടുകയും പ്രസ്തുത ന ഷ്ടപരിഹാരമുപയോഗിച്ച്‌ അനാഥമായിത്തീർന്നവരെ പുനരധിവസിപ്പി ക്കുകയും അവരുടെ ജീവസന്ധാരണത്തിനുള്ള മാർഗമുണ്ടാക്കുകയുംചെ യ്യാം. ഘാതകനെ എന്തു ചെയ്യണമെന്ന്‌ തീരുമാനിക്കുവാനുള്ള ആത്യ ന്തികമായ അധികാരം കൊല്ലപ്പെട്ടവന്റെ ബന്ധുക്കൾക്കു നൽകിയ ഖുർആൻ, അതിന്റെ ശിക്ഷാനിയമങ്ങളുടെ പ്രോജ്വലമായ മാനവിക മു ഖമാണ്‌ ഇവിടെയും പ്രകടിപ്പിക്കുന്നത്‌.

No comments:

Post a Comment