ഖുർആൻ സ്വയം ദൈവികമാണെന്ന് അവകാശപ്പെടുന്നുണ്ടോ?
അതെ. വിശുദ്ധ ഖുർആൻ സ്വയംതന്നെ ദൈവികമാണെന്ന വസ്തുത ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്. "ഈ ഗ്രന്ഥത്തിെൻറ അവതരണം സർവലോക രക്ഷിതാവിങ്കൽനി ന്നാകുന്നു. ഇതിൽ യാതൊരു സംശയവുമില്ല" (32:2). "തീർച്ചയായും ഇത് ലോക രക്ഷിതാവ് അവതരിപ്പിച്ചതുതന്നെയാ കുന്നു" (26:192) "പ്രതാപിയും കരുണാനിധിയുമായിട്ടുള്ളവൻ അവതരിപ്പിച്ചതത്രേ ഇത്" (36:5) മറ്റു വേദങ്ങളും ദൈവികമാണെന്ന് അവകാശപ്പെടുന്നില്ലേ? ഇല്ല. മറ്റു വേദഗ്രന്ഥങ്ങളൊന്നുംതന്നെ സ്പഷ്ടവും വ്യക്തവുമായി അവ ദൈവികമാണെന്ന് സ്വയം പ്രഖ്യാപിക്കുന്നില്ല.
2. തിമോത്തെയോസ് 3:16-ൽ ബൈബിൾ ദൈവവചനമാണെന്ന് പറയുന്നുണ്ടല്ലോ. ഇതിെൻറ വിവക്ഷയെന്താണ്?
"യേശുക്രിസ്തുവിലുള്ള ഈ വിശ്വാസത്തിലൂടെ രക്ഷപ്രാപിക്കാൻ നിെ ന്ന പ്രബോധിപ്പിക്കുന്ന വിശുദ്ധ ലിഖിതങ്ങൾ ബാല്യം മുതലേ നിനക്കു പരിചയമുണ്ടല്ലോ. വിശുദ്ധ ലിഖിതങ്ങളെല്ലാം ദൈവനിവേശിതമാണ്; പഠി പ്പിക്കാനും ശാസിക്കാനും തെറ്റുതിരുത്താനും നീതിയിലുള്ള പരിശീലനത്തി നും അത് ഉപകരിക്കുന്നു" (2 തിമൊത്തെയോസ് 3:15-16). ഇവിടെ, പൗലോസ് വിശുദ്ധ ലിഖിതങ്ങളെന്ന് പറഞ്ഞത് ബൈബിൾ പുസ്തകങ്ങളെക്കുറിച്ചാണെങ്കിൽ മാത്രമേ ബൈബിൾ ദൈവനിവേശിതമാണെ ന്ന് അതുതന്നെ അവകാശവാദം ഉന്നയിച്ചുവേന്ന് പറയാനാകൂ. എന്നാൽ, വസ്തുത അതല്ല. ബൈബിൾ പുതിയ നിയമത്തിൽ സ്വീകരി ക്കപ്പെട്ടിരിക്കുന്ന ഇരുപത്തിയേഴ് പുസ്തകങ്ങളിൽ ആദ്യമായി രചി ക്കപ്പെട്ടവ പൗലോസിെൻറ ലേഖനങ്ങളാണ്. ക്രിസ്താബ്ദം 40-നും 60-നുമി ടയിലാണ് അവ രചിക്കപ്പെട്ടതെന്നാണ് പണ്ഡിതാഭിപ്രായം. പൗലോസി െൻറ ലേഖനങ്ങളൊഴിച്ച് മറ്റു പുതിയ നിയമഗ്രന്ഥങ്ങളെല്ലാം രചി ക്കപ്പെട്ടിരിക്കുന്നത് ക്രിസ്താ്ദം 65-നും 150-നുമിടക്കാണ്. മുകളിൽ ഉദ്ധരി ച്ചിരിക്കുന്ന വചനം ശ്രദ്ധിക്കുക. പൗലോസ് ഇവിടെ പരാമർശിക്കുന്നത് തിമൊത്തെയോസിന് പരിചയമുള്ള ഏതോ വിശുദ്ധ ലിഖിതങ്ങളെയാണ്. ആ ലിഖിതങ്ങൾ പൗലോസിെൻറ ലേഖനങ്ങൾക്കുമുമ്പേ പ്രചാരത്തിലു ള്ളവയാണെന്നാണ് അദ്ദേഹത്തിെൻറ ശൈലിയിൽനിന്ന് മനസ്സിലാവുന്നത്. പുതിയ നിയമത്തിലാവട്ടെ, പൗലോസിെൻറ ലേഖനത്തിന് മുമ്പ് രചി ക്കപ്പെട്ട ഒരു ലിഖിതവുമില്ലെന്നുറപ്പാണ്. അപ്പോൾ പിന്നെ, ദൈവനിവേശി തമായ വിശുദ്ധ ലിഖിതങ്ങൾ എന്നു പൗലോസ് പരിചയപ്പെടുത്തിയത്ബൈബ ിളിലുള്ള ഏതെങ്കിലും പുസ്തകത്തെയാണെന്ന് കരുതുന്നതിൽ ന്യായമില്ല. ബൈബിളിലെ പുതിയനിയമപുസ്തകങ്ങൾ രചിക്കപ്പെടുന്നതി നു മുമ്പ് നിലനിന്നിരുന്ന ഏതോ ലിഖിതങ്ങളെയാണ് പൗലോസ് ഇവിടെ പരാമർശിക്കുന്നത് എന്നുറപ്പാണ്. അപ്പോൾ ഈ വചനമെങ്ങനെ ദൈവി കമാണെന്ന ബൈബിളിെൻറ അവകാശവാദമാകും? ഇത് ബൈബിളിന്റെഅവകാശവാദമല്ല. ബൈബിളിലില്ലാത്ത ഏതോ ലിഖിതങ്ങളെക്കുറിച്ച പൗലോ സിന്റെ പരാമർശം മാത്രമാണത്. പ്രസ്തുത ലിഖിതങ്ങളാകട്ടെ ഇന്ന് ഉപലബ്ധമല്ലതാനും.
ദൈവികമാണെന്ന സ്വയം അവകാശവാദം കൊണ്ടുമാത്രം ഒരു ഗ്രന്ഥംദൈവികമാകുമോ?
ഇല്ല. ദൈവിക മാെ ണന്ന് അവകാശ പ്പെടുന്ന ഏെ താര ു ഗ്രന്ഥ വും അതിെ ൻറ ദൈവികത തെളിയിക്കേണ്ടതുണ്ട്. എന്നാൽ, ഒരു ഗ്രന്ഥം ദൈവി കമാണെങ്കിൽ അത് സ്വയമോ അതല്ലെങ്കിൽ അതുമായി വന്ന പ്രവാ ചകനോ പ്രസ്തുത വാദം ഉന്നയിക്കേണ്ടതുണ്ടെന്നത് പ്രാഥമികമായ ഒരു കാര്യമാകുന്നു. ഗ്രന്ഥം സ്വയമോ അതുമായി വന്ന വ്യക്തിയോ അത്ദൈവി കമാണെന്ന അവകാശവാദം ഉന്നയിക്കാത്തിടത്തോളം മറ്റാർക്കും ആ വാദം ഉന്നയിക്കാൻ അവകാശമില്ലെന്നതാണ് യാഥാർഥ്യം. ഗ്രന്ഥത്തിെ ൻറ അനുയായികൾ അത് ദൈവികമാണെന്നു പറയുമ്പോൾ ആ ഗ്രന് ഥമോ അതുമായി വന്ന വ്യക്തിയോ ഉന്നയിച്ച വാദത്തിനുള്ള സാക്ഷ്യംമാ്ര തമേ ആകുന്നുള്ളൂ. വാദം നിലനിൽക്കുന്നില്ലെങ്കിൽ സാക്ഷ്യം അപ്രസക്തമാണല്ലോ. ഖുർആനൊഴിച്ച് മറ്റു വേദഗ്രന്ഥങ്ങളുടെയെല്ലാം സ്ഥിതിയിതാണ്. അവയൊന്നും സ്വയം ദൈവികമാണെന്ന് അവകാശപ്പെടുന്നില്ല. അവയുടെ അനുയായികൾ അവയിൽ ദൈവികത ആരോപിക്കുകയാണ് ചെയ്യു ന്നത്. തർക്കശാസ്ത്ര പ്രകാരം തികഞ്ഞ അസംന്ധമാണിത്. വിവരമു ള്ളവരുടെ പരിഗണനക്കുപോലും വരേണ്ടതില്ലാത്ത സംഗതി. വാദമില്ലാത്തകേസിൽ പ്രത്യക്ഷപ്പെടുന്ന സാക്ഷികളെപ്പോലെ അവഗണിക്കപ്പെടേണ്ട കാര്യം മാത്രമാണിത്. ഖുർആനിെൻറ അവസ്ഥ ഇതല്ല. അത് സ്വയം ദൈവികമാണെന്ന് പ്രഖ്യാപിക്കുന്നു. അതിനാൽ ഒരു വാദം നിലനിൽക്കുന്നു. ഇനി ഈ വാ ദത്തിൽ എത്രത്തോളം കഴമ്പുണ്ട് എന്നു പരിശോധിക്കപ്പെടണം. പ്രസ് തുത പരിശോധനക്ക് ഒരു അർഥമുണ്ട്. സ്വയം ദൈവികമാണെന്ന് പറയാ ത്ത ഗ്രന്ഥങ്ങളുടെ ദൈവികത പരിശോധിക്കുന്നതുപോലെ നിരർഥകമല്ല അത്.
No comments:
Post a Comment