Thursday, January 27, 2011

ഖുർ ആനും വൈരുദ്ധ്യങ്ങളും 1

വൈരുധ്യങ്ങളൊന്നും ഉൾക്കൊള്ളുന്നില്ലെന്നത് ഖുർആനിന്റെ അമാനുഷികതയ്ക്കുള്ള തെളിവാകുന്നതെങ്ങനെയാണ്?

ഏതെങ്കിലും ഒരു വിഷയത്തെ സംബന്ധിച്ച പ്രതിപാദ്യങ്ങളുടെ സമാഹാരമോ കുറേ സംഭവങ്ങളുടെ വിവരണങ്ങളോ അല്ല ഖുർ ആൻ ഉൾക്കൊള്ളുന്നത്. ഖുർആനിലെ പ്രതിപാദ്യവിഷയങ്ങൾ വളരെ വിപുലവും ബൃഹത്തുമാണ്. ദൈവത്തിന്റെ ഏകത്വത്തെ സംബന്ധിച്ച പ്രതിപാദനങ്ങൾ, സൃഷ്ടിപൂജയുടെ നിരർത്ഥകത വ്യക്തമാക്കുന്ന പരാമർശങ്ങൾ, മരണാനന്തര ജീവിതത്തെക്കുറിച്ച സമർത്ഥനങ്ങൾ, പ്രാപഞ്ചിക പ്രതിഭാസങ്ങളെ സംബന്ധിച്ച വിവര ണങ്ങൾ, പ്രവാചക കഥനങ്ങൾ, ചരിത്രപാഠങ്ങൾ, ധർമികോപദേശ ങ്ങൾ, കുടുംബകാര്യങ്ങൾ, സാമൂഹികബാധ്യതകൾ, സാമ്പ ത്തിക-രാഷ്ട്രീയ നിയമങ്ങൾ തുടങ്ങിയ നിരവധി കാര്യങ്ങൾ ഉൾക്കൊള്ളുന്ന വചനങ്ങളുടെ സമാഹാരമാണ് ഖുർആൻ. ഇരുപത്തിമൂന്ന് വർഷക്കാലത്തെ വ്യത്യസ്തങ്ങളായ സാഹചര്യ ങ്ങളിലാണ് ഖുർആൻ സൂക്തങ്ങൾ അവതീർണമായത്. അവ അവ തരിക്കപ്പെട്ട ഉടനെ തന്നെ പ്രവാചകന്റെ എഴുത്തുകാർ അവ രേഖ ത​‍െപ്പടുത്താറുണ്ടായിരുന്നു. എന്നാൽ നിരക്ഷരനായ പ്രവാചകൻ ഓരോ സൂക്തം അവതരിക്കുമ്പോഴും മുൻപ്‌ അവതരിച്ച സൂക്തങ്ങൾ പരിശോധിച്ചു നോക്കിക്കൊണ്ടോ അവയുമായി പൊരുത്തപ്പെടുന്നു​‍േ ണ്ടായെന്ന്‌ ഒത്തു നോക്കിക്കൊണ്ടോ ആയിരുന്നില്ല അവ രേഖപ്പെ ടുത്താൻ നിർദേശിച്ചിരുന്നത്‌. വിവിധ സാഹചര്യങ്ങളിൽ അവയുമായി ബന്ധപ്പെട്ട സൂക്തങ്ങൾ അവതരിക്കുകയായിരുന്നു പതിവ്‌. ഒരേ സാഹചര്യത്തിലും പരിതസ്ഥിതിയിലും തന്നെ എഴുതപ്പെടുന്ന കൃതികളിൽ പോലും വൈരുധ്യങ്ങളുണ്ടാകാറുണ്ട്‌. ഖുർആൻ ഇതിൽ നിന്ന്‌ തികച്ചും വ്യത്യസ്തമാണ്‌. ഖുർആനിലെ ഒരു സൂക്തവും മറ്റൊരു സൂക്തവുമായി യാതൊരുവിധ വൈരുധ്യവും പുലർത്തു ന്നില്ല. വ്യത്യസ്ത സാഹചര്യങ്ങളിൽ ഒരു മനുഷ്യൻ നടത്തിയ പ്രസ്‌ താവനകളായിരുന്നു ഖുർആനിലുള്ളതെങ്കിൽ അവയിലെ പരാമർശ ങ്ങൾ തമ്മിൽ ധാരാളം വൈരുധ്യങ്ങൾ കണ്ടെത്താൻ കഴിയുമായിരു ന്നു. സർവജ്ഞനായ സ്രഷ്ടാവിൽ നിന്നുള്ളതാണ്‌ ഖുർആൻ എന്ന വസ്തുതയാണ്‌ ഇവിടെ വ്യക്തമാകുന്നത്‌. ഖുർആൻ പ്രഖ്യാ പിക്കുന്നത്‌ എത്ര ശരി! അവർ ഖുർആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത്‌ അല്ലാഹുവ ല്ലാത്ത വല്ലവരുടെയും പക്കൽ നിന്നായിരുന്നുവെങ്കിൽ അവരതിൽ ധാരാളം വൈരുധ്യങ്ങൾ കണ്ടെത്തുമായിരുന്നു. (വി.ഖു.4:82)

ഇസ്ലാം വിമർശകൻമാർ ഖുർആനിൽ ചില വൈരുധ്യങ്ങൾ ആരോപിക്കാറുണ്ടല്ലോ. ഇവയുടെ നിജസ്ഥിതിയെന്താണ്‌?

ഖുർആൻ ദൈവവചനമാണ്‌. അതിൽ യാതൊരുവിധ വൈരു ധ്യവുമില്ല. മനുഷ്യനിർമ്മിതമായ ഒരു വചനമെങ്കിലും ഖുർആനിൽ ഉണ്ടായിരുന്നുവെങ്കിൽ അത്‌ ഖുർആനിന്റെ മറ്റു ഭാഗങ്ങളുമായി സാരമായ വൈരുധ്യങ്ങൾ ഉള്ളതാകുമായിരുന്നു. എന്നാൽ മനുഷ്യരുടെ കൈകടത്തലുകളിൽ നിന്ന്‌ ദൈവം തമ്പുരാൻ തന്നെ തന്റെ അന്തിമ വേദഗ്രന്ഥത്തെ സംരക്ഷിച്ചിട്ടുണ്ട്‌; ഇനിയും അന്ത്യനാളുവരെ അത്‌ സംരക്ഷിക്കപ്പെടുകയും ചെയ്യും. ഇത്‌ അല്ലാഹുവിന്റെ വാഗ്ദാനമാണ്‌. തീർച്ചയായും നാമാണ്‌ ആ ഉദ്ബോധനം അവതരിപ്പിച്ചത്‌. നിശ്ചയം നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്‌. (വി.ഖു.15:9) മനുഷ്യരുടെ കൈകടത്തലുകളുണ്ടായപ്പോഴാണ്‌ പൂർവ്വവേദങ്ങൾ വികലമാക്കപ്പെട്ടത്‌; പ്രസ്തുത വൈകല്യത്തിന്റെ അനിവാര്യതയായി രുന്നു അവയിലെ വൈരുധ്യങ്ങൾ. വ്യത്യസ്ത വ്യക്തികൾ ഒരേ കാര്യത്തെ കുറിച്ചു തന്നെ പ്രതിപാദിച്ചാലും അവയിൽ വൈരുധ്യ ങ്ങളുണ്ടാവുക സ്വാഭാവികമാണ്‌. ബൈബിളിലും മറ്റു വേദഗ്രന്ഥങ്ങ ളിലുമെല്ലാം കാണപ്പെടുന്ന വൈരുധ്യങ്ങൾ ഇത്തരത്തിലുള്ളവയാണ്‌. വൈരുധ്യങ്ങളാൽ നിബിഡമായ വേദഗ്രന്ഥങ്ങളുടെ സ്വന്തക്കാർ എന്ന്‌ അവകാശപ്പെടുന്നവർ പ്രസ്തുത ഗ്രന്ഥങ്ങളിലെ വൈരുധ്യ ങ്ങൾ വിശദീകരിക്കുവാൻ പ്രയാസപ്പെടുകയാണ്‌ ചെയ്യുന്നത്‌. പ്രസ്തുത വൈരുധ്യങ്ങൾ മറച്ചുവെക്കാനും അതിൽ നിന്ന്‌ ശ്രദ്ധ തിരിച്ചുവിടാനും വേണ്ടിയാണ്‌ ഖുർആനിൽ വൈരുധ്യങ്ങളുണ്ടെന്ന വാദവുമായി അത്തരക്കാർ രംഗത്തുവരുന്നത്‌. ഖുർആനിൽ വൈരുധ്യങ്ങളൊന്നുമില്ലെന്ന്‌ പറയുമ്പോൾ അതിൽ വൈവിധ്യങ്ങളില്ലെന്ന്‌ അർത്ഥമാക്കിക്കൂടാത്തതാണ്‌. വൈവിധ ​‍്യവും വൈരുധ്യവും ഒന്നല്ല; അവ തികച്ചും വ്യത്യസ്തങ്ങള ​‍ാണ്‌. വൈവിധ്യങ്ങളെ വൈരുധ്യങ്ങളായി തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ്‌ ഖുർ ആനിൽ വൈരുധ്യങ്ങളുണ്ടെന്ന വാദവുമായി വിമർശകൻമാർ രംഗ ത്തുവരാറുള്ളത്‌. ഒരു ഉദാഹരണം: ബൈബിൾ പുതിയ നിയമത്തിലെ പ്രധാനപ്പെട്ട വൈരുധ്യമാണ്‌ വംശാവലിയിലെ വൈരുധ്യങ്ങൾ. മത്തായിയും (1:6-16) ലൂക്കോസും (3:23-31) രേഖപ്പെടുത്തിയ യേശുവി​‍െ ന്റ വംശാവലികൾ തമ്മിൽ കുറേയധികം വൈരുധ്യങ്ങളുണ്ട്‌. അതിനുകാരണം മത്തായി, ദാവീദിന്റെ പുത്രനായ സോളമന്റെ പുത്ര പരമ്പരയിലും ലൂക്കോസ്‌, ദാവീദിന്റെ മകനായ നാഥാന്റെ പുത്രപാര മ്പര്യത്തിലും യേശുവിനെ പ്രതിഷ്ഠിക്കാൻ പരിശ്രമിച്ചതാണ്‌. മത്തായി യുടെ വംശാവലി പ്രകാരം ദാവീദു മുതൽ യേശുവരെ 28 പേരാണ്‌ ഉള്ളതെങ്കിൽ ലൂക്കോസ്‌ നൽകിയ വംശാവലി പ്രകാരം 43 പേരാ ണുള്ളത്‌. യേശുവിന്റെ പിതാവായി അറിയ പ്പെട്ട യോസേഫിന്റെ പിതാവ്‌ ആരാണെന്ന പ്രശ്നം മുതൽ വൈരുധ്യങ്ങൾ ആരംഭിക്കു ന്നു. മത്തായി പറയുന്നത്‌ യാക്കോബാണെന്നും ലൂക്കോസ്‌ പറയു ന്നത്‌ ഹേലിയാണെന്നുമാണ്‌. ഒരാൾക്ക്‌ ഒരൊറ്റ പിതാവേയുണ്ടാവൂ യെന്നതിനാൽ ഇതൊരു വ്യക്തമായ വൈരുധ്യമാണ്‌. എന്നാൽ മത്തായിയും ലൂക്കോസും യോസേഫിന്റെ സഹോദരന്റെ പേരായിരു ന്നു പറഞ്ഞതെങ്കിലോ? മത്തായി യോസേഫിന്റെ സഹോദരൻ യാക്കോബ്‌ എന്നും, ലൂക്കോസ്‌ യോസേഫിന്റെ സഹോദരൻ ഹേലിയെന്നും പറഞ്ഞുവെന്നിരിക്കട്ടെ. ഈ പരാമർശങ്ങൾ തമ്മിൽ 24 25 ഖുർആനും വൈരുദ്ധ്യങ്ങളും ഖുർആനിന്റെ മൗലികതവൈ രുധ്യം ആരോപിക്കുന്നത്‌ ശരിയായിരിക്കുകയില്ല. ഒരാൾക്ക്‌ രണ്ടു സഹോദരൻമാർ ഉണ്ടാവുക സ്വാഭാവികമാണല്ലോ. മത്തായി, യോസേഫിന്റെ യാക്കോബ്‌ എന്ന സഹോദരനെ കുറിച്ചും ലൂക്കോസ്‌, ഹേലിയെന്ന സഹോദരനെ സംബന്ധിച്ചുമാണ്‌ പറഞ്ഞതെന്ന്‌ വിചാരി ക്ക ​‍ാവ ​‍ുന്നത ​‍ാണ്‌. ഇത്‌ രണ്ടു​‍േ പര ​‍ുടെ പരാമ ർശങ്ങ ള ​‍ില ​‍ുണ്ട ​‍ാക ​‍ാവ ​‍ുന്ന വൈവിധ്യത്തിന്‌ ഉദാഹരണമാണ്‌; ഈ വൈവിധ്യം വൈരുധ്യമല്ലെ ന്ന വസ്തുത മനസ്സിലാക്കേണ്ടതുണ്ട്‌. ഖുർആൻ ഒരു ചരിത്രഗ്രന്ഥമല്ല. എന്നാൽ ചരിത്ര സംഭവങ്ങളെ കുറിച്ച പ്രതിപാദനങ്ങൾ ഖുർആനിലുണ്ട്‌. പ്രസ്തുത പ്രതിപാദന ങ്ങൾ ബൈബിളിലേതുപോലെ ഓരോന്നും സംഭവിച്ച ക്രമത്തിലല്ല ഖുർആനിൽ പ്രത്യക്ഷപ്പെടുന്നത്‌. അതിന്ന്‌ കാരണമുണ്ട്‌, ഇസ്‌റാ ഈൽ സമുദായത്തിന്റെ ചരിത്രമാണ്‌ ബൈബിൾ പഴയനിയമത്തിന്റെ പൊതുവായ പരാമർശം. ഉൽപത്തി മുതൽ മോശയുടെ മരണം വരെയു ള്ള സംഭവങ്ങളാണ്‌ പഞ്ചപുസ്തകത്തിലുള്ളത്‌. മറ്റു പ്രവാചക ൻമാരുടെയും ദീർഘദർശിമാരുടെയും ചരിത്രങ്ങൾ മറ്റു പഴയ നിയമ ഗ്രന്ഥങ്ങളിൽ കാണാം. പുതിയ നിയമത്തിലെ സുവിശേഷ ങ്ങളിലാകട്ടെ യേശുവിന്റെ കഥയാണ്‌ നമുക്ക്‌ കാണാൻ കഴിയുക. ഇവയെല്ലാം ചരിത്ര പ്രതിപാദനഗ്രന്ഥങ്ങളായതിനാൽ സംഭവവിവര ണത്തിന്റെ രീതിയാണ്‌ സ്വീകരിക്കപ്പെട്ടിരിക്കുന്നത്‌. ഖുർആനാ കട്ടെ സംഭവവിവരണത്തിന്റെ രീതിയിലല്ല ചരിത്രങ്ങൾ പ്രതിപാദിച്ചിരി ക്കുന്നത്‌. ഖുർആൻ പ്രദാനം ചെയ്യുന്ന ധാർമ്മിക നിർദേശങ്ങൾക്ക്‌ ഉപോൽബലകമായ ചരിത്രസംഭവങ്ങൾ എടുത്തുദ്ധരിക്കുകയാണ്‌ അത്‌ ചെയ്യുന്നത്‌. അതുകൊണ്ട്‌ തന്നെ പ്രതിപാദ്യ വിഷയങ്ങളുടെ ആവശ്യകതയ്ക്കനുസരിച്ച്‌ ചരിത്രത്തിലെ സംഭവങ്ങൾ എടുത്തുദ്ധ രിക്കുന്ന രീതിയാണ്‌ ഖുർആൻ സ്വീകരിച്ചിരിക്കുന്നത്‌. ഇങ്ങനെ ഉദ്ധ രിക്കുമ്പോൾ ചരിത്രത്തിലെ കാലക്രമം ഖുർആൻ പരിഗണിക്കുന്നേ യില്ല. അത്തരമൊരു പരിഗണന അനാവശ്യമാണല്ലോ. ചരിത്ര പ്രതിപാദനത്തിന്‌ ഖുർആൻ സ്വീകരിച്ചിരിക്കുന്ന രീതിയുടെ സവിശേഷത മറച്ചുവെച്ചുകൊണ്ടാണ്‌ ചില വൈരുധ്യങ്ങൾ അതിന്മേൽ ആരോപിക്കപ്പെടുന്നത്‌. മോശയുടെ ചരിത്രം പറഞ്ഞ തിനു ശേഷമായിരിക്കും ഖുർആൻ ചിലപ്പോൾ അബ്രഹാമിന്റെ ചരി ത്രത്തിൽ നിന്നുള്ള സംഭവങ്ങൾ ഉദ്ധരിക്കുന്നത്‌. അബ്രഹാമിന്‌ മുമ്പാണ്‌ മോശ ജീവിച്ചത്‌ എന്ന്‌ ഖുർആൻ ഇതുകൊണ്ട്‌ അർഥമാ ക്കുന്നില്ല. മോശയുടെ ചരിത്രത്തിൽനിന്ന്‌ പാഠമുൾക്കൊള്ളേണ്ട കാര്യങ്ങൾ പ്രതിപാദിക്കുമ്പോൾ അത്‌ ഉദ്ധരിക്കപ്പെടുന്നു; അബ്രഹാമി​‍െ ന്റ ജീവിത സംഭവങ്ങൾ പറയേണ്ടിവരുമ്പോൾ അതും ഉദ്ധരിക്കു ന്നു. അവയെ കാലിക ക്രമത്തിൽ എടുക്കേണ്ടതില്ല. അങ്ങനെ എടുക്കണമെന്ന്‌ ഖുർആൻ ഒരിടത്തും ആവശ്യപ്പെടുന്നില്ല. അതുകൊ ണ്ട്‌ തന്നെ അത്തരം സംഭവവിവരണങ്ങൾ വൈരുധ്യങ്ങളുടെ ഗണ ത്തിൽ ഉൾപ്പെടുന്നില്ല.

യേശുവിന്റെ ജനനത്തെകുറിച്ച്‌ മർയ ത്തോട്‌ സന്തോഷവാർത്തയറിയച്ചത്‌ മലക്കുകൾ ആണെന്ന്‌ ഖുർആനിൽ 3:45ലും,എന്നാൽ ഒരു മലക്ക്‌ മാത്രമാണെന്ന്‌ 19:17-21ലും പറയുന്നുണ്ടല്ലോ. ഇത്‌ വ്യക്തമായ വൈരുധ്യമല്ലേ?

ഇവിടെ വൈരുധ്യം ആരോപിക്കപ്പെട്ടിരിക്കുന്ന ഖുർആൻ സൂക്തങ്ങളുടെ സാരം പരിശോധിക്കുക: മലക്കുകൾ പറഞ്ഞ സന്ദർഭം ശ്രദ്ധിക്കുക: മർയമേ, തീർച്ചയാ യും അല്ലാഹു നിനക്ക്‌ അവന്റെ പക്കൽ നിന്നുള്ള ഒരു വച നത്തെപ്പറ്റി സന്തോഷവാർത്ത അറിയിക്കുന്നു. അവന്റെ പേര്‌ മർയമി​‍െ ന്റ മകൻ മസീഹ്‌ ഈസ എന്നാകുന്നു. അവൻ ഇഹത്തിലും പരത്തിലും മഹത്വമുള്ളവനും സാമീപ്യം സിദ്ധിച്ചവരിൽപെട്ടവനുമാ യിരിക്കും. (വി.ഖു. 3:45) എന്നിട്ട്‌ അവർ കാണാതിരിക്കാൻ അവൾ ഒരു മറയുണ്ടാക്കി. അപ്പോൾ നമ്മുടെ ആത്മാവിനെ നാം അവളുടെ അടുത്തേക്ക്‌ നിയോ ഗിച്ചു. അങ്ങനെ അദ്ദേഹം അവളുടെ മുൻപിൽ തികഞ്ഞ മനുഷ്യരൂ പത്തിൽ പ്രത്യക്ഷപ്പെട്ടു. അവൾ പറഞ്ഞു: തീർച്ചയായും നിന്നിൽ നിന്ന്‌ ഞാൻ പരമകാരുണികനിൽ ശരണം പ്രാപിക്കുന്നു. നീ ധർമ്മനിഷ്ഠയുള്ളവനാണെങ്കിൽ (എന്നെ വിട്ടുമാറിപ്പോകൂ). അദ്ദേഹം പറഞ്ഞു: പരിശുദ്ധനായ ഒരാൺകുട്ടിയെ നിനക്ക്‌ ദാനം ചെയ്യുന്നതിന്നു വേണ്ടി നിന്റെ രക്ഷിതാവ്‌ അയച്ച ദൂതൻ മാത്രമാ കുന്നു ഞാൻ. അവൾ പറഞ്ഞു: എനിക്കെങ്ങനെ ഒരാൺകുട്ടിയുണ്ടാ കും? യാതൊരു മനുഷ്യനും എന്നെ സ്പർശിച്ചിട്ടില്ല. ഞാൻ ഒരു ദുർനടപ്പുകാരിയായിട്ടുമില്ല. അദ്ദേഹം പറഞ്ഞു: കാര്യം അങ്ങനെ തന്നെയാകുന്നു. അത്‌ തന്നെ സംബന്ധിച്ചിടത്തോളം നിസ്സാരമായ ഒരു കാര്യമാണെന്ന്‌ നിന്റെ രക്ഷിതാവ്‌ പറഞ്ഞിരിക്കുന്നു. അവനെ 26 27 ഖുർആനും വൈരുദ്ധ്യങ്ങളും ഖുർആനിന്റെ മൗലികതമന ​‍ുഷ്യർക്ക്‌ ഒരു ദൃഷ്ടാന്തവും നമ്മുടെ പക്കൽ നിന്നുള്ള ഒരു കാരു ണ്യവുമാക്കുവാനും (നാം ഉദ്ദേശിക്കുന്നു). അത്‌ തീരുമാനിക്കപ്പെട്ട ഒരു കാര്യമാകുന്നു. (വി.ഖു. 19:17-21) മർയമി (റ) ന്റെ ജീവിതത്തിലുണ്ടായ രണ്ടു സംഭവങ്ങളാണ്‌ മുകളിൽ ഉദ്ധരിച്ച ഖുർആൻ സൂക്തങ്ങളിൽ പരാമർശിച്ചിട്ടുള്ളതെന്ന്‌ അവ ഒരാവർത്തി മനസ്സിരുത്തി വായിച്ചാൽ തന്നെ മനസ്സിലാകും. മർയമി (റ)ന്റെ ജീവിതത്തിൽ ഒരേയൊരു തവണ മാത്രമേ മലക്കു കളുമായി സംഭാഷണമുണ്ടായിട്ടുള്ളൂവെന്ന്‌ ഖുർആനിലൊരിടത്തും പറയുന്നതായി നമുക്ക്‌ കാണാൻ കഴിയുന്നില്ല. അങ്ങനെ പറയുന്നു​‍െ ണ്ടങ്കിൽ ഈ സൂക്തങ്ങൾ തമ്മിൽ വൈരുധ്യങ്ങളുണ്ടെന്ന്‌ പറയു ന്നതിൽ അർത്ഥമുണ്ടാകുമായിരുന്നു. സത്യത്തിൽ സൂറത്തു ആലു ഇംറാനിൽ(3:42,45)പരാമർശിക്കപ്പെട്ട മാലാഖമാരുടെ സംഭാഷണം ഒരു സന്തോഷവാർത്ത അറിയിക്കൽ മാത്രമാണ്‌. അതു നിർവ്വഹി ച്ചത്‌ മലക്കുകളുടെ ഒരു സമൂഹമായിരുന്നു. ഏതെല്ലാം മാലാഖമാരാ യിരുന്നു പ്രസ്തുത സമൂഹത്തിൽ ഉണ്ടായിരുന്നതെന്ന്‌ പ്രസ്തുത സൂക്തങ്ങളിൽ വ്യക്തമാക്കപ്പെട്ടിട്ടില്ല. ഈ സന്തോഷവാർത്ത അറിയി ക്കപ്പെട്ട കാര്യത്തിന്റെ നിർവ്വഹണത്തിനും പൂർത്തീകരണത്തിനുമാ യിട്ടാണ്‌ പരിശുദ്ധാത്മാവ്‌ എന്ന്‌ വിളിക്കപ്പെടുന്ന ജിബ്രീൽ (അ) എന്ന മാലാഖയെ അല്ലാഹു മർയമിന്റെ അടുക്കലേക്ക്‌ അയച്ചത്‌. ജനങ്ങളിൽ നിന്ന്‌ അകന്ന്‌ ദൈവസ്മരണയിൽ കഴിയുന്ന മർയമിന്റെ അടുക്കലേക്ക്‌ ദൈവിക ദൗത്യവുമായെത്തിയ ജിബ്രീൽ കടന്നുവ ന്നപ്പോഴുള്ള സംഭാഷണമാണ്‌ സൂറത്തു മർയമിൽ (19:17-21) വിശ ദീകരിക്കപ്പെട്ടിട്ടുള്ളത്‌. ജിബ്രീലിന്റെ ആഗമനോദ്ദേശ്യം മാലാഖമാർ ചെയ്തതുപോലെ ദൈവിക വചനത്തെ കുറിച്ച സന്തോഷവാർത്ത അറിയിക്കുകയായിരുന്നില്ല. പ്രത്യുത, പരിശുദ്ധനായ ഒരു ആൺകു ട്ടിയെ ദാനം ചെയ്യുകയായിരുന്നു. അഥവാ മാലാഖമാർ സന്തോഷവാ ർത്തയറിയിച്ച കാര്യത്തിന്റെ നിർവ്വഹണമായിരുന്നു ജിബ്രീലിന്റെ ദൗത്യം. ഒരു പുരുഷന്റെ സ്പർശമേൽക്കാതെ ഒരു കുഞ്ഞുണ്ടാവാൻ പോകുന്നുവെന്ന മാലാഖമാരുടെ അറിയിപ്പ്‌ നടപ്പിലാക്കുകയായിരു ന്നു ജിബ്രീലിന്റെ ആഗമനോദ്ദേശ്യം. ദൈവിക വാഗ്ദാനത്തിന്റെ പൂർത്തീകരണത്തിന്‌ അനുഗുണമായ രീതിയിൽ മർയമിന്റെ ശരീര ത്തിലുണ്ടാവേണ്ട മാറ്റം ഉണ്ടാക്കുകയായിരുന്നു അദ്ദേഹത്തിന്റെ ദൗത്യമെന്നാണ്‌ മനസ്സിലാക്കാൻ കഴിയുന്നത്‌. ഏതായാലും ഈ സൂ ക്തങ്ങളിലെ പ്രതിപാദ്യം രണ്ടു സംഭവങ്ങളാണ്‌. ഒന്ന്‌, മാലാഖമാരുടെ സന്തോഷവാർത്തയറിയിക്കലും രണ്ടാമത്തേത്‌, പ്രസ്തുത സന്തോഷവിഷയത്തിന്റെ പൂർത്തീകരണത്തിനായുള്ള ജിബ്രീലിന്റെ ആഗമനവും അതോടനുബന്ധിച്ച്‌ നടന്ന സംഭാഷണങ്ങളുമാണ്‌. രണ്ടും രണ്ടു സംഭവങ്ങൾ. രണ്ടിലെയും സംഭാഷണങ്ങൾ വ്യത്യസ്തം. രണ്ടിലും സംസാരിക്കുന്നവരും വ്യത്യസ്തം. പിന്നെ യെങ്ങനെയാണ്‌ ഈ സൂക്തങ്ങൾ തമ്മിൽ വൈരുധ്യമുണ്ടെന്ന്‌ പറയാനാവുക?

അല്ലാഹുവിന്റെയടുക്കൽ ദിവസത്തിന്റെ അളവ്‌ ഭൂമിയിലെ ആയിരം വർഷങ്ങൾക്കു തുല്യമാണെന്ന്‌ ഖുർആൻ 22:47, 32:5ലും പറയുമ്പോൾ അമ്പതിനായിരം വർഷങ്ങൾക്ക്‌ തുല്യമാണെന്ന്‌ 70:4ലും പറയുന്നുണ്ടല്ലോ, ഇത്‌ വ്യക്തമായ വൈരുധ്യമല്ലേ?

വൈരുധ്യം ആരോപിക്കപ്പെട്ടിരിക്കുന്ന ഖുർആൻ സൂക്തങ്ങ ളുടെ സാരം പരിശോധക്കുക: (നബിയെ) നിന്നോട്‌ അവർ ശിക്ഷയുടെ കാര്യത്തിൽ ധൃതി കൂട്ടികൊണ്ടിരിക്കുന്നു. അല്ലാഹു തന്റെ വാഗ്ദാനം ലംഘിക്കുകയേയി ല്ല.തീർച്ചയായും നിന്റെ നാഥന്റെയടുക്കൽ ഒരു ദിവസമെന്നാൽ നിങ്ങൾ എണ്ണിവരുന്ന തരത്തിലുള്ള ആയിരം കൊല്ലം പോലെയാ കുന്നു. (22:47) അവൻ ആകാശത്തുനിന്ന്‌ ഭൂമിയിലേക്ക്‌ കാര്യങ്ങൾ നിയന്ത്രി ച്ചയക്കുന്നു. പിന്നീട്‌ ഒരു ദിവസം കാര്യം അവങ്കലേക്ക്‌ ഉയർന്നുപേ ​‍ാകുന്നു. നിങ്ങൾ കണക്കാക്കുന്ന തരത്തിലുള്ള ആയിരം വർഷമാ കുന്നു ആ ദിവസത്തിന്റെ അളവ്‌. (32:5) അമ്പതിനായിരം കൊല്ലത്തിന്റെ അളവുള്ളതായ ഒരു ദിവസത്തി ൽ മലക്കുകളും ആത്മാവും അവങ്കലേക്ക്‌ കയറിപ്പോകുന്നു. (70:4) ഈ മൂന്ന്‌ സൂക്തങ്ങളിലും ദിവസം എന്നു പരിഭാഷപ്പെടുത്തി യിരിക്കുന്നത്‌ `യൗം` എന്ന അറബി പദത്തെയാണ്‌. സാധാരണയായി ഇരുപത്തിനാല്‌ മണിക്കൂറുള്ള ഒരു ദിവസത്തിനാണ്‌ അറബിയിൽ യൗം എന്നു പറയാറുള്ളത്‌. എന്നാൽ ഘട്ടം, കാലയളവ്‌ എന്നീ അർ ത്ഥങ്ങളിലും ഈ പദം ഉപയോഗിക്കാറുണ്ട്‌. ഖുർആനിലും ഈ അർത്ഥ കൽപ്പനകളിലെല്ലാം വ്യത്യസ്ത സാഹചര്യങ്ങളിൽ യൗം 28 29 ഖുർആനും വൈരുദ്ധ്യങ്ങളും ഖുർആനിന്റെ മൗലികതഎ ന്ന പദം പ്രയോഗിച്ചിട്ടുണ്ട്‌. മരണാനന്തര ജീവിതത്തെകുറിച്ച്‌ പ്രതിപാദിക്കുമ്പോൾ വിവിധ സംഭവങ്ങളുടെ കാലയളവിനെ കുറിക്കുന്നതിനു വേണ്ടിയാണ്‌ ഖുർ ആൻ `യൗം` എന്നുപ്രയോഗിച്ചിരിക്കുന്നത്‌. അനന്തമായ മരണാനന്ത ര ജീവിതത്തെക്കുറിച്ച്‌ മൊത്തമായി തന്നെ യൗമുദ്ദീൻ (പ്രതിഫല ത്തിന്റെ ദിവസം) എന്നാണ്‌ ഖുർആനിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന ത്‌. അനന്തതയുടെ ദിവസത്തെ കുറിച്ചും ഖുർആനിൽ പരാമർശമുണ്ട്‌. (അവരോട്‌ പറയപ്പെടും) സമാധാനപൂർവ്വം നിങ്ങളതിൽ പ്രവേശി ച്ചുകൊള്ളുക. അനശ്വര ജീവിതത്തിന്റെ ദിവസ (യൗമുൽഖുലൂദ്‌) മാണത്‌. (50:34). അനശ്വരതയുടെ ദിവസമെന്നത്‌ ഏതായിരുന്നാലും സൂര്യനുദിച്ച്‌ അസ്തമിക്കുന്നതിനിടയിലെ കാലയളവാകുകയില്ലല്ലോ. അത്‌ അനന്തമായ ദിവസമാണ്‌. ഒരിക്കലും അവസാനിക്കാത്ത ദിവസം. ശാശ്വത ജീവിതത്തിന്റെ ദിവസം. ഇവിടെ ദിവസം എന്ന്‌ പ്രയോഗിക്കപ്പെട്ടിരിക്കുന്നത്‌ ഏത്‌ അർത്ഥത്തിലാണെന്ന്‌ പ്രസ്തുത പ്രയോഗത്തിൽ നിന്ന്‌ തന്നെ വ്യക്തമാണല്ലോ. അന്ത്യനാളിൽ സംഭ വിക്കുന്ന പല കാര്യങ്ങളെ കുറിച്ചും ഖുർആനിൽ ദിവസം (യൗം) എന്നാണ്‌ പ്രയോഗിക്കപ്പെട്ടിരിക്കുന്നത.​‍്‌ മനുഷ്യൻ ചിന്നിച്ചിതറിയ പാറ്റകളെപ്പോലെയും പർവ്വതങ്ങൾ കടഞ്ഞ രോമംപോലെയുമാകുന്ന ദിവസം (10:4,5.), ഭൂമി ഈ ഭൂമി യല്ലാതെ മറ്റൊന്നായും അതുപോലെ ഉപരിലോകങ്ങളും മാറ്റപ്പെടു കയും ഏകനും സർവ്വാധകാരിയുമായ അല്ലാഹുവിങ്കലേക്ക്‌ അവരെ ല്ലാം പുറപ്പെട്ടു വരികയും ചെയ്യുന്ന ദിവസം. (14:48), അന്നേ ദിവസം മനുഷ്യർ പല സംഘങ്ങളായി പുറപ്പെടുന്നതാണ്‌ (99:6), അന്നേ ദിവസം ചില മുഖങ്ങൾ താഴ്മ കാണിക്കുന്നതും പണിയെടുത്ത്‌ ക്ഷീണിച്ചതുമായിരിക്കും. (88:2,3), രഹസ്യങ്ങൾ പരിശോധിക്കപ്പെ ടുന്ന ദിവസം. (86:9), ലോക രക്ഷിതാവിങ്കലേക്ക്‌ ജനങ്ങൾ എഴുന്നേറ്റ്‌ വരുന്ന ദിവസം. (83:6), ഒരാളും മറ്റൊരാൾക്ക്‌ വേണ്ടി യാതൊന്നും അധീനപ്പെടുത്താത്ത ഒരു ദിവസം, അന്നേ ദിവസം കൈകാര്യ കർതൃത്വം അല്ലാഹുവിനായിരിക്കും. മനുഷ്യൻ തന്റെ സഹോദരനെ യും മാതാവിനെയും പിതാവിനെയും തന്റെ ഭാര്യയെയും തന്റെ മക്ക ളെയും വിട്ടോടിപ്പോകുന്ന ദിവസം. (80:34-36.), മനുഷ്യൻ താൻ അധ്വാനിച്ചു വെച്ചതിനെ കുറിച്ച്‌ ഓർമ്മിക്കുന്ന ദിവസം (79:35) കാണു ന്നവർക്കു വേണ്ടി നരകം വെളിവാക്കപ്പെടുന്ന ദിവസം. (79:35), ആ നടുക്കുന്ന സംഭവം നടുക്കമുണ്ടാക്കുന്ന ദിവസം. (79:6), ആത്മാവും മലക്കുകളും അണിയണിയായി നിൽക്കുന്ന ദിവസം. (78:38), മനു ഷ്യൻ തന്റെ കൈകൾ മുൻകൂട്ടി ചെയ്തു വെച്ചത്‌ നോക്കികാണു കയും, അയ്യോ ഞാൻ മണ്ണായിരുന്നെങ്കിൽ എത്ര നന്നായിരുന്നേ നെയെന്ന്‌ സത്യനിഷേധി പറയുകയും ചെയ്യുന്ന ദിവസം. (78:40). അതത്രെ യഥാർത്ഥ ദിവസം. (78:39). ഈ സൂക്തങ്ങളിൽ പ്രയോഗിക്കപ്പെട്ട ദിവസത്തിന്‌ എന്താണ്‌ അർത്ഥം? ഓരോ സംഭവങ്ങളോടൊപ്പവും പ്രതിപാദിക്കപ്പെട്ട ദിവസ ത്തിന്‌ ആ സംഭവം നടക്കുന്നതിനുള്ള കാലയളവ്‌ എന്നാണ്‌ അർത്ഥ മാക്കുന്നതെന്ന്‌ സുതരാം വ്യക്തമാണ്‌. അതുകൊണ്ട്‌ തന്നെ പ്രസ്തുത ദിവസങ്ങളുടെ കാലദൈർഘ്യം വ്യത്യസ്തമായിരിക്കും. മനുഷ്യർ ചിന്നിച്ചിതറിയ പാറ്റകളെപ്പോലെയാകുന്ന ദിവസത്തിന്റെ കാലദൈർഘ്യമാവുകയില്ല അവർ പല സംഘങ്ങളായി പുറപ്പെടുന്ന ദിവസത്തിന്‌. രഹസ്യങ്ങൾ പരിശോധിക്കപ്പെടുന്ന ദിവസത്തിന്റെ ദൈർഘ്യമാവുകയില്ല നരകം വെളിവാക്കപ്പെടുന്ന ദിവസത്തിനുണ്ടാവു ക. ഓരോ ദിവസത്തിന്റെയും ദൈർഘ്യം വ്യത്യസ്തമായിരിക്കും. അവയുടെ ദൈർഘ്യം എത്രയാണെന്ന്‌ അല്ലാഹുവിന്‌ മാത്രമേ അറിയൂ. പ്രസ്തുത ദിവസങ്ങളുടെ ദൈർഘ്യത്തെകുറിച്ച്‌ അറിയുവാ ൻ നമ്മുടെ കൈയിൽ മാർഗ്ഗങ്ങളൊന്നുമില്ല. അന്ത്യനാളിനോടനുബന്ധിച്ച്‌ നടക്കുന്ന രണ്ട്‌ കാര്യങ്ങളുടെ സമയ ദൈർഘ്യം മാത്രമേ ഖുർആനിലൂടെ അല്ലാഹു നമുക്ക്‌ അറിയിച്ചു തന്നിട്ടുള്ളൂ. കാര്യങ്ങൾ അല്ലാഹുവിങ്കലേക്ക്‌ ഉയർന്നു പോകുന്ന ഒരു ദിവസത്തിന്റെ അളവ്‌ മനുഷ്യ ഗണനയിലുള്ള ആയിരം വർഷ ത്തിന്‌ സമമാണെന്ന വസ്തുതയാണ്‌ അല്ലാഹു സൂറത്തു സജദയിലൂടെ (32:5) വെളിപ്പെടുത്തുന്നത്‌. മലക്കുകളും ആത്മാവും അല്ലാഹു വിങ്കലേക്ക്‌ കയറിപോകുന്ന ദിവസത്തിന്റെ ദൈർഘ്യം നമ്മുടെ അമ്പതിനായിരം കൊല്ലങ്ങൾക്ക്‌ തുല്യമാണെന്ന്‌ സൂറത്തുൽ മആരി ജിലും(70:4) വ്യക്തമാക്കുന്നു. രണ്ട്‌ സൂക്തങ്ങളിലും പരാമർശിക്കപ്പെ ട്ടിട്ടുള്ളത്‌ അന്ത്യദിനവുമായി ബന്ധപ്പെട്ട രണ്ട്‌ സംഭവങ്ങളാണ്‌. പ്രസ്‌ തുത സംഭവങ്ങൾക്ക്‌ എടുക്കുന്ന കാലദൈർഘ്യം വ്യത്യസ്തമാണെ ന്ന വസ്തുത ഈ ഖുർആൻ സൂക്തങ്ങളിൽ നിന്ന്‌ നമുക്ക്‌ മനസ്സിലാ കുന്നുവെന്നല്ലാതെ ഇവ തമ്മിൽ യാതൊരു വിധ വൈരുധ്യങ്ങളുമി 30 31 ഖുർആനും വൈരുദ്ധ്യങ്ങളും ഖുർആനിന്റെ മൗലികത​‍െ ല്ലന്നതാണ്‌ വാസ്തവം. രണ്ടും രണ്ട്‌ സംഭവങ്ങൾ, അവയുടെ സമയ ദൈർഘ്യം വ്യത്യസ്തമാണെന്നു മാത്രം. ഇവയെങ്ങനെ വൈരുധ്യമാകും? എന്നാൽ സൂറത്തുൽ ഹജ്ജിൽ നിന്ന്‌ ഉദ്ധരിക്കപ്പെട്ട സൂക്ത (22:47) ത്തിന്റെ പശ്ചാത്തലം വ്യത്യസ്തമാണ്‌. സത്യനിഷേധികളുടെ പരിഹാസത്തിനുള്ള മറുപടിയായാണ്‌ പ്രസ്തുത സൂക്തം അവതരി പ്പിക്കപ്പെട്ടത്‌. നിഷേധികൾക്ക്‌ ദൈവിക ശിക്ഷ ലഭിക്കുമെന്ന മുഹ മ്മദ്‌ നബി(സ)യുടെ മുന്നറിയിപ്പിനെ പരിഹസിച്ചുകൊണ്ട്‌, ഞങ്ങൾ നിഷേധ സ്വഭാവം സ്വീകരിച്ചിട്ട്‌ വർഷങ്ങളായെങ്കിലും ശിക്ഷയുണ്ടാ കാത്തത്‌ എന്തേ എന്ന ചോദ്യത്തിനുള്ള മറുപടി. ദൈവിക ശിക്ഷ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ വന്നുഭവിച്ചു കൊള്ളണമെ ന്നില്ലെന്നും ചരിത്രത്തിലെ ദൈവിക ഇടപെടലുകൾ നടക്കുന്നത്‌ മനുഷ്യരുടെ ഗണനാക്രമത്തിനനുസരിച്ചല്ല, പ്രത്യുത അല്ലാഹുവിന്റെ തീരുമാനപ്രകാരമാണെന്നും വ്യക്തമാക്കുകയാണ്‌ ഈ സൂക്തത്തിൽ ചെയ്യുന്നത്‌. അല്ലാഹുവിന്റെയടുക്കൽ ഒരു ദിവസമെന്നാൽ മനുഷ്യ ഗണനയിലെ ഒരു സഹസ്രാബ്ദത്തിന്‌ തുല്യമാണെന്നും അതുകൊ ണ്ട്‌ തന്നെ ശിക്ഷ വന്നുഭവിച്ചില്ലെന്ന്‌ കളിയാക്കേണ്ടതില്ലെന്നുമാണ്‌ ഈ സൂക്തം വ്യക്തമാക്കുന്നത്‌. മനുഷ്യ ചരിത്രത്തിലെ ദൈവിക ഇടപെടലുകളെ മനുഷ്യഗണനയുടെ അടിസ്ഥാനത്തിൽ മനസ്സിലാക്കേണ്ടതില്ലെന്നാണ്‌ ഈ സൂക്തം നൽകുന്ന പാഠം. ഈ സൂക്തത്തിലെ പരാമർശവുമായി ഉദ്ധരിക്കപ്പെട്ട മറ്റു രണ്ട്‌ സൂക്ത ങ്ങൾക്കും ബന്ധമൊന്നുമില്ല. മൂന്നു സൂക്തങ്ങളിലും വിശദീകരിക്ക പ്പെട്ടിരിക്കുന്നത്‌ മൂന്നു തരം ദിവസങ്ങൾ, അവയുടെ കാലദൈർഘ്യം വ്യത്യസ്തമായിരിക്കാം. അവയിലെ സംഭവങ്ങളും വ്യത്യസ്തമാണ്‌. അതുകൊണ്ട്‌ തന്നെ അവ തമ്മിൽ വൈരുധ്യമുണ്ടെന്ന്‌ പറയാനാവി ല്ല. അവ തമ്മിൽ യാതൊരു വൈരുധ്യവും ഇല്ല തന്നെ!

No comments:

Post a Comment