ഖുർആൻ ദൈവികമാണെന്നതിന് അത് പ്രദാനം ചെയ്യുന്ന സാന്മാർഗിക സംവിധാനം തെളിവാകുന്നതെങ്ങനെ?
പ്രകൃതിയും സമൂഹവുമായുള്ള ബന്ധങ്ങളിൽ സ്വതന്ത്രമായ കൈകാര്യ കർതൃത്വത്തിന് കഴിവ് നൽകപ്പെട്ട ഏക ജീവിയാണ് മനുഷ്യൻ. അവന്റെ പ്രവർത്തനങ്ങൾ വളരെ ഗുണകരമാവാനും വളരെ ദോഷകരമാവ ാനും സാധ്യതയുണ്ട്. അവന്റെ സാമൂഹികവും വൈയക്തികങ്ങളുമായ നിലനിൽപിനും പുരോഗതിക്കും മറ്റു ജീവികളിൽനിന്നു വ്യത്യസ്തമായി -എല്ലാ ജീവികളും ജനിതക വസ്തുവിൽ രേഖപ്പെടുത്തപ്പെട്ട നിയമ ങ്ങൾ നിർന്ധമായും അനുസരിച്ച് അവയുടെ ജീവിത സാഫല്യംനേ ടുന്നു- ചില നിയമനിർദേശങ്ങൾ അനുസരിക്കേണ്ടതുണ്ട്. ഈ നിയമന ിർദേശങ്ങൾ പാലിക്കുന്നത് അവന്റെ ഔന്നത്യത്തിലേക്കും അവഅതിലംഘിക്കുന്നത് അവന്റെ നാശത്തിലേക്കും നയിക്കുമെന്നുറപ്പാണ്. ഏതെല്ലാമാണ് ആ നിയമനിർദേശങ്ങൾ? മനുഷ്യാസ്തിത്വത്തെ പ്രഭാ പൂരിതമാക്കുന്ന വിധിവിലക്കുകൾ എന്തൊക്കെയാണ്? ഇത് ജനങ്ങളെ പഠിപ്പിക്കുന്നതിനു വേണ്ടിയാണ് പ്രവാചകന്മാർ നിയോഗിക്കപ്പെട്ടത്. ദൈവിക വിധിവിലക്കുകൾ പാലിക്കുക വഴി വിമലീകരിക്കപ്പെട്ട സ്വന്തം ജീവിതത്തെ അവർ ജനങ്ങൾക്ക് മുമ്പിൽ സമർപ്പിച്ചു. അതോടൊപ്പംതന്നെ ദൈവിക വിധിവിലക്കുകൾ അടങ്ങുന്ന വേദഗ്രന്ഥവും അവരിലൂടെ അവതരിപ്പിക്കപ്പെട്ടു. ഈ വേദഗ്രന്ഥങ്ങളും അവയുമായി ജനങ്ങൾക്ക് മു ന്നിൽ പ്രത്യക്ഷപ്പെട്ട പ്രവാചകന്മാരുമാണ് മനുഷ്യർക്ക് നന്മതിന്മകളെപ്പറ്റിതെ റ്റുപറ്റാ ത്ത അറിവ് നൽകിയത്. ലോകത്ത് ജനസമൂഹങ്ങൾ നിലനി ൽക്കുന്നിടങ്ങളിലെല്ലാം ദൈവദൂതന്മാർ വന്നിട്ടുണ്ട്. അതുകൊണ്ടാണ്‌വ്യത്യ സ്ത ദേശങ്ങളിൽ ജീവിക്കുന്നവരുടെ ധാർമിക സങ്കൽപങ്ങളുടെ അടിസ്ഥാനം ഒന്നുതന്നെയായിരിക്കുന്നത്. അഹങ്കാരമാണ് ഏറ്റവും നികൃഷ്ടമായ പൈശാചിക ഗുണം. അഹങ്കാര ത്തിൽനിന്നാണ് സ്വാർഥത ഉടലെടുക്കുന്നത്. തന്റെ ചുറ്റുമുള്ള എന്തിനെ യും സ്വന്തം താൽപര്യങ്ങൾക്ക് അനുഗുണമാക്കി മിനുക്കിയെടുക്കുവാ ൻ മനുഷ്യൻ സമർഥനാണ്. ആത്മീയവും ഭൗതികവുമായ കാര്യങ്ങളൊ ന്നും ഇതിൽനിന്ന് മുക്തമല്ല. വേദഗ്രന്ഥങ്ങളുടെ കാര്യത്തിലും സംഭവി ച്ചത് ഇതുതന്നെ. പ്രവാചകന്മാർ ദൈവികബോധന പ്രകാരം വേദഗ്രന് ഥത്തെ വ്യാഖ്യാനിച്ചു. പിൻഗാമികൾ ചെയ്യേണ്ടത് പ്രവാചകന്മാരെ പിൻ പറ്റുകയാണ്. എന്നാൽ പ്രവാചകന്മാരുടെ സ്വന്തക്കാരായി പ്രത്യക്ഷപ്പെട്ട പിൽക്കാല പുരോഹിതന്മാർ വേദഗ്രന്ഥങ്ങളിലും പ്രവാചക കഥനങ്ങളിലും തന്നിഷ്ടം കുത്തിച്ചെലുത്തിക്കൊണ്ട് തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷി ക്കാനാണ് ധൃഷ്ടരായത്. വേദനിയമങ്ങൾ അവർ മാറ്റിയെഴുതി. പ്രവാചക കഥനങ്ങളെ സ്വന്തം താൽപര്യങ്ങൾക്കനുസരിച്ച് വികലമാക്കി. അതുകൊ ണ്ടുതന്നെ വേദഗ്രന്ഥങ്ങൾ പിൻപറ്റുക പ്രയാസകരമായിത്തീർന്നു. പ്രവാ ചകന്മാർ മാതൃകാപുരുഷന്മാരല്ലാതായി ചിത്രീകരിക്കപ്പെട്ടു. അതുകൊണ്ടാ ണ് വേദഗ്രന്ഥങ്ങളുടെ പുറംചട്ടയുമായി പ്രത്യക്ഷപ്പെടുന്ന പുസ്തകങ്ങളിലെ നിയമനിർദേശങ്ങൾ അപ്രായോഗികമായി ഇന്ന് നമുക്ക് അനുഭവപ്പെടു ന്നത്. മനുഷ്യരെ വിമലീകരിക്കാനുതകുന്നതും നൂറുശതമാനം പ്രായോഗി കവുമായ നിയമനിർദേശങ്ങളവതരിപ്പിക്കുവാൻ ദൈവിക മാർഗദർശനത്തി നു മാത്രമേ കഴിയൂ. ഭൗതിക പ്രത്യയശാസ്ത്രങ്ങൾ പരാജയപ്പെടുന്നത് ഇവിടെയാണ്. മനുഷ്യരുടെ സകലമാന പ്രശ്നങ്ങൾക്കുമുള്ള പരിഹാര നിർദേശങ്ങളുമായിക്കൊണ്ടാണ് അവ രംഗത്തുവരാറുള്ളത്. അവയുടെ നിർദേശങ്ങൾ പലപ്പോഴും ഏടുകളിൽ സുന്ദരമായിരിക്കുകയും ചെയ്യും. എന്നാൽ, പ്രായോഗിക രംഗത്തേക്ക് കടന്നുവരുമ്പോൾ അവയെല്ലാം തികഞ്ഞ അസം ന്ധങ്ങളായിത്തീരുന്നു. മനുഷ്യനെ സൃഷ്ടിച്ചവനുമാ്ര തമേ അവനെ വിമലീകരിക്കുവാനുതകുന്ന പ്രായോഗിക നിയമങ്ങൾ നിർദേശിക്കുവാൻ കഴിയൂവെന്ന വസ്തുതയാണ് ഇവിടെ അനാവൃതമാവു ന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ പ്രതീക്ഷയായി കടന്നുവന്ന കമ്യൂണിസം ഈ നൂറ്റാണ്ടിന്റെ അന്ത്യപാദത്തിലെത്തിയപ്പോഴേക്ക് തത്ത്വശാസ്ത്രങ്ങളുടെ ചവറ്റുകൊട്ടയിൽ വിശ്രമിക്കാനായി വിധിക്കപ്പെട്ടത് ഈയൊരു പരിമി തികൊണ്ടായിരുന്നു. എത്രതന്നെ താത്ത്വികമായ അടിത്തറയിൽ സ്ഥാ പിക്കപ്പെട്ടതാണെങ്കിലും ഭൗതികദർശനങ്ങൾക്ക് മനുഷ്യരെ വിമലീകരി ക്കാനുതകുന്ന സാന്മാർഗിക സംവിധാനം പ്രദാനം ചെയ്യാനാവില്ലെന്ന വസ് തുത മനസ്സിലാക്കുകയാണ് ഈ പതനത്തിൽനിന്ന് പാഠമുൾക്കൊണ്ടവർ ചെയ്യേണ്ടത്. ഇതോടൊപ്പംതന്നെ നമുക്ക് മനസ്സിലാക്കുവാൻ കഴിയുന്ന മറ്റൊരു യാ ഥാർഥ്യമുണ്ട്. നൂറുശതമാനം പ്രായോഗികവും മനുഷ്യരെ വിമലീകരിക്കുവാന ുതകുന്നതുമായ നിയമനിർദേശങ്ങൾ നൽകുന്ന ഗ്രന്ഥം ദൈവികമായി രിക്കുമെന്ന വസ്തുതയാണത്. വിശുദ്ധ ഖുർആൻ പ്രദാനം ചെയ്യുന്ന സാന്മാർഗിക സംവിധാനം അതിന്റെ ദൈവികതക്കുള്ള തെളിവാണെന്ന് പറയുന്നത് ഇതുകൊണ്ടാണ്. ഖുർആൻ മുന്നോട്ടുവെക്കുന്ന വിധിവിലക്കു കൾ മനുഷ്യരെ ധാർമികബോധമുള്ളവരും സന്മാർഗനിഷ്ഠരുമാക്കുമെന്ന കാര്യത്തിൽ പക്ഷാന്തരമില്ല. തികഞ്ഞ ഭൗതികവാദികൾപോലും സമ്മതി ക്കുന്ന യാഥാർഥ്യമാണത്. മനുഷ്യരെ നേർവഴിയിലേക്ക് നയിക്കുകയാ ണ് വേദഗ്രന്ഥത്തിന്റെ ധർമമെങ്കിൽ ഖുർആനിനെപ്പോലെ വേദഗ്രന്ഥമെന്ന്‌വി ളിക്കപ്പെടുവാൻ ഒരു ഗ്രന്ഥവും അർഹമല്ലെന്ന വസ്തുത വസ്തുനിഷ്ഠമാ യി പഠനം നടത്തിയ ഏത് നിഷ്പക്ഷമതിയും അംഗീകരിക്കുന്നതാണ്.
ഖുർആൻ പ്രദാനം ചെയ്യുന്ന സാന്മാർഗിക ക്രമം കിടയറ്റതാണെന്ന് ഖുർആൻ സ്വയം അവകാശപ്പെടുന്നുണ്ടോ?
അതെ. ഏറ്റവും ശരിയായ പാതയിലേക്ക് ജനങ്ങളെ നയിക്കുന്ന ഗ്രന് ഥമാണ് ഖുർആനെന്ന് അത് സ്വയം അവകാശപ്പെടുന്നുണ്ട്. `തീർച്ചയായും ഈ ഖുർആൻ ഏറ്റവും ശരിയായതിലേക്ക് വഴി കാണി ക്കുന്നു` (17:9).മനുഷ്യർക്ക് അവതരിപ്പിക്കപ്പെട്ട അവസാനത്തെ വേദഗ്രന്ഥമാണ് ഖുർ ആൻ. അവസാന മനുഷ്യൻ വരെയുള്ളവർക്ക് സത്യാസത്യ വിവേചനത്തി നുള്ള മാനദണ്ഡവും മാർഗദർശകഗ്രന്ഥവും ഖുർആനാണ്. ഇക്കാര്യവും ഖുർആൻ സ്വയം പ്രഖ്യാപിക്കുന്നുണ്ട്. “ജനങ്ങൾക്ക് മാർഗദർശനമായിക്കൊണ്ടും നേർവഴി കാട്ടുന്നതുംസത്യവും അസത്യവും വേർതിരിച്ച് കാണിക്കുന്നതുമായ സുവ്യക്ത തെളിവു കളായിക്കൊണ്ടും വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമാകുന്നുറമദാ ൻ” (2:185). ജന്തുസഹജമായ വ്യഗ്രതയോടെ ഭൗതികസുഖങ്ങൾ വാരിക്കൂട്ടാൻ ശ്രമി ക്കുന്നവർക്ക് ഖുർആൻ ശക്തമായ താക്കീത് നൽകുന്നുണ്ട്. ഭൗതിക ജീവി തം നശ്വരമാണെന്നും ഇവിടത്തെ സുഖങ്ങളും ദുഃഖങ്ങളും താൽക്കാലി കം മാത്രമാണെന്നും ഇഹലോക സുഖത്തിനുവേണ്ടി അനശ്വരമായ പരലോകജീവിതത്തിലെ ദുരിതങ്ങൾ വാങ്ങരുതെന്നുമുള്ള താക്കീത്. ഈ താക്കീത് ശ്രവിച്ചുകൊണ്ട് ദൈവിക വിധിവിലക്കുകൾ സ്വീകരിക്കുവാൻ സന്നദ്ധരാവുന്നവർക്ക് മാർഗദർശനം നൽകുന്ന ഗ്രന്ഥമാണ് ഖുർആൻ എന്നുകൂടി അത് സ്വയം അവകാശപ്പെടുന്നു. ധാർമികതയുടെ ചട്ടക്കൂടിൽ ജീവിതത്തെ ക്രമീകരിക്കുന്നതാണ് മനുഷ്യ മഹത്വത്തിന്റെ നിദാനമെന്ന് മനസ്സിലാക്കാത്തവരെ സം ന്ധിച്ചി ടത്തോളം ഖുർആന്റെ വിധിവിലക്കുകൾ യാതൊരു വിധത്തിലും പ്രസക് തിയുള്ളതായി അനുഭവപ്പെടുകയില്ല. എന്നാൽ മനുഷ്യത്വത്തിന്റെ ഉദാ ത്തീകരണത്തിലൂടെയാണ് ജീവിത സാക്ഷാത്കാരം നേടേണ്ടത് എന്ന് കരുതുന്നവരെ സംന്ധിച്ചിടത്തോളം ഖുർആനിലെ വിധിവിലക്കുകൾ ഓരോന്നും അമൂല്യങ്ങളാണ്; അവയിലൊന്നുപോലും അപമാനവീ കരണത്തിന് നിമിത്തമാവുകയില്ലെന്ന് അവർ അറിയുന്നു. അവർക്ക് എല്ലാ അർഥത്തിലുമുള്ള മാർഗനിർദേശക ഗ്രന്ഥമാണ് ഖുർആൻ. ഖുർആൻ അവകാശപ്പെടുന്നതും അതുതന്നെയാണ്. `ഇതാകുന്നു ഗ്രന്ഥം. അതിൽ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവർക്ക് നേർവഴി കാണിക്കുന്നതത്രേ അത് (2:2).
എന്ത് അർഥത്തിലാണ് ഖുർആൻ അവതരിപ്പിക്കുന്ന സാന്മാർഗികക്രമം കിടയറ്റതാണെന്ന് പറയുന്നത്?
ഖുർആൻ ഒരു മതഗ്രന്ഥമാണ്. ദൈവികമതത്തിന്റെ വേദഗ്രന്ഥമാ ണത്. ഇസ്ലാമിന്റെ വിശ്വാസപരമായ അടിത്തറകളെക്കുറിച്ച് അത്‌വിശദീ കരിക്കുന്നുണ്ട്. അതോടൊപ്പം ആചാരവിധികളെ സം ന്ധിച്ച അനുശാസനകളും അതുൾക്കൊള്ളുന്നു. എന്നാൽ, കേവലം ചില പ്രാർ ഥനാ സങ്കീർത്തനങ്ങളും പൂജാമുറകളും മാത്രം ഉൾക്കൊള്ളുന്ന ഗ്രന്ഥമല്ല അത്. ദൈവിക മാർഗനിർദേശങ്ങൾ പ്രകാരം ജീവിച്ചുകൊണ്ട് ഒരാൾക്ക് എങ്ങനെ ഒരു പൂർണമനുഷ്യനാകാമെന്ന് അത് വരച്ചുകാണിക്കുന്നു. ജീവി തത്തിന്റെ എല്ലാ മേഖലകളിലും പിന്തുടരേണ്ട വിധിവിലക്കു കളെന്തെല്ലാമാണെന്ന് അത് പറഞ്ഞുതരുന്നു. പ്രസ്തുത വിധിവിലക്കു കൾ അനുസരിച്ചുകൊണ്ട് ജീവിച്ച് മാനവികതയുടെ ഉദാത്തീകരണംസാധ ിച്ച പ്രവാ ചകന്മാരുടെ മാതൃകയുൾക്കൊള്ളുവാൻ ആഹ്വാനം ചെയ്യു ന്നു. മനുഷ്യനെന്ന നിലയിൽ ഒരാളിലുണ്ടായിരിക്കേണ്ട എല്ലാ നന്മകളെക്കുറി ച്ചും ഖുർആനും അതിന്റെ വിശദീകരണമായ പ്രവാചക ജീവിതവും പറഞ്ഞുതരുന്നുണ്ട്. മനുഷ്യരോടെല്ലാം കാരുണ്യത്തോടെ പെരുമാറണം; ദുരിതമനുഭവിക്കുന്നവരെ സഹായിക്കണം; അനാഥകൾക്കും അഗതി കൾക്കും താങ്ങും തണലുമായി വർത്തിക്കണം; അന്യരെപ്പറ്റി നല്ലതു മാത്രം പറയണം; വിനയത്തോടുകൂടി പെരുമാറണം. മാതാപിതാക്കളോടുള്ള പെരുമാ റ്റം മാന്യമായിരിക്കണം; കുഞ്ഞുങ്ങളോട് കാരുണ്യവും വാൽസല്യവും കാണിക്കണം; ഭാര്യാഭർത്താക്കന്മാർ പരസ്പരം സ്നേഹിക്കുകയും ബഹുമാന ിക്കുകയും അവകാശങ്ങൾ അനുവദിച്ചുകൊടുക്കുകയും ചെയ്യണം; വൈവാഹിക ജീവിതത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കണം; മാന്യമായിവേഷം ധരിക്കണം; ഔദ്യോഗിക രംഗത്ത് നീതി നിർവഹിക്കണം; സാമ്പത്തി ക രംഗത്ത് വിശുദ്ധിയോടുകൂടി പെരുമാറണം; കച്ചവടത്തിൽ സത്യസന് ധതയുണ്ടായിരിക്കണം -ഇങ്ങനെ പോകുന്നു നിർദേശങ്ങൾ; ഇവയിലൊെ ന്നങ്കിലും മനുഷ്യമഹത്വത്തിന് നിരക്കാത്തതാണെന്ന് ചൂണ്ടിക്കാണിക്കുവാ ൻ ആർക്കെങ്കിലും കഴിയുമോ? ഖുർആനിലെ വിലക്കുകൾ പരിശോധിച്ചാലും സ്ഥിതി ഇതു തന്നെയെന്ന് നമുക്ക് ബോധ്യമാവും. മദ്യപിക്കരുത്; വ്യഭിചരിക്കരുത്; മോഷ് ടിക്കരുത്; കള്ളം പറയരുത്; വഞ്ചിക്കരുത്; ചൂതാട്ടം നടത്തരുത്; പലിശ വാങ്ങുകയും കൊടുക്കുകയും അരുത്; ധൂർത്തടിക്കരുത്; അന്യായമായി ഒരു തുള്ളി രക്തംപോലും ചിന്തരുത്; ചാരിത്രവതികളെക്കുറിച്ച് അപവാ ദം പറയരുത്; അനാഥരുടെ ധനം അന്യായമായി ഭക്ഷിക്കരുത്; തെറി പറയരുത്; ആരുടെയും അവകാശങ്ങൾ ഹനിക്കരുത്; മായം ചേർക്കരുത്- അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കരുത്; അസൂയയും വിദ്വേഷവും
കളിലേതെങ്കിലും മനുഷ്യപുരോഗതിക്കുമുമ്പിൽ വിലങ്ങുതടിയായി നിൽ ക്കുമെന്ന് പറയാൻ ആരെങ്കിലും ധൈര്യപ്പെടുമോ? സാന്മാർഗിക നിർദേശങ്ങളോടൊപ്പം പ്രായോഗിക പദ്ധതികൂടി ഖുർആൻ അവതരിപ്പിക്കുന്നു എന്നതാണ് അതിനെ അതുല്യമാക്കുന്ന ഒട്ടനവധി സവിശേഷതകളിലൊന്ന്. തിന്മകൾക്ക് മരണാനന്തരം ലഭിക്കുവാന ിരിക്കുന്ന ദൈവിക ശിക്ഷകളെക്കുറിച്ച് മുന്നറിയിപ്പ് നൽകികൊണ്ട് കുറ്റകൃത്യങ്ങൾ ഇല്ലാതാക്കുന്നതിനാവശ്യമായ മാനസികാവസ്ഥ സൃഷ് ടിക്കുന്നതോടൊപ്പംതന്നെ കുറ്റവാളികൾക്ക് ഭരണകൂടം നൽകേണ്ട ഭൗ തിക ശിക്ഷയെക്കുറിച്ചും ഖുർആൻ വിവരിക്കുന്നു. സുദൃഢമായ ഒരു കരാറെ ന്ന നിലയിൽ വൈവാഹികബന്ധം പ്രശ്നരഹിതമായി മുന്നോട്ടു നീക്കുവാന ാവശ്യമായ ധാർമിക നിർദേശങ്ങളൊടൊപ്പം വല്ല കുടുംപ്രശ്നങ്ങളുമു ണ്ടാവുകയാണെങ്കിൽ രമ്യമായി പരിഹരിക്കുന്നതിനാവശ്യമായ നടപടി ക്രമങ്ങളെക്കുറിച്ചും ഖുർആൻ പരാമർശിക്കുന്നുണ്ട്. സാമ്പത്തിക ഇടപാ ടുകൾ വിശ്വസ്തതയോടെ നടത്തുവാനാവശ്യമായ ധാർമിക മാർഗനിർ ദേശങ്ങൾ നൽകുന്നതോടൊപ്പം അവയിൽ തർക്കങ്ങൾ ഉടലെടുക്കുകയാണെ ങ്കിൽ എങ്ങനെ പരിഹരിക്കണമെന്നതിനെക്കുറിച്ച പ്രായോഗികനിർ ദേശങ്ങും ഖുർആൻ ഉൾക്കൊള്ളുന്നു. ഉപദേശങ്ങളും നിർദേശങ്ങളും മാത്രം നൽകിക്കൊണ്ട് പിൻവാങ്ങു കയല്ല പ്രത്യുത, അത് പ്രദാനം ചെയ്യുന്ന സാന്മാർഗിക ക്രമം പ്രായോഗി കമാണെന്ന് വിശുദ്ധമായ ഒരു സമൂഹത്തിന്റെ സൃഷ്ടി സാധിച്ചുകൊ ണ്ട് തെളിയിക്കുകയാണ് ഖുർആൻ ചെയ്തിട്ടുള്ളത്. കിടയറ്റ ഒരു സാ ന്മാർഗിക ക്രമം അവതരിപ്പിക്കുക മാത്രമല്ല, അത് പ്രായോഗികമാണെന്ന്തെളി യിക്കുക കൂടി ചെയ്ത ഗ്രന്ഥമാണ് ഖുർആൻ എന്നർഥം.
മറ്റു മതഗ്രന്ഥങ്ങളും മാതൃകായോഗ്യമായ സാന്മാർഗിക സംവിധാ നത്തെക്കുറിച്ച് പ്രതിപാദിക്കുന്നില്ലേ?
എല്ലാ മതഗ്രന്ഥങ്ങളും ചില ധാർമിക നിർദേശങ്ങൾ നൽകുന്നുെ ണ്ടന്നത് ശരിയാണ്. പ്രവാചകന്മാർ പ്രബോധനം ചെയ്ത ആദർശത്തിെ ന്റ അവശിഷ്ടങ്ങൾ സ്ഥിതി ചെയ്യുന്ന മതഗ്രന്ഥങ്ങളിലെ ധാർമിക നിർദേശങ്ങളിൽ ചിലവ ഖുർആനികാധ്യാപനങ്ങളുമായി പൊരുത്തപ്പെടു ന്നുണ്ടെന്നതും നേരാണ്. എന്നാൽ, ഖുർആനിലെ ധാർമിക നിർ ദേശങ്ങൾക്ക് മറ്റു മതഗ്രന്ഥങ്ങളുടേതിൽനിന്ന് അടിസ്ഥാനപരമായ ചില അന്തരങ്ങളുണ്ട്. അവ ഇങ്ങനെ സംഗ്രഹിക്കാം. ഒന്ന്: ഖുർആനിൽ ദൈവികമായ വിധിവിലക്കുകൾ മാത്രമേയുള്ളൂ. മറ്റു മതഗ്രന്ഥങ്ങളിൽ ദൈവികമായ വിധിവിലക്കുകൾ പരാമർശിക്കുന്നുെ ണ്ടങ്കിലും അതോടൊപ്പംതന്നെ പുരോഹിതന്മാർ നിർമിച്ച നിയമങ്ങളും ഉൾക്കൊള്ളുന്നുണ്ട്്. ഇവ രണ്ടും ഏതൊക്കെയാണെന്ന് വേർതിരിച്ച് മനസ്സിലാ ക്കാൻ കഴിയാത്തവണ്ണം അവ കൂടിക്കുഴഞ്ഞാണിരിക്കുന്നത്. രണ്ട്: ഖുർആനിലെ വിധിവിലക്കുകൾ നൂറുശതമാനം മാനവികമാണ്. മറ്റു പല മതഗ്രന്ഥങ്ങളിലും മാനവികമല്ലാത്ത വിധിവിലക്കുകൾ ഉൾക്കൊ ള്ളുന്നു. ഉദാഹരണത്തിന് ബൈബിളിൽ കൊറിന്തോസുകാർക്കെഴുതിയ ഒന്നാം ലേഖനത്തിൽ പൗലോസ് എഴുതുന്നു: `സ്ത്രീയെ സ്പർശിക്കാ തിരിക്കുന്നതാണ് പുരുഷന് നല്ലത്` (1 കൊരി:1). `വിവാഹത്തിൽനിന്നു തന്നെ ഒഴിഞ്ഞുനിൽക്കുന്നത് ഏറെ നല്ലത്` (7:38). മനുഷ്യർ മുഴുവൻ ഏറ്റവും വലിയ ഈ `നന്മ` സ്വീകരിച്ചിരുന്നുവെങ്കിൽ മനുഷ്യകുലംതന്നെ ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ നാമാവശേഷമാകുമായിരുന്നു. ഇത്തരം ഉപദേശങ്ങളൊന്നും ഖുർആനിൽ കാണുക സാധ്യമല്ല. മൂന്ന്: ഖുർആനിലെ വിധിവിലക്കുകളിൽ അക്രമത്തിനോ അനീതിക്കോവേ ണ്ടിയുള്ള കൽപനകളൊന്നും ഉൾക്കൊള്ളുന്നില്ല. മറ്റു ചില മതഗ്രന്ഥ ങ്ങളിൽ അക്രമത്തിനും അനീതിക്കുംവേണ്ടിയുള്ള ആഹ്വാനങ്ങൾ കാണാം. ഉദാഹരണത്തിന് കൗഷീതകി ബ്രാഹ്മണോപനിഷത്തിൽ ഇന്ദ്രൻ പറയു ന്നതായി ഉദ്ധരിക്കുന്നു. `ന മാതൃവധേന ന പിതൃവധേന ന സ്തേയേന ന ഭ്രൂണഹത്യയോ നാസ്യ പാപം ചന ചകൃഷോ മുഖാന്നീലം വേതീതി` (3:1) (മാതൃവധം, പിതൃവധം, മോഷണം, ഭ്രൂണഹത്യ തുടങ്ങിയ പാപങ്ങൾ ചെയ്താലും ചെയ്തുകൊണ്ടിരുന്നാലും എന്റെ ആളുകൾക്ക് യാതൊരു ശങ്കയുമുണ്ടാവരുത്. അവന്റെ മുഖഭാവത്തിന് യാതൊരു വാട്ടവുമു ണ്ടാവരുത്) നാല്: ഖുർആനിലെ നിയമനിർദേശങ്ങളിൽ യാതൊരു രീതിയിലുള്ള ഉച്ചനീചത്വങ്ങളുമില്ല. മറ്റു ചില മതഗ്രന്ഥങ്ങളിലെ നിയമങ്ങളിൽ ഉയർ ന്ന ജാതിക്കാരനും താഴ്ന്ന ജാതിക്കാരനുമെന്ന വേർതിരിവ് പ്രകടമാണ്. ഉദാഹരണത്തിന് ആക്ഷേപത്തിന് മനുസ്മൃതി വിധിച്ചിട്ടുള്ള ശിക്ഷകൾ ശ്രദ്ധിക്കുക: `ബ്രാഹ്മണനെ ശകാരിക്കുന്ന ക്ഷത്രിയന് നൂറു പണവുംവൈശ്യന ് ഇരുന്നൂറ് പണവും ശൂദ്രന് ചാട്ടവാറടിയുമാണ് ശിക്ഷ. ബ്രാഹ്മണ ൻ ക്ഷത്രിയനെ ശകാരിച്ചാൽ അമ്പത് പണവും വൈശ്യനാണെങ്കിൽ ഇരുപത്തിയഞ്ച് പണവും ശൂദ്രനാണെങ്കിൽ പന്ത്രണ്ടു പണവുമാണ് ശി ക്ഷ` (മനുസ്മൃതി 8:267, 268). അഞ്ച്: ഖുർആനിൽ അപ്രായോഗികമായ വിധിവിലക്കുകൾ ഒന്നും തന്നെയില്ല. മറ്റു ചില മതഗ്രന്ഥങ്ങളിലെ വിധിവിലക്കുകളിൽ ചിലവ അപ്രായോഗികങ്ങളാണ്. വിവാഹമോചനത്തെക്കുറിച്ച ബൈബിളിലെ കൽപന കാണുക: `തന്റെ ഭാര്യയുമായി വിവാഹമോചനം നടത്തി മറ്റൊരുവളെ വിവാഹം ചെയ്യുന്നവൻ വ്യഭിചരിക്കുന്നു` (ലൂക്കോസ് 16:18). വിവാഹമോചനം പാടില്ലെന്ന ബൈബിളിലെ ഈ നിയമം അപ്രായോ ഗികമാണെന്ന് ഇന്ന് ക്രൈസ്തവസഭകൾതന്നെ സമ്മതിക്കുന്നുവെന്നതാ ണ് വാസ്തവം. വിവാഹമോചനം അനുവദിക്കുന്നതിനുവേണ്ടി സഭകൾ നടത്തുന്ന നിയമനിർമാണം അതാണല്ലോ കാണിക്കുന്നത്. ആറ്: ഖുർആൻ വിവരിച്ചു കാണിക്കുന്ന സാന്മാർഗിക ക്രമത്തിന്റെ പ്രയോക്താക്കളാവുക വഴി വിശുദ്ധരായിത്തീർന്ന പ്രവാചകന്മാരുടെ ചരി ത്രമാണ് അത് വിവരിക്കുന്നത്. മറ്റു മതഗ്രന്ഥങ്ങൾ പ്രവാചകന്മാർ വിശു ദ്ധരായിരുന്നുവെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അവരുടെ ജീവിതം വിവരി ക്കപ്പെട്ടിരിക്കുന്നത് വളരെ മോശമായ രീതിയിലാണ്. മദ്യപിച്ച് നഗ് നനാവുന്ന നോഹും (ഉൽപത്തി 9:20-23) മദ്യപിച്ച് പുത്രിമാരുമായി ശയി ക്കുന്ന ലോത്തും (ഉൽപത്തി 19:31-36) ചതിയനായ യാക്കോും (ഉൽ പത്തി 27:1-36) അന്യസ്ത്രീകളെ സ്വന്തം കിടപ്പറയിലേക്ക് നയിക്കുന്ന ദാവീ ദും (2ശാമുവേൽ11:1-20) മാതൃകാ യോഗ്യരാണോ? ഹൈന്ദവ പുരാ ണങ്ങളിൽ മഹത്‌വ്യക്തികളെപ്പറ്റി വിവരിച്ചിട്ടുള്ളതും തഥൈവ. ശംു കനെന്ന ശൂദ്രനെ വധിക്കുകയും (വാൽമീകി രാമായണം യുദ്ധകാണ്ഡം), പൂർണഗർഭിണിയായ ഭാര്യയെ കാട്ടിൽ ഉപേക്ഷിക്കുകയും (ഉത്തരകാണ് ഡം) ചെയ്ത ശ്രീരാമനെയും ഗോപികാ വസ്ത്രാപഹരണം മുതൽ യു ദ്ധത്തിൽ അക്രമവും വഞ്ചനയും സ്വീകരിക്കുക വരെ ചെയ്ത ശ്രീകൃഷ് ണനെയുമാണ് നാം പുരാണങ്ങളിൽ കാണുന്നത്. ഈ നിലയിൽ ഇവർ ധർമ സംസ്ഥാപകരായിരുന്നുവെന്ന് പറയാനാകുമോ? വിശുദ്ധ ഖുർആനാ കട്ടെ എല്ലാ പ്രവാചകരും വിശുദ്ധരും മാതൃകായോഗ്യരുമായിരുന്നുവെ ന്നാണ് പഠിപ്പിക്കുന്നത്. ഖുർആൻ മുന്നോട്ടുവെക്കുന്ന ചരിത്രം ഇതിനുസാ ക്ഷിയുമാണ്.
പ്രവാചകന്മാർ ചെയ്തതായി ബൈബിളിൽ പറയുന്ന പാപങ്ങളിൽ പലതും മുസ്ലിം ഗ്രന്ഥങ്ങളും ശരിവെച്ചുകൊണ്ട് ഉദ്ധരിക്കുന്നുണ്ടല്ലോ.അവർ പാപം ചെയ്തുവെന്ന് മുസ്ലിംകളും അംഗീകരിക്കുന്നുവെന്നല്ലേ ഇതിൽനിന്നും മനസ്സിലാക്കേണ്ടത്?
ഇസ്ലാമിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രമാണം വിശുദ്ധ ഖുർആനാണ്; അതിന് ശേഷം പ്രവാചകചര്യയും. മുഹമ്മദ് നബി(സ)ക്കു ശേഷം മതവിഷയ ത്തിൽ ആരു പറഞ്ഞാലും ഖുർആനിന്റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തിൽ മാറ്റുരച്ചുനോക്കി അവയുമായി സമരസപ്പെടുന്നുവെ ങ്കിൽ മാത്രമേ അത് അംഗീകരിക്കേണ്ടതുള്ളൂ. പ്രവാചകന്മാരെല്ലാംമാതൃ കാ പുരുഷന്മാരാണെന്നാണ് ഖുർആൻ വ്യക്തമാക്കുന്നത്. പ്രവാ ചകന്മാരുടെ വിശുദ്ധിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഒട്ടനവധി നബിമൊഴി കളുമുണ്ട്. പിൽക്കാലത്ത് മുസ്ലിംകൾ രചിച്ച ചില ഗ്രന്ഥങ്ങളിൽ ബൈബിൾ കഥകളും ഇസ്രായീലി പുരാണങ്ങളും കടന്നുകൂടിയിട്ടുെ ണ്ടന്നത് ശരിയാണ്. അവയൊന്നും പ്രാമാണികമായി യഥാർഥ മുസ്ലിംക ൾ കരുതുന്നില്ല. ദൈവദൂതന്മാരെല്ലാം മാതൃകാ പുരുഷന്മാരായിരു ന്നുവെന്നാണ് മുസ്ലിംകൾ വിശ്വസിക്കുന്നത്. പ്രവാചകന്മാർക്കൊന്നും യാതൊരു അബദ്ധവും വന്നുഭവിക്കുകയിെ ല്ലന്നാണോ ഖുർആൻ പഠിപ്പിക്കുന്നത്? അല്ല. പ്രവാചകന്മാരെല്ലാം പച്ചയായ മനുഷ്യരായിരുന്നു. ആ നിലയ് ക്ക് മാനുഷികമായ എന്തെങ്കിലും അബദ്ധങ്ങൾ അവരിൽനിന്ന് വന്നു ഭവി ക്കാവുന്നതാണ്. എന്നാൽ തെറ്റു ചെയ്യുകയും അതിൽതന്നെ ഉറച്ചുനിൽ ക്കുകയും ചെയ്യുകയെന്നത് ഒരു ദൈവദൂതനും സംഭവിച്ചുകൂടാത്തതാണ്. അത്തരം തെറ്റുകളെയാണല്ലോ പാപം എന്നു പറയുന്നത്. മ്ളേഛമായ ഏതെങ്കിലുമൊരു ദുർവൃത്തി ചെയ്യുന്നതിനുവേണ്ടി ആസൂ ത്രണം ചെയ്യുകയും അതു നടപ്പിലാക്കുകയും ചെയ്യുകയെന്നത് ഏറ്റവുംവലി യ പാപമാണ്. പരിശുദ്ധ പ്രവാചകനായിരുന്ന ദാവീദിന്റെമേൽ ബൈബിൾ ആരോപിച്ചിരിക്കുന്നത് അതീവ ഗുരുതരമായ ഈ പാപമാ ണ്. `തന്റെ പടയാളിയായ ഊറിയാവിന്റെ ഭാര്യയുടെ സൗന്ദര്യം കണ്ട് ദാവീദ് ഭ്രമിക്കുന്നു; ബത്ശേബയെ തന്റെ കിടപ്പറയിലേക്ക് അദേഹം വരു ത്തുന്നു; ദാവീദ് അവളോടൊപ്പം ശയിക്കുന്നു. അവൾ ഗർഭിണിയാവുന്നു. ഗർഭത്തിന്റെ ഉത്തരവാദിത്തം ഊറിയാവിൽ കെട്ടിവെയ്ക്കാൻ ശ്രമിക്കു ന്നു; പരാജയപ്പെടുന്നു; യുദ്ധമുഖത്തുവെച്ച് ഊറിയാവിനെ ചതിച്ചുകൊ ല്ലാൻ ദാവീദ് കൽപിക്കുന്നു; ഊറിയാവ് കൊല്ലപ്പെടുന്നു; ശേഷം ദാവീദ് ബത്ശേബയെ വിവാഹം കഴിക്കുന്നു (2 ശാമുവേൽ 11-ാം അധ്യായം). ഇതുപോലെയാണ് ബൈബിളിലെ പ്രവാചക കഥകളിലധികവും. ഖുർആനാകട്ടെ പ്രവാചകന്മാർക്ക് അബദ്ധങ്ങൾ പിണയാനുള്ള സാ ധ്യത അംഗീകരിച്ചുകൊണ്ടുതന്നെ അങ്ങനെ സംഭവിക്കുമ്പോൾ പടച്ചതമ്പുരാൻ അവരെ തിരുത്തുകയും അങ്ങനെ അവർ പശ്ചാതാ പവിവശരായി ദൈവത്തോട് മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നതായിവ്യ ക്തമാക്കുകയാണ് ചെയ്യുന്നത്. വലിയൊരു മാതൃകാപുരുഷനായി ഖുർആൻ അവതരിപ്പിക്കുന്ന ഇബ്റാഹീമ ി(അ)ന്റെ ജീവിതത്തിൽ മാതൃകായോഗ്യമല്ലാത്ത ഒരു സംഭവമു ണ്ടായത് ഖുർആൻ എടുത്തുദ്ധരിക്കുന്നുണ്ട്. വിഗ്രഹാരാധകനും സത്യ നിഷേധിയുമായ പിതാവിനുവേണ്ടി പാപമോചനത്തിനുവേണ്ടി പ്രാർഥി ച്ചതാണ ് അദ്ദേഹം ചെയ്ത തെറ്റ് (ഖുർആ ൻ 60:4). ആദർശ പ്രബോധ കനിൽ മാതാപിതാക്കളോടുള്ള സ്നേഹം പോലും ദൈവികവിധിയുടെ ഉല്ലം ഘനത്തിന് നിമിത്തമായിക്കൂടെന്നിരിക്കെ ഇബ്‌റാഹീമിൽ (അ) വന്നത് ഒരു അബദ്ധമായി ചൂണ്ടിക്കാണിക്കുകയും അതിൽ സത്യവിശ്വാസികൾ ക്ക് മാതൃകയില്ലെന്ന് തുറന്നു പറയുകയുമാണ് ഖുർആൻ ചെയ്യുന്നത്. ഇതുപേ ാലെ മറ്റു ചില പ്രവാചകന്മാരുടെ ജീവിതത്തിലും അബദ്ധങ്ങളുണ്ടായി ട്ടുണ്ടെന്ന് വ്യക്താക്കുകയും പ്രസ്തുത അബദ്ധങ്ങളിൽനിന്ന് വിശ്വാസിക ൾ പഠിക്കേണ്ട പാഠമെന്തെന്ന് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്, ഖുർആൻ. മുഹമ്മദി(സ)ന്റെ സമീപനങ്ങളിലുണ്ടായ ചില അബദ്ധങ്ങളെയുംദൈവം തമ്പുരാൻ വിമർശിക്കാതെ വിട്ടിട്ടില്ല. താൻ ഖുറൈശി പ്രമുഖരുമാ യി ആശയവിനിമയം നടത്തിക്കൊണ്ടിരിക്കെ അറിവ് അന്വേഷിച്ചുകൊ ണ്ട് കടന്നുവന്ന ഒരു അന്ധനുനേരെ അസന്തുഷ്ടമായി ഒന്നുനോക്കിപ്പോയ പ്രവാചകനെ ഖുർആൻ വിമർശിക്കുന്നുണ്ട് (80:1-10) ഉഹ്ദ് യുദ്ധത്തിൽ സ്വശരീരത്തിൽ മുറിവുകളുണ്ടാവുകയും അനുചരന്മാരിൽ പലരും വധി ക്കപ്പെടുകയും ചെയ്തതിൽ ഖിന്നനായിക്കൊണ്ട് അവിശ്വാസികൾ ഒരി ക്കലും നന്നാവുകയില്ലെന്ന മട്ടിൽ മുഹമ്മദ്(സ) സംസാരിച്ചപ്പോൾ അതുംശരി യായില്ലെന്ന് ഖുർആൻ തിരുത്തുന്നുണ്ട്. (3:128). നിസ്സാരമെന്ന് നാം കരുതുന്ന ഈ രൂപത്തിലുള്ള അബദ്ധങ്ങൾപോലും പ്രവാചകന്മാരുടെ ജീവിതത്തിൽ ഉണ്ടാകുവാൻ പാടില്ലെന്നതാണ് ഖുർആനിക വീക്ഷണം. അതുകൊണ്ടാണല്ലോ ഇത്തരം അബദ്ധങ്ങളുണ്ടായേ പ്പാൾ ദൈവം തമ്പുരാൻ തന്നെ അവ വിമർശിക്കുകയും തിരുത്തു കയും ചെയ്തത്. ആ നിലയ്ക്ക് വ്യഭിചാരം പോലെയുള്ള പാപങ്ങൾ പ്രവാ ചകന്മരുടെ ജീവിതത്തിലുണ്ടായി എന്ന വാദം ഖുർആൻ ഒരു നിലയ്ക്കും അംഗീകരിക്കുന്നില്ലെന്ന് പറയാനാവും.
മുഹമ്മദ്(സ) ഒരുപാട് പാപങ്ങൾ ചെയ്തിരുന്നുവെന്നാണല്ലോ ഖുർആനിലെ ചില പരാമർശങ്ങളിൽനിന്ന് മനസ്സിലാക്കാൻ കഴിയുന്നത്?
മനുഷ്യർ മുഴുവനും പാപികളാണെന്ന ക്രൈസ്തവവാദം സമർഥിക്കുവാ ൻ പാടുപെടുന്ന മിഷനറിമാർ ഉന്നയിക്കാറുള്ള ഒരു വാദമാണിത്. ഖുർ ആനിലെ ചില സൂക്തങ്ങൾ സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്തുകൊ ണ്ട് മുഹമ്മദ് (സ) പാപിയായിരുന്നുവെന്നും പാപം ചെയ്യാത്തവനായിയേശു്ര കിസ്തു മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും മനുഷ്യരെ പാപത്തിൽ നിന്നു രക്ഷിക്കുവാൻ പാപിയല്ലാത്ത ക്രിസ്തുവിന് മാത്രമേ കഴിയുകയു ള്ളൂവെന്നും വാദിക്കുകയാണ് അവർ ചെയ്യാറുള്ളത്. യേശുക്രിസ്തുവടക്കം മുഴുവൻ പ്രവാചകന്മാരും മാതൃകായോഗ്യരും പാപം ചെയ്യാത്തവരുമായിരുന്നുവെന്നാണ് ഖുർആനിന്റെ നിലപാട്. എന്നാൽ ബൈബിൾ കഥകളിലൂടെ കടന്നുപോകുന്ന ഒരാൾക്ക് മുൻ പ്രവാ ചകന്മാരെപ്പോലെതന്നെ യേശുവും പാപിയായിരുന്നുവെന്നും മാതൃകായോ ഗ്യനായിരുന്നില്ല എന്നുമാണ് തോന്നുക. ദുരിതത്തിന്റെയും ദുഃഖത്തിെ ന്റയും കലഹത്തിന്റെയും ദാരിദ്ര്യത്തിന്റെയും നിമിത്തമെന്ന് സോളമ ൻ വിശേഷിപ്പിച്ച (സുഭാഷിതങ്ങൾ 23:21-32) വീഞ്ഞ് നിർമിച്ച് ജനങ്ങൾ ക്ക് വിതരണം ചെയ്യുന്നത് പാപമാണെങ്കിൽ യേശു പാപിയാണെന്ന് പറയേണ്ടിവരും. കാനായിലെ കല്യാണവിരുന്നിൽ വെച്ച് ക്രിസ്തു ചെയ് തത് അതാണല്ലോ (യോഹന്നാൻ 2:1-10) പെറ്റു വളർത്തിയ സ്വന്തം മാതാവി നെ അവഹേളിക്കുകയും അവമതിക്കുകയും ചെയ്യുന്നത് പാപമാണെ ങ്കിൽ ക്രിസ്തു പാപിയാണെന്ന് സമ്മതിക്കേണ്ടിവരും. `സ്ത്രീയെ... എനിക്കും നിനക്കും എന്ത്? എന്ന് മാതാവിനോട് ചോദിക്കുന്ന ക്രിസ്തു (യോഹ 2:5) മാതൃഹുമാനമുള്ളവനായിരുന്നുവെന്ന് പറയാൻ കഴിയുമോ? പ്രബോധിത സമൂഹത്തെ `അണലിസന്തതികൾ` (മത്തായി 12:39) തുടങ്ങിയ അഭിസംബോധനകളിലൂടെ അഭിമുഖീകരിക്കുന്നത് പാപമാണെ ങ്കിൽ യേശുവീണ്ടും പാപിയായിത്തീരും. സ്വന്തം കോപം അടക്കിവെ ക്കാനാവാതെ ഒരു മിണ്ടാപ്രാണിയെ അതിന്റേതല്ലാത്ത കുറ്റത്തിന് നശിപ്പിക്കുന്നത് പാപമാണെങ്കിൽ ക്രിസ്തു വീണ്ടും പാപിയായിത്തീരും. പാവം അത്തിമരത്തെ യേശുക്രിസ്തു ഉണക്കിയത് അതിന്റേതല്ലാത്ത കുറ്റത്തിനായിരുന്നുവല്ലോ (മത്തായി 21:10-19). യഥാർഥത്തിൽ യേശുക്രിസ് തു പാപിയല്ലെങ്കിലും ബൈബിൾ ആ മഹാ പ്രവാചകനെ പാപിയാ ക്കിത്തീർക്കുന്നു എന്നർഥം. മുഹമ്മദ് നബി(സ)യുടെ ജീവിതത്തിൽ ഇതുപോലെയുള്ള യാതൊരുസംഭ വവും നമുക്ക് കാണാൻ കഴിയില്ല. അദ്ദേഹം ഏതെങ്കിലും അർഥത്തിൽ പാപങ്ങൾ ചെയ്തിരുന്നുവെന്ന് അദ്ദേഹത്തിന്റെ ബദ്ധവൈരികൾക്കു പോലും അഭിപ്രായമുണ്ടായിരുന്നില്ലെന്ന് ചരിത്രം സാക്ഷീകരിക്കുന്നു. അബൂ ജഹ്ലിനെപ്പോലുള്ള ഇസ്ലാമിന്റെ ബദ്ധവൈരികൾ പോലുംമുഹ മ്മദി(സ)ന്റെ സത്യസന്ധതയും വിശുദ്ധിയും അംഗീകരിച്ചിരുന്നുവെ ന്ന് വ്യക്തമാക്കുന്ന ഒട്ടനവധി സംഭവങ്ങളുണ്ട്. റോമൻ ചക്രവർത്തിയായ ഹിരാക്ളിയസിനു മുമ്പിൽ ഇസ്ലാമിന്റെ ബദ്ധവൈരിയായിരുന്ന അബൂസുഫ്‌യാൻ നൽകിയ മൊഴി അവയിലൊന്നുമാത്രം. അവസാനത്തെ നാളുവരെയുള്ള സകല മനുഷ്യർക്കും മാതൃകയാക്കുവാന ുള്ള വ്യക്തിയാണ് മുഹമ്മദ് (സ). അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരുപാപം പോലും ആരോപിക്കുവാൻ ആർക്കും കഴിയുകയില്ലെന്നതാ ണ് സത്യം. എന്നാൽ വിശുദ്ധ ഖുർആൻ അദ്ദേഹത്തെ ഒന്നിലധികം തവണ തിരുത്തുന്നുണ്ട്. അന്ധനെ അവഗണിച്ച സംഭവവും, തന്നെയും അനു ചരന്മാരെയും അപായപ്പെടുത്തിയവർ ഒരിക്കലും മോക്ഷം നേടുകയില്ലെന്ന് പറഞ്ഞ സംഭവവും അവയിൽ ചിലതാണ്. സാധാരണ വിശകലനത്തിൽ വലിയ തെറ്റുകളായി തോന്നാത്ത കാര്യങ്ങളാണിവ. എന്നാൽ സത്യമത പ്രബോധകനായ പ്രവാചകന്റെ പെരുമാറ്റങ്ങളിൽ അങ്ങനെയുണ്ടാവു ന്നത് ക്ഷന്തവ്യമല്ലെന്നാണ് ഖുർആനിന്റെ വീക്ഷണം. അന്ത്യദിനം വരെയു ള്ള പ്രബോധകർക്ക് മാതൃകയായ ഒരാളിലുണ്ടാവുന്ന ഇത്തരം അബദ്ധങ്ങൾ ഗൗരവമുള്ളതാണെന്നും തിരുത്തപ്പെടേണ്ടതാണെന്നും തന്നെയാണ് ഖുർആൻ പഠിപ്പിക്കുന്നത്. ഈ അബദ്ധങ്ങൾ ഖുർആൻ തിരു ത്തിയിട്ടില്ലായിരുന്നുവെങ്കിൽ അങ്ങനെ പെരുമാറുന്നതും പറയുന്നതുംതെ റ്റല്ലെന്നാണ് വരിക. അതുകൊണ്ടാണ് ഖുർആൻ ശക്തമായ ഭാഷയിൽ തന്നെ പ്രവാചകനെ തിരുത്തുന്നത്. മുഹമ്മദ് (സ) പാപിയായിരുന്നുവെന്ന് വരുത്തുന്നതിനുവേണ്ടി ദുർ വ്യാഖ്യാനം ചെയ്യപ്പെടുന്നത് പ്രധാനമായും മൂന്ന് ഖുർആൻ സൂക്തങ്ങളാ ണ് അവ വസ്തുനിഷ്ഠമായി പരിശോധിച്ചാൽ പ്രവാചകന്റെ വ്യക്തി ത്വം കൂടുതൽ പ്രശോഭിതമാവുകയാണ് ചെയ്യുക. 1. `തീർച്ചയായും താങ്കൾക്ക് നാം സ്പഷ്ടമായ ഒരു വിജയം നൽകിയി രിക്കുന്നു. താങ്കളുടെ മുമ്പത്തേതും പിന്നത്തേതുമായ തെറ്റുകളൊെ ക്കയും പൊറുത്തു തരുന്നതിനും അവന്റെ അനുഗ്രഹം താങ്കൾക്ക് അവൻ പൂർത്തിയാക്കുന്നതിനും നേർവഴിയിൽ താങ്കളെ നയിക്കുന്നതി നും അന്തസ്സാർ ന്ന ഒരു സഹായം അല്ലാഹു താങ്കൾക്ക് നൽകുന്നതിനുംവേ ണ്ടി` (48:1-3). ഇവിടെ `തെറ്റ്` എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത് `ദൻ്` എന്ന അറബി പദത്തെയാണ്. തെറ്റ്, കുറ്റം, പാപം തുടങ്ങിയ അർഥങ്ങളുണ്ട് ഈ പദത്തിന്. മുഹമ്മദ് നബി(സ)ക്കുറിച്ച് `താങ്കളുടെ മുമ്പത്തേതും പി മ്പത്തേതുമായ തെറ്റുകളൊക്കെയും പൊറുത്തുതരുന്നതിന്` എന്ന് പ്രയോ ഗിച്ചതിനാൽ അദ്ദേഹം പാപങ്ങൾ ചെയ്തിരുന്നുവെന്ന് ഖുർആൻ പോലും സമ്മതിക്കുന്നുവെന്നാണ് വാദം. ഇവിടെ പ്രവാചകൻ(സ) ചെയ്തുവെന്ന് പറയുന്ന തെറ്റുകൾ എന്താണെ ന്ന് ഇതിന്റെ അവതരണ പശ്ചാത്തലത്തിൽനിന്ന് സുതരാം വ്യക് തമാണ്. ഹുദൈബിയാ സന്ധി കഴിഞ്ഞ് മടങ്ങുമ്പോൾ വഴിമദ്ധ്യേ വെച്ച് അവതരിപ്പിക്കപ്പെട്ട അധ്യായത്തിന്റെ ആദ്യസൂക്തങ്ങളാണിവ. സന്ധിയി ൽ പ്രത്യക്ഷത്തിൽ പരാജയമാണെന്നും അടിയറവ് പറഞ്ഞതാണെന്നുംതോ ന്നിയേക്കാവുന്ന നിന്ധനകളുണ്ടായിരുന്നു. പ്രസ്തുത സന്ധിയാ ണ് സ്പഷ്ടമായ വിജയമായി ഇവിടെ വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത്. ഖുർആൻ ദീർഘദർശനം ചെയ്ത പോലെതന്നെ അതൊരു വൻ വിജയമായി രുന്നുവെന്ന് ഏതാനും വർഷങ്ങൾക്കുള്ളിൽ പ്രവാചകാനുചരന്മാർക്ക് അനുഭവബോധ്യം വരികയും ചെയ്തു. ഹിജ്‌റ ആറാം വർഷത്തിലാൺഹു ദൈബിയാ സന്ധി നടന്നത്. കഴിഞ്ഞ പത്തൊമ്പത ് വർഷമായി പ്ര വാചകൻ നടത്തിവന്ന പ്രബോധനങ്ങൾക്കിടയിൽ അദ്ദേഹത്തിന് സംഭവി ച്ച പിശകുകളാണ് ഇവിടെ തെറ്റുകളെന്ന് പറഞ്ഞതുകൊണ്ട് വിവക്ഷിക്കു ന്നത്. നടേപറഞ്ഞ അബദ്ധങ്ങൾ ഉദാഹരണം. കുറ്റകരമോ ശിക്ഷാർഹമോ ആയ ദുഷ്കർമങ്ങളല്ല ഈ ആയത്തിൽ `തെറ്റ്` എന്ന പദം കൊണ്ട് വിവക്ഷിക്കപ്പെട്ടിരിക്കുന്നത്;മനുഷ്യസഹജമായ വീഴ്ചകളും വൈകല്യങ്ങളും മാത്രമാണ്. ദൈവദൂതന്മാരുടെ ഉന്നത പദവി പരിഗണിക്കുമ്പോൾ പ്രസ്തുത പദവിക്ക് അനുയോജ്യമല്ലാത്തതായി ഗണിക്കപ്പെടുന്ന അബദ്ധങ്ങളോ മര്യാദ കുറവുകളോ മാത്രമാണ് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്. ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധയമാണ്. വിമർശകരുടെ വാദപ്രകാരം മുഹമ്മദി(സ)ന്റെ രചനയാണ് ഖുർആൻ. അപ്പോൾ അദ്ദേഹംതന്നെയാ ണ് തനിക്ക് അബദ്ധങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് ഖുർആനിലൂടെ തുറന്നുസ മ്മതിച്ചതെന്നല്ലേ വരിക? ഇത് എങ്ങനെയാണ് വിശദീകരിക്കുവാൻ കഴിയു ക? ഒരാളെക്കുറിച്ച് എതിരാളികളടക്കം സമൂഹത്തിലുള്ള സർവരും മാ തൃകായോഗ്യനും സത്യസന്ധനുമെന്ന് വിധിയെഴുതുക. അയാൾതന്നെ `തന്റെ താൽപര്യങ്ങൾക്ക് വേണ്ടി രചിച്ച ഗ്രന്ഥത്തിൽ തനിക്ക് തെറ്റ് പറ്റിയിട്ടുണ്ടെന്ന് സമ്മതിക്കുക. ഇത് എങ്ങനെയാണ് ശരിയാവുക? ഖുർ ആൻ പ്രവാചക രചനയല്ലെന്ന വസ്തുതയാണ് ഒരിക്കൽ കൂടി ഇവിടെ അനാവൃതമാവുന്നത്. മുഹമ്മദി(സ)ന് അബദ്ധങ്ങൾ പിണഞ്ഞിട്ടുണ്ടെന്നും അവ പൊറുത്തുകൊ ടുത്തിട്ടുണ്ടെന്നും പറയുന്നത് യഥാർഥത്തിൽ പടച്ചതമ്പുരാനാണ്. തന്നിൽ വന്നുപോയ അബദ്ധങ്ങൾ പൊറുത്തു തന്ന കരുണാവാരിധിയോട് കൂടുതൽ നന്ദിയുള്ളവനാവുകയാണ് പ്രവാചക(സ) ചെയ്തത്. കാലു
കളിൽ നീരുണ്ടാകുമാറ് രാത്രിയിൽ ദീർഘനേരം നമസ്കരിച്ചിരുന്ന പ്രവാചക(സ)നോട് ചോദിക്കപ്പെട്ടു. `അല്ലാഹു അങ്ങയുടെ മുൻകഴിഞ്ഞ പാ പങ്ങളും പിന്നീടുള്ള പാപങ്ങളും പൊറുത്തു തന്നിട്ടുണ്ടല്ലോ? `അപ്പോൾ `ഞാനൊരു നന്ദിയുള്ള ദാസനായിരിക്കേണ്ടതില്ലയോ`എന്നായിരുന്നു പ്രവാ ചക(സ)ന്റെ പ്രതികരണം. 2. `അതിനാൽ നീ ക്ഷമിക്കുക. തീർച്ചയായും അല്ലാഹുവിന്റെ വാഗ് ദാനം സത്യമാകുന്നു. നിന്റെ പാപത്തിന് നീ മാപ്പുതേടുകയും വൈകുേ ന്നരവും രാവിലെയും നിന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊ പ്പം പ്രകീർത്തിക്കുകയും ചെയ്യുക`. 3. `ആകയാൽ അല്ലാഹുവല്ലാതെ യാതൊരു ആരാധ്യനുമില്ലന്ന് നീമന സ്സിലാക്കുക. നിന്റ പാപത്തിന് നീ പാപമോചനം തേടുക. സത്യവിശ്വാ സികൾക്കും വിശ്വാസിനികൾക്കുവേണ്ടിയും പാപമോചനം തേടുക നിങ്ങളുെ ട പോക്കുവ രവും നിങ്ങ ളുെ ട താമ സവും അല്ലാഹ ു അറിയ ുന്ന ുണ്ട്` (47:19). ദൈവികമതത്തിനുവേണ്ടി പരമാവധി പരിശ്രമിക്കേണ്ടത് ഓരോ വിശ്വാസി യുടെയും ബാധ്യതയാണ്. ഈ രംഗത്തും അവന് മാതൃക പ്രവാചകനാ ണ്. എനിക്ക് സാധിക്കുന്നിടത്തോളം ഞാൻ ചെയ്തുവെന്ന് പറഞ്ഞ് പിന്മാറു ന്നവനായിക്കൂടാ ഒരു മുസ്ലിം. പടച്ചതമ്പുരാൻ എന്നിലർപ്പിച്ച ഉത്തരവാ ദിത്തങ്ങൾ ഇനിയും പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന വിചാരമാണ് എപ്പോഴും അവനിൽ ഉണ്ടായിരിക്കേണ്ടത്. തനിക്ക് വീഴ്ചകൾ പറ്റുവാ നുള്ള സാധ്യത അംഗീകരിച്ചുകൊണ്ട് `നാഥാ, നിന്റെ മാർഗത്തിൽ എെൻ റ ഭാഗത്തുനിന്ന് വന്നുപോയ വീഴ്ചകൾ പൊറുത്തു തരേണമേ`യെന്ന പ്രാർഥന അവന്റെ ചുണ്ടുകളിൽ എപ്പോഴും ഉണ്ടായിരിക്കണം. ഇത് അവന്റെ വിനയത്തിന്റെ പ്രകടനമാണ്. ഇതിലൂടെ അവൻ ചെയ്യുന്നത് തന്റെ മനസ്സിൽ അഹങ്കാരത്തിന്റെ ലാഞ്ചനയെങ്കിലുമുണ്ടെങ്കിൽ അത് നിർമൂലനം ചെയ്യുകയാണ്. പ്രവാചകനോട് `നീ പാപമോചനം തേടുക` എന്ന് പറഞ്ഞതിന്റെ വിവ ക്ഷയിതാണ്: എല്ലാവരേക്കാളും അധികമായി ദൈവികമാർഗത്തിൽ പരി ശ്രമിച്ചിരുന്ന പ്രവാചകനുപോലും തന്റെ കർമങ്ങളുടെ പേരിൽ അഹങ്കാര ത്തിന് യാതൊരു അർഹതയുമില്ല. ദൈവമാർഗത്തിലുള്ള പരിശ്രമത്തി നിടക്കും അദ്ദേഹം പോലും തന്റെ നാഥന്റെ മുമ്പിൽ വീഴ്ചകളേറ്റു പറഞ്ഞ് മാപ്പ് തേടേണ്ട അവസ്ഥയാണുള്ളത്. അപ്പോൾ മറ്റുള്ളവരുടെ സ്ഥിതിയോ? വിനയം പഠിപ്പിക്കുകയാണ് ഈ വചനങ്ങൾ ചെയ്യുന്നത്. അല്ലാതെ മുഹമ്മദ് (സ) പാപം ചെയ്തുവെന്ന് ഈ വചനങ്ങൾ സൂചി പ്പിക്കുന്നേയില്ല. അതുകൊണ്ടാണല്ലോ `ഞാൻ ഓരോ ദിവസവും നൂറുവ ട്ടം അല്ലാഹുവിനോട് പാപമോചനത്തിന് അപേക്ഷിക്കുന്നു`വെന്ന് പ്രവാ ചകൻ (സ) പറഞ്ഞത്. ദിനേന പ്രവാചകൻ നൂറു പാപങ്ങൾ ചെയ്തിരു ന്നുവെന്ന് ഇതിനർഥമുണ്ടെന്ന് ആരും പറയുകയില്ലല്ലോ.
No comments:
Post a Comment