ശിർക്ക് (ബഹുദൈവത്വം) മഹാപാപമാണെന്ന് ഖുർആനിൽ പലതവണ പറയുന്നുണ്ടല്ലോ. എന്നാൽ, വിശ്വാസികളുടെ നേതാവായി പരിചയപ്പെടുത്തപ്പെടുന്ന ഇബ്‌റാഹീം നബി (അ) ചന്ദ്രനെയും സൂര്യനെയും നക്ഷത്രങ്ങളെയുമെല്ലാം ദൈവമാക്കിയെന്ന് 6:76-78 സൂക്തങ്ങളിൽ പറയുന്നുണ്ട്. ഇബ്‌റാഹീം ബഹുദൈവാരാധകനായിരുന്നുവെന്നല്ലേ ഇതിന്നർത്ഥം?
ഇബ്‌റാഹീം നബി(അ) ശിർക്ക് ചെയ്തുവെന്ന് ഖുർആനിൽ ഒരിടത്തും പറയുന്നില്ല. ഏകദൈവാദർശത്തിനു വേണ്ടി ഏറെ ത്യാഗ ങ്ങൾ സഹിച്ച വ്യക്തിയാണ് ഇബ്‌റാഹീം (അ). ബഹുദൈവാരാധ നയുടെ വ്യർഥതയും, സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിനെ മാത്രം ആരാധിക്കേണ്ടതിന്റെ ആവശ്യകതയും തന്റെ ജന തയ്ക്ക് വിശദീകരിച്ചു കൊടുക്കുന്നതിന്നായി വിവിധ മാർഗങ്ങൾ അദ്ദേഹം ഉപയോഗിച്ചതായി ഖുർആൻ വ്യക്തമാക്കുന്നുണ്ട്. ഉപ ദേശ നിർദ്ദേശങ്ങൾ വഴി വിഗ്രഹാരാധനയുടെ വ്യർഥത വ്യക്തമാ ക്കാൻ അദ്ദേഹം ശ്രമിച്ചു (21:51-56); അവരോട് വാദപ്രതിവാദം നടത്തി (6:80-83); അവരെ ശക്തമായി വിമർശിച്ചു (6:74,75). അവരുടെ ചിന്തയെ തൊട്ടുണർത്തുന്നതിന് വേണ്ടി ക്ഷേത്രത്തിലെ വിഗ്രഹ ങ്ങളെയെല്ലാം ഉടക്കുകയും അവയിലെ വലിയതിനെ ബാക്കിയാ ക്കി വിഗ്രഹഭഞ്ജനമെന്ന കുറ്റം അതിന്റെ മേൽ ആരോപിക്കു കയും ചെയ്തു (21:57-67). ഇതേപോലെ ഒരു സംഭവമാണ് സൂര്യചന്ദ്ര നക്ഷത്രാദി കളെയൊന്നും പൂജിക്കുവാൻ കൊള്ളുകയില്ലെന്ന് വ്യക്തമാക്കുന്ന തിന് വേണ്ടി നക്ഷത്ര പൂജകരായിരുന്ന ജനങ്ങളുടെ മുന്നിൽ ഇബ്‌റാഹീം (അ) ചെയ്തതായി സൂറത്തു അൻആമിൽ (76-79) വിവരി ച്ചിരിക്കുന്നത്. സൂര്യദേവനെയും ചന്ദ്രദേവനെയും ശുക്രദേവനെ യുമെല്ലാം ആരാധിച്ചിരുന്ന ജനങ്ങൾക്ക് അവരുടെ പ്രവർത്തനങ്ങ ളിലെ വ്യർഥത വ്യക്തമാക്കികൊടുക്കുയാണ് ഇബ്‌റാഹീം (അ) ചെയ്തത്. ഉദിച്ചുയർന്ന നക്ഷത്രത്തെ നോക്കി ഇതാണ് എന്റെ രക്ഷി താവ് എന്ന് പ്രഖ്യാപിക്കുകയും, അത് മറഞ്ഞപ്പോൾ മറഞ്ഞുപോ കുന്നുവയെ ഞാൻ ഇഷ്ടപ്പെടുന്നില്ലെന്ന് പറഞ്ഞ് നക്ഷത്ര പൂജക ർക്ക് അവരുടെ പ്രവർത്തനത്തിന്റെ വ്യർഥത വ്യക്തമാക്കി കൊ ടുക്കുകയുമാണ് ഇബ്‌റാഹീം (അ) ചെയ്തത്. ചന്ദ്രൻ ഉദിച്ചപ്പോൾ ഇതാണെന്റെ രക്ഷിതാവ് എന്നു പറയുകയും അതും അസതമിച്ച പ്പോൾ, ഇതിനെയും ആരാധിക്കാൻ കൊള്ളുകയില്ലെന്ന് പ്രഖ്യാപി ക്കുകയും ചെയ്ത അദ്ദേഹം ചന്ദ്രപൂജകരെ തങ്ങളുടെ വിഡ്ഢിത്തം 70 71 ഖുർആനും വൈരുദ്ധ്യങ്ങളും ഖുർആനിന്റെ മൗലികതതെര്യ പ്പെടുത്തുകയാണ് ചെയ്യുന്നത്. ഇതേ പോലെ തന്നെ സൂര്യ പൂജകരെ ചിന്തിപ്പിക്കുന്നതിനായി, വലിയവനായ സൂര്യനാണ് രക്ഷി താവെന്ന് പറഞ്ഞ് അത് അസ്തമിച്ചപ്പോൾ ഇതും ആരാധനക്ക് കൊള്ളുകയില്ലെന്ന് പഠിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. യഥാർ ത്ഥത്തിൽ സൂര്യനോ ചന്ദ്രനോ നക്ഷത്രങ്ങളോ ആരാധനകൾ അർ ഹിക്കുന്നുവെന്ന വിശ്വാസം ഇബ്‌റഹീം (അ) മിന്ന് ഉണ്ടായിരുന്നില്ല എന്നത് കൊണ്ട് തന്നെ അദ്ദേഹം ബഹുദൈവാരാധന നടത്തിയെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്. ഇങ്ങനെയെല്ലാം ചെയ്തത് എന്റെ ജനങ്ങളേ, നിശ്ചയമായും ഞാൻ,നിങ്ങൾ പങ്ക് ചേർക്കുന്ന തിൽ നിന്നെല്ലാം ഒഴിവായവനാകുന്നു. ഞാൻ ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചുണ്ടാക്കിയവനിലേക്ക് ഋജുമനസ്കനായി ക്കൊണ്ട് എന്റെ മുഖം തിരിച്ചിരിക്കുന്നു. ഞാൻ ശിർക്ക് ചെയ്യുന്നവരി ൽ പെട്ടവനല്ലതാനും (6:78,79) എന്നു പ്രഖ്യാപിക്കുന്നതിന്നു വേണ്ടിയാ യിരുന്നുവെന്നാണ് ഖുർആൻ വ്യക്തമാക്കുന്നത്. മനസ്സിൽ വിശ്വാസമില്ലാതെ ഞാൻ അതിനെ രക്ഷിതാവായി സ്വീകരിച്ചിരിക്കുന്നുവെന്ന് പറയുന്നതുകൊണ്ട് മാത്രം ഒരാൾ ശിർക്കുചെ യ്യുന്നവനായി തീരുകയില്ലെന്ന് ഖുർആനിൽ തന്നെ (16:106) വ്യ ക്തമാക്കുകയും ചെയ്തിട്ടുണ്ട.്
ഇസ്‌റാഈല്യർ കാളകുട്ടിയുടെ വിഗ്രഹമുണ്ടാക്കി അതിനെ ആരാധിക്കുകയും പിന്നീടതിൽ പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്തതായി ഖുർആനിൽ പറയുന്നു. അവർ പശ്ചാത്തപിച്ചത് എപ്പോഴാണ്?
മോശ സീനായിൽ നിന്ന് മടങ്ങുന്നതിന് മുമ്പ് തന്നെ പശ്ചാ ത്തപിച്ചിട്ടുണ്ടെന്ന് 7:149ൽ പറയുന്നതിന് വിരുദ്ധമായി മടങ്ങി വന്ന തിന് ശേഷമാണ് പശ്ചാത്തപിച്ചതെന്നാണ് 20:91 ൽ മൂസാ(അ) തൗറാത്ത് സ്വീകരിക്കുന്നതിന് വേണ്ടി സീനായ് പർവ്വ തത്തിലേക്ക് പോയപ്പോൾ ഇസ്‌റാഈല്യരുടെ നേതൃത്വം സഹോദരന ായ ഹാറൂനെ (അ) ഏൽപ്പിച്ചതും അദ്ദേഹത്തിന്റെ വിലക്ക് ലംഘി ച്ചുകൊണ്ട് സാമിരി കാളക്കുട്ടിയുടെ വിഗ്രഹമുണ്ടാക്കുകയും ഇസ്‌റാ ഈല്യർ അതിനെ ആരാധിക്കുവാനാരംഭിക്കുകയും ചെയ്തതും മൂസ (അ) വന്ന ശേഷം ഹാറൂനി(അ)നോടും സാമിരിയോടും ഇസ്‌റാ ഈല്യരോടും കോപിച്ചതും അപ്പോൾ അവർ പാശ്ചാത്തപിച്ചതുമായ സംഭവങ്ങൾ ഒന്നിനു പിറകെ ഒന്നായി ചരിത്രവിവരണത്തിന്റെ രീതിയി ൽ വിശദീകരിക്കപ്പെട്ടിരിക്കുന്നത് സൂറത്തു ത്വാഹ (20:83-98) യിലാ ണ്. ഈ വിവരണത്തിന് വിരുദ്ധമായി ഖുർആനിൽ ഒരിടത്തും ഈ ചരിത്രം വിശദീകരിച്ചിട്ടില്ല. മൂസാ(അ) സീനായ് പർവ്വതത്തിൽ നിന്ന് മടങ്ങി വരുന്നതിന് മുമ്പ് തന്നെ ഇസ്‌റാഈല്യർ പശ്ചാത്ത പിച്ചു മടങ്ങിയിരുന്നുവെന്ന് ഖുർആനിലൊരിടത്തും പരാമർശിക്കു ന്നില്ലെന്നതാണ് സത്യം. സൂറത്തുൽ അഅ്റാഫിലെ വൈരുധ്യമാരോപിക്കപ്പെട്ട സൂക്ത ങ്ങളിലെവിടെയും (7:149) മൂസാ(അ) യുടെ ആഗമനത്തിനു മുമ്പ് തന്നെ ഇസ്‌റാഈല്യർ പാശ്ചാത്തപിച്ചു മടങ്ങിയെന്ന് പറഞ്ഞിട്ടില്ല. 7:149 ൽ ഇസ്‌റാഈല്യരുടെ പശ്ചാത്താപത്തെ കുറിച്ച് പരാമർശിച്ച ശേഷം അടുത്ത വചനത്തിൽ മൂസാ(അ)യുടെ സീനായിൽ നിന്നുള്ള ആഗമനത്തെ കുറിച്ചു പറഞ്ഞിരിക്കുന്നുവെന്നത് ശരിയാണ്. ഇതി ന്നർഥം ഇസ്‌റാഈല്യർ പശ്ചാത്തപിച്ച ശേഷമാണ് മൂസാ(അ) മടങ്ങി വന്നതെന്നാണെന്ന് പ്രസ്തുത ഖുർആൻ സൂക്തങ്ങൾ മനസ്സിരുത്തി വായിച്ച ആരും പറയില്ല. സൂറത്തുൽ അഅ്റാഫിലെ 148 മുതൽ 150 വരെയുള്ള സൂക്തങ്ങളുടെ സാരം നോക്കുക. മൂസായുടെ ജനത അദ്ദേഹം പോയശേഷം അവരുടെ ആഭര ണങ്ങൾ കൊണ്ടുണ്ടാക്കിയ മുക്രയിടുന്ന ഒരു കാളക്കുട്ടിയുടെ സ്വരൂ പത്തെ ദൈവമായി സ്വീകരിച്ചു. അതവരോട് സംസാരിക്കുകയിെ ല്ലന്നും അവർക്ക് വഴികാണിക്കുകയില്ലെന്നും അവർ കണ്ടില്ലേ? അതിനെ അവർ (ദൈവമായി) സ്വീകരിക്കുകയും അതോടെ അവർ അക്രമികളാവുകയും ചെയ്തിരിക്കുന്നു (148). അവർക്ക് ഖേദം തോന്നുകയും തങ്ങൾ പിഴച്ചുപോയിരിക്കുന്നുവെ ന്ന് അവർ കാണുകയും ചെയ്തപ്പോൾ അവർ പറഞ്ഞു: ഞങ്ങളു ടെ രക്ഷിതാവ് ഞങ്ങളോട് കരുണ കാണിക്കുകയും ഞങ്ങൾക്ക് പൊറുത്തുതരികയും ചെയ്തിട്ടില്ലെങ്കിൽ തീർച്ചയായും ഞങ്ങൾ നഷ്ടക്കാരിൽ പെട്ടവരായിരിക്കും (149). കുപിതനും ദു:ഖിതനുമായിക്കൊണ്ട് തന്റെ ജനങ്ങളിലേക്ക് മടങ്ങി വന്ന് മൂസ പറഞ്ഞു: ഞാൻ പോയശേഷം എന്റെ പിന്നിൽ നിങ്ങൾ പ്രവർത്തിച്ച കാര്യം വളരെ ചീത്തതന്നെ! നിങ്ങളുടെ രക്ഷി താവിന്റെ കൽപ്പന കാത്തിരിക്കാതെ നിങ്ങൾ ധൃതികാട്ടിയോ? അദ്ദേഹം പലകകൾ താഴെയിടുകയും തന്റെ സഹോദരന്റെ തലപി 72 73 ഖുർആനും വൈരുദ്ധ്യങ്ങളും ഖുർആനിന്റെ മൗലികതടി ച്ച് തന്റെയടുത്തേക്ക് വലിക്കുകയും ചെയ്തു.... (150) ഇവിടെ 148,149 സൂക്തങ്ങളിൽ മൂസാ(അ) യുടെ യാത്രയ്ക്ക് ശേഷം ഇസ്‌റാഈല്യരിലുണ്ടായ മാർഗഭ്രംശത്തെയും അതിൽ നിന്ന് അവർ പശ്ചാത്തപിച്ച് മടങ്ങയതിനെയും കുറിച്ചാണ് പ്രതിപാദിക്കു ന്നത്. 150-ാം സൂക്തത്തിൽ മൂസാ(അ) മടങ്ങി വന്നപ്പോൾ അദ്ദേഹ ത്തിനുണ്ടായ ദു:ഖവും ദേഷ്യവും വിവരിക്കുകയും നേതൃത്വമേൽപ്പി ച്ചിരുന്ന സഹോദരനോട് കയർക്കുന്നതിന്റെ ചിത്രം വരച്ചുകാണിക്കു കയുമാണ് ചെയ്യുന്നത്. ഇസ്‌റാഈല്യരുടെ വഴികേടിനെക്കുറിച്ച് പറ ഞ്ഞയുടനെ തന്നെ അവരുടെ പശ്ചാത്താപത്തെ കുറിച്ചു പരാമർശി ച്ചുവെന്ന് മാത്രമേയുള്ളൂ. ശേഷം മൂസാ(അ)യുടെ ആഗമനവും അതോടനുബന്ധിച്ചുണ്ടായ സംഭവങ്ങളും വിശദീകരിക്കുന്നുമുണ്ട്. ഇത് ഖുർആനിൽ പലപ്പോഴും കാണാൻ കഴിയുന്ന പൊതുവായുള്ള ഒരു ശൈലിയാണ്. ഗുണപാഠത്തിനനുസരിച്ച് വിഷയക്രമത്തിൽ കാര്യങ്ങൾ വിശദീകരിക്കുന്നിടത്ത് സംഭവങ്ങളുടെ കാലക്രമം പാലി ക്കണമെന്ന് ഖുർആൻ നിഷ്കർഷിക്കാറില്ല. എന്നാൽ ഒരു സംഭവത്തി ന്ന് ശേഷമോ മുമ്പോ ആണ് മറ്റൊരു സംഭവമെന്ന് ഖുർആനിൽ വ്യക്തമാക്കിയേടത്തൊന്നും ചരിത്രവസ്തുതകൾക്ക് വിരുദ്ധമായ പരാമർശങ്ങൾ കാണപ്പെടുന്നേയില്ല.
ഇസ്‌റാഈല്യർ കാളക്കുട്ടിയുടെ വിഗ്രഹമുണ്ടാക്കിയ സംഭവവുമായി ബന്ധപ്പെട്ട ഖുർആൻ സൂക്തങ്ങളിൽ പ്രസ്തുത പ്രവർത്തനത്തിൽ ഹാറൂനിന് പങ്കുണ്ടായിരുന്നില്ലെന്ന് പറയുന്ന സൂക്തങ്ങളും (20;85-90) പങ്കുണ്ടായിരുന്നെന്ന് സൂചിപ്പിക്കുന്ന സൂക്തങ്ങളു(20:92, 7:151ാമുണ്ട്. ഇതൊരു വൈരുധ്യമല്ലേ ?
ഹാറൂൻ (അ) അല്ലാഹുവിന്റെ പ്രവാചകനാണ്. പ്രവാചകൻമാരെ ല്ലാം പാപസുരക്ഷിതരാണെന്നാണ് മുസ്ലിംകൾ വിശ്വസിക്കുന്ന ത്. വിഗ്രഹ നിർമ്മാണവും ആരാധനയുമെല്ലാം പാപങ്ങളിൽ ഏറ്റവും ഗുരുതരമായ ശിർക്കിലുൾപ്പെടുന്നവയാണ്. അത് ചെയ്തവൻ ഇസ്ലാമി ൽ നിന്ന് പുറത്താണ്. ഇസ്‌റാഈല്യരിൽപ്പെട്ട സാമിരിയുടെ വിഗ്ര ഹ നിർമ്മാണത്തിലോ അതിനുള്ള ആരാധനയിലോ ഹാറൂനി (അ)ന് എന്തെങ്കിലും പങ്കുണ്ടായിരുന്നതായി ഖുർആനിൽ ഒരിടത്തും യാതൊരു വിധ സൂചനയും നൽകുന്നില്ല. ദൈവത്താൽ നിയോഗി ക്കപ്പെട്ട ഒരു പരിശുദ്ധ പ്രവാചകനിൽനിന്ന് അത്തരമൊരു അക്ഷ ന്തവ്യമായ പാപം വന്നുഭവിച്ചുവെന്ന് ചിന്തിക്കുക പോലും ചെയ്യാൻ മുസ്ലിംകൾക്കാവില്ല. എന്നാൽ പഴയ നിയമത്തിൽ പറയുന്നത്, വിഗ്രഹം നിർമ്മിച്ചതും അതിനുള്ള ആരാധനകൾ നിർവഹിക്കാൻ നേതൃത്വം നൽകിയതും അഹറോൻ ആണെന്നാണ് (പുറപ്പാട് 32:1-6). ഇതിൽ നിന്ന് തികച്ചും വ്യത്യസ്തമായി, വിഗ്രഹം നിർമ്മി ച്ചതും അതിനുള്ള ആരാധനകൾക്ക് നേതൃത്വം നൽകിയതും സാമിരി യാണെന്നും ഇസ്‌റാഈല്യർ സാമിരിയുടെ പിന്നിൽ അണി നിര ന്നപ്പോൾ എന്റെ ജനങ്ങളെ, ഇതു (കാളക്കുട്ടിാമൂലം നിങ്ങൾ പരീ ക്ഷിക്കപ്പെടുക മാത്രമാണുണ്ടായത്. തീർച്ചയായും നിങ്ങളുടെ രക്ഷി താവ് പരമകാരുണികനത്രെ. അതുകൊണ്ട് നിങ്ങൾ എന്നെ പിൻതു ടരുകയും എന്റെ കൽപ്പനകൾ അനുസരിക്കുകയും ചെയ്യുക. (20:90) എന്ന് ഉപദേശിച്ച് ഹാറൂൻ അവരെ നേർമാർഗത്തിലേക്ക് കൊണ്ടു വരാൻ ശ്രമിച്ചുവെന്നുമാണ് ഖുർആൻ വ്യക്തമാക്കുന്നത്. എന്നാൽ മൂസാ നബി(അ) യെ പോലെ, അത്രക്ക് നേതൃപാടവമോ ജനത്തെ നിയന്ത്രിക്കുവാനുള്ള കഴിവോ ഹാറൂനി(അ) നില്ലായി രുന്നു. അതിനാൽ ജനങ്ങളെല്ലാം കാളപൂജകരായിത്തീരുകയും അവരെ ഉപദേശിച്ചിട്ട് ഫലമൊന്നുമില്ലെന്ന് അനുഭവപ്പെടുകയും ചെയ്തപ്പോൾ അതിശക്തമായ നടപടികളൊന്നും എടുക്കാതെ അദ്ദേഹം നിശബ്ദനായി. ഈയൊരു അവസ്ഥയിലാണ് മൂസാ (അ) ഇസ്‌റാഈല്യർക്കിടയിലേക്ക് മടങ്ങിയെത്തുന്നത്. അവിടെയുണ്ടായി രുന്ന അവസ്ഥ കണ്ടപ്പോൾ അദ്ദേഹത്തിന് ദു:ഖവും കോപവും ഉണ്ടായി. ഏകദൈവാദർശത്തിനു വേണ്ടി നിലകൊള്ളേണ്ട തന്റെ ജനതയാകെ ഗോപൂജകരായിത്തീർന്നിരിക്കുന്നു; അവരെ നയിക്കു കയും നിയന്ത്രിക്കുകയും ചെയ്യേണ്ട ചുമതലയേൽപ്പിക്കപ്പെട്ടിരുന്ന ഹാറൂനാകട്ടെ, ശക്തമായ നടപടികളൊന്നുമെടുക്കാതെ നിശബ്ദ നായി നിൽക്കുകയുമാണ്. ഇത് കണ്ട് കലികയറിയ മൂസാ (അ) ഹാറൂനി (അ) ന്റെ താടിയിലും തലയിലും പിടിച്ച് ചോദ്യം ചെയ്യുന്ന താണ് സൂറത്തു ത്വാഹായിലെ 92 മുതൽ 94 വരെയുള്ള വചനങ്ങ ളിൽ വിശദമാക്കിയിട്ടുള്ളത്. ഹാറൂനേ, ഇവർ പിഴച്ചുപോയതായി നീ കണ്ടപ്പോൾ എന്നെ പിൻതുടരാതിരിക്കാൻ നിനക്ക് എന്തു തടസ്സമാണുണ്ടായിരുന്നത്? നീ എന്റെ കൽപനയ്ക്ക് എതിരു പ്രവർത്തിക്കുകയാണോ ചെയ്തത്. (20:92,93) എന്നാണ് മൂസാ (അ) ഹാറൂനി (അ) നോട് ചോദിക്കു 74 75 ഖുർആനും വൈരുദ്ധ്യങ്ങളും ഖുർആനിന്റെ മൗലികത ന്നത്. ശക്തമായ നടപടികളെടുക്കാതെയും അനുയായികളെ ശരിക്ക് നിയന്ത്രിക്കാതെയും നിന്ന ഹാറൂനി (അ) നെ വിമർശിക്കുകയാണ് ഇവിടെ മൂസാ(അ) ചെയ്യുന്നത്. ഈ വചനത്തിൽ ഇസ്‌റാഈല്യരോ ടൊപ്പം ഹാറൂനും (അ) വിഗ്രഹാരാധനയിൽ പങ്കുചേർന്നുവെന്ന ആശയത്തിന്റെ ലാഞ്ഛന പോലുമില്ല. മൂസാ (അ) യുടെ ചോദ്യത്തി ന് അദ്ദേഹം നൽകുന്ന മറുപടിയിൽ ഇക്കാര്യം അല്പം കൂടി സ്പഷ് ടമാണ്. ഇസ്‌റാഈൽ സന്തതികൾക്കിടയിൽ നീ ഭിന്നിപ്പുണ്ടാക്കിക്കള ഞ്ഞു, എന്റെ വാക്കിനു നീ കാത്തുനിന്നില്ല എന്ന് നീ പറയുമെന്ന് ഞാൻ ഭയപ്പെടുകയാണുണ്ടായത്. (20:94) എന്ന് സൂറത്തു ത്വാഹായി ലും എന്റെ ഉമ്മയുടെ മകനേ, ജനങ്ങൾ എന്നെ ദുർബലനായി ഗണി ച്ചു. അവരെന്നെ കൊന്നേക്കുമായിരുന്നു. അതിനാൽ (എന്നോട് കയ ർത്തുകൊണ്ട്) നീ ശത്രുക്കൾക്ക് സന്തോഷത്തിന് ഇടവരുത്തരുത്. അക്രമികളായ ജനങ്ങളുടെ കൂട്ടത്തിൽ എന്നെ കണക്കാക്കുകയും ചെയ്യരുത്. (7:150) എന്നു സൂറത്തുഅഅറ് ാഫിലും ഹാറൂനി (അ )ന്റെ മറുപടി ഉദ്ധരിച്ചിട്ടുണ്ട്. ഇവയിൽ നിന്ന് ഹാറൂൻ (അ) കൂടി കാളകു ട്ടി പൂജയിൽ പങ്കാളിയായതുകൊണ്ടല്ല മൂസാ(അ) അദ്ദേഹത്തെ വിമർ ശിച്ചതെന്ന് സുതരാം വ്യക്തമാവുന്നുണ്ട്. സൂറത്തുൽ അഅറാഫിലെ (7:151) മൂസാനബി (അ)യുടെ പ്രാർഥ നയിൽ എന്റെ രക്ഷിതാവേ, എനിക്കും എന്റെ സഹോദരനും നീ പൊറുത്തു തരികയും, ഞങ്ങളെ നീ നിന്റെ കാരുണ്യത്തിൽ ഉൾപ്പെ ടുത്തുകയും ചെയ്യേണമേ എന്ന് പറഞ്ഞതിൽ നിന്ന് ഹാറൂൻ(അ) വിഗ്രഹാരാധന നടത്തി പാപിയായി തീർന്നുവെന്ന് വ്യക്തമാകുന്നു വെന്നാണ്, ഖുർആനിൽ വൈരുധ്യങ്ങൾ ആരോപിക്കുന്നവരുടെ വാദം. ഇത് അടിസ്ഥാനരഹിതമായ ഒരു വാദമെന്നതിൽ കവിഞ്ഞ യാതൊന്നുമല്ല. ഹാറൂൻ(അ) കാളകുട്ടിയെ പൂജ ചെയ്തുവെന്ന് ഈ വചനത്തിൽ എവിടെയുമില്ല. പാപമോചനത്തിനു വേണ്ടിയുള്ള പ്രാർഥന വിശ്വാസികളുടെ ജീവിതത്തിൽ എപ്പോഴുമുണ്ടാകുന്നതാ ണ്. ഇവിടെയാകട്ടെ, ശക്തമായ നടപടിയെടുക്കാത്ത ഹാറൂൻ(അ) ന്റെ നിലപാട് തെറ്റാണെന്ന് തന്നെയാണ് മൂസാ (അ) യുടെ അഭിപ്രായം. മാത്രവുമല്ല, എനിക്കും സഹോദരന്നും പൊറുത്തു തരണം എന്ന മൂസാ (അ) യുടെ പ്രാർഥനയിൽ നിന്ന് ഹാറൂൻ വിഗ്രഹപൂജ നടത്തിയെ ന്ന് അനുമാനിക്കുകയാണെങ്കിൽ മൂസാ(അ) യും പ്രസ്തുത തെറ്റ് ചെയ്തുവെന്ന് കൂടി സമ്മതിക്കേണ്ടിവരും. അങ്ങനെ ആരും പറയു ന്നില്ലല്ലോ. അതിനാൽ ഈ പ്രാർഥനയിൽ നിന്ന് ഹാറൂൻ (അ) കാള പൂജക്കു കൂട്ടു നിന്നുവെന്ന നിഗമനത്തിലെത്തി ഖുർആനിലെ മറ്റു സൂക്തങ്ങളുമായി വൈരുധ്യം ആരോപിക്കുന്നതിന്ന് യുക്തിയുടെ പിൻബലമില്ല; പ്രമാണങ്ങളുടെ അടിത്തറയുമില്ല.
യൂനുസ് നബിയെ മത്സ്യം പാഴ് ഭൂമിയിൽ തള്ളിയെന്ന് ഖുർആനിലെ 37:145 വചനത്തിൽ പറയുന്നു. ഇതിൽ നിന്ന് വ്യത്യസ്തമായി പാഴ്ഭൂമിയിൽ അദ്ദേഹം തള്ളപ്പെട്ടിട്ടില്ലെന്ന രീതിയിലാണ് 68:49ൽ പരാമർശിച്ചിരിക്കുന്നത്. ഇത് വ്യക്തമായ വൈരുധ്യമല്ലേ?
വൈരുധ്യമാരോപിക്കപ്പെട്ടിരിക്കുന്ന സൂക്തങ്ങളുടെ സാരം പരിശോധ ിക്കുക: എന്നിട്ട് അദ്ദേഹത്തെ (യൂനുസിനെ) അനാരോഗ്യവാനായ നിലയിൽ തുറന്ന സ്ഥലത്തേക്ക് നാം തള്ളി. അദ്ദേഹത്തിന്റെ മേൽ നാം യഖ്ത്വീൻ വൃക്ഷം മുളപ്പിക്കുകയും ചെയ്തു. അദ്ദേഹത്തെ നാം ഒരു ലക്ഷമോ അതിലധികമോ വരുന്ന ജനവിഭാഗത്തിലേക്ക് നിയോഗിച്ചു. (37:145-147) അദ്ദേഹത്തിന്റെ രക്ഷിതാവിങ്കൽ നിന്നുള്ള അനുഗ്രഹം അദ്ദേ ഹത്തെ വീണ്ടെടുത്തില്ലായിരുന്നെങ്കിൽ അദ്ദേഹം ആ പാഴ് ഭൂമിയിൽ ആക്ഷേപാർഹനായികൊണ്ട് പുറന്തള്ളപ്പെടുമായിരുന്നു. അപ്പോൾ അദ്ദേഹത്തിന്റെ രക്ഷിതാവ് അദ്ദേഹത്തെ തെരഞ്ഞെടുക്കുകയും അദ്ദേഹം സജ്ജനങ്ങളുടെ കൂട്ടത്തിലാവുകയും ചെയ്തു.(68:49,50) യൂനുസ് നബി(അ) യെ വിഴുങ്ങിയ മത്സ്യം ഏതാനും ദിവസങ്ങ ൾക്കു ശേഷം അദ്ദേഹത്തെ കരയിലേക്ക് ഛർദ്ദിച്ചതുമായി ബന്ധ പ്പെട്ട വിവരണങ്ങളുൾകൊള്ളുന്ന സൂക്തങ്ങളാണ് ഇവ. മത്സ്യം അദ്ദേ ഹത്തെ കരയിലേക്കിടുമ്പോൾ വളരെ വിഷമം പിടിച്ച അവസ്ഥയിലാ യിരുന്നു അദ്ദേഹം. രണ്ടു മൂന്ന് ദിവസം മത്സ്യത്തിന്റെ വയറ്റിൽ കഴിച്ചു കൂട്ടേണ്ടിവന്ന അദ്ദേഹത്തെ അവശനും രോഗാതുരനുമായിെ ക്കാണ്ടാണ് പാഴ്ഭൂമിയിലേക്ക് മത്സ്യം പുറന്തള്ളിയത്. ആ അവസ്ഥയിൽ അദ്ദേഹത്തിന് നൽകപ്പെട്ട പ്രത്യേകമായ ദൈവികാ നുഗ്രഹങ്ങളാണ് സൂറത്തൂ സ്വാദിലേയും(37:145-147) സൂറത്തു ഖലമി ലെയും (68:49,50) പരാമർശിക്കപ്പെട്ട വചനങ്ങളിൽ വ്യക്തമാക്ക പ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ അനാരോഗ്യത്തെ അതിജീവിക്കുവാന ാവശ്യമായ ഫലങ്ങളുൽപാദിപ്പിക്കുന്ന യഖ്ത്വീൻ വൃക്ഷത്തെ 76 77 ഖുർആനും വൈരുദ്ധ്യങ്ങളും ഖുർആനിന്റെ മൗലികതയൂന ുസ് നബി(അ) ഉപേക്ഷിക്കപ്പെട്ട സ്ഥലത്തുതന്നെ മുളപ്പിക്കു കയും അങ്ങനെ ആരോഗ്യം വീണ്ടെടുത്ത അദ്ദേഹത്തെ വീണ്ടും പ്രവാചകനായി നിയോഗിക്കുകയും ചെയ്ത അല്ലാഹുവിന്റെ അനു ഗ്രഹത്തെയാണ് സൂറത്തു സ്വാദിലെ വചനങ്ങളിൽ സൂചിപ്പിച്ചിരി ക്കുന്നത്. ഇങ്ങനെ അനുഗ്രഹങ്ങൾ നൽകി സംരക്ഷിച്ചിട്ടില്ലായിരു ന്നുവെങ്കിൽ ആ പാഴ്ഭൂമിയിൽ ആരാരുമറിയാതെ ആക്ഷേപാർഹ നായി യൂനുസ് (അ) പുറംതള്ളപ്പെടുമായിരുന്നുവെന്ന യാഥാർഥ്യം വ്യക്തമാക്കുകയാണ് സൂറത്തുൽ ഖലമിലെ വചനങ്ങൾ ചെയ്യുന്നത്. ഇവ തമ്മിൽ യാതൊരു വൈരുധ്യവുമില്ല. ഒരേ കാര്യം തന്നെ രണ്ട് രൂപത്തിൽ പറഞ്ഞിരിക്കുന്നുവെന്ന് മാത്രമേയുള്ളൂ.
പതിവ്രതകളുടെമേൽ വ്യഭിചാരമാരോപിക്കുന്നത് പൊറുക്കപ്പെടാവുന്ന പാപമാണെന്ന് 24:4,5 ലും പൊറുക്കപ്പെടുകയില്ലെന്ന് 24:23ലും പറയുന്നു ഇത് വൈരുധ്യമല്ലേ?
വൈരുധ്യം ആരോപിക്കപ്പെട്ടിരിക്കുന്ന ഖുർആൻ സൂക്തങ്ങളുടെ സാരം പരിശോധിക്കുക: ചാരിത്ര്യവതികളുടെ മേൽ (വ്യഭിചാരം) ആരോപിക്കുകയും എന്നിട്ട് നാല് സാക്ഷികളെ കൊണ്ട് വരാതിരിക്കുകയും ചെയ്യുന്ന വരെ നിങ്ങൾ എൺപത് അടി അടിക്കുക. അവരുടെ സാക്ഷ്യം ഒരിക്ക ലും സ്വീകരിക്കുകയും ചെയ്യരുത്. അവർ തന്നെയാണ് തോന്നിവാസി കൾ. അതിനുശേഷം പശ്ചാത്തപിക്കുകയും, നിലപാട് നന്നാക്കി തീർക്കുകയും ചെയ്തവരൊഴികെ. എന്നാൽ അല്ലാഹു ഏറെ പൊറു ക്കുന്നവനും, കരുണാനിധിയും തന്നെയാകുന്നു.(24:4,5) പതിവ്രതകളും (ദുർവൃത്തിയെപ്പറ്റി) ഓർക്കുകപോലും ചെയ്യാ ത്തവരുമായ സത്യവിശ്വാസിനികളെ പറ്റി ദുരാരോപണം നടത്തു ന്നവരാരോ അവർ ഇഹത്തിലും പരത്തിലും ശപിക്കപ്പെട്ടിരിക്കുന്നു; തീർച്ച. അവർക്ക് ഭയങ്കരമായ ശിക്ഷയുണ്ട്. (24:23) ഇവിടെ ഉദ്ധരിക്കപ്പെട്ട സൂറത്തു നൂറിലെ നാലാം വചനം സാക്ഷി കളില്ലാതെ വ്യഭിചാര ആരോപണം ഉന്നയിക്കുന്നവർക്ക് ഇസ്ലാമിക ഭരണകൂടം നല്കേണ്ട ശിക്ഷയെ കുറിച്ചുള്ളതാണ്. അവർ തന്നെയാണ് തോന്നിവാസികൾ എന്ന് പറഞ്ഞുകൊണ്ട് ഈ സൂക്തം അവസാനിക്കുകയും ചെയ്യുന്നു. ദൈവിക വിധിവിലക്കുകൾ തൃണവ ൽഗണിക്കുന്ന അത്തരം ആളുകൾക്കുള്ള അതി കഠിനമായ ദൈവിക ശിക്ഷയെ കുറിച്ച് ഖുർആനിലെ മറ്റു സൂക്തങ്ങളിൽ വ്യക്ത മാക്കുകയും ചെയ്യുന്നുണ്ട്. മ്ളേഛമായ ഈ കുറ്റം ചെയ്ത് ഭരണകൂ ടത്തിന്റെ ശിക്ഷ ഏറ്റു വാങ്ങിയ ആളുകൾ പോലും ദൈവിക കാരു ണ്യത്തിൽ നിരാശരാകേണ്ടതില്ലെന്ന സദ്‌വാർത്തയാണ് 5 ാം മത്തെ സൂക്തത്തിലൂടെ അല്ലാഹു വ്യക്തമാക്കുന്നത്. അതി നികൃഷ്ടമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ദൈവകോപത്തിന്ന് വിധേയരായ ആളുകൾക്ക് പോലും പശ്ചാത്താപത്തിലൂടെ പാപ പരിഹാരം സാധി ക്കുമെന്ന് പ്രതീക്ഷ നൽകുകയാണ് ഈ സൂക്തം ചെയ്യുന്നത്. പശ്ചാ ത്തപിക്കാത്തവർ പരലോകത്ത് കഠിനമായ ശിക്ഷ അനുഭവിക്കേണ്ടി വരിക തന്നെ ചെയ്യും. 24:23 ലാകട്ടെ സദ്‌വൃത്തകളെക്കുറിച്ച വ്യഭിചാരാരോപണ ത്തിന്റെ കാഠിന്യം കുറേക്കൂടി വ്യക്തമായി പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്. സൂറത്തുന്നൂറിലെ പതിനൊന്ന് മുതൽ ഇരുപത്തി ആറ് വരെയുള്ള സൂക്തങ്ങൾക്ക് പ്രത്യേകമായ ഒരു അവതരണ പശ്ചാ ത്തലമുണ്ട്. പ്രവാചക പത്നിയായ ആയിശ(റ) യുടെ മേലുള്ള വ്യഭി ചാരാരോപണവുമായി കപടവിശ്വാസികളും പ്രവാചകാനുചരൻമാരി ൽ ചിലരും രംഗത്ത് വന്ന സാഹചര്യത്തിലുണ്ടായ പ്രതിസന്ധിക്ക് പരിഹാരമെന്നോണം അവതരിക്കപ്പെട്ട സൂക്തങ്ങളാണിവ. പതിവ്ര തകളും ദുർവൃത്തിയെപ്പറ്റി ഓർക്കുകപോലും ചെയ്യാത്തവരുമായ സത്യവിശ്വാസിനികളെപ്പറ്റി ദുരാരോപണം നടത്തുന്നവർക്ക് ഇഹ ത്തിലും പരത്തിലും ശാപവും മരണാനന്തരം ഭയങ്കരമായ ശിക്ഷ യുമാണുള്ളത് എന്ന മുന്നറിയിപ്പാണ് 24:23 ൽ ഉള്ളത്. ഈ സൂക്ത ത്തിൽ പശ്ചാത്താപത്തെക്കുറിച്ച് യാതൊരു പരാമർശവുമില്ല. അതുകൊ ണ്ട് തന്നെ പശ്ചാത്തപിച്ചവർക്ക് ലഭ്യമായേക്കാവുന്ന പാപമോ ചനത്തെ ക്കുറിച്ച സൂചനകളൊന്നും ഈ സൂക്തം ഉൾക്കൊള്ളുന്നി ല്ല. പശ്ചാത്തപിക്കുകയും നിലപാട് നന്നാക്കി തീർക്കുകയും ചെയ്തവ ർക്ക് 24:5 ൽ വാഗ്ദാനം ചെയ്യപ്പെട്ട പാപമോചനം ഈ സൂക്ത ത്തിലെ പരാമർശങ്ങൾക്കും ബാധകമാണ്. നിഷ്കളങ്കമായി പശ്ചാ ത്തപിക്കുകയും കുറ്റം ആവർത്തിക്കാതിരിക്കുകയും ചെയ്താൽ അല്ലാഹു പൊറുക്കുമെന്ന വാഗ്ദാനം എല്ലാ കുറ്റങ്ങൾക്കും ബാധ കമായിട്ടുള്ളതാണ്. 24:23 ലാകട്ടെ പശ്ചാത്താപം സ്വീകരിക്കപ്പെടു കയില്ലെന്ന് പറഞ്ഞിട്ടുമില്ല. ആയിശ(റ)യുമായി ബന്ധപ്പെട്ട ദുരാരോ പണ പ്രചാരണത്തിൽ പങ്കെടുത്ത പ്രവാചകാനുചരൻമാരിൽ ചിലർ, 78 79 ഖുർആനും വൈരുദ്ധ്യങ്ങളും ഖുർആനിന്റെ മൗലികതഅവ ർക്ക് എൺപത് അടി ശിക്ഷ ലഭിച്ചതിന് ശേഷം, തങ്ങളുടെ നിലപാട് നന്നാക്കി തീർക്കുകയും, പ്രവാചകന്റെ അനുയായി വൃന്ദ ത്തിൽ സജീവമായി നിലകൊള്ളുകയും ചെയ്ത ചരിത്രത്തിൽ നിന്ന് മനസ്സിലാകുന്നതും അതാണ്. അതിനാൽ 24:4,5 സൂക്തങ്ങളുമായി ഈ സൂക്തം (24:23) യാതൊരുവിധ വൈരുധ്യവും പുലർത്തുന്നില്ലെ ന്ന് വ്യക്തമാകുന്നു.
പ്രതിഫലനാളിൽ അവിശ്വാസികൾക്ക് ഗ്രന്ഥം ലഭിക്കുക പിന്നിലൂടെയാണെന്ന് 84:10 ലും ഇടത് കൈയ്യിലാണെന്ന് 69:25ലും പറയുന്നു. ഇത് വൈരുധ്യമല്ലേ?
ഇവിടെ സൂചിപ്പിക്കപ്പെട്ടിരിക്കുന്ന ഖുർആൻ സൂക്തങ്ങളുടെ സാ രം കാണുക: എന്നാൽ ഏതൊരുവന്ന്, തന്റെ രേഖ അവന്റെ മുതുകിന്റെ പിന്നിലൂടെ കൊടുക്കപ്പെട്ടുവോ അവൻ നാശമേ എന്ന് നിലവിളിക്കുകയും, ആളി കത്തുന്ന നരകാഗ്നിയിൽ കിടന്ന് എരിയുകയും ചെയ്യും.?? എന്നാൽ ഇടത് കൈയ്യിൽ ഗ്രന്ഥം നൽകപ്പെട്ടവനാകട്ടെ ഇപ്ര കാരം പറയുന്നതാണ്. ഹാ! എനിക്ക് എന്റെ ഗ്രന്ഥം നൽകപ്പെടാതി രുന്നെങ്കിൽ. (69:25) പരലോകത്ത് വെച്ച് അവിശ്വാസികൾക്ക് അവരുടെ കർമങ്ങൾ രേഖപ്പെടുത്തിയ ഗ്രന്ഥം നൽകപ്പെടുക അവരുടെ പിൻഭാഗത്തുകൂടി ഇടത് കൈയിലായിരിക്കുമെന്ന് മുഹമ്മദ് നബി(സ) വ്യക്തമാക്കിയ തായി ഹദീസുകളിൽ വന്നിട്ടുണ്ട്. വൈരുധ്യം ആരോപിക്കപ്പെട്ടിരി ക്കുന്ന സൂക്തങ്ങളിൽ ഇക്കാര്യമാണ് വ്യക്തമാക്കിയിരിക്കുന്നത്. സൂറത്തുൽ -ഇൻശിഖാഖി-ലെ പത്താം വചനത്തിൽ (84:10)അവിശ്വാ സിക്ക് അവന്റെ മുതുകിന് പിന്നിലൂടെയാണ് രേഖ ലഭിക്കുന്നത് എന്നും സൂറത്തുൽ ഹാഖയിലെ 25ാം വചനത്തിൽ (69:25) അവന്റെ ഇടത് കൈയിലാണ് അത് കിട്ടുകയെന്നും പറയുമ്പോൾ ഒരു സൂക്തം മറ്റൊരു സൂക്തത്തെ വിശദീകരിക്കുകയാണ് ചെയ്യുന്നത്.
മലക്കുകൾ ദൈവിക കൽപന ധിക്കരിക്കാത്തവരാണെന്ന് 16:49,50സൂക്തങ്ങളിൽ പറയുന്നതിന് വിരുദ്ധമായി, ആദമിനെ സാഷ്ടാംഗം നമിക്കാൻ മലക്കുകളോട് പറഞ്ഞപ്പോൾ ഇബ്ലീസ് വിസമ്മതിച്ചുവെന്ന് 2:34 ൽ പറയുന്നു. ഈ വൈരുധ്യം എങ്ങനെ വിശദീകരിക്കാനാവും?
ഇബ്ലീസ് മലക്കല്ല, പ്രത്യുത ജിന്നുകളിൽപ്പെട്ടവനാണെന്ന വസ്തുത ഖുർആൻ 18:50ൽ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ദൈവിക ശാസനകൾ ചോദ്യം ചെയ്യാതെ അനുസരിക്കുന്ന വരാണ് മലക്കുകൾ എന്ന വസ്തുതയുമായി ഇബ്ലീസിന്റെ അനുസ രണക്കേട് യാതൊരുവിധ വൈരുധ്യവും പുലർത്തുന്നില്ല. മലക്കുകളോട് ആദമിനെ സാഷ്ടാംഗം നമിക്കുവാൻ അല്ലാഹു കൽപിച്ചപ്പോൾ പിന്നെ എന്തിന് ജിന്നുകളിൽ പെട്ട ഇബ്ലീസ് ആ കൽപന അനുസരിക്കണം എന്ന ചോദ്യം ഉയരാറുണ്ട്. ഇതിന് ഖുർ ആൻ വ്യാഖ്യാതാക്കൾ മറുപടി പറഞ്ഞിട്ടുണ്ട്. ജിന്നുകളുടെ തലവ നായിരുന്ന ഇബ്ലീസ് തന്റെ ജ്ഞാനം കൊണ്ടും വിശുദ്ധികൊണ്ടും മലക്കുകളോടൊപ്പമെത്താൻ അർഹത നേടിയെടുത്തിരുന്നു. മലക്കു കൾക്കിടയിൽ കഴിഞ്ഞു കൂടിയവനെന്ന നിലക്ക് ആദമിന് സാഷ്ടാം ഗം നമിക്കാൻ വേണ്ടിയുള്ള കല്പന അവന് കൂടി ബാധകമായിരു ന്നു. തന്റെ പുത്രൻമാരോടൊപ്പം ജീവിക്കുന്ന ദത്തുപുത്രനുള്ള ഒരു പിതാവ് തന്റെ മക്കളോടായി എന്തെങ്കിലും ഒരു കാര്യം കല്പിച്ചാൽ ദത്ത് പുത്രൻ കൂടി അത് ചെയ്യണം എന്ന് പ്രത്യേകമായി പറഞ്ഞി ട്ടില്ലെങ്കിലും പ്രസ്തുത കൽപന പാലിക്കുവാൻ അയാൾ കൂടി ബാധ്യ സ്ഥനാണ് എന്നത് പോലെ മലക്കുകളോടൊപ്പം കഴിയാൻ അർഹത നേടിയെടുത്തിരുന്ന ഇബ്ലീസ് കൂടി മലക്കുകളോടുള്ള ദൈവിക കൽപന അനുസരിക്കുവാൻ ബാധ്യസ്ഥനാണ്. വിദേശത്ത് ജീവി ക്കുന്ന ഒരാൾ താൻ ജീവിക്കുന്ന രാജ്യത്തിലെ നിയമങ്ങൾ അനുസരി ക്കുവാൻ ബാധ്യസ്ഥനായതിനോടും ഇത് ഉപമിക്കാവുന്നതാണ്. ഏതായിരുന്നാലും ജിന്നുകളിൽപ്പെട്ട ഇബ്ലീസ് പ്രസ്തുത ദൈവിക കൽപന ധിക്കരിക്കുകയും മ്ളേച്ഛനായി ദൈവ കോപത്തിന് പാത്രമാ വുകയുമാണുണ്ടായത്. ഇതാണ് 2:34 ൽ പറഞ്ഞിരിക്കുന്നത്.
അല്ലാഹുവിൽ നിന്ന് മുഹമ്മദ് നബിയിലേക്ക് വെളിപാടുകൾഎത്തിക്കുന്നത് ജിബ്രീൽ എന്ന മലക്കാണെന്ന് 2:97ലും പരിശുദ്ധാത്മാവാണെന്ന് 16:102 ലും പറയുന്നു. ഇത് വൈരുധ്യമല്ലേ?
ജിബ്‌രീലിന്റെ മറ്റൊരു പേരാണ് പരിശുദ്ധാത്മാവ് (റൂഹുൽ ഖുദു സ്) എന്ന വസ്തുത പ്രവാചകൻ (സ) വ്യക്തമാക്കിയിട്ടുണ്ട്. മുകളിൽ സൂചിപ്പിക്കപ്പെട്ട സൂക്തങ്ങളിലൊന്നിൽ ജിബ്രീൽ എന്നും മറ്റൊന്നിൽ ഖുർആനും വൈരുദ്ധ്യങ്ങളും 80 81 ഖുർആനിന്റെ മൗലികത പരിശുദ്ധാത്മാവ് എന്നും വിളിച്ചിരിക്കുന്നത് ഒരു മലക്കിനെ തന്നെ യാണ് എന്നർഥം. (ക്രൈസ്തവർ വിശ്വസിക്കുന്നത് പോലെ പരിശു ദ്ധാത്മാവ് ദൈവത്തിന്റെ മൂന്ന് വ്യക്തിത്വങ്ങളിൽ ഒന്നാണെന്നല്ല ഇസ്ലാം പഠിപ്പിക്കുന്നത്).
പുതിയ വെളിപാട് പഴയ വെളിപാടുകളെ ശരിവെക്കുന്നുവെന്ന് 2:97 ലും പകരം വെക്കുന്നുവെന്ന് 16:101 ലും പറയുന്നു. ഇവ തമ്മിൽ വൈരുധ്യമില്ലേ?
മുൻ വേദങ്ങളെയെല്ലാം ശരിവെച്ചുകൊണ്ടാണ് അവസാനത്തെ വേദഗ്രന്ഥമായ ഖുർആൻ അവതരിക്കപ്പെട്ടിട്ടുള്ളത്. ഇക്കാര്യം വ്യക്ത മാക്കുന്ന ഒരു ഖുർആൻ സൂക്തം കാണുക: (നബിയേ), നിനക്കിതാ സത്യപ്രകാരം വേദഗ്രന്ഥം അവതരി പ്പിച്ചുതന്നിരിക്കുന്നു. അതിന്റെ മുമ്പിലുള്ള വേദഗ്രന്ഥങ്ങളെ ശരിവെ ക്കുന്നതും അവയെ കാത്തുരക്ഷിക്കുന്നതുമത്രെ അത്.(5:48). ഈ സൂക്തത്തിൽ മുൻ വേദഗ്രന്ഥങ്ങളെ കാത്തു രക്ഷിക്കുന്ന (മുഹൈമിൻ) ഗ്രന്ഥമായാണ് ഖുർആനിനെ പരിചയപ്പെടുത്തിയിരി ക്കുന്നത്. മനുഷ്യരുടെ കൈകടത്തലുകൾക്ക് വിധേയമായ പൂർവ്വ വേദങ്ങളെ അവയുടെ കളങ്കമില്ലാത്ത രൂപത്തിൽ സംരക്ഷിക്കുന്ന ഗ്രന്ഥമാണ് ഖുർആൻ എന്നർഥം. പൂർവ്വവേദങ്ങളിലെ അടിസ്ഥാന ആശയങ്ങളോടെല്ലാം ഖുർആൻ യോജിക്കുന്നു. അവ അവതരിക്ക പ്പെട്ട രൂപത്തിൽ പൂർണമായും ദൈവികമായിരുന്നുവെന്ന് അംഗീകരി ക്കുകയും അതുകൊണ്ട് തന്നെ പൂർവ്വവേദങ്ങളെ സത്യപ്പെടുത്തു കയുമാണ് ഖുർആൻ ചെയ്യുന്നത്. പൂർവ്വവേദങ്ങളെ സത്യപ്പെടുത്തുക എന്ന് പറഞ്ഞാൽ അവയുടെ പേരിൽ ഇന്ന് നിലനിൽക്കുന്ന ഗ്രന്ഥങ്ങളെ അംഗീകരിക്കുക എന്ന് അർഥമില്ല. ഇന്ന് നിലനിൽക്കുന്ന ഖുർആനൊഴിച്ചുള്ള വേദ ഗ്രന്ഥങ്ങളെല്ലാം മാനുഷിക കൃത്രിമങ്ങൾ കൊണ്ട് വികൃതമാക്കപ്പെ ട്ടവയാണ്. അവയിലെ ദൈവിക വചനങ്ങളെയും മനുഷ്യവചനങ്ങ ളേയും വേർതിരിച്ചെടുക്കാൻ വയ്യാത്തവണ്ണം അവ കൂടികുഴഞ്ഞിരി ക്കുന്നു. അവയുടെ ഒന്നിന്റെയും ഒറിജിനൽ പ്രതി ഇന്ന് ലഭ്യമല്ലതാ നും. അതുകൊണ്ട് തന്നെ ഖുർആനിന്റെ അവതരണത്തോടെ പൂർവീക ഗ്രന്ഥങ്ങളെല്ലാം ദുർബലപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഈ ദുർബ ലപ്പെടുത്തൽ പോലും അവയെ കാത്തുരക്ഷിക്കുന്നതിന്റെ ഭാഗമാ ണ് എന്നുള്ളതാണ് വസ്തുത. മനുഷ്യവചനങ്ങളും ദൈവികവച നങ്ങളും കൂടിക്കലർന്ന് സ്ഥിതിചെയ്യുന്ന വേദഗ്രന്ഥങ്ങൾ യഥാർഥ ത്തിൽ അവയുടെ അവതരണ ഉദ്ദേശ്യത്തിന് വിരുദ്ധമായ ഫലമാണ് ഉളവാക്കുന്നത്. അതിനാൽ അവയെ ദുർബലപ്പെടുത്തുകയും അവയുടെ മൗലികമായ ആശയങ്ങളെ മനുഷ്യകൈകടത്തലുകളില്ലാതെ വ്യക്തമാക്കുകയും ചെയ്യുന്നതിലൂടെ ഖുർആൻ പൂർവ്വവേദങ്ങളിലെ അടിസ്ഥാന ആശയങ്ങളെ സംരക്ഷിക്കുകയാണ് യഥാർഥത്തിൽ ചെയ്യുന്നത്. അതിനാൽ ഖുർആൻ പൂർവ്വവേദങ്ങളെ ദുർബലപ്പെടുത്തിയതും സത്യപ്പെടുത്തിയതും അവയെ സംരക്ഷിക്കുന്നതിന്റെ ഭാഗമാ യാണ്. പുതിയ വെളിപാട് പഴയ വെളിപാടുകളെ സത്യപ്പെടുത്തു കയാണ് ചെയ്യുന്നതെന്ന് പറയുന്ന ഖുർആൻ വാക്യം അവയെ ദുർബ ലപെടുത്തുകയാണ് ചെയ്തിട്ടുള്ളതെന്ന വാക്യവുമായി യാതൊരു വിധ വൈരുധ്യവും പുലർത്തുന്നില്ല. ഒരു വാക്യം മറ്റേ വാക്യത്തിന്റെ വിശദീകരണമായിട്ടാണ് നിലകൊള്ളുന്നത്.
ഖുർആൻ ശുദ്ധമായ അറബി ഭാഷയിലാണ് എന്ന് 16:103 ൽ പറയുന്നു. എന്നാൽ ഖുർആനിൽ ഒട്ടനവധി അനറബി പദങ്ങൾ ഉപയോഗിക്കപ്പെട്ടതായി കാണുന്നുണ്ട്. സൂചിപ്പിക്കപ്പെട്ട ഖുർആൻ വാക്യംതെറ്റാണെന്നല്ലേ ഇതിനർഥം?
സൂറത്തു നഹ്ലിലെ 103 ാം വചനം ഖുർആനിനെതിരെയുള്ള സത്യനിഷേധികളുടെ ഒരു വാദത്തെ ഖണ്ഡിക്കുകയാണ് ചെയ്യുന്ന ത്. ജാബിർ റൂമി എന്ന ഒരു അനറബിയുമായി പ്രവാചകനുണ്ടായിരു ന്ന അടുപ്പത്തെ അടിസ്ഥാനമാക്കി ഖുർആൻ വചനങ്ങൾ അയാൾ പറഞ്ഞു കൊടുക്കുന്നതാണെന്ന ഒരു വിമർശനം മക്കാമുശ്‌രിക്കു കൾ ഉന്നയിക്കുകയുണ്ടായി. അറബി സാഹിത്യകാരൻമാരെ വെല്ലുവി ളിക്കുന്ന ഒരു മഹൽ ഗ്രന്ഥത്തിലെ വചനങ്ങൾ ഒരു അനറബിയുടെ സൃഷ്ടിയാണെന്ന വാദത്തിന്റെ ബാലിശത വ്യക്തമാക്കുകയാണ് 16:103 ചെയ്യുന്നത്. ഈ വചനത്തിൽ, ഇതാകട്ടെ സ്പഷ്ടമായ അറബി ഭാഷയുമാ കുന്നുെ വന്നാണ് ഖുർആനിനെ സൂചിപ്പിച്ചുകൊണ്ട് പറഞ്ഞിരിക്കു ന്നത്. അറബിയ്യുൻ മുബീൻ എന്നാണ് പ്രയോഗം. ഇതിന് ശുദ്ധമായ അറബി ഭാഷ എന്നർഥമില്ല. സ്പഷ്ടമായ അറബി ഭാഷ എന്നാണർഥം. ഖുർആനും വൈരുദ്ധ്യങ്ങളും 82 83 ഖുർആനിന്റെ മൗലികതലോക ത്തിലെ എല്ലാ ഭാഷകളിലും ഇതര ഭാഷകളിൽ നിന്നുള്ള പദ ങ്ങൾ കടന്നുകൂടിയിട്ടുണ്ട്. ആധുനിക ഭാഷകളിൽ മിക്കതിലും അവയുടെ ശബ്ദ സമ്പത്തിൽ കാൽഭാഗത്തിലധികവും ഇതര ഭാഷകളിൽ നിന്നുള്ള പദങ്ങളാണുള്ളത്. അറബിയിൽ- വിശേഷിച്ചും പൗരാണി ക അറബിയിൽ- ഇത്തരം പദങ്ങൾ തുലോം വിരളമാണ്. എങ്കിലും ഗ്രീക്കിലെ ഇവാൻഗലിയോൺ എന്ന പദത്തിൽ നിന്നുണ്ടായ ഇഞ്ചീൽ എന്ന അറബി പ്രയോഗത്തെപോലെയുള്ള ചില അറബീകരി ക്കപ്പെട്ട പദങ്ങൾ ഖുർആനിലുണ്ട്. എന്നാൽ ഇവ അന്യഭാഷാ പ്രയോഗങ്ങളാണ് എന്ന് പറയുന്നതിൽ യാതൊരു അർത്ഥവുമില്ല. ഇവാൻഗലിയോൺ?ഇഞ്ചീലാകുന്നതോടെ ആ പദം അറബിയായി മാറികഴിഞ്ഞുവെന്നുള്ളതാണ് വാസ്തവം. കീസ് എന്ന അറബി പദ ത്തിൽനിന്നാണ് മലയാളത്തിലെ കീശയുടെ വ്യുൽപത്തി. ഇതിനാൽ കീശ മലയാള പദമല്ല എന്ന് പറയുന്നത് വിവരക്കേട ാണ്. ഇതേ പോ ലെതന്നെയാണ് എല്ലാ ഭാഷകളുടെയും സ്ഥിതി. ചുരുക്കത്തിൽ ഖുർആൻ സ്പഷ്ടമായ അറബിയിലാണെന്ന പ്രസ്താവനയുമായി അതിലെ മറ്റു ഭാഷകളിലെ പദങ്ങളിൽ നിന്ന് കടന്നുവന്ന വാക്കുകളുടെ സാന്നിധ്യം യാതൊരു വിധത്തിലും വൈരുധ്യം പുലർത്തുന്നില്ല.
ഖുർആനിനെപ്പറ്റി തീർച്ചയായും അത് മുൻഗാമികളുടെ വേദഗ്രന്ഥങ്ങളിലുണ്ട് (26:196) എന്നു പറഞ്ഞിട്ടുണ്ടല്ലോ, ഹിബ്രുവിലും ഗ്രീക്കിലും എഴുതപ്പെട്ട പൂർവ്വ വേദഗ്രന്ഥങ്ങളിൽ ഖുർആൻ അടങ്ങിയിട്ടുണ്ട് എന്നുപറയുന്നത് വിഡ്ഢിത്തമല്ലേ?
ഖുർആൻ മുൻഗാമികളുടെ ഗ്രന്ഥങ്ങളിലുണ്ട് എന്ന് പറഞ്ഞ തിന്റെ താൽപര്യം അത് അതേപോലെ തന്നെ പൗരാണിക വേദഗ്ര ന്ഥങ്ങളിലുണ്ട് എന്നല്ല. ഖുർആനിലുള്ളതെല്ലാം പൂർവ്വീക വേദങ്ങ ളിലുണ്ടായിരുന്നുവെങ്കിൽ പിന്നെ ഖുർആൻ അവതരിപ്പിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. മുഹമ്മദ് നബി(സ) യെ പ്പറ്റി തങ്ങളുടെ പക്ക ലുള്ള തൗറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തപ്പെട്ടതായി അവർ ക്ക് കണ്ടെത്താൻ കഴിയുന്ന അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതൻ (7:157) എന്നു പറഞ്ഞതിൽ നിന്ന് മുഹമ്മദ് നബിയെ അദ്ദേഹത്തിന്റെ ഭൗതിക രൂപത്തിൽ തന്നെ പൂർവ്വവേദങ്ങളിൽ കണ്ടെ ത്താൻ കഴിയുമെന്ന് മനസ്സിലാക്കുകയല്ലല്ലോ ചെയ്യേണ്ടത്. ഇതേപേ ാലെ തന്നെയാണ് ഖുർആൻ പൂർവ്വിക ഗ്രന്ഥങ്ങളിൽ അടങ്ങിയി ട്ടുണ്ട് എന്നു പറഞ്ഞതിന്റെ താല്പര്യം. അറബിയിലുള്ള ഖുർആൻ അതേപോലെ തന്നെ ഹിബ്രുവിലും അരാമിക്കിലുമുള്ള പൂർവ്വികഗ്ര ന്ഥങ്ങളിൽ സ്ഥിതി ചെയ്യുന്നു എന്നല്ല ഇതിന്നർഥം. പ്രത്യുത, ഖുർ ആനിന്റെ അടിസ്ഥാന ആശയങ്ങളെല്ലാം പൂർവ്വിക ഗ്രന്ഥങ്ങളിൽ പറഞ്ഞതു തന്നെയാണെന്ന് വ്യക്തമാക്കുകയാണ് ഈ സൂക്തത്തിലൂ ടെ അല്ലാഹു ചെയ്യുന്നത്. ഖുർആൻ ഏതെങ്കിലുമൊരു പുത്തൻ സിദ്ധാന്തം ലോകർക്കു മുമ്പിൽ അവതരിപ്പിക്കുകയല്ല ചെയ്യുന്നതെ ന്നും പൂർവ്വീക ഗ്രന്ഥങ്ങളെല്ലാം പഠിപ്പിച്ചതും എന്നാൽ ആ ഗ്രന്ഥങ്ങ ളുടെ ആളുകളെന്ന് സ്വയം അവകാശപ്പെടുന്നവർ വിസ്മരിച്ചതുമായ ആദർശങ്ങൾ കളങ്കലേശമില്ലാതെ അവതരിപ്പിക്കുന്ന ഗ്രന്ഥമാണ് അ തെന്നും പഠിപ്പിക്കുകയാണ് ഈ പുസ്തകത്തിന്റെ ലക്ഷ്യം. അതോടൊ പ്പം തന്നെ അന്തിമ വേദഗ്രന്ഥമായ ഖുർആനിനെപ്പറ്റി പൂർവ്വിക ഗ്രന്ഥങ്ങളിലെല്ലാം പ്രവചിച്ചിട്ടുണ്ടെന്ന വസ്തുത കൂടി ഈ വാക്യം വ്യക്തമാക്കുന്നുണ്ട്. ഏതായിരുന്നാലും ഖുർആൻ അതേപടി തന്നെ മുൻ വേദങ്ങളിൽ ഉണ്ടായിരുന്നുവെന്ന് ഈ വചനത്തിൽ പറയുന്നില്ല. അതിനാൽ ചോദ്യത്തിൽ പരാമർശിച്ച രീതിയിലുള്ള വിഡ്ഢിത്തം ഖുർആനിൽ എവിടെയും നമുക്ക് കാണാൻ കഴിയുന്നുമില്ല.
ലൂത്ത് നബിയുടെ സമുദായത്തെ അല്ലാഹു നശിപ്പിച്ചപ്പോൾ ലൂത്ത്‌നബിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും അല്ലാഹു രക്ഷിച്ചുവെന്ന് ഖുർആനിൽ പലയിടത്തും പറയുന്നുണ്ട്. ഇതിൽ 26:171ഒരു കിഴവി ഒഴികെയുള്ള കുടുംബക്കാരെയെന്നും 7:83 ൽ ഭാര്യഒഴികെയുള്ള കുടുംബക്കാരെയെന്നുമാണ് പറഞ്ഞിരിക്കുന്നത്.ഇത് വൈരുധ്യമല്ലേ?
ഈ സൂക്തങ്ങളിൽ ഒരേ വ്യക്തിയെ കുറിച്ചു തന്നെയാണ് സൂചി പ്പിച്ചിരിക്കുന്നത്. ലൂത്ത് നബിയുടെ വൃദ്ധയായ ഭാര്യ ഒഴികെയുള്ള കുടുംബക്കാരെയെല്ലാം ദൈവിക ശിക്ഷയിൽ നിന്ന് അല്ലാഹു രക്ഷി ച്ചുവെന്ന വസ്തുത തന്നെയാണ് ഈ രണ്ട് സൂക്തങ്ങളിലുമുള്ളത്. വൃദ്ധയായിരുന്നിട്ടും ലൂത്ത് നബിയുടെ സമുദായം സ്വീകരിച്ചിരുന്ന സ്വവർഗരതിയെന്ന ദുർവൃത്തിക്ക് കൂട്ടുനിന്ന ഭാര്യയെ സൂചിപ്പിക്കുവാ ൻ വേണ്ടിയാണ് ഖുർആൻ കിഴവി എന്ന് വിളിച്ചിരിക്കുന്നത്. പ്രവാ ചക പത്നിയായിരുന്നിട്ടും ധർമ്മത്തിന്റെ പാതയിലേക്ക് കടന്നുവ ഖുർആനും വൈരുദ്ധ്യങ്ങളും 84 85 ഖുർആനിന്റെ മൗലികതരാ ൻ കഴിയാതിരുന്ന അവരെ സത്യനിഷേധികൾക്കുള്ള ഉദാഹരണമായി 66:10ൽ എടുത്തു കാണിച്ചിട്ടുമുണ്ട്.
No comments:
Post a Comment