പരലോകത്ത് എത്ര സ്വർഗ്ഗമാണുള്ളത്? ഖുർആനിലെ ചിലസൂക്തങ്ങളിൽ ഒരു സ്വർഗ്ഗമെന്നും (ഉദാ: 39:73, 41:30, 57:21, 79:41)മറ്റു ചിലവയിൽ ധാരാളം സ്വർഗ്ഗങ്ങളെന്നും (ഉദാ: 18:31, 22:23,35:33, 78:32) പരാമർശിച്ചിട്ടുണ്ടല്ലോ. ഇത് വൈരുധ്യമല്ലേ?
മരണാനന്തര ജീവിതത്തെക്കുറിച്ച് പ്രതിപാദിക്കുമ്പോൾ ഖുർആ നിൽ സ്വർഗ്ഗം (ജന്നത്ത്) എന്നും സ്വർഗ്ഗങ്ങൾ (ജന്നാത്ത്) എന്നും പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. രണ്ടു പ്രയോഗങ്ങൾക്കും ഓരോ ഉദാഹര ണങ്ങൾ കാണുക. തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ചു ജീവിച്ചവർ സ്വർഗ്ഗത്തിലേ ക്ക് കൂട്ടം കൂട്ടമായി നയിക്കപ്പെടും. അങ്ങനെ അതിന്റെ കവാട ങ്ങൾ തുറന്നുവെക്കപ്പെട്ട നിലയിൽ അവർ അതിനടുത്ത് വരുമ്പോൾ അവരോട് അതിന്റെ കാവൽക്കാർ പറയും: നിങ്ങൾക്ക് സമാധാനം നിങ്ങൾ സംശുദ്ധരായിരിക്കുന്നു. അതിനാൽ നിത്യവാസികളെന്ന നിലയിൽ നിങ്ങൾ അതിൽ പ്രവേശിച്ചുകൊള്ളുക. (39:73) അക്കൂട്ടർക്കാകുന്നു സ്ഥിരവാസത്തിനുള്ള സ്വർഗ്ഗത്തോപ്പുകൾ. അവരുടെ താഴ്ഭാഗത്തുകൂടി അരുവികൾ ഒഴുകികൊണ്ടിരിക്കുന്നതാ ണ്.(18:31) ഈ പ്രയോഗങ്ങൾ തമ്മിൽ യാതൊരു വൈരുധ്യവുമില്ല. സത്യവി ശ്വാസികൾ കൂട്ടം കൂട്ടമായി ആനയിക്കപ്പെടുന്നത് സ്വർഗ്ഗലോക ത്തിലേക്കാണ്. ആ സ്വർഗ്ഗലോകത്ത് ഒരുപാട് സ്വർഗ്ഗങ്ങളുണ്ട്. ഓരോരു ത്തരുടെയും സൽകർമ്മങ്ങളുടെ തോതനുസരിച്ച് വ്യത്യസ്ത സ്വർഗ്ഗ ങ്ങളിലായിരിക്കും പ്രവേശിപ്പിക്കപ്പെടുകയെന്ന് ഹദീസുകളിൽ വന്നി ട്ടുണ്ട്. ഒരു തോട്ടത്തിനകത്ത് തന്നെ വിവിധ തരം തോട്ടങ്ങളുള്ളത് നമുക്ക് പരിചയമുള്ളതാണ്. റോസാചെടിയുടെ തോട്ടവും ഡാലിയ യുടെ തോട്ടവും മല്ലികാ തോട്ടവും ഓർക്കിഡുകളുടെ തോട്ടവുമെ ല്ലാം ഉൾക്കൊള്ളുന്ന സ്ഥലത്തെ നാം തോട്ടം (ഗാർഡൻ) എന്നു തന്നെയാണ് പറയുക. ഒരു തോട്ടത്തിൽ തന്നെ അനേകം തോട്ടങ്ങ ളുണ്ടാകുമെന്നർത്ഥം. ഇതേപോലെത്തന്നെ സ്വർഗ്ഗലോകത്ത് അനേകം സ്വർഗ്ഗത്തോപ്പുകളുണ്ട്. ഒരേയൊരു സ്വർഗ്ഗത്തിനകത്തു തന്നെയുള്ള സ്വർഗ്ഗത്തോപ്പുകളെക്കുറിച്ച് പരാമർശിക്കുമ്പോൾ ഖുർ ആൻ ബഹുവചനവും മൊത്തം സ്വർഗലോകത്തെപ്പറ്റി പറയുമ്പോൾ ഏകവചനവും ഉപയോഗിക്കുന്നു എന്നുമാത്രമേയുള്ളൂ. ഇതിൽ യാതൊരുവിധ വൈരുധ്യവുമില്ല.
പരലോകത്തെ മനുഷ്യരെ രണ്ടു വിഭാഗങ്ങളാക്കി തിരിക്കുമെന്ന് (90:17-20,99:6-8)ലും അങ്ങനെ മറ്റ് പല സൂക്തങ്ങളിലും പറയുന്നതിന് വിരുദ്ധമായി മൂന്ന് വിഭാഗങ്ങളാക്കുമെന്ന് (56:7)ൽ പ്രസ്താവിക്കുന്നുണ്ടല്ലോ. എന്താണ് ഇതിനുള്ള വിശദീകരണം?
ഇവിടെ പരാമർശിക്കപ്പെട്ട സൂക്തങ്ങൾ പരിശോധിക്കുക: 32 33 ഖുർആനും വൈരുദ്ധ്യങ്ങളും ഖുർആനിന്റെ മൗലികത പുറമെ വിശ്വസിക്കുകയും, ക്ഷമ കൊണ്ടും കാരുണ്യം കൊ ണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തിൽ അവൻ ആയി തീരുകയും ചെയ്യുക. അങ്ങനെ ചെയ്യുന്നവരാണ് വലതുപക്ഷക്കാർ. നമ്മുടെ ദൃഷ്ടാന്തങ്ങൾ നിഷേധിച്ചവരാരോ അവ രത്രെ ഇടതുപക്ഷത്തിന്റെ ആൾക്കാർ. അവരുടെ മേൽ അടച്ചുമൂടിയ നരകാഗ്നിയുണ്ട്. (90: 17-20). അന്നേ ദിവസം മനുഷ്യർ പല സംഘങ്ങളായി പുറപ്പെടുന്നതാ ണ്; അവർക്ക് അവരുടെ കർമ്മങ്ങൾ കാണിക്കപ്പെടേണ്ടതിനായിട്ട്. അപ്പോൾ ആര് ഒരണുത്തൂക്കം നൻമ ചെയ്തിരുന്നുവോ അത് അവൻ കാണും. ആര് ഒരണുത്തൂക്കം തിൻമ ചെയ്തിരുന്നുവോ അതും അവൻ കാണും. (99:6-8) നിങ്ങൾ മൂന്ന് തരക്കാരായി തീരുന്ന സന്ദർഭമത്രെ അത്.?(56:7) മുകളിൽ പറഞ്ഞ സൂക്തങ്ങളിലൊന്നും തന്നെ പരലോകത്ത് രണ്ടു വിഭാഗക്കാരേ ഉണ്ടാവൂ എന്ന് പറഞ്ഞിട്ടില്ല. ആദ്യം ഉദ്ധരിക്ക പ്പെട്ട സൂറത്തുൽ ബലദിലെ (90:17-20) സൂക്തങ്ങളിൽ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്ന വലതു പക്ഷക്കാരെ കുറിച്ചും നരകത്തിലേക്ക് എറിയപ്പെടുന്ന ഇടതുപക്ഷക്കാരെ കുറിച്ചുമാണ് പരാമർശിക്കപ്പെ ട്ടിട്ടുള്ളത്. പരലോകത്ത് ഇങ്ങനെ രണ്ടു വിഭാഗം മാത്രമേ ഉണ്ടാവൂയെ ന്ന് അവിടെയൊന്നും യാതൊരു പരാമർശവുമില്ല. രണ്ടാമതായി ഉദ്ധരിക്കപ്പെട്ട സൂറത്തു സൽസലഃയിലെ സൂക്തങ്ങളിലാകട്ടെ (99:68) അണുത്തൂക്കം നൻമ ചെയ്തവർ അതും തിൻമ ചെയ്തവർ അതും കാണുമെന്ന് മാത്രമാണ് പറയുന്നത്. തങ്ങളുടെ കർമ്മഫലങ്ങൾ കാണുന്നതിനായി മനുഷ്യർ പല സംഘങ്ങളായി പുറപ്പെടുന്നതിനെ കുറിച്ച് സൂചിപ്പിക്കുന്ന ഈ സൂക്തങ്ങളിൽ എത്ര സംഘങ്ങളാണെന്ന കൃത്യമായ പ്രതിപാദനം ഉൾകൊള്ളുന്നില്ല. സൂറത്തുൽ വാഖിഅ: യിലാകട്ടെ (56:7) കൃത്യമായി തന്നെ പരലോകത്തിലെ മൂന്ന് വിഭാ ഗങ്ങളെ പറ്റി പറഞ്ഞിരിക്കുന്നു. ആ മൂന്ന് വിഭാഗക്കാർ ആരൊക്കെ യാണെന്നും പ്രസ്തുത സൂറത്തിലെ മറ്റു സൂക്തങ്ങൾ വ്യക്തമാക്കു ന്നുണ്ട്. സ്വർഗത്തിലേക്ക് അയക്കപ്പെടുന്ന വലതു പക്ഷക്കാരിൽ തന്നെ സൽഗുണങ്ങളിലെ മികവ് കൊണ്ട് അല്ലാഹുവിങ്കൽ കൂടുതൽ സാമീപ്യം നൽകപ്പെട്ടവരും ഉന്നതസ്ഥാനീയരുമായ ഒരു പ്രത്യേകവിഭ ാഗം വേറെ ഉണ്ടാകുമെന്ന് ഈ വചനങ്ങളിൽ വ്യക്തമാക്കിയിരി ക്കുന്നു. ഇവരെക്കൂടി പരിഗണിച്ചു കൊണ്ടാണ് മൂന്നു വിഭാഗക്കാരെ ന്ന് പരാമർശിച്ചിരിക്കുന്നത്. പരലോകത്ത് മനുഷ്യരിൽ ഒരു വിഭാഗം നരകാവകാശികളും മറ്റൊരു വിഭാഗം സ്വർഗ്ഗാവകാശികളും ആയി തിരിക്കപ്പെടുന്നതോടൊപ്പം തന്നെ സ്വർഗ്ഗവാസികളിൽ ദൈവസാ മീപ്യം കൂടുതലായി ലഭിക്കുന്ന ഒരു ശ്രേഷ്ഠ വിഭാഗം കൂടി ഉണ്ടാവു ന്നതിൽ വൈരുധ്യമൊന്നുമില്ല. പരലോകത്ത് മൂന്ന് വിഭാഗങ്ങൾ ഉണ്ടാവുകയില്ലെന്നോ രണ്ട് വിഭാഗങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂവെന്നോ ഖുർആനിലെവിടെയും പരാമർശിക്കുന്നില്ലഎന്നതുകൊണ്ട് തന്നെ ഈ സൂക്തവുമായി വൈരുധ്യം പുലർത്തുന്ന ഒരു ഭാഗവും ഖുർആനിലില്ലെന്ന് അർഥശ ങ്കയ്ക്കിടയില്ലാതെ പറയാൻ സാധിക്കും.
മനുഷ്യൻ മരണപ്പെടുമ്പോൾ അവന്റെ ആത്മാവ് പിടിക്കുന്നത് മരണത്തിന്റെ മാലാഖയാണെന് 32:11ലും മാലാഖമാരാണെന്ന് 47:27ലും അല്ലാഹു തന്നെയാണെന്ന് 39:42 ലും പറയുന്നുണ്ടല്ലോ.ഈ സൂക്തങ്ങളിൽ വ്യക്തമായ വൈരുധ്യമില്ലേ?
(നബിയേ) പറയുക : നിങ്ങളുടെ കാര്യത്തിൽ ഏൽപ്പിക്കപ്പെട്ട മരണത്തിന്റെ മലക്ക് നിങ്ങളെ മരിപ്പിക്കുന്നതാണ്. പിന്നീട് നിങ്ങ ളുടെ രക്ഷിതാവിങ്കലേക്ക് നിങ്ങൾ മടക്കപ്പെടുന്നതാണ്. (32:11) അ പ്പോൾ മലക്കുകൾ അവരുടെ മുഖത്തും പിൻഭാഗത്തും അടിച്ചുകൊ ണ്ട് അവരെ മരിപ്പിക്കുന്ന സന്ദർഭത്തിൽ എന്തായിരിക്കും അവ രുടെ സ്ഥിതി? (47:27) ആത്മാവുകളെ അവരുടെ മരണവേളയിൽ അല്ലാഹു പൂർണ്ണ മായി ഏറ്റെടുക്കുന്നു. മരണപ്പെടാത്തവയെ അവരുടെ ഉറക്കത്തിലും. (39:42) ഈ സൂക്തങ്ങളിലാണ് വൈരുധ്യം ആരോപിക്കപ്പെട്ടിരിക്കുന്നത്. മരണ സമയത്തെ സംഭവങ്ങളുമായി ബന്ധപ്പെട്ട സൂക്തങ്ങളാണ് ഇവ. അല്ലാഹുവാണ് ജീവിതവും മരണവുമെല്ലാം നിശ്ചയിക്കുന്നത്. മനുഷ്യന് ജീവൻ നൽകിയതും മരണത്തിലേക്ക് നയിക്കുന്നതുമെ ല്ലാം അല്ലാഹുവാണ്. എല്ലാ പ്രാപഞ്ചിക പ്രതിഭാസങ്ങളും നടക്കുന്ന ത് അല്ലാഹുവിന്റെ അലംഘനീയമായ നിയമങ്ങളുടെ അടിസ്ഥാന ത്തിലാണ്. എന്നാൽ ഇവയെല്ലാം നടന്നു പോകുന്നതിന്നായി അവൻ തന്നെ ചില വ്യവസ്ഥകൾ വെച്ചിട്ടുണ്ട്. 34 35 ഖുർആനും വൈരുദ്ധ്യങ്ങളും ഖുർആനിന്റെ മൗലികതമഴ പെയ്യിക്കുന്നതിനും ഇടിമിന്നലുണ്ടാകുന്നതിനുമെല്ലാം അല്ലാഹു ഭൂമിയിൽ ചില വ്യവസ്ഥകളേർപ്പെടുത്തിയതുപോലെ മനുഷ്യനെ മരണപ്പെടുത്തുന്നതിനും അവൻ ചില സംവിധാനങ്ങൾ ചെയ്തിട്ടുണ്ട്. മലക്കുകളിലൂടെയാണ് അല്ലാഹു മനുഷ്യരെ മരണെ പ്പടുത്തുന്നത്. മലക്കുകളാണ് മനുഷ്യരെ മരണപ്പെടുത്തുന്നതെ ങ്കിലും അതിന്റെ ആത്യന്തികമായ കാരണക്കാരൻ അല്ലാഹുവാണെ ന്നർത്ഥം. അല്ലാഹുവിന്റെ തീരുമാനങ്ങൾ നടപ്പാക്കാൻ മാത്രമേ മല ക്കുകൾക്ക് അധികാരമുള്ളൂ. ഇക്കാര്യമാണ് സൂറത്തു സുമറിലെ (39:42) വാക്യം വ്യക്തമാക്കുന്നത്. മനുഷ്യരേ മലക്ക് മരണപ്പെടു ത്തിയ ശേഷം നിങ്ങളുടെ രക്ഷതാവിങ്കലേക്ക് നിങ്ങൾ മടക്കപ്പെടു ന്നതാണ് എന്ന സൂറത്തു സജദയിലെ (32:11) പരാമർശവും വ്യക്ത മാക്കുന്നത് മരണത്തിലെ അല്ലാഹുവിന്റെ ആത്യന്തികമായ നിയന്ത്ര ണത്തെയാണ്. മനുഷ്യരെ മരണപ്പെടുത്തുക എന്ന ചുമതലയേൽപ്പിക്കപ്പെട്ടിരി ക്കുന്നത് ഒരു പ്രത്യേക മാലാഖയെയാണ്. നിങ്ങളുടെ കാര്യത്തിൽ ഏൽപ്പിക്കപ്പെട്ട മരണത്തിന്റെ മലക്ക് നിങ്ങളെ മരിപ്പിക്കുന്നതാണ് എന്ന് പറയുമ്പോൾ (32:11) അക്കാര്യത്തിനു വേണ്ടി ചുമതലയേൽപ്പി ക്കപ്പെട്ട പ്രത്യേക മാലാഖയെയാണ് ഖുർആൻ വിവക്ഷിക്കുന്നത്. മരണത്തിന്റെ ഈ മാലാഖയക്ക് കീഴിൽ മലക്കുകളിൽ നിന്ന് തന്നെയുള്ള ഒരു വലിയ പ്രവർത്തക വ്യൂഹമുണ്ട്. ഈ മാലാഖമാർ മരണത്തോടനുബന്ധിച്ച വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊ ണ്ടിരിക്കുകയാണ്. ഇതേ കുറിച്ച് വ്യക്തമാക്കുന്ന പല ഖുർആൻ സൂക്തങ്ങളിൽ ഒന്നു മാത്രമാണ് സൂറത്തു മുഹമ്മദിൽ നിന്ന് ആദ്യം ഉദ്ധരിക്കപ്പെട്ട സൂക്തം (47:27). മരണത്തോടനുബന്ധിച്ച് മലക്കുകൾ ചെയ്യുന്ന പ്രവർത്തനങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന മറ്റു ചില സൂക്ത ങ്ങൾ കാണുക: സ്വന്തത്തോട് അന്യായം ചെയ്തവരെ മരിപ്പിക്കുമ്പോൾ മലക്കു കൾ അവരോട് ചോദിക്കും: നിങ്ങൾ എന്തൊരു നിലപാടിലായി രുന്നു? (4:97). നിങ്ങൾ നിങ്ങളുടെ ആത്മാക്കളെ പുറത്തിറക്കുവിൻ എന്ന് പറഞ്ഞു കൊണ്ട് മലക്കുകൾ അവരുടെ നേരെ തങ്ങളുടെ കൈകൾ നീട്ടിക്കൊണ്ടിരിക്കുകയാണ്. (6:93) നല്ലവരായിരിക്കെ മലക്കുകൾ ഏതൊരു കൂട്ടരുടെ ജീവിതം അവസാന ിപ്പിക്കുന്നുവോ അവരോട് മാലാഖമാർ പറയും: നിങ്ങൾക്ക് സമാധാനം! നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരുന്നതിന്റെ ഫലമായി നിങ്ങൾ സ്വർഗ്ഗത്തിൽ പ്രവേശിച്ചുകൊള്ളുക. (16:32). ഈ സൂക്തങ്ങളിലെല്ലാം മനുഷ്യരുടെ മരണത്തോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന മാലാഖമാരുടെ വ്യുഹത്തെ പ്പറ്റിയാണ് വിശദീകരിക്കപ്പെട്ടിരിക്കുന്നത്. ഈ വ്യൂഹം മരണത്തിന്റെ മലക്കിന്റെ കീഴിലുള്ളതാണ്. മരണവും മരണത്തോടനുബന്ധിച്ച പ്രവർത്തനങ്ങളും ചെയ്യാനായി ഒരു മാലാഖവ്യൂഹത്തെ ചുമതലെ പ്പടുത്തിയിട്ടുണ്ട്. ഈ വ്യൂഹത്തിന്റെ നേതാവാണ് മരണത്തിന്റെ മലക്ക് എന്ന് അറിയപ്പെടുന്നത്. ഈ വ്യൂഹവും നേതാവുമെല്ലാം അല്ലാഹുവിന്റെ നിയന്ത്രണത്തിന് കീഴിലാണ്. ഇക്കാര്യങ്ങൾ മനസ്സിലാ ക്കിയാൽ വൈരുധ്യം ആരോപിക്കപ്പെട്ടിരിക്കുന്ന സൂക്തങ്ങളിൽ യാതൊരു വൈരുധ്യവുമില്ലെന്ന വസ്തുത സുവ്യക്തമാകും .
ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചത് ആറ് ദിവസം കൊണ്ടാണെന്ന് ഖുർആനിൽ പല തവണ പറയുന്നുണ്ട്. (ഉദാ:7:54,10:3,11:7,25:59).എന്നാൽ 41:9-12 സൂക്തങ്ങളിലെ സൃഷ്ടിവിവരണ പ്രകാരം എട്ട് ദിവസം കൊണ്ടാണ് പ്രപഞ്ചസൃഷ്ടി നടന്നതെന്നാണ് മനസ്സിലാവുന്നത്. ഇത് വ്യക്തമായ വൈരുധ്യമല്ലേ?
ആറു ദിവസം കൊണ്ടാണ് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതെന്ന് വ്യക്തമാക്കുന്ന ഒട്ടനവധി സൂക്തങ്ങൾ ഖുർആനിലുണ്ട്. ഒരു ഉദാഹ രണം 7:54: തീർച്ചയായും നിങ്ങളുടെ രക്ഷിതാവ് ആറു ദിവസ ങ്ങളിലായി ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനായ ആല്ലാഹുവാ കുന്നു. ദിവസം എന്ന് പരിഭാഷപ്പെടുത്തപ്പെട്ടിരിക്കുന്ന യൗം എന്ന അറബി പദത്തിന് ഘട്ടം എന്നും അർത്ഥമുണ്ട്. ഇവിടെ ആറു ദിവസ ങ്ങൾ എന്നതുകൊണ്ട് സൂര്യോദയം മുതൽ സൂര്യാസ്തമയം വരെയു ള്ള ഒരു ദിവസമല്ല വിവക്ഷിച്ചിട്ടുള്ളതെന്ന് വ്യക്തമാണ്. അല്ലാഹുവി ന്റെയടുക്കൽ ദിവസമെന്നാൽ മനുഷ്യ പരിഗണനയിലുള്ള ദിവസമ ല്ലെന്ന വസ്തുത ഖുർആൻ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഉപ രിലോകങ്ങളും ഭൂമിയുമെല്ലാം സൃഷ്ടിക്കപ്പെട്ടത് ആറ് വ്യത്യസ്ത ഘട്ടങ്ങളായികൊണ്ടാണെന്ന് വ്യക്തമാക്കുകയാണ് അക്കാര്യം വിവ 36 37 ഖുർആനും വൈരുദ്ധ്യങ്ങളും ഖുർആനിന്റെ മൗലികതരി ച്ച സൂക്തങ്ങളെല്ലാം ചെയ്യുന്നത്. ഈ ഘട്ടങ്ങളുടെ കാലദൈർഘ്യം എത്രയാണെന്ന് നമുക്കറിയില്ല. അത് ഖുർആൻ വ്യക്തമാക്കുന്നു മ്മില്ല. ആറു ഘട്ടങ്ങളിലായാണ് ആകാശ ഭൂമികളുടെ സൃഷ്ടി സംഭവി ച്ചത് എന്ന കാര്യം ഖുർആനിൽ ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. അതിലധ ികമോ കുറച്ചോ ഘട്ടങ്ങളായിട്ടാണ് സൃഷ്ടി സംഭവിച്ചതെന്ന് പറയുന്ന ഒരൊറ്റ സൂക്തവും ഖുർആനിലില്ല. എട്ടു ദിവസം കൊണ്ടാണ് സൃഷ്ടി നടത്തിയതെന്ന് ഖുർആനിൽ ഒരിടത്തുമില്ല. എന്നാൽ ഖുർആനിൽ ഇങ്ങനെ പറയുന്നുവെന്ന് ദുർവ്യാഖ്യാനം ചെയ്യപ്പെടുന്നത് സൂറത്തു ഫുസ്സിലത്തിലെ (അധ്യായം 41) 9 മുതൽ 12 വരെയുള്ള സൂക്തങ്ങളുടെ അടിസ്ഥാനത്തിലാണ്. പ്രസ്തുത സൂക്തങ്ങൾ പരിശോധിക്കുക: നീ പറയുക ; രണ്ടു ഘട്ടങ്ങളിലായി ഭൂമിയെ സൃഷ്ടിച്ചവനിൽ നിങ്ങൾ അവിശ്വസിക്കുകയും അവന് നിങ്ങൾ സമൻമാരെ സ്ഥാപി ക്കുകയും തന്നെയാണോ ചെയ്യുന്നത്? അവനാകുന്നു ലോകങ്ങളുടെ രക്ഷിതാവ്. അതിൽ അതിന്റെ ഉപരിഭാഗത്ത് ഉറച്ചുനിൽക്കുന്ന പർവ്വതങ്ങൾ അവൻ സ്ഥാപിക്കുകയും അതിൽ അഭിവൃദ്ധി ഉണ്ടാക്കുകയും, അതി ലെ ആഹാരങ്ങൾ അവിടെ വ്യവസ്ഥപ്പെടുത്തി വെക്കുകയും ചെയ് തിരിക്കുന്നു, നാലു ഘട്ടങ്ങളിലായി. ആവശ്യപ്പെടുന്നവർക്കുവേണ്ടി ശരിയായ അനുപാതത്തിൽ. അതിനു പുറമെ അവൻ ഉപരിലോകത്തിന്റെ നേർക്കു തിരിഞ്ഞു. അത് ഒരു പുകയായിരുന്നു. എന്നിട്ട് അതിനോടും ഭൂമിയോടും അവൻ പറഞ്ഞു: നിങ്ങൾ രണ്ടുപേരും അനുസരണ പൂർണ്ണമോ നിർബന്ധി തമായോ വരിക. അവ രണ്ടും പറഞ്ഞു: ഞങ്ങളിതാ അനുസരണമു ള്ളവരായി വന്നിരിക്കുന്നു. അങ്ങനെ രണ്ട് ഘട്ടങ്ങളിലായി അവയെ അവൻ ഏഴ് ആകാശങ്ങളാക്കിത്തീർത്തു.? ഈ സൂക്തങ്ങളിലെവിടെയും എട്ട് ഘട്ടങ്ങളിലായിട്ടാണ് അല്ലാഹു ആകാശ ഭൂമികളെ സൃഷ്ടിച്ചതെന്ന് പറഞ്ഞിട്ടില്ല. ഒൻപതാം സൂക്ത ത്തിലെ രണ്ടു ഘട്ടങ്ങളും പത്താം സൂക്തത്തിലെ നാലു ഘട്ട ങ്ങളും പന്ത്രണ്ടാം സൂക്തത്തിലെ രണ്ടു ഘട്ടങ്ങളും കൂട്ടിയാൽ എട്ടു ഘട്ടങ്ങ ളാകുമെന്നതിനാൽ ഈ സൂക്തങ്ങൾ ആറു ഘട്ടങ്ങളായിട്ടാണ് പ്രപഞ്ച സൃഷ്ടി നടന്നതെന്ന സൂക്തങ്ങളുമായി വൈരുധ്യം പുലർത്തുന്നുണ്ടെന്നാണ് വിമർശകൻമാരുടെ വാദം. ഈ വാദത്തിൽ യാതൊരു കഴമ്പുമില്ല. ഒമ്പത്, പത്ത് സൂക്തങ്ങളിൽ ഭൂമിയുടെയും അതിലുള്ളതിന്റെയും സൃഷ്ടിപ്പിനെ സംബന്ധിച്ചാണ് പരാമർശി ക്കുന്നത്. ഭൂമിയുടെ സൃഷ്ടിപ്പ് രണ്ടു ഘട്ടങ്ങളിലായി നിർവ്വഹിച്ച തിനെ കുറിച്ച് ഒൻപതാം സൂക്തത്തിൽ പറയുന്നു. ഭൂമിയെയും അതിലെ പർവ്വതങ്ങളെയും ആഹാരസംവിധാനങ്ങളെയുമെല്ലാം സൃഷ്ടിച്ചത് നാലു ഘട്ടങ്ങളായിട്ടാണെന്ന് പത്താം സൂക്തത്തിലും പറയുന്നു. ഒൻപതാം സൂക്തത്തിൽ പ്രതിപാദിക്കപ്പട്ട രണ്ടു ഘട്ടങ്ങൾ കൂടി പത്താം സൂക്തത്തിലെ നാലു ഘട്ടത്തിൽ ഉൾപ്പെടുന്നുവെ ന്നർഥം. ഒൻപതും പത്തും സൂക്തങ്ങളിൽ പ്രതിപാദിക്കപ്പെട്ട സൃഷ്ടി മൊത്തമായി നാലു ഘട്ടങ്ങളായിട്ടാണ് നിർവഹിക്കപ്പെട്ടതെന്നാണ് പത്താമത്തെ സൂക്തത്തിന്റെ അവസാനത്തിൽ നാലു ഘട്ടങ്ങളിലായി എന്ന് പറഞ്ഞതിനർഥം. അപ്പോൾ ആകാശത്തെ സൃഷ്ടിച്ച രണ്ടു ഘട്ടങ്ങളും കൂടി കൂട്ടുമ്പോൾ ആകെ പ്രപഞ്ച സൃഷ്ടി നടന്നത് ആറു ഘട്ടങ്ങളായിട്ടാണെന്ന വസ്തുത സുതരാം വ്യക്തമാവുന്നു. യഥാർത്ഥത്തിൽ ഈ വചനങ്ങൾ, സൃഷ്ടി നടന്നത് ആറു ഘട്ടങ്ങ ളിലായിട്ടാണെന്ന് പറയുന്ന മറ്റു വചനങ്ങളുമായി വൈരുദ്ധ്യങ്ങ ളൊന്നും വെച്ചുപുലർത്തുന്നില്ല.
ആകാശഭൂമികൾ സൃഷ്ടിക്കപ്പെട്ടത് ആറു ദിവസങ്ങളിലായിട്ടാണെന്ന് പല സ്ഥലങ്ങളിലും പറയുന്ന ഖുർആനിൽ തന്നെ അല്ലാഹു ഒരു കാര്യം സൃഷ്ടിക്കാൻ തീരുമാനിച്ചാൽ ഉണ്ടാകൂ എന്ന് പറയുമ്പോഴേക്ക് അതുണ്ടാകുമെന്നും പ്രസ്താവിക്കുന്നു.ഇത് വൈരുദ്ധ്യമല്ലേ?
വൈരുദ്ധ്യം ആരോപിക്കപ്പെട്ട ഖുർആൻ സൂക്തങ്ങൾ കാണുക: തീർച്ചയായും നിങ്ങളുടെ രക്ഷിതാവ് ആകാശങ്ങളേയും ഭൂമിയേയും ആറ് ദശകളിലായി സൃഷ്ടിക്കുകയും, പിന്നീട് കാര്യങ്ങൾ നിയന്ത്രിച്ചുകൊണ്ട് സിംഹാസനസ്ഥനാവുകയും ചെയ്ത അല്ലാഹുവാ കുന്നു.(10:3) ആകാശങ്ങളുടേയും ഭൂമിയുടേയും നിർമ്മാതാവത്രെ അവൻ. അവൻ ഒരു കാര്യം തീരുമാനിച്ചാൽ ഉണ്ടാകൂ എന്ന് പറയുക മാത്രമേ വേണ്ടതുള്ളു. ഉടനെ അതുണ്ടാകുന്നു. (2:117) 38 39 ഖുർആനും വൈരുദ്ധ്യങ്ങളും ഖുർആനിന്റെ മൗലികതആകാശ ഭൂമികൾ ആറു ഘട്ടങ്ങളിലായിട്ടാണ് സൃഷ്ടിക്കപ്പെട്ട തെന്ന് പ്രസ്താവിക്കുന്ന ഖുർആൻ സൂക്തങ്ങൾ അവന്റെ സൃഷ്ടി വൈഭവം വ്യക്തമാക്കുന്ന സൂറത്തുൽ ബഖറയിലെ വചനവുമായി (2:117) യാതൊരു വിധത്തിലും വൈരുധ്യം പുലർത്തുന്നില്ല. ദൈവ പുത്രവാദമുന്നയിക്കുന്ന ക്രൈസ്തവരെ വിമർശിച്ചുകൊണ്ടാണ് സൂറ ത്തുൽബഖറയിൽ ഇക്കാര്യം പ്രസ്താവിക്കുന്നത്. അവർ പറയുന്നു, അല്ലാഹു സന്താനത്തെ സ്വീകരിച്ചിരിക്കുന്നുവെന്ന്. അവനത്രെ പരി ശുദ്ധൻ! അങ്ങനെയല്ല, ആകാശഭൂമികളിലുള്ളതെല്ലാം തന്നെ അവെ ന്റതാകുന്നു. എല്ലാവരും അവന് കീഴ്പ്പെട്ടിരിക്കുന്ന വ രാകുന്നു (2:116) എന്ന് പറഞ്ഞ ശേഷമാണ് സൂറത്തുൽ ബഖറയിലെ നടേ പറഞ്ഞ വചനമുള്ളത്. ആകാശ ഭൂമികളിലുള്ള ചെറുതും വലുതുമായ വസ്തു ക്കളെല്ലാം പടച്ചവന്റെ കൽപ്പന പ്രകാരം ഉണ്ടാവുകയെന്ന അവന്റെ വചനപ്രകാരം ഉണ്ടായതാണെന്നിരിക്കെ, ദൈവത്തിന്റെ വചന പ്രകാരം അത്ഭുതകരമായി ജനിച്ച യേശുക്രിസ്തു മാത്രം ദൈവപു ത്രനാണെന്നു പറയുന്നതിൽ യാതൊരു ന്യായവുമില്ലെന്ന വസ്തുത വ്യക്തമാക്കുകയാണ് ഈ സൂക്തങ്ങൾ ചെയ്യുന്നത്. സൂറത്തുൽ ബഖറയിലെ സൂക്തം (2:117), അല്ലാഹുവിന്റെ സൃഷ് ടി വൈഭവം വ്യക്തമാക്കുക മാത്രമാണ് ചെയ്യുന്നത്. യാതൊരു മുൻമാതൃകയുമില്ലാതെ സൃഷ്ടി നിർവഹിക്കുന്നവനാണ് അല്ലാഹു. അവന്റെ സൃഷ്ടി ഒന്നുമില്ലായ്മയിൽ നിന്നാണ്. ശൂന്യതയിൽ നിന്നു ള്ള സൃഷ്ടിപ്പ് അവന്നു മാത്രം കഴിയുന്ന കാര്യമാണ്. ഒരു വസ്തു ഉണ്ടാക്കണമെന്ന് അവൻ തീരുമാനിച്ചു കഴിഞ്ഞാൽ അവന്ന് ഉണ്ടാവു ക എന്ന് പറയേണ്ടതേയുള്ളൂ, ആ വസ്തു ഉണ്ടാവും. ഉണ്ടാവുക എന്ന ദൈവവചനത്തിൽ തന്നെ പ്രസ്തുത വസ്തു എത്രകാലം കൊണ്ടാണ് ഉണ്ടാവേണ്ടത് എന്നും എത്ര ഘട്ടങ്ങളായാണ് ഉണ്ടാവേ ണ്ടത് എന്നുമുള്ള ദൈവിക തീരുമാനങ്ങളും ഉൾക്കൊണ്ടിരിക്കും. പ്രസ്തുത തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ വസ്തു ഉണ്ടാകു ന്നു. ആകാശഭൂമികൾ ഉണ്ടായിരിക്കുന്നതും അല്ലാഹുവിന്റെ ഉണ്ടാവു കയെന്ന വചനപ്രകാരം തന്നെയാണ്. പ്രസ്തുത വചനത്തിൽ തന്നെ അത് ആറുഘട്ടങ്ങളായാണ് ഉണ്ടാവേണ്ടതെന്നും പ്രസ്തുത സൃഷ്ടി പ്രക്രിയക്ക് ആവശ്യമായ കാലയളവ് ഇത്രയാണെന്നും എങ്ങനെയാണ് അത് ഉണ്ടാകേണ്ടതെന്നുമുള്ള ദൈവിക തീരുമാ നങ്ങൾ കൂടി ഉൾക്കൊണ്ടിരിക്കും. അതനുസരിച്ചാണ് അവൻ നിശ്ചയിച്ച കാലയളവിനുള്ളിൽ ആറു ഘട്ടങ്ങളായി അവ സൃഷ്ടിക്ക പ്പെട്ടത്. ചുരുക്കത്തിൽ, ആറു ഘട്ടങ്ങളിലായാണ് ആല്ലാഹു ആകാശ ഭൂമികളെ സൃഷ്ടിച്ചത് എന്ന പരാമർശവും അവൻ ഒരു കാര്യം തീരുമാനിച്ചാൽ ഉണ്ടാവുക എന്ന വചനപ്രകാരം അതുണ്ടാവുന്ന താണെന്ന പ്രസ്താവനയും തമ്മിൽ യാതൊരുവിധ വൈരുധ്യങ്ങ ളുമില്ല. ഒന്ന് ആകാശ ഭൂമികളുടെ സൃഷ്ടിക്രമം വ്യക്തമാക്കുന്നു, മറ്റേതാകട്ടെ അല്ലാഹുവിന്റെ സൃഷ്ടി വൈഭവമാണ് വിശദീകരി ക്കുന്നത്.
ആകാശങ്ങളോ ഭൂമിയോ ഏതാണ് ആദ്യം സൃഷ്ടിക്കപ്പെട്ടത്?ആദ്യം ഭൂമിയാണെന്ന് 2:29ലും ആദ്യം ആകാശമാണെന്ന് 79:27-30ലും പറയുന്നു.ഇത് വൈരുധ്യമല്ലേ?
2:29 അവനാണ് നിങ്ങൾക്കുവേണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്ടി ച്ചു തന്നത്. പുറമെ ഏഴു ആകാശങ്ങളായി ക്രമീകരിച്ചുകൊണ്ട് ഉപരിലോ കത്തെ സംവിധാനിച്ചവനും അവൻ തന്നെയാണ്. അവൻ എല്ലാ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.?? 79:27-30 നിങ്ങളാണോ സൃഷ്ടിക്കപ്പെടാൻ കൂടുതൽ പ്രയാസമു ള്ളവർ അതല്ല ആകാശമാണോ? അതിനെ (ആകാശത്തെ) അവൻ നിർമ്മിച്ചിരിക്കുന്നു. അതിന്റെ വിതാനം അവൻ ഉയർത്തുകയും, അതിനെ അവൻ വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അതിലെ രാത്രിയെ അവൻ ഇരുട്ടാക്കുകയും, അതിലെ പകലിനെ അവൻ പ്രത്യക്ഷപ്പെടുത്തുകയും ചെയ്തിരിക്കുന്നു: അതിനു ശേഷം അവൻ ഭൂമിയെ വികസിപ്പിച്ചിരിക്കുന്നു? ഈ സൂക്തങ്ങളിലാണ് വൈരുധ്യം ആരോപിക്കപ്പെട്ടിരിക്കുന്നത്. സൂറത്തുൽ ബഖറയിലെ ഇരുപത്തിയൊമ്പതാം സൂക്തത്തിൽ പുറമെ യെന്ന് പരിഭാഷപ്പെടുത്തപ്പെട്ടിരിക്കുന്നത്. `ഥുമ്മ` യെന്ന അറബി അവ്യയമാണ്. പിന്നെയെന്നാണ് `ഥുമ്മ`ക്ക് സാധാരണയായി നൽകെ പ്പടാറുള്ള അർത്ഥം. പ്രസ്തുത അർത്ഥം ഈ സൂക്തത്തിൽ നൽകുേ മ്പാൾ ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചതിനു ശേഷമാണ് ആകാശം സൃഷ്ടിക്കപ്പെട്ടതെന്നാണ് ഖുർആനിൽ പറയുന്നതെന്ന് വരുത്താ നാവും. ഈ അടിസ്ഥാനത്തിലാണ് വിമർശകൻമാർ ഈ സൂക്തം സൂറത്തുന്നാസിആത്തിലെ ഉദ്ധരിക്കപ്പെട്ട വചനങ്ങളുമായി (79:27 40 41 ഖുർആനും വൈരുദ്ധ്യങ്ങളും ഖുർആനിന്റെ മൗലികത -30) വൈരുധ്യം പുലർത്തുന്നുവെന്ന് ആരോപിക്കുന്നത്. ഥുമ്മ യെന്ന അവ്യയം സംഭവങ്ങളുടെ കാലക്രമത്തെ സൂചിപ്പി ക്കുവാൻ മാത്രമല്ല അറബിയിൽ പ്രയോഗിക്കപ്പെടുന്നത്. വിവരണ ത്തിലെ ക്രമാനുഗതികത്വത്തെ സൂചിപ്പിക്കുവാനും ഥുമ്മയെന്ന് പ്രയോഗിക്കാറുണ്ട്. ഇത് പൊതുവെ എല്ലാ ഭാഷകളിലുമുള്ള പ്രയോ ഗ രീതിയാണ്. മലയാളത്തിൽ നാം ഇങ്ങനെ പറയാറുണ്ട്. നീ ഇന്ന് എങ്ങോട്ട് പോയതായിരുന്നുവെന്ന് എനിക്കറിയാം, പിന്നെ, നീ ഇന്ന ലെ എങ്ങോട്ടായിരുന്നു പോയതെന്നും എനിക്കറിയാം. ഈ പ്രയോ ഗത്തിൽ നിന്ന് ഇന്നലത്തെ യാത്ര ഇന്നത്തേതിന് ശേഷമാണുണ്ടായ തെന്ന് ആരും അർഥമാക്കാറില്ല. സംഭവക്രമത്തിനു പകരം വിവര ണക്രമം സൂചിപ്പിക്കുന്നതിന് വേണ്ടിയാണ് ഇവിടെ പിന്നെയെന്ന് പറഞ്ഞിട്ടുള്ളതെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്? ഇതേ പോ ലെതന്നെ വിവരണക്രമം സൂചിപ്പിക്കുന്നതിന് വേണ്ടിയാണ് 2:29 ൽ ഥുമ്മയെന്ന് പ്രയോഗിച്ചിരിക്കുന്നത്. അല്ലാതെ ഭൂമിയുണ്ടായതിന് ശേഷമാണ് ആകാശങ്ങൾ ഉണ്ടായതെന്ന് പ്രസ്തുത സൂക്തം അർഥമാ ക്കുന്നേയില്ല. മാത്രവുമല്ല, സൂറത്തുൽ ബഖറയിലെ സൂചിത വാക്യം അല്ലാഹുവിന്റെ സൃഷ്ടിക്രമം വിവരിക്കുകയല്ല, പ്രത്യുത അവന്റെ അനുഗ്രഹങ്ങളെ സംബന്ധിച്ച് മനുഷ്യരെ തെര്യപ്പെടുത്തു കയാണ് ചെയ്യുന്നത്. അതിനു നേരെ മുമ്പുള്ള വാക്യവുമായി അത് ചേർത്തു വായിച്ചാൽ ഇക്കാര്യം സുതരാം വ്യക്തമാവും. നിങ്ങൾക്കെങ്ങനെയാണ് അല്ലാഹുവിനെ നിഷേധിക്കുവാൻ കഴിയുക? നിങ്ങൾ നിർജീവവസ്തുക്കളായിരുന്ന അവസ്ഥയ്ക്കു ശേഷം അവൻ നിങ്ങൾക്ക് ജീവൻ നൽകി. പിന്നെ അവൻ നിങ്ങളെ മരിപ്പിക്കു കയും വീണ്ടും ജീവിപ്പിക്കുകയും ചെയ്യുന്നു. പിന്നീട് അവങ്കലേക്കു തന്നെ നിങ്ങൾ തിരിച്ചു വിളിക്കപ്പെടുകയും ചെയ്യും (2:78) എന്നു പറഞ്ഞ ശേഷമാണ്, അവനാണ് നിങ്ങൾക്ക് വേണ്ടി ഭൂമിയിലുള്ള തെല്ലാം സൃഷ്ടിച്ചുതന്നത് എന്നു പറഞ്ഞു കൊണ്ട് അടുത്ത സൂക്തം ആരംഭിക്കുന്നത്. മനുഷ്യനെ സംബന്ധിച്ചിടത്തോളം പ്രഥമ പ്രാധാ ന്യമുള്ളത് ഭൂമിയും അതിലെ അനുഗ്രഹങ്ങളുമാണ്. ദൈവനിഷേധി കളോട് ഒന്നാമതായി സ്വന്തത്തെകുറിച്ചും പിന്നീട് അവർ വസിക്കുന്ന ഭൂമിയെ കുറിച്ചും അതിനുശേഷം ആകാശ ക്രമീകരണത്തെ കുറിച്ചുമെ ല്ലാം ചിന്തിക്കുവാൻ വേണ്ടി ആവശ്യപ്പെടുകയാണ് ഈ സൂക്ത ങ്ങളിൽ ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത് ആകാശ ക്രമീകര ണങ്ങൾക്കു ശേഷമാണ് ഭൂമിയെ വികസിപ്പിച്ചെടുത്തതെന്ന സൂറത്തു നാസിആത്തിലെ വചനവുമായി (79:30) യാതൊരുവിധ വൈരുധ്യവും പുലർത്തുന്നില്ലെന്നതാണ് വാസ്തവം.
ആകാശഭൂമികൾ ഒന്നായിരുന്നുവെന്നും പിന്നീട് അവ വേർപെടുത്തപ്പെട്ടതാണെന്നുമുള്ള 21:30 ലെ പരാമർശത്തിന് വിരുദ്ധമായി അവ രണ്ടും വേർപ്പെട്ടവയായിരുന്നുവെന്നും പിന്നീട് ഒന്നിച്ച് വരികയാണ് ചെയ്തതെന്നുമാണ് 41:11 ൽ പറയുന്നത്. ഇതെങ്ങനെ വിശദീകരിക്കാനാവും ?
ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേർന്നതായിരുന്നുവെന്നും, എന്നിട്ട് നാം അവയെ വേർപെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധി കൾ കണ്ടില്ലേ? വെള്ളത്തിൽ നിന്ന് എല്ലാ ജൈവ വസ്തുക്കളെയും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവർ വിശ്വസിക്കുന്നില്ലോ? അതിനു പുറമെ അവൻ ആകാശത്തിന്റെ നേർക്ക് തിരിഞ്ഞു. അത് ഒരുപുകയായിരുന്നു. എന്നിട്ട് അതിനോടും ഭൂമിയോടും അവൻ പറഞ്ഞു. നിങ്ങൾ രണ്ടും അനുസരണ പൂർവമോ നിർബന്ധിതമായോ വരിക. അവ രണ്ടും പറഞ്ഞു: ഞങ്ങളിതാ അനുസരണമുള്ള വരായി വന്നിരിക്കുന്നു. വൈരുധ്യമാരോപിക്കപ്പെട്ട സൂക്തങ്ങളാണിവ. സത്യത്തിൽ പ്രപ ഞ്ചോൽപത്തിയുടെ രണ്ടു ഘട്ടങ്ങളാണ് ഈ സൂക്തങ്ങളിൽ വിശ ദീകരിക്കപ്പെട്ടിരിക്കുന്നത്. ആധുനിക ശാസ്ത്രത്തിന്റെ നിഗമനങ്ങൾ ഖുർആനിൽ സൂചിപ്പിക്കപ്പെട്ട രണ്ടു ഘട്ടങ്ങളും കൃത്യമായി സംഭ വിച്ചതു തന്നെയാണെന്നാണ് മനസ്സിലാക്കി തന്നിരിക്കുന്നത്. ഏകദേശം രണ്ടായിരം കോടി കൊല്ലങ്ങൾക്കു മുമ്പ് പ്രപഞ്ചം ആദിമ ഭ്രൂണാവസ്ഥയിലായിരുന്നുവെന്നും ഒരു ഉഗ്രസ്ഫോടനത്തോടെയാണ് പ്രപഞ്ചം നിലവിൽവന്നതെന്നുമാണ് ഇന്ന് ഏറ്റവുമധികം അംഗീകരിക്കപ്പെട്ടിട്ടുള്ള മഹാവിസ്ഫോടന സിദ്ധാന്തം പറയുന്നത്. ഈ സിദ്ധാന്തം അംഗീകരിച്ചാലും ഇല്ലെങ്കിലും പ്രാപഞ്ചിക വസ്തു ക്കളെല്ലാം ഒന്നിച്ച് ഒരൊറ്റ ആദിപദാർഥത്തിന്റെ ഭാഗമായിരുന്നുവെന്ന വസ്തുത ഇന്ന് ശാസ്ത്ര ലോകത്ത് ഏതാണ്ട് തർക്കമറ്റ സംഗതിയാണ്. ഈ ആദിപദാർഥത്തിൽ നിന്ന് വേർപ്പെട്ടാണ് ആകാശ ഗോള ങ്ങളും ഭൂമിയുമെല്ലാം ഉണ്ടായത്. പ്രപഞ്ചോൽപത്തിയുടെ ആദ്യ നിമിഷത്തിൽ സംഭവിച്ചതാണ് ഈ വേർപെടൽ. ശക്തമായ ഒരു 42 43 ഖുർആനും വൈരുദ്ധ്യങ്ങളും ഖുർആനിന്റെ മൗലികതപെ ാട്ടിത്തെറിയിലൂടെ നടന്ന ഈ വേർപെടലിനാണ് സാങ്കേതികമായി മഹാവിസ്ഫോടനം എന്ന് പറയുന്നത്. സൂറത്തുൽ അമ്പിയാ ഇലെ സൂചിത സൂക്തത്തിൽ(21:30) പരാമർശിക്കപ്പെട്ടിരിക്കുന്നത് ഈ വേർപ്പെടുത്തലാണ്. ആകാശവും ഭൂമിയും ഒട്ടിച്ചേർന്ന് ഒരു ആദിമ പിണ്ഡാവസ്ഥയിലായിരുന്നുവെന്നും പിന്നീട് അല്ലാഹു അവയെവേ ർപെടുത്തിയെന്നുമുള്ള ഖുർആനിക പരാമർശങ്ങൾ പ്രപ ഞ്ചോൽപത്തിയുടെ ആദ്യ ഘട്ടത്തെയാണ് കുറിക്കുന്നതെന്നർഥം. എന്നാൽ, മഹാ വിസ്ഫോടനത്തോടെ പ്രാപഞ്ചിക വസ്തുക്ക ളെല്ലാം ഇന്നു നിലനിൽക്കുന്ന രീതിയിൽ ആയിക്കഴിയുകയല്ല ചെയ്തത്. അതിന് വീണ്ടും പരിണാമദശകൾ കഴിയേണ്ടതായി ഉണ്ടായി രുന്നു. ആകാശ വസ്തുക്കളുടെ രൂപീകരണത്തിൽ പ്രധാനം നക്ഷത്രരൂപീകരണത്തിനാണല്ലോ. ഒരു നക്ഷത്രം ഉണ്ടാകുന്നത് എങ്ങനെയെന്ന് ഏകദേശം കൃത്യമായിത്തന്നെ ഇന്ന് നമുക്ക് പറയാൻ കഴിയും. ഉപരിലോകത്തുള്ള ധൂളി വാതക പടലങ്ങളായ നെബുലകളിൽ നിന്നാണ് നക്ഷത്രങ്ങൾ പിറവിയെടുക്കുന്നത്. നെബുലകളിലെ പൊടിപടലങ്ങൾക്കകത്ത് പെട്ടെന്നുണ്ടാകുന്ന ആഘാതത്തിന്റെ ഫലമായി അവ ഘനീഭവിച്ച് സാന്ദ്രമാവുകയും നക്ഷത്ര ഭ്രൂണമായിത്തീരുകയും ചെയ്യുന്നു. ഈഭ്രൂണം ചുറ്റുമുള്ള വാതക പടലത്തിൽനിന്ന് കണികകളെ ആകർഷിച്ചുകൊണ്ട് വലുപ്പം വർധിപ്പിച്ച് പ്രാഗ് നക്ഷത്രമായിത്തീരുന്നു. ഈ പ്രാഗ് നക്ഷത്രം സ്വന്തം ഗുരുത്വാകർഷണം മൂലം ചുരുങ്ങികൊണ്ടാണ് നക്ഷത്രങ്ങ ളുണ്ടാകുന്നത്. 1100 പ്രകാശവർഷങ്ങൾ അകലെയുള്ള എം ജി സി 1333 എന്ന നെബുലയിലെ നക്ഷത്രാന്തരീയ പുകപടലങ്ങളിൽ നിന്ന് ഒരു പ്രാഗ് നക്ഷത്രം പിറവിയെടുക്കുന്നത് ഹാവായിലെ മാക്സ്വെൽ ദൂരദർശിനിയിലൂടെ കാണാൻ ശാസ്ത്രജ്ഞൻമാർക്ക് കഴിഞ്ഞ തോടെ നക്ഷത്ര രൂപീകരണത്തെ കുറിച്ച ഈ സിദ്ധാന്തം ഏതാണ്ട് സർവ്വാംഗീകൃതമായിട്ടുണ്ട്. പ്രപഞ്ചോൽപത്തിയുടെ രണ്ടാം ഘട്ട ത്തിലുള്ള നക്ഷത്രങ്ങളുടെ സൃഷ്ടിയെ കുറിച്ചായിരിക്കാം സൂറത്തു ഫുസ്സിലത്തിലുള്ള 11-ാം വചനത്തിൽ പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്. പുകപടലങ്ങളിൽ നിന്നുള്ള ആകാശഗോളങ്ങളുടെ സൃഷ്ടിയാ ണല്ലോ ഈ വചനത്തിലെ പ്രതിപാദ്യവിഷയം. ഇത് മഹാവിസ്ഫോ ടനത്തിനു ശേഷം സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ശാസ്ത്രം പറയു ന്ന നെബുലകളിൽ നിന്നുള്ള നക്ഷത്ര രൂപികരണത്തെ കുറിച്ചു തന്നെയാകാനാണ് സാധ്യത. ഖുർആനിൽ രണ്ടു സ്ഥലങ്ങളിൽ പറയുന്ന പ്രപഞ്ചസൃഷ്ടിയുടെ ക്രമം രണ്ടും ശരിയാണെന്ന വസ്തുതയാണ് നമുക്ക് ഇവിടെ ബോധ്യമാകുന്നത്. പ്രത്യക്ഷത്തിൽ വൈരുധ്യമുള്ളതെന്ന് തോന്നു ന്ന ഖുർആനിക പരാമർശങ്ങൾ പോലും പരസ്പരപൂരകങ്ങളും വസ്തുതകൾ മാത്രം വിവരിക്കുന്നവയുമാണെന്ന വസ്തുതയാണ് ആധുനിക ശാസ്ത്രം നമ്മെ പഠിപ്പിക്കുന്നതെന്ന കാര്യം എന്തുമാ്ര തം വലിയ അത്ഭുതമാണ്!. ഖുർആനിന്റെ അമാനുഷികതയും ദൈവികതയും വ്യക്തമാക്കുന്നവയാണ് ഈ വചനങ്ങളെന്നുള്ള താണ് വാസ്തവം.
മനുഷ്യൻ എന്തിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്? രക്തക്കട്ടയിൽ നിന്നാണെന്നും (96:2) വെള്ളത്തിൽ നിന്നാണെന്നും (21:30,24:45,25:54) ശബ്ദമുണ്ടാക്കുന്ന കളിമണ്ണിൽ നിന്നാണെന്നും(15:26)മണ്ണിൽ നിന്നാണെന്നും (3:59,30:20,35:11) ഭൂമിയിൽ നിന്നാണെന്നും(11:61) ശുക്ളത്തിൽ നിന്നാണെന്നു (16:4,75:37ാമെല്ലാം ഖുർആനിൽ പറയുന്നുണ്ടല്ലോ. ഇത് വ്യക്തമായ വൈരുധ്യമല്ലേ?
മനുഷ്യന്റെ സൃഷ്ടിയെകുറിച്ച് പ്രതിപാദിക്കുമ്പോൾ ഖുർആൻ നടത്തുന്ന പ്രസ്താവനകളിൽ വൈവിധ്യം കാണപ്പെടുന്നുവെന്നത് ഒരു നേരാണ്.ഈ വൈവിധ്യങ്ങൾ പക്ഷേ വൈരുധ്യങ്ങളല്ല. മനുഷ്യസൃ ഷ്ടിയെപ്പറ്റി ഖുർആനിൽ പരാമർശിക്കപ്പെട്ട എല്ലാം ശരിയാണെ ന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഖുർആനിൽ മനുഷ്യ സൃഷ്ടിയെ കുറിച്ച് പറയുന്ന സൂക്തങ്ങൾ രണ്ടു തരത്തിലുള്ളവയാണ്. മനുഷ്യന്റെ ആദിമ സൃഷ്ടിയെ കുറിച്ച് പ്രതിപാദിക്കുന്നവയാണ് ഒന്ന്. രണ്ടാമത്തെതാകട്ടെ, സ്ത്രീപുരുഷ സംഗമത്തിലൂടെയുള്ള പ്രത്യുൽപാദനത്തെ സൂചിപ്പിക്കുന്നവയാണ്. രണ്ടും കൂട്ടിക്കലർത്തി കൊണ്ടാണ് പലപ്പോഴും വൈരുധ്യങ്ങൾ ആരോപിക്കപ്പെടുന്നത്. ഇവയെ രണ്ടായി കണ്ടുകൊണ്ട് തന്നെ പഠന ത്തിന് വിധേയമാക്കിയാൽ ഇവയിൽ യാതൊരു വിധ വൈരുധ്യങ്ങ ളുമില്ലെന്ന് മാത്രമല്ല, ഇവയെല്ലാം കൃത്യവും ശാസ്ത്രീയവുമാണെന്ന് വ്യക്തമാവും. ആദിമ മനുഷ്യന്റെ സൃഷ്ടിയെ കുറിച്ച് പ്രതിപാദിക്കുന്ന സൂക്ത ങ്ങൾ താഴെ: 44 45 ഖുർആനും വൈരുദ്ധ്യങ്ങളും ഖുർആനിന്റെ മൗലികതക റുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ (മുട്ടിയാൽ) മുഴക്ക മുണ്ടാകുന്ന കളിമൺ രൂപത്തിൽ നിന്ന് നാം മനുഷ്യരെ സൃഷ്ടിച്ചിരി ക്കുന്നു-(15:26) അവനെ(ആദമിനെ) മണ്ണിൽ നിന്നും അവൻ സൃഷ്ടിച്ചു. പിന്നീട് അതിനോട് ഉണ്ടാകൂ എന്ന് പറഞ്ഞപ്പോൾ അവൻ (ആദം) അതാ ഉണ്ടാകുന്നു -(3:59) നിങ്ങളെ അവൻ മണ്ണിൽ നിന്ന് സൃഷ്ടിച്ചു-(30:20) അല്ലാഹു നിങ്ങളെ മണ്ണിൽ നിന്നും പിന്നീട് ബീജകണത്തിൽ നിന്നും സൃഷ്ടിച്ചു-(35:11) അവനത്രേ കളി മണ്ണിൽ നിന്നും നിങ്ങളെ സൃഷ്ടിച്ചത്-(6:2) എല്ലാ ജന്തുക്കളെയും അവൻ വെള്ളത്തിൽ നിന്ന് സൃഷ്ടിച്ചിരി ക്കുന്നു-(24:45) അവൻ തന്നെയാണ് വെള്ളത്തിൽനിന്ന് മനുഷ്യനെ സൃഷ്ടിക്കു കയും, അവനെ രക്തബന്ധമുള്ളവനും വിവാഹബന്ധമുള്ളവനും ആക്കുകയും ചെയ്തിരിക്കുന്നത്. (25:54) ആദി മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത് മണ്ണിൽ നിന്നാണെന്നാണ് ഈ സൂക്തങ്ങളിൽ നിന്ന് നാം ഒന്നാമതായി മനസ്സിലാക്കേണ്ടത്. മണ്ണിൽ നിന്ന് എന്നപ്രയോഗം പൊതുവായ ഒരു പരാമർശമാണ്. തുറാബ് എന്നാണ് മണ്ണിന് അറബിയിൽ പറയുക. ഏതു തരം മണ്ണിനും പറയാവുന്ന ഒരു പൊതു നാമമാണിത്. ഏതുതരം മണ്ണിൽ നിന്നാണ് മനുഷ്യ സൃഷ്ടി നടന്നത് എന്ന ചോദ്യത്തിന് കളിമണ്ണി ൽ (ഹമഅ്,ത്വീൻ) നിന്ന് എന്ന ഉത്തരമാണ് ഖുർആൻ നൽകുന്നത്. ഏതുതരം കളിമണ്ണ് എന്ന ചോദ്യത്തിനാണ് ഖുർആൻ സ്വൽസ്വാൽ എന്നും മസ്നൂൻ എന്നും ഉത്തരം പറയുന്നത്. കളിമണ്ണിന്റെ രണ്ട് സ്വഭാവങ്ങളാണ് ഈ നാമങ്ങളിൽ പ്രകടമാവുന്നത്. മുട്ടിയാൽ ശബ്ദി ക്കുന്ന മണ്ണ് എന്നും പശിമയുള്ള കുഴഞ്ഞ മണ്ണ് എന്നുമാണ് യഥാ ക്രമം ഈ പദങ്ങളുടെ അർത്ഥം. അഥവാ, ആദിമനുഷ്യൻ സൃഷ്ടിക്ക പ്പെട്ടത് മണ്ണിൽനിന്നാണ് എന്ന പൊതു പ്രസ്താവനയുടെ വിശദീ കരണങ്ങളാണ് നാം മറ്റു സൂക്തങ്ങളിൽ കാണുന്നത്. മനുഷ്യൻ ജലത്തിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടത് എന്ന് പറയു ന്ന ഖുർആൻ സൂക്തം(25:54) മണ്ണിൽ നിന്നാണ് സൃഷ്ടിക്കപ്പെ ട്ടത് എന്നു വ്യക്തമാക്കുന്ന സൂക്തങ്ങളുമായി വൈരുധ്യം പുലർത്തു ന്നില്ലേയെന്ന് ചോദിക്കാവുന്നതാണ്. ഇല്ലയെന്നു തന്നെയാണ് ഉത്തരം. മനുഷ്യനെ മണ്ണിൽനിന്നു മാത്രമായി സൃഷ്ടിച്ചിരിക്കുന്നുവെേ ന്നാ ജലത്തിൽനിന്നു മാത്രമായി പടക്കപ്പെട്ടിരിക്കുന്നുവെന്നോ ഖുർആനിലൊരിടത്തും പരാമർശമില്ല. അതുകൊണ്ട് തന്നെ ഈ വചനങ്ങൾ തമ്മിൽ വൈരുധ്യമുണ്ടെന്ന് പറയാനാവില്ല. മനുഷ്യനെ വെള്ളത്തിൽ നിന്നും മണ്ണിൽ നിന്നുമായി വെള്ളത്തിന്റെയും മണ്ണിെ ന്റയും മിശ്രിതത്തിൽനിന്ന് സൃഷ്ടിക്കപ്പെട്ടുവെന്ന് മാത്രമെ ഈ വചനങ്ങളുടെ അടിസ്ഥാനത്തിൽ പറയാനാകൂ. വെള്ളം ചേർത്ത് മണ്ണ് കുഴച്ച് കളിമൺ രൂപമുണ്ടാക്കുക എന്നത് സ്വാഭാവികമായ കാര്യമാണല്ലോ. ഇപ്രകാരമായിരിക്കും അല്ലാഹു ആദിമനുഷ്യന്റെ രൂപം നിർമിച്ചത്. ആദി മനുഷ്യന്റെ രുപം കളിമണ്ണിൽനിന്ന് രൂപപ്പെ ടുത്തിയ ശേഷം അല്ലാഹുവിന്റെ ആത്മാവിൽ നിന്ന് ഊതിയപ്പോഴാണ് മനുഷ്യനുണ്ടായതെന്നത്രെ ഖുർആനിൽ പറയുന്നത്.(15:28,29). ആദ്യത്തെ മനുഷ്യന്റെ മാത്രമല്ല എല്ലാ മനുഷ്യരുടെ ഘടനയിലും വെള്ളം ഒരു നിർണ്ണായക ഘടകം തന്നെയാണ്. അതുപോലെ തന്നെ മണ്ണിലെ മൂലകങ്ങളും. എല്ലാ ജൈവ വസ്തുക്കളും ജലത്തിൽ നിന്നാണ് സൃഷ്ടിക്ക പ്പെട്ടത് എന്ന ഖുർആനിക പരാമർശ(24:45,21:30)ത്തിന്റെ വരുതിയിൽ വരുന്നവനാണ് മനുഷ്യനുമെന്ന വസ്തുത വ്യക്തമാക്കുക കൂടിയാണ് സൂറത്തുൽ ഫുർഖാനിലെ വചനം(25:54) ചെയ്യുന്നത്. സത്യ ത്തിൽ ജൈവ വസ്തുവിന്റെ അടിസ്ഥാന ഘടകം ജലമാണ്. കോശ ത്തിന്റെ ചൈതന്യം നിലനിൽക്കുന്നതു തന്നെ ജലത്തിന്റെ സാന്നി ധ്യത്തെ ആശ്രയിച്ചാണ്. ഏതൊരു ജൈവ ശരീരത്തെയും വിഘട നത്തിന് വിധേയമാക്കിയാൽ പ്രധാനമായും ലഭിക്കുക ജലമായിരി ക്കും. മനുഷ്യശരീരമെടുക്കുക അതിന്റെ മൂന്നിൽ രണ്ടു ഭാഗവും ജലമാണ്. അസ്ഥികളിൽ പോലും 22 ശതമാനത്തോളം ജലം അട ങ്ങിയിട്ടുണ്ട്. മനുഷ്യൻ ജലത്തിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് എന്ന ഖുർആനിക പരാമർശം തികച്ചും വാസ്തവമാകുന്നു. മനുഷ്യ ശരീരത്തിൽ മണ്ണിലുള്ള ധാതുലവണങ്ങളും ജലവുമാണ് അട ങ്ങിയിരിക്കുന്നത്. മനുഷ്യൻ കളിമണ്ണിൽ നിന്നും ജലത്തിൽ നിന്നുമാണ് സൃഷ്ടിക്കപ്പെട്ടതെന്ന ഖുർആൻ സൂക്തങ്ങൾ മനുഷ്യ സൃഷ്ടി വിശദീകരിക്കുമ്പോൾ വന്ന വൈരുധ്യങ്ങളല്ല, പ്രത്യുത, സൃഷ്ടിക്കു 46 47 ഖുർആനും വൈരുദ്ധ്യങ്ങളും ഖുർആനിന്റെ മൗലികതവേ ണ്ടി അല്ലാഹു ഉപയോഗിച്ച വസ്തുക്കളുടെ വൈവിധ്യമാണ് വ്യക്തമാക്കുന്നത്. സ്ത്രീപുരുഷ സംഗമത്തിലൂടെയുള്ള മനുഷ്യസൃഷ്ടിയെ കുറി ച്ച് പ്രതിപാദിക്കുന്ന ഖുർആൻ സൂക്തങ്ങൾ തമ്മിലും വൈരുധ്യങ്ങ ളൊന്നും വെച്ചു പുലർത്തുന്നതായി കാണുവാൻ സാധിക്കുന്നില്ല. ഏതാനും സൂക്തങ്ങൾ കാണുക: അവൻ സ്രവിക്കപ്പെടുന്ന ശുക്ളത്തിൽ നിന്നുള്ള ഒരു കണമായിരു ന്നില്ലേ? (75:37) മനുഷ്യനെ അവൻ ഒരു ബീജകണത്തിൽനിന്ന് സൃഷ്ടിച്ചു.(16:4) കൂടിച്ചേർന്നുണ്ടായ ഒരു ബീജത്തിൽനിന്ന് നാം മനുഷ്യനെ സൃഷ്ടിച്ചു. (76:2) മനുഷ്യനെ അവൻ ഭ്രൂണത്തിൽ നിന്ന് സൃഷ്ടിച്ചിരിക്കുന്നു.(96:2) ഈ വാക്യങ്ങളെല്ലാം തന്നെ ലൈംഗിക പ്രത്യൽപാദനത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളെ ക്കുറിക്കുന്നവയാണ്. സൂറത്തുൽ ഖിയാമയി ൽ (75:37) പറഞ്ഞിരിക്കുന്ന ശുക്ളത്തിൽ നിന്നുള്ള കണം (നുത്വ് ഫത്തൻ മിൻ മനിയ്യ്) ബീജ സങ്കലനം നടക്കാത്ത പുംബീജത്തെ ഉദ്ദേശിച്ചുകൊണ്ടുള്ള പ്രയോഗമാണ്. സൂറത്തു ന്നഹ്ലിൽ (16:4) പ്ര തിപാദിക്കപ്പെട്ട ബീജ കണം (നുത്വ്ഫ) എന്ന പദ പ്രയോഗത്തിന്റെ വിവക്ഷയും അതുതന്നെ. ബീജ സങ്കലനം കഴിഞ്ഞ ശേഷമുള്ള അവ സ്ഥയെകുറിക്കുന്നതാണ് സൂറത്തുൽ ഇൻസാനിലെ(76:2)കൂടി ച്ചേർന്നുണ്ടായ ബീജം (നുത്വ്ഫത്തിൻ അംശാജിൻ) എന്ന പ്രയോഗം. സൂറത്തുൽ അലഖിൽ ഭ്രൂണമെന്ന് (അലഖ്) പറഞ്ഞിരിക്കുന്നത് ബീജ സങ്കലനത്തിന് ശേഷമുള്ള സിക്താണ്ഡത്തെ കുറിക്കുന്നതി നാണ്. അലഖ് എന്ന അറബി പദത്തിനർത്ഥം പറ്റിപിടിക്കുന്നത് എന്നാണ്. ജന്തുശരീരത്തിൽഅള്ളിപിടിക്കുന്നതിനാൽ, അട്ട എന്ന ജീവിക്ക് `അലഖ്` എന്നുപറയാറുണ്ട്. ബീജസങ്കലനത്തിനു ശേഷമു ണ്ടാകുന്ന സിക്താണ്ഡം ഗർഭാശയഭിത്തിയിൽ അള്ളിപിടിച്ചാണ് വളരാനാരംഭിക്കുന്നത്. ഈ അവസ്ഥയിലുള്ള ഭ്രൂണത്തിന്റെ രൂപം അട്ടയുടേതിന് സമാനവുമാണ്. (അലഖ് എന്ന പദത്തിനാണ് മുൻകാലെ ത്ത ഖുർആൻ വ്യാഖ്യാതാക്കൾ അവരുടെ കാലഘട്ടത്തിലെ ധാരണ പ്രകാരം രക്തക്കട്ടയെന്ന് അർത്ഥം പറഞ്ഞിരിക്കുന്നത്). ഭ്രൂ ണവളർച്ചയുടെ വ്യത്യസ്ത ഘട്ടങ്ങൾ പ്രതിപാദിക്കുന്ന ഖുർആൻ സൂക്തങ്ങളെല്ലാം കൃത്യവും സൂക്ഷ്മവുമായ വിവരങ്ങളാണ് നൽകു ന്നത് എന്ന വസ്തുതയാണ് നമുക്ക് ഇവിടെ കാണാൻ കഴിയുന്നത്. മനുഷ്യന്റെ ആദി സൃഷ്ടിയും ബീജസങ്കലനവും ഭ്രൂണവളർച്ചയുടെ വ്യത്യസ്ത ഘട്ടങ്ങളും പ്രതിപാദിക്കുന്ന സൂറത്തുൽ മുഅ്മിനൂനിലെ സൂക്തങ്ങളിൽ (23:12-14) ഇക്കാര്യം കുറേകൂടി വ്യക്തമായി കാണാ നാവും: തീർച്ചയായും മനുഷ്യനെ കളിമണ്ണിന്റെ സത്തയിൽ നിന്ന് നാം സൃഷ്ടിച്ചിരിക്കുന്നു. പിന്നീട് ഒരു ബീജ(നുത്വ്ഫാമായി കൊണ്ട് അവനെ നാം ഭദ്രമായ ഒരുസ്ഥാനത്ത് വെച്ചു. പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി (അലഖ) രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസ പിണ്ഡമായി (മുൾഗഃ) രൂപപ്പെടുത്തി. തുടർന്ന് നാം ആ മാംസപിണ്ഡത്തെ അസ്ഥികൂട(ഇളാംാമായി രൂപ പ്പെടുത്തി. എന്നിട്ട് നാം അസ്ഥികൂടത്തെ മാംസം (ലഹ്മ്) കൊണ്ട് പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളർത്തിയെ ടുത്തു. അപ്പോൾ ഏറ്റവും നല്ല സൃഷ്ടികർത്താവായ അല്ലാഹു അനുഗ്രഹപൂർണനായിരിക്കുന്നു.?? വിഷയാവതരണത്തിൽ ഖുർആൻ സ്വീകരിച്ചിരിക്കുന്ന വൈവി ധ്യത്തിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് മനുഷ്യ സൃഷ്ടിയെ കുറിച്ച് ഖുർആൻ നടത്തുന്ന പരാമർശങ്ങൾ. ശുക്ളകണത്തിൽ നിന്നാണ് മനുഷ്യ സൃഷ്ടി നടന്നത് എന്ന പരാമർശവും കൂടിച്ചേർ ന്നുണ്ടായ ഭ്രൂണമാണ് മനുഷ്യ ശിശുവായി മാറുന്നത് എന്ന പ്രസ്താവന യും ഒരേ പോലെ ശരിയാണ്. നുത്വ്ഫ, അലഖ, മുൾഗ, ഇളാം തുടങ്ങി ബീജസങ്കലനത്തെയും ഭ്രൂണ വളർച്ചയുടെ വിവിധ ഘട്ടങ്ങ ളെയും കുറിക്കാൻ വേണ്ടി ഖുർആൻ ഉപയോഗിച്ച പദപ്രയോഗങ്ങ ളെല്ലാം ശരിയാണെന്ന് ഭ്രൂണശാസ്ത്രപഠനങ്ങൾ വ്യക്തമാക്കുന്നു. ഇതേ പോലെ തന്നെയാണ് മനുഷ്യരുടെ ആദിമ സൃഷ്ടി നടന്നത് മണ്ണിൽ നിന്നാണെന്നും ഭൂമിയിൽ നിന്നാണെന്നും കളിമണ്ണിൽ നിന്നാ ണെന്നും വെള്ളത്തിൽ നിന്നാണെന്നുമെല്ലാം ഉള്ള പരാമർശങ്ങൾ. ഇവയെല്ലാം ശരിയാണ്. ഇവയിൽ യാതൊരു വൈരുധ്യവുമില്ല. ഒരേ കാര്യത്തിന്റെ വ്യത്യസ്ത മാനങ്ങൾ പ്രതിപാദിക്കുകയെന്ന വൈവി ധ്യത്തിന്റെ രീതി സ്വീകരിച്ചുകൊണ്ട് മനുഷ്യന് അസ്തിത്വ ബോധം പ്രദാനം ചെയ്യുകയാണ് ഈ സൂക്തങ്ങളെല്ലാം ചെയ്യുന്നത്. 48 49 ഖുർആനും വൈരുദ്ധ്യങ്ങളും ഖുർആനിന്റെ മൗലികതസന
No comments:
Post a Comment