Thursday, January 27, 2011

ഖുർആനും അനന്തരാവകാശപ്രശ്നങ്ങളും

പരേതന്‌ പുത്രനുള്ളപ്പോൾ അനാഥപൗത്രൻ അനന്തരാവകാശി ആവുകയില്ലെന്നാണല്ലോ ഖുർആനിക നിയമം. ഇത്‌ അന്യായവും അനാഥരോടുള്ള അനീതിയുമല്ലേ?

ദായധനത്തെക്കുറിച്ച വിശുദ്ധ ഖുർആന്റെ സമീപനത്തിലേക്ക്‌ ആഴ ത്തിലിറങ്ങിച്ചെല്ലാത്തതുകൊണ്ടുള്ള സംശയമാണ്‌ ഇത.​‍്‌ ഇവ്വിഷയകമായ ഏറ്റവും ശാസ്ത്രീയവും നീതിയിലധിഷ്ഠിതവുമായ നിയമമാണ്‌ ഖുർ ആൻ പ്രദാനം ചെയ്യുന്നതെന്നുള്ളതാണ്‌ സത്യം. അനന്തരാവകാശത്തെക്കുറിച്ച്‌ വിശദീകരിക്കുന്നത്‌ സൂറത്തിന്നിസാഇലെ 11, 12 സൂക്തങ്ങളാണ്‌. പിതാവോ സന്താനങ്ങളോ ഇല്ലാത്ത വ്യക്തിയു ടെ അനന്തരാവകാശത്തെക്കുറിച്ച്‌ ഇതേ അധ്യായത്തിലെ അവസാന ത്തിലെ സൂക്തത്തിലും (176) വിവരിക്കുന്നുണ്ട്‌. ഇവയിൽനിന്നും പ്രവാ ചക ചര്യയിൽനിന്നുമാണ്‌ ദായധനത്തെക്കുറിച്ച ഇസ്ലാമിക സമീപനം ഉരുത്തിരിഞ്ഞിരിക്കുന്നത്‌. പ്രസ്തുത സമീപനത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ താഴെ പറയുന്നവയാണ്‌. 1. ഒരാളുടെ സ്വത്തിൽ അയാളുടെ ജീവിതകാലത്ത്‌ അയാൾക്കല്ലാതെമ റ്റൊരാൾക്കും യാതൊരവകാശവുമില്ല. 2. അയാളുടെ ജീവിതകാലത്ത്‌ മരിച്ചുപോയ പിന്തുടർച്ചക്കാർക്ക്‌ അയാ ളുടെ അനന്തരസ്വത്തിൽ അവകാശമൊന്നുമില്ല. (അനന്തര സ്വത്ത്‌ രൂ പപ്പെടുന്നതുതന്നെ അയാൾ മരിക്കുന്നതോടുകൂടിയാണല്ലോ. അതിനുമു മ്പ്‌ അത്‌ അയാളുടെ സ്വത്തു മാത്രമാണ്‌. അനന്തരസ്വത്തല്ല). 3. അയാളുടെ മരണസമയത്ത്‌ ജീവിച്ചിരിക്കുന്ന പിന്തുടർച്ചക്കാർക്ക്മാ​‍്ര തമേ അനന്തര സ്വത്തിൽ അവകാശമുണ്ടാവുകയുള്ളൂ. 4. അനന്തരാവകാശത്തിന്റെ അടിസ്ഥാനമായി അംഗീകരിക്കപ്പെട്ടി ട്ടുള്ളത്‌ അടുത്ത ബന്ധമാണ്‌. വിവാഹന്ധവും രക്തന്ധവും ഇതി ൽ ഉൾപ്പെടുന്നു. 5. അയാളുടെ അടുത്ത ബന്ധുക്കൾ അതേ താവഴിയിലെ അകന്ന ബ ന്ധുക്കളുടെ അവകാശം തടയും. മാതാപിതാക്കൾ, ഭാര്യാഭർത്താക്കന്മാർ, പുത്രപുത്രിമാർ എന്നിവരാണ്‌ അടുത്ത ബന്ധുക്കൾ. ഇവരുടെ സാന്നി ധ്യത്തിൽ മറ്റാരും അവകാശികളായി തീരുകയില്ല. 6. വ്യക്തിയുടെ സാമ്പത്തികാവസ്ഥയോ അവശതയോ അല്ല, മരിച്ച യാളുമായുള്ള ബന്ധത്തിന്റെ സ്വഭാവമാണ്‌ ദായധനവിഭജനത്തിലെ അം ഗീകൃത മാനദണ്ഡം. 7. മരിച്ചയാളുടെ ബന്ധുക്കളായി ഏറ്റവും അടുത്ത കണ്ണികളില്ലെങ്കിൽ അവകാശം തൊട്ടടുത്ത കണ്ണികളിലേക്ക്‌ നീങ്ങുന്നു. പിതാവില്ലെങ്കിൽ പി താമഹനും പുത്രനില്ലെങ്കിൽ പൗത്രനും പിന്തുടർച്ചാവകാശം ലഭിക്കുന്ന ത്‌ ഇതുകൊണ്ടാണ്‌. ഈ അടിസ്ഥാനതത്ത്വങ്ങളുടെ വെളിച്ചത്തിൽ പിതാവ്‌ ജീവിച്ചിരിക്കെ മരണപ്പെട്ട മക്കളുടെ മക്കൾക്ക്‌ അദ്ദേഹത്തിന്റെ മരണസമയത്ത്‌ ജീവി ച്ചിരിക്കുന്ന മക്കളുണ്ടെങ്കിൽ നിയമപ്രകാരം ദായധനം ലഭിക്കുകയില്ല. കു ടുംശൃംഖലയുടെ ആദ്യത്തെ കണ്ണിയായ മക്കൾ ജീവിച്ചിരിക്കുന്നതി നാൽ രണ്ടാമത്തെ കണ്ണിയായ പൗത്രന്മാരിലേക്ക്‌ അനന്തരാവകാശം എ ത്തുന്നില്ലെന്നതാണ്‌ ഇതിന്‌ കാരണം. ഇത്‌ അനീതിയല്ലേ എന്നാണ്‌ ചോ ദ്യം. ദായധനത്തിന്റെ വിതരണത്തിൽ സമ്പൂർണ രീതി നടപ്പാക്കാൻ നിയ മങ്ങളെക്കൊണ്ട്‌ കഴിയുമോ എന്ന മറുചോദ്യമാണ്‌ ഇതിനുള്ള ആദ്യ​‍െ ത്ത മറുപടി. ഇസ്ലാമിനെന്നല്ല ഒരു നിയമവ്യവസ്ഥക്കും ഇക്കാര്യത്തിൽ നൂറു ശതമാനം നീതി നടപ്പാക്കാൻ കഴിയില്ലെന്നതാണ്‌ വസ്തുത. ഈ

വസ്തുതക്ക്‌ ഉപോദ്ലകമായി അവതരിപ്പിക്കാവുന്ന ഏതാനും മോഡലു കൾ കാണുക. 1. പരേതന്‌ രണ്ടു മക്കൾ. ഒരാൾ വികലാംഗൻ. മറ്റെയാൾ അരോഗദൃ ഢഗാത്രൻ. ഒന്നാമത്തെയാൾക്ക്‌ അധ്വാനിക്കാനാവില്ല. രണ്ടാമന്‌ അധ്വാ നിച്ച്‌ പണം സമ്പാദിക്കാം. എങ്ങനെ സ്വത്ത്‌ ഓഹരിവെക്കും? അധ്വാ നിക്കാൻ കഴിയുന്നവന്‌ കുറച്ചും കഴിയാത്തവന്‌ കൂടുതലായി ഓഹരിവെ ക്കുന്നതാണ്‌ നീതി. ഏതെങ്കിലും വ്യവസ്ഥകൾക്ക്‌ ഈ നീതിയെ നിയ മമാക്കുവാൻ കഴിയുമോ? 2. പരേതന്‌ മൂന്നു മക്കൾ. മൂത്തയാൾ നാൽപതുകാരൻ. കച്ചവടക്കാര ൻ. പിതാവിന്റെ കച്ചവടത്തിൽ സഹകാരിയായി തുടങ്ങി സ്വന്തമായി കച്ചവടത്തിലെത്തിച്ചേർന്നയാൾ. രണ്ടാമത്തെയാൾ ഭിഷഗ്വരൻ. പിതാവി​‍െ ന്റ പണം ചെലവഴിച്ചുകൊണ്ടാണയാൾ പഠിച്ചത്‌. ഇന്നയാൾ പണം വാരു ന്നു. മൂന്നാമൻ പതിനെട്ടുകാരൻ. വിദ്യാർഥി. എവിടെയെങ്കിലുമെല്ലാം എത്തുന്നതിനുമുമ്പ്‌ പിതാവ്‌ മരിച്ചുപോയി. എങ്ങനെ സ്വത്ത്‌ ഓഹരിവെ ക്കണം? മൂത്തവർ രണ്ടും സ്വയം സമ്പാദിക്കുന്നവരാണ്‌. പിതാവിന്റെസ്വ ത്തിൽനിന്നാണവർ സമ്പാദ്യം തുടങ്ങിയത്‌. ഇളയവനാകട്ടെ പിതാവ്‌ ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തിന്റെ സ്വത്തിൽനിന്ന്‌ കാര്യമായി ഒന്നുംലഭ ​‍ിച്ചില്ല. അപ്പോൾ ദായധനമെങ്കിലും ഇളയപുത്രന്‌ കൂടുതൽ ലഭിക്കണമെ ന്നതാണ്‌ നീതി. പക്ഷേ, ഈ നീതി നടപ്പാക്കുന്ന രീതിയിൽ ദായധനം ഓഹരി വെക്കുന്നതിനാവശ്യമായ നിയമം ഉണ്ടാക്കുവാൻ കഴിയുമോ? 3. പരേതന്‌ മൂന്നു മക്കൾ. ഒരാൾ സമർഥൻ. പണം കൊണ്ട്‌ പണം വാരാ ൻ കഴിവുള്ളവൻ. രണ്ടാമൻ സാമൂഹിക സേവകൻ. പണം ചെലവഴിച്ച്മ റ്റുള്ളവരുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്നവൻ. അവസാനത്തെ യാൾ മഠയൻ. കിട്ടിയ പണം സൂക്ഷിച്ചുവെച്ച്‌ അതിൽനിന്ന്‌ മാത്രമായിചെ ലവ്‌ കണ്ടെത്തുന്നവൻ. മൂന്നു പേർക്കും പത്തു രൂപ വീതം നൽകിയാ ൽ ഒന്നാമൻ അത്‌ ഇരുപത്‌ രൂപയാക്കും. രണ്ടാമൻ തനിക്കും അയൽ ക്കാരനായ ദരിദ്രനും കൂടി ഒരു നേരത്തെ ഭക്ഷണം ഒരുക്കും, മൂന്നാമൻ രണ്ടു നേരത്തെ ഭക്ഷണം കഴിക്കും. ഇവർക്ക്‌ മൂന്നുപേർക്കും ദായധനം ഒരേ പോലെ വീതിക്കുകയാണോ വേണ്ടത്‌? നീതിയതല്ല. പക്ഷേ, പ്രസ്തുത നീതി ഒരു നിയമക്രമത്തിലൂടെ നടപ്പാക്കുക പ്രായോഗികമ​‍െ ല്ലന്നു മാത്രം. ദായധനത്തിന്റെയും മറ്റു സാമ്പത്തിക പ്രശ്നങ്ങളുടെയും കാര്യത്തിൽ കേവല നിയമങ്ങൾക്ക്‌ എല്ലാ അർഥത്തിലുമുള്ള സമ്പൂർണ നീതി നടപ്പിലാ ക്കുവാൻ കഴിയുകയില്ലെന്ന വസ്തുതയാണ്‌ ഇവിടെ വ്യക്തമാകുന്നത്‌. ഇസ്ലാം ഇത്തരം പ്രശ്നങ്ങളിൽ കേവല നിയമങ്ങളെ മാത്രം ആശ്രയി ച്ചുകൊണ്ടല്ല പരിഹാരങ്ങൾ നിർദേശിക്കുന്നത്‌. മനുഷ്യരുടെ ധർമബോ ധത്തെ ഉത്തേജിപ്പിക്കുകയും പ്രയാസങ്ങളനുഭവിക്കുന്നവരോട്‌ കരുണകാണി ക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്തുകൊണ്ടാണ്‌ ഇത്തരം കാര്യ ങ്ങളിൽ നീതി നടപ്പാക്കപ്പെടുന്ന സാഹചര്യം സൃഷ്ടിക്കുന്നത്‌. എന്തുകൊണ്ട്‌ അനാഥ പൗത്രന്‌ സ്വത്തവകാശം നൽകിക്കൊണ്ട്‌ ഒരു നിയമം ഉണ്ടാക്കിക്കൂടാ? അത്തരം ഒരു നിയമം ഉണ്ടാക്കുന്നത്‌ ദായധന ക്രമത്തിൽ ഇസ്ലാം മുന്നോട്ടുവെക്കുന്ന അടിസ്ഥാനാശയങ്ങളെയെല്ലാം തകർത്തുകളയുമെന്നതാണ്‌ യാഥാർഥ്യം. അനാഥപൗത്രന്‌ സ്വത്തവകാശം നൽകുന്നതിന്‌ ഒരു മാർഗമേയുള്ളൂ. മരിച്ച മകൻ ജീവിച്ചിരിക്കുന്നതായി സങ്കൽപിക്കുക. അയാളുടെ സന്താ നങ്ങളെ മരിച്ചയാളുടെ പ്രതിനിധികളാക്കി തൽസ്ഥാനത്ത്‌ പ്രതിഷ്ഠിക്കുക. എന്നിട്ട്‌ മരിച്ച മകനു നൽകേണ്ട സ്വത്ത്‌ അയാളുടെ മക്കൾക്ക്‌ വിഭജിച്ച്‌ നൽകുക. ഒരാൾക്ക്‌ രണ്ടു മക്കളുണ്ട്‌, മൂത്ത മകന്‌ മൂന്നും ഇളയവ ന്‌ രണ്ടുംമ ക്കൾ വീതമുണ്ട്‌. പിതാവ്‌ ജീവിച്ചിരിക്കെ മൂത്തയാൾ മരിച്ചു. പിതാവ്മരി ക്കുമ്പോൾ ഇളയമകനേയുള്ളൂ. അനന്തര സ്വത്തായി ആയിരം രൂപ യു ണ്ട്‌. ഇളയമകൻ അഞ്ഞൂറ്‌ രൂപയെടുക്കുക. ബാക്കി അഞ്ഞൂറു രൂപ മരി ച്ച മൂത്തമകന്റെ മൂന്നു മക്കൾക്കും വിഭജിച്ച്‌ നൽകുക. ഇതാണ്‌ പൊ തുവായി നിർദേശിക്കപ്പെടുന്ന പ്രാതിനിധ്യതത്ത്വം. ഇസ്ലാമികദായക്രമത്തിൽ ഈ പ്രാതിനിധ്യതത്ത്വം എന്തുമാത്രം പ്രായോ ഗികമാണ്‌? അനന്തരാവകാശ വ്യവസ്ഥയിലെവിടെയെങ്കിലും പ്രാതി നിധ്യതത്ത്വം അംഗീകരിക്കുകയാണെങ്കിൽ അതിന്റെ എല്ലാ വശങ്ങളിലും അതു നടപ്പാക്കേണ്ടിവരുമെന്ന വസ്തുത മറക്കരുത്‌. ഇത്‌ എത്രമാ ത്രം ശരിയാവും? പരിശോധിക്കുക. ഏതാനും ചില കാര്യങ്ങൾ കാണുക: 1. ഭാര്യയുടെ അനന്തര സ്വത്തിൽ ഭർത്താവിന്‌ അവകാശമുണ്ട്‌. സന്ത തിയുണ്ടെങ്കിൽ നാലിലൊന്നും ഇല്ലെങ്കിൽ പകുതിയുമാണ്‌ അയാളുടെഅ വകാശം. ഭാര്യ മരിക്കുന്നതിനു മുമ്പ്‌ ഭർത്താവ്‌ മരിച്ചുവെന്ന്‌ കരുതു ക. പ്രാതിനിധ്യതത്ത്വം അംഗീകരിക്കുകയാണെങ്കിൽ ഭാര്യയുടെ അനന്ത ര സ്വത്തിൽ ഭർത്താവിന്റെ പിതാവ്‌, മാതാവ്‌, മറ്റു ഭാര്യമാരിലുള്ള മ ക്കൾ എന്നിവർക്കെല്ലാം അവകാശമുണ്ടായിരിക്കും. 2. ഭർത്താവിന്റെ അനന്തരസ്വത്തിൽ ഭാര്യക്കുള്ള അവകാശത്തിന്റെസ്‌ ഥിതിയും ഇതുതന്നെ. ഭാര്യയുടെ മരണശേഷമാണ്‌ ഭർത്താവിന്റെ മര ണമെങ്കിൽ അവളുടെ വിഹിതം അവളുടെ മാതാവ്‌, പിതാവ്‌ തുടങ്ങിയ

ബന്ധുക്കൾക്ക്‌ നൽകേണ്ടിവരും. 3. മക്കളുടെ സ്വത്തിൽ പിതാക്കന്മാർക്ക്‌ അവകാശമുണ്ട്‌. മകന്റെ മു മ്പ്‌ പിതാവ്‌ മരണപ്പെട്ടു എന്ന്‌ കരുതുക. പിതാവിന്‌ വേറെയും മക്കളുണ്ട്‌ താനും. മകന്‌ മക്കളുണ്ടെങ്കിലും അയാളുടെ മരണശേഷം പിതാവ്‌ ജീവി ച്ചിരിക്കുന്നുവെങ്കിൽ അയാൾക്ക്‌ ലഭിക്കുമായിരുന്ന അനന്തരാവകാശ സ്വ ത്ത്‌ അയാളുടെ അടുത്ത ബന്ധുക്കൾക്ക്‌ നൽകേണ്ടിവരും. 4. മാതാക്കൾക്ക്‌ മക്കളുടെ സ്വത്തിലുള്ള അവകാശത്തിന്റെ അവസ്‌ ഥയും ഇതുതന്നെ. മകനുമുമ്പ്‌ മാതാവ്‌ മരിച്ചിട്ടുണ്ടെങ്കിലും അവരുടെഅ ടുത്ത ബന്ധുക്കൾക്ക്‌ മകന്റെ സ്വത്തിൽ അവകാശമുണ്ടെന്ന അവസ്‌ ഥയാണ്‌ പ്രാതിനിധ്യതത്ത്വം അംഗീകരിച്ചാൽ വന്നുചേരുക. പ്രാതിനിധ്യതത്ത്വം അംഗീകരിക്കുന്നത്‌ ദായക്രമത്തിൽ അസന്തുലി തത്വം ഉണ്ടാകുന്നതിന്‌ നിമിത്തമാകും. ഒരാൾക്ക്‌ രണ്ടു മക്കൾ, രണ്ടുപേ രും മരിച്ചു. ഒരു മകന്‌ ഒരു പുത്രനും മറ്റേയാൾക്ക്‌ രണ്ടു പുത്രന്മാരുമാ ണുള്ളത്‌. പിതാമഹന്റെ സ്വത്തിൽ ഇസ്ലാമികദായധന വിതരണക്രമ പ്രകാരം മൂന്നു പൗത്രന്മാർക്കും ഒരേ അവകാശമാണുണ്ടാവുക. പ്രാതി നിധ്യ സിദ്ധാന്തം അംഗീകരിക്കുകയാണെങ്കിൽ സഹോദരനില്ലാത്ത പൗത്ര ന്‌ ലഭിക്കുന്നതിന്റെ പകുതി മാത്രമേ അയാളുടെ പിതൃവ്യന്റെ മക്ക ളിൽ ഓരോരുത്തർക്കും ലഭിക്കുകയുള്ളൂ. ഒരാളുമായി ഒരേന്ധം പുല ർത്തുന്ന വ്യത്യസ്ത വ്യക്തികൾക്ക്‌ വ്യത്യസ്ത രൂപങ്ങളിൽ അവകാശം നൽകുന്നത്‌ ദായക്രമത്തിൽ അസന്തുലിതത്വം സൃഷ്ടിക്കുമെന്ന്‌ പറയേ ണ്ടതില്ല. ഒരു നിയമമെന്ന നിലയ്ക്ക്‌ പ്രാതിനിധ്യതത്ത്വം അംഗീകരിക്കുമ്പോഴു ള്ള പ്രായോഗിക പ്രശ്നങ്ങളാണ്‌ മുകളിൽ വിവരിച്ചത്‌. ഇതുകൊണ്ടായിരി ക്കാം മക്കൾ ജീവിച്ചിരിക്കുമ്പോൾ പേരക്കുട്ടികൾക്ക്‌ സ്വത്തിൽ അവ കാശം നൽകുന്ന രീതിയിലുള്ള ഒരു നിയമം ഖുർആൻ കൊണ്ടുവരാതിരു ന്നത്‌. ഒരു നിയമം കൊണ്ടുവരുമ്പോൾ അതിന്റെ പ്രായോഗികമായ പ്ര ശ്നങ്ങളെല്ലാം പരിഹരിക്കേണ്ടതുണ്ടല്ലോ. പൗത്രന്‌ സ്വത്തവകാശം ഒരു നിയമനിർമാണം വഴി കൊണ്ടുവരികയാണെങ്കിൽ, ഇസ്ലാമിക ദായക്രമ ത്തിന്റെ അടിത്തറ തകരുകയും അത്‌ അപ്രായോഗികമായി തീരുകയുംചെ യ്യുമായിരുന്നു. നിയമങ്ങളുടെ വരുംവരായ്കകളെക്കുറിച്ച്‌ വ്യക്തമായി അറിയുന്നവനാണ്‌ ഖുർആൻ അവതരിപ്പിച്ചത്‌ എന്ന സത്യമാണ്‌ ഇവിടെ നമുക്ക്‌ വ്യക്തമാകുന്നത്‌.

അനാഥ പൗത്രന്‌ സ്വത്തവകാശം നൽകുവാൻ നിയമം ഇല്ലാത്തതിനാൽ അവനെ വഴിയാധാരമാക്കണമെന്നാണോ ഇസ്ലാം വിവക്ഷിക്കുന്നത്‌? ഈ പ്രശ്നത്തിൽ ഇസ്ലാമിന്റെ പരിഹാരമെന്താണ്‌?

അന്തരാവകാശ നിയമങ്ങൾ മാത്രമല്ല ഇസ്ലാമിലുള്ളത്‌; സംരക്ഷണ നിയമങ്ങൾ കൂടിയുണ്ട്‌. ഈ നിയമങ്ങൾ രണ്ടും പരസ്പരം ബന്ധപ്പെട്ടാ ണ്‌ ഇരിക്കുന്നത്‌. അനന്തരാവകാശത്തിന്റെ അടിസ്ഥാനംതന്നെ അന്യോ ന്യമുള്ള സംരക്ഷണ ബാധ്യതയാണ്‌. ഒരാളെ അവശതയിൽ സംരക്ഷി ക്കുവാൻ ബാധ്യസ്ഥനാരോ അയാൾക്കാണ്‌ സാധാരണ ഗതിയിൽ അന ന്തരാവകാശം ഉണ്ടാകുന്നത്‌. പിതാവിനെ സംരക്ഷിക്കാൻ പുത്രൻ ബാ ധ്യസ്ഥനാണ്‌. പുത്രനെ സംരക്ഷിക്കാൻ പിതാവും. മകനുണ്ടെങ്കിൽ പി താമഹനെ സംരക്ഷിക്കാൻ പൗത്രൻ ബാധ്യസ്ഥനല്ല; മകനില്ലെങ്കിൽ ബാ ധ്യസ്ഥനാണുതാനും. (ഇതുകൊണ്ടുകൂടിയാണ്‌ അനാഥപൗത്രന്‌ നിയമ പരമായി സ്വത്തിൽ അവകാശമില്ലാത്തത്‌) പിതാവില്ലാത്ത കുട്ടികളെ സംര ക്ഷിക്കേണ്ട ബാധ്യത പിതാമഹനാണുള്ളത്‌. അനാഥകളെ സംരക്ഷിക്കാ തിരിക്കുന്നത്‌ മതനിഷേധമായിട്ടാണ്‌ ഖുർആൻ ഗണിച്ചിരിക്കുന്നത്‌. “മതനിഷേധിയെ നീ കണ്ടുവോ? അനാഥകളെ അവഗണിക്കുന്നവനാ ണവൻ” (107:1, 2). “അനാഥയെ നീ അടിച്ചമർത്തരുത്‌” (93:9). “മാതാപിതാക്കൾക്കും ബന്ധുക്കൾക്കും അനാഥകൾക്കും അഗതികൾ ക്കും നന്മ ചെയ്യണം” (2:83). അനാഥകളുടെ സമ്പത്ത്‌ അന്യായമായി ഭക്ഷിക്കുന്നത്‌ കൊടുംപാതക മാണെന്നാണ്‌ ഖുർആൻ പഠിപ്പിക്കുന്നത്‌. “അനാഥകൾക്ക്‌ അവരുടെ സ്വത്തുക്കൾ നിങ്ങൾ വിട്ടുകൊടുക്കുക. നല്ലതിനു പകരം ദുഷിച്ചത്‌ നിങ്ങൾ മാറ്റിയെടുക്കരുത്‌. നിങ്ങളുടെ ധന ത്തോട്‌ കൂട്ടിച്ചേർത്ത്‌ അവരുടെ ധനം നിങ്ങൾ തിന്നുകളയുകയുമരുത്‌. തീർച്ചയായും അത്‌ ഒരു കൊടുംപാതകമാകുന്നു” (4:2). “ഏറ്റവും ഉത്തമമായ രൂപത്തിലല്ലാതെ നിങ്ങൾ അനാഥരുടെ സ്വത്തിനെ സമ ​‍ീപ ​‍ിച്ച ​‍ു​‍േ പാക ര ​‍ുത ​‍്‌. അവ ന ​‍്കാര ​‍്യ​‍്ര പാപ ​‍്ത ​‍ി​‍െ യത്ത ​‍ുന്ന ത ​‍ുവ ​‍െ ര” (6:152). അനാഥകളോട്‌ അനാദരവ്‌ കാണിക്കുന്ന യാതൊരുവിധ പ്രവർത്തന ങ്ങളുമുണ്ടാവാൻ പാടില്ലെന്നാണ്‌ നി (സ) പഠിപ്പിച്ചത്‌. അനാഥകളെസം രക്ഷിക്കുന്നവൻ തന്നോടൊപ്പം സ്വർഗത്തിൽ പ്രവേശിക്കുമെന്ന്‌ സുവി ശേഷമറിയിച്ച മുഹമ്മദ്‌ (സ) അനാഥയുടെ സ്വത്ത്‌ അന്യായമായി ഭു ജിക്കുന്നത്‌ മഹാപാപങ്ങളിലൊന്നാണെന്ന മുന്നറിയിപ്പുകൂടി നൽകിയി

ട്ടുണ്ട്‌. കുടും ന്ധങ്ങളൊന്നുമില്ലാത്ത അനാഥകളെതന്നെ സംര ക്ഷിക്കേണ്ടത്‌ ഓരോ മുസ്ലിമിന്റെയും ബാധ്യതയാണ്‌. കുടുംത്തിൽ പെട്ട അനാഥകളുടെ സ്ഥിതി പിന്നെ പറയേണ്ടതുണ്ടോ? അവരെ സംര ക്ഷിക്കേണ്ട ഉത്തരവാദിത്തം പ്രധാനമായും പിതാമഹനിലാണ്‌ നിക്ഷിപ്‌ തമായിരിക്കുന്നത്‌. പിതാമഹൻ മരണപ്പെട്ടാൽ പിതൃവ്യനാണ്‌ സംരക്ഷ ണമേറ്റെടുക്കേണ്ടത്‌. അനാഥ പൗത്രനെ സംരക്ഷിക്കുന്നത്‌ പിതാമഹനാണ്‌. അയാൾക്കാവ ശ്യമായ എല്ലാം നൽകുന്നത്‌ പിതാമഹനാണ്‌. അദ്ദേഹത്തിനറിയാം, അവ ന്റെ പ്രശ്നങ്ങളും പ്രയാസങ്ങളുമെന്തെല്ലാമാണെന്ന്‌. തന്റെ മരണശേ ഷം നിയമപ്രകാരം പൗത്രന്‌ അനന്തരാവകാശമില്ലെന്നും അദ്ദേഹത്തി നറിയാം. അവന്റെ സംരക്ഷണത്തിനുവേണ്ടി തന്റെ സ്വത്തിന്റെ ന ല്ലൊരു ഭാഗം നീക്കിവെക്കുവാൻ അദ്ദേഹത്തിന്‌ അവകാശമുണ്ട്‌. ഇത്ത രം ആവശ്യങ്ങൾക്കുവേണ്ടിയാണ്‌ ഖുർആൻ `വസ്വിയ്യത്ത്‌` നിർന്ധമാ ക്കിയിട്ടുള്ളത്‌. ചെയ്യുന്ന വ്യക്തിയുടെ മരണത്തോടെ ചെയ്യപ്പെടുന്ന വ്യക്തിക്ക്‌ ഉടമ സ്ഥാവകാശം ലഭിക്കുന്ന ദാനമാണ്‌ വസ്വിയ്യത്ത്‌. വിശുദ്ധ ഖുർആൻ വസ്വി യ്യത്തിന്‌ വളരെയേറെ പ്രാധാന്യം കൽപിച്ചിട്ടുണ്ട്‌. “നിങ്ങളിൽ ആർക്കെങ്കിലും മരണം ആസന്നമാകുമ്പോൾ അയാൾ ധ നം വിട്ടുപോകുന്നുണ്ടെങ്കിൽ മാതാപിതാക്കൾക്കും അടുത്ത ബന്ധുക്കൾ ക്കും വേണ്ടി ന്യായപ്രകാരം വസ്വിയ്യത്ത്‌ ചെയ്യുവാൻ നിങ്ങൾ നിർന്‌ ധിതമായി കൽപിക്കപ്പെട്ടിരിക്കുന്നു. സൂക്ഷ്മത പുലർത്തുന്നവർക്ക്‌ ഒരു കടമയത്രേ അത്‌“ (2:180). ഏതു സമയത്തും മരണം കടന്നുവരാമെന്നും അത്‌ പ്രതീക്ഷിച്ചുകൊ ണ്ട്‌ വസ്വിയ്യത്ത്‌ എഴുതി വെക്കണമെന്നും പ്രവാചകൻ (സ) നിർദേശിച്ച തായും കാണാൻ കഴിയും. (ബുഖാരി, മുസ്ലിം). വസ്വിയ്യത്തിന്‌ ദൈവദൂ തൻ അതിയായി പ്രോൽസാഹിപ്പിച്ചിരുന്നു. അത്‌ ചെയ്യാതിരിക്കുന്നതിന്‌ നിരുൽസാഹപ്പെടുത്തുകയും ചെയ്തിരുന്നു (അഹ്മദ്‌, തിർമുദി, അ​‍ൂ ദാവൂദ്‌) ഇവയിൽനിന്ന്‌ വസ്വിയ്യത്തിന്‌ ഇസ്ലാം വളരെയേറെ പ്രാധാന്യം കൽപിച്ചിരിക്കുന്നുവെന്ന്‌ മനസ്സിലാക്കാനാവും. ആകെ സ്വത്തിന്റെ മൂന്നിലൊന്നിന്റെ വസ്വിയ്യത്ത്‌ ചെയ്യാൻ ഒരാൾ ക്ക്‌ അവകാശമുണ്ട്‌. ആർക്കുവേണ്ടിയാണ്‌ വസ്വിയ്യത്ത്‌? അനന്തരാവകാശി കൾക്കുവേണ്ടി വസ്വിയ്യത്ത്‌ ചെയ്യാവതല്ലെന്നാണ്‌ പ്രവാചകൻ (സ) പ ഠിപ്പിച്ചിരിക്കുന്നത്‌. ”പിന്തുടർച്ചക്കാരന്‌ വസ്വിയ്യത്തില്ല“ (അഹ്മദ്‌, തിർമു ദി). പിന്നെയാർക്കുവേണ്ടിയാണ്‌ വസ്വിയ്യത്ത്‌ ചെയ്യേണ്ടത്‌? അത്‌ തീരുമാ നിക്കേണ്ടത്‌ അത്‌ ചെയ്യുന്ന വ്യക്തിയാണ്‌. പിന്തുടർച്ചക്കാരല്ലാത്ത അടു ത്ത ബന്ധുക്കളെയാണ്‌ ആദ്യമായി പരിഗണിക്കേണ്ടതെന്നാണല്ലോ ന ടേ ഉദ്ധരിച്ച ഖുർആൻ സൂക്തം (2.180) വ്യക്തമാക്കുന്നത്‌. അതിൽ പ്ര ധാനമായും ഉൾപ്പെടുക അനാഥ പൗത്രൻതന്നെയായിരിക്കും. അനാഥരായ പൗത്രന്മാർക്ക്‌ എത്ര സ്വത്ത്‌ നൽകുവാനും പിതാമഹന്‌ അവകാശമു ണ്ട്‌. അദ്ദേഹം ജീവിച്ചിരിക്കുമ്പോൾതന്നെ ദാനമായി എത്രവേണമെങ്കിലും നൽകാം. ആകെ സ്വത്തിന്റെ മൂന്നിലൊന്നുവരെ വസ്വിയ്യത്തായും നൽകാം. അവകാശികൾക്കും നിരാലംരായി തീരുന്ന ആശ്രിതർക്കും നീതി നിഷേധിക്കുന്ന തരത്തിലാകരുത്‌ ഇഷ്ടദാനവും വസ്വിയ്യത്തും എ ന്നു മാത്രമേയുള്ളൂ. അനാഥ പൗത്രന്റെ കാര്യത്തിൽ ഇസ്ലാം ചെയ്തിട്ടുള്ളത്‌ ഇതാണ്‌. അയാളുടെ സംരക്ഷണത്തിന്റെ ഉത്തരവാദിത്തം പിതാമഹനെ ഏൽപി ച്ചു; പിതാമഹൻ മരിച്ചാൽ പിതൃവ്യനെയും. അയാളുടെ ആവശ്യങ്ങളും അവശതകളും മനസ്സിലാക്കി എത്ര സ്വത്ത്‌ വേണമെങ്കിലും നൽകാനുള്ള സ്വാതന്ത്ര്യം പിതാമഹന്‌ നൽകി. അയാളെക്കുറിച്ച്‌ മറ്റാരെക്കാളും അറിയു ക പിതാമഹനാണല്ലോ. അയാൾക്കുവേണ്ടി -മറ്റു അവശർക്കും അശര ണർക്കും വേണ്ടിയും - മൂന്നുലൊന്നുവരെ വസ്വിയ്യത്ത്‌ ചെയ്യുവാനുള്ള അവകാശവും പിതാമഹന്‌ നൽകി. പ്രസ്തുത വസ്വിയ്യത്ത്‌ പ്രകാരമുള്ള സ്വത്ത്‌ നീക്കിവെച്ച ശേഷം ബാക്കിയുള്ള സ്വത്തു മാത്രമേ അനന്തരാവ കാശികൾ ഭാഗിച്ചെടുക്കാൻ പാടുള്ളൂവെന്ന്‌ പ്രത്യേകം നിഷ്കർഷിച്ചു. (4:11) അനാഥകൾ സ്വത്തിന്‌ അവകാശികളായിത്തീരുമ്പോൾ പ്രായപൂർ ത്തിയെത്താത്തവരാണെങ്കിൽ പ്രസ്തുത സ്വത്ത്‌ സംരക്ഷിക്കാൻ അടു ത്ത ബന്ധുക്കളെ ചുമതലപ്പെടുത്തുകയും അവർക്ക്‌ കാര്യബോധമെത്തു​‍േ മ്പാൾ കൈമാറണമെന്ന്‌ നിഷ്കർഷിക്കുകയും ചെയ്തു (4:6). പിതാമഹൻ വസ്വിയ്യത്ത്‌ ചെയ്തിട്ടില്ലെങ്കിലും പിതൃവ്യൻ ഉൾപ്പെടെയു ള്ള ബന്ധുക്കൾ അനാഥരായ പൗത്രനോ പൗത്രന്മാർക്കോ ന്യായമായ വിഹിതം നൽകുന്ന കാര്യം ദയാധനം ഭാഗിച്ചെടുക്കുന്ന സമയത്ത്‌ പ രിഗണിക്കണമെന്ന്‌ വിശുദ്ധ ഖുർആൻ ഗൗരവപൂർവം അനുശാസിച്ചിട്ടു ണ്ട്‌ (4:8,9). നിയമത്തിന്‌ അതിന്റേതായ ഒരു രീതിശാസ്ത്രമുണ്ട്‌. പ്രസ്തുത രീതി

ശാസ്ത്രമനുസരിക്കുകയാണ്‌ ഇസ്ലാം ചെയ്യുന്നത്‌. എന്നാൽ, അതോടൊ പ്പംതന്നെ നിയമത്തിന്റെ ഊരാക്കുടുക്കുകളില്ലാതെതന്നെ അനാഥ പൗത്രന്റെ പ്രശ്നം പോലുള്ളവ അത്‌ കൈകാര്യം ചെയ്യുകയും ചെയ്യു ന്നു. ധർമബോധത്തെ ഉത്തേജിപ്പിച്ചുകൊണ്ടാണ്‌ ഇസ്ലാം ഇത്‌ സാധി ക്കുന്നത്‌. ഏറ്റവും പ്രായോഗികമായ മാർഗവും, ഇത്തരം വിഷയങ്ങളിൽ അതുതന്നെയാണ്‌.

ഒരു മകൻ മാത്രം അനന്തരാവകാശിയാവുകയാണെങ്കിൽ അയാൾക്ക്‌ പിതൃസ്വത്ത്‌ മുഴുവനായി ലഭിക്കുമെന്നിരിക്കെ മകൾ മാത്രമാണ്‌ അനന്തരാവകാശിയെങ്കിൽ അവൾക്ക്‌ പകുതി മാത്രവും ഒന്നിലധ​‍ികം പെൺമക്കളുണ്ടെങ്കിൽ അവർക്കെല്ലാംകൂടി പിതൃസ്വത്തി​‍െൻറ മൂന്നിൽ രണ്ടു ഭാഗം മാത്രവുമാണ്‌ ലഭിക്കുകയെന്ന ഖുർആനികനിയമം വ്യക്തമായ അനീതിയല്ലേ?

ആൺമക്കളില്ലാത്തവരുടെ അനന്തരാവകാശവുമായി ബന്ധപ്പെട്ട പ്രശ്‌ നമാണിത്‌. ഖുർആനിക ദായക്രമപ്രകാരം (4:11) മരണപ്പെട്ടയാൾക്ക്‌ ഒരേയൊ രു പെൺകുട്ടി മാത്രമാണുള്ളതെങ്കിൽ അവൾക്ക്‌ സ്വത്തിന്റെ പകു തിയും ഒന്നിലധികമുണ്ടെങ്കിൽ അവർക്കെല്ലാം കൂടി മൂന്നിൽ രണ്ടു ഭാഗവു മാണ്‌ ലഭിക്കുക. ബാക്കി അടുത്ത ബന്ധുക്കൾക്കാണ്‌ ലഭിക്കുക. ഇത്‌ ഖുർആനിക ദായക്രമത്തിലെ പുരുഷമേധാവിത്വമല്ല, പ്രത്യുത മനുഷ്യ പ്രകൃതിയെക്കുറിച്ച്‌ വ്യക്തമായി അറിയാവുന്നവനാണ്‌ ഖുർആനി​‍െൻ റ കർത്താവെന്ന വസ്തുതയാണ്‌ വ്യക്തമാക്കുന്നത്‌. മനുഷ്യർക്ക്‌ ആത്യ ന്തികമായി ഗുണം ചെയ്യുന്ന കാര്യങ്ങളെന്തൊക്കെയാണെന്ന്‌ വ്യക്‌ തമായി അറിയാവുന്നവനാണ്‌ ഖുർആനിന്റെ കർത്താവെന്ന യാഥാർ ഥ്യം വെളിപ്പെടുത്തുകയാണ്‌ ഈ അനന്തരാവകാശ നിയമവുമെന്ന വസ്‌ തുത അവധാനതയോടെ പ്രശ്നത്തെ സമീപിച്ചാൽ മനസ്സിലാകും. മരണപ്പെട്ടയാളുടെ കുടുമ്ന്ധങ്ങൾ മാത്രം പരിഗണിച്ചു കൊണ്ട ല്ല ഖുർആൻ ദായക്രമം അനുശാസിക്കുന്നത്‌. മരണത്തിന്‌ മുമ്പ്‌ സ്വത്തി​‍െ ന്റ അവകാശിക്ക്‌ ലഭിക്കേണ്ട ശുശ്രൂഷയും സ്നേഹവാൽസല്യങ്ങളുമെ ല്ലാം ദായക്രമം നിശ്ചയിക്കുമ്പോൾ ഖുർആനിന്റെ പരിഗണനക്ക്‌ വരു ന്നുണ്ട്‌. അതോടൊപ്പംതന്നെ, പെൺമക്കൾ മാത്രമുള്ള വ്യക്തിയുടെമ രണത്തിനുശേഷം പ്രസ്തുത സന്താനങ്ങളുടെ സംരക്ഷണ ചുമതലയും ഖുർആൻ സജീവമായി പരിഗണിക്കുന്നു. ഓഹരി നിശ്ചയങ്ങളെക്കുറിച്ച്‌ പരാമർശിക്കവെ ഖുർആൻ പറയുന്ന ഒരു കാര്യം പ്രത്യേകം ശ്രദ്ധേയമാ ണ്‌. `നിങ്ങളുടെ പിതാക്കളിലും നിങ്ങളുടെ സന്താനങ്ങളിലും ഉപകാരംകൊ ണ്ട്‌ നിങ്ങളോട്‌ ഏറ്റവും അടുത്തവർ ആരാണെന്ന്‌ നിങ്ങൾക്കറിയി ല്ല. അല്ലാഹുവിന്റെ പക്കൽനിന്നുള്ള ഓഹരി നിർണയമാണിത്‌. തീർച്ച യായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു` (4:11). മനുഷ്യനെക്കുറിച്ച്‌ സമഗ്രമായി അറിയാവുന്ന നാഥന്റെ നിയമനിർദേശ ങ്ങൾ സൂക്ഷ്മവും പ്രായോഗികവും മാനവികവുമായിരിക്കും. ഇത്‌ വ്യക്ത മാക്കുന്നതാണ്‌ മുകളിൽ പരാമർശിക്കപ്പെട്ട പ്രശ്നത്തിൽ ഖുർആനികവിധ ​‍ിയുമെന്നുള്ളതാണ്‌ വസ്തുത. താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധേയമാ ണ്‌. ഒന്ന്‌: മാതാപിതാക്കളുടെ വാർധക്യകാലത്ത്‌ അവരെ സംരക്ഷിക്കേ ണ്ടത്‌ ആൺമക്കളുടെ ബാധ്യതയാണ്‌: ആൺമക്കളില്ലെങ്കിൽ സഹോദര ന്മാരോ അവരുടെ പുത്രന്മാരോ ആണ്‌ വാർധക്യത്തിലെത്തിയവരെ സംര ക്ഷിക്കേണ്ടത്‌. രണ്ട്‌: വാർധക്യത്തിലിരിക്കുന്ന മാതാപിതാക്കൾക്ക്‌ ചെലവിനുകൊടു ക്കുകയോ അവരെ സംരക്ഷിക്കുകയോ ചെയ്യേണ്ട ഉത്തരവാദിത്തം പെൺ മക്കളിൽ ഇസ്ലാം ഭരമേൽപിക്കുന്നില്ല. അന്യകുടുംങ്ങളിൽ ഭർത്താ ക്കന്മാരോടും കുട്ടികളോടുമൊപ്പം കഴിയുന്ന പെൺമക്കളിൽ മാതാപിതാ ക്കളുടെ സംരക്ഷണമെന്ന ബാധ്യത ഏൽപിക്കുന്നത്‌ പ്രായോഗികമല്ലെ ന്നാണ്‌ ഇസ്ലാമിന്റെ കാഴ്ചപ്പാട്‌. വാർധക്യത്തിലെത്തിക്കഴിഞ്ഞവർക്ക്‌ ആൺമക്കളില്ലെങ്കിൽ സഹോദരങ്ങളോ സഹോദരപുത്രന്മാരോ ആണ്‌, പെൺമക്കളല്ല അവരുടെ സംരക്ഷണം ഏറ്റെടുക്കേണ്ടത്‌. മൂന്ന്‌: പിതാവിന്റെ മരണശേഷം പെൺകുട്ടികളുടെ രക്ഷിതാക്കൾ (വലിയ്യ്‌) സഹോദരങ്ങളാണ്‌. മരണപ്പെട്ടയാൾക്ക്‌ ആൺകുട്ടികളില്ലെങ്കിൽ അയാളുടെ പെൺകുട്ടികളുടെ രക്ഷിതാക്കൾ പിതൃസഹോദരങ്ങളോ അവരു ടെ മക്കളോ അതല്ലെങ്കിൽ അടുത്ത ബന്ധുക്കളോ ആണ്‌. മരണപ്പെ ട്ടയാളുടെ പെൺകുട്ടികളെ വിവാഹം കഴിച്ച്‌ പറഞ്ഞയക്കേണ്ട ബാധ്യതഈ രക്ഷിതാക്കളിലാണ്‌ നിക്ഷിപ്തമായിരിക്കുന്നത്‌. അവർ വിധവകളാ കുകയും അവരുടെ സന്തതികൾ അനാഥരാകുകയും ചെയ്താൽ അവരുടെ സംരക്ഷണവും ഈ ബന്ധുക്കളുടെ ബാധ്യതയാണ്‌. അവർ വിവാഹമോ ചനം ചെയ്യപ്പെട്ടാൽ പുനർവിവാഹത്തിനാവശ്യമായ സംവിധാനങ്ങൾ ചെയ്യേണ്ടതും അടുത്ത ബന്ധുക്കളായ രക്ഷിതാക്കളുടെ ഉത്തരവാദിത്ത ംതന്നെ. ഈ വസ്തുതകളുടെ വെളിച്ചത്തിലാണ്‌ ആൺമക്കളില്ലാതെ മരണ

പ്പടുന്നയാളുടെ അനന്തരാവകാശികളെക്കുറഖിച്ചുർ​‍്‌ ആഖനുർ​‍ി​‍െആന്റ മനൗലികിക തന ​‍ിയമങ്ങൾ പരിശോധനാവിധേയമാക്കേണ്ട ത്‌. അപ്പോഴാണ്‌ അവ എത്രമാത്രം കുറ്റമ റ്റതാണെന്ന്‌ ബോധ്യമാവുക. യാതൊരു അവകാശങ്ങളും ഇല്ലാതെ ബാ ധ്യതകൾ മാത്രം ഏറ്റെടുക്കുവാൻ ബന്ധുക്കൾ സന്നദ്ധരായിക്കൊള്ളണമെ ന്നില്ല. പെൺമക്കൾ മാത്രമുള്ള ഒരാളുടെ ബന്ധുക്കൾക്ക്‌ നിരവധി ബാ ധ്യതകൾ ഇസ്ലാം നിഷ്കർഷിക്കുന്നുണ്ട്‌. അയാളുടെ വാർധക്യത്തിലെസം രക്ഷണാധ്യത ഈ ബന്ധുക്കളിലാണ്‌ നിക്ഷിപ്തമായിരിക്കുന്നത്‌. അയാൾക്ക്‌ ജീവനാംശവും സ്നേഹപരിചരണങ്ങളും നൽകേണ്ടത്‌ ഇവർ തന്നെയാണ്‌. അയാളുടെ മരണശേഷം പെൺമക്കളുടെ രക്ഷിതാക്കളാവേ ണ്ടതും ഈ ബന്ധുക്കൾതന്നെ. പെൺമക്കളോ അവരുടെ സന്താന ങ്ങളോ നിരാലംരാകുകയാണെങ്കിൽ അവരെ സംരക്ഷിക്കേണ്ട ഉത്തരവാ ദിത്തവും ഈ ബന്ധുക്കൾക്കാണ്‌. ഇങ്ങനെ, ആൺമക്കളില്ലാത്ത ആളുടെ ബന്ധുക്കൾക്ക്‌ നിരവധി ബാധ്യതകളുണ്ട്‌. ഈ ബാധ്യതകൾ നൽ കുന്നതോടൊപ്പം അയാളുടെ അനന്തര സ്വത്തിൽ ചെറിയ അവകാശവും ബന്ധുക്കൾക്ക്‌ നൽകുകയാണ്‌ ഇസ്ലാം ചെയ്യുന്നത്‌. ഉത്തരവാദിത്ത ങ്ങളും അവകാശങ്ങളും പരസ്പര പൂരകമായി കാണുന്ന ഇസ്ലാമിക നിയമങ്ങളുടെ സവിശേഷതയാണ്‌ ഇവിടെയും പ്രകടമാകുന്നത്‌. ആൺമക്കളില്ലാത്ത ഒരാൾക്ക്‌ അയാളുടെ സ്വത്ത്‌ മുഴുവനായും തന്റെപെ ൺമക്കൾക്ക്‌ മാത്രമായി നൽകണമെന്ന ആഗ്രഹം ഉണ്ടെങ്കിൽ അതി നും ഇസ്ലാമിക നിയമങ്ങളിൽ പോംവഴികളുണ്ട്‌. അയാൾക്ക്‌ തന്റെ സ്വ ത്ത്‌ പൂർണമായി പെൺമക്കൾക്ക്‌ ഇഷ്ടദാനം ചെയ്യാവുന്നതാണ്‌. ജീവി ച്ചിരിക്കുമ്പോൾ തന്നെ സ്വത്ത്‌ മക്കൾക്കല്ലാതെ മറ്റാർക്കും ലഭിക്കുകയി​‍െ ല്ലന്ന്‌ ഉറപ്പുവരുത്തുവാൻ ഇഷ്ടദാനം വഴി സാധിക്കും. സ്വത്തിന്റെ മൂ ന്നിലൊന്നിൽ കവിയാത്ത ഭാഗം വസ്വിയ്യത്ത്‌ ചെയ്യാനും അയാൾക്ക്‌ അവ കാശമുണ്ട്‌. ഇഷ്ടദാനമോ വസ്വിയ്യത്തോ ചെയ്യാത്ത സ്വത്താണല്ലോ അനന്തരാവകാശ നിയമപ്രകാരം ഭാഗിക്കപ്പെടുന്നത്‌. എന്നാൽ, ഇക്കാര്യത്തിൽ ദൈവിക വിധിവിലക്കുകൾ പാലിച്ചുകൊ ണ്ട്‌ സ്വത്തിന്റെ ചെറിയൊരംശം അടുത്ത ബന്ധുക്കൾക്കുകൂടി നൽകു ന്നതാണ്‌ തന്റെ വാർധക്യകാല സംരക്ഷണത്തിനും പെൺമക്കളുടെ ഭാവി ക്കും നല്ലതെന്ന വസ്തുതയാണ്‌ അനുഭവങ്ങൾ കാണിക്കുന്നത്‌. നമ്മുടെ കണക്കുകൂട്ടലുകൾക്ക്‌ അപ്പുറമുള്ള നന്മകളെയും തിന്മകളെയും കുറി ച്ച്‌ വ്യക്തവും കൃത്യവുമായി അറിയാവുന്ന സർവശക്തന്റെ വിധിവില ക്കുകൾ അനുസരിക്കുന്നതിലൂടെ മാത്രമേ വ്യക്തിക്കും കുടുംത്തി നുമെല്ലാം ശാന്തി കൈവരിക്കാൻ കഴിയുകയുള്ളൂവെന്നതല്ലോ വസ്തു ത. ഖുർആൻ പറയുന്നത്‌ എത്ര ശരി. `ഒരു കാര്യം നിങ്ങൾ വെറുക്കുകയും (യഥാർഥത്തിൽ) അത്‌ നിങ്ങൾക്ക്‌ ഗുണകരമായിരിക്കുകയും ചെ യ്യാം. നിങ്ങൾക്ക്‌ ഒരു കാര്യം ഇഷ്ടപ്പെടുകയും (യഥാർഥത്തിൽ) അത്‌ നിങ്ങൾക്ക്‌ ദോഷകരമായിരിക്കുകയും ചെയ്തെന്നും വരാം. അല്ലാഹു അറി യുന്നു. നിങ്ങൾ അറിയുന്നില്ല` (2:216).

മരണപ്പെട്ട വ്യക്തിയുടെ മൂന്നു പുത്രിമാരും മാതാപിതാക്കളും ഭാര്യയും ജീവിച്ചിരിപ്പുണ്ടെങ്കിൽ ഖുർആനിക വിധിപ്രകാരം മക്കൾക്കെ ല്ലാംകൂടി​‍്യൂ അനന്തരസ്വത്തിന്റെ 2/3 ഭാഗവും (ഖുർആൻ 4:11) മാതാപിതാക്കൾക്ക്‌ 1/3 ഭാഗവും (4:11) നൽകിക്കഴിഞ്ഞാൽ പിന്നെ സ്വത്തൊന്നും ബാക്കിയുണ്ടാവുകയില്ലല്ലോ. പിന്നെ ഭാര്യക്ക്‌ ലഭിക്കേണ്ട 1/8 സ്വത്ത്‌ (4:12) എവിടെനിന്നാണ്‌ കൊടുക്കുക? ഖുർആനിലെ അനന്തരാവകാശ നിയമങ്ങൾ അപ്രായോഗികമാണെന്നല്ലേ ഇത്‌ കാണിക്കുന്നത്‌?

ഇസ്ലാമിന്റെ മൗലികപ്രമാണങ്ങൾ ഖുർആനും ഹദീസുകളുമാണ്‌. നിയമനിർദേശങ്ങളെയോ കർമാനുഷ്ഠാനങ്ങളെയോ കുറിച്ച്‌ വിശദാംശ ങ്ങൾ ഖുർആനിൽ വിവരിക്കപ്പെട്ടിട്ടില്ല. നമസ്കാരം, സക്കാത്ത്‌, നോമ്പ്‌, ഹജ്ജ്‌ തുടങ്ങിയ അതിപ്രധാനങ്ങളായ അടിസ്ഥാനാരാധനകളുടെ പോലും വിശദാംശ ങ്ങൾ ഖുർആനിലില്ല. പ്രസ്തുത വിശദാംശങ്ങൾ വ്യക്തമാ ക്കപ്പെട്ടിട്ടുള്ളത്‌ ഹദീസുകളിലാണ്‌. അനന്തരാവകാശനിയമങ്ങളും തഥൈ വ. ഖുർആനിന്റെയും ഹദീസുകളുടെയും അടിസ്ഥാനത്തിൽ മാ ത്രമേ ഇസ്ലാമിലെ ഏതു നിയമവും പൂർണമായി നിർണയിക്കുവാൻ കഴി യൂവെന്ന്‌ സാരം. സൂറത്തുന്നിസാഇലെ 11, 12 സൂക്തങ്ങളിൽ ദായക്രമത്തിന്റെ മൗലി കതത്ത്വങ്ങൾ മാത്രമാണ്‌ വിശദീകരിക്കപ്പെട്ടിരിക്കുന്നത്‌. ഈ തത്ത്വങ്ങ ളുടെ അടിസ്ഥാനത്തിൽ അനന്തരസ്വത്ത്‌ എങ്ങനെ കണിശവും വ്യവസ്‌ ഥാപിതവുമായി ഓഹരിവെക്കാമെന്ന്‌ ഹദീസുകളിൽ വിവരിക്കപ്പെട്ടിട്ടുണ്ട്‌. ഖുർആനിന്റെ മൗലികതത്ത്വങ്ങൾ ലംഘിക്കാതെ ഓരോ അവസ്ഥകളിലും എങ്ങനെ സ്വത്ത്‌ ഓഹരിവെക്കാമെന്ന്‌ ഹദീസ്‌ വ്യാഖ്യാന ഗ്രന്ഥ ങ്ങളിലും കർമശാസ്ത്ര ഗ്രന്ഥങ്ങളിലും വിശദമായി വിവരിക്കപ്പെട്ടിട്ടുണ്ട്‌. അനന്തരാവകാശങ്ങൾ നിർണയിക്കപ്പെട്ട ഓഹരികൾ തികയാതെ വരു ന്ന പല സന്ദർഭങ്ങളുമുണ്ട്‌. അത്തരം സന്ദർഭങ്ങളിൽ ഛേദം വർധിപ്പി ച്ചുകൊണ്ട്‌, കമ്മി ഓരോ അവകാശിയും പങ്കിടുന്ന വിധത്തിൽ ഓഹരി കൾ അധികരിപ്പിക്കുകയാണ്‌ വേണ്ടതെന്ന്‌ കർമശാസ്ത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌. നിർണിത വിഹിതങ്ങൾ നൽകാൻ ഓഹരികൾ തികയാതെ വരുമ്പോൾ വീതാംശം പൂർത്തീകരിക്കാനായി ഛേദം വർധി

പ്പിക്കുന്നതിനാണ്‌ `ഔൽ` എന്നു പറയുക. `ഔൽ` എന്നാൽ അത്‌ `അധി കരിക്കൽ` എന്നർഥം. ഓഹരികൾ തികയാതെ വരുന്ന എല്ലാ സന്ദർഭങ്ങ ളിലും ഔൽ തത്ത്വമനുസരിച്ചാണ്‌ സ്വത്ത്‌ ഭാഗിക്കേണ്ടതെന്നാണ്‌ ഇസ്ലാ മിക വിധി. കർമശാസ്ത്ര പണ്ഡിതന്മാർ ദായക്രമത്തിൽ കടന്നുവരു ന്ന അടിസ്ഥാന ഛേദങ്ങളെ ഏഴായി നിശ്ചയിച്ചിട്ടുണ്ട്‌. 2, 3, 4, 6, 8, 12, 24 എന്നിവയാണ്‌ ഏഴ്‌ അടിസ്ഥാന ഛേദങ്ങൾ. ഇതിൽ ഔലിന്‌ വിധേയമാ കുന്നവ 6, 12, 24 എന്നീ മൂന്നെണ്ണമാണ്‌. 2, 3, 4, 8 തുടങ്ങിയ നാലു സം ഖ്യകൾ ഛേദങ്ങളായി വരുന്ന അവസരങ്ങളിൽ, അവയുടെ അംശങ്ങൾ ഒരിക്കലും അവയേക്കാൾ അധികമാകാത്തതിനാൽ, ഔൽ ആവശ്യമായിവരി കയില്ല. അടിസ്ഥാനഛേദം 6 ആണെങ്കിൽ, ഔൽ ആവശ്യമായി വരു ന്ന സന്ദർഭങ്ങളിൽ, അത്‌ ഏഴോ, എട്ടോ, ഒമ്പതോ, പത്തോ ആക്കി വർ ധിപ്പിച്ചുകൊണ്ട്‌ സ്വത്ത്‌ വിഭജിക്കാവുന്നതാണ്‌. അടിസ്ഥാന ഛേദം പ ന്ത്രണ്ട്‌ ആണെങ്കിൽ പതിമൂന്നോ പതിനഞ്ചോ പതിനേഴോ ആക്കി വർധി പ്പിച്ചുകൊണ്ടും 24 ആണെങ്കിൽ 27 ആക്കി വർധിപ്പിച്ചുകൊണ്ടുമാണ്‌ ഔൽ ആവശ്യമായി വരുന്നുവെങ്കിൽ സ്വത്ത്‌ വിഭജിക്കേണ്ടത്‌. ഇങ്ങനെ, ദായ ക്രമത്തിലെ അംശവർധനവിനനുസരിച്ച്‌ എങ്ങനെയെല്ലാമാണ്‌ സ്വത്ത്‌ വി ഭജനം നടത്തേണ്ടതെന്ന്‌ സൂക്ഷ്മവും വ്യക്തവുമായ രീതിയിൽ കർമശാ സ്ത്രഗ്രന്ഥങ്ങളിൽ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്‌. ചോദ്യത്തിൽ പ്രതിപാദിക്കപ്പെട്ട പ്രശ്നത്തിൽ പെൺമക്കളെല്ലാം കൂ ടി സ്വത്തിന്റെ 16/27 ഭാഗവും മാതാപിതാക്കൾക്ക്‌ 8/27 ഭാഗവും ഭാര്യക്ക്‌ 3/27 ഭാഗവുമാണ്‌ ലഭിക്കുക. അഥവാ 24 ആയിരുന്ന ഛേദത്തെ 27 ആ ക്കി ഉയർത്തിക്കൊണ്ടാണ്‌ ഇവിടെ സ്വത്ത്‌ വിഭജനം നടത്തേണ്ടത്‌. ഖുർ ആൻ അതിന്റെ വ്യാഖ്യാനമായ ഹദീസുകളും ഒരുമിച്ച്‌ പരിശോധിച്ചാൽ ഇത്തരം പ്രശ്നങ്ങൾക്ക്‌ ഉത്തരം കാണുക പ്രയാസകരമല്ല. `തീർച്ചയായും നിങ്ങൾക്ക്‌ അല്ലാഹുവിന്റെ ദൂതനിൽ ഉത്തമമായ മാതൃക യുണ്ട്‌ (33: 21) എന്നും `സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ അനുസരിക്കുക, ദൂതനെയും നിങ്ങളിൽനിന്നുള്ള കൈകാര്യ കർത്താക്കളെയും അനുസരി ക്കുക` (4:59) എന്നും പഠിപ്പിക്കുന്ന വിശുദ്ധ ഖുർആനിന്റെ താൽപ ര്യംതന്നെയാണ്‌ അത്‌ പ്രതിപാദിപ്പിക്കുന്ന നിയമങ്ങളെ പ്രവാചക ചര്യയു ടെയും അദ്ദേഹത്തിന്റെ സഖാക്കളുടെ വ്യാഖ്യാനങ്ങളുടെയും അടിസ്‌ ഥാനത്തിൽ മനസ്സിലാക്കുക എന്നത്‌. അങ്ങനെ മനസ്സിലാക്കുമ്പോൾ ഇത്തരം പ്രശ്നങ്ങൾക്കൊന്നും പരിഹാരം കണ്ടെത്തുക പ്രയാസമുള്ള കാര്യമാവുകയില്ല

No comments:

Post a Comment