അടിമത്തത്തോടുള്ള ഖുർആനിന്റെ സമീപനമെന്താണ്?
നമ്മുടെ സമൂഹത്തിൽ ഇന്ന് നിലവിലില്ലാത്ത ഒരു സമ്പ്രദായമാണ് അടിമത്തം. ഇന്നത്തെ ചുറ്റുപാടുകളിലിരുന്നുകൊണ്ട് പ്രസ്തുത ഭൂതകാലപ്രതിഭാസത്തെ അപഗ്രഥിക്കുമ്പോൾ അതിന്റെ വേരുകളെയും അതു നിലനിന്നിരുന്ന സമൂഹങ്ങളിൽ അതിനുണ്ടായിരുന്ന സ്വാധീനത്തെയും കുറിച്ച് വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്. വർത്തമാനത്തിന്റെ ഭൂമി കയിൽനിന്നുകൊണ്ട് ഭൂതകാലപ്രതിഭാസങ്ങളെ അപഗ്രഥിച്ച് കേവല നി ഗമനത്തിലെത്തുവാൻ കഴിയില്ല. അടിമത്തമെന്നാൽ എന്താണെന്നും പുരാ തന സമൂഹങ്ങളിൽ അത് ചെലുത്തിയ സ്വാധീനമെന്തായിരുന്നുവെ ന്നും മനസ്സിലാക്കുമ്പോഴേ അതിനെ ഖുർആൻ സമീപിച്ച രീതിയുടെ മഹ ത്വം നമുക്ക് ബോധ്യമാകൂ. ഒരു വ്യക്തി മറ്റൊരാളുടെ സമ്പൂർണമായ അധികാരത്തിന് വിധേയമാ യിത്തീരുന്ന സ്ഥിതിക്കാണ് അടിമത്തമെന്ന് പറയുന്നത്. ശരീരവും ജീവ നും കുടുംവും അങ്ങനെ തനിക്ക് എന്തൊക്കെ സ്വന്തമായുണ്ടോ അതെ ല്ലാം മറ്റൊരാൾക്ക് അധീനമാക്കപ്പെട്ട രീതിയിൽ ജീവിതം നയിക്കുന്ന വനാണ് അടിമ. അവൻ ഉടമയുടെ ജംഗമസ്വത്താണ്. ഉടമ ഒരു വ്യക്തിയോ സമൂഹമോ രാഷ്ട്രമോ ആകാം. ആരായിരുന്നാലും അയാൾക്ക് നൽ കുന്ന അവകാശങ്ങൾ മാത്രം അനുഭവിച്ച് ഉടമക്കുകീഴിൽ ജീവിക്കാൻ വിധിക്കപ്പെട്ടവനാണ് അടിമ. അടിമസമ്പ്രദായത്തിന്റെ ഉൽപത്തി എങ്ങനെയാണെന്നോ, അത് എവി ടെ, എന്നാണ് തുടങ്ങിയതെന്നോ ഉറപ്പിച്ച് പറയാൻ പറ്റിയ രേഖകളൊ ന്നും ഉപൽധമല്ല. ക്രിസ്തുവിന് 20 നൂറ്റാണ്ടുകൾക്കുമുമ്പുതന്നെ ഈസ്ര മ്പദായം ആരംഭിച്ചുകഴിഞ്ഞിരുന്നുവെന്ന് ഉറപ്പാണ്. ബി.സി 2050-നോ ടടുത്ത് നിലനിന്നിരുന്ന ഉർനാമു (ഡൃ ചമാൗ) നിയമസംഹിതയിൽ അടിമകളെ ക്കുറിച്ച് പരാമർശിക്കപ്പെട്ടിട്ടുണ്ട്. യുദ്ധത്തിൽ തടവുകാരായി പിടിക്ക പ്പെടുന്നവർക്ക് സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് കൂലിയില്ലാതെ ജോലിചെ യ്യിക്കുന്ന പതിവിൽനിന്നാവണം അടിമത്തം നിലവിൽ വന്നതെന്നാ ണ് അനുമാനം. പുരാതന സുമേറിയൻ ഭാഷയിൽ അടിമകളെ വിളിക്കാൻ ഉപയോഗിച്ചിരുന്ന പദങ്ങളാണ് ഈ അനുമാനത്തിന് നിദാനം. പുരുഷ അടിമക്ക് നിദാ-കൂർ എന്നും സ്ത്രീ അടിമക്ക് മുനുസ്-കൂർ എന്നുമായിരു ന്നു പേർ. വിദേശിയായ പുരുഷൻ, വിദേശിയായ സ്ത്രീ എന്നിങ്ങനെ യാണ് യഥാക്രമം ഈ പദങ്ങളുടെ അർഥം. യുദ്ധത്തടവുകാരെ കൊണ്ടുവ ന്നിരുന്നത് വിദേശത്തുനിന്നായിരുന്നതിനാൽ അവരെ അടിമകളാക്കിയ പ്പോൾ ഈ പേരുകൾ വിളിക്കപ്പെട്ടുവെന്നാണ് ഊഹിക്കപ്പെടുന്നത്. ലോകത്ത് ഏകദേശം എല്ലാ പ്രദേശങ്ങളിലും ഒരു രൂപത്തിലല്ലെങ്കിൽ മറ്റൊരു രൂപത്തിൽ അടിമത്തം നിലനിന്നിരുന്നു. പുരാതന ഇസ്രായേൽ സമുദായത്തിന്റെ കഥ പറയുന്ന പഴയ നിയമ ബ്ളിൽ അടിമത്ത ത്തെക്കുറിച്ച് ഒരുപാട് പരാമർശങ്ങളുണ്ട്. പൗരാണിക പ്രവാചകനായിരു ന്ന അബ്രഹാമിന്റെ കാലത്തുതന്നെ മനുഷ്യരെ വിലയ്ക്കു വാങ്ങുന്ന സമ്പ്രദായം നിലനിന്നിരുന്നുവെന്ന് കാണാൻ കഴിയും (ഉൽപത്തി 17:13, 14). യുദ്ധത്തടവുകാരെ അടിമകളാക്കണമെന്നാണ് ബ്ളിന്റെ അ നുശാസന (ആവർത്തനം 20:10, 11) അടിമയെ യഥേഷ്ടം മർദിക്കുവാൻ യജമാനന് സ്വാതന്ത്ര്യം നൽകുന്ന ബ്ൾ പക്ഷേ, പ്രസ്തുത മർദന ങ്ങൾക്കിടയിൽ അടിമ മരിക്കാനിടയാകരുതെന്ന് പ്രത്യേകം നിഷ്കർഷി ക്കുന്നുണ്ട്. `ഒരുവൻ തന്റെ ആൺഅടിമയെയോ പെൺഅടിമയെയോവ ടികൊണ്ടടിക്കുകയും അയാളുടെ കൈയാൽ അടിമ മരിക്കുകയും ചെയ് താൽ അയാളെ ശിക്ഷിക്കണം. പക്ഷേ, അടിമ ഒന്നോ രണ്ടോ ദിവസം ജീവിച്ചാൽ അയാളെ ശിക്ഷിക്കരുത്. കാരണം അടിമ അയാളുടെ സ്വത്താ ണ്` (പുറപ്പാട് 21:20, 21) എന്നതായിരുന്നു ഇവ്വിഷയകമായി ഇസ്രായേൽ സമുദായത്തിൽ നിലനിന്നിരുന്ന നിയമം. യേശുക്രിസ്തുവിന്റെ കാലത്തുംശേ ഷവുമെല്ലാം അടിമസമ്പ്രദായം നിലനിന്നിരുന്നു. അടിമകളോടു സ്വീ കരിക്കേണ്ട നിലപാടുകളെ സംന്ധിച്ച ഉപദേശങ്ങളൊന്നും യേശുവിെ ന്റ വചനങ്ങളിലില്ല. `കർത്താവിന്റെ വിളി ലഭിച്ചുകഴിഞ്ഞ അടിമകൾ ആത്മാർഥമായി യജമാനന്മാരെ സേവിക്കണം` (എഫേ 6:5-9). `അടിമകളേ, നിങ്ങളുടെ ലൗകിക യജമാനന്മാരെ എല്ലാ കാര്യങ്ങളിലും അനുസരി ക്കുക; യജനമാനന്മാർ കാൺകെ, അവരെ പ്രീണിപ്പിക്കാൻ വേണ്ടി മാ ത്രമല്ല, ആത്മാർഥതയോടുകൂടി കർത്താവിനെ ഭയപ്പെട്ട് യജമാനന്മരെ അനുസരിക്കുക` (കൊളോ 3:22) എന്നുമുള്ള പരാമർശങ്ങൾ ഒഴിച്ചാൽ അടിമത്തവുമായി ബന്ധപ്പെട്ട മറ്റു പ്രധാന നിർദേശങ്ങളൊന്നും പൗലോസി ന്റെ ലേഖനങ്ങളിൽ കാണാൻ കഴിയുന്നില്ല. ഗ്രീക്കോ-റോമൻ നാഗരി കതയിൽ നിലനിന്നിരുന്ന അതിക്രൂരമായ അടിമത്ത സമ്പ്രദായം അവയു ടെ ക്രൈസ്തവവത്കരണത്തിനു ശേഷവും മാറ്റമൊന്നുമില്ലാതെ നിലന ിന്നിരുന്നുവെന്ന് കാണാനാവും. അടിമവ്യവസ്ഥിതിയുടെ ക്രൂരവും നി കൃഷ്ടവുമായവുമായ കഥകൾ ഏറെ പറയാനുള്ള റോമാ സംസ്കാര ത്തിന്റെ ഔദ്യോഗിക മതം ക്രൈസ്തവതയായിരുന്നുവെന്ന വസ്തുത പ്രത്യേകം പരാമർശമർഹിക്കുന്നു. ഇന്ത്യയിൽ അടിമത്തം നിലനിന്നത് മതത്തിന്റെ ഭാഗമായിക്കൊണ്ടാ ണ്. വൈദിക മതത്തിന്റെ അവിഭാജ്യ ഘടകമാണ് വർണാശ്രമ വ്യവസ് ഥ. ശ്രുതികളിൽ പ്രഥമ ഗണനീയമായി പരിഗണിക്കപ്പെടുന്ന വേദസംഹി തകളിൽ ഒന്നാമതായി വ്യവഹരിക്കപ്പെടുന്ന ഋഗ്വേദത്തിലെ പുരുഷസൂ
ക്തത്തിലാണ് (10:90:12) ജാതി വ്യവസ്ഥയുടെ ബീജങ്ങൾ നമുക്ക് കാ ണാൻ കഴിയുന്നത്. `പരമപുരുഷന്റെ ശിരസ്സിൽനിന്ന് ബ്രാഹ്മണനുംകൈ കളിൽനിന്ന് വൈശ്യനും പാദങ്ങളിൽ ശൂദ്രനും സൃഷ്ടിക്കപ്പെട്ടുവെ ന്ന ഋഗ്വേദ പരാമർശത്തിന്റെ അടിസ്ഥാനത്തിൽ നിലവിൽ വന്ന വർ ണാശ്രമ വ്യവസ്ഥ ബ്രാഹ്മണനെ ഉത്തമനും ശൂദ്രനെ അധമനുമായി കണ ക്കാക്കിയത് സ്വാഭാവികമായിരുന്നു. എല്ലാ ഹൈന്ദവ ഗ്രന്ഥങ്ങളും ചാ തുർവർണ്യ വ്യവസ്ഥ ന്യായീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. ആധുനി ക ഹൈന്ദവതയുടെ ശ്രുതിഗ്രന്ഥമായി അറിയപ്പെടുന്ന ഭഗവത് ഗീത `ചാ തുർവർണ്യം മയാസൃഷ്ടം ഗുണ കർമ വിഭാഗശഃ` (4:13) എന്നാണ് പറ ഞ്ഞിരിക്കുന്നത്. `ഗുണകർമങ്ങളുടെ വിഭാഗത്തിനനുസരിച്ച് നാലു വർ ണങ്ങളെ സൃഷ്ടിച്ചിരിക്കുന്നത് ഞാൻ തന്നെയാണെ`ന്നർഥം. ദൈവത്തിന്റെ പാദങ്ങളിൽനിന്ന് പടക്കപ്പെട്ടവർ പാദസേവ ചെയ്യുവാന ായി വിധിക്കപ്പെട്ടത് സ്വാഭാവികമായിരുന്നു. ദാസ്യവേലക്കു വേണ്ടി പ്രത്യേകമായി പടക്കപ്പെട്ടവരാണ് ശൂദ്രരെന്നായിരുന്നു വിശ്വാസം. മുജ്ജ ന്മപാപത്തിന്റെ ശിക്ഷയായാണ് അവർണനായി ജനിക്കേണ്ടിവന്നതെന്നും അടുത്ത ജന്മത്തിലെങ്കിലും പാപമോചനം ലഭിച്ച് സവർണനായി ജനിക്ക ണമെങ്കിൽ ഈ ജീവിതം മുഴുവൻ സവർണരുടെ പാദസേവ ചെയ്തത് അവരെ സംതൃപ്തരാക്കുകയാണ് വേണ്ടതെന്നുമാണ് അവരെ മതഗ്രന് ഥങ്ങൾ പഠിപ്പിച്ചത്. അടിമകളായി ജനിക്കാൻ വിധിക്കപ്പെട്ട ചണ്ഡാള ന്മാരെ പന്നികളോടും പട്ടികളോടുമൊപ്പമാണ് ഛന്ദോഗ്യോപനിഷത്ത് (5: 10:7) പരിഗണിച്ചിരിക്കുന്നത്. അവരോടുള്ള പെരുമാറ്റ രീതിയും ഈ മൃ ഗങ്ങളോടുള്ളതിനേക്കാൾ നീചവും നികൃഷ്ടവുമായിരുന്നുവെന്ന് മനുസ് മൃതിയും പരാശരസ്മൃതിയുമെല്ലാം വായിച്ചാൽ മനസ്സിലാകും. ജന്മത്തിന്റെ പേരിൽ അടിമത്തം വിധിക്കപ്പെടുന്ന സമ്പ്രദായത്തോടൊ പ്പംതന്നെ ഇന്ത്യയിൽ അടിമ വ്യാപാരവും അതിന്റെ സകലവിധ ക്രൂരഭ ാവങ്ങളോടുംകൂടി നിലനിന്നിരുന്നതായി കാണാനാവും. തമിഴ്നാട്ടിൽ നിന്ന് ലഭിച്ച ശിലാലിഖിതങ്ങളിൽനിന്ന് ചോള കാലത്തും ശേഷവും ക്ഷേ ത്രങ്ങളോട് ബന്ധപ്പെട്ടുകൊണ്ട് അടിമ വ്യാപാരം നിലനിന്നിരുന്നുവെ ന്ന് മനസ്സിലാകുന്നുണ്ട്. മൈസൂരിലും ബീഹാറിലും കേരളത്തിലുമെല്ലാം അടിമ വ്യാപാരം നിലനിന്നിരുന്നു. ഇംഗ്ളീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആഗമനത്തോടെ ഇന്ത്യയിൽനിന്ന് ആളുകളെ പിടിച്ച് അടിമകളാക്കിവിദേ ശങ്ങളിലെത്തിക്കുന്ന സമ്പ്രദായവും നിലവിൽ വന്നു. ട്രാൻക്യൂാറി ലെ ഒരു ഇറ്റാലിയൻ പുരോഹിതൻ, മധുരക്കാരനായ ഒരു ക്രിസ്ത്യാനിയു ടെ ഭാര്യയെയും നാലു മക്കളെയും മുപ്പത് `പഗോഡ`ക്ക് മനിലയിലേ ക്ക് പോകുന്ന ഒരു കപ്പലിലെ കപ്പിത്താന് വിറ്റതായി ചില ചരിത്രരേഖകളി ലുണ്ട് (സർവവിജ്ഞാനകോശം. വാല്യം 1, പുറം 258). 1841-ലെ ഒരുസ ർവേപ്രകാരം അന്ന് ഇന്ത്യയിൽ എൺപത് ലക്ഷത്തിനും തൊണ്ണൂറുല ക്ഷത്തിനുമിടയിൽ അടിമകളുണ്ടായിരുന്നു. മലാറിലായിരുന്നു ഇന്ത്യയി ലെ അടിമകളുടെ നല്ലൊരു ശതമാനമുണ്ടായിരുന്നത്. അവിടത്തെ ആകെ ജനസംഖ്യയിൽ 15 ശതമാനം അടിമകളായിരുന്നുവത്രേ! (ഋിര്യരഹീ ുമലറശമ ആൃശംശരമ ഢീഹ 27, ുമഴല 289). റോമാ സാമ്രാജ്യത്തിൽ ക്രിസ്തുവിന് മുമ്പ് രണ്ടാം നൂറ്റാണ്ടു മുതൽ നീണ്ട ആറു ശതാ്ദക്കാലം നിലനിന്ന അടിമവ്യവസ്ഥയായിരുന്നു ചരി്ര തത്തിലെ ഏറ്റവും ക്രൂരമായ അടിമ സമ്പ്രദായമെന്നാണ് മനസ്സിലാവു ന്നത്. ഏതെങ്കിലും രീതിയിലുള്ള യാതൊരു അവകാശവുമില്ലാത്ത വെറും കച്ചവടച്ചരക്കായിരുന്നു റോമാ സാമ്രാജ്യത്തിലെ അടിമ. ഉടമയെര സിപ്പിക്കുന്നതിനുവേണ്ടി മറ്റൊരു അടിമയുമായി ദ്വന്ദയുദ്ധത്തിലേർപ്പെ ട്ട് മരിച്ചു വീഴാൻ മാത്രം വിധിക്കപ്പെട്ടവനായിരുന്നു അവൻ. അടിമകളുടെ ശരീരത്തിൽനിന്ന് ദ്വന്ദയുദ്ധക്കളരിയിൽ ഉറ്റിവീഴുന്ന രക്തത്തിന്റെ അളവ് വർധിക്കുമ്പോൾ യജമാനന്മാർ `ഹുറേ` വിളികളുമായി അവരെപ്രേ ാൽസാഹിപ്പിക്കുകയും ചാട്ടവാർ ചുഴറ്റിക്കൊണ്ട് അവരെ ഭീതിപ്പെടു ത്തുകയും ചെയ്യുകയായിരുന്നു പതിവ്! അടിമത്തത്തിന്റെ അതിക്രൂരമായ രൂപം! കൊളംസിന്റെ അമേരിക്ക കണ്ടുപിടിത്തമാണ് ആധുനിക ലോക ത്ത് അടിമത്തത്തെ ആഗോളവ്യാപകമാക്കിത്തീർത്തത്. നീഗ്രോകൾ അടി മകളാക്കപ്പെട്ടു. കമ്പോളങ്ങളിൽ വെച്ച് കച്ചവടം ചെയ്യപ്പെട്ടു. ഒരു സ് പാനിഷ് ബിഷപ്പായിരുന്ന ബാർതലോച ദെ ലാസ്കാസാസ് ആയിരുന്നു അമേരിക്കൻ അടിമത്തൊഴിൽ വ്യവസ്ഥക്ക് തുടക്കം കുറിച്ചത്. അടിമവ്യാപ ാരത്തിനായി മാത്രം രജിസ്റ്റർ ചെയ്യപ്പെട്ട കമ്പനികൾ യൂറോപ്പിലു ണ്ടായിരുന്നു. ആഫ്രിക്കൻ തീരപ്രദേശങ്ങളിൽനിന്ന് അടിമകളെക്കൊ ണ്ടുവന്ന് അമേരിക്കയിൽ വിൽക്കുകയായിരുന്നു ഈ കമ്പനികളുടെ വ്യാ പാരം. പതിനേഴ് മുതൽ പത്തൊമ്പത് വരെ നൂറ്റാണ്ടുകൾക്കിടക്ക് അമേരി ക്കയിൽ ഇങ്ങനെ ഒന്നരക്കോടിയോളം അടിമകൾ ഇറക്കുമതി ചെയ്യ പ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. മണി ന്ധത്തിലും കണങ്കാലിലും രണ്ട ്അടി മകളെ വീതം കൂട്ടിക്കെട്ടിയായിരുന്നു കപ്പലിൽ കൊണ്ടുപോയിരുന്നത്. അത്ലാന്റിക് സമുദ്രം തരണം ചെയ്യുന്നതിനിടക്ക് നല്ലൊരു ശതമാനം അടിമകൾ മരിച്ചുപോകുമായിരുന്നു. ഇങ്ങനെ മരണമടഞ്ഞവരുടെ എണ്ണ മെത്രയെന്നതിന് യാതൊരു രേഖകളുമില്ല. അടിമയുടെ ജീവന് എന്തു വി
അടിമത്തത്തെക്കുറിച്ച ഖുർആനിക വീക്ഷണത്തെയും അതിനോടു ള്ള സമീപനത്തെയുംകുറിച്ച് ചർച്ച ചെയ്യുന്നതിന്റെ മുന്നോടിയായാണ് പ്രസ്തുത സമ്പ്രദായത്തിന്റെ ഉൽപത്തിയെയെയും ചരിത്രത്തെയും കുറി ച്ച് സംക്ഷിപ്തമായി പ്രതിപാദിച്ചത്. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ഒരു വ്യവസ്ഥയെ ഒരു പ്രഖ്യാപനത്തിലൂടെ തുടച്ചു നീക്കുകയെന്ന അ പ്രായോഗികവും അശാസ്ത്രീയവുമായ നിലപാടിനുപകരം പ്രായോഗി കമായി അടിമത്തം ഇല്ലാതാക്കുന്നതിനുവേണ്ടിയുള്ള ഒരു പദ്ധതിയാണ് ഇസ്ലാം ആവിഷ്കരിച്ചു നടപ്പിലാക്കിയതെന്നാണ് മനസ്സിലാവുന്നത്. ഈ രംഗത്ത് ഇസ്ലാം സ്വീകരിച്ച നടപടിക്രമത്തിന്റെ പ്രായോഗി കത മനസ്സിലാകണമെങ്കിൽ അടിമയുടെ മനഃശാസ്ത്രമെന്താണെന്ന് നാം പഠിക്കണം. അടിമയുടെ മാനസിക ഘടനയും സ്വതന്ത്രന്റെ മാനസികഘ ടനയും തമ്മിൽ വളരെയേറെ വ്യത്യാസങ്ങളുണ്ട്. നിരന്തരമായ അടിമ ത്ത ജീവിതം അടിമയുടെ മനോനിലയെ രൂപപ്പെടുത്തുന്നതിൽ കാര്യമാ യ സ്വാധീനം ചെലുത്തുന്നുണ്ട്. തലമുറകളായി കൈമാറ്റം ചെയ്യപ്പെ ടുന്ന അടിമത്ത നുകം ചുമലിൽ വഹിക്കുന്നതുകൊണ്ട് അവന്റെ മന സ്സിൽ അനുസരണത്തിന്റെയും കീഴ്‌വഴക്കത്തിന്റെയും ശീലങ്ങൾ ആഴ ത്തിൽ വേരൂന്നിയിട്ടുണ്ടാവും. ചുമതലകൾ ഏറ്റെടുക്കുവാനോ ഉത്തരവാ ദിത്തങ്ങൾ വഹിക്കുവാനോ അവന് കഴിയില്ല. ഉടമയുടെ കൽപന ശിര സാവഹിക്കാൻ അവന്റെ മനസ്സ് സദാ സന്നദ്ധമാണ്. അയാളുടെ ഇച് ഛക്കനുസരിച്ച് കാര്യങ്ങളെല്ലാം നിർവഹിക്കാൻ അടിമക്ക് നന്നായറിയാം. എന്നാൽ, അനുസരിക്കാനും നടപ്പാക്കാനും മാത്രമാണ് അവനു സാധി ക്കുക. ഉത്തരവാദിത്തമേറ്റെടുക്കുവാൻ അവന്റെ മനസ്സ് അശക്തമായിരി ക്കും. ഭാരം താങ്ങുവാൻ അവന്റെ മനസ്സിന് കഴിയില്ല. ചുമതലകൾ ഏറ്റെടുക്കുന്നതിൽനിന്ന് ഓടിയകലാനേ അവനു സാധിക്കൂ. എന്നാൽ യ ജമാനൻ എന്തു കൽപിച്ചാലും അതു ശിരസാവഹിക്കാൻ അവൻ സദാസ ന്നദ്ധനുമായിരിക്കും. അടിമയുടെയും ഉടമയുടെയും മാനസികാവസ്ഥകൾ രണ്ട് വിരുദ്ധധ്രു വങ്ങളിൽ സ്ഥിതി ചെയ്യുന്നവയാണ്. ഒന്ന് അഹങ്കാരത്തിന്റേതാണെങ്കിൽ മറ്റേത് അധമത്വത്തിന്റേതാണ്. വിരുദ്ധ ധ്രുവങ്ങളിൽ സ്ഥിതി ചെയ്യുന്ന ഈ മാനസികാവസ്ഥകളെ ഒരേ വിതാനത്തിലേക്ക് കൊണ്ടുവരാതെ അടി മമോചനം യഥാർഥത്തിലുള്ള മോചനത്തിനുതകുകയില്ലെന്നതിന് ഏ റ്റവും നല്ല ഉദാഹരണം അമേരിക്കയുടേതുതന്നെയാണ്. എബ്രഹാം ലിങ്ക ന്റെ പ്രവർത്തനങ്ങൾ വഴി, ഒരൊറ്റ പ്രഖ്യാപനത്തിലൂടെ അമേരിക്കയിലെ അടിമകൾക്ക് മോചനം ലഭിക്കുകയായിരുന്നു, ഒരു പ്രഭാതത്തിൽ! പക്ഷേ, എന്താണവിടെ സംഭവിച്ചത്? നിയമം മൂലം സ്വാതന്ത്ര്യം ലഭിച്ച അടിമകൾക്ക് പക്ഷേ, സ്വാതന്ത്ര്യത്തിന്റെ `ഭാരം` താങ്ങുവാൻ കഴിഞ്ഞി ല്ല. എന്തു ചെയ്യണമെന്നറിയാതെ അവർ ചുറ്റുപാടും നോക്കി. ആരും കൽ പിക്കാനില്ലാത്തതുകൊണ്ട് അവർക്ക് ഒന്നും ചെയ്യുവാനായില്ല. അവർ തിരി ച്ച് യജമാനന്മാരുടെ അടുത്തുചെന്ന് തങ്ങളെ അടിമകളായിത്തന്നെ സ്വീ കരിക്കണമെന്നപേക്ഷിച്ചു. മാനസികമായി സ്വതന്ത്രരായി കഴിയാത്തവരെ ശാരീരികമായി സ്വതന്ത്രരാക്കുന്നത് വ്യർഥമാണെന്ന വസ്തുതയാണ് ഇവിടെ അനാവൃതമാവുന്നത്. മനുഷ്യരുടെ ശരീരത്തെയും മനസ്സിനെയും പറ്റി ശരിക്കറിയാവുന്ന ദൈവ ത്തിൽനിന്ന് അവതീർണമായ ഖുർആൻ ഇക്കാര്യത്തിൽ തികച്ചും പ്രായോ ഗികമായ നടപടിക്രമത്തിനാണ് രൂപം നൽകിയിട്ടുള്ളത്. അറ്യേൻ സമ്പദ് ഘടനയുടെ സ്തംഭങ്ങളിലൊന്നായിരുന്നു അടിമവ്യവസ്ഥിതി. ഒരുകേ വല നിരോധത്തിലൂടെ പിഴുതെറിയുവാൻ സാധിക്കുന്നതിലും എത്രയോ ആഴത്തിലുള്ളവയായിരുന്നു അതിന്റെ വേരുകൾ. ഇസ്ലാം പ്രചരി പ്പിക്കപ്പെട്ട പ്രദേശങ്ങളിലും അല്ലാത്തയിടങ്ങളിലുമെല്ലാം നിലനിന്നിരു ന്ന ഒരു വ്യവസ്ഥയെന്ന നിലയ്ക്ക് അതു നിരോധിക്കുന്നത് പ്രായോഗി കമായി പ്രയാസകരമായിരിക്കുമെന്നു മാത്രമല്ല, അത്തരമൊരു നടപടി ഗുണത്തേക്കാളധികം ദോഷമാണ് ചെയ്യുകയെന്നുള്ളതാണ് സത്യം. അതു കൊണ്ടുതന്നെ മനുഷ്യസമൂഹത്തെക്കുറിച്ച് കൃത്യമായി അറിയാവുന്ന അല്ലാഹു അടിമത്തത്തെ പാടെ നിരോധിക്കുന്ന ഒരു നിയമം കൊണ്ടു വരി കയല്ല. പ്രത്യുത, അത് ഇല്ലാതാക്കുവാനുള്ള പ്രായോഗികമായ നടപ ടികൾ സ്വീകരിക്കുകയാണ് ചെയ്തത്. രണ്ടു വിരുദ്ധ തീവ്രമാനസിക നിലകളിൽ സ്ഥിതി ചെയ്യുന്നവരെ ഒരേവി താനത്തിലേക്ക് കൊണ്ടുവരികയാണ് ഇസ്ലാം ആദ്യമായി ചെയ്തത്. അടിമയെയും ഉടമയെയും സംസ്കരിക്കുയെന്ന പദ്ധതിയാണ് ഖുർ ആൻ മുന്നോട്ടുവെച്ചത്. പിന്നെ, സ്വാതന്ത്ര്യം ദാനമായും അധ്വാനിച്ചുംനേ ടിയെടുക്കുവാനാവശ്യമായ വഴികളെല്ലാം തുറന്നുവെക്കുകയും ചെയ് തു. അടിമയെയും ഉടമയെയും സമാനമായ മാനസിക നിലവാരത്തിലെ ത്തിച്ചുകൊണ്ട് സ്വാതന്ത്ര്യം നേടുവാനുള്ള വഴികൾ തുറക്കുകയും അതുലഭ ിച്ചുകഴിഞ്ഞാൽ അതു സംരക്ഷിക്കുവാൻ അവനെ പ്രാപ്തനാക്കുകയു മാണ് ഖുർആൻ ചെയ്തത്. അതുമാത്രമായിരുന്നു അക്കാര്യത്തിൽ പ്രായോഗികമായിരുന്നത്.
അടിമത്ത നിർമാർജനത്തിന് ഖുർആൻ സ്വീകരിച്ച നടപടിക്രമങ്ങൾ എന്തൊക്കെയാണ്?
അടിമത്തം നിർമാർജനം ചെയ്യുന്നതിനായി അഞ്ച് മാർഗങ്ങളിലൂടെഖു ർആൻ ശ്രമിച്ചതായി കാണാൻ കഴിയും. 1. സാഹോദര്യം വളർത്തിസ ർവ മനുഷ്യരും ദൈവസൃഷ്ടികളും ഒരേ മാതാപിതാക്കളുടെ മക്ക ളുമാണെന്ന ബോധം വളർത്തിക്കൊണ്ട് അടിമയും ഉടമയുമെല്ലാം സഹോ ദരങ്ങളാണെന്ന ധാരണയുണ്ടാക്കുകയാണ് ഖുർആൻ ആദ്യമായി ചെയ് തത്. “മനുഷ്യരേ, ഒരു പുരുഷനിൽനിന്നും സ്ത്രീയിൽനിന്നുമാണ് നി ങ്ങളെ നാം പടച്ചിരിക്കുന്നത്, തീർച്ച. ഗോത്രങ്ങളും ജനപദങ്ങളുമായി നിങ്ങളെ തിരിച്ചിരിക്കുന്നത് പരസ്പരം തിരിച്ചറിയുന്നതിനായാണ്. അ ല്ലാഹുവിങ്കൽ നിങ്ങളിലെ ഭക്തനാണ് ഉത്തമൻ” (ഖുർആൻ 49:13). ജന്മത്തിന്റെ പേരിലുള്ള സകലമാന സങ്കുചിതത്തങ്ങളുടെയും അടിവേ രറുക്കുകയാണ് ഇവിടെ ഖുർആൻ ചെയ്തിരിക്കുന്നത്. നിറത്തിന്റെയും കുലത്തിന്റെയോ പണത്തിന്റെയോ അടിസ്ഥാനത്തിലല്ല പ്രത്യു ത ഭക്തിയുടെ അടിസ്ഥാനത്തിലാണ് ശ്രേഷ്ഠത നിശ്ചയിക്കപ്പെടുന്ന തെന്നാണ് പ്രവാചകൻ (സ) പഠിപ്പിച്ചത്. “അറിക്ക് അനറിയേക്കാളുമോ അനറിക്ക് അറിയെക്കാളുമോ വെളുത്തവന് കറുത്തവനെക്കാളു മോ കറുത്തവന് വെളുത്തവനെക്കാളുമോ യാതൊരു ശ്രേഷ്ഠതയുമി ല്ല, ദൈവഭക്തിയുടെ അടിസ്ഥാനത്തിലല്ലാതെ” (ത്വ്‌രി). അടിമകളെക്കുറിച്ച് പരാമർശിക്കുന്നിടത്ത് “നിങ്ങൾ ചിലർ ചിലരിൽ നിന്നുണ്ടായവരാണല്ലോ” (ഖുർആൻ 4:25) എന്ന് വിശുദ്ധ ഖുർആൻ പറയു ന്നുണ്ട്. അടിമയും ഉടമയുമെല്ലാം സഹോദരന്മാരാണെന്നും സാഹചര്യ ങ്ങളാണ് ചിലരുടെ മേൽ അടിമത്വം അടിച്ചേൽപിച്ചതെന്നുമുള്ള വസ് തുതകൾ വ്യക്തമാക്കുകയാണ് ഇവിടെ ഖുർആൻ ചെയ്യുന്നത്. 2. അടിമയുടെ അവകാശങ്ങളെക്കുറിച്ച് ബോധ്യം വരുത്തി. അടിമ കേവലം ഒരു ഉപഭോഗവസ്തു മാത്രമായിരുന്നു, പൗരാണികസ മൂഹങ്ങളിലെല്ലാം. അവന് ബാധ്യതകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉടമയുടെ സുഖസൗകര്യങ്ങൾ വർധിപ്പിക്കുന്നതിനു വേണ്ടി യത്നിക്കുകയാ യിരുന്നു അവന്റെ ബാധ്യത- അതിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടായി രുന്നില്ല. ഉടമക്കുവേണ്ടി പണിയെടുക്കുന്നതിന് അടിമയുടെ ആരോഗ്യം നിലനിർത്തേണ്ടത് അനിവാര്യമായിരുന്നു. അതിനുവേണ്ടി മാത്രമായിരുന്നു അവന് ഭക്ഷണം നൽകിയിരുന്നത്. കാലികൾക്കു നൽകുന്ന സൗകര്യംപേ ാലും ഇല്ലാത്ത തൊഴുത്തുകളിലായിരുന്നു അവരെ താമസിപ്പിച്ചിരുന്നത്. അവർക്ക് നൽകിയിരുന്ന വസ്ത്രമാകട്ടെ, കേവലം നാണം മറക്കാൻപോലും അപര്യാപ്തമായ രീതിയിലുള്ളതായിരുന്നു. അതും വൃത്തികെട്ട തുണി ക്കഷ്ണങ്ങൾ! ഇസ്ലാം ഈ അവസ്ഥക്ക് മാറ്റം വരുത്തി. അടിമ ഉടമയുടെ സഹോ ദരനാണെന്നും അവന് അവകാശങ്ങളുണ്ടെന്നും പഠിപ്പിച്ചു. പ്രവാചകൻ നിഷ്കർഷിച്ചു: “നിങ്ങളുടെ സഹോദരങ്ങളും ബന്ധുക്കളുമാണവർ! തെ ന്റ കീഴിലുള്ള ഒരു സഹോദരന ് താൻ കഴിക്കുന്നതുപോലെയുള്ള ഭ ക്ഷണവും താൻ ധരിക്കുന്നതുപോലെയുള്ള വസ്ത്രവും നൽകിക്കൊള്ള ട്ടെ. അവർക്ക് കഴിയാത്ത ജോലികളൊന്നും അവരെ ഏൽപിക്കരുത്. അവ ർക്ക് പ്രയാസകരമായ വല്ല പണികളും ഏൽപിക്കുകയാണെങ്കിൽ നി ങ്ങൾ അവരെ സഹായിക്കണം“ (ബുഖാരി, മുസ്ലിം). അധ്വാനിക്കുകയെന്നതു മാത്രമായിരുന്നില്ല പൗരാണിക സമൂഹങ്ങളിൽ അടിമയുടെ കർത്തവ്യം. യജമാനന്റെ ക്രൂരമായ വിനോദങ്ങൾ ഏറ്റുവാ ങ്ങുവാൻ കൂടി വിധിക്കപ്പെട്ടവനായിരുന്നു അവൻ. അധ്വാനവേളകളിൽ ക്രൂരമായ ചാട്ടവാറടികൾ! യജമാനന്റെ ആസ്വാദനത്തിനുവേണ്ടി കൊ ല്ലുവാനും കൊല്ലപ്പെടുവാനും തയാറാവേണ്ട അവസ്ഥ! ഇത് മാറണമെ ന്ന് ഖുർആൻ കൽപിച്ചു. അടിമകളോട് നല്ല നിലയിൽ പെരുമാറണമെ ന്ന് നിഷ്കർഷിച്ചു. ”ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കുടുമ്ന്ധമുള്ള അയൽക്കാരോടും അന്യരായ അയൽക്കാരോടും സഹ വാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതുകൈകൾ ഉടമപ്പെ ടുത്തിയ അടിമകളോടും നല്ല നിലയിൽ വർത്തിക്കുക“ (ഖുർആൻ 4:36). പ്രവാചകൻ വ്യക്തമായി പറഞ്ഞു: ”വല്ലവനും തന്റെ അടിമയെ വധി ച്ചാൽ നാം അവനെയും വധിക്കും. വല്ലവനും തന്റെ അടിമയെ അംഗവിഛേ ദം ചെയ്താൽ നാം അവനെയും അംഗവിഛേദം ചെയ്യും. വല്ലവനും തന്റെ അടിമയെ ശണ്ഡീകരിച്ചാൽ നാം അവനെയും ശണ്ഡീകരിക്കും“ (മുസ്ലിം, അൂദാവൂദ്). യജമാനന് ഇഷ്ടമുള്ളതെല്ലാം ചെയ്യാവുന്ന `ചരക്ക്` എന്ന അവസ്ഥയി ൽനിന്ന് അടിമ സ്വന്തമായ വ്യക്തിത്വവും സ്വന്തമായ അവകാശങ്ങളുമു ള്ളവനായിത്തീരുകയായിരുന്നു. അടിമകളെ ഷണ്ഡീകരിക്കുകയെന്ന അതിനികൃഷ്ടമായ സമ്പ്രദായം നിലനിന്നിരുന്ന സമൂഹത്തിലാണ് അവരെ ഷണ്ഡീകരിച്ചാൽ അതു ചെയ്ത യജമാനനെ ഞാനും ഷണ്ഡീകരി ക്കുമെന്ന് പ്രവാചകൻ (സ) അർഥശങ്കയില്ലാത്തവിധം വ്യക്തമാക്കിയ ത്. ലൈംഗിക വികാരം നശിപ്പിച്ചുകൊണ്ട് അടിമകളെക്കൊണ്ട് മൃഗതുല്യമായി അധ്വാനിപ്പിക്കുന്നതിനുവേണ്ടിയായിരുന്നു അവരെ ഷണ്ഡീകരി ച്ചിരുന്നത്. ഇത് നിരോധിച്ച ഇസ്ലാം അടിമകൾക്കും വികാരശമനത്തി നും മാർഗമുണ്ടാക്കണമെന്ന് പ്രത്യേകം നിഷ്കർഷിക്കുന്നുണ്ട്. “നിങ്ങളിലു ള്ള അവിവാഹിതരെയും നിങ്ങളുടെ അടിമകളിൽ നിന്നും അടിമസ് ത്രീകളിൽനിന്നും നല്ലവരായിട്ടുള്ളവരെയും നിങ്ങൾ വിവാഹന്ധത്തിലേ ർപ്പെടുത്തുക. അവർ ദരിദ്രരാണെങ്കിൽ അല്ലാഹു തന്റെ അനുഗ്രഹ ത്തിൽനിന്ന് അവർക്ക് ഐശ്വര്യം നൽകുന്നതാണ്. അല്ലാഹു വിപുലമായ കഴിവുള്ളവനും സർവജ്ഞനുമത്രേ” (ഖുർആൻ 24:32). അടിമസ്ത്രീകളെ വേശ്യാവൃത്തിക്ക് നിർന്ധിക്കുന്ന സമ്പ്രദായത്തെ ഖർആൻ വിലക്കി. “ചാരിത്ര്യശുദ്ധിയോടെ ജീവിക്കാനാഗ്രഹിക്കുന്ന നിങ്ങ ളുടെ അടിമസ്ത്രീകളെ ഐഹിക ജീവിതത്തിന്റെ വിഭവം ആഗ്രഹിച്ചുകൊ ണ്ട് നിങ്ങൾ വേശ്യാവൃത്തിക്ക് നിർന്ധിക്കരുത് (24:33). അടിമയുടെ അഭിമാനത്തിന് ക്ഷതം പറ്റുന്ന പരാമർശങ്ങൾ പോലും നടത്തരുതെന്നാണ് പ്രവാചകൻ (സ) പഠിപ്പിച്ചത്. “അത് എന്റെ ദാസൻ, ഇത് എന്റെ ദാസി എന്നിങ്ങനെ നിങ്ങൾ പറയരുത്” എന്ന് അദ്ദേഹം പഠിപ്പിച്ചു. അടിമക്കും അഭിമാനമുണ്ടെന്നും അത് ക്ഷതപ്പെടുത്താൻ ആർ ക്കും അവകാശമില്ലെന്നുമുള്ള വസ്തുതയാണ് വ്യക്തമാക്കി. ഒരു അടിമയു മായി ശണ്ഠകൂടിയപ്പോൾ അയാളെ `കറുത്ത പെണ്ണിന്റെ മോനേ` എന്നുവിളിച്ച തന്റെ ശിക്ഷ്യനായ അ ുദർറിനെ പ്രവാചകൻ (സ) ഗുണദോഷിച്ചത് ഇങ്ങനെയായിരുന്നു. “അുദർറേ... അന്തരാളകാലത്തെ സംസ്കാരത്തിൽ ചിലത് ഇനിയും താങ്കളിൽ ബാക്കിയുണ്ട്”. അടിമയ്ക്ക് നേതാവാകുവാൻ പോലും അവകാശമുണ്ടെന്നും അങ്ങ നെ നേതാവായി നിയോഗിക്കപ്പെട്ടു കഴിഞ്ഞാൽ അയാളെ അനുസരിേ ക്കണ്ടത് നിർന്ധമാണെന്നും ഇസ്ലാം പഠിപ്പിക്കുന്നുണ്ട്. “നിങ്ങളുടെ നേതാവായി വരുന്നത് ഉണങ്ങിയ മുന്തിരിപോലെ തലയുള്ള ഒരു നീഗ്രോ അടിമയാണെങ്കിലും നിങ്ങൾ അയാളെ കേൾക്കുകയും അനുസരി ക്കുകയും വേണം”. അടിമയെ പിറകിൽ നടത്തിക്കൊണ്ട് വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ഒരാളോട് പ്രവാചക ശിക്ഷ്യനായ അൂഹുറയ് റ (റ) പറഞ്ഞു. “നിന്റെ പിറകിൽ അവനെയും കയറ്റുക. നിന്റെ സഹോ ദരനാണവൻ, നിന്റേതുപോലുള്ള ആത്മാവാണ് അവനുമുള്ളത്”. അടിമക്കും ഉടമക്കും ഒരേ ആത്മാവാണുള്ളതെന്നും അവർ തമ്മിൽ സഹോദരങ്ങളാണെന്നും പഠിപ്പിച്ചുകൊണ്ട് അടിമ-ഉടമ ബന്ധത്തിന് ഒരു പുതിയ മാനം നൽകുകയാണ് ഇസ്ലാം ചെയ്തത്. അടിമ, ഉടമയുടെഅധ ീനത്തിലാണെന്നത് ശരിതന്നെ. എന്നാൽ, അടിമയുടെ അവകാശ ങ്ങൾ വകവെച്ചുകൊടുക്കാൻ ഉടമ ബാധ്യസ്ഥനാണ്. ഭക്ഷണം, വസ്ത്രം, ലൈംഗികത തുടങ്ങിയ അടിമയുടെ ആവശ്യങ്ങൾ നിർവഹിച്ചുകൊടുക്കേ ണ്ടത് അയാളുടെ ചുമതലയാണ്. അടിമയെ ഉപദ്രവിക്കാൻ പാടില്ല. അയാ ളെ പ്രയാസകരമായ ജോലികൾ ഏൽപിച്ച് ക്ളേശിപ്പിക്കുവാനും പാടി ല്ല. ഇങ്ങനെ, ചരിത്രത്തിലാദ്യമായി അടിമയെ സ്വതന്ത്രന്റെ വിതാനത്തിലേ ക്കുയർത്തുകയെന്ന വിപ്ളവം സൃഷ്ടിക്കുകയാണ് ഇസ്ലാം ചെയ്തത്. ഇതുവഴി ഉടമയുടെയും അടിമയുടെയും മാനസികാവസ്ഥകൾ തമ്മിലു ള്ള അന്തരം കുറക്കുവാൻ ഇസ്ലാമിന് സാധിച്ചു. തന്റെ ഇഷ്ടങ്ങളെ ല്ലാം പ്രയോഗിക്കാവുന്ന ഒരു ചരക്ക് മാത്രമാണ് അടിമയെന്ന വിചാരത്തിൽ നിന്ന് ഉടമയും, സഹിക്കുവാനും ക്ഷമിക്കുവാനും നിർവഹിക്കുവാനും മാ ത്രം വിധിക്കപ്പെട്ടവനാണ് താനെന്ന വിചാരത്തിൽനിന്ന് അടിമയും സ്വത ന്ത്രരാവുകയായിരുന്നു ഈ വിപ്ളവത്തിന്റെ ഫലം. 3. അടിമമോചനം ഒരു പുണ്യകർമമായി പ്രഖ്യാപിച്ചു അവകാശങ്ങളുള്ള ഒരു അസ്തിത്വമായി അടിമയെ പ്രഖ്യാപിക്കുകവഴി അടിമത്തത്തെ സാങ്കേതികമായി ഇല്ലാതാക്കുകയാണ് ഇസ്ലാം ചെയ് തത്. എന്നാൽ, ഇതുകൊണ്ടും നിർത്താതെ ആ സമ്പ്രദായത്തെ പ്രായോ ഗികമായിത്തന്നെ നിർമൂലനം ചെയ്യുവാൻ ആവശ്യമായ നടപടിയിലേ ക്ക് ഇസ്ലാം തിരിയുകയുണ്ടായി. അടിമമോചനം ഒരു പുണ്യകർമമാ യി പ്രഖ്യാപിക്കുകയായിരുന്നു അടിമ സമ്പ്രദായത്തെ പ്രായോഗികമായി ഇല്ലാതാക്കുവാൻ ഇസ്ലാം സ്വീകരിച്ച നടപടി. “അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയുംചെ യ്യുന്നു” (7:157) എന്ന ഖുർആനിക പരാമർശത്തെ അന്വർഥമാക്കുന്ന തായിരുന്നു അടിമമോചനത്തിന്റെ വിഷയത്തിൽ പ്രവാചകന്റെ (സ) നിലപാട്. അടിമമോചനം അതിവിശിഷ്ടമായ ഒരു പുണ്യകർമമാണെന്ന് വ്യക് തമാക്കുന്ന ഖുർആൻ സൂക്തം ഇങ്ങനെയാണ്. “എന്നിട്ട് അവൻ ആ മല മ്പാത താണ്ടിക്കടന്നില്ല. ആ മലമ്പാതയെന്താണെന്ന് നിനക്കറിയാമോ? അടിമമോചനം. അല്ലെങ്കിൽ പട്ടിണിയുടെ നാളിൽ കുടുമ്ന്ധമുള്ള ഒരു അനാഥക്കോ കടുത്ത ദാരിദ്ര്യമുള്ള ഒരു സാധുവിനോ ഭക്ഷണം നൽ കുക” (90:12-16) അടിമമോചനത്തിന്റെ കാര്യത്തിൽ പ്രവാചകൻ (സ)തന്നെ മാതൃകകാ ണിച്ചുകൊണ്ടാണ് അനുചരന്മാരെ അതിനുവേണ്ടി പ്രേരിപ്പിച്ചത്. തെ ന്റ കൈവശമുണ്ടായിരുന്ന അടിമയെ അദ്ദേഹം മോചിപ്പിച്ചു. അദ്ദേഹ ത്തിന്റെ അനുചരന്മാർ പ്രസ്തുത പാത പിന്തുടർന്നു. സഖാക്കളിൽ പ്ര
മുഖനായിരുന്ന അ ൂ ക്കർ (റ) സത്യനിഷേധികളിൽനിന്ന് അടിമകളെ വിലയ്ക്കുവാങ്ങി മോചിപ്പിക്കുന്നതിനായി അളവറ്റ സമ്പത്ത് ചെലവഴി ച്ചിരുന്നതായി കാണാനാവും. അടിമമോചനത്തെ പ്രോൽസാഹിപ്പിക്കുന്ന ഒട്ടേറെ നിവചനങ്ങൾ കാണാൻ കഴിയും: “സത്യവിശ്വാസിയായ ഒരു അടിമയെ ആരെങ്കിലുംമോ ചിപ്പിച്ചാൽ ആ അടിമയുടെ ഓരോ അവയവത്തിനും പകരം അല്ലാഹു അവന്റെ അവയവത്തിന് നരകത്തിൽനിന്ന് മോചനം നൽകുന്നതാ ണ്. അഥവാ കയ്യിന് കയ്യും കാലിന് കാലും ഗുഹ്യാവയവത്തിന് ഗുഹ്യാവ യവവും വരെ” (ബുഖാരി, മുസ്ലിം). ഒരിക്കൽ സഖാവായിരുന്ന അുദര്റ് (റ) നി(സ)യോട് ചോദിച്ചു: `അടിമമോചനത്തിൽ ഏറ്റവും ശ്രേഷ്ഠമായത് ഏതാണ്? തിരുമേനി പ്ര തിവചിച്ചു: `യജമാനന് ഏറ്റവും വിലപ്പെട്ട അടിമകളെ മോചിപ്പിക്കൽ`. അല്ലാഹുവിന്റെ പ്രതിഫലത്തിന് രണ്ടു തവണ അർഹരാവുന്നവരെ എണ്ണിപ്പറയവെ തിരുമേനി (സ) പറഞ്ഞു: “തന്റെ കീഴിലുള്ള അടിമസ് ത്രീയെ സംസ്കാര സമ്പന്നയാക്കുകയും അവൾക്ക് ഏറ്റവും നന്നായിവി ദ്യാഭ്യാസം നൽകുകയും പിന്നീട് അവളെ മോചിപ്പിച്ച് സ്വയം വിവാഹം കഴിക്കുകയും ചെയ്തവനും ഇരട്ടി പ്രതിഫലമുണ്ട്” (ബുഖാരി, മുസ്ലിം). പടച്ചതമ്പുരാനിൽനിന്നുള്ള പ്രതിഫലം കാംക്ഷിച്ചുകൊണ്ട് സത്യവിശ്വാ സികൾ പ്രവാചകന്റെ കാലത്തും ശേഷവും അടിമകളെ മോചിപ്പി ക്കുവാൻ തുടങ്ങി. ഇതുകൂടാതെ സകാത്തിന്റെ ധനം പോലും അടിമമോ ചനത്തിന് ചെലവഴിക്കുന്ന അവസ്ഥയുണ്ടായി. ഉമറു്നു അ്ദിൽ അസീസി(റ)ന്റെ ഭരണകാലത്ത് സകാത്ത് സ്വീകരിക്കുവാൻ ഒരു ദരി ദ്രൻ പോലുമില്ലാത്ത അവസ്ഥ സംജാതമായെന്നും അപ്പോൾ അടിമകളെ വിലക്കെടുത്ത് മോചിപ്പിക്കാനാണ് സകാത്ത് ഇനത്തിലുള്ള ധനം ചെല വഴിക്കപ്പെട്ടതെന്നും ചരിത്രത്തിൽ കാണാൻ കഴിയും. 4. പലതരം കുറ്റങ്ങൾക്കുമുള്ള പ്രായശ്ചിത്തമായി അടിമമോചനം നിശ് ചയിക്കപ്പെട്ടു. അടിമമോചനത്തെ ഒരു പുണ്യകർമമായി അവതരിപ്പിച്ചുകൊണ്ട് സ ത്യവിശ്വാസികളെ അക്കാര്യത്തിൽ പ്രോൽസാഹിപ്പിച്ചതോടൊപ്പംതന്നെ പലതരം കുറ്റകൃത്യങ്ങൾക്കുള്ള പ്രായശ്ചിത്തമായി അടിമമോചനത്തെ ഇസ്ലാം നിശ്ചയിച്ചു. മനഃപൂർവമല്ലാത്ത കൊലപാതകം, ഭാര്യയെ സമീപ ിക്കുകയില്ലെന്ന ശപഥത്തിന്റെ ലംഘനം തുടങ്ങിയ പാപങ്ങൾക്കു ള്ള പ്രായശ്ചിത്തം ഒരു അടിമയെ മോചിപ്പിക്കുകയാണ്. ദൈവിക പ്രതി ഫലം കാംക്ഷിച്ചുകൊണ്ടുമാത്രം അടിമകളെ മോചിപ്പിക്കാൻ തയാറില്ലാ ത്തവരെ സംന്ധിച്ചിടത്തോളം അത് നിർന്ധമാക്കിത്തീർക്കുന്ന അവ സ്ഥയാണ് തെറ്റുകൾക്കുള്ള പ്രായശ്ചിത്തമായി അടിമകളെ മോചിപ്പി ക്കണമെന്ന വിധി. 5. മോചനമൂല്യത്തിനു പകരമായി സ്വാതന്ത്ര്യം നൽകുന്ന സംവിധാ നമുണ്ടാക്കി. മുകളിൽ പറഞ്ഞ മാർഗങ്ങളിലൂടെയൊന്നും സ്വതന്ത്രനാകാൻ ഒരു അടി മക്ക് സാധിച്ചില്ലെന്നിരിക്കട്ടെ. അപ്പോഴും അവന് മോചനം അസാധ്യമ ല്ല. സ്വയം മോചനമാഗ്രഹിക്കുന്ന ഏതൊരു അടിമക്കും മോചിതനാകുവാന ുള്ള മാർഗം ഇസ്ലാം തുറന്നുകൊടുത്തിട്ടുണ്ട്. `മുകാത`യെന്ന്സാേ ങ്കതികമായി വിളിക്കുന്ന മോചനപത്രത്തിലൂടെയാണ് ഇത് സാധ്യമാ വുക. സ്വാതന്ത്ര്യമെന്ന അഭിലാഷം ഹൃദയത്തിനകത്ത് മൊട്ടിട്ടു കഴി ഞ്ഞാൽ `മുകാത`യിലൂടെ ഏതൊരു അടിമക്കും സ്വതന്ത്രനാകാവുന്ന താണ്. അടിമയും ഉടമയും യോജിച്ച് ഒരു മോചനമൂല്യവും അത് അടച്ചു തീർക്കേണ്ട സമയവും തീരുമാനിക്കുന്നു. ഈ മോചനമൂല്യം സമാഹരി ക്കുന്നതിനുവേണ്ടി അടിമയ്ക്ക് പുറത്തുപോയി ജോലി ചെയ്യാം. അങ്ങ നെ ഗഡുക്കളായി അടിമമോചനദ്രവ്യം അടച്ചുതീർക്കുന്നു. അത് അടച്ചു തീർക്കുന്നതോടെ അയാൾ സ്വതന്ത്രനാവുന്നു. സ്വാതന്ത്ര്യമെന്ന സ്വപ്നം പൂവണിയുന്നതിനായി ആ ആഗ്രഹം മന സ്സിൽ മൊട്ടിട്ടു കഴിഞ്ഞ ഏതൊരു അടിമക്കും അവസരമുമുണ്ടാക്കി കൊ ടുക്കുകയാണ് ഈ സംവിധാനത്തിലൂടെ ഇസ്ലാം ചെയ്തിരിക്കുന്നത്. മോചനപത്രമെഴുതിയ ഒരു അടിമക്ക് നിശ്ചിത സമയത്തിനകം മോചന മൂല്യം അടച്ചുതീർക്കാൻ കഴിഞ്ഞില്ലെങ്കിലോ? അതിനുള്ള സംവിധാന വും ഇസ്ലാം നിർദേശിക്കുന്നുണ്ട്. സകാത്ത് ധനം ചെലവഴിക്കപ്പെടേണ്ട എട്ടു വകുപ്പുകളിലൊന്ന് അടിമമോചനമാണ് (ഖുർആൻ 9:60). മുകാത ബ പ്രകാരമുള്ള മോചനദ്രവ്യം കൊടുത്തുതീർക്കാൻ ഒരു അടിമക്ക് കഴിയാ ത്ത സാഹചര്യങ്ങളിൽ അയാൾക്ക് ബൈത്തുൽമാലിനെ (പൊതുഖജന ാവ്) സമീപിക്കാം. അതിൽനിന്ന് നിശ്ചിത സംഖ്യയടച്ച് അയാളെമോ ചിപ്പിക്കേണ്ടത് അതു കൈകാര്യം ചെയ്യുന്നവരുടെ കടമയാണ്. പ ണക്കാരൻ നൽകുന്ന സ്വത്തിൽ നിന്നുതന്നെ അടിമയെ മോചിപ്പിക്കുവാ നുള്ള വക കണ്ടെത്തുകയാണ് ഇസ്ലാം ഇവിടെ ചെയ്തിരിക്കുന്നത്. അടിമകളെ സ്വാതന്ത്ര്യമെന്താണെന്ന് പഠിപ്പിക്കുകയും പാരതന്ത്ര്യത്തിൽ
നിന്ന് മോചിതരാകുവാൻ അവരെ സ്വയം സന്നദ്ധരാക്കുകയും ചെയ്തുകൊ ണ്ട് ചങ്ങലക്കെട്ടുകളിൽനിന്ന് മുക്തമാക്കുകയെന്ന പ്രായോഗികമാ യ നടപടിക്രമമാണ് ഇസ്ലാം അടിമത്തത്തിന്റെ കാര്യത്തിൽ സ്വീകരി ച്ചത്. അക്കാര്യത്തിൽ ഇസ്ലാം സ്വീകരിച്ചതിനേക്കാൾ ഉത്തമമായ മാർ ഗമിതായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കുവാൻ പറ്റിയ ഒരു മാർഗവും നിർദേശി ക്കുവാൻ ആർക്കും കഴിയില്ലെന്നതാണ് വാസ്തവം. അത് യഥാർഥത്തിൽ ഉൾക്കൊള്ളണമെങ്കിൽ അടിമത്തം ഒരു സ്ഥാപനമായി നിലനിന്നിരുന്ന സമൂഹത്തിന്റെ ഭൂമികയിൽനിന്നുകൊണ്ട് പ്രശ്നത്തെ നോക്കിക്കാണണമെ ന്നുമാത്രം.
അടിമസ്ത്രീകളുമായി ലൈംഗികന്ധത്തിലേർപ്പെടാൻ യജമാന നെ അനുവദിക്കുന്ന ഖുർആൻ യഥാർഥത്തിൽ വ്യഭിചാരത്തെ നിയമാനുസൃത മാക്കുകയല്ലേ ചെയ്തിരിക്കുന്നത്?
അടിമത്ത വ്യവസ്ഥതിയുടെ സ്വാഭാവികമായ ഉൽപന്നമാണ് അടിമസ്്ര തീകൾ. അടിമ സ്ത്രീകളെ യഥേഷ്ടം ഉപയോഗിക്കുകയും അവളെവ്യഭ ിചാരത്തിന് പ്രേരിപ്പിച്ചുകൊണ്ട് അതിൽനിന്ന് സാമ്പത്തിക ലാഭമു ണ്ടാക്കുകയുമായിരുന്നു അടിമത്തം നിലനിന്നിരുന്ന സമൂഹങ്ങളിലെല്ലാം ഉണ്ടായിരുന്ന അവസ്ഥ. ഇസ്ലാമാകട്ടെ, അടിമസ്ത്രീകളിലൂടെ പ്രസ് തുത വ്യവസ്ഥതന്നെ ഒരു തലമുറയോടുകൂടി അവസാനിപ്പിക്കുവാനാവശ്യ മായ സംവിധാനങ്ങളാണ് ചെയ്തത്. അടിമസ്ത്രീ ഉടമയുടെ സ്വത്താണ്. എന്നാൽ, അവളെ വ്യഭിചാരത്തിൻപ്രേ രിപ്പിക്കാൻ ഉടമക്ക് അവകാശമില്ല. (വി. ഖു. 24:33). പുരുഷന്മാരായ അടിമകളെപ്പോലെ സ്ത്രീ അടിമകൾക്കും അവകാശങ്ങളുണ്ട്. അവർക്ക് ഭക്ഷണം, പാർപ്പിടം, വസ്ത്രം എന്നിവയെല്ലാം നൽകേണ്ടത് യജമാന ന്റെ കടമയാണ്. അവർക്ക് വിവാഹത്തിനുള്ള സൗകര്യം ചെയ്തുകൊ ടുക്കാനും ഖുർആൻ ഉടമയോട് ആവശ്യപ്പെടുന്നുണ്ട് (24:32). അവരുടെ ലൈംഗികമായ ആവശ്യങ്ങളുടെ പൂർത്തീകരണത്തിനാവശ്യ മായ സംവിധാനങ്ങൾ ചെയ്യാൻ ഖുർആൻ ഉടമകളെ പ്രേരിപ്പിക്കുന്നുെ ണ്ടന്നർഥം. എന്നാൽ, വിവാഹിതയല്ലാത്ത ഒരു അടിമ സ്ത്രീയുമായി ലൈംഗിക ബന്ധം സ്ഥാപിക്കുന്നതിൽനിന്ന് ഉടമയെ ഇസ്ലാം വിലക്കുന്നില്ല. ഈ അനുവാദം ഉടമയിൽ മാത്രം പരിമിതമാണ്. മറ്റൊരാൾക്കും അവളെ ഉപ യോഗിക്കുവാൻ അനുവാദമില്ല. യജമാനന്റെ അനുവാദത്തോടെയാണെ ങ്കിലും ശരി! യജമാനന്റെ കുഞ്ഞിനെ പ്രസവിക്കുന്നതോടുകൂടി അടിമസ്ത്രീക്ക് പുതിയ അവകാശങ്ങളുണ്ടാവുകയാണ്. അവളെ പിന്നെ വിൽക്കുവാൻ യജമാനന് അവകാശമില്ല. അവൾ പിന്നെ യജമാനന്റെ കുട്ടികളുടെ മാ താവാണ്. ആ കുട്ടികൾക്കോ യജമാനന്റെ മറ്റു കുട്ടികളെപ്പോലെയുള്ള എല്ലാ അവകാശങ്ങളുമുണ്ടുതാനും. അടിമസ്ത്രീയിലുണ്ടാവുന്ന കുഞ്ഞു ങ്ങൾക്ക് പിതൃസ്വത്തിൽ അവകാശങ്ങളൊന്നുമില്ലെന്ന യഹൂദ നിലപാടുമാ യി ഇസ്ലാം വിയോജിക്കുന്നു. ആ കുട്ടികൾ എല്ലാ അർഥത്തിലും അയാ ളുടെ മക്കൾതന്നെയാണ്. യാതൊരു തരത്തിലുള്ള ഉച്ചനീചത്വങ്ങളും അവരും മറ്റു മക്കളും തമ്മിൽ ഉണ്ടാകുവാൻ പാടില്ല. യജമാനന്റെ മരണത്തോടെ അയാളുടെ മക്കളുടെ ഉമ്മയായ അടിമസ്്ര തീ സ്വതന്ത്രയായിത്തീരുന്നു. പിന്നെ അവളെ സംരക്ഷിക്കുന്നത് അവ ളുടെ മക്കളാണ്. അവർക്കാണെങ്കിൽ പിതൃസ്വത്തിൽനിന്ന് മറ്റു മക്കളെേ പ്പാലെതന്നെയുള്ള അവകാശം ലഭിക്കുകയും ചെയ്യും. ഒരു തലമുറയോടെ അടിമത്തത്തിന്റെ വേരറുക്കുന്നതിനുവേണ്ടിയു ള്ള ഒരു സംവിധാനമാണ് ദാസിമാരെ ജീവിത പങ്കാളികളായി സ്വീകരി ക്കാനുള്ള അനുവാദം. അടിമത്തം പ്രായോഗികമായി ഇല്ലാതാക്കുന്നതി നുവേണ്ടിയുള്ള ഇസ്ലാമിന്റെ വ്യത്യസ്തമായ നടപടികളിലൊന്നായിരു ന്നു അടിമസ്ത്രീകളുമായി ബന്ധപ്പെടുന്നതിനുവേണ്ടിയുള്ള അനുവാ ദമെന്നുള്ളതാണ് വാസ്തവം. ഇസ്ലാമിക ലോകത്ത് നടന്നതും അതുതെ ന്നയാണ്. അടിമസ്ത്രീകളുമായി ബന്ധപ്പെടുന്നതിനുവേണ്ടിയുള്ള അനുവാദത്തെ വ്യഭിചാരവുമായി താരതമ്യം ചെയ്യാനേ കഴിയില്ല. രണ്ടും രണ്ട് വിരുദ്ധ ധ്രൂവങ്ങളിൽ നിൽക്കുന്നു. ഒന്ന് ഉടമയുടെ കീഴിൽ അയാളുടെ സംരക്ഷ ണത്തിൽ കഴിയുന്നവളുമായുള്ള ബന്ധമാണ്. ആ ബന്ധത്തിൽനിന്നു ണ്ടാകുന്ന ബാധ്യതകൾ ഏറ്റെടുക്കാൻ സന്നദ്ധനായിക്കൊണ്ടുള്ള ബന് ധം. ലൈംഗികതയ്ക്കപ്പുറമുള്ള അവളുടെ വ്യക്തിത്വം അംഗീകരിച്ചുകൊ ണ്ടുള്ള ബന്ധം. അവൾക്ക് സ്വാതന്ത്ര്യത്തിലേക്കുള്ള വാതായനം തുറ ന്നുകൊടുക്കുന്ന ബന്ധം. രണ്ടാമത്തേതോ ഒരു ഉത്തരവാദിത്വവുമില്ലാ ത്ത വേശ്യാന്ധം. വേശ്യ യഥാർഥത്തിൽ അടിമയേക്കാൾ പതിതയാ ണ്. അവൾ ആത്മാവില്ലാത്ത ഒരു മൃഗം മാത്രം. പുരുഷന്റെ മാംസദാഹം തീർക്കുകയാണ് അവളുടെ കർത്തവ്യം. ആ ബന്ധത്തിൽ സ്നേ ഹത്തിന്റെയും കാരുണ്യത്തിന്റെയും കണികപോലുമില്ല. ആത്മസംതൃ പ്തിയുടെ സ്പർശം ലേശം പോലുമില്ല. പണത്തിനുവേണ്ടി നടത്തുന്നഒരു കച്ചവടം മാത്രമാണത്. മാംസക്കച്ചവടം! അതിൽനിന്നുള്ള ബാധ്യതയേ റ്റെടുക്കുവാൻ മാംസദാഹം തീർക്കുവാൻ വേണ്ടി വന്ന പുരുഷൻ സ ന്നദ്ധനല്ല. അവൾക്ക് എന്തെങ്കിലുമൊരു അവകാശം അവന്റെ മേൽ ഇ ല്ല. അവന്റെ മാംസദാഹം തീർക്കാൻ വിധിക്കപ്പെട്ട ഒരു മൃഗം മാത്രമാ ണവൾ. അവളുടെ ഓരോ ബന്ധവും അവളെ വേശ്യാവൃത്തിയുടെ മൃഗീയ തയിലേക്ക് കൂടുതൽ ആഴത്തിൽ ആപതിപ്പിക്കുകയാണ് ചെയ്യുന്നത്. അവൾക്ക് സ്വാതന്ത്ര്യത്തെക്കുറിച്ച സ്വപ്നം പോലും അന്യമാണ്. തൊലി ചുളിഞ്ഞ് ആർക്കും വേണ്ടാതായി മാറി രോഗിണിയാവുമ്പോൾ അനാ ഥത്വം പേറുവാൻ വിധിക്കപ്പെട്ടവൾ! അടിമക്കു സ്വാതന്ത്ര്യത്തിലേക്കുള്ള വാതായനം തുറന്നുകൊടുക്കുന്ന സമ്പ്രദായമെവിടെ? സ്ത്രീയെ പാരതന്ത്ര്യത്തിൽനിന്ന് പാരതന്ത്ര്യത്തിലേ ക്കു നയിക്കുന്ന ദുഷിച്ച വ്യവസ്ഥയെവിടെ? ഇവ രണ്ടും തമ്മിൽ താരതമ്യം പോലും അസാധ്യമാണ്. രണ്ടും രണ്ടു വിരുദ്ധ ധ്രുവങ്ങളിൽ നിൽ ക്കുന്ന സമ്പ്രദായങ്ങൾ. ഒന്ന ് മനുഷ്യത്വം അംഗീകരിക്കുന്നത്, മറ്റേത് മൃ ഗീയതയിലേക്ക് ആപതിക്കുന്നത്.
അടിമസ്ത്രീയുമായി ബന്ധപ്പെടാൻ ഖുർആൻ എന്തുകൊണ്ടാണ്‌വിവാഹം നിർന്ധമാക്കാതിരുന്നത്?
അടിമസ്ത്രീയെ വിവാഹം ചെയ്യണമെന്നുള്ളവർക്ക് അങ്ങനെ ചെയ്യാ നുള്ള അനുവാദം ഖുർആൻ നൽകുന്നുണ്ട് (4:27) ഇങ്ങനെയുള്ള വിവാഹം ഇരട്ടി പ്രതിഫലം നൽകുന്നതാണെന്നാണ് പ്രവാചകൻ (സ) പഠിപ്പി ച്ചിരിക്കുന്നത്. “തന്റെ കീഴിലുള്ള അടിമസ്ത്രീയെ സംസ്കാര സമ്പന്ന യാക്കുകയും അവൾക്ക് ഏറ്റവും നന്നായി വിദ്യാഭ്യാസം നൽകുകയും പിന്നീട് അവളെ മോചിപ്പിച്ച് സ്വയം വിവാഹം കഴിക്കുകയും ചെയ്തവ നും ഇരട്ടി പ്രതിഫലമുണ്ട്” (ബുഖാരി, മുസ്ലിം). അടിമയുടെ രക്ഷിതാവ് ഉടമയാണ്, പുരുഷനായിരുന്നാലും സ്ത്രീയായി രുന്നാലുമെല്ലാം. പുരുഷനായ ഉടമയുടെ കീഴിൽ കഴിയുന്ന അടിമസ് ത്രീയുടെ കൈകാര്യകർതൃത്വം ആ പുരുഷനിലാണ് നിക്ഷിപ്തമായിരി ക്കുന്നത്. അവളെ മറ്റൊരാൾക്ക് വിവാഹം ചെയ്തുകൊടുക്കുകയാണെ ങ്കിൽ അവനാണ് അത് നിർവഹിക്കേണ്ടത്. അവളുടെ കാര്യങ്ങളെല്ലാം ശ്രദ്ധിക്കേണ്ടതും അവൻതന്നെ. അതുകൊണ്ടുതന്നെ അവളെ വിവാഹംചെ യ്യുകയെന്ന കർമം നടക്കേണ്ടതില്ല. സ്ത്രീയുടെ രക്ഷിതാവും വരനും തമ്മിൽ നടക്കുന്ന കരാറാണ് ഇസ്ലാമിലെ വിവാഹം. ഇവിടെ രണ്ടു പേ രും ഉടമതന്നെയാണ്. അതുകൊണ്ടുതന്നെ വിവാഹച്ചടങ്ങ് അപ്രസക്തമാ ണ്. പുരുഷന്റെ ഭാര്യമാരുടെ എണ്ണം പരമാവധി നാലായിരിക്കണമെന്നാ ണ് ഖുർആൻ നിഷ്കർഷിക്കുന്നത് (4:3). നാലു ഭാര്യമാരുള്ള ഒരാളുടെകീ ഴിൽ ജീവിക്കുന്ന ഒരു അടിമസ്ത്രീ ഉണ്ടെന്നിരിക്കട്ടെ, അയാൾക്ക് അവ ളെ വിവാഹം ചെയ്യുവാൻ പറ്റുകയില്ല. അവളെ സ്വതന്ത്രയാക്കുവാൻ അയാൾ സന്നദ്ധനല്ലെങ്കിൽ പാരതന്ത്ര്യത്തിൽനിന്നുള്ള മോചനം അവൾ ക്ക് ഒരു സ്വപ്നമായി അവശേഷിക്കും. അവളുടെ ലൈംഗികദാഹം ശമി പ്പിക്കുവാൻ വ്യഭിചാരത്തെ സമീപിക്കുവാൻ അവൾ നിർന്ധിതയാവും. എന്നാൽ, ഉടമക്ക് വിവാഹം കൂടാതെതന്നെ അവളുമായി ലൈംഗിക ന്ധം പുലർത്താമെന്ന നിയമമുള്ളതിനാൽ ഈ പ്രശ്നങ്ങൾക്കെല്ലാം പ രിഹാരമാവും. ഉടമയുടെ കുഞ്ഞിനെ പ്രസവിക്കുകവഴി സ്വാതന്ത്ര്യത്തിലേ ക്ക് നടന്നുപോകാൻ അവൾക്ക് സാധിക്കും. അവളുടെ ലൈംഗികത ക്കുള്ള പരിഹാരമാകും. അടിമത്തം നിലനിൽക്കുന്ന ഒരു സമൂഹത്തിൽ വമ്പിച്ച മൂല്യത്തകർച്ചക്കാണ്, അവളുടെ ലൈംഗികദാഹം ശമിപ്പിക്കുവാ നുള്ള സംവിധാനമുണ്ടാക്കിയില്ലെങ്കിൽ അതു നിമിത്തമാവുക. അതോടൊ പ്പംതന്നെ വ്യഭിചാരത്തിലൂടെയുണ്ടാകുന്ന കുഞ്ഞുങ്ങളുടെ പ്രശ്നവുമു ണ്ട്. അവരും സ്വാഭാവികമായും അടിമകളായി മാറുകയാണ് ചെയ്യുക. അടിമത്തം ഒരിക്കലും അവസാനിപ്പിക്കാനാവാത്ത ഒരു സ്ഥാപനമായി ത്തീരുകയാണ് ഇതിന്റെ ഫലം. ഇസ്ലാമാകട്ടെ, അടിമസ്ത്രീകളുമായി ബന്ധപ്പെടുവാൻ ഉടമകളെ അനുവദിക്കുക വഴി അടിമത്തത്തെ ഒരു തലമുറയോടെ ഇല്ലാതാക്കുവാ നുള്ള സംവിധാനമാണുണ്ടാക്കുന്നത്. അതിന് `വിവാഹം` ഒരു നിന്ധ നയായി വെക്കുകയാണെങ്കിൽ ഇസ്ലാം ഉദ്ദേശിക്കുന്ന ഫലങ്ങളുണ്ടാക്കുവാ ൻ അതുമൂലം കഴിയുകയില്ല. അടിമസ്ത്രീയെ വിവാഹം ചെയ്യുവാൻ എല്ലാ ഉടമകളും തയാറാവുകയില്ലല്ലോ. നാല് ഭാര്യമാരുള്ളവർക്ക് അത് അസാധ്യവുമാണ്.അടിമസ്ത്രീകളുടെ എണ്ണം ഇസ്ലാം പരിമിതപ്പെടുത്താതിരുന്നതെന്തുകൊണ്ടാണ്?
വിവാഹം നാലിൽ പരിമിതപ്പെടുത്തണമെന്ന് നിഷ്കർഷിച്ച ഇസ്ലാം പക്ഷേ, കൈവശം വെക്കാവുന്ന അടിമസ്ത്രീകളുടെ എണ്ണത്തിന് യാതൊരു നിയന്ത്രണവുമേർപ്പെടുത്തിയിട്ടില്ല. ഒരാൾക്ക് എത്ര അടിമസ്ത്രീകളെയും കൈവശം വെച്ചുകൊണ്ടിരിക്കാം എന്നർഥം. എന്തുകൊണ്ടാണ് ഇസ് ലാം ഇത് അനുവദിച്ചത്?അടിമകൾ യജമാനന്റെ കൈവശം എത്തിച്ചേരുന്നത് മൂന്നു മാർഗ ങ്ങളിലൂടെയാണ്. അനന്തരാവകാശമായി, സ്വയം വാങ്ങുക, യുദ്ധത്തിൽ തടവുകാരായി പിടിക്കപ്പെടുക എന്നീ വഴികളിലൂടെ. ഇതിൽ ഒരാൾക്ക്സ്വ ന്തം ഇച്ഛ പ്രകാരം അടിമകളുടെ എണ്ണം പരിമിതപ്പെടുത്തുവാൻ കഴി യുക സ്വയം വാങ്ങുന്ന കാര്യത്തിൽ മാത്രമാണ്. അനന്തരാവകാശമായി കിട്ടുകയോ യുദ്ധത്തിൽ തടവുകാരായി പിടിക്കപ്പെട്ട് അടിമകളായി ത്തീർന്ന് ഒരാളുടെ കൈവശം എത്തിച്ചേരുകയോ ചെയ്യുന്ന അടിമകളുടെ എണ്ണം അയാൾക്ക് നിയന്ത്രിക്കുവാനോ പരിമിതപ്പെടുത്തുവാനോ കഴി യില്ല. യുദ്ധത്തടവുകാരായി പിടിക്കപ്പെടുന്നവരെ അടിമകളാക്കുവാനാ ണ് ഭരണകൂടം തീരുമാനിക്കുന്നതെങ്കിൽ യുദ്ധത്തിൽ പങ്കെടുത്തവർക്കി ടയിൽ അവരെ വീതിച്ചു നൽകുകയാണ് ചെയ്യുക. കുറെയേറെപ്പേരെ തട വുകാരായി പിടിക്കുകയാണെങ്കിൽ ഓരോരുത്തരുടെയും കൈവശം എ ത്തിപ്പെടുന്ന അടിമകളുടെ എണ്ണവും കൂടും. ഹുനൈൻ യുദ്ധത്തിൽ ആറാ യിരത്തോളം പേരെ തടവുകാരായി പിടിച്ചിരുന്നുവെന്ന് ചരിത്രത്തിൽ കാണാം. യുദ്ധത്തിൽ പിടിക്കപ്പെടുന്നവരെ അനിവാര്യമായ സാഹചര്യങ്ങളിൽ മാത്രമേ അടിമകളാക്കി മാറ്റിയിരുന്നുള്ളൂ. യുദ്ധത്തിൽ ശത്രുക്കൾ പരാജയ പ്പെട്ടാൽ അവരുടെ രാജ്യത്തെ സ്ത്രീകളെയോ കുട്ടികളെയോ തടവു കാരായി പിടിക്കുന്ന പതിവ് മുസ്ലിംകൾക്കുണ്ടായിരുന്നില്ല. ഖലീഫമാരുടെകാ ലത്ത് നടന്ന യുദ്ധങ്ങളിൽ സിറിയ, ഫലസ്തീൻ, ഇറാഖ്, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ ആരെയും അടിമകളാക്കി മാറ്റിയിരുന്നില്ലെന്ന് കാ ണാനാവും. യുദ്ധത്തിൽ പുരുഷന്മാർ വധിക്കപ്പെടുകയോ ബന്ധനസ്ഥരാ യി പിടിക്കപ്പെടുകയോ ചെയ്താൽ സ്ത്രീകളും കുട്ടികളും അനാഥരായി ത്ത ീരുകയായിരിക്കും ഫലം. അവരെ യുദ്ധത്തിൽ വധിക്കുവാൻ പാടിെ ല്ലന്ന് ഇസ്ലാം നിഷ്കർഷിച്ചിട്ടുണ്ട്. പുരുഷന്മാരോടൊപ്പം യുദ്ധത്തിന് പുറപ്പെടുന്ന സ്ത്രീകളും കുട്ടികളും തടവുകാരായി പിടിക്കപ്പെട്ടാൽതെ ന്ന മുസ്ലിം തടവുകാർക്ക് പകരമായി കൈമാറുകയായിരുന്നു പലപ്പോഴും ചെയ്തിരുന്നത്. ചില അവസരങ്ങളിൽ അവരെ അടിമകളാക്കി മാറ്റുവാന ും ഇസ്ലാം അനുവദിച്ചിരുന്നു. അടിമത്തം നിലനിന്നിരുന്ന ഒരു സമ ൂഹത്തിലായിരുന്നു ഈ അനുവാദമെന്നോർക്കണം. ഏതായിരുന്നാലും ഈ വഴികളിലൂടെയെല്ലാം തങ്ങളുടെ കൈവശമെ ത്തിച്ചേരുന്ന അടിമകളെ പരിമിതപ്പെടുത്തുക അന്നത്തെ സാഹചര്യത്തിൽ തികച്ചും പ്രയാസകരമായിരുന്നു. സ്ത്രീകളുടെ സ്ഥിതിയും അതുതന്നെ. ഇങ്ങനെ കൈവശം എത്തിച്ചേരുന്ന സ്ത്രീകളെ എന്തുചെയ്യണമെന്നുള്ള താണ് പ്രശ്നം. അവരെ മറ്റൊരാൾക്ക് വിവാഹം ചെയ്തുകൊടുക്കാം. ഒരു സ്വതന്ത്രൻ അടിമയെ വിവാഹം ചെയ്യുവാനുള്ള സാധ്യത തുലോം വിര ളമായിരുന്നുവെന്നോർക്കുക. അല്ലെങ്കിൽ മറ്റൊരു അടിമക്കു വിവാഹംചെ യ്തുകൊടുക്കാം. രണ്ടാണെങ്കിലും അവൾ അയാളുടെ സ്വത്തായിരി ക്കുന്നിടത്തോളം കാലം അവളിലുണ്ടാകുന്ന കുഞ്ഞുങ്ങളും ഇയാളുടെസ്വ ത്തായിരിക്കും. അവരും അടിമകളായിത്തീരുമെന്നർഥം. അതല്ലെങ്കിൽ നിരുപാധികം അവരെ സ്വതന്ത്രരാക്കി വിടാം. അത്തരത്തിലുള്ള സ്വാത ന്ത്ര്യം അവരുടെ അനാഥത്വത്തിനാണ് വഴിവെക്കുക; ഗുരുതരമായ മൂല്യ ത്തകർച്ചക്കും. മറ്റൊരു മാർഗമാണ് അവളെ വിവാഹം കഴിക്കാതെതന്നെ, അവളുടെ മാനുഷികമായ എല്ലാ അവകാശങ്ങളും അനുവദിച്ചുകൊണ്ട് ഉടമയോടൊപ്പം താമസിപ്പിക്കുകയെന്നത്. (അവളെ സ്വതന്ത്രയാക്കി വിവാ ഹം ചെയ്യുക എല്ലാ ഉടമകളുടെ കാര്യത്തിലും പ്രായോഗികമായിരി ക്കുകയില്ലല്ലോ). അങ്ങനെ ജീവിക്കുന്ന അടിമകളുടെ എണ്ണം പരിമിതപ്പെടുത്തിയാൽ ആ പരിധിക്കു മുകളിൽ വരുന്ന ഉടമയോടൊപ്പം കഴിയുന്ന അടിമസ്ത്രീ കളെ എന്തു ചെയ്യണമെന്ന പ്രശ്നമുത്ഭവിക്കും. അവർക്ക് സ്വാതന്ത്ര്യം പ്രാപിക്കുവാൻ മാർഗങ്ങളൊന്നുമുണ്ടാവുകയില്ല. അവരുടെ ലൈംഗികത അവഗണിക്കപ്പെടുകയോ ചൂഷണം ചെയ്യപ്പെടുകയോ ചെയ്യും. ഇത്‌വ മ്പിച്ച ധാർമിക പ്രശ്നങ്ങൾക്ക് നിമിത്തമാകും. അടിമവ്യവസഥ് ിതി നിലനിൽക്കുന്ന സമൂഹത്തിന്റെ ഭൂമികയിൽനി ന്നുകൊണ്ട് ഈ പ്രശ്നത്തെയും നോക്കിക്കണ്ടാൽ ഇക്കാര്യത്തിൽ ഇസ്ലാം നിശ്ചയിച്ച നിയമങ്ങൾ പ്രായോഗികമാണെന്ന വസ്തുത വ്യക്തമാ വും. പ്രസ്തുത സമൂഹത്തിൽ ഒരാളുടെ കൈവശം എത്തിച്ചേരുന്ന പുരുഷ അടിമകളുടെ എണ്ണത്തിന് പരിധി കൽപിക്കാൻ കഴിയില്ല. ഇതു തന്നെയാണ് സ്ത്രീ അടിമകളുടെയും അവസ്ഥ. അത്തരം നിയന്ത്രണ ങ്ങൾ പ്രസ്തുത സമൂഹത്തിൽ അപ്രായോഗികമാണ ്അതുകൊണ്ടുതന്നെ യാണ് ഇസ്ലാം അതിനു തുനിയാതിരുന്നത്.
എന്തുകൊണ്ടാണ് അടിമത്തത്തെ പൂർണമായി നിരോധിക്കാൻ ഖുർആൻ സന്നദ്ധമാകാതിരുന്നത്?
അടിമത്തം ഇല്ലാതാക്കുവാനാവശ്യമായ പ്രായോഗികമായ നടപടിക്രമ ങ്ങൾ സ്വീകരിച്ച ഇസ്ലാം പക്ഷേ, മദ്യമോ വ്യഭിചാരമോ നിരോധിച്ച തുപോലെ അടിമത്തത്തെ പാടെ നിരോധിച്ചുകൊണ്ടുള്ള ഉത്തരവുകളൊ ന്നും പുറപ്പെടുവിച്ചിട്ടില്ല. എന്തുകൊണ്ടാണിത്?ഒന്നിലധികം കാരണങ്ങളുണ്ട്. അടിമത്തത്തെ പാടെ നിരോധിക്കാത്തഖുർആനിന്റെ നടപടി അതിന്റെ സർവകാലികതയാണ് വ്യക്തമാക്കു ന്നത്. മനുഷ്യസമൂഹത്തിന്റെ ഗതിവിഗതികളെയും പരിണാമപ്രക്രിയയെയും കുറിച്ച് ശരിക്കറിയാവുന്ന ദൈവം തമ്പുരാനിൽനിന്നുള്ളതാണ് ഖുർ ആൻ എന്ന വസ്തുതയാണ് ഈ വിഷയത്തിലെ അതിന്റെ നിലപാടിൽ നിന്നും നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്. ഇസ്ലാം കാലാതിവർത്തിയാ ണെന്നും അതിന്റെ നിർദേശങ്ങൾ എക്കാലത്തും പ്രായോഗികമാണെ ന്നുമുള്ള വസ്തുതയാണ് അടിമത്തം പാടെ നിരോധിക്കാത്ത അതിന്റെ നടപടിയെക്കുറിച്ച് അവഗാഹമായി പഠിച്ചാൽ ബോധ്യപ്പെടുക. അടിമത്ത വ്യവസ്ഥിതിയുടെ ആരംഭംതന്നെ യുദ്ധത്തടവുകാരിൽനി ന്നായിരുന്നുവല്ലോ. അടിമത്തത്തെ പാടെ നിരോധിച്ചുകൊണ്ട് ആധുനി ക രാഷ്ട്രങ്ങൾ നടത്തിയ പ്രഖ്യാപനങ്ങൾക്കു മുമ്പ് യുദ്ധത്തടവുകാരെ അടിമകളാക്കി മാറ്റുന്ന സമ്പ്രദായമായിരുന്നു വ്യാപകമായി നിലനിന്നിരു ന്നത്. യുദ്ധത്തിൽ ബന്ദികളായി പിടിക്കപ്പെടുന്നവരെ ഒന്നുകിൽ കൊന്നു കളയുക, അല്ലെങ്കിൽ അടിമകളാക്കുക. ഇതാണ് നടന്നിരുന്നത്. ഇവ മാ ത്രമായിരുന്നു പ്രായോഗികമായ മാർഗങ്ങൾ. അതല്ലാതെ അവരെ തടവു കാരായി പാർപ്പിക്കുവാനാവശ്യമായ സംവിധാനങ്ങളൊന്നും അന്നുണ്ടായി രുന്നില്ലല്ലോ. യുദ്ധത്തിൽ തടവുകാരായി പിടിക്കപ്പെടുന്നവരെ എന്തു ചെയ്യണം? ഇക്കാര്യത്തിൽ ഖുർആൻ നൽകുന്ന നിർദേശമിങ്ങനെയാണ്: “ആകയാൽ സത്യനിഷേധികളുമായി നിങ്ങൾ ഏറ്റുമുട്ടിയാൽ (നിങ്ങൾ) പിരടികളിൽ വെട്ടുക. അങ്ങനെ അവരെ നിങ്ങൾ അമർച്ച ചെയ്തുകഴിഞ്ഞാൽ നിങ്ങൾ അവരെ ശക്തിയായി ബന്ധിക്കുക. എന്നിട്ട് അതിനുശേഷം (അവരോ ട്) ദാക്ഷിണ്യം കാണിക്കുകയോ, അല്ലെങ്കിൽ മോചനമൂല്യം വാങ്ങി വിട്ട യക്കുകയോ ചെയ്യുക. യുദ്ധം അതിന്റെ ഭാരങ്ങൾ ഇറക്കിവെക്കുന്നതുവ രെയാണിത്. അതാണ് (യുദ്ധത്തിന്റെ) മുറ” (47:4) ശത്രുക്കളെ യുദ്ധ ഭൂമിയിൽ വെച്ച് വധിക്കുവാൻ അനുശാസിക്കുന്ന ഈ സൂക്തത്തിൽ ബ ന്ധനസ്ഥരായവരെ പ്രതിഫലം വാങ്ങിയോ അല്ലാതെയോ വിട്ടയക്കുവാനാ ണ് കൽപിച്ചിരിക്കുന്നത്. ഈ സൂക്തത്തിന്റെ വെളിച്ചത്തിൽ പ്രവാചകാന ുചരന്മാരിൽ പ്രമുഖരെല്ലാം യുദ്ധത്തടവുകാരെ വധിക്കാൻ പാടില്ലെ ന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. യുദ്ധത്തടവുകാരെ നാലു വിധത്തിൽ കൈകാര്യം ചെയ്യുവാൻ പ്രവാ ചകൻ (സ) മാതൃക കാണിച്ചിട്ടുണ്ട്. 1. വെറുതെ വിട്ടയക്കുക. അവരെ വിട്ടയക്കുന്നത് മുസ്ലിം സമൂഹ ത്തിന് ഹാനികരമല്ലെന്ന് ബോധ്യപ്പെടുന്ന അവസ്ഥയിൽ യുദ്ധത്തടവു കാരെ വെറുതെ വിട്ടയക്കാവുന്നതാണ്. 2. ശത്രുക്കൾ പിടിച്ചുവെച്ച മുസ്ലിം തടവുകാർക്കു പകരമായി അവരെ കൈമാറുക. 3. പ്രതിഫലം വാങ്ങി തടവുകാരെ വിട്ടയക്കുക. 4. മുസ്ലിം യോദ്ധാക്കൾക്ക് അടിമകളെ ഭാഗിച്ച് നൽകുക. പ്രവാചകൻ (സ) വിവിധ യുദ്ധങ്ങളിൽ മുകളിൽ പറഞ്ഞ വ്യത്യസ്തമാ ർഗങ്ങൾ സ്വീകരിച്ചിരുന്നതായി കാണാം. ഇതിൽ നാലാമത്തെ മാർഗമാ യ യുദ്ധത്തടവുകാരെ അടിമകളാക്കി മാറ്റുന്ന രീതി, മറ്റു മൂന്നു മാർഗ ങ്ങളും അപ്രായോഗികമായിത്തീരുന്ന അവസ്ഥകളിലാണ് സ്വീകരിച്ചിരു ന്നത്. അടിമത്തം പൂർണമായി നിരോധിക്കപ്പെട്ടിരുന്നുവെങ്കിൽ ഈ മാർ ഗം സ്വീകരിക്കുവാൻ മുസ്ലിം സമൂഹത്തിന് ഒരിക്കലും സാധ്യമാകാത്ത അവസ്ഥ സംജാതമാകുമായിരുന്നു. അത്തരമൊരു അവസ്ഥ അടിമത്തം ഒരു സ്ഥാപനമായി നിലനിന്നിരുന്ന സാമൂഹിക സംവിധാനത്തിൽ മുസ്ലിം കൾക്ക് ഏറെ പ്രയാസങ്ങൾ സൃഷ്ടിക്കുമായിരുന്നു എന്നതാണ്‌വസ്തുത. മുസ്ലിം സമൂഹവുമായി യുദ്ധം ചെയ്യുന്നവർ അടിമത്തത്തെ ഒരു മാർ ഗമായി അംഗീകരിക്കുന്നവരും അടിമകളെ ലഭിക്കുക എന്നതുകൂടി ല ക്ഷ്യമായിക്കണ്ട് യുദ്ധത്തിൽ ഏർപ്പെടുന്നവരുമായിരുന്നു. അവരുമായി യു ദ്ധം ചെയ്യുമ്പോൾ മുസ്ലിംകളിൽനിന്ന് അവർ തടവുകാരായി പിടിക്കു ന്നവരെ അവർ അടിമകളാക്കി മാറ്റുകയോ വധിച്ചുകളയുകയോ ചെയ്യുമാ യിരുന്നു. അടിമത്തം നിരോധിക്കപ്പെട്ടിരുന്നുവെങ്കിൽ മുസ്ലിംകൾക്ക് അവരിൽനിന്നുള്ള ബന്ദികളെ അടിമകളാക്കുവാൻ പറ്റുകയില്ല. ഇത് ശ ത്രുക്കൾക്ക് മുസ്ലിം ബന്ദികളുടെ മേൽ കൂടുതൽ ക്രൂരത കാണിക്കുവാ നുള്ള അവസരമുണ്ടാക്കുകയാണ് ചെയ്യുക. മുസ്ലിംകൾക്കാണെങ്കിൽ അവ രിൽനിന്ന് പിടിക്കപ്പെട്ടവർക്കും വേണ്ടി വില പേശുവാനായി ശത്രുക്ക ളിൽനിന്ന് പിടിക്കപ്പെട്ട ബന്ദികളെ ഉപയോഗിക്കുവാനും കഴിയില്ല. ഇസ്ലാമിൽ അടിമത്തം നിരോധിക്കപ്പെട്ടാൽ അവരിൽനിന്നുള്ളവരെ അടിമകളാക്കുവാനോ വധിക്കുവാനോ മുസ്ലിംകൾക്ക് കഴിയുകയില്ലെ ന്ന് ശത്രുക്കൾക്കറിയാം. അതുകൊണ്ടുതന്നെ അവരിൽനിന്ന് പിടിക്കപ്പെ ട്ട ബന്ദികൾക്ക് പകരമായി മുസ്ലിംകളിൽനിന്ന് പിടിക്കപ്പെട്ട ബന്ദികളെസ്വ തന്ത്രരാക്കുകയെന്ന പരസ്പര ധാരണക്ക് ശത്രുക്കൾ സന്നദ്ധരാവുകയി ല്ല.
മുസ്ലിംകൾക്കാണെങ്കിൽ ശത്രുക്കളിൽനിന്നുള്ള ബന്ദികൾ ഒരു തലവേ ദന മാത്രമായിത്തീരുകയും ചെയ്യും. അവർക്കുള്ള താമസസ്ഥലം ഉണ്ടാ ക്കുക മുസ്ലിം സമൂഹത്തിന്റെ ബാധ്യതതായിത്തീരും. ആയിരക്കണ ക്കിനാളുകൾ ബന്ദികളായി പിടിക്കപ്പെടുന്ന അവസരങ്ങളിൽ അവർക്കെ ല്ലാം താമസിക്കാനാവശ്യമായ സൗകര്യങ്ങളുണ്ടാക്കുക ഏറെ ദുഷ്കരമാ യിത്തീരുമെന്ന് പറയേണ്ടതില്ലല്ലോ. അവർക്കുള്ള ഭക്ഷണവും വസ്ത്രവു മെല്ലാം നൽകാൻ മുസ്ലിം സമൂഹം ബാധ്യസ്ഥമായിത്തീരും. അവർ ഇവിടെ ഇസ്ലാമിക സമൂഹത്തിന്റെ സംരക്ഷണത്തിൽ സുഖകരമായി ജീവിക്കുമ്പോൾ മുസ്ലിംകളിൽനിന്ന് പിടിക്കപ്പെട്ട ബന്ദികൾ ഇസ്ലാമിെ ന്റ ശത്രുക്കളുടെ ക്രൂരതകൾ സഹിച്ച് അവർ ഏൽപിക്കുന്ന കഠിനമായ ജോലികൾ ചെയ്തുകൊണ്ടിരിക്കുകയാവും. ഇത് ഒരിക്കലും നീതിയാവു കയില്ലല്ലോ. മുസ്ലിം സമൂഹത്തിന്റെ നാശത്തിനാണ് അതു നിമിത്തമാവു ക. യുദ്ധം ഇസ്ലാമിക സമൂഹത്തെ നശിപ്പിക്കുകയല്ലാതെ മറ്റൊന്നുംചെ യ്യാത്ത ഒരു അവസ്ഥയാണ് ഇതുവഴി സംജാതമാവുക. അതുകൊ ണ്ടുതന്നെ ലോകം മുഴുവനായി അടിമത്തം നിരോധിക്കാത്ത അവസ്ഥയി ൽ ഇസ്ലാം അടിമത്തം നിരോധിച്ചിരുന്നുവെങ്കിൽ അത് ആത്മഹത്യാ പരമാകുമായിരുന്നു. അതുകൊണ്ടുതന്നെയാണ് സർവകാലജ്ഞാനിയായ അല്ലാഹു അടിമത്തം നിരോധിക്കാതിരുന്നത്. ലോകത്ത് അടിമത്തം ഒരു സ്ഥാപനമായി നിലനിൽക്കെ ഇസ്ലാം അതു നിരോധിക്കുന്നതുകൊണ്ട് പ്രായോഗിക തലത്തിൽ ഗുണത്തേക്കാളേ റെ ദോഷമാണുണ്ടാവുകയെന്നുള്ളതാണ് വാസ്തവം. അടിമത്തം അ നുവദിച്ചിരിക്കുന്ന ഇസ്ലാം അടിമയും ഉടമയുമെല്ലാം സഹോദരന്മാരാണെ ന്നും അടിമക്ക് അവകാശങ്ങളുണ്ടെന്നും പഠിപ്പിക്കുകയും അവനുമായി നല്ല നിലയിൽ വർത്തിക്കണമെന്നും ക്രൂരമായി പെരുമാറരുതെന്നും അപമാനിക്കരുതെന്നുമെല്ലാം നിഷ്കർഷിക്കുകയും ചെയ്യുന്നു. അതുകൊ ണ്ടുതന്നെ ഒരു മുസ്ലിമിന്റെ കീഴിൽ ജീവിക്കുന്ന അടിമയെ സംന് ധിച്ചിടത്തോളം അടിമത്തം അവന് ഒരു ഭാരമായിത്തീരുകയില്ല. അതോടൊ പ്പംതന്നെ അവൻ സ്വതന്ത്രനാകുവാൻ ഏതു സമയത്തും സാധ്യതയു ണ്ടുതാനും. സ്വാതന്ത്ര്യം വേണമെന്ന് സ്വയം തോന്നുമ്പോൾ അവൻസ്വാ തന്ത്ര്യം നേടുവാൻ സാധിക്കുകയും ചെയ്യും. എന്നാൽ ഇതേ അടിമ ഇത്തരം ധർമങ്ങളിലൊന്നും വിശ്വാസമില്ലാ ത്ത ഒരു അമുസ്ലിമിന്റെ കീഴിലാണുള്ളതെങ്കിലോ? അയാൾക്ക് അതി ക്രൂരമായ പെരുമാറ്റവും അതിനീചമായ അപമാനവുമാണ് ലഭിക്കുക. അയാ ളെ സംന്ധിച്ചിടത്തോളം അടിമത്തത്തിൽനിന്നുള്ള മോചനം ഒരി ക്കലും നടപ്പിലാകാത്ത സ്വപ്നം മാത്രമായിരിക്കും. ഒരു മുസ്ലിമിന്റെ കീഴിലുള്ള അടിമയായിരിക്കാനാണ് അതുകൊണ്ടുതന്നെ അടിമകൾ ഇഷ് ടപ്പെടുക. അവിടെ മാന്യമായ പെരുമാറ്റവും സഹാനുഭൂതിയോടുകൂടിയു ള്ള സഹകരണവും കിട്ടുമല്ലോ. എന്നാൽ, ഇസ്ലാം അടിമത്തം നിരോധ ിച്ചിരുന്നെങ്കിൽ ഒരിക്കലും അടിമക്ക് അത്തരമൊരു ജീവിതം നൽ കുവാൻ ആരും സന്നദ്ധരാവുകയില്ല. മുസ്ലിമിനാണെങ്കിൽ അടിമകളെവെ ച്ചുകൊണ്ടിരിക്കാൻ പറ്റുകയുമില്ലല്ലോ. അടിമത്തം നിലനിൽക്കുന്ന ഒരു സാമൂഹിക സംവിധാനത്തിൽ ഇസ്ലാം മാത്രം അടിമത്തം നിരോധിക്കുന്നതുകൊണ്ട് കാര്യമായ ഗുണങ്ങ ളൊന്നുമില്ലെന്ന് മാത്രമല്ല അടിമയെ സംന്ധിച്ചിടത്തോളം അത് കൂടു തൽ പ്രയാസങ്ങളുണ്ടാക്കുക മാത്രമേ ചെയ്യൂ. മുസ്ലിം സമൂഹത്തിന്റെ നിലനിൽപിനെത്തന്നെ ആ നിരോധം പ്രതികൂലമായി ബാധിക്കുകയുംചെ യ്യും. അതുകൊണ്ടുതന്നെ അടിമകളുടെ മാനസികവും ശാരീരികവുമാ യ മോചനത്തിനുവേണ്ടി ശ്രമിക്കുകയും അതിനാവശ്യമായ പ്രായോ ഗിക നിയമങ്ങൾ ആവിഷ്കരിക്കുകയുമാണ് ഇസ്ലാം ചെയ്തത്. അതുമാ്ര തമാണ് അത്തരമൊരു സമൂഹത്തിൽ കരണീയമായിട്ടുള്ളത്; പ്രായോ ഗികവും
No comments:
Post a Comment