പ്രവാചക പത്നിയായ ഖദീജ (റ)യുടെ ബന്ധുവും ക്രിസ്ത്യാനിയു മായിരുന്ന വറഖത്തുബ്നു നൗഫൽ പറഞ്ഞുകൊടുത്ത് എഴുതിയ താണ് ഖുർആനിലെ ചരിത്രകഥകളെന്ന ആരോപണത്തെക്കുറിച്ച് എന്ത് പറയുന്നു?
മുഹമ്മദ് (സ) നബിക്ക് വഹ്‌യ് കിട്ടിയശേഷം അദ്ദേഹത്തെ പ ത്നി ഖദീജ (റ) തന്റെ ബന്ധുവായ വറഖത്തുബ്നു നൗഫലിന്റെ അടുക്കലേക്ക് കൊണ്ടുപോയതായി പറയുന്ന സഹീഹുൽ ബുഖാരിയി ലെ രണ്ട് ഹദീസുകളുടെ വെളിച്ചത്തിലാണ് ഇസ്ലാം വിമർശകന്മാ ർ വറഖയാവാം മുഹമ്മദി(സ)ന് ബൈബിളിലെ വിവരങ്ങൾ പറഞ്ഞുകൊ ടുത്തതെന്ന് സമർത്ഥിക്കുന്നത്. പ്രസ്തുത ഹദീസുകൾ കാണുക: ആയിശ (റ) പറയുന്നു: “നബി തിരുമേനി (സ)ക്ക് തുടക്കത്തിൽ ലഭിച്ച ദൈവിക സന്ദേശങ്ങളുടെ ആരംഭം ഉറക്കത്തിൽ ദൃശ്യമാകുന്ന നല്ല സ്വപ്നങ്ങളായിരുന്നു. അവിടുന്ന് കാണുന്ന എല്ലാ സ്വപ്നങ്ങളും പ്രഭാതോദയം പോലെ സ്പഷ്ടമായി പുലർന്നുകൊണ്ടേയിരുന്നു. പി ന്നീട് തിരുമേനിക്ക് ഏകാന്തവാസം പ്രിയങ്കരമായിത്തോന്നി. അങ്ങനെ ഏതാനും രാത്രികൾ ഹിറാഗുഹയിൽ ഏകാന്തവാസം അനുഷ്ഠിച്ചു. 126 127 ഖുർആനിന്റെ മൗലികതആ രാത്രികൾക്കുള്ള ആഹാരപദാർത്ഥങ്ങളുമായി ഗുഹയിലേക്ക്പേ ാകും. കുറെ രാത്രി ആരാധനയിൽ മുഴുകി അവിടെ കഴിച്ചുകൂട്ടും. പിന്നെ ഖദീജാ (റ)യുടെ അടുക്കലേക്ക് തിരിച്ചുവരും. വീണ്ടും ആഹാ രപദാർത്ഥങ്ങൾ തയ്യാറാക്കി പുറപ്പെടും. ഹിറാ ഗുഹയിൽവെച്ച് തിരു മേനിക്ക് സത്യം വന്നുകിട്ടുന്നതുവരെ ഈ നില തുടർന്നുപോന്നു. അങ്ങനെ മലക്ക് തിരുമേനി (സ)യുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. “വാ യിക്കുക” എന്ന് പറഞ്ഞു. നബി (സ) പ്രതിവചിച്ചു. എനിക്ക് വളരെ വിഷമം അനുഭവപ്പെട്ടു. അനന്തരം എന്നെ വിട്ട് വീണ്ടും “വായിക്കു ക” എന്ന് കൽപിച്ചു. വായിക്കാൻ അറിയില്ലെന്ന് ഞാൻ അപ്പോഴും മറുപടി നൽകി. മലക്ക് എന്നെ പിടിച്ച് ശക്തിയായി ആശ്ളേഷിച്ചു. എനിക്ക് വളരെ വിഷമം തോന്നി. പിന്നീട് എന്നെ വിട്ടശേഷം “വായി ക്കുക” എന്ന് പറഞ്ഞു. എനിക്ക് വായന അറിയില്ലായെന്ന് പിന്നെ യും ഞാൻ പറഞ്ഞപ്പോൾ മൂന്നാമതും മലക്ക് എന്നെ പിടിച്ച് ശക്തിയോ ടെ ആശ്ളേഷിച്ചു. അനന്തരം എന്നെ വിട്ടിട്ട് പറഞ്ഞു: “സ്രഷ്ടാവാ യ നിന്റെ രക്ഷിതാവിന്റെ നാമത്തിൽ വായിക്കുക. മനുഷ്യനെ അവൻ ഭ്രൂണത്തിൽനിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക, നിന്റെ രക്ഷിതാവ് അത്യുദാരനത്രെ” ഉടനെ പിടക്കുന്ന ഹൃദയത്തോടെ ഈ സന്ദേശവുമായി തിരുമേനി (സ) മടങ്ങി. ഖുവൈലിദിന്റെ മകൾ ഖദീജയുടെ അടുക്കൽ കയറിച്ചെന്ന് പുതച്ചുതരിക, പുതച്ചുതരിക എന്ന് അവിടുന്ന് അഭ്യർത്ഥിച്ചു. അവർ പുതച്ചുകൊടുത്തു. ആ ഭയം നിശ്ശേഷം നീങ്ങിയപ്പോൾ നടന്ന സംഭവങ്ങളെല്ലാം ഖദീജാ ബീവിയെ ധരിപ്പിച്ചു. തന്റെ ജീവന് എന്തെങ്കിലും ആപത്ത് സംഭവി ക്കുമോ എന്ന് ഭയപ്പെടുന്നതായി അദ്ദേഹം അവരോട് പറഞ്ഞു. അപ്പോൾ ഖദീജ പറഞ്ഞു: ഇല്ല, അല്ലാഹുവാണെ സത്യം. അവൻ അങ്ങയെ ഒരിക്കലും അപമാനിക്കുകയില്ല. താങ്കൾ കുടുംബബന്ധം പുലർത്തുന്നു. പരാശ്രയരുടെ ഭാരം ചുമക്കുന്നു. അഗതികൾക്ക്സ്വയം അധ്വാനിച്ച് സഹായം ചെയ്തുകൊടുക്കുന്നു. അതിഥികളെ സൽക്കരിക്കുന്നു. വിപൽഘട്ടങ്ങളിൽ ശരിയായ സഹായം നൽകു ന്നു. പിന്നീട് തിരുമേനി (സ)യെയും കൂട്ടി ഖദീജ (റ) തന്റെ പിതൃവ്യപ ുത്രനായ വറഖത്ത്ബ്നു നൗഫലിബ്നി അസദിബ്നി അബ് ദിൽ ഉസ്സയുടെ അടുക്കലേക്ക് ചെന്നു. വറഖത്ത് അജ്ഞാനകാലത്ത് ക്രിസ്ത്യാനിയായവനും ഹിബ്രു ഭാഷയിൽ എഴുതാൻ പഠിച്ചവനുമായി രുന്നു. തന്നിമിത്തം അദ്ദേഹം സുവിശേഷത്തിൽനിന്ന് ചില ഭാ ഗങ്ങൾ ഹിബ്രുവിൽ എഴുതിയെടുക്കാറുണ്ടായിരുന്നു. അദ്ദേഹംവയോ വൃദ്ധനായി കൺകാഴ്ച തന്നെ നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. ഖദീജ (റ) പറഞ്ഞു: “പിത ൃവ ്യപ ു്ര താ താങ്ക ളുെ ട സഹോദ ര പുത്രന്റെ വിശേഷങ്ങൾ ഒന്ന് ശ്രദ്ധിക്കുക”. വറഖത്ത് ചോദിച്ചു: “എന്റെ സഹോദര പുത്രാ നീ എന്താണ് ദർശിച്ചത്?” കണ്ടകാഴ്ചകളെല്ലാം തിരുമേനി (സ) വറഖത്തിനെ അറിയിച്ചു. വറഖത്ത് പറഞ്ഞു: ഇത് അല്ലാഹു മൂസാ (അ)യുടെ അടുക്കലേക്ക് അയച്ചിരുന്ന അതേ നന്മ യുടെ രഹസ്യ സന്ദേശവാഹകനാണ്. താങ്കൾ മതപ്രബോധനംചെ യ്യുന്ന സന്ദർഭത്തിൽ ഞാനൊരു യുവാവായിരുന്നെങ്കിൽ! താങ്കളെ സ്വദേശത്ത് നിന്ന് സ്വജനത ബഹിഷ്കരിക്കുന്ന ഘട്ടത്തിൽ ഞാനൊരു യുവാവായിരുന്നുവെങ്കിൽ!!“ തിരുമേനി (സ) ചോദിച്ചു. അവർ എന്നെ ബഹിഷ്കരിക്കുകയോ? വറഖത്ത് പറഞ്ഞു. താങ്കൾ കൊ ണ്ടുവന്നതുപോലെയുള്ള സന്ദേശങ്ങളുമായി വന്ന ഒരു മനുഷ്യനും തന്റെ ജനതയുടെ ശത്രുതയ്ക്ക് പാത്രമാകാതിരുന്നിട്ടില്ല. താങ്കളുടെ പ്രവർത്തനങ്ങൾ നടക്കുന്നദിവസം ഞാൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ സുശക്തമായ ഒരു സഹായം താങ്കൾക്ക് നൽകുമായിരുന്നു. പക്ഷെ, പിന്നീട് അധികം കഴിഞ്ഞില്ല. വറഖത്ത് മരണമടഞ്ഞു. ദൈവിക സന്ദേശങ്ങളുടെ അവതരണം നിലയ്ക്കുകയും ചെയ്തു” (സഹീഹു ൽ ബുഖാരി). ഈ ഹദീസുകൾ സത്യസന്ധവും മുൻധാരണയില്ലാത്തതുമായവാ യനയ്ക്ക് വിധേയമാക്കിയാൽതന്നെ വറഖത്തുബ്നു നൗഫലിൽ നിന്നാണ് പ്രവാചകൻ (സ) ചരിത്രകഥകൾ മനസ്സിലാക്കിയത് എന്ന വാദം അടിസ്ഥാനരഹിതമാണെന്ന് മനസ്സിലാവും. താഴെ പറയുന്ന വസ്തുതകൾ ശ്രദ്ധിക്കുക: (1) മുഹമ്മദ് നബി (സ)ക്ക് പ്രവാചകത്വം ലഭിക്കുമ്പോൾ വറ ഖത്തുബ്നു നൗഫൽ വാർധക്യംമൂലം കാഴ്ച നഷ്ടപ്പെട്ട വ്യക്തിയാ യിരുന്നു. ഇതുകഴിഞ്ഞ് അൽപകാലത്തിനകം അദ്ദേഹം മരണപ്പെ ട്ടിരിക്കണം. പൂർവ്വപ്രവാചകന്മാരെക്കുറിച്ച ഖുർആനിക പരാമർശ ങ്ങൾ അവതരിക്കുന്ന കാലത്ത് അദ്ദേഹം ജീവിച്ചിരുന്നുവെന്ന് കരു താൻ വയ്യ. അദ്ദേഹം പറഞ്ഞുകൊടുത്ത് എഴുതിയതാകാം ഖുർആ നിലെ പ്രവാചക കഥനങ്ങളെന്ന് കരുതുന്നത് അതുകൊണ്ടുതന്നെ യുക്തിസഹമല്ല. ഖുർആനും വേദക്കാരും 128 129 ഖുർആനിന്റെ മൗലികത (2) പൂർവ്വ പ്രവാചകന്മാരിൽ ചിലരുടെ കഥകൾ അടങ്ങിയ ഖുർ ആൻ സൂക്തങ്ങൾ അവതരിപ്പിക്കപ്പെട്ടത് പ്രവാചകനും (സ) അനു ചരന്മാരും തമ്മിൽ സംഭാഷണം നടത്തുമ്പോഴുള്ള പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുന്നതിനും വേദക്കാരായ യഹൂദ ക്രൈസ്തവ രുമായി സംവദിക്കുമ്പോൾ അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽ കുന്നതിനുമായിരുന്നു. ഈ സമയത്തൊന്നും വറഖത്തുബ്നു നൗഫ ൽ പ്രവാചകനോടൊപ്പമുണ്ടായിരുന്നില്ലല്ലോ. പിന്നെയെങ്ങനെയാണ് പ്രവാചകൻ (സ) പൂർവ്വ പ്രവാചകന്മാരുടെ ചരിത്രത്തിൽനിന്ന്സൂ ക്ഷ്മവും കൃത്യവുമായി കാര്യങ്ങളുദ്ധരിക്കുക? (3) മുഹമ്മദ് നബി (സ)ക്ക് വറഖത്തുബ്നു നൗഫൽ അദ്ദേഹ ത്തിന്റെ പ്രവാചകത്വ ലബ്ധിക്കുമുമ്പ് എന്തെങ്കിലും കാര്യങ്ങൾ പഠിപ്പിച്ചുകൊടുത്തിരുന്നെങ്കിൽ ആ സമൂഹത്തിലെ ചിലർക്കെങ്കിലും അക്കാര്യം അറിയാമായിരുന്നിരിക്കണം. പ്രവാചകന്റെ അനുചരന്മാരി ലോ ശത്രുക്കളിലോ പെട്ട സമകാലികരായ ആരുംതന്നെ വറഖത്ത് ബ്നു നൗഫൽ പഠിപ്പിച്ചുകൊടുത്ത കാര്യങ്ങളാണ് മുഹമ്മദ് നബി (സ) ഖുർആനിൽ ഉൾക്കൊള്ളിക്കുന്നത് എന്ന ആരോപണമുന്നയി ച്ചിരുന്നില്ല. 4) ജൂത-ക്രൈസ്തവ വേദങ്ങളിൽ പാണ്ഡിത്യമുണ്ടായിരുന്ന വറഖത്തുബ്നു നൗഫൽ മുഹമ്മദ് നബിക്ക് പൂർവ്വ പ്രവാചകന്മാരുടെ കഥകൾ പഠിപ്പിച്ചുകൊടുത്തിരുന്നുവെങ്കിൽ യഹൂദരും ക്രൈസ് തവരും വികലമാക്കിയ പ്രവാചക കഥനങ്ങളായിരിക്കണം അേ ദ്ദഹം പറഞ്ഞുകൊടുത്തിരിക്കുക. പ്രസ്തുത വിശദീകരണങ്ങളിൽ ബൈബിളിൽ ഇന്ന് കാണപ്പെടുന്ന രീതിയിലുള്ള അശാസ്ത്രീയവും ചരിത്രവിരുദ്ധവും വൈരുദ്ധ്യങ്ങളാൽ നിബിഡവുമായ കഥാ കഥനങ്ങളുമുണ്ടാവും. അദ്ദേഹം പറഞ്ഞുകൊടുത്തതിന്റെ അടിസ് ഥാനത്തിൽ എഴുതിയതായിരുന്നു ഖുർആനെങ്കിൽ അതിലും ഇത്തരം അബദ്ധങ്ങളുണ്ടാവേണ്ടതായിരുന്നു. എന്നാൽ ഖുർആനിൽ ഇത്തരം അബദ്ധങ്ങളൊന്നുമില്ല. 5) പൂർവ്വ വേദങ്ങളിൽ പണ്ഡിതനായിരുന്ന വറഖത്തുബ്നു നൗഫൽ മുഹമ്മദ് നബി (സ)ക്കുണ്ടായ ആദ്യ ദിവ്യബോധനത്തിെ ന്റ അനുഭവങ്ങൾ കേട്ടപ്പോൾ ഇത് ദൈവിക ബോധനത്തിന്റെ ആരംഭമാണെന്നും “താങ്കളെ ജനം കയ്യൊഴിയുമ്പോൾ ഞാൻ ജീവി ച്ചിരിക്കുന്നുവെങ്കിൽ ഞാൻ താങ്കളെ ശക്തമായി പിന്തുണക്കു”മെ ന്നും പറഞ്ഞതായാണ് നടേ ഉദ്ധരിച്ച ഹദീസുകൾ വ്യക്തമാക്കു ന്നത്. തന്നിൽനിന്ന് കേട്ടുപഠിച്ച പ്രവാചകകഥകളുടെ അടിസ്ഥാ നത്തിൽ താനും പ്രവാചകനാണെന്ന് വരുത്തിത്തീർക്കാൻ മുഹമ്മദ് (സ) ശ്രമിക്കുകയാണെന്ന ഒരു ചെറിയ ശങ്കപോലും വറഖത്തുബ്നു നൗഫലിനുണ്ടായില്ല. മുമ്പൊരിക്കലും മുഹമ്മദി(സ)ന് പൂർവ്വപ്രവാ ചകന്മാരുടെ കഥകൾ വറഖത്തുബ്നു നൗഫൽ പഠിപ്പിച്ചുകൊടുത്തി ട്ടില്ലെന്ന സത്യം ഇതിലൂടെ സുതരാം വ്യക്തമാവുന്നുണ്ട്.താൻ ജീവിച്ചിരുന്ന സമൂഹത്തിലെ യഹൂദരും ക്രൈസ്തവരും പറയുന്ന കഥകളിൽനിന്ന് മുഹമ്മദ് നബി രൂപപ്പെടുത്തിയെടുത്ത താണ് ഖുർആനിലെ ചരിത്രകഥനങ്ങളെന്ന് വന്നുകൂടെ?
യഹൂദ ക്രൈസ്തവരോടൊപ്പം ജീവിക്കുവാൻ അവസരം ലഭിച്ച മുഹമ്മദ് നബി (സ) അവർ പറഞ്ഞിരുന്ന പ്രവാചകകഥകൾ കേട്ടിരി ക്കാനിടയുണ്ടെന്നും പ്രസ്തുത കഥകളിൽ സ്വന്തമായ ഭാവന കൂട്ടി ക്കലർത്തി അദ്ദേഹം രൂപപ്പെടുത്തിയെടുത്തതാണ് ഖുർആനിലെ ചരി ത്രകഥകളെന്നും വാദിക്കുന്നവരുണ്ട്. ഈ വാദം തീരെ ദുർബ്ബലവുംവ്യ ക്തമായ ചരിത്ര വസ്തുതകൾക്ക് വിരുദ്ധവുമാണ്. താഴെ പറ യുന്ന വസ്തുതകൾ ശ്രദ്ധിക്കുക: (1) ജൂതന്മാരൊ ക്രൈസ്തവരോ ഒരു മതസമൂഹമെന്ന നിലയ് ക്ക് മക്കയിൽ ഉണ്ടായിരുന്നതായി യാതൊരു രേഖയുമില്ല; ഒരു തെളിവു മില്ല. മുഹമ്മദ് നബി(സ)യുടെ കാലത്തോ മുമ്പോ യഹൂദ മതക്കാരോ ക്രൈസ്തവരോ മക്കയിൽ മതസമൂഹങ്ങളായി നിലനിന്നിരുന്നിെ ല്ലന്നാണ് ചരിത്രം വ്യക്തമാക്കുന്നത്. (ശ) മുഹമ്മദ് നബി (സ)ക്കുമുമ്പുതന്നെ അറേബ്യൻ ബഹുദൈവാ രാധന വെറുത്ത ഏതാനും മക്കക്കാർ സ്വന്തമായി അബ്രാഹാമീമ തത്തിന്റെ വേരുകൾ തേടുകയും ഏകദൈവാരാധകരായി നില നിൽക്കുകയും ചെയ്തിരുന്നതായി ചരിത്രഗ്രന്ഥങ്ങളിൽ കാണാൻ കഴിയും. `ഹനീഫുകൾ` എന്ന് വിളിക്കപ്പെടുന്ന ഇവർ നാല് പേരാ ണ്. വറഖത്തുബ്നു നൗഫൽ, അബ്ദുല്ലാഹിബ്നു ജഹ്ശ്, ഉഥ്മാ നുബ്നു ഹുവാരിഥ്, സൈദുബ്നു അമ്ര് എന്നിവരാണവർ. തങ്ങ ളുടെ സമൂഹത്തിൽ നിലനിന്ന വിഗ്രഹാരാധനയെ വെറുക്കുകയും അബ്രഹാമീ മാർഗത്തിൽനിന്ന് സ്വസമൂഹം വഴിതെറ്റിയതിൽ ദുഃഖി ക്കുകയും യഥാർത്ഥ ദൈവിക മതത്തിന്റെ വേരുകൾ തേടിപ്പോ ഖുർആനും വേദക്കാരും 130 131 ഖുർആനിന്റെ മൗലികതവു കയും ചെയ്തവരായിരുന്നു അവർ. അവരിലൊരാളായ വറഖത്തു ബ്നു നൗഫൽ ഈ അന്വേഷണത്തിന്റെ ഫലമായാണ് ക്രിസ്തുമ തം സ്വീകരിച്ചത്. ഇവരെല്ലാവരും ഇബ്രാഹീമിന്റെ മതമായ യഥാർ ത്ഥ ദൈവികമതത്തിന്റെ വേരുകൾ തേടി മക്കവിട്ട് വ്യത്യസ്ത നാടു കളിൽ അലഞ്ഞുതിരിഞ്ഞതായി ചരിത്രഗ്രന്ഥങ്ങൾ വ്യക്തമാക്കു ന്നു. യഹൂദരോ ക്രൈസ്തവരോ മക്കയിൽ ഉണ്ടായിരുന്നെങ്കിൽ ഏകദൈ വ വിശ്വാസത്തിലധിഷ്ഠിതമായ ഇബ്രാഹീമീ മാർഗത്തിന്റെവേ രുകൾ തേടി അവർ ഒരിക്കലും മക്ക വിടേണ്ടി വരികയില്ലായിരുന്നു. (ശശ) യമനിൽ അതിശക്തമായ ക്രൈസ്തവ ഭരണമായിരുന്നുമു ഹമ്മദ് നബി (സ)യുടെ ജനനകാലത്ത് നിലനിന്നിരുന്നത്. ക്രൈസ് തവ ഭരണാധികാരിയായിരുന്ന അബ്‌റഹ മക്കക്കെതിരെ നയിച്ച വിപ്ളവം പ്രസിദ്ധമാണ്. `ആനക്കലഹം` എന്നറിയപ്പെട്ട പ്രസ്തുതവി പ്ളവം നടന്ന വർഷമാണ് മുഹമ്മദ് നബി (സ)യുടെ ജനനം. മക്ക യിലെ കഅ്ബാലയം പൊളിച്ചു കളയുകയും താൻ സൻആയിൽ നിർമ്മിച്ച ഖുലൈസ് എന്ന ദേവാലയത്തിലേക്ക് ജനശ്രദ്ധയാകർ ഷിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ നടത്തപ്പെട്ട ആനക്ക ലഹത്തെ അല്ലാഹു അമ്പേ പരാജയപ്പെടുത്തിയ കഥ ഖുർആനിലെ 105-ാം അധ്യായത്തിൽ സംക്ഷിപ്തമായി വിവരിക്കുന്നുണ്ട്. അതി ങ്ങനെയാണ്: “ആനക്കാരെക്കൊണ്ട് നിന്റെ രക്ഷിതാവ് പ്രവർത്തി ച്ചത് എങ്ങനെയെന്ന് നീ കണ്ടില്ലേ? അവരുടെ തന്ത്രം അവൻ പിഴവിലാ ക്കിയില്ലേ? ചുട്ടുപഴുപ്പിച്ച കളിമൺ കല്ലുകൾ കൊണ്ട് അവരെ എറിയുന്ന കൂട്ടംകൂട്ടമായിക്കൊണ്ടുള്ള പക്ഷികളെ അവരുടെ നേർക്ക് അവൻ അയക്കുകയും ചെയ്തു. അങ്ങനെ അവൻ അവരെ തിന്നൊ ടുക്കപ്പെട്ട വൈക്കോൽ തുരുമ്പുപോലെയാക്കി“ (വി.ഖു. 10). കഅ്ബാലയം തകർക്കുകയും മക്കക്കാരെ ക്രൈസ്തവവൽക്ക രിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് അബ്‌റഹത്തിന്റെ ആനപ്പടയുടെ പുറപ്പാടുണ്ടായത്. മക്കയിൽ ക്രൈസ്തവ സമൂഹമു ണ്ടായിരുന്നുവെങ്കിൽ ഇത്തരമൊരു പടനീക്കമുണ്ടാകുമായിരുന്നിെ ല്ലന്ന് വ്യക്തമാണ്. (ശശശ) മക്കയിൽ ഇസ്ലാമിനുമുമ്പ് നിലനിന്നിരുന്ന രേഖകളിലോ കവിതകളിലോ ഒന്നുംതന്നെ ജൂതരെയോ ക്രൈസ്തവരെയോ സംബ ന്ധിച്ച യാതൊരു പരാമർശവുമില്ല. (2) ഖുർആനിൽ ആകെ 114 അധ്യായങ്ങളാണുള്ളത്. ഇതിൽ 27 എണ്ണം മദീനയിൽ വെച്ചും 87 എണ്ണം മക്കയിൽവെച്ചുമാണ് അവ തരിപ്പിക്കപ്പെട്ടത്. ഓരോ പ്രവാചകന്റെയും ചരിത്രം വിവരിക്കുന്ന സൂക്തങ്ങളും അവ അവതരിപ്പിക്കപ്പെട്ട സ്ഥലവുമാണ് താഴെ കൊടു ക്കുന്നത്.മുകളിൽ സൂചിപ്പിച്ച വസ്തുതകളിൽനിന്ന് സുതരാം വ്യക്തമാ കുന്ന ഒരു കാര്യമുണ്ട്. പ്രവാചക ചരിത്രങ്ങൾ വിശദീകരിക്കുന്ന സൂക്തങ്ങളിലധികവും അവതരിപ്പിക്കപ്പെട്ടത് മക്കയിലാണ്. അവിടെയാ കട്ടെ മുഹമ്മദ് നബി (സ)ക്ക് കണ്ടുമുട്ടാനോ സംസാരിക്കാനോ ആയി യഹൂദരോ ക്രൈസ്തവരോ തീരെയുണ്ടായിരുന്നുമില്ല. പിന്നെ യെങ്ങനെയാണ് പൂർവ്വ പ്രവാചകന്മാരുടെ ചരിത്രങ്ങൾ ഖുർആനിലു ണ്ടായത്? ഖുർആൻ പറയുന്നതാണ് ശരിയായ ഉത്തരം! "നിങ്ങളുടെ കൂട്ടുകാരൻ വഴിതെറ്റിയിട്ടില്ല, ദുർമാർഗിയായിട്ടുമില്ല. അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് ദിവ്യസ ന്ദശമായി നൽകപ്പെടുന്ന ഒരു ഉത്ബോധനം മാത്രമാകുന്നു (വി. ഖു.53:2-4). (3) മുഹമ്മദ് നബി(സ)യുടെ ജീവിതത്തിൽ, മക്കയിലോ മദീന യിലോവെച്ച് ക്രൈസ്തവ സമൂഹവുമായി സമ്പർക്കത്തിലാകേണ്ട സാഹചര്യങ്ങളൊന്നുമുണ്ടായതായി ചരിത്രത്തിൽനിന്ന് മനസ്സിലാ ക്കാനാവുന്നില്ല. മദീനയിൽവെച്ച് ജൂത സമൂഹങ്ങളുമായി സമ്പർ ക്കത്തിലായിരുന്നു പ്രവാചകനും അനുയായികളുമെന്നത് നേരാണ്. എന്നാൽ അവിടെയും ക്രൈസ്തവർ ഒരു സമൂഹമായി നിലനിൽ ക്കുന്നുണ്ടായിരുന്നില്ലെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. ഇക്കാ ര്യം കാത്തോലിക്ക വിജ്ഞാനകോശം പോലും സമ്മതിക്കുന്നുണ്ട്. "ഹിജാസിനെ (അറേബ്യൻ ഉപദ്വീപ്) ഒരിക്കലും ക്രിസ്തുമത സന്ദേ ശ പ്രചരണം സ്പർശിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അവിടെ ക്രൈസ് തവസഭകളുടെ ശുചീകരണം പ്രതീക്ഷിക്കാവതല്ല; അതൊട്ടുകാണാ നും കഴിയുന്നില്ല (ഠവല ചലം ഇമവീേഹശര ഋിര്യരഹീുമലറശമ ഢീഹ. ക, ജമഴല 721722) പ്രഗത്ഭ ഗവേഷകനായ റിച്ചാർഡ് ബെല്ലിന്റെ നിരീക്ഷണവും ഇതുതന്നെ! "ഹിജാസിലോ മക്കയുടെയോ മദീനയുടെയെങ്കിലുമോ പ്രാന്തപ്രദേശങ്ങളിലോ ക്രൈസ്തവത നിലനിന്നിരുന്നുവെന്നതിന്യാ തൊരു തെളിവുമില്ല (ഞശരവമൃറ ആലഹഹ: ഠവല ഛൃശഴശി ീള കഹെമാ ശി ക ഇവൃശശെേമി ഋി്ശൃീിാലി ജമഴല 42). ഖുർആനിൽ യേശുവിനെയും മാതാവിനെയും അവരുടെ കു ടുംബത്തെയുംകുറിച്ച് പലസ്ഥലങ്ങളിലും പരാമർശിച്ചിട്ടുണ്ട്. ബൈ ബിളിൽപോലും പരാമർശിച്ചിട്ടില്ലാത്ത പല സംഭവങ്ങളും യേശുവി ന്റെ ജീവിതവുമായി ബന്ധപ്പെടുത്തി ഖുർആൻ ഉദ്ധരിക്കുന്നു ണ്ട്. ഈ കാര്യങ്ങൾ മുഹമ്മദ് നബി (സ)ക്ക് എവിടെനിന്നു കിട്ടി? മറ്റ് പ്രവാചകന്മാരുമായി ബന്ധപ്പെട്ട പരാമർശങ്ങൾ യഹൂദന്മാരുമാ യുള്ള സഹവർത്തിത്വത്തിന്റെകാലത്ത് അവർ പറഞ്ഞുകൊടു ത്ത കഥകളുടെ വെളിച്ചത്തിൽ എഴുതിയതാണെന്ന് വാദിക്കുന്നവർ യേശുവിനെയും മാതാവിനെയുംക്കുറിച്ച ഖുർആനിക വിവരണങ്ങ ളുടെ സ്രോതസ്സെന്തായിരുന്നുവെന്ന്, മറ്റ് പ്രവാചകന്മാരുടെ ചരി ത്രകഥകളുടെ കാര്യത്തിൽ അവർ സ്വീകരിച്ച അതേ മാനദണ്ഡമു പയോഗിച്ച്, വ്യക്തമാക്കുവാൻ ബാധ്യസ്ഥരാണ്. പക്ഷെ, അവർ ക്ക് അതിന് സാധ്യമല്ല. യഥാർത്ഥത്തിൽ യേശുവിനെയും മാതാവിനെ യും കുറിച്ച ഖുർആനിലുള്ള അറിവിന്റെ സ്രോതസ്സെന്തായിരു ന്നുവെന്ന് ഖുർആൻതന്നെ സൂചിപ്പിക്കുന്നുണ്ട്. അതല്ലാതെ മറ്റൊരു വിശദീകരണവും ഇക്കാര്യത്തിൽ മനുഷ്യബുദ്ധിയെ സംതൃപ്തമാ ക്കുന്നതായി നിലവിലില്ല. "(നബിയേ) നാം നിനക്ക് ബോധനം നൽകുന്ന അദൃശ്യവാർത്തകളിൽ പെട്ടതാകുന്നു അവയൊക്കെ. അവരിൽ ആരാണ് മർയത്തിന്റെ സംരക്ഷണം ഏറ്റെടുക്കേണ്ടതെന്ന് തീരുമാനിക്കുവാനായി അവർ തങ്ങളുടെ അമ്പുകൾ ഇട്ടുകൊണ്ട് നറുക്കെടുപ്പ് നടത്തിയിരുന്ന സമയത്ത് നീ അവരുടെ അടുത്തുണ്ടായി രുന്നില്ലല്ലോ. അവർ തർക്കത്തിലേർപ്പെട്ടുകൊണ്ടിരുന്നപ്പോഴും നീ അവരുടെ അടുത്തുണ്ടായിരുന്നില്ല (വി.ഖു. 3:44)

No comments:
Post a Comment