Thursday, January 27, 2011

ഖുർആനിന്റെ രചന

മുഹമ്മദ്‌ നബി(സ)യുടെ രചനയാണ്‌ ഖുർആൻ എന്നു വാദിച്ചുകൂടെ?

മുഹമ്മദ്‌ നബി(സ) ജീവിച്ചതു ചരിത്രത്തിന്റെ വെളിച്ചത്തിലാണ്‌. അദ്ദേഹത്തിലൂടെയാണ്‌ ലോകം ഖുർആൻ ശ്രവിച്ചതു. അതുകൊണ്ടുതന്നെ ഖുർആനിന്റെ ദൈവികത അംഗീകരിക്കാത്തവരെ സംന്ധിച്ചിടത്തോളം അവർക്ക്‌ പറയാനുള്ളത്‌ ഇത്‌ മുഹമ്മദി(സ)ന്റെ രചനയാണെന്നാണ്‌. ഈ വാദം വിശദമായി ചർച്ച ചെയ്യേണ്ടതാണ്‌. ചർച്ചയുടെ ആമുഖമായിനാം മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്‌. അവയുടെ അടിത്തറയിൽ നിന്നുകൊണ്ടായിരിക്കണം മുഹമ്മദ്‌ നബി(സ)യിൽ ഖുർആനിന്റെ കർ തൃത്വം ആരോപിക്കുന്നത്‌. ഒന്ന്‌: നാൽപതു വയസ്സുവരെ അറബികൾക്കിടയിൽ സുസമ്മതനായ വ്യക്തിയായിരുന്നു മുഹമ്മദ്‌(സ). ഖുർആൻ ദൈവികമാണെന്നും അതിലെ വിധിവിലക്കുകൾ അനുസരിക്കേണ്ടതുണ്ടെന്നും പ്രബോധനം ചെയ്‌ തതുകൊണ്ടാണ്‌ അദ്ദേഹം വെറുക്കപ്പെട്ടവനായത്‌; ബഹിഷ്കരിക്കപ്പെട്ടത്‌; ജനിച്ച്‌ വളർന്ന നാട്ടിൽ നിന്ന്‌ പലായനം ചെയ്യേണ്ടിവന്നത്‌. രണ്ട്‌: സത്യസന്ധനായിരുന്നു മുഹമ്മദ്‌(സ) എന്ന കാര്യത്തിൽ അദ്ദേഹത്തിന്റെ കഠിന ശത്രുക്കൾക്കുപോലും അഭിപ്രായവ്യത്യാസമുണ്ടായി രുന്നില്ല. നാൽപതു വയസ്സുവരെ സത്യസന്ധനായി ജീവിച്ച അദ്ദേഹം ഒരു ദിവസം പടച്ചതമ്പുരാന്റെ പേരിൽ ഒരു പച്ചക്കള്ളം പറഞ്ഞുവേന്നും അത്‌ പ്രചരിപ്പിക്കുന്നതിനുവേണ്ടി സ്വന്തം ജീവൻ തൃണവത്ഗണിച്ചുവെ ന്നും വിശ്വസിക്കുക പ്രയാസമാണ്‌. മൂന്ന്‌: സാഹിത്യകാരന്മാർക്ക്‌ അറേബ്യയിൽ ഉന്നതമായ സ്ഥാനം നൽ കപ്പെട്ടിരുന്നു. ഖുർആൻ അത്യുന്നതമായ ഒരു സാഹിത്യ സൃഷ്ടിയാണെന്ന കാര്യത്തിൽ ആർക്കും ഭിന്നാഭിപ്രായമുണ്ടായിരുന്നില്ല. അത്‌ തന്റേത്താ ണ്‌ എന്ന്‌ അവകാശപ്പെട്ടിരുന്നുവേങ്കിൽ അദ്ദേഹത്തിന്‌ അറബികൾക്കി ടയിൽ ഉന്നതമായ സ്ഥാനമാണങ്ങൾ ലഭിക്കുമായിരുന്നു. നാല്‌: മുഹമ്മദി(സ)ന്റെ ചില നടപടികളെ വിമർശിക്കുന്ന വാക്യങ്ങൾ ഖുർആനിലുണ്ട്‌. അഞ്ച്‌: മുഹമ്മദി(സ)നെ ശക്തമായി താക്കീത്‌ ചെയ്യുന്ന വചനങ്ങളും ഖുർആനിലുണ്ട്‌. ഈ വസ്തുതകൾ മുന്നിൽ വെച്ചുകൊണ്ടാണ്‌ ഖുർആൻ മുഹമ്മദി (സ)ന്റെ സൃഷ്ടിയാണ്‌ എന്ന വാദത്തിലെ ശരിയും തെറ്റും പരിശോധി​‍േ ക്കണ്ടത്‌. സാഹിത്യമൂല്യമുള്ള ഒരു സൃഷ്ടി നടത്തി അത്‌ ദൈവത്തിന്റെ പേരിൽ ആരോപിച്ചതാണെങ്കിൽ അതിനു പിന്നിൽ സ്വാർഥമായ വല്ല ലക്ഷ്യങ്ങളുമു ണ്ടാവണമല്ലോ. അതെന്തായിരുന്നുവേന്നാണ്‌ വിമർശകർ ആദ്യം വ്യ ക്തമാക്കേണ്ടത്‌. അതിന്റെ അടിസ്ഥാനത്തിലാണ്‌ ഈ വാദത്തിന്റെ സത്യത പരിശോധിക്കപ്പെടേണ്ടത്‌.

താൻ ദൈവദൂതനാണെന്ന്‌ വരുത്തിത്തീർത്തിട്ട്‌ ലഭിക്കുന്നഭൗതിക നേട്ടങ്ങളായിക്കൂടെ ഖുർആനിന്റെ രചനക്കു പിന്നിൽ മുഹമ്മദി(സ)ന്റെ ലക്ഷ്യം?

അനാഥനായി വളർന്ന മുഹമ്മദ്‌(സ) ചെറുപ്പത്തിൽ ഒരുപാട്‌ കഷ്ടപ്പാ ടുകൾ അനുഭവിച്ചിരിക്കാം. എന്നാൽ, തന്റെ 25-​‍ാം വയസ്സിൽ നാൽപതു കാരിയായ കച്ചവടക്കാരി ഖദീജ(റ)യെ വിവാഹം ചെയ്തതിനുശേഷം അദ്ദേഹത്തിന്റെ ജീവിതനിലവാരം സ്വാഭാവികമായും മെച്ചപ്പെട്ടതായിമാ റിയിരിക്കണം. അത്യാവശ്യം നല്ല സാമ്പത്തിക ശേഷിയുണ്ടായിരുന്ന ഖദീജ(റ)യുടെ ഭർത്താവായിരുന്ന അദ്ദേഹം സാമ്പത്തിക ക്ലേശങ്ങൾ അനുഭവിച്ചിരിക്കാനുള്ള സാധ്യത വിരളമാണ്‌. ഖദീജയുമായുള്ള മുഹമ്മദി (സ)ന്റെ വിവാഹം നടന്നത്‌ പ്രവാചകത്വം ലഭിക്കുന്നതിന്‌ 15 വർഷങ്ങൾ ക്കുമുമ്പാണ്‌. പതിനഞ്ച്‌ വർഷം സാമ്പത്തികക്ലേശം കൂടാതെ ജീവിച്ചതി നുശേഷമാണ്‌ താൻ പ്രവാചകനാണെന്നും ഖുർആൻ ദൈവവചനമാണെ ന്നുമുള്ള അവകാശവാദങ്ങളുമായി മുഹമ്മദ്‌(സ) രംഗപ്രവേശം ചെയ്യു ന്നത്തെന്നർഥം. ഖുർആൻ ദൈവികമാണെന്ന്‌ വാദിക്കുക വഴി ഭൗതികളാ ഭമാണ്‌ അദ്ദേഹം ഇച്ഛിച്ചതെങ്കിൽ ഈ വാദം ഉന്നയിച്ചതിനുശേഷം അദ്ദേഹത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടിരിക്കണമല്ലോ. എന്നാൽ, എന്തായിരുന്നു സ്ഥിതി? പ്രവാചകപത്നി ആഇശ(റ) പറയുന്നു: "ഞങ്ങളുടെ വീട്ടിൽ ഒന്നും പാചകം ചെയ്യാനില്ലാത്തതിനാൽ അടുപ്പു പുകയാതെ ഒന്നോ രണ്ടോമാ സങ്ങൾ കഴിഞ്ഞുപോകാറുണ്ടായിരുന്നു. ഈത്തപ്പഴവും വെള്ളവുമായി രുന്നു ഞങ്ങളുടെ ഉപജീവനം. ചിലപ്പോൾ മദീനത്തുകാർ കൊണ്ടുവ ന്ന ആട്ടിൻപാലും ഈത്തപ്പഴത്തോടു കൂടെയുണ്ടാവും". ആഇശ(റ) ഒരാളോട്‌ പഴയകാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കുകയാണ്‌.
മദീനയിലേക്കുള്ള പലായനത്തിനുശേഷം പ്രവാചകനും കുടുംവുംസഹി
ച്ച പ്രയാസങ്ങളാണ്‌ പ്രതിപാദ്യം. ഒരു രാത്രി തപ്പിത്തടഞ്ഞുകൊ ണ്ട്‌ വീട്ടുജോലികൾ ചെയ്തകാര്യം അവർ പറഞ്ഞു. അയാൾ ചോദിച്ചു: "വിളക്കില്ലായിരുന്നുവോ? അവർ പ്രതിവചിച്ചു: "വിളക്കു കത്തിക്കാനുള്ള എണ്ണ ഞങ്ങളുടെ പക്കലുണ്ടായിരുന്നുവേങ്കിൽ വിശപ്പ്‌ മാറ്റാൻ അത്‌ കു ടിക്കുമായിരുന്നു; കത്തിക്കുന്നതിനു പകരം". ഇത്‌ പ്രവാചകന്റെ ആദ്യകാലത്തെ മാത്രം അവസ്ഥയല്ല. മുഹമ്മദ്‌ (സ) ശക്തമായ ഒരു സാമ്രാജ്യത്തിന്റെ ഭരണാധികാരിയായിരുന്നപ്പോഴും അദ്ദേഹത്തിന്റെ അവസ്ഥ ഇതിൽനിന്ന്‌ ഒട്ടും മെച്ചമായിരുന്നില്ല. ഇസ്ലാ മിക സാമ്രാജ്യത്തിന്റെ അധിപന്റെ അന്തപുരത്തെക്കുറിച്ച്‌ അദ്ദേഹത്തിന്റെ സഹചാരിയായിരുന്ന ഉമർ(റ)തന്നെ പറയട്ടെ: "പ്രവാചകന്റെ മുറിയിൽ ഊറക്കിട്ട മൂന്ന്‌ തോൽകഷ്ണങ്ങളും ഒരുമൂ ലയിൽ അൽപം ബാർലിയുമല്ലാതെ മറ്റൊന്നുംതന്നെ ഞാൻ കണ്ടില്ല. ഞാൻ കരഞ്ഞുപോയി. പ്രവാചകൻ ചോദിച്ചു: 'എന്തിനാണ്‌ താങ്കൾ കരയു ന്നത്‌?' ഞാൻ പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ! ഞാനെങ്ങനെ കരയാ തിരിക്കും? താങ്കളുടെ ശരീരത്തിൽ ഈത്തപ്പനയോലകളുടെ പാട്‌ ഞാൻ കാണുന്നു. ഈ മുറിയിൽ എന്തെല്ലാമുണ്ടെന്നും ഞാനറിയുന്നു. അല്ലാഹു വിന്റെ ദൂതരേ! സമൃദ്ധമായ വിഭവങ്ങൾക്കുവേണ്ടി അല്ലാഹുവിനോട്‌ പ്രാർഥിച്ചാലും. അവിശ്വാസികളും അല്ലാഹുവിൽ പങ്കുചേർക്കുന്നവരുമായ പേർഷ്യക്കാരുടെയും റോമാക്കാരുടെയും രാജാക്കന്മാർ-സീസറുംകൈസറു മെല്ലാം-അരുവികൾ ഒഴുകുന്ന തോട്ടങ്ങളിൽ വസിക്കുമ്പോൾ അല്ലാഹുവിന്റെ തെരഞ്ഞെടുക്കപ്പെട്ട പ്രവാചകൻ ജീവിക്കുന്നത്‌ ദാരു ണമായ പട്ടിണിയിൽ!' എന്റെ ഈ സംസാരം കേട്ടപ്പോൾ തലയിണയിൽ വിശ്രമിക്കുകയായിരുന്ന പ്രവാചകൻ എഴുന്നേറ്റിരുന്നു. എന്നിട്ടു പറഞ്ഞു: 'ഉമർ! താങ്കൾ ഈ വിഷയത്തിൽ ഇനിയും സംശയാലുവാണോ? ഭൗതി ക ജീവിതത്തിലെ സുഖസൗകര്യങ്ങളേക്കാൾ നല്ലത്‌ മരണാനന്തര ജീവി തത്തിലെ സുഖസൗകര്യങ്ങളാണ്‌. അവിശ്വാസികൾ അവരുടെ നന്മയുടെ വിഹിതം ഈ ജീവിതത്തിൽ ആസ്വദിക്കുന്നു. നമ്മുടേതാകട്ടെ, മരണാ നന്തര ജീവിതത്തിലേക്കുവേണ്ടി ബാക്കിവെച്ചിരിക്കുകയാണ്‌'. ഞാൻ അദ്ദേഹത്തോട്‌ അപേക്ഷിച്ചു: 'ദൈവദൂതരെ! എനിക്കുവേണ്ടി മാപ്പി നപേക്ഷിച്ചാലും. എനിക്കു തെറ്റിപ്പോയി". ഖുർആൻ ഭൗതിക ലാഭങ്ങൾക്കുവേണ്ടി പടച്ചുണ്ടാക്കിയ മുഹമ്മദി (സ)ന്റെ കൃതിയാണെന്ന വാദമാണിവിടെ തകരുന്നത്‌. ആകെ സ്വത്തായി ബാക്കിയുണ്ടായിരുന്ന ഏഴു ദീനാർ മരണത്തിനുമുമ്പ്‌ ദാനം ചെയ്യു കയും യഹൂദന്‌ തന്റെ പടച്ചട്ട പണയം വെച്ചുകൊണ്ട്‌ മരണപ്പെടു കയും ചെയ്ത മനുഷ്യൻ ധനമോഹിയായിരുന്നുവേന്ന്‌ പറയുന്നത്‌ അടിസ്‌ ഥാനരഹിതമാണ്‌. ഖുർആനിന്റെ രചനക്കുപിന്നിൽ ധനമോഹമായിരു ന്നുവേന്ന വാദം അടിസ്ഥാന രഹിതമാണെന്ന്‌ ദി ന്യു കാത്തോലിക്‌ എൻസൈക്ലോപീഡിയപോലും സമ്മതിച്ചിട്ടുണ്ട്‌. "മുഹമ്മദി(സ)ന്റെ മതവി പ്ലവത്തിനു പിന്നിൽ ധനമോഹമായിരുന്നുവേന്ന ഒരു ധാരണ സൃഷ്ടി ക്കപ്പെട്ടിട്ടുണ്ട്‌. വ്യക്തമായി അറിയപ്പെടുന്ന വസ്തുതകൾ ഈ ധാരണ​‍െ ക്കതിരാണ്‌"(The New Catholic Encyclopedia Vol IX, Page 1001).

അധികാരമായിരുന്നു മുഹമ്മദ്‌(സ) ലക്ഷ്യമാക്കിയിരുന്നതെന്ന്‌ കരുതുന്നതിലെന്താണ്‌ തെറ്റ്‌?

ക്കലാക്കി സുഖസമൃദ്ധമായ ജീവിതം നയിക്കാനുള്ള ആഗ്രഹം. പതിമൂ ന്ന്‌ വർഷത്തെ കഷ്ടപ്പാടുകൾക്കും പീഡനങ്ങൾക്കും ശേഷം പലായനംചെയ്‌ തു മദീനയിലെത്തിയ പ്രവാചകന്‌ അധികാരം ലഭിച്ചുവേന്നത്‌ നേരാ ണ്‌. എന്നാൽ, അദ്ദേഹത്തിന്‌ അധികാരം സുഖലോലുപതയ്ക്കുള്ള മാർ ഗമായിരുന്നില്ല. ഭരണാധികാരിയായിരിക്കുമ്പോഴും ഈത്തപ്പനപ്പായയിൽ അന്തിയുറങ്ങുകയും വസ്ത്രങ്ങൾ സ്വയം അലക്കുകയും പാദരക്ഷകൾ തുന്നുകയും ആടിനെ കറക്കുകയും ചെയ്യുന്ന മനുഷ്യനെ അധികാരമോഹി യെന്നു വിളിക്കാൻ ആർക്കാണ്‌ സാധിക്കുക? അധികാരത്തിന്റെ പേരിൽ ജനങ്ങളാൽ ആദരിക്കപ്പെടുകയും അവരിൽനിന്ന്‌ ഉയർന്നുനിൽക്കുകയും ചെയ്യാൻ ആഗ്രഹിക്കുന്നവരാണ്‌ അധികാരം മോഹിക്കുക. പ്രവാചക(സ)നാവട്ടെ ജനങ്ങളെ സേവിച്ച്‌ ജനങ്ങളോടൊപ്പം ജീവിച്ചയാളായിരുന്നു. ഒരിക്കൽ ഒരു സദസ്സിലേക്ക്‌ പ്രവാ ചകൻ കടന്നുവന്നപ്പോൾ എല്ലാവരും എഴുന്നേറ്റു നിന്നു. പ്രവാചകൻ (സ) ഇത്‌ വിലക്കി. അദ്ദേഹം പറഞ്ഞു: "പേർഷ്യക്കാരിൽ ചിലർ ചിലരെ ബഹുമാന ​‍ിക്കുവാൻ വേണ്ടി ചെയ്യുന്നതുപോലെ നിങ്ങൾ എന്നെ ബഹുമാനി ച്ചു കൊണ്ട്‌ എഴുന്നേറ്റ്‌ നിൽക്കരുത്‌". അദ്ദേഹം ഉപദേശിച്ചു: "ക്രിസ്ത്യാനികൾ മർയമിന്റെ പുത്രനായ യേശുവി നെ പുകഴ്ത്തിയതുപോലെ എന്നെ നിങ്ങൾ പുകഴ്ത്തരുത്‌" ഇതെല്ലാം തന്നെ മുഹമ്മദ്‌ (സ) ഒരു അധികാര മോഹിയായിരുന്നില്ലെന്ന്‌ വ്യക്തമാ ക്കുന്നു. മാത്രവുമല്ല, തന്റെ പ്രബോധന പ്രവർത്തനങ്ങൾ നിർത്തിവെക്കുകയാണെ ങ്കിൽ, മക്കയിലെ പ്രയാസപൂർണമായ ആദ്യനാളുകളിൽതന്നെ അധി കാരം നൽകാമെന്ന്‌ അദ്ദേഹം വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. സമൂഹത്തിലെ നേതാക്കന്മാരെല്ലാംകൂടി ഒരു ദിവസം മുഹമ്മദി(സ)ന്റെ അടുത്തുച്ചേ ന്ന്‌ അദ്ദേഹത്തെ വശീകരിക്കാനായി ശ്രമിച്ചു. അവർ പറഞ്ഞു: "നീസ മ്പത്താണ്‌ കൊതിക്കുന്നതെങ്കിൽ നിനക്ക ​‍്‌ ആവശ്യമുള്ളത്ര ധനം ഞങ്ങൾ തരാം. അധികാരമാണ്‌ ആഗ്രഹിക്കുന്നതെങ്കിൽ ഈ പ്രദേശത്തെ രാജാവായി നിന്നെ ഞങ്ങൾ വാഴിക്കാം. സൗന്ദര്യമാണ്‌ മോഹിക്കു ന്നത്തെങ്കിൽ നിനക്കിഷ്ടപ്പെട്ട സുന്ദരിയെ വിവാഹം ചെയ്യാനുള്ള അവസരമുണ്ടാക്കിത്തരാം". ആരും വീണുപോകുന്ന വാക്കുകൾ! ആശി ച്ചുപോകുന്ന പ്രലോഭനങ്ങൾ! ഒരൊറ്റ വാക്കു പറഞ്ഞാൽ മതി, താൻ ഈ പ്രദേശത്തെ ഏറ്റവും വലിയ ധനവാനാകും. നാട്ടാർ മുഴുവൻ തന്റെ രാ ജധാനിയിലെത്തി തനിക്ക്‌ പാദസേവ ചെയ്യും. സൗന്ദര്യധാമങ്ങൾ തനി ക്കുമുന്നിൽ നൃത്തമാടും. പക്ഷേ, പ്രവാചകൻ പറഞ്ഞതിങ്ങനെയാണ്‌: "അധികാരമോ കവർച്ചമുതലോ എനിക്കാവശ്യമില്ല. മനുഷ്യർക്കുള്ള മു ന്നറിയിപ്പുകാരനായിട്ടാണ്‌ പടച്ചതമ്പുരാൻ എന്നെ നിയോഗിച്ചിരിക്കുന്നത്‌. അവന്റെ സന്ദേശമാണ്‌ ഞാൻ നിങ്ങൾക്ക്‌ എത്തിച്ചുതരുന്നത്‌. അത്‌ സ്വീ കരിക്കുന്നവർക്ക്‌ ഇഹലോകത്ത്‌ സുഖവും സമാധാനവും പരലോകത്ത്ശാ ശ്വത വിജയവും കരസ്ഥമാക്കാം. ദൈവിക സന്ദേശം സ്വീകരിക്കാ ത്തവർക്കിടയിൽ തീർപ്പുകൽപിക്കുന്നത്‌ അവൻതന്നെയാണ്‌". മക്കയിലെ പ്രബോധന പ്രവർത്തനങ്ങളുടെ ആദ്യനാളുകളിലായിരു ന്നു ഈ സംഭവം. ഖുർആൻ രചിച്ചുകൊണ്ട്‌ താൻ ദൈവദൂതനാണെന്ന്‌വരു ത്തിത്തീർത്ത്‌ അധികാരം കൈക്കലാക്കുകയായിരുന്നു പ്രവാചക(സ) ന്റെ ലക്ഷ്യമെങ്കിൽ പ്രയാസങ്ങൾ ഏറെയൊന്നും സഹിക്കാതെ അധി കാരം തന്റെ കാൽക്കീഴിൽ വന്ന സമയത്ത്‌ അദ്ദേഹം അത്‌ സ്വീകരിക്കുവാ ൻ വൈമനസ്യം കാണിച്ചതെന്തിനാണ്‌? മുഹമ്മദ്‌(സ) അധികാരം കാം ക്ഷിച്ചിരുന്നില്ലെന്ന്‌ ഇതിൽനിന്ന്‌ സുതരാം വ്യക്തമാണ്‌. ഖുർആൻ രചി ച്ചതിനു പിന്നിൽ അധികാരമോഹമായിരുന്നില്ലെന്ന്‌ സാരം.

അസംഘടിതരായിരുന്ന അറബികളെ സംഘടിപ്പിക്കുകയും ഉന്നതിയിലേക്ക്‌ നയിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ മുഹമ്മദ്‌(സ) നിർമിച്ചെടുത്ത ഗ്രന്ഥമാണ്‌ ഖുർആണെന്ന്‌ കരുതിക്കൂടെ?

അറബികളെ ഐക്യപ്പെടുത്തുകയും പുരോഗതിയിലേക്ക്‌ നയിക്കു കയുമായിരുന്നു ഖുർആൻ രചിച്ചതിനു പിന്നിലുള്ള ലക്ഷ്യമെങ്കിൽ അതിലെ പ്രതിപാദനങ്ങളിൽനിന്ന്‌ ഇക്കാര്യം വ്യക്തമാവുമായിരുന്നു. എന്നാൽ, ഖുർആൻ ഒരാവർത്തി വായിച്ച ഒരാൾക്ക്‌ അതിൽ അറബി ദേശീയതയുടെ ഉയിർത്തെഴുന്നേൽപ്പ്‌ ഒരു വിഷയമായി വരുന്നേയില്ലെന്ന വസ്തുത വ്യക്തമാവുന്നതാണ്‌. അറബികളുടെ നവോത്ഥാനമായിരുന്നു ഖുർആൻ രചനക്കുപിന്നിലുള്ള ഉദ്ദേശ്യമെന്ന വാദം താഴെ പറയുന്ന വസ്തുതകൾ ക്കുമുന്നിൽ അടിസ്ഥാന രഹിതമായിത്തീരുന്നു. ഒന്ന്‌: അറബികളുടെ നവോത്ഥാനത്തെയോ ഐക്യത്തെയോ പ്രോൽ സാഹിപ്പിക്കുന്ന രീതിയിലുള്ള ഒരു വചനംപോലും ഖുർആനിലില്ല. രണ്ട്‌: ദേശീയമായ അതിർവരമ്പുകളില്ലാത്ത ആദർശസമൂഹമെന്ന സങ്കൽപമാണ്‌ ഖുർആൻ മുന്നോട്ടുവെക്കുന്നത്‌. 'ഉമ്മത്ത്‌' എന്ന സാങ്കേതി ക സംജ്ഞയാൽ വിശേഷിപ്പിക്കപ്പെട്ടിരിക്കുന്ന ആദർശസമൂഹത്തിൽ സത്യവി ശ്വാസം സ്വീകരിച്ച ഏവരും ദേശീയതയുടെയോ പ്രാദേശികത്വത്തി​‍െ ന്റയോ വർഗത്തിന്റെയോ ജാതീയതയുടെയോ അതിർവരമ്പുകളില്ലാതെ അംഗങ്ങളാണ്‌. അറബിദേശീയതയെന്ന സങ്കൽപംതന്നെ ഖുർആനിന്‌ അന്യമാണ്‌. മൂന്ന്‌: അറബികളുടെ നവോത്ഥാനമായിരുന്നു മുഹമ്മദി(സ)ന്റെ ലക്ഷ്യമെങ്കിൽ അധികാരം വാഗ്ദാനം ചെയ്യപ്പെട്ടപ്പോൾ അത്‌ സ്വീകരി ക്കുകയും ശക്തിയും പാടവവുമുപയോഗിച്ച്‌ അവരെ ഐക്യപ്പെടുത്തു കയും പുരോഗതിയിലേക്ക്‌ നയിക്കുകയും ചെയ്യാൻ അദ്ദേഹം ശ്രമിക്കുമാ യിരുന്നു. എന്നാൽ, അതുണ്ടായില്ല. അധികാരം സ്വീകരിച്ചുകൊണ്ട്‌ നവോത്ഥാനത്തിന്‌ ശ്രമിക്കുന്നതിന്‌ പകരം അത്‌ നിരസിക്കുകയാണ്‌ അദ്ദേഹം ചെയ്തത്‌. നാല്‌: അധികാരം ലഭിച്ചതിനുശേഷവും അദ്ദേഹം അറബികളുടെ ഏതെങ്കിലും തരത്തിലുള്ള ഔന്നത്യത്തിനുവേണ്ടി വാദിച്ചിട്ടില്ല. തന്റെ അന്തിമപ്രസംഗത്തിൽ അദ്ദേഹം അർഥശങ്കക്കിടയില്ലാത്ത വണ്ണം പ്രഖ്യാ പിച്ചു: "അറബിക്ക്‌ അനറബിയേക്കാളോ അനറബിക്ക്‌ അറബിയേക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ല; ധർമനിഷ്ഠയുടെ പേരിലല്ലാതെ". ഇത്‌ അറബ്‌ ദേശീയതയുടെ നവോത്ഥാനത്തിനുവേണ്ടി ശ്രമിച്ച ഒരു വ്യക്തിയു ടെ വാക്കുകളാകുമോ? അഞ്ച്‌: സത്യവിശ്വാസികൾക്ക്‌ മാതൃകയായി ഖുർആനിൽ പരാമർശി ക്കപ്പെട്ടിട്ടുള്ളത്‌ രണ്ടു വനിതകളാണ്‌. ഒന്ന്‌, ഫറോവയുടെ പത്നി. രണ്ട്‌, യേശുവിന്റെ മാതാവ്‌ (66:11, 12). രണ്ടു പേരും അറബികളല്ല. അറബ്ദേശീ യതക്കുവേണ്ടി ഗ്രന്ഥമെഴുതിയ വ്യക്തി ലോകത്തിന്‌ മാതൃകയായി എടുത്തുകാണിക്കുന്നത്‌ അറബികളുടെ എതിരാളികളെയാകുമോ? മർയമിനെ ക്കുറിച്ച്‌ ഖുർആൻ പറയുന്നതിങ്ങനെയാണ്‌: "മലക്കുകൾ ഇപ്രകാരം പറഞ്ഞ സന്ദർഭം: മർയമേ, തീർച്ചയായും അല്ലാഹു നിന്നെ പ്രത്യേകംതെര​‍െ ഞ്ഞടുക്കുകയും നിനക്ക്‌ പരിശുദ്ധി നൽകുകയും ലോകത്തുള്ള സ്ത്രീകളിൽ വെച്ച്‌ ഉൽകൃഷ്ടയായി നിന്നെ തെരഞ്ഞെടുക്കുകയും ചെയ്‌ തിരിക്കുന്നു" (3:42). ബൈബിളിലൊരിടത്തും ഇത്ര ബഹുമാനത്തോടു കൂടി മർയമിനെക്കുറിച്ച്‌ പരാമർശിക്കപ്പെട്ടിട്ടില്ല എന്നുകൂടി ഓർക്കുക. ലോ ക വനിതകളിൽ ഉൽകൃഷ്ടയായി ഖുർആൻ എടുത്തുകാണിക്കുന്നത്‌ മുഹ മ്മദി(സ)ന്റെ മാതാവിനെയോ ഭാര്യയെയോ മറ്റേതെങ്കിലും അറബ്സ്​‍്ര തീയെയോ അല്ല; ഇസ്രായേൽ വനിതയായ മർയമിനെയാണ്‌. അറബ്ദേശീ യതയുടെ വക്താവിൽനിന്ന്‌ ഇത്തരമൊരു പരാമർശം പ്രതീക്ഷി ക്കുവാൻ പറ്റുമോ? ആറ്‌: അറബ്‌ ദേശീയതയുടെ നവോത്ഥാനത്തിനുവേണ്ടി പണിയെടു ക്കുന്ന ഒരു വ്യക്തി അറബികളുടെ അഹംബോധത്തെ ഉദ്ദ്പിക്കുവാന രിക്കും തന്റെ രചനയിൽ ശ്രമിക്കുക. അറബികളുടെ ശ്രേഷ്ഠതയെക്കുറി ച്ചായിരിക്കും അയാൾ സംസാരിക്കുക. എന്നാൽ ഖുർആൻ ഇസ്രായേല്യർ ക്ക്‌ നൽകിയ ശ്രേഷ്ഠതയെക്കുറിച്ചാണ്‌ സംസാരിക്കുന്നത്‌. "ഇസ്രായേൽ സന്തതികളേ, നിങ്ങൾക്ക്‌ ഞാൻ ചെയ്തുതന്നിട്ടുള്ള അനുഗ്രഹവും മറ്റു ജനവിഭാഗങ്ങളേക്കാൾ നിങ്ങൾക്ക്‌ ഞാൻ ശ്രേഷ്ഠത നൽകിയതും നി ങ്ങളോർക്കുക" (2:47).

അധാർമികതയിൽ മുങ്ങിക്കുളിച്ചിരുന്ന സമൂഹത്തെ ധാർമികതയിലേക്ക്‌ നയിക്കുവാൻ വേണ്ടി മുഹമ്മദ്‌(സ) രചിച്ച കൃതിയാണ്‌ ഖുർആൻ എന്നു പറഞ്ഞാൽ അതു നിഷേധിക്കുവാൻ കഴിയുമോ?

ജനങ്ങളെ ധാർമികതയിലേക്ക്‌ നയിക്കുന്ന ഗ്രന്ഥമാണ്‌ ഖുർആൻ. മദ്യത്തിലും മദിരാക്ഷിയിലും യുദ്ധങ്ങളിലും സായൂജ്യമടഞ്ഞിരുന്ന ഒരുസമൂ ഹത്തെ കേവലം 23 വർഷക്കാലം കൊണ്ട്‌ ധാർമികതയുടെ പ്രയോ ക്താക്കളും പ്രചാരകരുമാക്കിയ ഗ്രന്ഥമെന്ന ഖ്യാതി ഖുർആനിനു മാത്രം അവകാശപ്പെട്ടതാണ്‌. എന്നാൽ ധാർമിക നവോത്ഥാനത്തിനുവേണ്ടിമുഹ മ്മദ്‌ (സ) രചിച്ചുകൊണ്ട്‌ ദൈവത്തിൽ ആരോപിച്ച ഗ്രന്ഥമാണ്‌ ഖുർആൻ എന്ന വാദഗതി അടിസ്ഥാന രഹിതമാണെന്ന്‌ അത്‌ ഒരാവർ ത്തി വായിക്കുന്ന ഏവർക്കും ബോധ്യമാവും. താഴെപ്പറയുന്ന വസ്തുതകൾ ശ്രദ്ധിക്കുക. ഒന്ന്‌: സത്യസന്ധനായിരുന്നു മുഹമ്മദ്‌(സ) എന്ന കാര്യത്തിൽ പക്ഷാ ന്തരമില്ല. അത്തരമൊരാൾ ധാർമിക നവോത്ഥാനത്തിനുവേണ്ടി ദൈവത്തി​‍െ ന്റ പേരിൽ ഒരു പച്ചക്കള്ളം പറഞ്ഞുവേന്നു കരുതുന്നത്‌ യുക്തിസഹമ ല്ല. ധാർമിക നവോത്ഥാനത്തിനുവേണ്ടി ആത്മാർഥമായി പരിശ്രമി ക്കുന്ന ഒരു വ്യക്തി അക്കാര്യത്തിനുവേണ്ടി സ്വന്തമായി ഒരു വലിയ അധർമം ചെയ്യുകയെന്നത്‌ അവിശ്വസനീയമാണ്‌. ദൈവത്തിന്റെ പേരിൽ കളവ്‌ പറയുന്നതിനേക്കാൾ വലിയ പാപമെന്താണ്‌? രണ്ട്‌: പടച്ചതമ്പുരാന്റെ പേരിൽ കളവു പറയുകയും സ്വയം കൃ തരചനകൾ ദൈവത്തിന്റേത്താണെന്ന്‌ വാദിക്കുകയും ചെയ്യുന്നവനാണ്‌ ഏറ്റവും വലിയ അക്രമിയെന്നാണ്‌ ഖുർആൻ പറയുന്നത്‌. "അല്ലാഹുവി​‍െ ന്റ പേരിൽ കള്ളം കെട്ടിച്ചമയ്ക്കുകയോ, തനിക്ക്‌ യാതൊരു ബോ ധനവും നൽകപ്പെടാതെ 'എനിക്ക്‌ ബോധനം ലഭിച്ചിരിക്കുന്നു' എന്ന്‌ പറയു കയോ ചെയ്തവനേക്കാളും അല്ലാഹു അവതരിപ്പിച്ചതുപോലെയുള്ളത്‌ ഞാനും അവതരിപ്പിക്കാമെന്ന്‌ പറഞ്ഞവനേക്കാളും വലിയ അക്രമി ആരു ണ്ട്‌?" (6:93). ഖുർആൻ മുഹമ്മദി(സ)ന്റെ രചനയാണെങ്കിൽ ഈ സൂക്‌ തത്തിൽ പറഞ്ഞ 'ഏറ്റവും വലിയ അക്രമി' അദ്ദേഹം തന്നെയായിരിക്കു മല്ലോ. തന്നെത്തന്നെ 'ഏറ്റവും വലിയ അക്രമി'യെന്ന്‌ വിളിക്കുവാനും അതുരേഖ​‍െ പ്പടുത്തുവാനും അദ്ദേഹം തയാറാകുമായിരുന്നുവോ? മൂന്ന്‌: സ്വയംകൃത രചനകൾ നടത്തി അത്‌ ദൈവത്തിൽ ആരോപിക്കു ന്നവരെ ഖുർആൻ ശപിക്കുന്നുണ്ട്‌. "എന്നാൽ സ്വന്തം കൈകൾ കൊണ്ട്‌ ഗ്രന്ഥം എഴുതിയുണ്ടാക്കുകയും എന്നിട്ട്‌ അത്‌ അല്ലാഹുവിൽനിന്ന്‌ ലഭി ച്ചതാണെന്ന്‌ പറയുകയും ചെയ്യുന്നവർക്ക്‌ നാശം!" (2:79) ഖുർആൻ മുഹമ്മദി(സ)ന്റെ സൃഷ്ടിയാണെങ്കിൽ ഈ ശാപം അദ്ദേഹത്തിനുകൂടി ബാധകമാണല്ലോ. സ്വന്തമായി ഒരു രചന നിർവഹിക്കുക. ആ രചനയിൽ സ്വന്തത്തെത്തന്നെ ശപിക്കുക. ഇത്‌ വിശ്വസനീയമാണോ? നാല്‌: ഖുർആൻ ഒന്നിച്ച്‌ അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമല്ല. നീണ്ട ഇരു പത്തിമൂന്ന്‌ വർഷങ്ങൾക്കിടയിൽ വ്യത്യസ്ത സാഹചര്യങ്ങളിലാണ്‌ ഖുർ ആൻ സൂക്തങ്ങൾ അവതരിപ്പിക്കപ്പെട്ടത്‌. ഓരോ വിഷയങ്ങളിലും ജനങ്ങളുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായിട്ടാണ്‌, ചില സന്ദർഭങ്ങളിൽ , ഖുർആൻ സൂക്തങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്‌. ഖുർആനിൽ പതി നഞ്ചോളം സ്ഥലങ്ങളിൽ 'അവർ നിന്നോട്‌...നെക്കുറിച്ചു ചോദിക്കുന്നു. പറയുക: ...' എന്ന ശൈലിയിലുള്ള സൂക്തങ്ങളുണ്ട്‌. ഓരോ വിഷയങ്ങളിലും പ്രവാചകനോട്‌ അവർ ചോദിച്ച സമയത്ത്‌ അദ്ദേഹത്തിന്‌ ഉത്തരം നൽകാൻ സാധിച്ചില്ലെന്നും പിന്നീട്‌ ഖുർആൻ വാക്യം അവതരിപ്പിച്ചതി നുശേഷം മാത്രമാണ്‌ അത്‌ സാധിച്ചതെന്നുമാണല്ലോ ഇതിൽനിന്ന്‌ മനസ്സിലാ വുന്നത്‌. ധാർമിക നവോത്ഥാനം ലക്ഷ്യമാക്കിക്കൊണ്ടുള്ള പ്രവാ ചക(സ)ന്റെ രചനയായിരുന്നു ഖുർആനെങ്കിൽ ജനം ചോദിച്ചപ്പോൾ ഉടൻതന്നെ അദ്ദേഹത്തിന്‌ മറുപടി പറയാൻ കഴിയുമായിരുന്നു. ഉദാഹരണ ത്തിന്‌, മദ്യത്തിൽനിന്നും ചൂതാട്ടത്തിൽനിന്നും ജനങ്ങളെ രക്ഷി ക്കണമെന്നായിരുന്നു പ്രവാകന്റെ ഉദ്ദശ്യമെങ്കിൽ അവയെക്കുറിച്ച്‌ ചോ ദിച്ച ഉടൻതന്നെ അവ പാപമാണ്‌ എന്ന്‌ അദ്ദേഹം മറുപടി പറയുമായിരു ന്നു. എന്നാൽ, അദ്ദേഹം ചെയ്തത്‌ അതല്ല; സ്വയം മറുപടി പറയാതെ ദൈവിക വെളിപാട്‌ പ്രതീക്ഷിക്കുകയായിരുന്നു. ദൈവവചനങ്ങൾ വെളി​‍െ പ്പട്ടതിനുശേഷമാണ്‌ ഈ തിന്മകൾക്കെതിരെയുള്ള നടപടികൾ അദ്ദേഹംസ്വീ കരിച്ചതു. അഞ്ച്‌: മുഹമ്മദ്‌ നബി(സ)യെ തിരുത്തുന്ന ചില ഖുർആൻ സൂക്‌ തങ്ങളുണ്ട്‌. ഖുറൈശി പ്രമുഖരുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ കടന്നുവന്ന അന്ധനായ അബ്ദുല്ലാഹിബ്‌നുഉമ്മിമക്തൂമിനെ പ്രസന്നതയോടെ സ്വീകരിക്കാതിരുന്ന പ്രവാചക(സ)ന്റെ നടപടിയെ തിരു ത്തിയ ഖുർആൻ സൂക്തങ്ങൾ (80:1-10) സുവിദിതമാണ്‌. മറ്റൊരു സം ഭവം: മുസ്ലിംകൾക്ക്‌ ഏറെ നാശനഷ്ടങ്ങൾ വിതച്ച ഉഹ്ദ്‌ യുദ്ധത്തിൽ പ്രവാചകന്റെ ശരീരത്തിലും ഒരുപാട്‌ മുറിവുകൾ ഉണ്ടായി. യുദ്ധശേഷം അദ്ദേഹം അവിശ്വാസികളിൽ ചിലരെ ശപിക്കുകയും 'അവരുടെ പ്രവാ ചകനെ മുറിപ്പെടുത്തിയ സമൂഹമെങ്ങനെയാണ്‌ നന്നാവുക?' എന്ന്‌ ആത്മഗതം നടത്തുകയും ചെയ്തു. ഉടൻ ഖുർആൻ സൂക്തമവതരിച്ചു; പ്രവാ ചക(സ)നെ തിരുത്തിക്കൊണ്ട്‌. "(നബിയേ), കാര്യത്തിന്റെ തീരുമാ നത്തിൽ നിനക്ക്‌ യാതൊരവകാശവുമില്ല. അവൻ (അല്ലാഹു) ഒന്നുകിൽ അവരുടെ പശ്ചാത്താപം സ്വീകരിച്ചേക്കാം. അല്ലെങ്കിൽ അവരെ അവൻ ശിക്ഷിച്ചേക്കാം. തീർച്ചയായും അവർ അക്രമികളാകുന്നു" (3:128). ഇതെ ന്നും പ്രവാചകനിൽ ബോധപൂർവ്വം വന്ന തെറ്റുകളല്ല. താൻ സ്വീകരിച്ച നിലപാടുകളിലുണ്ടായ അദ്ധം മാത്രം. എന്നിട്ടും അവ തിരുത്തുന്ന വ ചനങ്ങൾ ഖുർആനിലുണ്ടായി. ജനങ്ങളെ ധർമനിഷ്ഠരാക്കുവാൻ വേണ്ടി പ്രവാചകൻ(സ) പടച്ച ഗ്രന്ഥമായിരുന്നു ഖുർആനെങ്കിൽ അദ്ദേഹത്തി​‍െ ന്റ നടപടികളെ വിമർശിക്കുന്ന സൂക്തങ്ങൾ ഖുർആനിലുണ്ടാവുമായിരു ന്നുവോ?

മുഹമ്മദി(സ)ന്‌ ഉന്മാദരോഗമായിരുന്നുവേന്നുംവെളിപാടുകൾ വരുന്നതുപോലെയുള്ള തോന്നൽ പ്രസ്തുത രോഗത്തിന്റെ ലക്ഷണമാണെന്നും വന്നു കൂടെ? സമകാലികരാൽ അദ്ദേഹം ഭ്രാന്തനെന്ന്‌ അധിക്ഷേപിക്കപ്പെടുകയും ചെയ്തിട്ടുണ്ടല്ലോ?

യുക്തിവാദികളായ വിമർശകന്മാർ പ്രധാനമായും ഉന്നയിക്കുന്ന ആരോ പണമാണ്‌ മുഹമ്മദ(​‍്സ) നബിക്ക്‌ ഉന്മാദരോഗ (ടരവശ്വീ​‍ുവൃലിശമ) മായിരുന്നുവെ ന്നത്‌. ദൈവത്തിന്റെ അസ്തിത്വം അംഗീകരിക്കാത്തവരെ സംന്‌ ധിച്ചിടത്തോളം അവർക്ക്‌ വെളിപാടുകളുടെ സത്യതയെക്കുറിച്ച്‌ എത്രതന്നെ പറഞ്ഞാലും ഉൾക്കൊള്ളാൻ കഴിയില്ല. അതുകൊണ്ടുതന്നെ നിരീശ്വരവാദികളോടുള്ള ചർച്ച തുടങ്ങേണ്ടത്‌ ദൈവാസ്തിത്വത്തെക്കുറി ച്ച്‌ സംസാരിച്ചുകൊണ്ടാണ്‌. പടച്ചതമ്പുരാന്റെ അസ്തിത്വംതന്നെ അം ഗീകരിക്കാത്തവരെ അവനിൽനിന്നുള്ള വെളിപാടുകൾ സത്യസന്ധമാണെ ന്ന്‌ സമ്മതിപ്പിക്കുന്നതെങ്ങനെ? ചോദ്യത്തിന്റെ രണ്ടാം ഭാഗമാണ്‌ ആദ്യമായി ചർച്ച ചെയ്യപ്പെടേണ്ടത്‌. സമകാലികരാൽ മുഹമ്മദ്‌ (സ) ഭ്രാന്തനെന്നു വിളിക്കപ്പെട്ടിരുന്നുവോ? ഉണ്ടെങ്കിൽ ഭ്രാന്തിന്റെ എന്തെല്ലാം ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാ ണ്‌ അവർ ഈ ആരോപണം ഉന്നയിച്ചതു? നാൽപതു വയസ്സുവരെ സത്യസന്ധനും സർവരാലും അംഗീകരി ക്കപ്പെട്ട വ്യക്തിത്വത്തിന്റെ ഉടമയുമായിരുന്നു മുഹമ്മദ്‌. സുദീർഘമായ ഈ കാലഘട്ടത്തിനിടയ്ക്ക്‌ ആരെങ്കിലും അദ്ദേഹത്തിൽ ഏതെങ്കിലും തരത്തിലുള്ള മാനസിക വിഭ്രാന്തി ആരോപിച്ചിട്ടില്ല. പ്രവാചകത്വത്തിൻശേഷം അദ്ദേഹം ഭ്രാന്തനെന്ന്‌ ആരോപിക്കപ്പെട്ടിരുന്നുവേന്നത്‌ ശരിയാ ണ്‌. ഭ്രാന്തനെന്ന്‌ മാത്രമല്ല മുഹമ്മദ്‌ (സ) അധിക്ഷേപിക്കപ്പെട്ടത്‌; ജ്യോൽ സ്യൻ, മാരണക്കാരൻ, മാരണം ബാധിച്ചവൻ, കവി എന്നിങ്ങനെയുള്ള അധിക്ഷേപങ്ങളെല്ലാം അദ്ദേഹത്തിനുനേരെ ഉന്നയിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലോ മാനസിക സംതുലനത്തിലോ വല്ല വ്യത്യാസവും പ്രകടമായതുകൊണ്ടാണോ അവർ അങ്ങനെ അധിക്ഷേപി ച്ചതു? ആണെന്ന്‌ അവരാരുംതന്നെ വാദിച്ചിട്ടില്ല. അവരുടെ പ്രശ്നം ഖുർ ആനും അതുൾക്കൊള്ളുന്ന ആശയങ്ങളുമായിരുന്നു. തങ്ങളുടെ പാരമ്പര്യവി ശ്വാസങ്ങൾക്കെതിരെയാണ്‌ മുഹമ്മദ്‌(സ) സംസാരിക്കുന്നത്‌. അദ്ദേഹംദൈവി കമാണെന്ന്‌ പറഞ്ഞുകൊണ്ട്‌ ഓതിക്കേൾപ്പിക്കുന്ന ഖുർആനിലേക്ക്‌ ജനങ്ങൾ ആകൃഷ്ടരാവുകയും ചെയ്യുന്നു. മുഹമ്മദി(സ)നെ സ്വഭാവഹത്യ നടത്താതെ ജനങ്ങളെ അദ്ദേഹത്തിൽനിന്ന്‌ അകറ്റാൻ മറ്റു മാർഗങ്ങളൊ ന്നുമില്ലെന്ന്‌ കണ്ട പാരമ്പര്യമതത്തിന്റെ കാവൽക്കാർ ബോധപൂർവംകെ ട്ടിച്ചമച്ച സ്വഭാവഹത്യയായിരുന്നു ഇവയെല്ലാം. മുഹമ്മദ്‌ (സ) പ്രവാചകത്വം പരസ്യമായി പ്രഖ്യാപിച്ചകാലം. ഹജ്ജ്മാ സം ആസന്നമായി. അറേബ്യയുടെ വിവിധ ഭാഗങ്ങളിൽനിന്നും ഹജ്ജി നു വരുന്നവരോട്‌ മുഹമ്മദ്‌ (സ) മതപ്രബോധനം നടത്തുമെന്നും ഖുർ ആനിന്റെ വശ്യതയിൽ അവർ ആകൃഷ്ടരാവുമെന്നും മക്കയിലെ പ്രമാ ണിമാർ ഭയന്നു. അവർ യോഗം ചേർന്നു. ഹജ്ജിന്‌ എത്തിച്ചേരുന്നവരോ ട്‌ ആദ്യമേതന്നെ മുഹമ്മദി(സ)നെതിരെ പ്രചാരവേലകൾ നടത്താൻ തീരു മാനിച്ചു. മുഹമ്മദി(സ)നെ എങ്ങനെ വിശേഷിപ്പിക്കണം, എന്നതായി പിന്നീടുള്ള ചർച്ച. പലരും പല രൂപത്തിൽ പറയുന്നത്‌ തങ്ങളുടെ വിശ്വാസ്യ ത തകർക്കും. എല്ലാവർക്കും ഒരേ രൂപത്തിൽ പറയാൻ പറ്റുന്ന ആരോ പണമെന്ത്‌? ചിലർ പറഞ്ഞു: "നമുക്ക്‌ മുഹമ്മദ്‌ ഒരു ജ്യോൽസ്യനാണെന്ന്‌ പറയാം". പൗരപ്രമുഖനായ വലീദു​‍്‌നുമുഗീറ പറഞ്ഞു: "പറ്റില്ല, അല്ലാഹു വാണ്‌ സത്യം അവൻ ജ്യോൽസ്യനല്ല. ജ്യോൽസ്യന്മാരെ നാം കണ്ടി ട്ടുണ്ട്‌. മുഹമ്മദിന്റെ വാക്കുകൾ ജ്യോൽസ്യന്മാരുടെ പ്രവചനങ്ങളല്ല". മറ്റു ചിലർ പറഞ്ഞു: "നമുക്ക്‌ അവൻ ഭ്രാന്തനാണെന്ന്‌ പറയാം". വലീദ്‌ പറഞ്ഞു: "അവൻ ഭ്രാന്തനല്ല. ഭ്രാന്തന്മാരെ നാം കണ്ടിട്ടുണ്ട്‌. അവരുടെ ഭ്രാന്തമായ സംസാരങ്ങളോ ഗോഷ്ഠികളോ പിശാച്ചു ​‍ാധയോ ഒന്നും അവനില്ല". അവർ പറഞ്ഞു: " എങ്കിൽ അവൻ കവിയാണെന്ന്‌ പറയാം". വലീദ്‌ പ്രതിവചിച്ചു: "അവൻ കവിയല്ല. കവിതയുടെ എല്ലാ ഇനങ്ങളും നമുക്കറിയാം. അവൻ പറയുന്നത്‌ കവിതയല്ല". ജനം പറഞ്ഞു: "എങ്കിൽ അവൻ മാരണക്കാരനാണെന്ന്‌ പറയാം' വലീദ്‌ പ്രതികരിച്ചു: "അവൻ മാരണ ക്കാരനുമല്ല. മാരണക്കാരെ നമുക്കറിയാം. അവരുടെ കെട്ടുകളോ, ഊ ത്തുകളോ ഒന്നും അവൻ പ്രയോഗിക്കുന്നില്ല". അവർ ചോദിച്ചു: "പിന്നെ എന്താണ്‌ നിങ്ങളുടെ നിർദേശം?" അദ്ദേഹം പറഞ്ഞു: "തീർച്ചയായും അവന്റെ വചനങ്ങളിൽ മാധുര്യമുണ്ട്‌. അതി​‍െ ന്റ മൂല്യം വിസ്തൃതവും ശാഖകൾ ഫലസമൃദ്ധവുമാണ്‌. നിങ്ങൾ അവനെപ്പറ്റി എന്തു പറഞ്ഞാലും അതു നിരർഥകമാണെന്നു തെളിയും. പിതാവിനും മക്കൾക്കുമിടയിലും ഭാര്യക്കും ഭർത്താവിനുമിടയിലും ജ്യേഷ്‌ ഠനും അനുജനുമിടയിലും പിളർപ്പുണ്ടാക്കുവാൻ വേണ്ടി വന്ന ജാലവി ദ്യക്കാരനാണ്‌ അവനെന്ന്‌ പറയുന്നതാണ്‌ നല്ലത്‌!" ജനം ഇതംഗീകരിച്ചു. അവർ പ്രചാരണം തുടങ്ങി. ഈ സംഭവം മനസ്സിലാക്കിത്തരുന്ന വസ്തുതയെന്താണ്‌? പ്രവാ ചകപ്രബോധനങ്ങളിൽനിന്ന്‌ ജനങ്ങളെ പെയ്ന്തിരിപ്പിക്കുവാൻ വേണ്ടി ശത്രു ക്കൾ മെനഞ്ഞെടുത്ത പലതരം ദുഷ്പ്രചാരണങ്ങളിലൊന്നു മാത്രമാണ്‌ അദ്ദേഹം ഭ്രാന്തനാണെന്ന ആരോപണം. ഈ പ്രചാരണം നടത്തിയിരു ന്നവർക്കുതന്നെ അതിൽ വിശ്വാസമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ, അവരുടെ പ്രചാരണത്തെ ഒരു തെളിവായി സ്വീകരിക്കുന്നത്‌ അബദ്ധമാണ്‌. പ്രവാചകൻ ജീവിച്ചതു പതിനാലു നൂറ്റാണ്ടുകൾക്കുമുമ്പാണ്‌. അദ്ദേഹത്തിന്‌ ഉന്മാദരോഗമുണ്ടായിരുന്നുവോയെന്ന്‌ വസ്തുനിഷ്ഠമായി പരിശോധിക്കുവാൻ ഇപ്പോൾ അദ്ദേഹം നമ്മുടെ മുന്നിൽ ജീവിച്ചിരിക്കാ ത്തതിനാൽ ഇന്ന്‌ നമുക്ക്‌ കഴിയില്ല. അദ്ദേഹത്തിനുണ്ടായ വെളിപാടുകളുംസ്വപ ​‍്നടർശനങ്ങളുമാണ്‌ മുഹമ്മദ്‌ (സ) ഉന്മാദരോഗിയായിരുന്നുവേന്ന്‌വാദി ക്കുന്നവർക്കുള്ള തെളിവ്‌. വെളിപാടുകൾ സ്വീകരിക്കുമ്പോൾ പ്രവാ ചകനിൽ കാണപ്പെട്ട ഭാവവ്യത്യാസങ്ങളെയും വഹ്‌യ്‌ എങ്ങനെയാണെന്നു ള്ള പ്രവാചകന്റെ വിവരങ്ങളെയും വിശദീകരിക്കുന്ന ഹദീസുകളുടെ വെളിച്ചത്തിലാണ്‌ വിമർശകന്മാർ ഈ വാദമുന്നയിക്കുന്നത്‌. ഉന്മാദരോ ഗത്തിന്റെ ലക്ഷണങ്ങൾ പ്രവാചകനിൽ കാണപ്പെട്ടിരുന്നുവോയെന്ന്‌ വസ്‌ തുനിഷ്ഠമായി പരിശോധിച്ചാൽ ഈ വാദത്തിൽ യാതൊരു കഴമ്പുമി​‍െ ല്ലന്ന്‌ സുതരാം വ്യക്തമാവും. ഒന്ന്‌: ഉന്മാദരോഗികളുടെ സ്വഭാവം നിരന്തരം മാറിക്കൊണ്ടിരിക്കും. മറ്റുള്ള വരോട ​‍ുള്ള പെരുമ ​‍ാറ്റ ത്തില ​‍ും സംസ ​‍ാര ത്തില ​‍ു​‍െ മല്ലാം ഈ വൈരുധ്യം പ്രകടമായിരിക്കും. മുഹമ്മദി(സ)ന്റെ ജീവിതവും സംസാരങ്ങളും പരിശോധിക്കുക. യാതൊരു രീതിയിലുള്ള സ്വഭാവ വൈരുദ്ധ്യങ്ങളും അദ്ദേഹത്തിൽ നമു ക്ക്‌ കാണാൻ കഴിയില്ല. മാറിക്കൊണ്ടിരിക്കുന്ന പെരുമാറ്റ രീതികളുടെയും പൂർവാപരബന്ധമില്ലാത്ത സംസാരത്തിന്റെയും ഉടമസ്ഥനായിരുന്നുമു ഹമ്മദ്‌ നബി (സ)യെങ്കിൽ അദ്ദേഹത്തിന്‌ പരശ്ശതം അനുയായികളു ണ്ടായതെങ്ങനെ? സാധാരണയായി നാം മനസ്സിലാക്കുന്ന 'ദിവ്യൻ'മാരുടെ അനുയായികളെപ്പോലെയായിരുന്നില്ല മുഹമ്മദി(സ)ന്റെ അനു ചരന്മാർ. അദ്ദേഹത്തിന്റെ ഉപദേശങ്ങൾ പ്രാവർത്തികമാക്കുന്നതിനുവേ ണ്ടി മൽസരിക്കുകയായിരുന്നു അവർ. ഒരു ഉന്മാദരോഗിയുടെ വാ ക്കുകൾ അനുസരിക്കുവാൻ വേണ്ടി ജനസഹസ്രങ്ങൾ മൽസരിച്ചുവേന്ന്‌ പറഞ്ഞാൽ അത്‌ വിശ്വസിക്കാനാവുമോ? രണ്ട്‌: ഉന്മാദരോഗികളുടെ പ്രതികരണങ്ങൾ വൈരുധ്യാത്മകമായിരി ക്കും. സന്തോഷവേളയിൽ പൊട്ടിക്കരയുകയും സന്താപവേളയിൽ പൊ ട്ടിച്ചിരിക്കുകയും ചെയ്യും. വെറുതെ ചിരിക്കുകയും കരയുകയും ചെയ്യു ന്ന സ്വഭാവവും കണ്ടുവരാറുണ്ട്‌. മുഹമ്മദ്‌(സ)യുടെ പ്രതികരണങ്ങൾ സമചിത്തത്തയോടുകൂടിയുള്ളതായി രുന്നു. ഒരു സംഭവം: പ്രവാചകൻ (സ) ഒരു മരത്തണലിൽ വിശ്രമിക്കു കയാണ്‌. പെട്ടെന്ന്‌ ഊരിപ്പിടിച്ച വാളുമായി മുന്നിൽ ഒരു കാട്ടാളൻ പ്രത്യ ക്ഷപ്പെട്ടു. അയാൾ ചോദിച്ചു: "എന്നിൽനിന്ന്‌ നിന്നെ ഇപ്പോൾ ആര്‌ രക്ഷി ക്കും?" പ്രവാചകൻ അക്ഷോഭ്യനായി മറുപടി പറഞ്ഞു: 'അല്ലാഹു'. ഈമറുപ ടിയുടെ ദൃഢത കേട്ട്‌ കാട്ടാളന്റെ കൈയിൽനിന്ന്‌ വാൾ വീണുപേ ​‍ായി. ഒരു ഉന്മാദരോഗിയിൽനിന്ന്‌ ദൃഢചിത്തത്തയോടുകൂടിയുള്ള ഇത്തരംപെ രുമാറ്റങ്ങൾ പ്രതീക്ഷിക്കുവാൻ കഴിയുമോ? മൂന്ന്‌: ഉന്മാദരോഗികൾ അന്തർമുഖരായിരിക്കും. പുറമെയുള്ള ലോ കത്ത്‌ നടക്കുന്ന സംഭവങ്ങളിലൊന്നും അവർക്ക്‌ യാതൊരു താൽപര്യവും കാണുകയില്ല. മുഹമ്മദ്‌ നബി (സ) അന്തർമുഖനായിരുന്നില്ല. തന്റെ ചുറ്റുപാടും നടക്കുന്ന സംഭവങ്ങൾ അതീവ താൽപര്യത്തോടെ നിരീക്ഷിക്കുകയും തന്റെ പങ്ക്‌ ആവശ്യമെങ്കിൽ നിർവഹിക്കുകയും ചെയ്തിരുന്ന വ്യക്തിയാ ണദ്ദേഹം. ജനങ്ങൾക്ക്‌ ധാർമിക നിർദേശങ്ങൾ നൽകുക മാത്രമല്ല, അവർക്ക്‌ മാതൃകയായി ജീവിച്ച്‌ കാണിച്ചുകൊടുക്കുകകൂടി ചെയ്ത വ്യക്‌ തിയായിരുന്നു അദ്ദേഹം. ലാമാർട്ടിൻ എഴുതി: 'തത്ത്വജ്ഞാനി, പ്രസംഗകൻ, ദൈവദൂതൻ,
നിയമനിർമാതാവ്‌, പോരാളി, ആശയങ്ങളുടെ ജേതാവ്‌, അബദ്ധ സങ്കൽ പങ്ങളിൽനിന്ന്‌ മുക്തമായ ആചാര വിശേഷങ്ങളുടെയും യുക്തിന്ധുരമാ യ വിശ്വാസപ്രമാണങ്ങളുടെയും പുനഃസ്ഥാപകൻ, ഇരുപത്‌ ഭൗതിക സാമ്രാജ്യങ്ങളുടെ സ്ഥാപകൻ -അതായിരുന്നു മുഹമ്മദ്‌. മനുഷ്യത്വത്തി​‍െ ന്റ എല്ലാ മാനദണ്ഡങ്ങളും വെച്ച്‌ പരിഗണിക്കുമ്പോൾ നാം വ്യക്തമായും ചോദിച്ചേക്കാം. മുഹമ്മദിനേക്കാൾ മഹാനായ മറ്റു വല്ല മനുഷ്യനുമു​‍േ ണ്ടാ?" (Historie De La turquie., Vol, 2 Page 277)- അന്തർമുഖനായ ഒരു ഉന്മാദരോഗിയെക്കുറിച്ച വിലയിരുത്തലാണോ ഇത്‌? നാല്‌: ഉന്മാദരോഗികൾക്ക്‌ നിർണിതമായ എന്തെങ്കിലും ലക്ഷ്യത്തിനുവേ ണ്ടി വ്യവസ്ഥാപിതമായി പ്രവർത്തിക്കാൻ കഴിയില്ല. കാര്യമായി യാതൊ ന്നും ചെയ്യാനാവാത്ത ഇവർ ശാരീരികമായും മാനസികമായും തളർന്നവരായി രിക്കും. മുഹമ്മദ്‌ നബി(സ) ജനങ്ങളെ സത്യമാർഗത്തിലേക്ക്‌ നയിക്കുന്നതി നുവേണ്ടി അയക്കപ്പെട്ട ദൈവദൂതന്മാരിൽ അന്തിമനായിരുന്നു. തന്നിലേൽ പിക്കപ്പെട്ട ഉത്തരവാദിത്തം രണ്ടു ദശാ​‍്ദത്തിലധികം ഭംഗിയായി നിർ വഹിക്കാൻ അദ്ദേഹത്തിന്‌ കഴിഞ്ഞു. ചിട്ടയോടുകൂടിയുള്ള പ്രബോധന പ്രവർത്തനങ്ങൾ വഴി ജനസഹസ്രങ്ങളെ ദൈവികമതത്തിലേക്ക്‌ ആകർ ഷിക്കുവാൻ മുഹമ്മദി(സ)ന്‌ സാധിച്ചു. സാംസ്കാരിക രംഗത്ത്‌ വട്ടപ്പൂ ജ്യത്തിലായിരുന്ന ഒരു ജനവിഭാഗത്തെ ലോകത്തിന്‌ മുഴുവൻ മാതൃ കയാക്കി പരിവർത്തിപ്പിക്കുവാൻ വേണ്ടിവന്നത്‌ കേവലം ഇരുപത്തിമൂന്ന്‌വ ർഷങ്ങൾ മാത്രം. ലോകചരിത്രത്തെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്‌ തിയാണ്‌ മുഹമ്മദ്‌(സ) എന്ന്‌ ചരിത്രത്തെ നിഷ്പക്ഷമായി നോക്കി ക്കണ്ടവരെല്ലാം അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ഇതെല്ലാം ഒരു ഉന്മാദരോഗിക്ക്‌ കഴിയുന്നതാണെന്ന്‌ പ്രസ്തുത രോ ഗത്തെക്കുറിച്ച്‌ അൽപമെങ്കിലും അറിയുന്നവരാരെങ്കിലും സമ്മതിക്കുമോ? അഞ്ച്‌: ഉന്മാദരോഗി അശരീരികൾ കേൾക്കുകയും (Audivry Hallucinaivn) മിഥ്യാഭ്രമത്തിലായിരിക്കുകയും (Deluivn) മായാദൃശ്യങ്ങൾ കാ ണുകയും (Hallucinaivn) ചെയ്യും. ഈ അശരീരികളും മായാദൃശ്യങ്ങളുംയാ ഥാർഥ്യവുമായി യാതൊരു ബന്ധവുമുള്ളതായിരിക്കില്ല. മുഹമ്മദ്‌ നബി(സ)ക്കുണ്ടായ വെളിപാടുകളും ദർശനങ്ങളും ഈ ഗണത്തിൽ പെടുത്തിക്കൊണ്ടാണ്‌ വിമർശകർ അദ്ദേഹത്തിൽ ഉന്മാദരോ ഗം ആരോപിക്കുന്നത്‌. ഉന്മാദരോഗത്തിന്റെ മറ്റു ലക്ഷണങ്ങളൊന്നും നബിയിൽ ഉണ്ടായിരുന്നില്ലെന്ന്‌ നാം മനസ്സിലാക്കി. അപ്പോൾ ഈ വെളി പാടുകളുടെ മാത്രം വെളിച്ചത്തിൽ അദ്ദേഹം ഉന്മാദരോഗിയാണെന്ന്‌ പറയു ന്നത്തെങ്ങനെ? ഉന്മാദരോഗിക്കുണ്ടാവുന്ന 'വെളിപാടു'കൾ അയാളുടെ രോ ഗത്തി​‍െൻറ ലക്ഷണമാണ്‌. ഈ വെളിപാടുകൾ അയാളുടെ വൈയക്തി ക മേഖലകളുമായി മാത്രം ബന്ധപ്പെട്ടതായിരിക്കും. എന്നാൽ, മുഹമ്മദി (സ)നുണ്ടായ വെളിപാടുകളോ? ആ വെളിപാടുകൾ ഒരു ഉത്തമ സമൂഹ​‍െ ത്ത പടിപടിയായി വാർത്തെടുക്കുകയായിരുന്നു. ആദ്യം ദൈവബോ ധവും പരലോകചിന്തയും ജനങ്ങളിൽ വളർത്തി. ഘട്ടം ഘട്ടമായി സമൂഹ​‍െ ത്ത മുച്ചൂടും ബാധിച്ചിരുന്ന എല്ലാ തിന്മകളുടെയും അടിവേരറുത്തു. അങ്ങനെ ഒരു മാതൃകാ സമൂഹത്തി​‍െൻറ സൃഷ്ടിക്ക്‌ നിമിത്തമാകുവാൻ മുഹമ്മദി(സ)ന്‌ ലഭിച്ച വെളിപാടുകൾക്ക്‌ കഴിഞ്ഞു. അത്‌ സൃഷ്ടിച്ച വി പ്ലവം മഹത്തരമാണ്‌. ചരിത്രകാലത്ത്‌ അതിനു തുല്യമായ മറ്റൊരു വി പ്ലവം നടന്നിട്ടില്ല. ഉന്മാദരോഗി കേൾക്കുന്ന അശരീരികൾക്ക്‌ ഒരു മാതൃകാ സമൂഹത്തി​‍െ ൻറ സൃഷ്ടിക്കോ നിസ്തുലമായ ഒരു വിപ്ലവത്തിനോ നിമിത്തമാകുവാൻ കഴിയുമോ? മുഹമ്മദി(സ)ന്‌ ഉന്മാദരോഗമായിരുന്നുവേന്നും അദ്ദേഹം ശ്രവിച്ച അശരീരികളാണ്‌ ഖുർആനിലുള്ളതെന്നുമുള്ള വാദം പരിഗണനപോലും അർഹിക്കാത്ത ആരോപണം മാത്രമാണെന്നാണ്‌ ഇതിൽനിന്നെല്ലാംവ്യ ക്തമാകുന്നത്‌.

മുഹമ്മദി(സ)ന്‌ വെളിപാടുകൾ വന്നിരിക്കാം. എന്നാൽ അവ പൈശാചിക വെളിപാടുകൾ ആയിക്കൂടെ?

ക്രൈസ്തവ വിമർശകരാണ്‌ മുഹമ്മദ്‌ നബിക്ക്‌ ലഭിച്ച വെളിപാടുകൾ പിശാചിൽനിന്നാണെന്ന ആരോപണം ഉന്നയിക്കുന്നത്‌. മുഹമ്മദി(സ)ൻലഭ ​‍ിച്ച വെളിപാടുകൾ പിശാച്ചു​‍ാധയുടെ ഫലമായുണ്ടായതാണെന്ന്‌ വരു ത്തിത്തീർക്കാനാണ്‌ സി.ഡി. ഫാണ്ടർ, ക്ലേയ്‌ർ ടിസ്ഡാൽ, ജോഷ്മാക്‌ ഡവൽ, ജോൺജിൽ ക്രിസ്റ്റ്‌, ജി. നെഹ്ല്സ്‌ തുടങ്ങിയ ക്രൈസ്തവ ഗ്രന്ഥകാരന്മാരെല്ലാം ശ്രമിച്ചിരിക്കുന്നത്‌. യേശുക്രിസ്തുവി​‍െൻറ ക്രൂശീ കരണത്തെയും അതുമൂലമുള്ള പാപപരിഹാരത്തെയും നിഷേധിച്ചുകൊ ണ്ട്‌ മനുഷ്യരാശിയെ പാപത്തി​‍െൻറ ഗർത്തത്തിൽതന്നെ തളച്ചിടുവാന ​‍ുള്ള പിശാചി​‍െൻറ പരിശ്രമമാണ്‌ ഖുർആനി​‍െൻറ രചനക്കു പിന്നിലു ള്ളതെന്ന്‌ അവർ വാദിക്കുന്നു. മനുഷ്യശരീരത്തിൽ പിശാച്ച്‌ കയറിക്കൂടുമോ? പിശാച്ചു​‍ാധകൊണ്ട്‌ ഒരാൾക്ക്‌ രോഗങ്ങളുണ്ടാവുമോ? പിശാച്ചു ബാധിച്ച ഒരാൾക്ക്‌ വെളിപാടുണ്ടാവുമോ? തുടങ്ങിയ ചർച്ചകൾ ഇവിടെ അപ്രസക്തമാണ്‌. ബൈബിൾ പ്രകാരം പിശാച്ചു ​‍ാധിച്ച ഒരാളിൽ കാണപ്പെടുന്ന അസുഖങ്ങൾ എന്തെല്ലാമാണെന്ന്‌ പരിശോധിക്കുക. 1. ബുദ്ധിഭ്രമത്താൽ അലറി വിളിക്കൽ (മാർക്കോസ്‌ 1:24, ലൂക്കോസ്‌ 9:39, യോഹന്നാൻ 10:20) 2. സ്വയം നശീകരണ പ്രവണത (മത്തായി 55:9, 18: 17, 15:32, മർക്കോസ്‌ 5: 13, ലൂക്കോസ്‌, 8:33) 3. നഗ്നമായി നടക്കുന്നതിനുള്ള പ്രവണത (ലൂക്കോസ്‌ 8:2, 8:35) 4. പിശാചിനാൽ തള്ളയിടപ്പെടുക (മത്തായി 17:15, മർക്കോസ്‌ 1: 26, 9:18, 9:20, 9:26) 5. മൂകത (മർക്കോസ്‌ 9:25, 9:32, 12:22, ലൂക്കോസ്‌ 11:14) 6. ബധിരത (മർക്കോസ്‌ 9: 25) 7. അന്ധത (മത്തായി 12:22) 8. മറ്റാരും കാണാത്തത്‌ കാണുകയും അറിയുകയും ചെയ്യുക (മർ ക്കോസ്‌ 1:24, ലൂക്കോസ്‌ 4:3, മത്തായി 8:29) പിശാച്ചു​‍ാധിതനിൽ കാണപ്പെടുന്നതെന്ന്‌ ബൈബിൾ ഉദ്ഘോഷി ക്കുന്ന ലക്ഷണങ്ങളൊന്നും മുഹമ്മദി(സ)ൽ ഉണ്ടായിരുന്നതായി നമുക്ക്‌ കാണാൻ കഴിയുന്നില്ല. ദൈവിക വെളിപാടുകൾ ലഭിക്കുമ്പോൾ അവ ഒരുമണിന ​‍ാദം പോലെ തനിക്ക്‌ അനുഭവപ്പെടാറുണ്ടെന്നും അതാണ്‌ ഏറ്റവും പ്രയാസകരമായ വെളിപാടു രീതിയെന്നും മുഹമ്മദ്‌ (സ) പറഞ്ഞതാണ്‌ അദ്ദേഹത്തെ പിശാച്ചു​‍ാധിച്ചിരുന്നുവേന്നും പൈശാചിക വെളിപാടുകളാ ണ്‌ ഖുർആണെന്നും വാദിക്കുന്നവരുടെ ഒരു തെളിവ്‌. വെളിപാട്‌ ലഭിച്ചുകൊ ണ്ടിരുന്ന അതിശൈത്യമുള്ള ഒരു ദിവസം പ്രവാചകന്റെ നെറ്റിയിൽ വിയർപ്പുതുള്ളിയുണ്ടായിരുന്നതായി ഞാൻ കണ്ടുവേന്ന പ്രവാചകപത്‌ നി ആഇശ(റ)യുടെ നിവേദനമാണ്‌ മറ്റൊരു തെളിവ്‌. ഇവിടെ പ്രസക്‌ തമായ ഒരു ചോദ്യമുണ്ട്‌. പിശാച്ചു​‍ാധിതന്‌ ചെവിയിൽ മണിയടിക്കു ന്നതുപോലെ തോന്നുമെന്നോ അവ​‍െൻറ നെറ്റിത്തടം അതിശൈത്യമാണെ ങ്കിലും വിയർപ്പുതുള്ളികളാൽ നിറയുമെന്നോ ബൈബിളിൽ എവിടെയെ ങ്കിലുമുണ്ടോ? ഇല്ലെങ്കിൽ, പ്രവാചക(സ)നിൽ പിശാച്ചു​‍ാധ ആരോ പിക്കുവാൻ ബൈബിളി​‍െൻറ അനുയായികൾക്ക്‌ എന്തടിസ്ഥാനമാണു ള്ളത്‌? പ്രവാചകന്‌ ലഭിച്ച ദൈവിക സന്ദേശങ്ങൾ പിശാച്ചു​‍ാധയുടെ ഉൽ പന്നങ്ങളാണെന്ന്‌ പറയുന്നവർ തങ്ങളുടെതന്നെ വിശുദ്ധന്മാരാണ്‌ പിശാ ചു​‍ാധയേറ്റവരെന്ന്‌ പറയാൻ നിർന്ന്ധിതരാവുമെന്നതാണ്‌ വാസ്തവം. യേശുവിന്റെ ജീവിതകാലമത്രയും അദ്ദേഹത്തെയും അദ്ദേഹം പഠിപ്പി ച്ച ആശയങ്ങളെയും നശിപ്പിക്കുവാൻ വേണ്ടി അഹോരാത്രം പരിശ്രമിക്കു കയും (അപ്പോസ്ഥല പ്രവൃത്തികൾ 9:1, 26:10, 8:1) അദ്ദേഹത്തിനുശേഷം ക്രിസ്തു തനിക്ക്‌ വെളിപ്പെട്ടിട്ടുണ്ടെന്ന്‌ അവകാശവാദമുന്നയിക്കുകയുംചെയ്‌ തയാളാണ്‌ 'വിശുദ്ധ പൗലോസ്‌'. അദ്ദേഹത്തിന്‌ ക്രിസ്തുടർശനംലഭ ​‍ിച്ച രീതിയെക്കുറിച്ച്‌ ബൈബിൾ വിവരിക്കുന്നത്‌ കാണുക: "പിന്നെ അയാൾ യാത്ര പുറപ്പെട്ട്‌ ഡമാസ്കസിനെ സമീപിച്ചപ്പോൾ, പെട്ടെന്ന്‌ ആകാശത്തുനിന്ന്‌ ഒരു പ്രകാശം അയാളുടെ ചുറ്റും മിന്നലൊളി പരത്തി. സാവൂൾ നിലം പതിച്ചു. 'സാവൂൾ, സാവൂൾ നീ എന്നെ പീഡിപ്പിക്കുന്നത്‌ എന്തിന്‌? എന്ന്‌ തന്നോട്‌ ചോദിക്കുന്ന ഒരു സ്വരം കേൾക്കായി. അപ്പോൾ അയാൾ ചോദിച്ചു: 'പ്രഭോ നീ ആരാണ്‌? അവൻ പറഞ്ഞു: നീ പീഡി പ്പ ​‍ി ക്ക ​‍ു ന്ന യേശുവാണ്‌ ഞാൻ. എഴുന്നേറ്റ്‌ നഗരത്തിൽ ചെല്ലുക. നീ ചെയ്യേണ്ടത്‌ എന്തെന്ന്‌ അവിടെ വെച്ച്‌ നിനക്ക്‌ അറിവ്‌ കിട്ടും'. 'അയാളോടൊപ്പം യാത്ര ചെയ്തിരുന്ന ആളുകൾ സ്വരം കേട്ടെങ്കിലും ആരെയും കാണായ്കയാൽ വിസ്മയ സ്തബ്ധരായി നിന്നുപോയി. വീണുകിടന്നിടത്തുനിന്ന്‌ സാവൂൾ എഴുന്നേറ്റു. കണ്ണുതുറന്നിട്ടും അയാൾക്ക്‌ ഒന്നും കാണാൻ കഴിഞ്ഞില്ല. അതിനാൽ അവർ അയാളെ കൈക്കുപിടിച്ച്‌ ഡമാസ്കസിലേക്കു കൊണ്ടുപേ ​‍ായി. മൂന്നു ദിവസത്തേക്ക്‌ അയാൾക്ക്‌ കാഴ്ചയില്ലായിരുന്നു; അയാൾ തിന്നുകയോ കുടിക്കുകയോ ചെയ്തതുമില്ല" (അപ്പോസ്ഥല പ്രവൃത്തികൾ 9:3-9) നിലംപതിക്കുന്നതും കൂടെയുള്ളവർ കാണാത്തത്‌ കാണുന്നതും കേൾ ക്കാത്തത്‌ കേൾക്കുന്നതും കണ്ണു കാണാതാവുന്നതുമെല്ലാം പിശാച്ചു​‍ാ ധയുടെ ലക്ഷണങ്ങളായി സുവിശേഷങ്ങളിൽ സൂചിപ്പിക്കപ്പെട്ടിട്ടുള്ളത്‌ നാം കണ്ടു. ക്രിസ്തുവിനെ താൻ കണ്ടുവേന്ന്‌ പൗലോസ്‌ അവകാശപ്പെട്ട സംഭവത്തിൽ ഇതെല്ലാം അദ്ദേഹം അനുഭവിക്കുന്നുമുണ്ട്‌. പൗലോസിന്‌ പിശാച്ചു​‍ാധയാണ്‌ ഉണ്ടായതെന്ന്‌ വാദിച്ചാൽ അത്‌ അംഗീകരിക്കാൻ ക്രൈസ്തവ സമൂഹം സന്നദ്ധമാവുമോ? മുഹമ്മദി(സ)ന്‌ പിശാച്ചു​‍ാ ധയായിരുന്നുവേന്ന്‌ സമർഥിക്കുവാൻ ബൈബിളിൽനിന്ന്‌ ഒരു തെളിവേങ്കിലു മുദ്ധരിക്കാൻ ക്രൈസ്തവ വിമർശകർക്ക്‌ കഴിയില്ല. അതേസമയം, നിലവിലു ള്ള ക്രിസ്തുമതത്തിന്റെ സ്ഥാപകനായ പൗലോസിന്‌ പിശാച്ചു​‍ാ ധയാണ്‌ അനുഭവപ്പെട്ടതെന്ന്‌ ബൈബിൾ ഉപയോഗിച്ചു കൊണ്ട്‌ സ്ഥാ പിക്കാൻ ഒരാൾക്ക്‌ കഴിയും. അപ്പോൾ ആർക്കാണ്‌ പിശാച്ചു​‍ാധ?

ഇനി, മുഹമ്മദ്‌ നബി(സ)ക്ക്‌ പിശാച്ച്‌ ബാധിച്ചതുകൊണ്ടാണ്‌ ഖുർ ആൻ എഴുതിയുണ്ടാക്കിയതെന്ന ക്രൈസ്തവവാദത്തി​‍െൻറ ആണിക്കല്ല്‌ പരിശോധിക്കുക. യേശുക്രിസ്തുവി​‍െൻറ കുരിശുമരണത്തിലൂടെയുള്ള പാ പപരിഹാരം എന്ന ആശയത്തെ വിമർശിക്കുന്നതുമൂലമാണല്ലോ ഖുർആൻ പിശാചി​‍െൻറ സൃഷ്ടിയാണെന്ന്‌ വാദിക്കുന്നത്‌. എന്നാൽ, യാഥാർഥ്യമെന്താണ്‌? യേശുക്രിസ്തു പരിശുദ്ധനായിരുന്നുവെ ന്ന്‌ മുസ്ലിംകളും ക്രൈസ്തവരും വിശ്വസിക്കുന്നു. അദ്ദേഹം സർവശക്‌ തനാൽ നിയുക്തനായ വ്യക്തിയാണെന്ന്‌ ഇരുകൂട്ടരും സമ്മതിക്കുന്നു. അദ്ദേഹത്തിന്‌ പിശാച്ചു​‍ാധയുണ്ടായിട്ടില്ലെന്ന്‌ ഇരുകക്ഷികളും പറയു ന്നു. എങ്കിൽ, മുഹമ്മദ്‌ നബി(സ)ക്കോ പൗലോസിനോ ആർക്കാണ്‌ പിശാ ചിൽനിന്ന്‌ വെളിപാടുണ്ടായതെന്ന്‌ പരിശോധിക്കാൻ നമുക്കെന്തുകൊണ്ട്‌യേശു​‍്ര കിസ്തുവി​‍െൻറ ഉപദേശങ്ങളുമായി അവരുടെ ഉപദേശങ്ങളെ താരതമ്യം ചെയത്‌ ​‍ുക ​‍ൂട ​‍ാ? പിശ ​‍ാച ​‍ിൽന ​‍ിന്ന ​‍്‌ വെളിപ ​‍ാട ​‍ുണ്ട ​‍ായ വ്യക ത്‌ ​‍ി യേശുവി​‍െ ന്റ ശത്രുവ ​‍ായ ​‍ിര ​‍ിക്ക ​‍ുമ ല്ലോ. ഒരു ദൈവദൂത ന്റെ ശത്രു അയാൾ പ്രബോ ധനം ചെയ്യുന്ന ആശയങ്ങളുടെ ശത്രുവായിരിക്കും എന്നോർക്കുക. യേശു പറഞ്ഞു: നിയമത്തെ (തോറ)യോ പ്രവാചകന്മാരെയോ റദ്ദാക്കാ നല്ല ഞാൻ വന്നത്‌' (മത്തായി 5:17). ഖുർആൻ പറയുന്നു: 'തീർച്ചയായും നാം തന്നെയാണ്‌ തൗറാത്ത്‌ അവതരിപ്പിച്ചിരിക്കുന്നത്‌, അതിൽ മാർഗദർശനവും പ്രകാശവുമുണ്ട്‌' (5:44). 'മർയമി​‍െൻറ മകൻ ഈസ പറഞ്ഞ സന്ദർഭം: ഇസ്രായേൽ സന്തതി കളേ, എനിക്കുമുമ്പുള്ള തൗറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊ ണ്ടും എനിക്ക്‌ ശേഷം വരുന്ന അഹ്മദ്‌ എന്നു പേരുള്ളൊരു ദൂതനെപ്പറ്റിസ​‍േ ന്താഷവാർത്ത അറിയിക്കുന്നവനായിക്കൊണ്ടും നിങ്ങളിലേക്ക്‌ അല്ലാഹു വി​‍െൻറ ദൂതനായി നിയോഗിക്കപ്പെട്ടവനാകുന്നു ഞാൻ' (61:6). പൗലോസ്‌ എഴുതി: 'നിയമാനുഷ്ഠാനങ്ങളെ (തോറ) ആശ്രയിക്കു ന്നവരെല്ലാം ശാപഗ്രസ്തരാണ്‌ (ഗലാത്തിയക്കാർ 3:10). 'ക്രിസ്തു നിയമത്തി​‍െൻറ ശാപത്തിൽനിന്നു നമ്മെ മോചിപ്പിച്ചിരി ക്കുന്നു' (ഗലാത്തിയക്കാർ 3:13). 'അവൻ (യേശു) ത​‍െൻറ ശരീരത്തിൽ, നിയമത്തെ അതി​‍െൻറ കൽ പനകളോടും അനുശാസനങ്ങളോടുംകൂടി റദ്ദാക്കി' (എഫേസോസുകാർ 2:15) ഞാൻ നിയമത്തെ റദ്ദാക്കാനല്ല വന്നത്തെന്ന്‌ യേശു, ഖുർആനും അതു തന്നെ പറയുന്നു. പൗലോസാകട്ടെ യേശു നിയമത്തിൽനിന്ന്‌ ലോകത്തെ രക്ഷിക്കാനാണ്‌ വന്നത്‌ എന്നു സമർഥിക്കുന്നു. ആർക്കാണ്‌ പിശാചിന്റെ വെളിപാട്‌? യേശുക്രിസ്തു താൻ ദൈവമാണെന്ന്‌ പഠിപ്പിച്ചില്ല (മർക്കോസ്‌ 12:29, മത്തായി 4:10) ഇക്കാര്യം ഖുർആൻ അർഥശങ്കക്കിടയില്ലാത്തവണ്ണം വ്യക്‌ തമാക്കുന്നു (3:51), എന്നാൽ പൗലോസ്‌ പറഞ്ഞതാകട്ടെ 'പ്രകൃത്യാതന്നെ ദൈവമായിരുന്നിട്ടും ദൈവത്തോടു തനിക്കുള്ള തുല്യതയെ, മുറുകെപ്പി ടിച്ചുകൊണ്ടിരിക്കേണ്ട ഒരു കാര്യമായി അവൻ പരിഗണിച്ചില്ല? (ഫിലിപ്പിയ ർ 2:6). 'അവൻ അദൃശ്യനായ ദൈവത്തി​‍െൻറ പ്രതിരൂപമാണ്‌; സർവസൃഷ്‌ ടികളിലും ആദ്യജാതൻ' (കൊളോസിയക്കാർ 1:15) എന്നിങ്ങനെയാ ണ്‌. യേശുക്രിസ്തുവിന്‌ സ്വയം താൻ ദൈവമാണെന്ന വെളിപാട്‌ ലഭിച്ചി ട്ടില്ല. അങ്ങനെ ലഭിച്ചിരുന്നുവേങ്കിൽ അദ്ദേഹം അത്‌ പറയുമായിരുന്നു. എന്നാൽ, പൗലോസിന്‌ യേശു ദൈവമായിരുന്നുവേന്ന്‌ വെളിപാട്‌ കിട്ടി. പ്രസ്തുത വെളിപാട്‌ എവിടെനിന്നായിരിക്കണം? അബ്രഹാമിനോട്‌ ദൈവം ചെയ്ത ഉടമ്പടിയായിട്ടാണ്‌ പരിച്ഛേദനാ കർമത്തെ ബൈബിൾ പരിചയപ്പെടുത്തുന്നത്‌. 'നീയും നിനക്കു ശേഷം തലമുറയായി നി​‍െൻറ സന്തതികളും പാലിക്കേണ്ട ഉടമ്പടി'യെന്നു പറഞ്ഞുകൊ ണ്ടാണ്‌ അബ്രഹാമിനോട്‌ കർത്താവ്‌ പരിച്ഛേദന ചെയ്യുന്നതിനു ള്ള കൽപന നൽകുന്നത്‌ (ഉൽപത്തി 17:9-14) കർത്താവ്‌ മോശയോടു പറഞ്ഞതായി ബൈബിൾ ഉദ്ധരിക്കുന്നു: 'എട്ടാം ദിവസം ശിശുവി​‍െൻറ പരിച്ഛേദനം നടത്തണം (ലേവിയർ 12:3) ഈ ദൈവിക കൽപന യേശുവും അനുസരിച്ചിരുന്നു. 'എട്ടു ദിവസം പൂർത്തിയായപ്പോൾ ശിശുവിന്‌ പരിച്ഛേദനം നടത്തി' (ലൂക്കോസ്‌ 2:21). പരിച്ഛേദനം ചെയ്യേണ്ടതി​‍െ ല്ലന്ന്‌ യേശു ആരോടും പറഞ്ഞില്ല. കാരണം അദ്ദേഹത്തിന്‌ അത്തരത്തിലു ള്ള ഒരു ബോധനം ലഭിച്ചിരുന്നില്ല. എന്നാൽ പൗലോസ്‌ പറയുന്നത്‌ കാണുക: 'പരിച്ഛേദനം സ്വീകരിക്കുന്നുവേങ്കിൽ നിങ്ങൾക്ക്‌ ക്രിസ്തുവി നെക്കൊണ്ട്‌ നേട്ടമില്ല' (ഗലാത്തിയക്കാർ 5:2). ഈ വെളിപാട്‌ പൗലോസിന ​‍്‌ എവിടെനിന്ന്‌ കിട്ടി? ദൈവത്തിൽ നിന്നാകാൻ വഴിയില്ല. പിന്നെയോ? പിശാചിൽനിന്നാണ്‌ മുഹമ്മദി(സ)ന്‌ വെളിപാടുണ്ടായത്‌ എന്നുപറയാ നുള്ള പ്രധാനപ്പെട്ട കാരണം കുരിശുമരണത്തെയും പാപപരിഹാരബലിയെയും ഖുർആൻ നിഷേധിക്കുന്നുവേന്നതാണല്ലോ. യേശുവിനെയും മാതാവി നെയും പുകഴ്ത്തുകയും ആദരിക്കുകയും ചെയ്യുന്ന ഒട്ടനവധി സൂക്‌ തങ്ങൾ ഖുർആനിലുണ്ട്‌. ഖുർആനിൽ പേരു പരാമർശിക്കപ്പെട്ട ഏക വനിത മർയമാണെന്നോർക്കുക. യേശു ചെയ്തത്തായി ബൈബിളിൽ പറയാത്ത കളിമൺപക്ഷികളിൽ ഊതി അവയ്ക്ക്‌ ജീവനിടുക തുടങ്ങിയ അത്ഭുതങ്ങളെക്കുറിച്ച്‌ ഖുർആൻ പ്രതിപാദിക്കുന്നുമുണ്ട്‌ (3:49). തൊ ട്ടിലിൽ വെച്ച്‌ ഉണ്ണിയേശു സംസാരിച്ചതായുള്ള ഖുർആനിക പരാമർശം (19:30) ബൈബിളിലൊരിടത്തും കാണുവാൻ സാധ്യമല്ല. യേശുവി​‍െൻറ വിശുദ്ധ വ്യക്തിത്വത്തിൽ കളങ്കമുണ്ടാക്കുന്ന യാതൊന്നും ഖുർആനിലി ല്ല. യോഹന്നാ​‍െൻറ സുവിശേഷ പ്രകാരം ക്രിസ്തുവി​‍െൻറ ആദ്യത്തെ അത്ഭുതം കാനായിലെ കല്യാണവിരുന്നിൽ വെച്ച്‌ മദ്യം നിർമിച്ചു നൽ കിയതാണെന്ന കാര്യം പ്രത്യേകം പ്രസ്താവ്യമാണ്‌ (യോഹന്നാൻ 2:1-11). ഖുർആനിൽ ഇത്തരം യാതൊരു പരാമർശവുമില്ല. 'മരത്തിൽ തൂക്കിക്കൊല്ലപ്പെടുന്നവൻ ദൈവത്താൽ ശപിക്കപ്പെട്ടവനാ ണ്‌' (ആവർത്തനം 21:23)എന്നാണ്‌ ബൈബിളി​‍െൻറ സിദ്ധാന്തം. കുരിശിൽ തറക്കുക വഴി യേശുവിനെ ശപിക്കപ്പെട്ടവനായി മുദ്രയടിക്കുകയാണ്‌ തങ്ങൾ ചെയ്തതെന്നാണ്‌ യഹൂദർ കരുത്തിയത്‌. പൗലോസ്‌ പറയുന്നതുംമ​‍െ ടാന്നല്ല. 'മരത്തിൽ തൂക്കപ്പെടുന്നവരെല്ലാം ശപിക്കപ്പെട്ടവർ എന്ന്‌ എഴു തിയിരിക്കുന്നതുപോലെ ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീരുന്നു' (ഗലാത്യർ 3:13). അപ്പോൾ ക്രൂശീകരണം യേശുവിനെ ശപിക്കപ്പെട്ടവനാ ക്കുകയാണ്‌ ചെയ്യുന്നത്‌. ലോകത്തിനുവേണ്ടി യേശു ശാപമായിത്തീർ ന്നുവേന്ന വാദം ഖുർആൻ അംഗീകരിക്കുന്നില്ല. ശാപത്തി​‍െൻറ മരക്കുരിശി ൽനിന്ന്‌ തന്നെ രക്ഷിക്കേണമേയെന്ന ക്രിസ്തുവി​‍െൻറ പ്രാർഥന (മത്താ യി 26:39) ദൈവം കേട്ടില്ലെന്നു കരുതുന്നത്‌ ദൈവിക കാരുണ്യത്തി​‍െൻറ നിഷേധമല്ലാതെ മറ്റെന്താണ്‌? ശപിക്കപ്പെട്ട മരക്കുരിശിൽനിന്ന്‌ ചടച്ചതമ്പുരാ ൻ യേശുവിനെ രക്ഷിച്ചുകൊണ്ട്‌ യഹൂദന്മാരുടെ ഗോ‍ൂഢാലോചനയെ തകർക്കുകയാണ്‌ ചെയ്തത്‌ എന്നാണ്‌ ഖുർആൻ പഠിപ്പിക്കുന്നത്‌ (4:157, 158). മരക്കുരിശിൽ ക്രൂശിക്കുക വഴി യേശുവിനെ ശപിക്കപ്പെട്ടവനാക്കിയെന്ന്‌യഹൂ ദന്മാർ. മരക്കുരിശിൽ മരിച്ച്‌ യേശു ശപിക്കപ്പെട്ടവനായിത്തീർന്നുവേന്ന്‌ പൗലോസ്‌. മരക്കുരിശിൽനിന്ന്‌ പരിശുദ്ധനായ യേശുവിനെ ദൈവം രക്ഷിച്ചുവേന്ന്‌ ഖുർആൻ. ഏതാണ്‌ പിശാചി​‍െൻറ വെളിപാട്‌? യേശുവിനെ മഹത്വപ്പെടുത്തുന്നതോ അതല്ല ശാപഗ്രസ്തനാക്കുന്നതോ?

No comments:

Post a Comment