Thursday, January 27, 2011

ഖുർആനും വൈരുദ്ധ്യങ്ങളും 5

ലൂത്ത്‌ നബി തന്റെ ജനതയോട്‌ പ്രകൃതിവിരുദ്ധ രതിയെക്കുറിച്ച്‌ചോദ്യം ചെയ്തപ്പോൾ അവരുടെ പ്രതികരണം എന്തായിരുന്നുവെ

ന്ന്‌ വിവരിക്കുന്നേടത്ത്‌ ഖുർആനിൽ രണ്ട്‌ വചനങ്ങളിൽ വ്യത്യസ്ത പരാമർശം കാണുന്നു: ഇവരെ നിങ്ങളുടെ നാട്ടിൽ നിന്നും പുറത്താക്കുക. ഇവർ പരിശുദ്ധി പ്രാപിക്കുന്ന ആളുകളാകുന്നു എന്നു പറഞ്ഞത്‌ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ജനതയുടെ മറുപടി. (7:82). നീ സത്യവാൻമാരുടെ കൂട്ടത്തിലാണെങ്കിൽ ഞങ്ങൾക്കു അല്ലാഹുവിന്റെ ശിക്ഷ നീ കൊണ്ടുവാ എന്നുപറഞ്ഞതു മാത്രമായിരുന്നു അപ്പോൾ അദ്ദേഹത്തിന്റെ ജനതയുടെ മറുപടി (29:29). അദ്ദേഹത്തിന്റെ ജനത ഒരു മറുപടി മാത്രമേ പറഞ്ഞിട്ടുള്ളൂവെങ്കിൽ ഈ രണ്ടു വചനങ്ങളിൽ ഒന്ന്‌ ശരിയാകാൻസാധ്യതയില്ലല്ലോ?

തന്റെ സമുദായത്തിൽ വ്യാപകമായിരുന്ന സ്വവർഗ രതിയെന്ന മഹാപാപത്തിനെതിരെ ജനങ്ങളെ ബോധവൽക്കരിച്ചിരുന്ന പ്രവാചകന ​‍ായിരുന്നു ലൂത്ത്‌ നബി(അ). അദ്ദേഹം തന്റെ ജനതയോട്‌ ഒരു പ്രാവശ്യം മാത്രമായിരിക്കുകയില്ല സംസാരിച്ചിരിക്കുക. പലതവണ, പലരോടും അദ്ദേഹം പ്രകൃതിവിരുദ്ധ രതിക്കെതിരെ സംസാരിച്ചിട്ടു ണ്ടാകും. അപ്പോൾ അവരുടെ മറുപടി വ്യത്യസ്തമായിരിക്കും. ഇവിടെ സൂചിപ്പിക്കപ്പെട്ട സൂക്തങ്ങളിൽ വ്യത്യസ്തങ്ങളായ രണ്ടു സന്ദർഭ ങ്ങളാണ്‌ പ്രതിപാദിപ്പിക്കപ്പെട്ടിരിക്കുന്നത്‌. അതുകൊണ്ടു തന്നെ അവരുടെ പ്രതികരണം വ്യത്യസ്തമായിരിക്കുക സ്വാഭാവികമാണ്‌. 7:80 മുതൽ 7:82 വരെയുള്ള സൂക്തങ്ങളുടെ സാരം പരിശോധി ക്കുക: “ലൂത്വിനെയും (നാം അയച്ചു) അദ്ദേഹം തന്റെ ജനതയോട്‌, നിങ്ങ ൾക്കു മുമ്പ്‌ ഒരാളും ചെയ്തിട്ടില്ലാത്ത നീചവൃത്തിക്ക്‌ നിങ്ങൾ ചെല്ലു കയോ?എന്നു പറഞ്ഞ സന്ദർഭം (ഓർക്കുക). സ്ത്രീകളെ വിട്ട്‌ പുരു ഷൻമാരുടെ അടുത്ത്‌ തന്നെ നിങ്ങൾ കാമവികാരത്തോടെ ചെല്ലുന്നു. അല്ല, നിങ്ങൾ അതിരുവിട്ടു പ്രവർത്തിക്കുന്ന ഒരു ജനതയാകുന്നു. ഇവരെ നിങ്ങളുടെ നാട്ടിൽ നിന്ന്‌ പുറത്താക്കുക. ഇവർ പരിശുദ്ധി പ്രാപിക്കുന്ന ആളുകളാകുന്നു എന്നു പറഞ്ഞതു മാത്രമായിരുന്നു അദ്ദേഹത്തിന്റെ ജനതയുടെ മറുപടി“.? പ്രകൃതി വിരുദ്ധ ലൈംഗിക വൃത്തിയിൽ ഏർപ്പെട്ടിരുന്ന തന്റെ ജനതയോട്‌ ലൂത്ത്‌ (അ) ഒരു തവണ നടത്തിയ ഉൽബോധനവും അതിന്‌ അവരുടെ പ്രതികരണവുമാണ്‌ മുകളിലെ സൂക്തങ്ങളിൽ പ്രതിപാദിക്കപ്പെട്ടിട്ടുള്ളത്‌. ഇതിൽ നിന്ന്‌ തികച്ചും വ്യത്യസ്തമായ ഒരു സാഹചര്യമാണ്‌ 29:28,29 സൂക്തങ്ങളിലുള്ളതെന്ന്‌ അവയുടെ സാരം പരിശോധിച്ചാൽ ബോധ്യമാവും. ”ലൂത്തിനെയും (ദൂതനായി അയച്ചു) തന്റെ ജനതയോട്‌ അദ്ദേഹം ഇപ്രകാരം പറഞ്ഞ സന്ദർഭം (ശ്രദ്ധേയമാകുന്നു) തീർച്ചയായും നിങ്ങൾ നീചകൃത്യമാണ്‌ ചെയ്തുകൊ ണ്ടിരിക്കുന്നത്‌. നിങ്ങൾക്കുമുമ്പ്‌ ലോകരിൽ ഒരാളും അത്‌ ചെയ്യു കയുണ്ടായിട്ടില്ല. നിങ്ങൾ കാമനിവൃത്തിക്കായി പുരുഷൻമാരുടെ അടുത്ത്‌ ചെല്ലുകയും (പ്രകൃതിപരമായ) മാർഗം ലംഘിക്കുകയും നിങ്ങളുടെ സദസ്സിൽ വെച്ച്‌ നിഷിദ്ധവൃത്തി ചെയ്യുകയുമാണോ? അപ്പോൾ അദ്ദേഹത്തിന്റെ ജനത നൽകിയ മറുപടി നീ സത്യവാൻമാരുടെ കൂട്ടത്തിലാണെങ്കിൽ ഞങ്ങൾക്ക്‌ അല്ലാഹുവിന്റെ ശിക്ഷ നീ കൊണ്ടുവാ എന്നു മാത്രമായിരുന്നു.“ (29:28,29) ലൂത്ത്‌ നബി (അ) രണ്ട്‌ തവണ തന്റെ ജനതയോട്‌ നടത്തിയ ഉൽബോധനങ്ങളാണ്‌ സൂറത്തുൽ അഅ​‍്‌റാഫിലും സൂറത്തു അൻക ബൂത്തിലും പ്രതിപാദിക്കപ്പെട്ടിട്ടുള്ളത്‌. പ്രസ്തുത ഉൽബോധനങ്ങ ളിലെ വാചകങ്ങൾ വ്യത്യസ്തമായതുപോലെ ജനതയുടെ മറുപ ടിയും വ്യത്യസ ​‍്തമ ​‍ായ ​‍ിര ​‍ുന്ന ​‍ു. എ ന്ന്‌ പറഞ്ഞ ത്‌ മാത്രമ ​‍ായ ​‍ിര ​‍ുന്നു അദ്ദേ ഹത്തിന്റെ ജനതയുടെ മറുപടി എന്ന്‌ പറഞ്ഞതിൽ നിന്ന്‌ ലൂത്ത്‌ നബി (അ) സംസാരിച്ചപ്പോഴെല്ലാം അദ്ദേഹത്തിന്റെ ജനത ഒരേയൊരു വാചകം മാത്രമാണ്‌ മറുപടിയായി ആവർത്തിച്ച്‌ പറഞ്ഞത്‌ എന്ന്‌ അർഥമാക്കുന്നില്ല. പ്രകൃതി വിരുദ്ധ രതിയുടെ അധാർമികതയെക്കുറി ച്ച്‌ അവരെ ഉണർത്തിക്കൊണ്ട്‌ അദ്ദേഹം ഉന്നയിച്ച ചോദ്യത്തിന്‌ ശരിയായ മറുപടി പറയാനോ ചിന്തിച്ച്‌ തങ്ങളുടെ നിലപാട്‌ നന്നാക്കി തീർക്കുവാനോ അവർ സന്നദ്ധരായില്ല. അദ്ദേഹം അവരോട്‌ സംസാരി ച്ചപ്പോഴെല്ലാം ധിക്കാരത്തോട്‌ കൂടിയുള്ള പ്രതികരണം മാത്രമാണ്‌ അവരിൽ നിന്നുണ്ടായത്‌. ഇക്കാര്യമാണ്‌ ഈ വിഷയം പ്രതിപാദി ക്കപ്പെട്ട ഖുർആൻ സൂക്തങ്ങളിലെല്ലാം വ്യക്തമാക്കപ്പെട്ടിട്ടുള്ളത്‌. ഈ സൂക്തങ്ങൾ തമ്മിൽ യാതൊരു വിധ വൈരുധ്യവുമില്ല. യഥാർഥ മറുപടിയുടെ അഭാവം സൂചിപ്പിക്കുന്നതിന്‌ വേണ്ടിയാണ്‌ “ പറഞ്ഞത്‌ ഖുർആനും വൈരുദ്ധ്യങ്ങളും 86 87 ഖുർആനിന്റെ മൗലികതമാ​‍്ര തമായിരുന്നു അവരുടെ മറുപടി” എന്ന്‌ പറഞ്ഞിരിക്കുന്നത്‌.

ഇബ്‌റാഹീം നബിയുടെ ചരിത്രം പറയുമ്പോൾ 21:51,59 ൽ തന്റെജനതയോട്‌ അദ്ദേഹം അതിശക്തമായി പ്രതികരിക്കുകയും വിഗ്രഹങ്ങളെ തകർക്കുകയുമെല്ലാം ചെയ്തതായി പ്രതിപാദിക്കുന്നതിന്‌ വിരുദ്ധമായി 19:41 ,49 ൽ തന്റെ പിതാവിന്റെ ഭീഷണിക്ക്‌വഴങ്ങിക്കൊണ്ട്‌ അവരെയെല്ലാം വെടിഞ്ഞ്‌ അദ്ദേഹം പോയിഎന്നാണ്‌ കാണുന്നത്‌. ഈ വൈരുധ്യം എങ്ങനെ വിശദീകരിക്കാനാവും ?

ഖുർആനിന്റെ ചരിത്ര പ്രതിപാദനരീതിയെ പറ്റിയുള്ള തികഞ്ഞ അജ്ഞതയിൽ നിന്നാണ്‌ ഈ ആരോപണം ഉണ്ടായിരിക്കുന്നത്‌. ഇബ്‌റാഹീം നബിയുടെ ജീവിതത്തിലുണ്ടായ വ്യത്യസ്ത സംഭവ ങ്ങൾ വിവിധ സൂക്തങ്ങളിലായി ഖുർആൻ പരാമർശിക്കുന്നുണ്ട്‌. ഈ പരാമർശങ്ങൾ സംഭവങ്ങൾ നടന്ന ക്രമത്തിലല്ല വിശദീകരിക്കപ്പെ ട്ടിട്ടുള്ളത്‌. പല സംഭവങ്ങളും പല സൂക്തങ്ങളിലായി പരന്നുകിട ക്കുകയാണ്‌. അതിൽപ്പെട്ട രണ്ട്‌ സംഭവങ്ങളാണ്‌ സൂറത്തു മർയമിലെ സൂക്തങ്ങളിലും (19:411 ,49) സൂറത്തു അമ്പിയാഇലെ സൂക്തങ്ങളിലും (21:51-59) വിശദീകരിക്കപ്പെട്ടിരിക്കുന്നത്‌. ഇവ രണ്ടും ഇബ്‌റാഹീം നബിയുടെ ജീവിതത്തിലെ രണ്ട്‌ സംഭവങ്ങളുടെ വിവരണമാണ്‌ എന്നതിനാൽ തന്നെ ഇവ തമ്മിൽ വൈരുധ്യമുണ്ടെന്ന്‌ പറയുന്നത്‌ അടിസ്ഥാന രഹിതമാണ്‌. സൂറത്തുൽ അമ്പിയാഇലെ 51 മുതലുള്ള സൂക്തങ്ങളിൽ തന്റെ സമുദായത്തെ വിഗ്രഹാരാധനക്കെതിരെ ബോധവൽക്കരിക്കുന്നതി നുവേണ്ടി ഇബ്‌റാഹീം നബി സ്വീകരിച്ച മാർഗവും അതിന്റെ പ്രതി കരണമെന്നോണം അദ്ദേഹത്തിന്‌ നേരിടേണ്ടി വന്ന അഗ്നി പരീക്ഷ യുമാണ്‌ വിവരിക്കപ്പെട്ടിരിക്കുന്നത്‌. ഇതിൽ നിന്ന്‌ തികച്ചും വ്യത്യസ്ത മായ മറ്റൊരു സാഹചര്യമാണ്‌ സൂറത്തു മർയമിലെ 41 മുതലു ള്ള സൂക്തങ്ങളിലുള്ളത്‌. വിഗ്രഹാരാധകനും വിഗ്രഹവിൽപന ക്കാരനുമായ തന്റെ പിതാവിനെ ഏകദൈവാരാധനയുടെ സത്യസര ണിയിലേക്ക്‌ ക്ഷണിച്ചുകൊണ്ട്‌ അദ്ദേഹം നടത്തിയ പരാമർശങ്ങളും അതിന്ന്‌ പിതാവ്‌ നൽകിയ മറുപടിയുമാണ്‌ ഈ സൂക്തങ്ങളിൽ വിശ ദീകരിക്കപ്പെട്ടിരിക്കുന്നത്‌. വിഗ്രഹാരാധനയിൽ നിന്ന്‌ വിട്ടുമാറി നിന്നാൽ ഞാൻ നിന്നെ കല്ലെറിഞ്ഞോടിക്കുമെന്ന പിതാവിന്റെ ഭീഷ ണിക്ക്‌ മുമ്പിൽ പതറാതെ ഏകദൈവരാധനയിൽ നിന്ന്‌ അൽപം പോലും വ്യതിചലിക്കാൻ താൻ സന്നദ്ധനല്ലെന്ന്‌ പ്രഖ്യാപിക്കുന്ന ഇബ്‌റാഹീം (അ) നെയാണ്‌ 19:47-49 സൂക്തങ്ങളിൽ നമുക്ക്‌ കാണാൻ കഴിയുന്നത്‌. “അങ്ങനെ അവരെയും അല്ലാഹുവിന്‌ പുറമേ അവർ ആരാധി ക്കുന്നവയെയും വെടിഞ്ഞ്‌ അദ്ദേഹം പോയപ്പോൾ അദ്ദേഹത്തിന്‌ നാം ഇഷാഖിനെയും യഅ​‍്ഖൂബിനെയും നൽകി. അവരെയൊക്കെ നാം പ്രവാചകൻമാരാക്കുകയും ചെയ്തു“(19:49) എന്ന്‌ പറഞ്ഞതി നർഥം പിതാവ്‌ ഭീഷണിപ്പെടുത്തിയ ഉടനെത്തന്നെ ഇബ്‌റാഹീം (അ) നാട്ടിൽ നിന്ന്‌ വിട്ടുമാറി പോയി എന്നല്ല; പ്രത്യുത, പിതാവിൽ നിന്നും കുടുംബാംഗങ്ങളിൽനിന്നും വിഗ്രഹാരാധനയിൽനിന്നും അദ്ദേഹം അകന്ന്‌ മാറി നിന്നുവെന്നും അനന്തരം അദ്ദേഹത്തിന്‌ അല്ലാഹു പുത്രനെയും പൗത്രനെയും നൽകി എന്നും പിന്നീട്‌ ഇരുവർക്കും പ്രവാചകത്വം നൽകി അനഗ്രഹിച്ചുവെന്നും വ്യക്തമാക്കുകയാണ്‌. പിതാവിന്റെയും കുടുംബത്തിന്റെയും ദൈവങ്ങളെ വെടിഞ്ഞ്‌ ഏകദൈ വത്വത്തിന്റെ പ്രബോധനത്തിൽ മുഴുകിയതിനെത്തുടർന്നാണ്‌ ഇബ്‌റാഹീം നബി(അ)ക്ക്‌ അല്ലാഹു പുത്രപൗത്രൻമാരെ നൽകുക യും അവർക്കും പ്രവാചകത്വം നൽകി അനുഗ്രഹിക്കുകയും ചെയ്തത്‌ എന്നത്രെ ഈ വചനത്തിന്റെ താൽപര്യം. സ്ഥലകാലങ്ങളെ പരാമ ർശിക്കാതെ അല്ലാഹു ചെയ്ത അനുഗ്രഹങ്ങളെ ചൂണ്ടിക്കാണിച്ചിരി ക്കയാണ്‌ 19:49,50 വചനങ്ങളിൽ. അതുകൊണ്ട്‌ തന്നെ സൂറത്തുഅ മ്പിയാഇലും മറ്റു അദ്ധ്യായങ്ങളിലും വിശദീകരിക്കപ്പെട്ട ഇബ്‌റാഹീം നബിയുടെ ജീവിതസംഭവങ്ങളുമായി ഈ വചനങ്ങൾ വൈരുധ്യം പുലർത്തുന്നുവെന്നു പറയുന്നത്‌ അടിസ്ഥാന രഹിതമാണ്‌.

നൂഹ്‌ നബിയേയും കുടുംബത്തെയും വെള്ളപ്പൊക്കത്തിൽ നിന്ന്‌ രക്ഷപ്പെടുത്തിയെന്ന 21:76 ലെ പരാമർശത്തിന്‌ വിരുദ്ധമായി അദ്ദേഹത്തിന്റെ മകൻ പ്രളയത്തിലകപ്പെട്ട്‌ നശിച്ചുവെന്ന്‌ 11:42,43 ൽ പറയുന്നുണ്ടല്ലോ. ഇത്‌ വ്യക്തമായ വൈരുധ്യമല്ലേ?

ഈ ചോദ്യത്തിന്റെ ഉത്തരം സൂറത്തു ഹൂദിൽ നിന്ന്‌ ഉദ്ധരിക്ക പ്പെട്ട സൂക്തങ്ങൾക്ക്‌ തൊട്ടു പിറകെയുള്ള സൂക്തങ്ങളിൽ തന്നെ യുണ്ട്‌, അത്‌ കാണുക: “നൂഹ്‌ തന്റെ രക്ഷിതാവിനെ വിളിച്ചുകൊണ്ട്‌ പറഞ്ഞു: എന്റെ ഖുർആനും വൈരുദ്ധ്യങ്ങളും 88 89 ഖുർആനിന്റെ മൗലികതര ക്ഷിതാവേ, എന്റെ മകൻ എന്റെ കുടുംബാഗങ്ങളിൽപ്പെട്ടവൻ തന്നെ യാണല്ലോ. തീർച്ചയായും നിന്റെ വാഗ്ദാനം സത്യമാൺതാനും. നീ വിധി കർത്താക്കളിൽ വെച്ച്‌ ഏറ്റവും നല്ല വിധി കർത്താവുമാണ്‌. അവൻ (അല്ലാഹു) പറഞ്ഞു: നൂഹേ, തീർച്ചയായും അവൻ നിന്റെ കുടുംബത്തിൽപ്പെട്ടവനല്ല. തീർച്ചയായും അവൻ ശരിയല്ലാത്തത്‌ ചെയ്തവനാണ്‌. അതിനാൽ നിനക്ക്‌ അറിവില്ലാത്ത കാര്യം എന്നോട്‌ ആവശ്യപ്പെടരുത്‌. നീ വിവരമില്ലാത്തവരുടെ കൂട്ടത്തിലായിപ്പോകരു തെന്ന്‌ ഞാൻ നിന്നോട്‌ ഉപദേശിക്കുകയാണ”​‍്‌. (11:45,46) പ്രവാചകൻമാരുടെ കുടുംബം സത്യവിശ്വാസികളായ സഖാക്ക ളാണെന്ന്‌ വ്യക്തമാക്കുകയാണ്‌ ഈ വചനങ്ങളിലൂടെ അല്ലാഹു ചെയ്യുന്നത്‌. അതുകൊണ്ട്‌ തന്നെ അവിശ്വാസിയായ മകൻ നൂഹ്‌ നബിയുടെ കുടുംബത്തിൽപ്പെട്ടവനല്ല. 21:76 ൽ പറഞ്ഞ അദ്ദേഹ ത്തെയും കുടുംബത്തെയും മഹാദു:ഖത്തിൽ നിന്ന്‌ രക്ഷപ്പെടുത്തി എന്ന പരാമർശത്തിന്റെ വരുതിയിൽ അവിശ്വാസിയായ മകൻ വരു ന്നില്ല എന്നർഥം.

നൂഹ്‌ നബിയെ അദ്ദേഹത്തിന്റെ ജനത വിരട്ടിയോടിച്ചുവെന്ന്‌ 54:9ൽ പറയുന്നു. എന്നാൽ അദ്ദേഹം കപ്പൽ നിർമ്മിച്ചുകൊണ്ടിരുന്നപ്പോൾ തന്റെ ജനതയിലെ പ്രമാണിക്കൂട്ടം അദ്ദേഹത്തിന്‌ അടുത്ത്‌കൂടെ കടന്നുപോയി എന്നും, പരിഹസിച്ചുവെന്നും 11:38ൽ കാണാം.നാട്ടിൽ നിന്ന്‌ ഓടിക്കപ്പെട്ട നൂഹ്‌ നബിയുടെ കപ്പൽ നിർമാണംനാട്ടുകാർ കണ്ടു എന്നു പറയുന്നത്‌ അടിസ്ഥാനരഹിതമല്ലേ?

എതിരാളികളുടെ പീഡനങ്ങൾ സഹിക്കവയ്യാതെ സ്വന്തം നാട്ടിൽ നിന്ന്‌ നൂഹ്‌ നബി എങ്ങോട്ടെങ്കിലും പലായനം ചെയ്തതായി ഖുർആ നിൽ എവിടെയും പറയുന്നില്ല. ഇവിടെ പരാമർശിക്കപ്പെട്ട സൂറത്തുൽ ഖമറിലെ വചന (54:9) ത്തിന്റെ സാരം ഇങ്ങനെയാണ്‌. “അവർക്ക്‌ മുമ്പ്‌ നൂഹിന്റെ ജനതയും നിഷേധിച്ചുകളഞ്ഞിട്ടുണ്ട്‌. അങ്ങനെ നമ്മുടെ ദാസനെ അവർ നിഷേധിച്ചു തള്ളുകയും ഭ്രാന്തൻ എന്ന്‌ പറയുകയും ചെയ്തു. അദ്ദേഹം വിരട്ടി ഓടിക്കപ്പെടുകയും ചെയ്തു.?? ഈ സൂക്തത്തിൽ അദ്ദേഹം വിരട്ടി ഓടിക്കപ്പെടുകയും ചെയ്തു, എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌ `വസ്ദുജിർ` എന്ന പദത്തെ യാണ്‌. `സജറ` എന്ന മൂലപദത്തിൽ നിന്ന്‌ വ്യുൽപന്നമായതാണ്‌ ഈ പദം. നാട്ടിൽ നിന്ന്‌ ആട്ടിയോടിക്കുന്നതിനോ, പലായനത്തിന്‌ നിർബന്ധിക്കുന്നതിനോ അല്ല ഈ പദം ഉപയോഗിക്കുന്നത്‌. മറിച്ച്‌ ഒരു കാര്യത്തിൽനിന്ന്‌ പിന്തിരിപ്പിക്കുവാൻ വേണ്ടിയുള്ള പീഡന ത്തിന്റെ ഭാഗമായി പരിഹസിക്കുകയും, ശബ്ദകോലാഹലങ്ങൾ ഉണ്ടാക്കുകയും ചെയ്തുകൊണ്ട്‌ വിരട്ടി ഓടിക്കുന്നതിനാണ്‌ ഈ പദം പ്രയോഗിക്കുക. നൂഹ്‌ നബി സത്യമത പ്രചാരണത്തിൽ ഏർപ്പെ ട്ടപ്പോൾ തന്റെ സമുദായം അത്‌ നിഷേധിക്കുകയും അദ്ദേഹത്തെ പരിഹസിക്കുകയും ചെയ്തതോടൊപ്പം തന്നെ ആദർശ പ്രബോധ നത്തിന്‌ സമ്മതിക്കാതെ അദ്ദേഹത്തെ വിരട്ടി ഓടിക്കുകയും ചെയ്തുവെ ന്ന്‌ മാത്രമാണ്‌ 54:9 ൽ പറയുന്നത്‌. എന്നാൽ ഈ പീഡനങ്ങ ളെല്ലാം സഹിച്ചുകൊണ്ടുതന്നെ നൂഹ്‌ നബി (അ) തന്റെ നാട്ടിൽ ഒരു സഹസ്രാബ്ദകാലത്തോളം പ്രബോധന പ്രവർത്തനങ്ങൾ തുടർന്നു കൊണ്ടു പോയി എന്നും എന്നിട്ടും അംഗുലീപരിമിതരായ ആളുകളെ മാത്രമേ സത്യസരണിയിലേക്ക്‌ കൊണ്ടുവരാൻ സാധി ച്ചുള്ളൂവെന്നും അവസാനമാണ്‌ അദ്ദേഹത്തിന്റെ പ്രാർഥന പ്രകാരം പ്രളയമുണ്ടായത്‌ എന്നുമുള്ള ചരിത്രങ്ങൾ വിവിധ സ്ഥലങ്ങളിലായി ഖുർആനിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്‌. ചുരുക്കത്തിൽ, ഖുർആനിലെവി ടെയും നൂഹ്‌ നബിയുടെ പലായനത്തെപ്പറ്റി യാതൊരു പരാമർ ശവും നടത്തിയിട്ടില്ല. അതിനാൽ കപ്പൽ നിർമ്മിക്കുമ്പോഴും മുമ്പുമെ ല്ലാം അദ്ദേഹത്തെ പരിഹസിക്കുകയും വിരട്ടുകയും ചെയ്ത നാ ട്ടുകാരുടെ നടപടിയെ വിമർശിക്കുന്ന സൂക്തങ്ങളുമായി വൈരുധ്യം പുലർത്തുന്ന പരാമർശങ്ങൾ ഖുർആനിൽ എവിടെയുമില്ല.

തന്റെ മരണത്തിനു മുമ്പ്‌ ഫറോവ പശ്ചാത്തപിക്കുകയും അയാളെദൈവം രക്ഷപ്പെടുത്തുകയും ചെയ്തതായി 10:90-92 വരെ സൂക്തങ്ങളിൽ പറയുന്നു. എന്നാൽ മരണം ആസന്നമാകുമ്പോഴുള്ളപശ്ചാത്താപം സ്വീകാര്യമല്ലെന്ന്‌ 4:18ലും പറയുന്നു. ഇത്‌ വൈരുധ്യമല്ലേ?

അറിവില്ലായ്മ നിമിത്തം തിന്മ ചെയ്യുകയും എന്നിട്ട്‌ താമസിയാ തെ ആത്മാർഥമായി പശ്ചാത്തപിക്കുകയും ചെയ്തവർക്ക്‌ പൊറു ത്തു കൊടുക്കാമെന്ന ദൈവിക വാഗ്ദാനത്തിന്‌ ശേഷം, മരണം ആസന്നമായി ജീവൻ തൊണ്ടക്കുഴിയിലെത്തുമ്പോൾ ഞാൻ പശ്ചാ ത്തപിച്ചിരിക്കുന്നു എന്ന്‌ പറഞ്ഞു കൊണ്ടുള്ള പ്രഹസനമല്ല ഇതു ഖുർആനും വൈരുദ്ധ്യങ്ങളും 90 91 ഖുർആനിന്റെ മൗലികതകൊ ണ്ടു വിവക്ഷിച്ചിരിക്കുന്നതെന്ന്‌ വ്യക്തമാക്കുകയാണ്‌ ഖുർആൻ 4:18ൽ ചെയ്യുന്നത്‌. മരണത്തെ മുഖാമുഖം കണ്ടുകൊണ്ടിരിക്കുമ്പോ ൾ ഏത്‌ ക്രൂരനായ അവിശ്വാസിയും പശ്ചാത്താപവിവശനായി തീരുമെ ന്ന വസ്തുത ഖുർആനിലെ വ്യത്യസ്ത സൂക്തങ്ങളിൽ വ്യക്തമാ ക്കപ്പെട്ടിട്ടുണ്ട്‌. (ഉദാ:63:10,11) ഏകച്ഛത്രാധിപതിയായിരുന്ന ഫറോവ യുടെ അന്ത്യവും ഇക്കാര്യത്തിനുള്ള തെളിവായിട്ടാണ്‌ ഖുർആൻ എടുത്തുകാണിക്കുന്നത്‌. “ഇസ്‌റാഈൽ സന്തതികളെ നാം കടൽ കടത്തി കൊണ്ടുപോയി. അപ്പോൾ ഫിർഔനും അവന്റെ സൈന്യങ്ങളും ധിക്കാരവും അതിക്രമ വുമായി അവരെ പിന്തുടർന്നു. ഒടുവിൽ മുങ്ങിമരിക്കാറായപ്പോൾ അവൻ പറഞ്ഞു, ഇസ്‌റാഈൽ സന്തതികൾ ഏതൊരു ദൈവത്തിൽ വിശ്വസിച്ചിരിക്കുന്നുവോ അവനല്ലാതെ യാതൊരു ദൈവവുമില്ല എന്ന്‌ ഞാൻ വിശ്വസിച്ചിരിക്കുന്നു. ഞാൻ മുസ്ളിംകളുടെ കൂട്ടത്തിലാ കുന്നു. (അല്ലാഹു അവനോട്‌ പറഞ്ഞു) മുമ്പൊക്കെ ധിക്കരിക്കു കയും കുഴപ്പക്കാരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്തിട്ട്‌ ഇപ്പോഴാണോ (നീ വിശ്വസിക്കുന്നത്‌). എന്നാൽ നിന്റെ പുറകെ വരുന്ന വർക്ക്‌ നീ ഒരു ദൃഷ്ടാന്തമായിരിക്കേണ്ടതിന്‌ വേണ്ടി ഇന്ന്‌ നിന്റെ ശരീരത്തെ നാം രക്ഷപ്പെടുത്തിയെടുക്കുന്നതാണ്‌. തീർച്ചയായും മനുഷ്യ രിൽ ധാരാളം പേർ നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി അശ്രദ്ധരാ കുന്നു.” (10:90-92) ഈ സൂക്തങ്ങളിലെവിടെയും മരണ വക്ത്രത്തിലുള്ള ഫറോവയുടെ പശ്ചാത്താപം അല്ലാഹു സ്വീകരിച്ചുവെന്നോ അവന്‌ പൊറു ത്തുകൊടുത്തുവെന്നോ പറയുന്നില്ല. ഏതൊരു സ്വേച്ഛാധിപതിയും മരണത്തെ മുഖാമുഖം കാണുമ്പോൾ പശ്ചാത്താപ വിവശ നായിത്തീരുമെന്ന വസ്തുതക്കുള്ള തെളിവായികൊണ്ടാണ്‌ ഈ സൂക്തത്തിൽ ഫറോവയുടെ ചരിത്രം വിവരിച്ചിരിക്കുന്നത്‌. എന്നാൽ നിന്റെ പുറകെ വരുന്നവർക്ക്‌ നീ ഒരു ദൃഷ്ടാന്തമായിരി ക്കേണ്ടതിന്‌ വേണ്ടി ഇന്ന്‌ നിന്റെ ശരീരത്തെ നാം രക്ഷപ്പെടുത്തിയെ ടുക്കുന്നതാണ്‌ എന്ന ദൈവീക വചനം ഫറോവയ്ക്ക്‌ രക്ഷ ലഭി ച്ചുവെന്നാണ്‌ വ്യക്തമാക്കുന്നതെന്ന്‌ ഈ സൂക്തങ്ങൾ ഒരു തവണ വായിച്ചവരൊന്നും പറയുകയില്ല. മറ്റു ശരീരങ്ങളെ പോലെ ഫറോവ യുടെ ശരീരം ജീർണിക്കരുതെന്നും അത്‌ മാനവ രാശിക്ക്‌ ദൃഷ്ടാ ന്തമായി തീരണമെന്നുമുള്ള ദൈവീക തീരുമാനത്തിന്റെ പ്രഖ്യാപ നമാണിത്‌. പ്രസ്തുത പ്രഖ്യാപനത്തിന്റെ പുലർച്ചയെന്നോണം ഇ ന്നും ഫറോവയുടെ ശരീരം ജീർണിക്കാതെ കിടക്കുന്നുവെന്നത്‌ ഖുർ ആനിന്റെ ദൈവീകതയ്ക്കുള്ള ജീവിക്കുന്ന തെളിവുകളിലൊന്നാണ്‌.

അല്ലാഹുവിന്റെ വചനങ്ങൾക്ക്‌ മാറ്റം വരുത്താൻ ആരുമില്ല എന്ന്‌ 6:115 ൽ പറഞ്ഞതിന്ന്‌ വിരുദ്ധമായി ആയത്തുകൾ അല്ലാഹു ദുർബലപ്പെടുത്തുമെന്ന്‌ 2:106 ലും പറയുന്നതായി കാണാം. ഈ വൈരുധ്യത്തെ എങ്ങനെ വിശദീകരിക്കും?

സത്യ സമ്പൂർണങ്ങളും നീതി യുക്തങ്ങളുമായ ദൈവീക വച നങ്ങളിൽ യാതൊരു വിധ നീക്കു പോക്കുകളും പാടില്ലെന്നാണ്‌ 6:115 ഉം ഇക്കാര്യം വിശദീകരിക്കപ്പെട്ട മറ്റു സൂക്തങ്ങളും വ്യക്തമാക്കു ന്നത്‌. ദൈവീക വചനങ്ങൾക്ക്‌ പകരം അവയോട്‌ കിടയൊക്കുന്ന തോ അവയേക്കാൾ പ്രായോഗികമോ യുക്തമോ ആയ വേറെ വചന ങ്ങൾ ആവിഷ്ക്കരിക്കുവാൻ ആർക്കും കഴിയില്ല. മാനവരാശിക്ക്‌ ആത്യന്തികമായി ഗുണകരമായത്‌ എന്താണെന്നും ദോഷകരമായതെ ന്താണെന്നും കൃത്യമായി അറിയാവുന്ന പടച്ചതമ്പുരാന്റെ വച നങ്ങൾക്ക്‌ പകരം വെക്കുവാൻ പറ്റിയ വചനങ്ങളൊന്നും കൊണ്ടു വരാൻ മനുഷ്യർക്ക്‌ കഴിയില്ല. ജനഹിതം മാനിച്ച്‌ ദൈവീക വിധിവില ക്കുകൾക്ക്‌ വിരുദ്ധമായ മാർഗങ്ങളിലൂടെ സഞ്ചരിച്ച ജനസമൂഹ ങ്ങൾക്ക്‌ തിക്തമായ ഫലങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്‌. അതിനാൽ ദൈവീക വചനങ്ങളെ മാറ്റി മറിച്ച്‌ പ്രായോഗികവും മനുഷ്യർക്കാകമാന ം ആത്യന്തികമായ നൻമ വരുത്തുന്നതുമായ നിയമങ്ങൾ നിർമ്മി ക്കുവാൻ ആര്‌ വിചാരിച്ചാലും സാധ്യമല്ല. മുകളിൽ പരാമർശിക്ക പ്പെട്ട വചനങ്ങളെയോ അവയുൾക്കൊള്ളുന്ന വിധിവിലക്കുകളെയോ മാറ്റി മറിക്കുവാൻ ആർക്കും അവകാശമില്ലെന്നും അങ്ങനെ മാറ്റിമറി ക്കുവാൻ ആരെങ്കിലും ധൃഷ്ടരായാൽ അതിന്റെ തിക്ത ഫലം അനുഭ വിക്കേണ്ടി വരുമെന്നുമാണ്‌ ഇവ നൽകുന്ന പാഠം. ദൈവീക വചനങ്ങളെ മാറ്റിമറിക്കുവാൻ സൃഷ്ടികൾക്കാർക്കും അവകാശമില്ലെന്ന പരാമർശം ഏതെങ്കിലും വചനത്തെ ദുർബലപ്പെ ടുത്തുവാൻ അല്ലാഹുവിന്‌ അധികാരമുണ്ടായിരിക്കുന്നതിന്‌ വിരുദ്ധ മാകുന്നില്ല. സമൂഹത്തിന്റെ പരിണാമത്തിനിടയിൽ ചില നിയമങ്ങൾ ഖുർആനും വൈരുദ്ധ്യങ്ങളും 92 93 ഖുർആനിന്റെ മൗലികതദു ർബലപ്പെടുത്തുകയും പുതിയ നിയമങ്ങൾ നിർദേശിക്കുകയും ചെയ്യുവാനുള്ള അവകാശവും അല്ലാഹുവിന്‌ തന്നെയാണ്‌. പൂർവ്വ വേദങ്ങളിലെ വിധികളിൽ ചിലവ ശേഷം വന്ന വേദങ്ങളിൽ തിരു ത്തപ്പെട്ടിട്ടുണ്ട്‌. തൗറാത്തിലും ഇഞ്ചീലിലുമുള്ള ചില വിധികൾ ഖുർ ആനിലുള്ള പുതിയ വിധികളാൽ ദുർബലമാക്കപ്പെട്ടിട്ടുണ്ട്‌. ഖുർആ നിൽ തന്നെ ആദ്യകാലത്ത്‌ അവതരിപ്പിക്കപ്പെട്ട ചില വിധികൾ പിന്നീ ട്‌ ദുർബലമാക്കിയിട്ടുണ്ട്‌. ഇതെല്ലാം ചെയ്തത്‌ മനുഷ്യ സമുഹത്തെ യും അതിന്റെ പരിണാമത്തെയും കുറിച്ച്‌ നന്നായി അറിയാവുന്ന അല്ലാഹു തന്നെയാണ്‌. അതുകൊണ്ട്‌ തന്നെ ഈ മാറ്റങ്ങളൊന്നും സമൂഹത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാറില്ല. എന്നാൽ ധാർമിക രംഗത്തെ ദൈവിക വിധിവിലക്കുകളെ തൃണവൽഗണിക്കുകയും തന്നിഷ്ടം പ്രവർത്തിക്കുകയും ചെയ്ത സമൂഹങ്ങളെല്ലാം അതിന്റെ തിക്ത ഫലം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്‌. ദൈവിക വിധിവിലക്കു കളെ മാറ്റി മറിക്കാൻ ആർക്കും അവകാശമില്ലെന്ന്‌ വ്യക്തമാക്കുന്ന സൂക്തങ്ങൾ സാമൂഹ്യ പരിണാമത്തിനനുസരിച്ച്‌ അല്ലാഹു തന്നെ ചില നിയമങ്ങളിൽ മാറ്റം വരുത്തുമെന്ന്‌ പഠിപ്പിക്കുന്ന സൂക്തങ്ങളുമായി യാതൊരു വിധത്തിലും വൈരുധ്യം പുലർത്തുന്നില്ലെന്നർഥം.

വ്യഭിചാര കുറ്റത്തിന്‌ നൂറടി നൽകണമെന്ന 24:2 ലെ വിധിക്ക്‌ വിരുദ്ധമായി അവരിലെ സ്ത്രീകളെ വീട്ടുതടങ്കലിൽ വെക്കണമെന്ന്‌ 4:15 ലും പുരുഷൻമാരെ പീഡിപ്പിക്കണമെന്ന്‌ 4:16 ലുംപറയുന്നു. ഇത്‌ വൈരുധ്യമല്ലേ?

സാംസ്കാരികമായി വട്ടപ്പൂജ്യത്തിലായിരുന്ന ഒരു ജനതയെ 23 വർഷം കൊണ്ട്‌ മാതൃകായോഗ്യമായ ഒരു സമൂഹമാക്കി മാറ്റിയ ഒരു ഗ്രന്ഥമാണ്‌ ഖുർആൻ. പ്രസ്തുത സമൂഹത്തിന്റെ മാറ്റം നടന്നത്‌ ഒരൊറ്റ നിമിഷം കൊണ്ടായിരുന്നില്ല. വികല വിശ്വാസങ്ങളിൽ നിന്ന്‌ അവരെ വിമലീകരിക്കുകയും സംസ്കര ​‍ിക്കാൻ പോന്ന കർമങ്ങളിലൂടെ അവരെ വിശുദ്ധീകരിക്കുകയും ചെയ്തതോടൊപ്പം തലമുറ കളായി അവർ ആമഗ്നരായിരുന്ന അധാർമികവൃത്തികളിൽ നിന്ന്‌ ഘട്ടംഘട്ടമായി അവരെ മോചിപ്പിക്കുകയുമാണ്‌ ഖുർആൻ ചെയ്തത്‌. ആ സമൂഹത്തിന്റെ, പരിണാമത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളിൽ അവ തരിപ്പിക്കപ്പെട്ട നിയമങ്ങൾ വ്യത്യസ്തങ്ങളായിരിക്കുക സ്വാഭാവികമാ ണ്‌. അങ്ങനെയല്ലായിരുന്നുവെങ്കിൽ അത്തരമൊരു സമൂഹത്തെ ആമൂലാഗ്രം പരിവർത്തിപ്പിക്കുക സാധ്യമാവുമായിരുന്നില്ല. മദ്യപാ നവും വ്യഭിചാരവുമെല്ലാം നിയമം മൂലം നിരോധിക്കപ്പെട്ടത്‌ ഘട്ട ങ്ങളായിട്ടായിരുന്നു. വ്യഭിചാരിക്കും വ്യഭിചാരിണിക്കും ആദ്യം വിധിക്കപ്പെട്ട ശിക്ഷ യാണ്‌ 4:15,16 സൂക്തങ്ങളിൽ പരാമർശിക്കപ്പെട്ടിരിക്കുന്നത്‌. വ്യഭിചാര ത്തിലേർപ്പെടുന്ന സ്ത്രീ പുരുഷൻമാരെ പീഡിപ്പിക്കണമെന്നായിരു ന്നു ആദ്യത്തെ കൽപന. അതോടൊപ്പം പ്രസ്തുത ദുർവൃത്തിയിലേ ർപ്പെടുന്ന സ്ത്രീകളെ വീടുകളിൽ തടഞ്ഞുവെക്കണമെന്നും അത്‌ വ്യാപിക്കുവാൻ ഇടവരുത്തരുതെന്നും കൂടി കൽപ്പിക്കപ്പെട്ടു. എന്നാ ൽ ഈ കൽപന അല്ലാഹു അവർക്കൊരു മാർഗം ഉണ്ടാക്കുന്നത്‌ വരെ(4:15) യാണെന്ന്‌ വ്യക്തമാക്കപ്പെടുകയും ചെയ്തു. വ്യഭിചാരവൃ ത്തിയിൽ മുങ്ങിക്കുളിച്ചിരുന്ന ഒരു സമൂഹത്തെ പരിവർത്തിപ്പി ക്കുന്നതിന്റെ ആദ്യപടിയായിരുന്നു ഇത്‌. ശേഷം ഇസ്ലാമിക സമൂഹം വളർന്നപ്പോൾ പ്രസ്തുത ദുർവൃത്തിക്കുള്ള കൃത്യവും വ്യക്തവുമായ ശിക്ഷാവിധികൾ നിർദേശിക്കപ്പെടുകയും ചെയ്തു. വിവാഹിതരല്ലാത്ത വ്യഭിചാരികൾക്കുള്ള വ്യക്തമായ ശിക്ഷ 24:2ൽ അവതരിപ്പിക്കപ്പെട്ടതോടെ 4:15,16 ലെ നിയമം ദുർബലപ്പെടുത്തപ്പെ ട്ടുവെന്ന്‌ വ്യാഖ്യാതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്‌. അഥവാ സമൂഹപരി ണാമത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളിലുണ്ടായ രണ്ട്‌ നിയമങ്ങളാണ്‌ 4:15,16 ലും24:2ലും വ്യക്തമാക്കപ്പെട്ടിരിക്കുന്നത്‌. ഇവ തമ്മിൽ വൈരു ധ്യമില്ല. അവസാനം അവതരിപ്പിക്കപ്പെട്ട നിയമമെന്ന നിലയ്ക്ക്‌ 24:2ലെ നിർദേശമാണ്‌ അതിന്റെ അവതരണത്തിന്‌ ശേഷം അവസാന നാളുവരെയുള്ള വിശ്വാസികൾക്ക്‌ ബാധകമായിട്ടുള്ളത്‌.

ക്രൈസ്തവർക്ക്‌ യാതൊന്നും ഭയപ്പെടുകയോ ദുഖിക്കുകയോവേണ്ടി വരികയില്ലെന്ന്‌ 5:69 ൽ പറയുന്നു. ഇതിന്‌ വിരുദ്ധമായിഅവർക്ക്‌ സ്വർഗം നിഷിദ്ധമാണെന്ന്‌ 5:72 ലും പറയുന്നു. ഇതിലേതാണ്‌ ശരി?

ജൻമമല്ല, വിശ്വാസവും കർമവുമാണ്‌ മനുഷ്യരുടെ മോചനത്തി നുള്ള മാർഗമെന്ന്‌ വ്യക്തമാക്കുന്നതാണ്‌ സൂറത്തുൽ മാഇദയിലെ 69-​‍ാം വചനം. ഈ വചനം തന്നെ 2:62 ലും ആവർത്തിക്കപ്പെട്ടിട്ടുണ്ട്‌. പ്രസ്തുത വചനത്തിന്റെ സാരം ഇങ്ങനെയാണ്‌: സത്യവിശ്വാസികളോ യഹൂദരോ സാബികളോ ക്രൈസ്തവരോ ഖുർആനും വൈരുദ്ധ്യങ്ങളും 94 95 ഖുർആനിന്റെ മൗലികതആരാ കട്ടെ അവരിൽ നിന്ന്‌ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വ സിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക്‌ യാതൊന്നും ഭയപ്പെടേണ്ടതില്ല. അവർ ദു:ഖിക്കേണ്ടി വരികയുമില്ല.“ ഈ സൂക്തത്തിൽ മോക്ഷത്തിനുള്ള മാർഗമായി നിർദേശിക്ക പ്പെട്ടിട്ടുള്ളത്‌ മൂന്ന്‌ കാര്യങ്ങളാണ്‌. (ഒന്ന്‌) അല്ലാഹുവിലുള്ള വിശ്വാസം. (രണ്ട്‌) അന്ത്യദിനത്തിലുള്ള വിശ്വാസം. (മൂന്ന്‌) സൽകർമ ങ്ങൾ പ്രവർത്തിക്കുക. ഏത്‌ വിഭാഗത്തിൽ പെട്ടവരായിരുന്നാലും ഈ മൂന്നു കാര്യങ്ങളുമുണ്ടെങ്കിൽ സ്വർഗപ്രവേശം ലഭിക്കുമെന്നാണ്‌ ഖുർആൻ പഠിപ്പിക്കുന്നത്‌. സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹു ഏകനും അദ്വിതീയനും അതുല്യനുമാണെന്ന്‌ വിശ്വസിക്കുകയും അവന്നു മാത്രം ആരാധനകൾ അർപ്പിക്കുകയും ചെയ്യുന്നവനാണ്‌ അല്ലാഹുവിൽ വിശ്വസിച്ചവൻ എന്നാലർത്ഥം. മരണാനന്തര ജീവിത ത്തിൽ അടിയുറച്ച്‌ വിശ്വസിക്കുകയും കർമ്മങ്ങൾക്കുള്ള പ്രതിഫലം പരലോകത്ത്‌ വെച്ച്‌ ലഭിക്കണമെന്ന്‌ കാംക്ഷിക്കുകയുമാണ്‌ അന്ത്യ ദിനത്തിലുള്ള വിശ്വാസം കൊണ്ട്‌ വിവക്ഷിക്കുന്നത്‌. ദൈവികമെന്ന്‌ ഉറപ്പുള്ള വിജ്ഞാന സ്രോതസ്സുകളിൽ പരാമർശിക്കപ്പെട്ട നൻമകൾ ചെയ്യുകയും തിൻമകളിൽനിന്ന്‌ അകന്ന്‌ നിൽക്കുകയും ചെയ്യുന്നവ നാണ്‌ സൽകർമങ്ങൾ ചെയ്യുന്നവൻ. ഇക്കാര്യങ്ങൾ ജീവിതത്തിലുള്ള ഒരാൾക്ക്‌ ദു:ഖിക്കേണ്ടി വരികയില്ലെന്ന സുവിശേഷമറിയിക്കുകയാണ്‌ മുകളിൽ വിവരിക്കപ്പെട്ട സൂക്തം ചെയ്യുന്നത്‌. ക്രിസ്തുവിനെ അനുധാവനം ചെയ്തുകൊണ്ട്‌ മോക്ഷത്തിന്റെ മാർഗത്തിലെത്തിച്ചേരേണ്ട ക്രൈസ്തവർ അദ്ദേഹത്തിന്റെ ഉപദേശ ങ്ങളെ അവഗണിച്ചുകൊണ്ട്‌ നരകത്തിന്റെ പാതയിലെത്തിച്ചേർന്ന തിനെ വിമർശിക്കുകയാണ്‌ 5:72 മുതൽ 75 വരെ സൂക്തങ്ങളിൽ ഖുർ ആൻ ചെയ്യുന്നത്‌. യേശു തന്നെയാണ്‌ ദൈവമെന്നും ത്രിയേകത്വ ത്തിലെ ഒരു വ്യക്തി മാത്രമാണ്‌ അല്ലാഹുവെന്നും വിശ്വസിക്കുന്ന ക്രൈസ്തവർ മോക്ഷത്തിലെത്തിച്ചേരുവാൻ 5:69ൽ നിർദേശിക്കപ്പെട്ട ഒന്നാമത്തെ കാര്യത്തിൽ തന്നെ പിഴച്ചുപോവുകയാണ്‌ ചെയ്തിട്ടു ള്ളതെന്നും അതിനാൽ അവർക്ക്‌ സ്വർഗം നിഷിദ്ധമാണെന്നും വ്യക്ത മാക്കുകയുമാണ്‌ ഈ സൂക്തങ്ങളിൽ ചെയ്യുന്നത്‌. ഇവ 5:69 ന്റെ അനു പൂരകമായ സൂക്തങ്ങളാണ്‌ എന്നർഥം. ത്രിയേക വിശ്വാസത്തിൽ നിന്ന്‌ രക്ഷപ്പെട്ട്‌ കൊണ്ട്‌ ഏകദൈവാരാധനയിലേക്ക്‌ കടന്നുവരി കയും ദൈവികമെന്ന്‌ ഉറപ്പ്‌ പറയാവുന്ന ഖുർആനിലും അതിന്റെ പ്രായോഗിക ജീവിതമാതൃകയായ നബിചര്യയിലും വിശദീകരിക്ക പ്പെട്ട സൽകർമ്മങ്ങൾ ചെയ്യുകയും പരലോക മോക്ഷത്തിനു വേണ്ടി പ്രാർഥിക്കുകയും ചെയ്താൽ ക്രൈസ്തവരടക്കമുള്ള സകല മനുഷ്യ ർക്കും സമാധാനത്തിന്റെ ഭവനമായ സ്വർഗത്തിൽ പ്രവേശനം കിട്ടുമെന്നാണ്‌ 5:69 ൽ പറയുന്നത്‌. ക്രൈസ്തവരുടെ വിശ്വാസാചാര ങ്ങളെ വിമർശിക്കുകയും വേദഗ്രന്ഥത്തിലെ തിരുത്തലുകളെ വ്യക്ത മാക്കുകയും ചെയ്യുന്ന ഒട്ടനവധി സൂക്തങ്ങൾ ഖുർആനിലുണ്ട്‌. ഇവയു മായി യാതൊരു രീതിയിലും 5:69 സൂക്തം വൈരുധ്യം പുലർത്തു ന്നില്ല.

ഖുർആൻ സുവ്യക്തമായ അറബിയിലാണെന്ന്‌ 16:103 പറയുന്നതിനു വിരുദ്ധമായി അല്ലാഹുവിന്‌ മാത്രമേ അതിന്റെ വ്യാഖ്യാനംഅറിയൂ എന്ന്‌ 3:7 ൽ പരാമർശിക്കുന്നു ഇത്‌ വൈരുധ്യമല്ലേ?

ഖുർആൻ സുവ്യക്തമായ അറബി ഭാഷയിൽ ആർക്കും മനസ്സിലാ ക്കാവുന്ന സരളമായ ശൈലിയിലാണ്‌ കാര്യങ്ങൾ വിശദീകരിച്ചിരി ക്കുന്നത്‌. ഒരു അനറബിയിൽ നിന്ന്‌ കേട്ട കാര്യങ്ങളാണ്‌ മുഹമ്മദ്‌ പാടിക്കൊണ്ടിരിക്കുന്നത്‌ എന്ന മക്കാമുശ്‌രിക്കുകളുടെ വാദത്തെ ഖണ്ഡിച്ചുകൊണ്ടാണ്‌ 19:103ൽ ഇതാകട്ടെ സ്പഷ്ടമായ അറബി ഭാഷയുമാകുന്നു എന്നു പറഞ്ഞരിക്കുന്നത്‌. 3:7 ലാകട്ടെ ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു വസ്തുതയാണ്‌ ഖുർആൻ വ്യക്തമാക്കുന്നത്‌. (നബിയേ), നിനക്ക്‌ വേദഗ്രന്ഥം അവതരിപ്പിച്ചുതന്നിരിക്കുന്നത്‌ അവനത്രെ. അതിൽ സുവ്യക്തവും ഖണ്ഡിതവുമായ (മുഹ്കമാത്ത്‌) വചനങ്ങളുണ്ട്‌. അവയത്രെ വേദഗ്രന്ഥത്തിന്റെ മൗലികഭാഗം. ആശയ ത്തിൽ സാദൃശ്യമുള്ള (മുതശാബിഹാത്ത്‌) ചില വചനങ്ങളുമുണ്ട്‌. എന്നാൽ മനസ്സുകളിൽ വക്രതയുള്ളവർ കുഴപ്പം ഉണ്ടാക്കാനുദ്ദേശി ച്ചുകൊണ്ടും ദുർവ്യാഖ്യാനം നടത്താനാഗ്രഹിച്ചുകൊണ്ടും ആശയ ത്തിൽ സാദൃശ്യമുള്ള വചനങ്ങളെ പിന്തുടരുന്നു. അതിന്റെ സാക്ഷാ ൽ വ്യാഖ്യാനം അല്ലാഹുവിനു മാത്രമെ അറിയുകയുള്ളൂ. അറിവിൽ അടിയുറച്ചവരാകട്ടെ, അവർ പറയും: ഞങ്ങളതിൽ വിശ്വസിച്ചിരിക്കു ന്നു, എല്ലാം ഞങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ളതാകുന്നു. ബുദ്ധി ശാലികൾ മാത്രമെ ആലോചിച്ചു മനസ്സിലാക്കുകയുള്ളൂ.“ (3:7) ഈ സൂക്തത്തിൽ രണ്ട്‌ തരം വചനങ്ങളെ കുറിച്ച്‌ പറഞ്ഞിരിക്കു ഖുർആനും വൈരുദ്ധ്യങ്ങളും 96 97 ഖുർആനിന്റെ മൗലികത ന്നു. ഭാഷ സുവ്യക്തമായതും അർഥനിർണയത്തിൽ യാതൊരു വിധ സംശയത്തിനും പഴുതില്ലാത്തതും ദുർവ്യാഖ്യാനം ചെയ്യാൻ സാധ്യത തീരെ കുറവായിട്ടുള്ളതുമായ വാക്യങ്ങളാണ്‌ ഒന്നമത്തേത്‌. മുഹ്കമ ത്തായ വാക്യങ്ങളെന്ന്‌ വിളിക്കപ്പെട്ടിട്ടുള്ള ഇവയാണ്‌ ഖുർആനിന്റെ മൂല ഘടകം. മതത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളും ആദർശ വിശ്വാസ ങ്ങളും ആരാധനാ കർമങ്ങളും സദാചാര നിയമങ്ങളും വിധിവില ക്കുകളും എല്ലാം വിവരിക്കപ്പെട്ടിട്ടുള്ളത്‌ ഇത്തരം വാക്യങ്ങളിലാണ്‌. വിശുദ്ധ ഖുർആനിന്റെ അമാനുഷികതയും അന്തിമ പ്രവാചകന്റെ സത്യതയും വ്യക്തമാക്കാനുതകുന്ന വചനങ്ങളും ഇത്തരത്തിലുള്ളവ തന്നെ. ഒരു സത്യാന്വേഷിയുടെ ആത്മസംതൃപ്തിക്കും മാർഗദർശന ത്തിനും ആവശ്യമായ കാര്യങ്ങളെല്ലാം യാതൊരു വിധ സംശയത്തി നും പഴുതില്ലാത്ത വിധം സുവ്യക്തമായി ഇത്തരം സൂക്തങ്ങളിൽ വിശദീകരിക്കപ്പെട്ടിട്ടുണ്ട്‌. എന്നാൽ മനുഷ്യന്റെ വിശദീകരണങ്ങൾക്കതീതമായ കാര്യ ങ്ങളും ഖുർആനിന്റെ പ്രതിപാദനത്തിൽ കടന്നുവരുന്നുണ്ട്‌. ഇന്ദ്രിയാ തീതമായ കാര്യങ്ങളെ ക്കുറിച്ച്‌ വിശദീകരിക്കുവാൻ മനുഷ്യഭാഷ അപര്യാപ്തമാണെന്ന വസ്തുത നാം മനസ്സിലാക്കേണ്ടതുണ്ട്‌. വിശുദ്ധ ഖുർആനിൽ ഇത്തരം കാര്യങ്ങൾ മനുഷ്യഭാഷയിൽ ഉപ യോഗിച്ചുവരാറുള്ള പദങ്ങളും വിവരണങ്ങളും ഉപയോഗിച്ചുകൊ ണ്ടാണ്‌ വിശദീകരിച്ചിരിക്കുന്നത്‌. ഇത്തരം പദങ്ങൾ മനുഷ്യവ്യാഖ്യാ നങ്ങൾക്ക്‌ വിധേയമാക്കി ആശയക്കുഴപ്പം സൃഷ്ടിക്കുവാൻ വേണ്ടി ശ്രമിക്കുന്ന വക്രമനസ്സുള്ളവരെ വിമർശിക്കുകയാണ്‌ ഖുർആൻ ചെയ്യുന്നത്‌. മനുഷ്യരുടെ ആശയവിനിമയത്തിൽ ഉപയോഗിക്കുന്ന പദങ്ങളോട്‌ സാദൃശ്യമുള്ളതും എന്നാൽ അർഥനിർണയത്തിൽ അവ്യക്തതയ്ക്കു സാധ്യതയുള്ളതുമായ വാക്യങ്ങളെയാണ്‌ മുതശാബ ​‍ിഹാത്ത്‌ എന്നുപറയുന്നത്‌. ഇത്തരം വാക്യങ്ങൾ വ്യാഖ്യാന ത്തിന്‌ വിധേയമാക്കാതെ അപ്പടി തന്നെ അംഗീകരിക്കുകയാണ്‌ സത്യവി ശ്വാസികൾ ചെയ്യേണ്ടതെന്ന്‌ പഠിപ്പിക്കുകയാണ്‌ സൂറത്തു ആലു ഇംറാനിലെ ഏഴാം വചനം ചെയ്യുന്നത്‌. ഖുർആനിലെ രണ്ടുതരം വാക്യങ്ങളെ കുറിച്ച്‌ പഠിപ്പിക്കുന്ന 3:7, അത്‌ സുവ്യക്തമായ അറബി ഭാഷയിലാണ്‌ അവതരിക്കപ്പെട്ടതെന്ന്‌ വ്യക്തമാക്കുന്ന 16:103 മായി യാതൊരു വിധ വൈരുധ്യവും പുലർത്തു ന്നില്ല. മാനുഷികമായ വ്യാഖ്യാനങ്ങൾക്കതീതമായ മ ​‍ുതശാബിഹാ ത്തായ വാക്യങ്ങളും സുവ്യക്തമായ അറബിയിൽ തന്നെയാണ്‌ അവ തരിക്കപ്പെട്ടിരിക്കുന്നത്‌. ഇവയുടെ ആശയം ഏതൊരു സാധാരണ ക്കാരനും മനസ്സിലാക്കാവുന്നതു തന്നെയാണ്‌. എന്നാൽ ഇന്ദ്രിയാ തീതവും മനുഷ്യവിജ്ഞാനത്തിനു പുറത്തുള്ളതുമായ കാര്യങ്ങളെ ക്കുറിച്ച്‌ പ്രതിപാദിച്ചിരിക്കുന്ന പ്രസ്തുത സൂക്തങ്ങളെ വ്യാഖ്യാനി ക്കുവാൻ ശ്രമിക്കുന്നത്‌ മൂലം കുഴപ്പമുണ്ടാവുക മാത്രമെയുള്ളൂവെന്ന വസ്തുതയാണ്‌ 3:7ൽ പറഞ്ഞിരിക്കുന്നത്‌. സ്ഥലകാല നൈരന്തര്യ ത്തിനകത്തുള്ള കാര്യങ്ങളെക്കുറിച്ച്‌ മാത്രം ചിന്തിക്കുവാനായി നൽക​‍െ പ്പട്ട മനുഷ്യ മസ്തിഷ്കം ഉപയോഗിച്ച്‌ ഇന്ദ്രിയാതീതമായ കാര്യ ങ്ങൾ വിശദീകരിക്കാൻ ശ്രമിക്കുന്നത്‌ വ്യർഥമാണെന്ന ആധുനിക ഭൗതികത്തിന്റെ വീക്ഷണം ഈ ഖുർആൻ വചനത്തിന്റെ സത്യതയാണ്‌ വ്യക്തമാക്കുന്നത്‌.

ഫറോവ വെള്ളത്തിൽ മുങ്ങി നശിച്ചുവെന്ന്‌ 28:40, 17:103, 43:55 തുടങ്ങിയ സൂക്തങ്ങളിൽ പറയുന്നതിന്‌ വിരുദ്ധമായി 10:93 ൽ അദ്ദേഹത്തെ രക്ഷപ്പെടുത്തി എന്നു പറയുന്നുണ്ട്‌. ഇതു രണ്ടും കൂടി ശരിയാ കുന്നതെങ്ങനെ?

ഫറോവയെ സമുദ്രത്തിൽ നിന്ന്‌ രക്ഷപ്പെടുത്തി എന്നു ഖുർ ആനിൽ ഒരിടത്തും പറയുന്നില്ല. 10:93 ൽ, എന്നാൽ നിന്റെ പുറകെ വരുന്നവർക്കു നീ ഒരു ദൃഷ്ടാന്തമായിരിക്കേണ്ടതിനുവേണ്ടി ഇന്നു നിന്റെ ശരീരത്തെ നാം രക്ഷപ്പെടുത്തിയെടുക്കുന്നതാണ്‌ എന്നാണ്‌ പറഞ്ഞിരിക്കുന്നത്‌. ലോകർക്കാകമാനം ഒരു ദൃഷ്ടാന്തമായി ഫറോവ യുടെ മൃതശരീരത്തെ ജീർണത ബാധിക്കാതെ രക്ഷപ്പെടുത്തുമെ ന്ന ദൈവീക വാഗ്ദാനത്തിന്റെ പുലർച്ചയെന്നോണം, പ്രസ്തുത ശരീരം ഇന്നും നശിക്കാതെ ഈജിപ്തിലെ പുരാവസ്തു കേന്ദ്രത്തി ൽ പ്രദർശനത്തിനുണ്ട്‌ എന്ന വസ്തുത ഖുർആൻ വിമർശകരെ ചിന്തിപ്പിക്കേണ്ടതാണ്‌.

മോശയുടെ ജനനകാലത്താണ്‌ ഇസ്‌റാഈല്യർക്ക്‌ ജനിക്കുന്നകുഞ്ഞുങ്ങളെയെല്ലാം കൊന്നുകളയുവാൻ ഫറോവ കൽപന പുറ​‍െപ്പടുവിച്ചതെന്ന്‌ 20: 38, 39 ൽ പറയുന്നതിന്‌ വിരുദ്ധമായി 40:23-25 ൽ മോശ പ്രവാചകനായതിനു ശേഷമാണ്‌ പ്രസ്തുത കല്പനപുറപ്പെടുവിച്ചതെന്ന്‌ കാണുന്നു. ഇതിലേതാണ്‌ ശരി?

ഖുർആനും വൈരുദ്ധ്യങ്ങളും 98 99 ഖുർആനിന്റെ മൗലികതഇസ്‌റാ ഈല്യർക്ക്‌ ജനിക്കുന്ന ആൺകുഞ്ഞുങ്ങളെയെല്ലാം കൊന്നുകളയാൻ ഫറോവ രണ്ടു തവണ കല്പന പുറപ്പെടുവിച്ച തായി ഖുർആനിൽ നിന്ന്‌ മനസ്സിലാകുന്നുണ്ട്‌. ഇസ്‌റാഈല്യരുടെ എണ്ണം വർധിക്കുന്നത്‌ തങ്ങളുടെ അധികാരസ്ഥാനത്തിന്‌ ഭീഷണിയാ കുമെന്ന്‌ കരുതി, മോശയുടെ ജനനകാലത്തെ ഫറോവ ഈ കല്പന പുറപ്പെടുവിച്ചതായി ബൈബിളിൽ (പുറപ്പാട്‌ 1:8-16) പറയു ന്നുണ്ട്‌. ഇക്കാര്യമാണ്‌ ഖുർആനിൽ 28:4 ലും 20:38,39 ലും സൂചി പ്പിച്ചിരിക്കുന്നത്‌. ഇതിൽ നിന്ന്‌ തികച്ചും വ്യത്യസ്തമായ മറ്റൊരു സാഹചര്യത്തിൽ ഇസ്‌റാഈല്യരിലെ ആൺകുഞ്ഞുങ്ങളെയെല്ലാം കൊന്നുകളയുവാൻ ഫറോവ കല്പന പുറപ്പെടുവിച്ചതായി 7:127 ലും 40:23-25 ലും ഖുർആൻ വ്യക്തമാക്കുന്നുണ്ട്‌. ഏകദൈവാദർശത്തിന്റെ പ്രബോധകനായി നിയോഗിക്കപ്പെട്ട മൂസാ നബിയുടെ കൂടെ സത്യവി ശ്വാസം സ്വീകരിച്ചവരുടെ ആൺമക്കളെ കൊന്നുകളയാനായിരു ന്നു പ്രസ്തുത കല്പന. ഇക്കാര്യം ഖുർആൻ വ്യക്തമാക്കുന്നത്‌ കാണുക: “ഫിർഔനിന്റെ ജനതയിലെ പ്രമാണിമാർ പറഞ്ഞു: ഭൂമിയിൽ കുഴപ്പമുണ്ടാക്കുവാനും താങ്കളെയും താങ്കളുടെ ദൈവങ്ങളേയും വിട്ടു കളയാനും താങ്കൾ മൂസായേയും അവന്റെ ആൾക്കാരെയും അനുവ ദിക്കുകയാണോ? അവൻ പറഞ്ഞു, നാം അവരുടെ ആൺമക്കളെ കൊന്നൊടുക്കുകയും അവരുടെ സ്ത്രീകളെ ജീവിക്കാൻ വിടുകയും ചെയ്യുന്നതാണ്‌. തീർച്ചയായും നാം അവരുടെ മേൽ സർവാധിപ ത്യമുള്ളവരായിരിക്കും. (7:127) ഇക്കാര്യം തന്നെയാണ്‌ 40:23 മുതൽ 25 വരെയുള്ള സൂക്തങ്ങ ളിലും ഖുർആൻ വ്യക്തമാക്കുന്നത്‌. മൂസാ(അ)യുടെ ജനനത്തിനു മുമ്പും അദ്ദേഹത്തിന്റെ പ്രവാചകത്വ ലബ്ധിക്കുശേഷവും ഫിർഔൻ ഒരേ രീതിയിലുള്ള കല്പന പുറപ്പെടുവിച്ചത്‌ ഉദ്ധരിക്കുകയാണ്‌ ഖുർ ആൻ ചെയ്യുന്നത്‌. ഇത്‌ ഖുർആനിലെ ഒരു വൈരുധ്യമല്ലെന്നർഥം.

മദ്യം ചെകുത്താനിൽ നിന്നുള്ള മ്ളേച്ഛവൃത്തിയാണെന്ന്‌ 5:90 ൽ ഖുർആൻ വ്യക്തമാക്കുന്നു. എന്നാൽ സ്വർഗത്തിൽ മദ്യത്തിന്റെ അരുവികളുണ്ടെന്ന്‌ 47:15 ൽ പറയുന്നു. പൈശാചിക മ്ളേച്ഛവൃത്തിക്ക്‌ സ്വർഗത്തിൽ പ്രവേശനം നൽകുന്നതെങ്ങനെയാണ്‌?

ഭൂമിയിലെ വിഭവങ്ങളോട്‌ താരതമ്യം ചെയ്യാവുന്നവയല്ല സത്യവി ശ്വാസികൾക്ക്‌ സ്വർഗത്തിൽ ലഭിക്കുന്ന അനുഗ്രഹങ്ങളെന്ന്‌ ഒരു പാട്‌ ഹദീസുകളിൽ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്‌. എന്നാൽ അവർ പ്രവർത്തിച്ചിരുന്നതിനുള്ള പ്രതിഫലമായി എന്തെല്ലാം കാര്യങ്ങളാണ്‌ അവർക്കുവേണ്ടി രഹസ്യമാക്കപ്പെട്ടിട്ടു ള്ളതെന്ന്‌ ഒരാൾക്കും അറിയാവുന്നതല്ല. (32:17) എന്ന്‌ ഖുർആൻ പറയുമ്പോഴും ഇതുതന്നെയാണ്‌ അർഥമാക്കുന്നത്‌. പകർച്ചവരാത്ത ശുദ്ധജലത്തിന്റെ അരുവികളും രുചിഭേദം വരാത്ത പാലിന്റെ അരുവി കളുമൊന്നും (47:15) നമ്മുടെ ഭൗതിക ജീവിതത്തിന്‌ പരിചയമു ള്ളതല്ലല്ലോ? സ്വർഗ്ഗത്തിൽ ലഭിക്കുന്ന മദ്യം ഇതേ പോലെ തന്നെ നമുക്ക്‌ പരിചയമുള്ള മദ്യമല്ല. ലഹരി പിടിപ്പിക്കുന്നതും മനുഷ്യരെ ഉൻമത്തരാക്കുന്നതുമാണ്‌ നമുക്ക്‌ പരിചയമുള്ള മദ്യം. ഈ ലഹരിയാണ്‌ മദ്യത്തെ പൈശാചികമാക്കിത്തീർക്കുന്നത്‌. സ്വർഗത്തിൽ ല ഭിക്കുന്ന മദ്യം ലഹരിയുണ്ടാക്കുന്നതല്ലെന്ന വസ്തുത ഖുർആനിൽ ഒന്നിലധികം തവണ (37,47,56:19) വ്യക്തമാക്കപ്പെട്ടിട്ടുണ്ട്‌. സ്വർഗ്ഗ ത്തിൽ ലഭിക്കുന്ന മദ്യം പൈശാചിക മ്ളേച്ഛവൃത്തിയല്ല എന്നർഥം. അതിന്റെ യഥാർഥ അവസ്ഥ എന്താണെന്ന്‌ നമുക്കറിയില്ല. ഏതായിരു ന്നാലും ലഹരിയുണ്ടാക്കുന്ന പൈശാചിക പാനീയമായ മദ്യം സ്വർഗത്തിലുണ്ടാവുമെന്ന്‌ ഖുർആനിലൊരിടത്തും പറഞ്ഞിട്ടില്ലാത്ത തുകൊണ്ടു തന്നെ ഇക്കാര്യത്തിലുള്ള ഖുർആനിക പരാമർശങ്ങ ളിൽ വൈരുധ്യമുണ്ടെന്ന്‌ വാദിക്കുന്നത്‌ അടിസ്ഥാന രഹിതമാണ്‌.

No comments:

Post a Comment