Thursday, January 27, 2011

ഖുർആനും അമുസ്ലിംകളും

അമുസ്ലിംകളെ ഖുർആനിൽ അഭിസം​‍ോധന ചെയ്തിരിക്കുന്നത്‌ `കാഫിർ` എന്നാണല്ലോ. അതൊരു അസഭ്യപദപ്രയോഗമായാണ്‌ പല​‍േപ്പാഴും മനസ്സിലാക്കപ്പെടുന്നത്‌. എന്താണ്‌ ഈ പദം വിവക്ഷിക്കുന്നത്‌?

മറച്ചുവെക്കുന്നവൻ എന്നാണ്‌ കാഫിർ എന്ന പദത്തിന്റെ ഭാഷാർ ഥം. വിത്ത്‌ മണ്ണിനടിയിൽ മറച്ചുവെക്കുന്നവനായതിനാൽ കർഷകനെ കാ ഫിർ എന്നു വിളിക്കും. ലഭിച്ച നേട്ടങ്ങൾ മറച്ചുവെക്കുന്നവനെ കാഫിർ എന്നു വിളിക്കുന്ന രീതി പൗരാണിക അറ്യേയിൽതന്നെ നിലവിലുണ്ടായി രുന്നു. നന്ദികെട്ടവൻ എന്ന അർഥത്തിലും കാഫിർ എന്ന്‌ പ്രയോഗിക്ക പ്പെട്ടതായി കാണുവാൻ കഴിയും. സത്യനിഷേധി, നന്ദികേട്‌ കാണിക്കുന്നവൻ, അവിശ്വസിക്കുന്നവൻ എന്നീ അർഥങ്ങളിലാണ്‌ ഖുർആൻ കാഫിർ എന്നു പ്രയോഗിക്കുന്നത്‌. പുലഭ്യം പറയുന്ന രീതിയിലല്ല, പ്രത്യുത ഉദ്ദേശിക്കപ്പെടുന്നവരുടെ സ്വ ഭാവം വിശദീകരിക്കുന്ന രീതിയിലാണ്‌ ഖുർആൻ ഈ പദം പ്രയോഗിച്ചിരി ക്കുന്നത്‌. കാഫിർ എന്ന ഏകവചനപ്രയോഗവും കാഫിറൂൻ, കുഫ്ഫാർ എന്നീ ബഹുവചനപ്രയോഗങ്ങളും ഖുർആനിൽ പലതവണ ആവർത്തി ക്കപ്പെട്ടിട്ടുണ്ട്‌. അവിടെയെല്ലാം തന്നെ പ്രതിപാദിക്കപ്പെട്ടവരുടെ സ്വഭാവ ങ്ങൾ വ്യക്തമാക്കുകയാണ്‌ ഖുർആൻ ചെയ്യുന്നത്‌. ഏതാനും ഖുർആൻ വചനങ്ങൾ കാണുക: “അല്ലാഹുവിലും അവന്റെ ദൂതന്മാരിലും അവിശ്വസിക്കുകയും (വിശ്വാസ കാര്യത്തിൽ) അല്ലാഹുവിനും അവന്റെ ദൂതന്മാർക്കുമിടയിൽ വിവേചനം കൽപിക്കാൻ ആഗ്രഹിക്കുകയും ഞങ്ങൾ ചിലരിൽ വിശ്വസി ക്കുകയും ചിലരെ നിഷേധിക്കുകയും ചെയ്യുന്നു എന്നു പറയുകയും അങ്ങനെ അതിനിടയിൽ മറ്റൊരു മാർഗം സ്വീകരിക്കാനുദ്ദേശിക്കുകയുംചെ യ്യുന്നവരാരോ അവർ തന്നെയാകുന്നു യഥാർഥ കാഫിറുകൾ (സത്യ നിഷേധികൾ). കാഫിറുകൾക്ക്‌ അപമാനകരമായ ശിക്ഷ നാം ഒരുക്കി

വെച്ചിട്ടുണ്ട്‌“ (4:150, 151). ”അല്ലാഹുവിന്റെ അനുഗ്രഹം അവർ മനസ്സിലാക്കുകയും എന്നിട്ട്‌ അതിനെ നിഷേധിക്കുകയുമാണ്‌ ചെയ്യുന്നത്‌. അവരിൽ അധികപേരും കാഫിറു കൾ (സത്യനിഷേധികൾ/നന്ദികെട്ടവർ) ആകുന്നു“ (16:83). ”തീർച്ചയായും നാം തന്നെയാകുന്നു തൗറാത്ത്‌ അവതരിപ്പിച്ചിരിക്കു ന്നത്‌. അതിൽ മാർഗദർശനവും പ്രകാശവുമുണ്ട്‌. (അല്ലാഹുവിന്‌) കീഴ്​‍െ പ്പട്ട പ്രവാചകന്മാർ യഹൂദന്മാർക്ക്‌ അതിനനുസരിച്ച്‌ വിധി കൽപിച്ചുവ ന്നു. പുണ്യവാന്മാരും മതപണ്ഡിതന്മാരും (അങ്ങനെതന്നെ ചെയ്തു). കാരണം അല്ലാഹുവിന്റെ ഗ്രന്ഥത്തിന്റെ സംരക്ഷണം അവർക്ക്‌ ഏൽ പിക്കപ്പെട്ടിരുന്നു. അവരതിന്‌ സാക്ഷികളുമായിരുന്നു. അതിനാൽ നിങ്ങൾ ജനങ്ങളെ പേടിക്കാതെ എന്നെ മാത്രം ഭയപ്പെടുക. എന്റെ വചനങ്ങൾ നിങ്ങൾ തുച്ഛമായ വിലയ്ക്ക്‌ വിറ്റുകളയാതിരിക്കുക. അല്ലാഹു അവതരി പ്പിച്ചതനുസരിച്ച്‌ ആർ വിധിക്കുന്നില്ലയോ അവർതന്നെയാകുന്നു കാ ഫിറുകൾ“ (5:44). ”(നിയേ) പറയുക: കാഫിറുകളേ, നിങ്ങൾ ആരാധിച്ചുവരുന്നതിനെ ഞാൻ ആരാധിക്കുന്നില്ല. ഞാൻ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധ ​‍ിക്കുന്നവരല്ല. നിങ്ങൾ ആരാധിച്ചു വന്നതിനെ ഞാൻ ആരാധിക്കുവാൻ പോകുന്നില്ല. ഞാൻ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കാൻ പോകുന്നില്ല. നിങ്ങൾക്ക്‌ നിങ്ങളുടെ മതം, എനിക്ക്‌ എന്റെ മതവും“ (109: 1-6). ഈ വചനങ്ങളിൽനിന്നെല്ലാം നമുക്ക്‌ മനസ്സിലാവുന്നത്‌ ദൈവിക മാർ ഗദർശനം അംഗീകരിക്കാതെ സത്യത്തെ നിഷേധിക്കുകയും അതുവഴി അനുഗ്രഹദാതാവായ അല്ലാഹുവിനോട്‌ നന്ദികേട്‌ കാണിക്കുകയും ചെയ്യു ന്നവരെ കുറിക്കുവാൻ വേണ്ടിയാണ്‌ ഖുർആൻ കാഫിർ എന്നു പ്രയോ ഗിച്ചിരിക്കുന്നത്‌ എന്നാണ്‌. പടച്ചതമ്പുരാന്റെ അനുഗ്രഹങ്ങൾ അനുഭവി ക്കുകയും അതോടൊപ്പം അനുഗ്രഹദാതാവായ അല്ലാഹുവെ അംഗീകരി ക്കാതിരിക്കുകയും ചെയ്യുന്നവൻ കാഫിറാണ്‌. മനുഷ്യർക്കാവശ്യമായസംവിധ ​‍ാനങ്ങളെല്ലാം ഭൂമിയിൽ ചെയ്തുവെച്ച പടച്ചതമ്പുരാൻ നമ്മിൽ നിന്ന്‌ ആവശ്യപ്പെടുന്ന ഏകകാര്യമായ അവനെ മാത്രം ആരാധിക്കുന്ന തിൽനിന്ന്‌ വ്യതിചലിച്ച്‌ ആരാധന അർഹിക്കാത്ത സൃഷ്ടികളോട്‌ പ്രാർ ഥിക്കുന്നവൻ കാഫിറാണ്‌. സന്മാർഗം കാണിച്ചുതരാൻ വേണ്ടി പടച്ചത മ്പുരാൻ പറഞ്ഞയച്ച പ്രവാചകന്മാരെ അംഗീകരിക്കാതിരിക്കുന്നവൻ കാ ഫിറാണ്‌. സത്യാസത്യവിവേചകമായി പടച്ചതമ്പുരാൻ അവതരിപ്പിച്ച വേ ദഗ്രന്ഥങ്ങൾ അനുസരിച്ച്‌ ജീവിതം ചിട്ടപ്പെടുത്താത്തവൻ കാഫിറാണ്‌. സത്യത്തിന്റെ ശത്രുക്കളായി മാറിയ കാഫിറുകളാണ്‌ ദൈവികമായ പ്ര കാശത്തെ ഊതിക്കെടുത്താൻ ശ്രമിക്കുന്നത്‌.

അമുസ്ലിംകളെ നിർന്ധിച്ച്‌ മതപരിവർത്തനം ചെയ്യിക്കണമെന്നല്ലേ ഖുർആൻ അനുശാസിക്കുന്നത്‌?

അല്ല. അമുസ്ലിംകളെ നിർന്ധിച്ച്‌ മതപരിവർത്തനം ചെയ്യിക്കണമെ ന്ന്‌ അനുശാസിക്കുന്ന ഒരു വചനം പോലും ഖുർആനിലില്ല. നിർന്‌ ധ മതപരിവർത്തനം എന്ന ആശയത്തോടുതന്നെ ഖുർആൻ യോജിക്കു ന്നില്ല. ഇസ്ലാം എന്നാൽ സമർപ്പണം, സമാധാനം എന്നിങ്ങനെയാണർഥം. സർവശക്തന്‌ സ്വന്തം ജീവിതത്തെ സമർപ്പിക്കുന്നതുവഴി ഒരാൾ നേടിയെ ടുക്കുന്ന സമാധാനമാണ്‌ ഇസ്ലാം എന്ന്‌ പറയാം. ദൈവം തമ്പുരാന ​‍്‌ സ്വന്തത്തെ സമർപ്പിച്ചവനാണ്‌ മുസ്ലിം. ഒരാൾ മുസ്ലിമാവുകയെ ന്നാൽ ദൈവിക മാർഗനിർദേശങ്ങൾക്കനുസരിച്ച്‌ ജീവിതത്തെ പരിവർ ത്തിപ്പിക്കുകയെന്നാണർഥം. ഈ പരിവർത്തനത്തിന്റെ മുളപൊട്ടേണ്ടത്മന സ്സിലാണ്‌. മനുഷ്യമനസ്സുകളിൽ മാറ്റമുണ്ടാകാതെ മൗലികമായ യാതൊ രു പരിവർത്തനവും സാധ്യമല്ലെന്നതാണ്‌ ഖുർആനിന്റെ വീക്ഷണം. അതുകൊണ്ടുതന്നെ നിർ ന്ധിച്ച്‌ ഒരാളെയും മതത്തിൽ കൂട്ടുന്നതിനേ ​‍ാട്‌ അത്‌ യോജിക്കുന്നില്ല. സത്യവിശ്വാസത്തിലേക്ക്‌ കടന്നുവരുന്നതി നായി സ്വന്തം സമുദായത്തെ ഉൽബോധിപ്പിക്കുന്നതിനുവേണ്ടി കഠിനാ ധ്വാനം ചെയ്ത പ്രവാചകന്‌ (സ) സത്യനിഷേധികളുടെ നിലപാടിൽ മാ റ്റമൊന്നുമില്ലെന്ന്‌ മനസ്സിലായപ്പോൾ ഉണ്ടായ മനോവ്യഥയെ ചോദ്യം ചെയ്‌ തുകൊണ്ട്ഖുർആൻ പറയുന്നത്‌ കാണുക: “നിന്റെ രക്ഷിതാവ്‌ ഉദ്ദേ ശിച്ചിരുന്നുവെങ്കിൽ ഭൂമിയിലുള്ളവരെല്ലാം ഒന്നിച്ച്‌ വിശ്വസിക്കുമായിരുന്നു. എന്നിരിക്കെ ജനങ്ങൾ സത്യവിശ്വാസികളാകുവാൻ നീ അവരെ നിർ ന്ധിക്കുകയോ? (10:99). സത്യമതപ്രബോധനത്തിനായി നിയുക്തരായ പ്രവാചകന്മാരിൽ നി ക്ഷിപ്തമായിരുന്ന ബാധ്യത മതപ്രചാരണം മാത്രമായിരുന്നുവെന്നും നിർ ബന്ധിച്ച്‌ മതം മാറ്റുകയായിരുന്നില്ലെന്നുമുള്ള വസ്തുത ഖുർആൻ വ്യ ക്തമാക്കുന്നുണ്ട്‌: ”എന്നാൽ ദൈവദൂതന്മാരുടെ മേൽ സ്പഷ്ടമായ പ്ര ബോധനമല്ലതെ വല്ല ബാധ്യതയുമുണ്ടോ?“ (16:36). ”ഇനി അവർ തിരിഞ്ഞുകളയുകയാണെങ്കിൽ (നിയേ) നിന്നെ നാം അവരുടെ മേൽ കാവൽക്കാരനായി അയച്ചിട്ടില്ല. നിന്റെ മേൽ പ്രബോധ

നാധ്യത മാത്രമേയുള്ളൂ` (വി.ഖു 42:48). സത്യമതത്തിലേക്ക്‌ ജനങ്ങളെ ക്ഷണിക്കുകയല്ലാതെ അവരെ നിർ ന്ധിച്ച്‌ മാറ്റുന്നതിനുവേണ്ടി പ്രവാചകൻ പരിശ്രമിക്കേണ്ടതില്ലെന്ന്‌ ഖുർ ആൻ അദ്ദേഹത്തോട്‌ ആവർത്തിച്ചു പറയുന്നുണ്ട്‌“. പറയുക: സത്യം നി ങ്ങളുടെ രക്ഷിതാവിങ്കൽനിന്നുള്ളതാവുന്നു. അതിനാൽ ഇഷ്ടമുള്ളവർ വിശ്വസിക്കട്ടെ” (18:29). “അതിനാൽ (നിയേ) നീ ഉൽബോധിപ്പിക്കുക. നീ ഒരു ഉൽബോധ കൻ മാത്രമാകുന്നു. നീ അവരുടെ മേൽ അധികാരം ചെലുത്തേണ്ടവനല്ല” (88:21, 22) ചുരുക്കത്തിൽ പ്രവാചകന്മാരെല്ലാം സത്യമതപ്രബോധകർ മാത്രമായി രുന്നു. അന്തിമ പ്രവാചകനും തഥൈവ. ജനങ്ങളുടെ മുമ്പിൽ സത്യമേതെ ന്ന്‌ തുറന്നു കാണിക്കേണ്ട ഉത്തരവാദിത്തം മാത്രമേ അദ്ദേഹത്തിനു ണ്ടായിരുന്നുള്ളൂ. അന്തിമ പ്രവാചകനിലൂടെ പൂർത്തീകരിക്കപ്പെട്ട സത്യമ തത്തിന്റെ പ്രചാരണം ഉത്തരവാദിത്തമായി ഏൽപിക്കപ്പെട്ട സത്യവിശ്വാ സികളുടെ ബാധ്യതയും ഇതുമാത്രമാണ്‌. അസത്യത്തിൽനിന്ന്‌ സത്യ​‍െ ത്ത വേർതിരിച്ച്‌ മനസ്സിലാക്കിക്കൊടുക്കുകയെന്ന ബാധ്യത മാത്രം. മത ത്തിൽ നിർന്ധിച്ച്‌ ആളെ ചേർക്കുന്നതിന്‌ ഖുർആൻ ആരോടും ആവശ്യ പ്പെടുന്നില്ലെന്നു മാത്രമല്ല, നിർന്ധ മതപരിവർത്തനം ശരിയല്ലെന്ന നിലപാട്‌ അത്‌ പ്രഖ്യാപിക്കുകയും ചെയ്യുന്നു. “മതത്തിന്റെ കാര്യത്തിൽ ബലപ്രയോഗമേയില്ല. സന്മാർഗം ദുർമാർഗത്തിൽനിന്ന്‌ വ്യക്തമായി വേർ തിരിഞ്ഞുകഴിഞ്ഞിരിക്കുന്നു“ (2:256).

വിഗ്രഹാരാധനയെ ശക്തമായി വിലക്കുന്ന ഖുർആൻ അന്യമതസ്‌ഥരുടെ ആരാധനാമൂർത്തികളെ നശിപ്പിക്കുവാനല്ലേ മുസ്ലിംകളെപ്രേരിപ്പിക്കുന്നത്‌?

അല്ല. അന്യമതസ്ഥരുടെ ആരാധനാമൂർത്തികളെ നശിപ്പിക്കുവാൻ ആവ ശ്യപ്പെടുന്ന സൂക്തങ്ങളൊന്നുംതന്നെ ഖുർആനിലില്ല. മാത്രവുമല്ല. അമു സ്ലിംകൾ ആരാധിക്കുന്ന വസ്തുക്കളെ അവഹേളിക്കരുതെന്നാണ്‌ ഖുർ ആനിന്റെ അനുശാസന: ”അല്ലാഹുവിന്‌ പുറമെ അവർ വിളിച്ചു പ്രാർ ഥിക്കുന്നവരെ നിങ്ങൾ ശകാരിക്കരുത്‌“ (16:108). ഏകദൈവാരാധനയിലധിഷ്ഠിതമായ ഇസ്ലാം സൃഷ്ടിപൂജയെ വെറു ക്കുന്നുവെന്നത്‌ നേരാണ്‌. അതുകൊണ്ടുതന്നെ സൃഷ്ടിപൂജയുടെ നിര ർഥകതയെ വെളിപ്പെടുത്തുന്ന ഒട്ടനവധി സൂക്തങ്ങൾ ഖുർആനിലുണ്ട്‌. ഇവയെല്ലാം മനുഷ്യുദ്ധിയെ തൊട്ടുണർത്തുന്നവയാണ്‌. സൃഷ്ടിപൂജയു ടെ അധമത്വത്തിൽനിന്ന്‌ മാനവ സമുദായത്തെ മോചിപ്പിക്കുകയാണ്‌ ഖുർആനിന്റെ ലക്ഷ്യം. ആരാധനാ മൂർത്തികളെ നശിപ്പിച്ചതുകൊണ്ട്‌ മ നുഷ്യരാശി സൃഷ്ടിപൂജയിൽനിന്ന്‌ കരകയറുമെന്ന മൂഢധാരണയൊന്നും ഖുർആനിനില്ല. അതുകൊണ്ടുതന്നെ ഖുർആൻ നശിപ്പിക്കുവാൻ ശ്രമിക്കു ന്നത്‌ കല്ലുകളാലും മറ്റും നിർമിക്കപ്പെട്ട ആരാധനാമൂർത്തികളെയല്ല, മ നുഷ്യ മനസ്സുകളിൽ കൊത്തിവെക്കപ്പെട്ട വിഗ്രഹങ്ങളെയാണ്‌. ഈ വി ഗ്രഹ ധ്വംസനത്തിന്‌ ശക്തി പ്രയോഗിക്കുകയല്ല, യുക്തിയെ പ്രവർത്ത നക്ഷമമാക്കുകയാണ്‌ വേണ്ടതെന്ന്‌ ഖുർആനിന്റെ കർത്താവിന്‌ നന്നായി അറിയാം. അതുകൊണ്ടുതന്നെ ഖുർആൻ ചെയ്യുന്നത്‌ വിഗ്രഹാരാധ നക്കെതിരെ ജനങ്ങളെ ബോധവത്കരിക്കുകയാണ്‌. സൃഷ്ടിപൂജയെ ശക്തമായി വിമർശിക്കുന്നതോടൊപ്പംതന്നെ അത്ത രം ആരാധനാരീതികൾ സ്വീകരിച്ചിരുന്നയാളുകൾക്ക്‌ അതിന്‌ സ്വാതന്ത്ര്യം നൽകപ്പെടണമെന്നതാണ്‌ ഖുർആനിന്റെ കാഴ്ചപ്പാട്‌. പൂജിക്കപ്പെടുന്ന വസ്തുക്കളെയൊന്നും അവഹേളിക്കരുതെന്ന ഖുർആനിന്റെ അനുശാസന വ്യക്തമാക്കുന്നത്‌ അതാണ്‌. മദീനയിലെ സ്വന്തം പള്ളിയിൽ വെ ച്ചുപോലും നജ്‌റാനിൽനിന്നു വന്ന ക്രൈസ്തവർക്ക്‌ അവരുടെ ആരാ ധനകൾ നിർവഹിക്കാൻ അവസരം നൽകിയ പ്രവാചകൻ (സ) ഖുർആൻ അനുശാസിക്കുന്ന ആരാധനാ സ്വാതന്ത്ര്യത്തിന്റെ പ്രായോഗിക രൂപമാ ണ്‌ ലോകത്തിന്‌ കാണിച്ചുകൊടുത്തത്‌. ഇസ്ലാമിക ഭരണക്രമത്തിലാകട്ടെ, അന്യമതസ്ഥന്റെ ആരാധനാലയ ങ്ങളും മറ്റു മതചിഹ്നങ്ങളുമെല്ലാം സംരക്ഷിക്കുവാൻ രാഷ്ട്രം പ്രതി ജ്ഞാദ്ധമാണ്‌. നജ്‌റാനിലെ ക്രൈസ്തവരുമായി പ്രവാചകനുണ്ടാക്കിയ കരാറിൽനിന്ന്‌ ഇക്കാര്യം സുതരാം വ്യക്തമാണ്‌. അതിൽ നമുക്കിങ്ങ നെ വായിക്കാം: `നജ്‌റാനിലെ ക്രൈസ്തവർക്കും അവരോടൊപ്പം ജീവി ക്കുന്നവർക്കും അവരുടെ ജീവൻ, മതം, ഭൂമി, ധനം എന്നിവക്കും അവരി ൽ സന്നിഹിതരായവർക്കും അല്ലാത്തവർക്കും അവരുടെ നിവേദക സം ഘങ്ങൾക്കും കുരിശ്‌, ക്രൈസ്തവ ദേവാലയം തുടങ്ങിയ മത ചിഹ്ന ങ്ങൾക്കും അല്ലാഹുവിന്റെ അഭയവും അവന്റെ ദൂതൻ മുഹമ്മദിന്റെസം രക്ഷണ ബാധ്യതയുമുണ്ട്‌. ഇവയുടെ നിലവിലുള്ള അവസ്ഥയിൽ യാതൊ രു മാറ്റവും വരുത്തുന്നതല്ല. അവരുടെ പുരോഹിതനോ സന്യാസിയോ പരിപാലകനോ തൽസഥാനത്തുനിന്ന്‌ നീക്കം ചെയ്യപ്പെടുകയോ അവരു ടെ ഏതെങ്കിലും അവകാശങ്ങൾ ഹനിക്കപ്പെടുകയോ ഏതെങ്കിലുംമ തചിഹ്നങ്ങൾ മാറ്റപ്പെടുകയോ ഇല്ല`.

പ്രവാചകനുശേഷം ഖലീഫമാരും അവർക്കുശേഷം വന്ന മുസ്ലിം ഭ രണാധികാരികളുമെല്ലാം അന്യമതസ്ഥർക്ക്‌ ആരാധനാ സ്വാതന്ത്ര്യമനുവ ദിച്ചിരുന്നതായി അക്കാലത്തെ രേഖകളിൽനിന്ന്‌ വ്യക്തമായി മനസ്സിലാ ക്കാൻ കഴിയും. എന്നാൽ ഒരു രാഷ്ട്രം പൂർണമായി ഇസ്ലാമികമായിത്തീരുകയും വിഗ്രഹാ രാധകരായി ആരും തന്നെ അവശേഷിക്കാത്ത അവസ്ഥ സംജാതമാ കുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ ദുഷിച്ച ബഹുദൈവാരാധനയിലേ ക്ക്‌ മനുഷ്യരെ തിരിച്ചുവിടുന്ന വിഗ്രഹങ്ങളെയും ശവകുടീരങ്ങളെയും നശിപ്പിക്കാൻ പ്രവാചകൻ (സ) കൽപിച്ചതായി കാണുവാൻ കഴിയും. ജനങ്ങളെല്ലാം ഏകദൈവാരാധകരായി മാറിയതിനുശേഷമുളള ഒരു നട പടിയാണിത്‌. ഒരു ബഹുമതസമൂഹത്തിൽ മുസ്ലിം സ്വീകരിക്കേണ്ട നട പടിയല്ലെന്നർത്ഥം.

അമുസ്ലിംകളുമായി സ്നേഹന്ധം സ്ഥാപിക്കാൻ പാടില്ലെന്നും അവരെ മിത്രങ്ങളാക്കാൻ പാടില്ലെന്നും ഖുർആൻ അനുശാസിക്കുന്നുണ്ടല്ലോ. അത്‌ വർഗീയതയല്ലേ?

സത്യനിഷേധികളെ ഉറ്റ മിത്രങ്ങളാക്കുവാൻ പാടില്ലെന്ന വ്യക്തമായവി ലക്ക്‌ ഖുർആനിലുണ്ട്‌. ഏതാനും സൂക്തങ്ങൾ കാണുക: “സത്യവിശ്വാസികൾ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ മിത്രങ്ങളാക്കി വെക്കരുത്‌. അങ്ങനെ വല്ലവനും ചെയ്യുന്നപക്ഷം അ ല്ലാഹുവുമായി അവന്‌ യാതൊരു ബന്ധവുമില്ല; നിങ്ങൾ അവരോട്‌ കരു തലോടെ വർത്തിക്കുകയാണെങ്കിലല്ലാതെ. അല്ലാഹു അവനെപ്പറ്റി നിങ്ങൾ ക്ക്‌ താക്കീത്‌ നൽകുന്നു. അല്ലാഹുവിങ്കലേക്കത്രേ (നിങ്ങൾ) തിരിച്ചു ചെ​‍േ ല്ലണ്ടത്‌” (3:28). “സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരെയും നിങ്ങൾ ഉറ്റ മിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ അന്യോന്യം ഉറ്റമിത്രങ്ങളാ ണുതാനും. നിങ്ങളിൽനിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരി ക്കുന്നപക്ഷം അവനും അവരിൽപെട്ടവൻതന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേർവഴിയിലാക്കുകയില്ല, തീർച്ച“ (വി.ഖു. 5:51). ”അല്ലാഹുവും അവന്റെ ദൂതനും താഴ്മയുള്ളവരായിക്കൊണ്ട്‌ നമസ്‌ കാരം മുറപോലെ നിർവഹിക്കുകയും സകാത്ത്‌ നൽകുകയും ചെയ്യുന്ന സത്യവിശ്വാസികളും മാത്രമാകുന്നു നിങ്ങളുടെ ഉറ്റമിത്രങ്ങൾ“ (5:55). ”വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും സത്യവിശ്വാസി കളെയും മിത്രങ്ങളായി സ്വീകരിക്കുന്നുവെങ്കിൽ തീർച്ചയായും അല്ലാഹുവി ന്റെ കക്ഷിതന്നെയാണ്‌ വിജയം നേടുന്നവർ“ (5:56). ”സത്യവിശ്വാസികളേ, നിങ്ങൾക്ക്‌ മുമ്പ്‌ വേദഗ്രന്ഥം നൽകപ്പെട്ടവരിൽ നിന്ന്‌ നിങ്ങളുടെ മതത്തെ തമാശയും വിനോദവിഷയവുമാക്കിത്തീർത്ത വരെയും സത്യനിഷേധികളെയും നിങ്ങൾ ഉറ്റമിത്രങ്ങളായി സ്വീകരിക്കരു ത്‌. നിങ്ങൾ സത്യവിശ്വാസികളാണെങ്കിൽ അല്ലാഹുവെ സൂക്ഷിക്കുവിൻ“ (5:57). ”നിങ്ങളിൽ നമസ്കാരത്തിനായി വിളിച്ചാൽ, അവരതിനെ ഒരു തമാശ യും വിനോദവിഷയവുമാക്കിത്തീർക്കുന്നു. അവർ ചിന്തിച്ചു മനസ്സിലാ ക്കാത്ത ഒരു ജനവിഭാഗമായതുകൊണ്ടത്രെ അത്‌“ (5:58). ഏതു തരത്തിലുള്ള അമുസ്ലിംകളോടാണ്‌ മുസ്ലിംകൾ മൈത്രീ ന്ധം സ്ഥാപിക്കാൻ പാടില്ലാത്തത്‌ എന്ന്‌ ഖുർആൻതന്നെ വിശദീകരി ക്കുന്നു. ”ഹേ, സത്യവിശ്വാസികളേ, എന്റെ ശത്രുവും നിങ്ങളുടെ ശത്രുവും ആയിട്ടുള്ളവരോട്‌ സ്നേഹന്ധം സ്ഥാപിച്ചുകൊണ്ട്‌ നിങ്ങൾ അവരെമി​‍്ര തങ്ങളാക്കി വെക്കരുത്‌. നിങ്ങൾക്ക്‌ വന്നുകിട്ടിയിട്ടുള്ള സത്യത്തിൽ അവ ർ അവിശ്വസിച്ചിരിക്കയാണ്‌. നിങ്ങൾ നിങ്ങളുടെ രക്ഷിതാവായ അല്ലാഹു വിൽ വിശ്വസിക്കുന്നതിനാൽ റസൂലിനെയും നിങ്ങളെയും അവർ നാ ട്ടിൽനിന്ന്‌ പുറത്താക്കുന്നു. എന്റെ മാർഗത്തിൽ സമരം ചെയ്യുവാനും എന്റെ പ്രീതി തേടുവാനും നിങ്ങൾ പുറപ്പെട്ടിരിക്കയാണെങ്കിൽ (നി ങ്ങൾ അപ്രകാരം മൈത്രീന്ധം സ്ഥാപിക്കരുത്‌). നിങ്ങൾ അവരുമായി രഹസ്യമായി സ്നേഹന്ധം സ്ഥാപിക്കുന്നു. നിങ്ങൾ രഹസ്യമാ ക്കിയതും പരസ്യമാക്കിയതും ഞാൻ നല്ലവണ്ണം അറിയുന്നവനാണ്‌. നി ങ്ങളിൽനിന്ന്‌ വല്ലവനും അപ്രകാരം പ്രവർത്തിക്കുന്നപക്ഷം അവൻ നേർ മാർഗത്തിൽനിന്ന്‌ പിഴച്ചുപോയിരിക്കുന്നു“(60:1). ”അവർ നിങ്ങളെ കണ്ടുമുട്ടുന്നപക്ഷം അവർ നിങ്ങൾക്ക്‌ ശത്രുക്കളായി രിക്കും. നിങ്ങളുടെ നേർക്ക്‌ ദുഷ്ടതയും കൊണ്ട്‌ അവരുടെ കൈകളും നാവുകളും അവർ നീട്ടുകയും നിങ്ങൾ അവിശ്വസിച്ചിരുന്നെങ്കിൽ എന്ന്‌ അവർ ആഗ്രഹിക്കുകയും ചെയ്യും“ (60:2). ഇസ്ലാമിനെയും മുസ്ലിംകളെയും ശത്രുതയോടെ വീക്ഷിക്കുകയും നശിപ്പിക്കുവാനായി ഗൂഢതന്ത്രങ്ങൾ മെനയുകയും അല്ലാഹുവിൽ വിശ്വസി ച്ചതിനാൽ നാട്ടിൽനിന്ന്‌ മുസ്ലിംകളെ പുറത്താക്കുകയും ചെയ്യുന്ന അമുസ്ലിംകളുമായി, അവർ വേദക്കാരാകട്ടെ അല്ലാത്തവരാകട്ടെ, മൈ ത്രീന്ധം സ്ഥാപിക്കുന്നതിനെയാണ്‌ ഖുർആൻ വിലക്കുന്നത്‌. ഇത്ത

രം സത്യനിഷേധികളുമായി, ദൈവമാർഗത്തിൽ സമരം ചെയ്യുന്ന ഒരു മുസ്‌ ലിമിനും മൈത്രീന്ധം സ്ഥാപിക്കുവാനാവുകയില്ലെന്നുറപ്പാണ്‌. എ ന്നാൽ, ചില കപടവിശ്വാസികൾ രഹസ്യമായി ഇസ്ലാമിന്റെ ശത്രുക്ക ളുമായി ചങ്ങാത്തത്തിലാവുകയും മുസ്ലിംകളോട്‌ ഞങ്ങൾ നിങ്ങളോടൊ പ്പമാണ്‌ എന്ന്‌ നുണ പറയുകയും ചെയ്തിരുന്നു. അവരെക്കുറിച്ചാ ണ്‌, “നിങ്ങളിൽനിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരിൽപെട്ടവൻതന്നെയാണ്‌” (5:51) എന്ന്‌ ഖുർആൻ പറഞ്ഞിട്ടുള്ളത്‌.

ഇസ്ലാമിനോടോ മുസ്ലിംകളോടോ ശത്രുത പ്രകടിപ്പിക്കാത്ത അമുസ്ലിംകളുമായി മൈത്രീന്ധം സ്ഥാപിക്കുന്നതിനെക്കുറിച്ച ഖുർആനിക വിധിയെന്താണ്‌?

“മത കാര്യത്തിൽ നിങ്ങളോട്‌ യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളിൽനിന്ന്‌ നിങ്ങളെ പുറത്താക്കാതിരിക്കുകയു ചെയ്യുന്നവരെസംന ​‍്ധിച്ചിടത്തോളം നിങ്ങൾ അവർക്ക്‌ നന്മ ചെയ്യുന്നതിൽനിന്ന്‌ നി ങ്ങളവരോട്‌ നീതി കാണിക്കുന്നതിൽനിന്നും അല്ലാഹു നിങ്ങളെ വിലക്കു ന്നില്ല. തീർച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു” (ഖുർആൻ 60:8). “മതകാര്യത്തിൽ നിങ്ങളോട്‌ യുദ്ധം ചെയ്യുകയും നിങ്ങളുടെ വീടുകളി ൽനിന്ന്‌ നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കുന്നതിൽ പ രസ്പരം സഹകരിക്കുകയും ചെയ്തവരെ സംന്ധിച്ചുമാത്രമാണ്‌ അവ രോട്‌ മൈത്രി കാണിക്കുന്നത്‌ അല്ലാഹു നിരോധിക്കുന്നത്‌. വല്ലവരും അവരോട്‌ മൈത്രീന്ധം പുലർത്തുന്നപക്ഷം അവർ തന്നെയാകുന്നു അക്രമകാരികൾ“ (60:9). അമുസ്ലിംകളെ മിത്രങ്ങളാക്കരുത്‌ എന്ന്‌ അനുശാസിക്കുന്നത്‌ ഇസ്ലാ മിനെയും മുസ്ലിംകളെയും നശിപ്പിക്കുന്നതിനുവേണ്ടി തന്ത്രങ്ങൾ ആവി ഷ്കരിച്ച്‌ നടപ്പാക്കുന്നവരെ ഉദ്ദേശിച്ചുകൊണ്ടാണെന്ന വസ്തുത, ഈസൂ ക്തത്തിൽനിന്ന്‌ സുതരാം വ്യക്തമാണ്‌. സാധാരണക്കാരായ അമുസ്‌ ലിംകളുമായി സ്നേഹന്ധം സ്ഥാപിക്കുന്നതുകൊണ്ട്‌ അത്‌ മതത്തി ന്‌ ഹാനികരമാകാത്തിടത്തോളം എന്തെങ്കിലും കുഴപ്പമുണ്ടെന്ന്‌ ഖുർആൻ
പരാമർശിക്കുന്നില്ല.

വിമതസ്ഥരുമായുള്ള വൈവാഹിക ബന്ധം ഖുർആൻ വിലക്കുന്നുണ്ടല്ലോ. ഇത്‌ വർഗീയതയല്ലേ?

ബഹുദൈവ വിശ്വാസികളുമായി യാതൊരുവിധ വൈവാഹിക ന്‌ ധവും പാടില്ലെന്ന്‌ ഖുർആൻ നിഷ്കർഷിക്കുന്നുണ്ട്‌. ”ബഹുദൈവ വിശ്വാസിനികളെ അവർ വിശ്വസിക്കുന്നതുവരെ നിങ്ങൾ വിവാഹം കഴിക്കരുത്‌. സത്യവിശ്വാസിനിയായ ഒരടിമസ്ത്രീയാണ്‌ ബഹുദൈ വവിശ്വാസിനിയേക്കാൾ നല്ലത്‌. അവൾ നിങ്ങൾക്ക്‌ കൗതുകം ജനി പ്പിച്ചാലും ശരി. ബഹുദൈവവിശ്വാസികൾക്ക്‌ അവർ വിശ്വസിക്കുന്നതുവരെ നിങ്ങൾ വിവാഹം കഴിപ്പിച്ചുകൊടുക്കുകയും ചെയ്യരുത്‌. സത്യവിശ്വാസി യായ ഒരടിമയാണ്‌ ബഹുദൈവവിശ്വാസിയേക്കാൾ നല്ലത്‌. അവൻ നി ങ്ങൾക്ക്‌ കൗതുകം ജനിപ്പിച്ചാലും ശരി. അക്കൂട്ടർ നരകത്തിലേക്കാണ്‌ ക്ഷണിക്കുന്നത്‌. അല്ലാഹുവാകട്ടെ അവന്റെ ഹിതമനുസരിച്ച്‌ സ്വർഗ ത്തിലേക്കും പാപമോചനത്തിലേക്കും ക്ഷണിക്കുന്നു. ജനങ്ങൾ ശ്രദ്ധിച്ച്മന സ്സിലാക്കാൻ വേണ്ടി തന്റെ തെളിവുകൾ അവർക്ക്‌ വിവരിച്ചുകൊടു ക്കുകയും ചെയ്യുന്നു“ (2:221). വൈവാഹികന്ധം കേവലം ശാരീരികന്ധത്തിൽ മാത്രം അധിഷ്‌ ഠിതമായ ഒരു കൂട്ടുകെട്ടല്ല. നിഷ്കളങ്ക സ്നേഹവും പരസ്പര ബഹുമാന വും നിലനിൽക്കുമ്പോൾ മാത്രമേ വൈവാഹികജീവിതം സാർഥകമാ വൂ. സ്ത്രീ-പുരുഷന്ധത്തെ ഖുർആൻ ഉപമിച്ചിരിക്കുന്നത്‌ വസ്ത്ര​‍േ ത്താടാണ്‌. ”അവർ നിങ്ങൾക്കൊരു വസ്ത്രമാകുന്നു. നിങ്ങൾ അവർ ക്കുമൊരു വസ്ത്രമാകുന്നു“ (2:187). ഇണകൾ തമ്മിൽ നിലനിൽക്കേണ്ട അടുപ്പവും പാരസ്പര്യവും വ്യക്തമാക്കുന്നതാണ്‌ ഈ ഉപമ. സന്യാസത്തെ അടിസ്ഥാന നയമായി അംഗീകരിച്ചിട്ടുള്ള മതങ്ങളിൽ നിന്ന്‌ വ്യത്യസ്തമായി വൈവാഹിക ജീവിതം ഒരു മതാധ്യതയായാ ണ്‌ ഇസ്ലാം കാണുന്നത്‌. `വിവാഹിതനായവൻ മതത്തിന്റെ പകുതി പൂർ ത്തിയാക്കിയിരിക്കുന്നു`വെന്നാണ്‌ മുഹമ്മദ്‌ നബി(സ) പഠിപ്പിച്ചത്‌. വൈവാഹിക ജീവിതത്തിൽ കൃത്യമായി പാലിക്കപ്പെടേണ്ട വിധിവില ക്കുകൾ ഖുർആനും നിചര്യയും പഠിപ്പിക്കുന്നുണ്ട്‌. ധാർമികതയിൽ അധിഷ്ഠി തമായ ലൈംഗികജീവിതത്തിനും ഈ നിയമനിർദേശങ്ങൾ പാലി​‍േ ക്കണ്ടത്‌ അനിവാര്യമാണ്‌. ഒരു മുസ്ലിമിന്‌ ഇവയിൽനിന്ന്‌ വ്യതിചലി ക്കാനാവില്ല. ബഹുദൈവവിശ്വാസത്തിന്‌ പ്രാമാണികമായ അടിത്തറയില്ല. അതുകൊ ണ്ടുതന്നെ കാലദേശത്തിനനുസരിച്ച്‌ ബഹുദൈവവിശ്വാസത്തിന്റെ രൂ പഭാവങ്ങളിൽ മാറ്റമുണ്ടാവും. ഇതുപോലെതന്നെയാണ്‌ ബഹുദൈവവിശ്വ ​‍ാസിയുടെ ആചാരാനുഷ്ഠാനങ്ങളും ധാർമിക നിർദേശങ്ങളുമെല്ലാം. ദൈവപ്രോക്തമായ ധാർമിക വിധിവിലക്കുകൾ അനുസരിക്കുവാൻ ബാ ധ്യസ്ഥനായ മുസ്ലിമിനെ സംന്ധിച്ചിടത്തോളം മനുഷ്യ നിർമിതങ്ങ

ളായ വിധിവിലക്കുകൾ അംഗീകരിക്കാനാവില്ല; അത്‌ തന്റെ മതവിശ്വാസ ത്തെ ബാധിക്കുമ്പോൾ വിശേഷിച്ചും. തന്റെ പങ്കാളി പിന്തുടരുന്ന ധാർ മിക ജീവിതം തന്റെ ആദർശത്തിന്‌ തികച്ചും വിരുദ്ധമാകുന്നത്‌ മുസ്ലിമി ന്റെ മതജീവിതത്തെ പ്രതികൂലമായി ബാധിക്കും. വ്യഭിചാരത്തെ മതാചാരമായി കാണുന്ന മതസമൂഹങ്ങളുണ്ട്‌. ഗ്രീസിലെ ഹെറ്റൈറകളും ഇന്ത്യയിലെ ദേവദാസികളും മതപരമായി അടിച്ചേൽ പിക്കപ്പെട്ട വേശ്യാവൃത്തി ചെയ്യാൻ വിധിക്കപ്പെട്ടവരായിരുന്നു. കന്യകയു ടെയോ പിതാവിന്റെയോ സമ്മതമില്ലെങ്കിൽകൂടി ഇഷ്ടപ്പെട്ട സ്ത്രീയെ തട്ടിക്കൊണ്ടുവന്ന്‌ വിവാഹം ചെയ്യാമെന്നാണ്‌ മനുസ്മൃതിയുടെ വി ധി. ക്ഷത്രിയന്‌ അനുവദനീയമായ ഇത്തരം വിവാഹത്തിനാണ്‌ രാക്ഷ സം എന്നു പറയുന്നത്‌ (മനുസ്മൃതി 3:26). വിവാഹത്തിനു മുമ്പ്‌ പലരുമാ യും ലൈംഗികന്ധത്തിലേർപ്പെട്ട്‌ ഇതിൽ ഉണ്ടാകുന്ന കുഞ്ഞിന്‌ ആര ​‍ുടെ മുഖഛായയാണോ അയാളെ ഭർത്താവായി സ്വീകരിക്കുന്ന സമ്പ്ര ദായം മക്കയിലെ ബഹുദൈവവിശ്വാസികൾക്കിടയിൽ നിലനിന്നിരുന്നു. താന്ത്രികമതത്തിൽ സംഘരതി മോക്ഷത്തിനുവേണ്ടിയുള്ള ഒരു ആത്മീയാന ​‍ുഷ്ഠാനമാണ്‌. ഈ രൂപത്തിലുള്ള ധാർമിക നിയമങ്ങൾ സ്വീകരിച്ചിരു ന്ന ബഹുദൈവവിശ്വാസികളുടെ സമൂഹങ്ങളിൽനിന്ന്‌ തന്റെ ഇണയെ തെരഞ്ഞെടുക്കുന്ന ഒരു മുസ്ലിമിന്‌ സ്വന്തം മതമനുസരിച്ച്‌ ജീവി ക്കുക ദുഷ്കരമായിരിക്കുമെന്നതിൽ സംശയമില്ല. ബഹുദൈവവിശ്വാസികളുമായി വൈവാഹികന്ധത്തിൽ ഏർപ്പെടു ന്നത്‌ ഖുർആൻ അനുവദിച്ചിരുന്നുവെങ്കിൽ അത്‌ മുസ്ലിംകൾക്ക്‌ ഏറെ പ്രയാസം സൃഷ്ടിക്കുമായിരുന്നു. സംഘരതി ഒരു മതാനുഷ്ഠാനമായിസ്വീ കരിക്കുന്ന ഒരു താന്ത്രിക സ്ത്രീയെ അവളുടെ മതമനുസരിച്ചുകൊ ണ്ട്‌ ജീവിക്കുവാൻ അനുവദിച്ചുകൊണ്ട്‌ എങ്ങനെയാണ്‌ ഒരു മുസ്ലിമിന്‌ ഇണയായി വെച്ചുകൊണ്ടിരിക്കുവാൻ കഴിയുക? ഒന്നുകിൽ അവളുടെ മ തസ്വാതന്ത്ര്യത്തെ ഹനിക്കണം, അല്ലെങ്കിൽ അവന്റെ മതത്തിന്‌ വിരുദ്ധ മായി അവൻ പ്രവർത്തിക്കണം. ഇത്തരം വിഷമസന്ധികൾ ഒഴിവാക്കാൻ കൂടിയായിരിക്കണം സർവശക്തനായ പടച്ചതമ്പുരാൻ ബഹുദൈവവിശ്വാസി കളുമായി യാതൊരുവിധ വൈവാഹിക ബന്ധവും മുസ്ലിമിന്‌ പാടി​‍െ ല്ലന്ന്‌ നിഷ്കർഷിച്ചത്‌. വ്യക്തമായ ധാർമിക നിർദേശങ്ങളും അവയ്ക്ക്‌ പ്രാമാണികമായ പിൻലവുമുള്ള വേദക്കാരിൽനിന്ന്‌ ഇണയെ സ്വീകരിക്കാൻ മുസ്ലിമിനെ ഖുർആൻ അനുവദിക്കുന്നുമുണ്ട്‌. യഹൂദന്മാരായിരുന്നാലും ക്രൈസ്‌ തവരായിരുന്നാലും അവർക്ക്‌ അനുസരിക്കപ്പെടേണ്ടതായ ഒരു വേദഗ്രന്‌ ഥവും അതുപ്രകാരമുള്ള ധാർമിക നിർദേശങ്ങളുമുണ്ടല്ലോ. പ്രസ്തുത നിർദേശങ്ങളാവട്ടെ ഇസ്ലാമിക നിർദേശങ്ങൾക്ക്‌ ഏകദേശം സമാനമാ ണ്‌ താനും. അതുകൊണ്ടായിരിക്കണം വേദക്കാരിയെ വിവാഹം ചെയ്യാൻ

കൂടുതൽ അറിയാൻ

  • കൂടുതലറിയാൻ:
  • ഡയറക്ടർ
  • നിച്ച് ഓഫ് ട്രൂത്ത്
  • കലാഭവൻ റോഡ്കൊച്ചിൻ - 682 018
  • ഫോൺ: 0484 - 2367810, 2352421
  • ഫാക്സ്: 0484 - 2380746
  • Website: www.nicheoftruth.org
  • മറ്റു സൈറ്റുകൾ>>
  • www.nicheofpeace.com, www.sthreeonline.net, www.ponkavanam.com, www.salafivoice.com 
  •  
  • E-mail: islam@nicheoftruth.org

No comments:

Post a Comment