Thursday, January 27, 2011

എന്താണ്‌ ഖുർആൻ?

എന്താണ്‌ ഖുർആൻ?


സ്രഷ്ടാവും സംരക്ഷകനുമായ തമ്പുരാനിൽനിന്ന്‌ മാനവരാശിക്ക്‌ അവതരിപ്പിക്കപ്പെട്ട അവസാനത്തെ വേദഗ്രന്ഥമാണ്‌ ഖുർആൻ. അന്തിമ പ്രവാചകനായ മുഹമ്മദി(സ)ലൂടെയാണ്‌ അത്‌ ലോകം ശ്രവിച്ചതു. അവസാ നത്തെ മനുഷ്യൻ വരെ സകലരും സ്വീകരിക്കേണ്ട ദൈവിക ഗ്രന്ഥമാ ണത്‌. 'ഖുർആൻ' എന്ന പദത്തിന്‌ 'വായന' എന്നും 'വായിക്കപ്പെടേണ്ടത്‌' എന്നും 'വായിക്കപ്പെടുന്നത്‌' എന്നും അർഥമുണ്ട്‌. 'വായിക്കപ്പെടുന്ന രേഖ' എന്ന അർഥത്തിൽ ഖുർആനിൽതന്നെ ഈ പദം പ്രയോഗിക്കപ്പെട്ടിട്ടുണ്ട്‌. (13:31) മുമ്പുള്ള വേദഗ്രന്ഥങ്ങളെപ്പോലെ നിയമസംഹിതയോ (തൗറാത്ത്‌) സങ്കീർത്തനങ്ങളോ (സബൂർ), സുവിശേഷ വർത്തമാനങ്ങളോ (ഇൻജീൽ) മാത്രമല്ല ഖുർആൻ. അതിലെ ഓരോ പദവും അന്ത്യനാളുവരെയുള്ള കോടിക്കണക്കിന്‌ സത്യവിശ്വാസികളാൽ ആവർത്തിച്ച്‌ വായിക്കപ്പെടുകയും അവരുടെ ഹൃദയാന്തരാളങ്ങളിൽ കൊത്തിവെച്ച്‌ സ്വജീവിതം അതനു സരിച്ച്‌ വാർക്കപ്പെടുകയും ചെയ്യേണ്ടതുള്ളതിനാലായിരിക്കാം അന്തിമവേദം ഖുർആൻ എന്ന്‌ നാമകരണം ചെയ്യപ്പെട്ടത്‌. യഥാർഥ കാരണം അത്‌ അവതരിപ്പിച്ച നാഥന്‌ മാത്രമേ അറിയൂ. ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം സത്യാസത്യവിവേചന ത്തിനുള്ള മാനദണ്ഡമാണ്‌ ഖുർആൻ. അതിൽ കൽപിച്ചതെല്ലാം നന്മയും അതിൽ നിരോധിച്ചതെല്ലാം തിന്മയുമാണെന്ന്‌ അവൻ മനസ്സിലാ ക്കുന്നു. ഖുർആൻ സ്വയം പരിചയപ്പെടുത്തുന്നത്‌ 'ഫുർഖാൻ' എന്നാണ്‌ (2:53, 2:185, 3:4, 25:1) 'സത്യാസത്യവിവേചകം' എന്നർഥം. കിതാബ്‌ (ഗ്രന്ഥം), ദികൃ (ഉദ്ബോധനം), നൂർ (പ്രകാശം), ഹുദാ (സന്മാർഗം), ബുർഹാൻ (തെളിവ്‌), ശിഫാ (ശമനം), ഖയ്യിം (അവക്രമായത്‌), മുഹൈമിൻ(പൂർവവേദങ്ങളിലെ അടിസ്ഥാനാശയങ്ങളെ സംരക്ഷി ക്കുന്നത്‌) തുടങ്ങിയ വിശേഷണങ്ങളിലൂടെയും ഖുർആൻ സ്വയം പരിചയപ്പെടുത്തുന്നുണ്ട്‌. ഇവയിലൂടെ ഖുർആനിന്റെ ധർമത്തെക്കുറിച്ച വ്യക്തമായ ചിത്രം അനുവാചകനു ലഭിക്കുന്നുണ്ട്‌.

'വേദഗ്രന്ഥം' എന്നതുകൊണ്ടുള്ള വിവക്ഷയെന്താണ്‌?

'വേദം' ഒരു സംസ്കൃത പദമാണ്‌. അറിവ്‌, വിദ്യ എന്നൊക്കെയാണ്‌ ഈ പദത്തിനർഥം. വേദാന്തദർശന പ്രകാരം വേദം ശ്രുതിയാണ്‌. പടച്ചതമ്പുരാനിൽനിന്ന്‌ ഋഷിമാർ ശ്രവിച്ച വചനങ്ങളാണ്‌ വേദത്തിന്റെ ഉള്ളടക്കമെന്നാണ്‌ വിശ്വാസം. 'പരമപുരുഷനിൽനിന്നാണ്‌ വേദം ഉൽ പന്നമായത്‌' എന്നാണ്‌ ഋഗ്വേദം (10:90:9) പറയുന്നത്‌. ഏതായിരുന്നാലുംദൈവി കഗ്രന്ഥം എന്ന അർഥത്തിലാണ്‌ 'വേദം' എന്ന പദം ഇന്ത്യയിൽ വ്യവഹരിക്കപ്പെട്ടുപോന്നിട്ടുള്ളത്‌. ഇന്ത്യയിൽ പ്രചരിപ്പിക്കപ്പെട്ട സെമിറ്റി ക്‌ മതങ്ങളുടെ അനുയായികളും കാലാന്തരത്തിൽ തങ്ങളുടെ മതഗ്രന്‌ ഥങ്ങളെ വേദങ്ങൾ എന്നു വിശേഷിപ്പിക്കുകയാണുണ്ടായത്‌. വേദഗ്രന്ഥം എന്ന അർഥത്തിൽ ഖുർആൻ പ്രയോഗിക്കുന്നത്‌ 'അൽ കിതാബ്‌' എന്ന പദമാണ്‌. ഗ്രന്ഥം (the scripture) എന്നർഥം. പ്രവാ ചകന്മാർക്ക്‌ പടച്ചതമ്പുരാൻ അവതരിപ്പിച്ച ദിവ്യവെളിപാടുകളാണ്‌വേദ​‍്ര ഗന്ഥത്തിന്റെ ഉള്ളടക്കമെന്നാണ്‌ ഖുർആനിക വീക്ഷണം. ദിവ്യവെളിപ ​‍ാടുകൾക്കാണ്‌ 'വഹ്‌യ്‌' എന്നു പറയുന്നത്‌. വേദഗ്രന്ഥത്തിൽ 'വഹ്‌യ്‌' മാത്രമേയുണ്ടാവൂ. എന്നാൽ, ഒരു പ്രവാചകന്‌ ലഭിക്കുന്ന എല്ലാവഹ്‌ യും വേദഗ്രന്ഥത്തിൽ ഉൾക്കൊള്ളിക്കണമെന്നില്ല. വേദഗ്രന്ഥത്തിൽ ഉൾക്കൊള്ളിക്കണമെന്ന നിർദേശത്തോടെ ലഭിക്കുന്ന 'വഹ്‌യ്‌' ആണ്‌ അതിൽ ഉൾക്കൊള്ളിക്കുന്നത്‌.

എന്തിനാണ്‌ വേദഗ്രന്ഥങ്ങൾ?

മനുഷ്യരെ ഒന്നിപ്പിക്കുകയാണ്‌ വേദഗ്രന്ഥത്തി​‍െൻറ പരമപ്രധാനമായ ധർമമെന്നാണ്‌ ഖുർആനിക വീക്ഷണം. വിശുദ്ധ ഖുർആൻ സൂചിപ്പി ക്കുന്നതു കാണുക: 'മനുഷ്യർ ഒരൊറ്റ സമുദായമായിരുന്നു. അനന്തരം (അവർ ഭിന്നിച്ചപ്പോൾ വിശ്വാസികൾക്ക്‌) സന്തോഷവാർത്ത അറിയിക്കുവാന ​‍ും, (നിഷേധികൾക്ക്‌) താക്കീത്‌ നൽകുന്നതിനും വേണ്ടി അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചു. അവർ ഭിന്നിച്ച വിഷയത്തിൽ ദൈവികമായ തീർപ്പുകൽപിക്കുന്നതിനായി അവരുടെ കൂടെ സത്യവേദവും അവൻ അയച്ചുകൊടുത്തു' (2:213). മനുഷ്യർ ഭിന്നിച്ച വിഷയത്തിൽ ദൈവികമായ തീർപ്പുകൽപിക്കുന്നതി നുവേണ്ടിയാണ്‌ വേദഗ്രന്ഥങ്ങൾ അവതരിപ്പിക്കപ്പെട്ടതെന്നാണല്ലോ ഇതിൽനിന്ന്‌ മനസ്സിലാവുന്നത്‌. മനുഷ്യരെ ഭിന്നതയിൽനിന്ന്‌ കരകയറ്റുവാ ൻ വേണ്ടിയാണ്‌ ഖുർആനി​‍െൻറയും അവതരണമെന്ന്‌ അത്‌ പ്രഖ്യാ പിക്കുന്നുണ്ട്‌. 'അവർ ഏതൊരു കാര്യത്തിൽ ഭിന്നിച്ചുപോയിരിക്കുന്നുവോ, അതവർക്ക്‌ വ്യക്തമാക്കിക്കൊടുക്കാൻ വേണ്ടിയും വിശ്വസിക്കുന്ന ജനങ്ങൾക്ക്‌ മാർഗദർശനവും കാരുണ്യവും ആയിക്കൊണ്ടും മാത്രമാണ്‌ ഞാൻ നിനക്ക്‌ വേദഗ്രന്ഥം അവതരിപ്പിച്ചുതന്നത്‌' (16:64). വേദഗ്രന്ഥത്തി​‍െൻറ ആളുകളെന്ന്‌ സ്വയം അഭിമാനിച്ചിരുന്നവർ ഭിന്നി ച്ചതുപോലെ അഭിപ്രായഭിന്നതകൾ രൂപമെടുത്ത്‌ ഛിന്നഭിന്നമാകാതിരി ക്കാൻ അന്തിമവേദഗ്രന്ഥമായ ഖുർആനും അതി​‍െൻറ പ്രായോഗിക ജീവി തമാതൃകയായ നബിചര്യയും മുറുകെ പിടിക്കുകയാണ്‌ വേണ്ടതെന്ന്‌ ഖുർആൻ വിശ്വാസികളെ ആഹ്വാനം ചെയ്യുന്നു. 'നിങ്ങളൊന്നിച്ച്‌ അല്ലാഹു വി​‍െൻറ കയറിൽ മുറുകെ പിടിക്കുക. നിങ്ങൾ ഭിന്നിച്ചുപോകരുത്‌' (3:103). ഇവിടെ അല്ലാഹുവി​‍െൻറ കയറുകൊണ്ടുള്ള വിവക്ഷ വിശുദ്ധ ഖുർ ആനും നബിചര്യയുമാണെന്ന ​‍്‌ വ്യാഖ്യാതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്‌. ചുരുക്കത്തിൽ, വേദഗ്രന്ഥത്തി​‍െൻറ പരമപ്രധാനമായ ധർമം ജനങ്ങളെ സത്യത്തിലേക്ക്‌ നയിച്ചുകൊണ്ട്‌ അവർക്കിടയിലുള്ള ഭിന്നിപ്പും സ്പർധയും ഇല്ലാതെയാക്കുകയാകുന്നു.

ഖുർആനിനു മുമ്പുള്ള വേദഗ്രന്ഥങ്ങളെക്കുറിച്ച്‌ ഖുർആൻ എന്തു പറയുന്നു?

ഖുർആനിനുമുമ്പ്‌ അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥങ്ങളെയെല്ലാം അത്‌ അംഗീകരിക്കുന്നു. ആകെ എത്ര വേദഗ്രന്ഥങ്ങൾ അവതരിപ്പിക്കപ്പെട്ടുവെ ന്ന്‌ ഖണ്ഡിതമായി ഖുർആൻ പ്രസ്താവിക്കുന്നില്ല. നാല്‌ വേദഗ്രനഥങ്ങളുടെ പേര്‌ മാത്രമാണ്‌ ഖുർആനിൽ പരാമർശിക്കപ്പെട്ടിരിക്കുന്നത്‌. മൂസാ നബി(അ)ക്ക്‌ അവതരിപ്പിക്കപ്പെട്ട തൗറാത്തും ദാവൂട്‌ നബി(അ) ക്ക്‌ അവതരിപ്പിക്കപ്പെട്ട സബൂറും ഈസാനബി(അ)ക്ക്‌ അവതരിപ്പിക്കപ്പെട്ട ഇൻജീലും മുഹമ്മദ്‌(സ)ക്ക്‌ അവതരിപ്പിക്കപ്പെട്ട ഖുർആനുമാണവ. ഈ നാലു വേദഗ്രന്ഥങ്ങൾക്കുപുറമെയും എഴുതപ്പെട്ട രേഖകൾ പടച്ചതമ്പുരാന ​‍ിൽനിന്ന്‌ അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ്‌ ഖുർആൻ നൽകുന്ന സൂ ചന. 'നിങ്ങൾ പറയുക: അല്ലാഹുവിലും അവങ്കൽനിന്ന്‌ ഞങ്ങൾക്ക്‌ അവതരി പ്പിച്ചു കിട്ടിയതിലും ഇബ്‌റാഹീമിനും ഇസ്മായിലിനും ഇഷാഖിനുംയഅ​‍്ഖൂ ​‍ിനും യഅ​‍്ഖൂ ​‍്‌ സന്തതികൾക്കും അവതരിപ്പിച്ചുകൊടു ത്തതിലും മൂസാ, ഈസാ എന്നിവർക്ക്‌ നൽകപ്പെട്ടതിലും സർവപ്രവാ ചകന്മാർക്കും അവരുടെ രക്ഷിതാവിങ്കൽനിന്ന്‌ നൽകപ്പെട്ടതിലും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു' (2:136) 'തീർച്ചയായും ഇത്‌ ആദ്യത്തെ ഏടുകളിൽതന്നെയുണ്ട്‌, അഥവാ ഇബ്‌റാഹീമി​‍െൻറയും മൂസായുടെയും ഏടുകളിൽ (87:18, 19). മുമ്പുള്ള വേദങ്ങളെ മുഴുവൻ ഖുർആൻ സത്യപ്പെടുത്തുന്നു: 'അവൻ ഈ വേദഗ്രന്ഥത്തെ മുൻവേദങ്ങളെ ശരിവെക്കുന്നതായിക്കൊണ്ട്‌ സത്യവു മായി നിനക്ക്‌ അവതരിപ്പിച്ചു തന്നിരിക്കുന്നു. മനുഷ്യർക്ക്‌ മാർഗദർ ശനത്തിനായി ഇതിനുമുമ്പ്‌ അവൻ തൗറാത്തും ഇൻജീലും അവതരി പ്പിച്ചു. ഫുർഖാനും അവൻ അവതരിപ്പിച്ചിരിക്കുന്നു' (3:3). അല്ലാഹുവിൽനിന്ന്‌ അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥങ്ങളിലെല്ലാം വിശ്വസി ക്കേണ്ടത്‌ മുസ്ലിമി​‍െൻറ നിർന്ന്ധബാധ്യതയാണ്‌. മുമ്പ്‌ അവതരി പ്പിക്കപ്പെട്ട വേദഗ്രന്ഥങ്ങളിലേതെങ്കിലും ദൈവികമല്ലെന്ന്‌ വിശ്വസിക്കുന്നത്‌വലി യൊരു അപരാധമായിട്ടാണ്‌ ഖുർആൻ കാണുന്നത്‌. 'സത്യവിശ്വാസികളേ, അല്ലാഹുവിലും അവ​‍െൻറ ദൂതനിലും അവന്റെ ദൂതന്‌ അവൻ അവതരിപ്പിച്ച ഗ്രന്ഥത്തിലും അവൻ മുമ്പ്‌ അവതരിപ്പിച്ച ഗ്രന്ഥത്തിലും നിങ്ങൾ വിശ്വസിക്കുവിൻ. അല്ലാഹുവിലും അവ​‍െൻറ മലക്കുകളിലും അവ​‍െൻറ ഗ്രന്ഥങ്ങളിലും അവ​‍െൻറ ദൂതന്മാരിലും അന്ത്യ ദിനത്തിലും വല്ലവനും അവിശ്വസിക്കുന്ന പക്ഷം തീർച്ചയായും അവൻ ബഹുദൂരം പിഴച്ചുപോയിരിക്കുന്നു' (4:136).

തൗറാത്ത്‌, സബൂർ, ഇൻജീൽ തുടങ്ങിയവ ഇന്ന്‌ ബൈബിളിൽ കാണുന്ന തോറ (പഞ്ചപുസ്തകങ്ങൾ), സങ്കീർത്തനങ്ങൾ, സുവിശേഷങ്ങൾ എന്നിവയാണോ?

മൂസാ(അ)ക്ക്‌ നൽകപ്പെട്ട വേദഗ്രന്ഥമാണ്‌ തൗറാത്ത്‌. ഇതേപോലെ ദാവൂടി(അ)നും ഈസാ(അ)ക്കും നൽകപ്പെട്ട വേദഗ്രന്ഥങ്ങളാണ്‌ സബൂർ, ഇൻജീൽ എന്നിവ. പടച്ച തമ്പുരാൻ പ്രവാചകന്മാർക്ക്‌ അവതരിപ്പിച്ച ഗ്രന്ഥങ്ങളായിട്ടാണ്‌ വേദഗ്രന്ഥങ്ങളെ ഖുർആൻ പരിചയപ്പെടുത്തുന്നത്‌. 'തീർച്ചയായും നാം തന്നെയാണ്‌ തൗറാത്ത്‌ അവതരിപ്പിച്ചിരിക്കുന്നത്‌. അതിൽ മാർഗദർശനവും പ്രകാശവുമുണ്ട്‌ (5:44). 'ദാവൂടിന്‌ നാം 'സബൂർ' നൽകുകയും ചെയ്തിരിക്കുന്നു' (17:55) 'സന്മാർഗനിർദേശവും സത്യപ്രകാശവുമടങ്ങിയ ഇൻജീലും നാം അദ്ദേഹത്തിന്‌ (ഈസാക്ക്‌) നൽകി' (5:46). ഇവയിൽനിന്ന്‌ ദൈവം തമ്പുരാൻ പ്രവാചകന്മാർക്ക്‌ അവതരിപ്പിച്ച ഗ്രന്‌ ഥങ്ങളാണിവയെന്ന്‌ സുതരാം വ്യക്തമാണ്‌. എന്നാൽ ബൈബിൾ പുസ്‌ തകങ്ങളുടെ സ്ഥിതി ഇതല്ല. പ്രവാചകന്മാർക്ക്‌ ശേഷം പതിറ്റാണ്ടുകൾ കഴിഞ്ഞ്‌ രചിക്കപ്പെട്ട ഗ്രന്ഥങ്ങളാണവ. ദൈവദൂതന്മാർക്ക്‌ അവതരിപ്പി ക്കപ്പെട്ട ഗ്രന്ഥങ്ങളാണെന്ന്‌ ഖണ്ഡിതമായി പറയാവുന്ന ഒരു പുസ്‌ തകവും ബൈബിളിലില്ല. പഞ്ചപുസ്തകങ്ങൾ (തോറാ) മോശെ രചിച്ചുവെ ന്നാണ്‌ പരമ്പരാഗത യഹൂദ വിശ്വാസം; ദൈവം അവതരിപ്പിച്ച ഗ്രന്‌ ഥമാണെന്നല്ല. മോശെ രചിച്ചതാണ്‌ പഞ്ചപുസ്തകങ്ങളെന്ന പരമ്പരാ ഗത വിശ്വാസം അടിസ്ഥാന രഹിതമാണെന്നാണ്‌ ആധുനിക ഗവേഷണങ്ങൾ വ്യക്തമാക്കുന്നത്‌. മോശെയുടെ മരണവും മരണാനന്ത ര സംഭവങ്ങളുമെല്ലാം പഞ്ചപുസ്തകത്തിൽ വിവരിക്കപ്പെട്ടിട്ടുള്ളതിനാൽ (ആവർത്തനം 34:5-10) അതൊരിക്കലും മോശെ രചിച്ചതായിരിക്കാനിടയി ല്ലെന്നാണ്‌ പണ്ഡിതാഭിപ്രായം. സങ്കീർത്തനങ്ങളുടെ സ്ഥിതിയും തഥൈവ. ദാവീദ്‌ രചിച്ചതാണെന്ന്‌ ഖണ്ഡിതമായി പറയാവുന്ന ഒരുസ ങ്കീർത്തനം പോലുമില്ലെന്നതാണ്‌ വാസ്തവം. സുവിശേഷങ്ങളിൽ യേശു പ്രസംഗിച്ച ദൈവത്തി​‍െൻറ സുവിശേഷത്തെക്കുറിച്ച സൊ‍ാചനകളു​‍െ ണ്ടങ്കിലും (മാർക്കോസ്‌ 1:14,15) പ്രസ്തുത സുവിശേഷത്തെക്കുറിച്ച വ്യ ക്തമായൊരു ചിത്രം നാലു സുവിശേഷങ്ങളും നൽകുന്നില്ല. പുതിയ നിയമ ത്തിലുള്ള സുവിശേഷങ്ങളാകട്ടെ യേശുവിന്‌ അഞ്ചു പതിറ്റാണ്ടു കളെങ്കിലും കഴിഞ്ഞ്‌ രചിക്കപ്പെട്ടതാണ്‌. യേശുവിന്റെ ജീവിതത്തെയുംസ​‍േ ന്ദശത്തെയും കുറിച്ച്‌ വ്യത്യസ്തവും വിരുദ്ധവുമായ ചിത്രങ്ങളാൺസുവി ശേഷങ്ങൾ നൽകുന്നത്‌. ഇവയൊന്നുംതന്നെ യേശുവിന്‌ അവതരി പ്പിക്കപ്പെട്ട വേദഗ്രന്ഥമല്ലെന്ന്‌ വ്യക്തമാണല്ലോ. ചുരുക്കത്തിൽ തൗറാ ത്തിലേയും സബൂറിലേയും ഇൻജീലിലേയും പല ആശയങ്ങളും ബൈബിളിലെ വ്യത്യസ്ത പുസ്തകങ്ങളിൽ ഉദ്ധരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയൊന്നും പൂർണമായി ബൈബിളിൽ ഉണ്ടെന്ന്‌ പറയാൻ കഴിയില്ല.

ഹൈന്ദവ വേദങ്ങളെക്കുറിച്ച്‌ ഖുർആൻ എന്തുപറയുന്നു?

എല്ലാ ജനസമൂഹങ്ങളിലേക്കും പ്രവാചകന്മാർ നിയോഗിക്കപ്പെട്ടിട്ടുണ്ട്‌. 'ഒരു താക്കീതുകാരൻ കഴിഞ്ഞുപോകാത്ത ഒരു സമുദായവുമില്ല' (35:24) എന്നാണ്‌ ഖുർആൻ അർഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കുന്നത്‌. അപ്പോൾ ചിരപുരാതനമായ ഒരു സംസ്കാരം നിലനിന്നിരുന്ന പ്രദേശമെന്ന നിലയ്ക്ക്‌ ഇന്ത്യയിലും പ്രവാചകന്മാർ വന്നിട്ടുണ്ടാവണം. ആ പ്രവാചകന്മാരിൽ ചിലർക്ക്‌ വേദഗ്രന്ഥങ്ങളും നൽകപ്പെട്ടിരിക്കണം. ഈ പ്രവാചകന്മാരെയോ വേദഗ്രന്ഥങ്ങളെയോ ഇകഴ്ത്തുകയോ അവമതി ക്കുകയോ ചെയ്യാൻ മുസ്ലിമിന്‌ പാടില്ല. പ്രവാചകന്മാർക്കിടയിൽ വിവേചന ം കൽപിക്കുന്നതിനെതിരെ ഖുർആൻ ശക്തമായി താക്കീത്‌ നൽ കുന്നുണ്ട്‌ (4:150). അപ്പോൾ ഇന്ത്യയിലേക്കുവന്ന പ്രവാചകന്മാർ നിയോ ഗിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അവരെയും അവർക്ക്‌ അവതരിപ്പിക്കപ്പെട്ട വേദഗ്രന്‌ ഥങ്ങളെയും ഖുർആൻ ആദരിക്കുന്നു. അംഗീകരിക്കുന്നു. എന്നാൽ, ഇന്നുനിലനിൽക്കുന്ന ശ്രുതി ഗ്രന്ഥങ്ങളിലേതെങ്കിലും (വേദസംഹിതകൾ, ബ്രാഹ്മണങ്ങൾ, ആരണ്യകങ്ങൾ, ഉപനിഷത്തുകൾ) പടച്ചതമ്പുരാൻ പ്രവാചകന്മാർക്ക്‌ അവതരിപ്പിച്ച ഗ്രന്ഥങ്ങളാണെന്ന്‌ പറയാൻ കഴിയുമോ? ഇവ ദൈവത്തിങ്കൽനിന്ന്‌ ശ്രവിക്കപ്പെട്ടതിനാലാണ്‌ ശ്രുതിയെന്നു വിളിക്കുന്നതെന്നാണ്‌ വിശ്വാസം. ദൈവത്തിങ്കൽനിന്ന്‌ മനുഷ്യർക്ക്‌ പ്രത്യേകമായ സന്ദേശങ്ങൾ അവതരി പ്പിക്കപ്പെടുന്നുവേന്ന വിശ്വാസം ഹിന്ദുക്കൾക്കിടയിൽ നിലനിന്നിരുന്നുവെ ന്ന്‌ ശ്രുതി സങ്കൽപം വ്യക്തമാക്കുന്നു. നടേ പറഞ്ഞ ഗ്രന്ഥങ്ങളെല്ലാം ശ്രുതികളായി വ്യവഹരിക്കപ്പെടുന്നുണ്ടെങ്കിലും അവയിൽ ഏതെല്ലാം പ്രാമാ ണികമാണെന്ന കാര്യത്തിൽ അഭിപ്രായാന്തരങ്ങളുണ്ട്‌. ആര്യസാമ്രാജ്യസ്‌ ഥാപകനായ സ്വാമി ദയാനന്ദസരസ്വതി നാല്‌ വേദസംഹിതകൾക്കു മാ ത്രമാണ്‌ അപ്രമാദിത്വമുള്ളതെന്ന്‌ വാദിക്കുമ്പോൾ സ്വാമി വിവേകാനന്ദനെ പോലുള്ളവർ ഉപനിഷത്തുകൾക്കാണ്‌ പ്രഥമ പ്രാധാന്യം നൽകുന്നത്‌. അടിസ്ഥാന ശ്രുതിഗ്രന്ഥങ്ങൾക്കുപോലും തെറ്റുകൾപറ്റാമെന്ന്‌ അഭിപ്രായ​‍െ പ്പട്ട ഹിന്ദുമത പണ്ഡിതന്മാരുണ്ട്‌.'വേദങ്ങൾ തെറ്റു പറ്റാത്തവയോസ ർവതും ഉൾക്കൊള്ളുന്നവയോ അല്ല' (കിറശമി ഞലഹശഴശീ​‍ി​‍െ ​‍ുമഴല 22) എന്ന ഡോ. രാധാകൃഷ്ണ​‍െൻറ വീക്ഷണവും 'വേദങ്ങളിൽ യുക്തിയുമായി പൊ രുത്തപ്പെടുന്നിടത്തോളം ഭാഗങ്ങൾ ഞാൻ സ്വീകരിക്കുന്നു. വേദങ്ങളിലെചില ഭാഗങ്ങൾ പ്രഥമ ദൃഷ്ടിയിൽ പരസ്പരവിരുദ്ധങ്ങളാണ്‌'. (വിവേകാ നന്ദ സാഹിത്യ സർവസ്വം വാല്യം-4, പുറം-55) എന്ന സ്വാമി വിവേകാ നന്ദ​‍െൻറ നിലപാടും വേദങ്ങൾ നൂറുശതമാനം ദൈവിക വചനങ്ങളാണുൾ ക്കൊള്ളുന്നതെന്ന വാദഗതിയുടെ മുനയൊടിക്കാൻ പോന്നതാണ്‌. പൊതുവെ പറഞ്ഞാൽ, ഇന്ത്യയിൽ നിലനിന്നിരുന്ന വിശ്വാസങ്ങളെയും ആചാരങ്ങളെയും കുറിച്ച വ്യക്തമായ ചിത്രം നൽകുന്ന ഗ്രന്ഥങ്ങളാണ്‌ ശ്രുതികൾ. ഇന്ത്യയിലേക്ക്‌ നിയുക്തരായ പ്രവാചകന്മാർ പ്രബോധനംചെയ്‌ ത ആശയങ്ങളുടെ ശകലങ്ങൾ ഇവയിൽ കാണാനാവുമായിരിക്കണം. എന്നാൽ, ഇവ പൂർണമായും ദൈവികമാണെന്ന വാദം അടിസ്ഥാ നരഹിതമാണ്‌.

ഖുർആനി​‍െൻറ പ്രമേയമെന്താണ്‌?

മനുഷ്യ​‍െൻറ വിജയമാണ്‌ ഖുർആനി​‍െൻറ പ്രമേയം. സ്വതന്ത്രമായ കൈകാര്യകർതൃത്വത്തിന്‌ സാധിക്കുന്ന ഏകജീവിയെന്ന നിലയ്ക്ക്‌ മനുഷ്യ ​‍െൻറ നിലനിൽപിനും പുരോഗതിക്കും അവൻ ചില നിയമങ്ങൾ അനുസരി ക്കേണ്ടതുണ്ട്‌. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും സ്വമേധയാദൈവിക നിയമങ്ങൾ അനുസരിച്ചുകൊണ്ടിരിക്കുന്നു. പ്രസ്തുത അനുസരണ ത്തിൽനിന്ന്‌ വ്യതിചലിക്കുവാൻ അവയ്ക്ക്‌ കഴിയില്ല. മനുഷ്യശരീര ത്തിലെ വ്യവസ്ഥകളും നിർന്ന്ധപൂർവം ദൈവിക നിയമങ്ങളനുസരി ക്കുന്നു. എന്നാൽ, പരിമിതമായ ചില മേഖലകളിൽ മനുഷ്യന്‌ സ്വതന്ത്രമായ കൈകാര്യകർതൃത്വം നൽകിയിട്ടുണ്ട്‌. അവിടെയും ദൈവികമായ വിധിവിലക്കു കൾ അനുസരിക്കുന്നതിലൂടെ മാത്രമേ അവന്‌ വിജയം വരിക്കാനാവൂ. മനുഷ്യരോടാണ്‌ ഖുർആൻ സംസാരിക്കുന്നത്‌. അവ​‍െൻറ വിജയത്തിലേ ക്കാണ്‌ അത്‌ മനുഷ്യരെ ക്ഷണിക്കുന്നത്‌. പടച്ചതമ്പുരാ​‍െൻറ അസ്തി ത്വത്തെക്കുറിച്ച്‌ പ്രകൃതിയിലെ വ്യത്യസ്തങ്ങളായ പ്രതിഭാസങ്ങൾ ചൂണ്ടി ക്കാണിച്ചുകൊണ്ട്‌ അത്‌ അവനെ തെര്യപ്പെടുത്തുന്നു. ഇഹലോകജീവി തത്തി​‍െൻറ നശ്വരതയെയും ഇവിടത്തെ സുഖഭോഗങ്ങൾക്കുപിന്നിൽ ഓടി ജീവിതം തുലയ്ക്കുന്നതി​‍െൻറ അർഥമില്ലായ്മയെയുംകുറിച്ച്‌ അത്‌ അവനോട്‌ സംസാരിക്കുന്നു. മരണാനന്തരമുള്ള അനശ്വരജീവിതത്തിൽ സ്വർഗ പ്രവേശത്തിന്‌ അർഹരാവുകയും നരകയാതനകളിൽനിന്ന്‌ രക്ഷപ്രാ പിക്കുകയും ചെയ്യുന്ന അനുഗ്രഹീതരിൽ ഉൾപ്പെടുവാൻ എന്തു മാർഗംസ്വീ കരിക്കണമെന്ന്‌ അവന്‌ വ്യക്തമാക്കിക്കൊടുക്കുന്നു. ഭൗതിക ജീവി തത്തിലെ സുഖസൗകര്യങ്ങൾക്കുവേണ്ടി നരകം വിലയ്ക്കെടുത്തവരുടെ ചരിത്രത്തിലേക്ക്‌ അവ​‍െൻറ ശ്രദ്ധ ക്ഷണിക്കുന്നു. വിശുദ്ധമായ ജീവിതം നയിച്ച്‌ സ്വർഗപ്രവേശത്തിന്‌ അനുമതി നൽകപ്പെട്ടവരെക്കുറിച്ച്‌ അവന്‌ പറഞ്ഞുകൊടുക്കുന്നു. ചുരുക്കത്തിൽ, ദൈവിക വിധിവിലക്കുകൾ അനുസരിച്ചുകൊണ്ട്‌ ഇഹപരവിജയം കരസ്ഥമാക്കുവാൻ മനുഷ്യരെ സജ്ജമാക്കുകയാണ്‌ ഖുർആൻ ചെയ്യുന്നത്‌.

ഖുർആനി​‍െൻറ പ്രതിപാദന ശൈലി...?

പടച്ചതമ്പുരാ​‍െൻറ വചനങ്ങളാണ്‌ ഖുർആനിലുള്ളത്‌. മനുഷ്യരാണ്‌ അതി​‍െൻറ സംബോധിതർ. സാധാരണ ഗ്രന്ഥങ്ങളുടെ പ്രതിപാദനശൈലിയ ല്ല ഖുർആൻ സ്വീകരിച്ചിരിക്കുന്നത്‌. വൈജ്ഞാനിക ഗ്രന്ഥങ്ങളുടേതുപേ ​‍ാലെ സമർഥനത്തി​‍െൻറ ശൈലിയോ ചരിത്രഗ്രന്ഥങ്ങളിലേതുപോലെ പ്രതിപാദനത്തി​‍െൻറ ശൈലിയോ സാഹിത്യ ഗ്രന്ഥങ്ങളിലേതുപോലെ കഥനത്തി​‍െൻറ ശൈലിയോ അല്ല ഖുർആനിൽ സ്വീകരിക്കപ്പെട്ടിരിക്കുന്നത്‌. ഈ ശൈലികളെല്ലാം ഖുർആൻ സ്വീകരിക്കുന്നുണ്ടുതാനും. നിർണയി ക്കപ്പെട്ട ഒരു കേന്ദ്ര വിഷയത്തി​‍െൻറ ശാഖകളും ഉപശാഖകളും വിശദീ കരിച്ചുകൊണ്ട്‌ ഉദ്ദേശിച്ച കാര്യം സമർഥിക്കുകയല്ല ഖുർആൻ ചെയ്യുന്നത്‌. വിഷയങ്ങൾ നിർണയിച്ച്‌ അതി​‍െൻറ അടിസ്ഥാനത്തിൽ അധ്യായങ്ങളുംശീ ർഷകങ്ങളും തരംതിരിക്കുകയെന്ന ശൈലിയല്ല ഖുർആനിൽ സ്വീകരി ക്കപ്പെട്ടിരിക്കുന്നത്‌. വ്യത്യസ്ത വിഷയങ്ങൾ കൂടിക്കുഴഞ്ഞ രീതിയിലാണ്‌ അതിൽ പ്രതിപാദിക്കപ്പെട്ടിട്ടുള്ളത്‌. പ്രബോധിതരോട്‌ സമർഥമായി സംവദിക്കുന്ന ശൈലിയാണ്‌ ഖുർ ആനിൽ സ്വീകരിക്കപ്പെട്ടിട്ടുള്ളത്‌ എന്ന്‌ പറയാം. മനുഷ്യരെ രക്ഷാമാർ ഗം പഠിപ്പിക്കുകയാണ്‌ ഖുർആൻ ചെയ്യുന്നത്‌. അതിനത്‌ ശാസ്ത്രത്തെയും ചരിത്രത്തെയുമെല്ലാം ഉപയോഗപ്പെടുത്തുന്നുണ്ട്‌. സദ്‌വർത്തമാനങ്ങളും അതോടൊപ്പം താക്കീതും അതി​‍െൻറ സൂക്തങ്ങൾക്കിടക്ക്‌ കടന്നുവരു ന്നു. സത്യമാർഗം സ്വീകരിച്ചാൽ ലഭിക്കാൻ പോകുന്ന പ്രതിഫലത്തെയും തിരസ്കരിച്ചാലുള്ള ഭവിഷ്യത്തുകളെയും കുറിച്ച്‌ അത്‌ ബോധ്യപ്പെടുത്തു ന്നുണ്ട്‌. മനുഷ്യ​‍െൻറ ബുദ്ധിയെയും യുക്തിയെയും തട്ടിയുണർത്തിക്കൊ ണ്ട്‌ ത​‍െൻറ ചുറ്റുപാടുകളിലേക്ക്‌ കണ്ണോടിക്കുവാനും അങ്ങനെ പ്രതിപാ ദിക്കപ്പെടുന്ന കാര്യങ്ങളുടെ സത്യതയെക്കുറിച്ച്‌ സ്വയം ബോധ്യപ്പെടുത്താ നും അത്‌ ആവശ്യപ്പെടുന്നു. ഇതെല്ലാം കൂടിക്കുഴഞ്ഞുകൊണ്ടാണ്‌ കടന്നുവരു ന്നത്‌. പ്രബോധിതരുടെ താൽപര്യം പരിഗണിച്ച്‌ പടച്ചതമ്പുരാൻ സ്വീകരി ച്ചതാണ്‌ ഈ ശൈലി. ബുദ്ധിജീവികളും സാധാരണക്കാരുമെല്ലാം ഉൾ പ്പെടുന്ന മനുഷ്യസമൂഹത്തി​‍െൻറ മൊത്തം ബോധവത്കരണത്തിന്‌ ഉതകു ന്നതത്രേ ഈ ശൈലി. ഖുർആനി​‍െൻറ സവിശേഷമായ ഈ പ്രതിപാ ദനശൈലിയെക്കുറിച്ച്‌ മനസ്സിലാക്കാതെ ഒരു വൈജ്ഞാനിക ഗ്രന്‌ ഥത്തെയോ ചരിത്രപുസ്തകത്തെയോ സമീപിക്കുന്ന രീതിയിൽ ഖുർആനിനെ സമീപിക്കുന്നത്‌ അതിനെ വേണ്ടവിധത്തിൽ മനസ്സിലാക്കുന്നതിന്‌ വി ഘാതമാവും.

ഖുർആനിലെ വാക്യങ്ങൾ, അധ്യായങ്ങൾ എന്നിവയെപ്പറ്റി...?

ഖുർആനിൽ 114 അധ്യായങ്ങളാണുള്ളത്‌. അധ്യായത്തിന്‌ 'സൂറത്ത്‌' എന്ന്‌ പേര്‌. ഓരോ സൂറത്തുകൾക്കും വ്യത്യസ്തങ്ങളായ പേരുകൾ നൽ കപ്പെട്ടിട്ടുണ്ട്‌. ചില അധ്യായങ്ങളുടെ പ്രാരംഭശബ്ദങ്ങൾ അവയുടെ നാമങ്ങളായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. മറ്റു ചില സൂറത്തുകൾക്ക്‌ അവയുടെ മധ്യത്തിൽ പരാമർശിക്കപ്പെട്ട ഏതെങ്കിലും കാര്യങ്ങളാണ്‌ പേരു കളായി നൽകപ്പെട്ടിരിക്കുന്നത്‌. പ്രതിപാദിക്കപ്പെട്ട പ്രധാന വിഷയങ്ങളെ സൂചിപ്പിക്കുന്ന നാമങ്ങൾ നൽകപ്പെട്ട സൂറത്തുകളുമുണ്ട്‌. മറ്റു ചില സൂറത്തുകളുടെ പേരുകളാവട്ടെ അതിൽ പ്രതിപാദിക്കപ്പെട്ട അടിസ്ഥാ ന വിഷയങ്ങളെ ദ്യോതിപ്പിക്കുന്നവയാണ്‌. സൂറത്തുകളുടെ വലിപ്പത്തിലും വലിയ അന്തരമുണ്ട്‌. മൂന്നു വാചകങ്ങൾ മാത്രമുള്ള ചെറിയ അധ്യായങ്ങൾ മുതൽ മുന്നൂറോളം വചനങ്ങളുള്ള ദീർഘമായ സൂറത്തുകൾ വരെയുണ്ട്‌. സൂറത്തുകളിലെ ഓരോ വാക്യങ്ങൾക്കാണ്‌ 'ആയത്തു'കളെന്ന്‌ പറയുക. ആയത്തുകളുടെ വലിപ്പത്തിലും ഗണ്യമായ അന്തരമുണ്ട്‌. ഏതാ നും ശബ്ദങ്ങൾ മാത്രം ചേർന്ന ആയത്തുകൾ മുതൽ ഒരുപാട്‌ ദീർഘമായ ആയത്തുകൾ വരെയുണ്ട്‌. പല ആയത്തുകളും സമ്പൂർണ വാക്യങ്ങളാ ണ്‌. എന്നാൽ, ഏതാനും ആയത്തുകൾ ചേർന്നാൽ മാത്രം പൂർണവാക്യമാ യിത്തീരുന്നവയുമുണ്ട്‌. അതുപോലെത്തന്നെ കുറേ പൂർണവാക്യങ്ങൾ ചേർന്ന ആയത്തുകളുമുണ്ട്‌. ആയത്തുകളുടെ ഘടനയും ദൈർഘ്യവുമെ ല്ലാം നിശ്ചയിച്ചിരിക്കുന്നത്‌ ദൈവംതമ്പുരാനാണ്‌.

ഖുർആൻ ദൈവിക ഗ്രന്ഥമാണെന്നതിന്‌ എന്താണ്‌ തെളിവ്‌?

ഖുർആൻ ദൈവിക ഗ്രന്ഥമാണെന്നതിനുള്ള ചില തെളിവുകൾ താഴെ പ്പറയുന്നു: 1. അത്‌ സ്വയം ദൈവിക ഗ്രന്ഥമാണെന്ന്‌ പ്രഖ്യാപിക്കുന്നു. 2. അത്‌ അന്ത്യനാളുവരെ മാറ്റമില്ലാതെ നിലനിൽക്കുന്നു. 3. അത്‌ പ്രദാനം ചെയ്യുന്ന സാന്മാർഗികക്രമം കിടയറ്റതാണ്‌. 4. അത്‌ പ്രായോഗികമാണ്‌. 5. അത്‌ പഠിപ്പിക്കുന്ന ചരിത്രം കളങ്കരഹിതവും സത്യസന്ധവുമാണ്‌. 6. അതി​‍െൻറ സാഹിത്യം നിസ്തുലമാണ്‌. 7. അത്‌ നടത്തിയ പ്രവചനങ്ങൾ സത്യസന്ധമായി പുലർന്നിട്ടുണ്ട്‌. 8. ദൈവത്തി​‍െൻറ ദൃഷ്ടാന്തങ്ങൾ എന്ന നിലയിൽ പ്രാപഞ്ചിക പ്രതിഭാസങ്ങളെപ്പറ്റി അതിൽ നടത്തിയ പരാമർശങ്ങൾ പ്രമാദമുകതമാകുന്നു. 9. അതിൽ അശാസ്ത്രീയമായ യാതൊരു പരാമർശവുമില്ല. 10. അതിൽ യാതൊരു വൈരുധ്യവുമില്ല. 11. അതിലേതുപോലെയുള്ള ഒരു അധ്യായമെങ്കിലുംകൊണ്ടുവരാൻ മനുഷ്യരോട്‌ അത്‌ നടത്തിയ വെല്ലുവിളിക്ക്‌ മറുപടി നൽകാൻ ഇതു വരെ ആർക്കും കഴിഞ്ഞിട്ടില്ല. 12. അതുമായി ലോകത്തു നിയുക്തനായ വ്യക്തി സത്യസന്ധനും നിസ്വാർഥനുമാണ്‌.

No comments:

Post a Comment