അല്ലാഹു സിംഹാസനസ്ഥനാണെന്ന് 57:4ലും പ്രസ്തുത സിംഹാം ജലത്തിനുമുകളിലാണെന്ന് 11:7ലും പറയുന്നതിന് വിരുദ്ധമായി 50:16ൽ അവൻ നിങ്ങളുടെ ജീവനാഡിയേക്കാൾ അടുത്താണെന്ന് പറയുന്നുണ്ടല്ലോ. ഇത് വൈരുധ്യമല്ലേ ?
പ്രപഞ്ചത്തിലെ ചെറുതും വലുതുമായ സകല പ്രതിഭാസങ്ങളുടെയും സ്രഷ്ടാവാണ് അല്ലാഹു. പദാർത്ഥപ്രപഞ്ചത്തിന്റെ സ്രഷ്ടാവായ അവൻ പ്രപഞ്ചാതീതനാണ് പദാർഥാതീതനാണ്. പദാർത്ഥ ലോകത്തെ കുറിച്ച് മാത്രമെ മനുഷ്യന് പരീക്ഷണ നിരീക്ഷണങ്ങ ളിലൂടെ മനസ്സിലാകൂ. സ്ഥലകാലസാതത്യത്തിന് അതീതമായ യാതൊന്നിനെക്കുറിച്ചും മനസ്സിലാക്കുവാനുള്ള കഴിവ് മനുഷ്യമസ്തിഷ്ക ത്തിന് നൽകപ്പെട്ടിട്ടില്ല. ഈ പരിമിതി മനസ്സിലാക്കിക്കൊണ്ടു വേണം അല്ലാഹുവിനെയും അവന്റെ ഉണ്മയെയുമെല്ലാം കുറിച്ച് ഖുർ ആൻ പറഞ്ഞകാര്യങ്ങൾ നാം വിലയിരുത്താൻ. ദൈവികോണ്മയെ ക്കുറിച്ച് അറിയുവാൻ മനുഷ്യന്റെ പക്കൽ മാർഗ്ഗങ്ങളൊന്നുമില്ല, ദൈവി ക വെളിപാടുകളല്ലാതെ. അല്ലാഹു തന്നെ സ്വയം വെളിപ്പെടുത്തിയ കാര്യങ്ങൾ മാത്രമേ അവന്റെ അസ്തിത്വത്തെകുറിച്ച് നമുക്കറിയൂ. ദൈവിക വെളിപാടുകളുടെ മാത്രം സമാഹാരമായി ഇന്ന് നിലനിൽ ക്കുന്ന ഒരു ഗ്രന്ഥം മാത്രമേയുള്ളൂ, ഖുർആൻ. മനുഷ്യരുടെ കൈകട ത്തലുകളിൽ നിന്ന് അല്ലാഹുവിനാൽ തന്നെ സംരക്ഷിക്കപ്പെടുന്ന ഗ്രന്ഥം. ദൈവികാസ്തിത്വത്തെകുറിച്ച് ഖുർആൻ നൽകുന്ന അറിവ് അപ്പടി സ്വീകരിക്കുകയല്ലാതെ അവ വിശദീകരിക്കുകയോ വ്യഖ്യാ നിക്കുകയോ ചെയ്യാൻ മനുഷ്യർ അശക്തരാണ്. മനുഷ്യവിജ്ഞാന ത്തിന്റെ വരുതിയിൽ വരാത്ത കാര്യത്തെ അവർ എങ്ങിനെ വ്യാഖ്യാ നിക്കാനാണ് ? ദൈവിക സിംഹാസനത്തെ കുറിച്ച് ഖുർആൻ പറയുന്ന ഏതാനും സൂക്തങ്ങൾ കാണുക: ആകാശങ്ങളും ഭൂമിയും ആറ് ദിവസങ്ങളിലായി സൃഷ്ടിച്ചവ നാണ് അവൻ. പിന്നീട് അവൻ സിംഹാസനസ്ഥനായി. (57:4) പരമകാരുണികൻ സിംഹാസനസ്ഥനായിരിക്കുന്നു. (20:5) അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവൻ ഉൾകൊ ള്ളുന്നതാണ്. (2:255) ആറു ദിവസങ്ങളിലായി ആകാശഭൂമികളെ സൃഷ്ടിച്ചവൻ അവ നത്രെ. അവന്റെ സിംഹാസനം ജലത്തിൻ മേലായിരുന്നു.(11:6) ഈ സൂക്തങ്ങളിൽ പ്രതിപാദിക്കപ്പെട്ട സിംഹാസനം കൊണ്ടു ള്ള വിവക്ഷയെന്താണെന്നോ അത് ജലത്തിലായിരുന്നു എന്ന് പറ ഞ്ഞതിന്റെ അർഥമെന്താണെന്നോ നമുക്കറിയില്ല. സ്ഥലകാല നൈര ന്തര്യത്തിന്നതീതനായ സ്രഷ്ടാവിനെപ്പറ്റി അറിയാൻ വെളിപാട ല്ലാത്ത മറ്റു മാർഗ്ഗങ്ങളൊന്നുമില്ലെങ്കിൽ അവന്റെ സിംഹാസനത്തെ കുറിച്ച് അറിയുവാനും പ്രസ്തുത മാർഗം മാത്രമെ സ്വീകരിക്കാൻ നിർവ്വാഹമുള്ളൂ. ഖുർആനും പ്രവാചക വചനങ്ങളും പറഞ്ഞ കാര്യ ങ്ങൾ അപ്പടി സ്വീകരിക്കുകയും സ്വന്തമായ വ്യാഖ്യാനങ്ങൾ നൽകാ തിരിക്കുകയും ചെയ്യുകയാണ് ഇത്തരം സൂക്തങ്ങളുടെ കാര്യത്തിൽ സച്ചരിതരായ പ്രവാചക ശിഷ്യൻമാരുടെ നിലപാട്. ആ നിലപാട് സ്വീകരിക്കുക മാത്രമാണ് നമുക്കു കരണീയം. അല്ലാഹു മനുഷ്യരു ടെ സമീപത്താണുള്ളത് എന്നു വ്യക്തമാക്കുന്ന സൂക്തങ്ങൾ ഖുർആ നിലുണ്ട്. പ്രസ്തുത സൂക്തങ്ങൾ എന്താണ് അർഥമാക്കുന്നത് എന്നറിയാൻ അവയുടെ സാരം ഒന്നു പരിശോധിച്ചാൽ മതിയെന്ന താണ് യാഥാർത്ഥ്യം. നിന്നോട് എന്റെ ദാസൻമാർ എന്നെപ്പറ്റി ചോദിച്ചാൽ ഞാൻ (അവർക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്നു പറയുക). പ്രാർഥിക്കുന്നവൻ എന്നെ വിളിച്ച് പ്രാർഥിച്ചാൽ ഞാൻ ആ പ്രാർഥ നക്ക് ഉത്തരം നൽകുന്നതാണ്. (2:186) നീ പറയുക: ഞാൻ പിഴച്ചു പോയിട്ടുണ്ടെങ്കിൽ ഞാൻ പിഴക്കു ന്നതിന്റെ ദോഷം എനിക്കുതന്നെയാണ്. ഞാൻ നേർമാർഗ്ഗം പ്രാപി ച്ചുവെങ്കിലോ, അത് എനിക്ക് എന്റെ രക്ഷിതാവ് ബോധനം നൽകു ന്നതിന്റെ ഫലമായിട്ടാണ്. തീർച്ചയായും അവൻ കേൾക്കുന്നവനും സമീപസ്ഥനുമാകുന്നു. 34:50 തീർച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു. അവന്റെ മനസ്സ് മന്ത്രിച്ചുകൊണ്ടിരിക്കുന്നത് നാം അറിയുകയും ചെയ്യുന്നു. നാം (അവന്റെ) കണ്ഠനാഡിയേക്കാൾ അവനോട് അടുത്തവനുമാ കുന്നു. (50:16) ഈ സൂക്തങ്ങളെല്ലാം അല്ലാഹുവിന്റെ ഗുണ വിശേഷങ്ങളെ കുറിച്ചാണ് പ്രതിപാദിക്കുന്നത്, അവന്റെ സത്തയെ സംബന്ധിച്ചല്ല. അതുകൊണ്ട് തന്നെ അവന്റെ സത്ത മനുഷ്യരുടെ സമീപത്താണു ള്ളത് എന്നോ അവൻ കണ്ഠനാഡിയേക്കാൾ അടുത്താണ് സ്ഥിതി 50 51 ഖുർആനും വൈരുദ്ധ്യങ്ങളും ഖുർആനിന്റെ മൗലികതചെ യ്യുന്നതെന്നോ അല്ല ഈ സൂക്തങ്ങൾ അർഥമാക്കുന്നത്; പ്രത്യുത അവന്റെ ശക്തിയും കഴിവും മനുഷ്യരുടെ സമീപസ്ഥമാണെന്നാണ്. പ്രപഞ്ചം അല്ലാഹുവിന്റെ സൃഷ്ടിയാണ്. അതുകൊണ്ട് തന്നെ അല്ലാഹു വിന്റെ സത്ത പ്രപഞ്ചത്തിന് അതീതമായിരിക്കും. പ്രപഞ്ചസ്രഷ്ടാ വായ അല്ലാഹു പദാർത്ഥ ലോകത്തെവിടെയോ കുടിയിരിക്കു ന്നവനാണെന്ന് കരുതുന്നത് ശരിയല്ല. എന്നാൽ അവന്റെ കഴിവു കളും ശക്തിയും പ്രപഞ്ചമാസകലം വ്യാപിച്ചു കിടക്കുകയാണ്, പ്രപ ഞ്ചത്തിലെ ഒരോ വസ്തുവിനെയും ചൂഴ്ന്നുകിടക്കുകയാണ്. അതി നാൽ അവനോട് പ്രാർഥിക്കുവാൻ ഒരു ഇടയാളന്റെ ആവശ്യമില്ല. അവനെ സമീപിക്കുവാൻ ഒരു ശുപാർശകനും വേണ്ടതില്ല. അവ നിൽ നിന്ന് എന്തെങ്കിലും മറച്ചുവെക്കാൻ കഴിയുമെന്ന് മനുഷ്യർ വിചാരിക്കേണ്ടതുമില്ല. അവരുടെ മനസ്സിനകത്തുള്ളതുപോലും അറിയുന്നവനാണവൻ. ഇതാണ് ഉപര്യുക്ത സൂക്തങ്ങൾ അർഥമാ ക്കുന്നത്. അല്ലാഹു സിംഹാസനസ്ഥനായതിനെ കുറിച്ച് പ്രതിപാ ദിക്കുന്ന സൂക്തങ്ങൾ അവന്റെ സത്തയെ കുറിച്ച് മനുഷ്യർ അറിയേ ണ്ടതായ കാര്യങ്ങൾ വെളിപ്പെടുത്തുന്നു. മനുഷ്യരുമയി ബന്ധപ്പെട്ട് അല്ലാഹുവിനെക്കുറിച്ച് പ്രതിപാദിക്കുന്ന സൂക്തങ്ങളാകട്ടെ, അവന്റെ ഗുണവിശേഷങ്ങളെയാണ് ദ്യോതിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇവ തമ്മിൽ യാതൊരു വൈരുധ്യവുമില്ല. അല്ലാഹു സിംഹാസന സ്ഥൻ തന്നെയാണ്. എന്നാൽ അവന്റെ കഴിവുകളും ശക്തിയും മനുഷ്യ രുടെ കണ്ഠനാഡിയേക്കാൾ അടുത്താണുള്ളത്. അവരുടെ ശരീര ത്തെയും മനസ്സിനെയും ആ കഴിവുകൾ ചൂഴ്ന്നുനിൽക്കുന്നു.
തിന്മകളെല്ലാം ചെകുത്താനിൽ നിന്നാണ് ഉണ്ടാകുന്നതെന്ന് 38:41ലും നമ്മിൽ നിന്നു തന്നെയാണെന്ന് 4:79ലും, അല്ലാഹുവിൽ നിന്നാണെന്ന് 4:78 ലും പറയുന്നു. ഇതെല്ലാം ഒരേപോലെ ശരിയാവുന്നതെങ്ങിനെ?
നന്മയുടെ ഫലം നന്മയും തിന്മയുടെ ഫലം തിന്മയുമായിരിക്കും. ഈ വ്യവസ്ഥ നിശ്ചയിച്ചിരിക്കുന്നത് അല്ലാഹുവാണ്. നല്ല ഭക്ഷണ ങ്ങളുപയോഗിക്കുകയും സദ്‌വൃത്തരായി ജീവിക്കുകയും ചെയ്യു ന്നവർ പൊതുവെ അരോഗദൃഢഗാത്രരായിരിക്കും. മദ്യപാനവും അധാർമ്മികവൃത്തികളും ജീവിതചര്യയാക്കിയവർ ദു:ഖങ്ങളിലും ദുരി തങ്ങളിലും പ്രയാസപ്പെടേണ്ടിവരും. ഇത് കർമ്മഫലങ്ങളെ കുറിച്ച ദൈവിക വിധിയാണ്. ഈ വിധിക്കനുസൃതമായാണ് കാര്യങ്ങൾ നട ന്നുകൊണ്ടിരിക്കുന്നത്. ഒരാൾ അരോഗദൃഢഗാത്രനാകുന്നത് ദൈവ വിധി പ്രകാരമാണ്. പക്ഷേ, ഈ ദൈവ വിധികൾ മനുഷ്യർക്ക് ബാധ കമാകുന്നത് അവരുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ്. നന്മ യുടെയും തിന്മയുടെയും അടിസ്ഥാനപരമായ ഉറവിടം അല്ലാഹുവാണെ ന്ന വസ്തുതയാണ് സൂറത്തുന്നിസാഇലെ 78ാം സൂക്തം വ്യക്ത മാക്കുന്നത്. അവർക്ക് വല്ലനേട്ടവും വന്നുകിട്ടിയാൽ അവർപറയും: ഇത് അല്ലാഹുവിങ്കൽ നിന്ന് ലഭിച്ചതാണ് എന്ന്. അവർക്ക് വല്ല ദോഷവും വന്നുഭവിച്ചാൽ അവർ പറയും: അത് നീ കാരണം ഉണ്ടായതാണെന്ന്. പറയുക: എല്ലാം അല്ലാഹുവിന്റെ പക്കൽ നിന്നുള്ളതാണ്. അപ്പോൾ ഈ ആളുകൾക്ക് എന്തുപറ്റി? അവർ ഒരു വിഷയവും മനസ്സിലാ ക്കാൻ ഭാവമില്ല. (4:78) നന്മതിന്മകളുടെ അടിസ്ഥാനപരമായ കാരണക്കാരൻ അല്ലാഹു തന്നെയാണെന്ന് വ്യക്തമാക്കുകയാണ് ഈ ഖുർആൻ സൂക്തം ചെയ്യുന്നത്. എന്നാൽ അടിസ്ഥാനപരമായി അല്ലാഹുവിന്റെ സൃഷ്ടി കളെല്ലാം നന്മയാകുന്നു. രോഗാണുക്കൾപോലും ആത്യന്തികമായി മനുഷ്യരുടെ നന്മക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്ന വസ്തുതയാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. നന്മയായി ഭവിക്കാവു ന്ന ദൈവിക സൃഷ്ടികളെ തിന്മയാക്കിത്തീർക്കുന്നത് മനുഷ്യരുടെ പ്രവർത്തനങ്ങൾ തന്നെയാണ്. ലൈംഗിക ശേഷിയും അവയവ ങ്ങളും നല്ലൊരു ഉദാഹരണമാണ്. മനുഷ്യരുടെ സമാധാനപൂർണമായ ജീവിതത്തിനും സംതൃപ്തമായ കുടുംബാന്തരീക്ഷത്തിനും കെട്ടുറപ്പുള്ള സാമൂഹ്യ ജീവിതത്തിനുമെല്ലാം നിമിത്തമാവുന്ന രീതിയി ലാണ് ലൈംഗികാനന്ദം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ലൈംഗികാവ യവങ്ങളെ ദൈവിക മാർഗനിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഉ പയോഗപെടുത്തിയാൽ അത് വ്യക്തിക്കും കുടുംബത്തിനും സമൂഹ ത്തിനുമെല്ലാം നന്മ മാത്രമേ വരുത്തൂ. എന്നാൽ പ്രസ്തുത അവയവ ങ്ങൾ തന്നെ എയ്ഡ്സിനും ഗൊണേറിയക്കും സിഫിലിസിനുമെ ല്ലാം കാരണമാക്കുന്ന രീതിയിലും ഉപയോഗിക്കുവാൻ മനുഷ്യന് സാധിക്കും. ലൈംഗികത കൊണ്ട് ദൈവം നിശ്ചയിച്ചിരിക്കുന്നത് നന്മയാണ്; എന്നാൽ അതിനെ തിന്മയാക്കി തീർക്കുവാൻ മനുഷ്യ പ്രവർത്തനങ്ങൾക്ക് കഴിയുമെന്നർഥം.ഈ വസ്തുതയിലേക്കാണ് 52 53 ഖുർആനും വൈരുദ്ധ്യങ്ങളും ഖുർആനിന്റെ മൗലികത സൂറത്തുന്നിസാഇലെ തൊട്ടടുത്ത സൂക്തം വിരൽ ചൂണ്ടുന്നത്. നന്മയായിട്ട് നിനക്ക് എന്തൊന്ന് വന്ന് കിട്ടിയാലും അത് അല്ലാ ഹുവിങ്കൽ നിന്നുള്ളതാണ്. നിന്നെ ബാധിക്കുന്ന ഏതൊരു ദോഷ വും നിന്റെ പക്കൽ നിന്നു തന്നെയുണ്ടാവുന്നതാണ്.(4:79) സത്യത്തിൽ, ദൈവവിധിയും മനുഷ്യ പ്രവർത്തനങ്ങളും തമ്മിൽ നിലനിൽക്കുന്ന പാരസ്പര്യത്തെ അതിസുന്ദരമായി വരച്ചുകാട്ടുകയാണ് സൂറത്തുന്നിസാഇലെ 78,79 സൂക്തങ്ങളെന്നുള്ളതാണ് വാസ്തവം. അതു മനസ്സിലാക്കാത്ത താണ് ഈ സൂക്തങ്ങൾ തമ്മിൽ വൈരുധ്യമുണ്ടെന്ന് വാദിക്കുന്നതിന് കാരണം. അല്ലാഹുവിൽ നിന്നു ണ്ടാകുന്ന കാര്യങ്ങളെല്ലാം ആത്യന്തികമായി നന്മയാണെന്നും അതാണ് മനുഷ്യ വർത്തനങ്ങളിലൂടെ നന്മയും തിന്മയുമായി തീരുന്ന തെന്നുമുള്ള വസ്തുതയാണ് ഈ സൂക്തങ്ങളിലൂടെ അല്ലാഹു പഠി പ്പിക്കുന്നത്. ധൂർത്ത് മനുഷ്യരെ പാപ്പരാക്കുന്നു. ഇതു ദൈവവിധിയാ ണ്. മനുഷ്യ സമൂഹത്തിന്റെ മൊത്തം നിലനിൽപ്പുമായി ബന്ധ പ്പെടുത്തിനോക്കുമ്പോൾ വിധിയാണെന്നു പറയുന്നതിൽ അപാകത യൊന്നുമില്ല. എന്നാൽ അയാൾ പാപ്പരാകുവാനുള്ള കാരണക്കാര ൻ അവൻ തന്നെയാണ്. വിവാഹേതര ലൈംഗിക ബന്ധത്തിലേർ പ്പെടുന്ന പലർക്കും ഗുരുതരമായ ലൈംഗിക രോഗമുണ്ടാകുന്നു. ഈ രോഗം അതുണ്ടായ വ്യക്തിക്ക് തിന്മയായാണ് അനുഭവപ്പെടുക. എന്നാൽ മനുഷ്യ സമൂഹത്തിന്റെ ധാർമ്മികവും സദാചാരപരവുമായ പരിപ്രേക്ഷ്യത്തിലൂടെ നോക്കുമ്പോൾ ഈ നിയമം പോലും നന്മയാണ്. തോന്നിവാസിയായ ഒരാൾക്ക് എയ്ഡ്സ് വരുന്നത് ദൈവി ക വിധി പ്രകാരമാണ്. പ്രസ്തുത വിധി മനുഷ്യസമൂഹത്തിന്റെ കെട്ടുറപ്പിന് അനിവാര്യവുമാണ്. അതുകൊണ്ട് തന്നെ അത് നന്മയാ ണ്. എന്നാൽ അയാൾക്ക് എയ്ഡ്സ് വരാനുള്ള കാരണക്കാരൻ അയാൾ തന്നെയാണ്. പ്രസ്തുത തിന്മ വന്നുഭവിക്കുന്നത് അയാളുടെ തന്നെ പ്രവർത്തനഫലമായാണ് എന്നർഥം. ഇക്കാര്യമാണ് ഈ സൂക്തങ്ങളിലൂടെ അല്ലാഹു നമ്മെ തെര്യപ്പെടുത്തുന്നത്. ഈ സൂക്ത ങ്ങൾ തമ്മിൽ വൈരുധ്യമുണ്ടെന്ന് തോന്നുന്നത് ഇത് മനസ്സിലാക്കാ ത്തതുകൊണ്ടാണ്. ചെകുത്താനാണ് മനുഷ്യർക്ക് ദുരിതങ്ങളെല്ലാം ഉണ്ടാക്കുന്ന തെന്ന് ഖുർആനിൽ ഒരിടത്തും പറയുന്നില്ല. സൂറത്തുസ്വാദിലെ (38:41) വൈരുധ്യമാരോപിക്കപ്പെട്ടിരിക്കുന്ന സൂക്തം അത്തരമൊരു തത്വം പഠിപ്പിക്കുവാൻ വേണ്ടി അവതരിപ്പിക്കപ്പെട്ടതുമല്ല. പ്രവാചക നായ അയ്യൂബി(അ)ന്റെ ഒരു പ്രാർഥനയാണ് ഈ സൂക്തത്തിലുള്ളത്. പിശാച് എനിക്ക് അവശതയും പീഡനവുമേൽപ്പിച്ചിരിക്കുന്നു എന്ന് തന്റെ രക്ഷിതാവിനെ വിളിച്ച് അദ്ദേഹം പറഞ്ഞ സന്ദർഭം... (38:41) സ്മരിക്കുവാനാവശ്യപ്പെടുന്നതാണ് ഈ സൂക്തം. അയ്യൂബ് നബി (അ) ക്കുണ്ടായ രോഗങ്ങളെല്ലാം പിശാചിന്റെ സൃഷ്ടിയാണെന്ന് ഈ സൂക്തം പഠിപ്പിക്കുന്നില്ല. ദുരിതങ്ങൾ അകറ്റുവാൻ അല്ലാഹുവി നോട് അർഥിച്ചുകൊണ്ടുള്ള അയ്യൂബ് നബി (അ)യുടെ പ്രാർത്ഥന സൂറത്തുൽ അമ്പിയാഇൽ ഉദ്ധരിക്കുന്നുണ്ട്. അതിങ്ങനെയാണ്: എനിക്കിതാ കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു. നീ കാരുണികരിൽ വെച്ച് ഏറ്റവും കരുണയുള്ളവനാണല്ലോ. (21:83). ഈ പ്രാർഥനയിലെവിടെയും പിശാചാണ് തന്റെ ദുരിതങ്ങളുടെ കാരണക്കാരനെന്ന സൂചന പോലുമില്ല. പിന്നെ, പിശാച് എനിക്ക് അവശതയും പീഡനവുമേൽപിച്ചിരിക്കുന്നു(38:41) എന്ന അയൂബ് (അ) ന്റെ സംസാരം എന്താണർഥമാക്കുന്നത്?. രോഗത്തിന്റെ കാഠിന്യവും സാമ്പത്തിക ഞെരുക്കങ്ങളും കുടുംബക്കാരുടെയും ബന്ധുക്കളുടെയു മെല്ലാം അവഗണനയും സൃഷ്ടിക്കുന്ന പ്രയാസങ്ങ ളേക്കാൾ ദൈവത്തെ കൈവിട്ടുകളയുവാനും അവനോട് കൃതഘ്നനാകുവാനും അവന്റെ കാരുണ്യത്തെ കുറിച്ച് നിരാശനാകുവാനും വേണ്ടിയുള്ള പൈശാചിക ദുർബോധനങ്ങളാണ് തനിക്ക് ദുരിതമായി തീർന്നിട്ടു ള്ളതെന്നാണ് അയ്യൂബ് (അ) അല്ലാഹുവിനോട് ആവലാതിപ്പെടുന്ന ത്. ശാരീരികവും മാനസികവുമായ ദുരിതങ്ങളോടൊപ്പമുള്ള പിശാ ചിന്റെ ദുർമന്ത്രണം മൂലം ആത്മാവ് അവശമായി തീരുമോ എന്ന ഭയമാണ് ആ ദൈവദാസന്റെ വചനങ്ങളിൽ പ്രകടമായി കാണാൻ കഴിയുന്നത്. ഈ സൂക്തം (38:41) ഖുർആനിലെ മറ്റേതെങ്കിലും ഒരു സൂക്തവുമായി വൈരുധ്യം പുലർത്തുന്നതായി കാണാൻ കഴിയുന്നില്ല.
അല്ലാഹു കാരുണ്യത്തെ സ്വന്തത്തിൽ ബാധ്യതയായി രേഖപ്പെടുത്തിയെന്ന് പറയുന്ന ഖുർആൻ സൂക്തത്തിന് (6:12) എതിരല്ലേ അവൻ താൻ ഉദ്ദേശിക്കുന്നവരെ വഴിതെറ്റിക്കുകയും നരകത്തിലിടുകയും ചെയ്യുമെന്ന് പറയുന്ന (ഉദാ 6:35,14:4) സൂക്തങ്ങൾ ?
കരുണാവാരിധിയാണ് അല്ലാഹു. അളവറ്റ കാരുണ്യത്തിന്റെ 54 55 ഖുർആനും വൈരുദ്ധ്യങ്ങളും ഖുർആനിന്റെ മൗലികത്രേ സാതസ്സാണവൻ. പരമാണുവിനകത്തെ ചലനങ്ങൾ മുതൽ താരാ സമൂഹങ്ങളിലെ സ്ഫോടനങ്ങൾ വരെ അല്ലാഹുവിന്റെ അപാരമായ കാരുണ്യത്താലാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മൃഗങ്ങളും സസ്യ ങ്ങളും തമ്മിൽ നിലനിൽക്കുന്ന പാരസ്പര്യവും വന്യമൃഗങ്ങളിൽ പോലും കണ്ടുവരുന്ന പരസ്പര സഹകരണവുമെല്ലാം ദിവ്യകാരു ണ്യത്തിന്റെ ഫലമാണ്. എന്റെ കാരുണ്യം സകല വസ്തുക്കൾക്കും വ്യാപകമായിരിക്കുന്നു (7:156) വെന്നാണ് അല്ലാഹു പറയുന്നത്. അവൻ കാരുണ്യത്തെ സ്വന്തം പേരിൽ (ബാധ്യതയായി) രേഖ പ്പെടുത്തിയിരിക്കുന്നു (6:12) വെന്നും അവൻ പറയുന്നു. സൂറത്തുൽ അൻആമിലെ 54-ാമത്തെ വചനത്തിലും ഇക്കാര്യം തന്നെ സൂചിപ്പി ക്കുന്നുണ്ട്. സ്വന്തത്തെയും തന്റെ ചുറ്റുപാടുകളെയും കുറിച്ച് പഠി ക്കുന്ന മനുഷ്യന് ദിവ്യകാരുണ്യത്തെ കുറിച്ച് വ്യക്തമായി മനസ്സിലാ ക്കാൻ കഴിയും. മാതാവിന്റെയും പിതാവിന്റെയും ശരീരത്തിലെ രണ്ട് അർധകോശങ്ങളെ കൂട്ടിയോജിപ്പിച്ച് സിക്താണ്ഡമാകുന്നത് മുതൽ ഭ്രൂണത്തിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും അതിനു നൽകുന്ന പരിരക്ഷ വരെയുള്ള കാര്യങ്ങളിലും ശേഷമുള്ള കാര്യ ങ്ങളിലും ശേഷമുള്ള ജനനത്തിലും വളർച്ചയിലുമെല്ലാം അല്ലാഹുവിെ ന്റ അപാരമായ കാരുണ്യമാണ് നമുക്ക് കാണാൻ കഴിയുന്നത്. പടച്ചതമ്പുരാന്റെ ഈ കാരുണ്യത്തിന്റെ ഭാഗമായിട്ടാണ് മനുഷ്യ ർക്ക് വിശേഷബുദ്ധിയും ചിന്താസ്വാതന്ത്ര്യവും നൽകിയത്. സ്വത ന്ത്രമായ കൈകാര്യകർത്തൃത്വത്തിന് കഴിയുന്ന ഏക ജീവിയാണല്ലോ മനുഷ്യൻ. ചിന്തിച്ച് കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കി പ്രവർത്തിക്കുവാൻ കഴിയുന്ന അവന്ന് നന്മ ചെയ്ത് ഉൽകൃഷ്ടനാ കുവാനും തിന്മ ചെയ്ത് നികൃഷ്ടനാകാനും സാധിക്കും.നന്മയുടെ മാർഗം തിരഞ്ഞെടുത്ത് ഉത്തമ മനുഷ്യരായി ജീവിക്കണമെന്നതാണ് ദൈവിക ശാസന. ദൈവികമായ വിധി വിലക്കുകൾ അനുസരിച്ച് ജീവിക്കുമ്പോൾ മാത്രമേ മനുഷ്യസമൂഹം ഭദ്രമായി നിലനിൽക്കു കയുള്ളൂ. ധാർമിക നിയമങ്ങൾ അനുസരിക്കപ്പെടുന്ന സമൂഹത്തിൽ മാത്രമേ സന്തോഷവും സമാധാനവും നിലനിൽക്കൂ. അപ്പോൾ, ധാർമ്മിക നിയമങ്ങൾ അനുസരിക്കേണ്ടത് മനുഷ്യരുടെയെല്ലാം ബാധ്യതയാണ്. പക്ഷേ, ഈ നിയമങ്ങൾ അനുസരിക്കാതിരിക്കുവാന ുള്ള പൈശാചികമായ ഒരു തൃഷ്ണ അകത്തളത്തിലുണ്ട്. ഈ തൃഷ്ണക്ക് കടിഞ്ഞാണിട്ടാൽ മാത്രമെ ആഹ്ളാദഭരിതവും സമാധാന സമ്പുഷ്ഠവുമായ മനുഷ്യ സമൂഹത്തിന്റെ സൃഷ്ടി സാധിക്കൂ. ചിന്താശേഷിയുള്ള മനുഷ്യരെ സൃഷ്ടിച്ച അല്ലാഹുവിന്റെ കാരു ണ്യത്തിന്റെ ഭാഗം തന്നെയാണ് ഉൽകൃഷ്ടമായ ഒരു സമൂഹത്തിന്റെ സൃഷ്ടിക്കുവേണ്ട കാര്യങ്ങൾ ചെയ്യുകയെന്നത്. അതുകൊണ്ടാണ് പരമകാരുണികനായ അല്ലാഹു ഈ ഭൂമിയിൽ നന്മ ചെയ്തവർക്ക് മരണാനന്തരം നന്മയും തിന്മ ചെയ്തവർക്ക് പരലോകത്ത് തിന്മയും പ്രതിഫലമായി ലഭിക്കുമെന്ന നിയമമുണ്ടാക്കിയത്. നന്മയെയും, തിന്മയെയും, സത്യത്തെയും, അസത്യത്തെയും, നീതിയെയും അനീ തിയെയുമെല്ലാം അല്ലാഹുവിന്റെ കാരുണ്യം തുല്യമായാണ് ഗണി ക്കുന്നതെങ്കിൽ പിന്നെ സത്യത്തിനും നന്മക്കും നീതിക്കുമെന്തു വില? അതു ശരിയല്ല നന്മക്കും തിന്മക്കും അവക്കനുസൃതമായ പ്രതി ഫലം നൽകണം. ഇതാണ് അല്ലാഹുവിന്റെ നീതി. പരലോകത്ത് വെച്ച് ഇഹലോകത്തിലെ ചെയ്തികൾക്ക് പ്രതിഫലം നൽകപ്പെടും. തെറ്റു ചെയ്ത വ്യക്തികൾക്ക് മരണാനന്തരം ലഭിക്കുന്ന കഠിനമായ ശിക്ഷപോലും മാനവരാശിയോടുള്ള അല്ലാഹുവിന്റെ കാരുണ്യ ത്തിന്റെയും സ്നേഹത്തിന്റെയും ഭാഗമാണെന്ന് അൽപം ചിന്തിച്ചാൽ ബോധ്യമാകും. ഓരോരുത്തരും ചെയ്ത നന്മകൾക്ക് പരലോകത്ത് വെച്ച് തക്ക തായ പ്രതിഫലവും തിന്മകൾക്ക് ശിക്ഷയും ലഭിക്കുമെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. അവനവൻ ചെയ്ത നന്മതിന്മകൾക്ക് അവൻ തന്നെയാണ് ഉത്തരവാദി. നന്മ തെരഞ്ഞെടുക്കുവാനും തിന്മ തെരഞ്ഞെടുക്കുവാനും ഓരോരുത്തർക്കും സ്വാതന്ത്ര്യമുണ്ട്. ഈ സ്വാതന്ത്ര്യം ദൈവിക ശാസനകൾക്കനുസൃതമായി വിനിേ യാഗിക്ക പ്പെടുമ്പോഴാണ് ഒരാൾ സ്വർഗ്ഗാവകാശിയായി തീരുന്നത്. മറിച്ചാകുേ മ്പാൾ നരകാവകാശിയും. (3:57,2:39,2:286,73:19 എന്നിവ നോക്കുക). സന്മാർഗപ്രാപ്തി ഒരു ദൈവിക ദാനമാണ്. അത് ലഭിക്കുന്നത് മനുഷ്യ പ്രയത്നം കൊണ്ടാണെന്ന് മാത്രം. തുറന്ന മനസ്സും സത്യം കണ്ടെത്തണമെന്ന ആഗ്രഹവും വെച്ചുകൊണ്ട് സന്മാർഗത്തിലെ ത്താൻ കഠിനാധ്വാനം ചെയ്യുന്നവർക്ക് അല്ലാഹു നൽകുന്ന ദാന മാണ് സന്മാർഗ പ്രാപ്തി. അതു നൽകുവാൻ ഒരാൾക്കും കഴിയില്ല. ഒരാളെയും സന്മാർഗത്തിലെത്തിക്കുവാൻ മറ്റൊരാൾക്കാവില്ല.സൽപ ൻഥാവിനെ കുറിച്ച് ഉപദേശിച്ചുകൊടുക്കുക മാത്രമാണ് ഇവ്വിഷയ 56 57 ഖുർആനും വൈരുദ്ധ്യങ്ങളും ഖുർആനിന്റെ മൗലികതക മായി മനുഷ്യർക്ക് പരസ്പരം ചെയ്യാൻ കഴിയുന്ന കാര്യം. സത്യമാ ർഗത്തിലെത്തിക്കുന്നത് അല്ലാഹു മാത്രമാണ്. പാശ്ചാതപിച്ചു മടങ്ങിയവരെ തന്റെ മാർഗത്തിലേക്കവൻ നയി ക്കുന്നു. (13:27). തീർച്ചയായും വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കു കയും ചെയ്തവരാരോ അവരുടെ വിശ്വാസത്തിന്റെ ഫലമായി അവരുടെ രക്ഷിതാവ് അവരെ നേർവഴിയിലാക്കുന്നതാണ്. (10:9). സത്യനിഷേധത്തിന്റെ കാര്യവും ഇതേപോലെ തന്നെയാണ്. അഹങ്കാരം മൂലം ദൈവശാസനകൾ ലംഘിച്ചു ജീവിക്കുകയും ദൈവം നൽകിയ ഇന്ദ്രിയങ്ങൾ സത്യാന്വേഷണത്തിന് ഉപയോഗി ക്കാതിരിക്കുകയും ചെയ്യുന്നവരെ ദുർമാർഗത്തിലാക്കുന്നതും അല്ലാഹു തന്നെയാണ്. മനുഷ്യരുടെ കർമങ്ങൾ ദുഷിക്കുകയും വിശ്വാസം പിഴക്കുകയും ചെയ്യുമ്പോൾ ദൈവ വിധിപ്രകാരം അവർ ദുർമാർഗ ത്തിൽ ചെന്ന് ചാടുന്നു. ദുർമാർഗത്തിൽ നിന്ന് ഒരാളെ രക്ഷിക്കാൻ ആരു വിചാരിച്ചാലും കഴിയില്ല; അല്ലാഹുവാണ് ആളുകളെ ദുർമാ ർഗത്തിലാക്കുന്നത്. അങ്ങനെ ആക്കുന്നതിനു കാരണം അവരുടെ കർമങ്ങളാണെന്നു മാത്രം. അവിശ്വസിക്കുകയും അന്യായം പ്രവർത്തിക്കുകയും ചെയ്തവരാരോ അവർക്ക് അല്ലാഹു ഒരിക്കലും പൊറുത്തു കൊടുക്കുന്നതല്ല. നരകത്തിന്റെ മാർഗത്തിലേക്കല്ലാതെ മറ്റൊരു മാർഗത്തിലേക്കും അവൻ അവരെ നയിക്കുന്നതുമല്ല. (4:168). താൻ ഉദ്ദേശിക്കുന്നവരെ അല്ലാഹു ദുർമാർഗത്തിലാക്കുകയും താനുദ്ദേശിക്കുന്നവരെ നേർവഴിയിലാക്കുകയും ചെയ്യുന്നു (14:4) വെന്ന ഖുർആൻ വചനത്തിനർഥം അല്ലാഹു യാതൊരു മാനദണ്ഡ വുമില്ലാതെ കുറേയാളുകളെ സന്മാർഗത്തിലും വേറെ കുറേപേരെ ദുർമാർഗത്തിലുമാക്കും എന്നല്ല. സന്മാർഗത്തിന്റെയും ദുർമാർഗത്തിെ ന്റയും വിഷയത്തിലെ അല്ലാഹുവിന്റെ ഉദ്ദേശ്യം മ നുഷ്യരുടെ കർമ ങ്ങളുടെ അടിസ്ഥാനത്തിലായിരിക്കുമെന്ന് മറ്റു സൂക്തങ്ങളിൽ ഖുർ ആൻ വ്യക്തമാക്കുന്നുണ്ട്. സൻമാർഗത്തിലെത്തുവാനുള്ള ആത്മാ ർത്ഥമായ അഭിവാഞ്ഛയും പശ്ചാത്താപ വിവശമായ ഹൃദയവും തുറന്ന മനസ്സുമുള്ളവരെയാണ് അല്ലാഹു സൻമാർഗത്തിലാക്കുന്നത്. സത്യാന്വേഷണ തൃഷ്ണയില്ലാതിരിക്കുകയും അഹങ്കാരം മൂലം ദൈവശാസനകൾ ലംഘിച്ചു ജീവിക്കുകയും ചെയ്യുന്നവരെയാണ് അല്ലാഹു ദുർമാർഗത്തിലെത്തിക്കുന്നത്. ഓരോരുത്തരും ആഭിമുഖ്യം കാണിക്കുന്ന മാർഗത്തിലേക്കാണ് അല്ലാഹു അവരെ നയിക്കുകയെ ന്ന വസ്തുതയും ഖുർആൻ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഏതൊരാൾ ദാനം നൽകുകയും സൂക്ഷ്മത പാലിക്കു കയും ഏറ്റവും ഉത്തമമായതിനെ സത്യപ്പെടുത്തുകയും ചെയ്തുവോ അവന് നാം ഏറ്റവും എളുപ്പമുള്ളതിലേക്ക് സൗകര്യപ്പെടുത്തിക്കൊടു ക്കുന്നതാണ്. എന്നാൽ ആർ പിശുക്ക് കാണിക്കുകയും സ്വയം പര്യാ പ്തത നടിക്കുകയും ഏറ്റവും ഉത്തമമായതിനെ നിഷേധിച്ചു തള്ളു കയും ചെയ്യുന്നുവോ അവന്ന് നാം ഏറ്റവും ഞെരുക്കമുള്ളതിലേക്ക് സൗകര്യമൊരുക്കി കൊടുക്കുന്നതാണ് (92:5-10). നന്മയും തിന്മയും പ്രവർത്തിക്കുവാൻ മനുഷ്യർക്ക് സ്വാതന്ത്ര്യം നൽകപ്പെട്ടതിനാലാണ്, സൻമാർഗത്തിനും ദുർമാർഗത്തിനും നിമി ത്തമായി തീരുന്ന പ്രവർത്തനങ്ങൾ ചെയ്യാൻ അവർക്ക് സാധിക്കു ന്നത്. മറ്റു ജീവികളെ പോലെ നന്മ തിന്മകൾ വിവേചിച്ചറിയുവാനുള്ള കഴിവ് മനുഷ്യർക്ക് നൽകപ്പെട്ടിട്ടില്ലായിരുന്നുവെങ്കിൽ സൻമാർഗ ത്തിന്റെയും ദുർമാർഗത്തിന്റെയും പ്രശ്നം തന്നെ ഉൽഭവിക്കുകയില്ലായി രുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ മനുഷ്യരെയും മറ്റു ജീവിക ളെപ്പോലെ ജന്മവാസനകൾക്കനുസരിച്ചു മാത്രം ജീവിക്കുന്നവരാ ക്കിത്തീർക്കാമായിരുന്നു. അവരെയെല്ലാം വിശ്വാസികളാക്കി തീർക്കാമാ യിരുന്നു.എന്നാൽ മറ്റു സൃഷ്ടികളിൽ നിന്ന് തികച്ചും വ്യതിരി ക്തമായ ഒരു അസ്തിത്വമാണ് മനുഷ്യന് നൽകപ്പെട്ടിരിക്കുന്നത്. നന്മയും തിന്മയും സ്വപ്രയത്നം കൊണ്ട് വ്യവഛേദിച്ചു മനസ്സിലാ ക്കുവാൻ കഴിയുന്ന ഏക ജീവിയാണവൻ. പ്രസ്തുത സവിശേഷത തന്നെ എടുത്തുകളഞ്ഞുകൊണ്ട് ജന്മനാ തന്നെ മനുഷ്യരെ വിശ്വാ സികളായി സൃഷ്ടിക്കാൻ അല്ലാഹുവിന് സാധിക്കുമായിരുന്നു. ഇക്കാ ര്യമാണ്, അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ അവരെയൊക്കെ അവൻ സന്മാർഗത്തിൽ ഒരുമിച്ചുകൂട്ടുക തന്നെ ചെയ്യുമായിരുന്നു (6:35) വെന്ന് പറയുമ്പോൾ അർഥമാക്കുന്നത്. അല്ലാഹുവിന്റെ കാരുണ്യത്തെ ക്കുറിച്ച് പ്രതിപാദിക്കുന്ന സൂക്ത ങ്ങൾ മാർഗദർശനം നൽകുവാനുള്ള അവന്റെ പരമാധികാരം പ്രഖ്യാ പിക്കുന്ന സൂക്തങ്ങളുമായോ മനുഷ്യ സമൂഹത്തിലെ വിശ്വാസവൈവിധ ്യത്തെ അംഗീകരിക്കുന്ന സൂക്തങ്ങളുമായോ യാതൊരു വിധ 58 59 ഖുർആനും വൈരുദ്ധ്യങ്ങളും ഖുർആനിന്റെ മൗലികതവൈരുധ ്യങ്ങളും പുലർത്തുന്നില്ലെന്നതാണ് വാസ്തവം.
ഉയിർത്തെഴുന്നേൽപ്പിന്റെ നാളിൽ ആരും പരസ്പരം അന്വേഷിക്കുകയില്ലെന്ന 23:101ലെ പ്രസ്താവനയക്ക് വിരുദ്ധമായി അവിടെ നടക്കുന്ന അന്വേഷണങ്ങളെപ്പറ്റി 52:25, 37:27 എന്നീ സൂക്തങ്ങളിൽ പരാമർശിക്കപ്പെട്ടത് കാണാം. ഇവയെ എങ്ങനെ വിശദീകരിക്കും?
എന്നിട്ട് കാഹളത്തിൽ ഊതപ്പെട്ടാൽ. അന്ന് അവർക്കിടയിൽ കുടുംബ ബന്ധങ്ങളൊന്നും ഉണ്ടായിരിക്കുകയില്ല. അവർ അന്യോന്യം അന്വേഷിക്കുകയുമില്ല. (23:101) പരസ്പരം പലതും ചോദിച്ചുകൊണ്ട് അവരിൽ ചിലർ ചിലരെ അഭിമുഖീകരിക്കും.(52:25) അവരിൽ ചിലർ ചിലരുടെ നേരെ തിരിഞ്ഞ് പരസ്പരം ചോദ്യം ചെയ്യും.(37:27) വൈരുധ്യം ആരോപിക്കപ്പെട്ടിരിക്കുന്ന മൂന്ന് സൂക്തങ്ങളാണ് ഇവ. അന്ത്യനാളുമായി ബന്ധപ്പെട്ടിരിക്കുന്ന സംഭവങ്ങൾ തന്നെയാണ് ഇതു മൂന്നിലും പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ ഇവ മൂന്നും മൂന്നു സമയത്ത് സംഭവിക്കുന്ന കാര്യങ്ങളാകുന്നു. ഉയിർത്തെഴുന്നേൽപ്പിന്റെ ദിവസമാണ് സൂറത്തുൽ മുഅമിനൂനി (23:101) ൽ പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്. കാഹളത്തിൽ ഊതപ്പെട്ട ശേഷം, ആത്മാവും ജഡവും തമ്മിൽ കൂടിച്ചേർന്നു കഴിഞ്ഞ ശേഷമു ള്ള വെപ്രാളത്തെയാണ് ഈ സൂക്തം ചിത്രീകരിച്ചിരിക്കുന്നത്. ഓരോരുത്തരും അവനവന്റെ കാര്യത്തിൽ മാത്രം ചിന്താകുലനാകുന്ന സമയമാണത്. കുടുംബ ബന്ധത്തെക്കുറിച്ച വിചാരമോ ബന്ധുമിത്രാ ദികളെ ക്കുറിച്ച അന്വേഷണമോ ഇല്ലാതെ തന്റെ രക്ഷയുടെ മാർഗമെ ന്തെന്ന് വെപ്രാളപ്പെടുന്ന മനുഷ്യന്റെ നിസ്സഹായാവസ്ഥയാണ് ഇവി ടത്തെ പ്രതിപാദ്യം. സ്വർഗ പ്രവേശത്തിന് അർഹരായിത്തീരുന്ന സച്ചരിതൻമാർ അനുഭവിക്കുന്ന അനുഗ്രഹങ്ങളാണ് സൂറത്തു ഖാഫിലെ (52:25) പ്രതിപാദ്യം. സ്വർഗവാസികൾ നിശ്ശബ്ദരായിരിക്കുകയല്ല, പരസ്പരം കുശലാന്വേഷണങ്ങൾ നടത്തുകയും സംസാരിക്കുകയും ചെയ്യുമെ ന്നാണ് ഈ സൂക്തം വ്യക്തമാക്കുന്നത്. സൂറത്തു സ്വാഫ്ഫാത്തിലെ വചനത്തിലാകട്ടെ (37:27), നരകവാ സികളുടെ പരസ്പരമുള്ള ചോദ്യം ചെയ്യലാണ് ചിത്രീകരിച്ചിരി ക്കുന്നത്. നിങ്ങളുടെ നിർബന്ധം കൊണ്ടാണ് തങ്ങൾ ദുർമാർഗം സ്വീകരിച്ചതെന്ന് ഒരു വിഭാഗം നരകവാസികൾ മറ്റൊരു വിഭാഗത്തോട് പറയുകയും, അപ്പോൾ മറ്റേ വിഭാഗം അത് നിഷേധിക്കുകയും ചെയ്യുമെ ന്ന കാര്യം വ്യക്തമാക്കുകയാണ് ഈ സൂക്തത്തിൽ ചെയ്യുന്നത്. മൂന്ന് സൂക്തങ്ങളിലും പ്രതിപാദിക്കപ്പെട്ടിരിക്കുന്നത് മൂന്ന് സംഭ വങ്ങൾ.ഒന്ന്, ഉയർത്തെഴുന്നേൽപ്പിന്റെ ദിവസത്തിലെ വെപ്രാളം. രണ്ട്, സ്വർഗത്തിലെ സന്തോഷദായകമായ സംഭാഷണം. മൂന്ന്, നരകത്തിലെ പരസ്പരമുള്ള കുറ്റപ്പെടുത്തൽ. പിന്നെയെങ്ങനെ ഈ മൂന്ന് സൂക്തങ്ങളും തമ്മിൽ വൈരുധ്യമുണ്ടാകും?
അല്ലാഹുവല്ലാതെ ആരും തന്നെ രക്ഷാധികാരികളായി ഇല്ലെന്ന് ഖണ്ഡിതമായി പ്രഖ്യാപിക്കുന്ന ഖുർആൻ വാക്യങ്ങൾ (2:107,29:22) ക്കെതിരല്ലേ ഐഹിക ജീവിതത്തിലും പരലോകത്തിലും ഞങ്ങൾ നിങ്ങളുടെ രക്ഷാധികാരികളാകുന്നു(41:31)വെന്ന് മലക്കുകൾ പറയുമെന്ന് പ്രഖ്യാപിക്കുന്ന ഖുർആൻ വാക്യം?
നിനക്കറിഞ്ഞു കൂടെ അല്ലാഹുവിന് തന്നെയാണ് ആകാശ ഭൂമി കളുടെ ആധിപത്യമെന്നും, നിങ്ങൾക്ക് അല്ലാഹുവിനെ കൂടാതെ ഒരു രക്ഷകനും സഹായിയും ഇല്ലെന്നും.(2:107) ഭൂമിയിലാകട്ടെ ആകാശത്താകട്ടെ നിങ്ങൾക്ക ് ( അവനെ) തോൽ പ്പിക്കാനാവില്ല . നിങ്ങൾക്ക് അല്ലാഹുവിന് പുറമേ ഒരു രക്ഷാധികാരിയോ സഹായിയോ ഇല്ല.(29:22) അല്ലാഹുവിന്റെ പരമാധികാരത്തെ കുറിക്കുന്ന സൂക്തങ്ങളാണിവ. രക്ഷാധികാരിയെന്ന് പരിഭാഷ നൽകിയിരിക്കുന്നത് വലിയ്യ് എന്ന പദത്തിനാണ്. രക്ഷിതാവ്, ബന്ധു, മിത്രം, എന്നെല്ലാം ഈ പദത്തി നർത്ഥമുണ്ട്. `ഔലിയാഅ്` എന്നാണ് ഇതിന്റെ ബഹുവചനം. പരമമായ അർഥത്തിൽ അല്ലാഹു മാത്രമാണ് മനുഷ്യരുടെ രക്ഷാധികാരി. അവൻ നൽകുന്ന രക്ഷയെ തടയുവാനോ ശിക്ഷയെ നിയന്ത്രിക്കുവാ നോ ആർക്കും കഴിയില്ല. മനുഷ്യർ പരസ്പരം സഹായിക്കുന്നതും രക്ഷിക്കുന്നതുമെല്ലാം അല്ലാഹുവിന്റെ പരമാധികാരത്തിന് വിധേയ മായിട്ടാണ്. അവൻ അഭയം നൽകുന്നു അവനെതിരായി (എവിടെ നിന്നും) അഭയം ലഭിക്കുകയില്ല (23:88) എന്ന ഖുർആൻ വചനം വ്യക്തമാക്കു 60 61 ഖുർആനും വൈരുദ്ധ്യങ്ങളും ഖുർആനിന്റെ മൗലികത ന്നത് ഈ ആശയമാണ്. എന്നാൽ മനുഷ്യർക്കു തമ്മിൽ സഹായി ക്കുവാൻ കഴിയില്ലെന്നോ രക്ഷിക്കാനാകില്ലെന്നോ ഖുർആനിലൊരി ടത്തും പറയുന്നില്ല. യഹൂദരും ക്രൈസ്തവരും പരസ്പരം സഹായി കളാണെന്നും (5:51) സത്യനിഷേധികൾ അന്യോന്യം മിത്രങ്ങളാണെ ന്നും (8:73) അക്രമകാരികളിൽ ചിലർ ചിലർക്ക് രക്ഷാകർത്താ ക്കളാണെന്നും (45:19) മുഹാജിറുകളും അൻസാറുകളും പരസ്പരം ഉറ്റ മിത്രങ്ങളാണെന്നും (8:72)സത്യവിശ്വാസിക ളായ പുരുഷൻമാരും സ്ത്രീകളും അന്യോന്യം മിത്രങ്ങളാണെന്നു (9:71) മെല്ലാമുള്ള പരാമർശങ്ങൾ ഖുർആനിൽ കാണാവുന്നതാണ്. ഈ വചനങ്ങളിലെ ല്ലാം വലിയ്യ് എന്ന പദത്തിനു തന്നെയാണ് സഹായി, മിത്രം, രക്ഷാ കർത്താവ് തുടങ്ങിയ പരിഭാഷകൾ നൽകപ്പെട്ടിരിക്കുന്നത്. മനുഷ്യ ർക്ക് പരസ്പരം മിത്രങ്ങളും രക്ഷകരുമാകാൻ കഴിയുമെന്ന വസ്തുത ഖുർആൻ അംഗീകരിക്കുന്നുണ്ട്. എന്നാൽ പരമമായ വലിയ്യ് അല്ലാഹു വാണ്. അഭൗതിക രീതിയിൽ സഹായിക്കുകയും രക്ഷിക്കുകയും ചെയ്യുന്നവനാണ് യഥാർഥത്തിലുള്ള വലിയ്യ്. മറ്റുള്ളവരെല്ലാം അവനെ ആശ്രയിച്ചുകൊണ്ട് മുന്നോട്ട് പോകുന്ന ഔലിയാക്കളാണ്. ഇതേ പോലെത്തന്നെയാണ് മാലാഖമാരും. അവർ സത്യവിശ്വാസി കളുടെ സഹായികളും ഉറ്റ മിത്രങ്ങളുമാണ്. ഇഹലോകത്ത് സത്യവി ശ്വാസികളെ സൻമാർഗത്തിലൂടെ മുന്നോട്ട് പോകാനും പരലോ കത്ത് അല്ലാഹുവിന്റെ അനുഗ്രഹത്തിന് പാത്രമാകുവാനും മലക്കു കൾ സഹായിച്ചുകൊണ്ടിരിക്കുന്നു. ഇതാണ് ഐഹിക ജീവിതത്തി ലും പരലോകത്തിലും ഞങ്ങൾ നിങ്ങളുടെ മിത്രങ്ങളാകുന്നു (41:31) എന്ന് സ്വർഗപ്രവേശത്തിന് അർഹരായ സദ്‌വൃത്തരോടായി മലക്കു കൾ പറയുന്നതിന്റെ താൽപര്യം. മലക്കുകളുടെ സഹായം അല്ലാഹു വിന്റെ കൽപന പ്രകാരമാണെന്ന വസ്തുതയും ഖുർആൻ വ്യക്ത മാക്കുന്നുണ്ട്. മനുഷ്യന് അവന്റെ മുമ്പിലൂടെയും പിന്നിലൂടെയും തുടരെ ത്തുടരെ വന്നുകൊണ്ട് അല്ലാഹുവിന്റെ കൽപന പ്രകാരം അവനെ കാത്തു സൂക്ഷിച്ചു കൊണ്ടിരിക്കുന്നവർ (മലക്കുകൾ) ഉണ്ട് (13:11). അല്ലാഹു വിധിച്ച രക്ഷയും ശിക്ഷയും നടപ്പാക്കുകയാണ് അവ ന്റെ ഹിതപ്രകാരം മാത്രം പ്രവർത്തിക്കുവാൻ കഴിയുന്ന മലക്കുകൾ ചെയ്യുന്നത്. അതിനാൽ ത്തന്നെ അല്ലാഹു മാത്രമാണ് രക്ഷാധികാരി എന്ന വചനങ്ങളും മലക്കുകൾ നൽകുന്ന സംരക്ഷണത്തെപ്പറ്റി സൂചിപ്പിക്കുന്ന സൂക്തങ്ങളും തമ്മിൽ യാതൊരു വിധ വൈരുധ്യ ങ്ങളുമില്ല.
ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിനെ അനുസരിക്കുന്നു (30:26, 3:83) വെന്ന് ഖുർആനിന്റെ അവകാശവാദത്തിനു വിരുദ്ധമായി ചെകുത്താൻ അവനോട് അനുസരണക്കേട് കാണിച്ചുവെന്ന് ഖുർആനിൽ തന്നെ (7:11,15:28-31, 17:61,20:116, 38:71-74,18:50) പലതവണ പറയുന്നു. മനുഷ്യരുടെ അനുസരണക്കേടിനെ കുറിച്ച പരാമർശങ്ങളും എമ്പാടുമുണ്ട്. ഇത് വൈരുധ്യമല്ലേ?
ഈ പ്രപഞ്ചത്തിലെ ചെറുതും വലുതുമായ വസ്തുക്കൾ ക്കെല്ലാം അവയുടേതായ ചില സ്വഭാവ സവിശേഷതകളും വ്യവസ്ഥ കളും അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്. ഈ ദൈവിക നിശ്ചയത്തിൽ നിന്ന് തെന്നിമാറികൊണ്ട് സചേതനമോ അചേതനമോ ആയ യാതൊരു വസ്തുവിനും നിലനിൽക്കാനാവില്ല. മനുഷ്യരും മറ്റു ജീവജാല ങ്ങളുമടക്കം സൂക്ഷ്മ സ്ഥൂല പ്രപഞ്ചങ്ങളിലെ മുഴുവൻ പ്രതിഭാസ ങ്ങളും ദൈവവിധി പ്രകാരം വ്യവസ്ഥാപിതമായാണ് നിലനിൽക്കു ന്നത്. നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും ഭൂമിയുമെല്ലാം ദൈവിക വ്യവസ്ഥ പ്രകാരമാണ് ചലിച്ചുകൊണ്ടിരിക്കുന്നത്. പ്രസ്തുത വ്യവ സ്ഥ അന്യൂനവും പ്രമാദമുക്തവുമാണ്. ഈ വ്യവസ്ഥയിൽ നിന്ന് തെന്നിമാറുവാൻ സൃഷ്ടികൾക്കൊന്നും കഴിയില്ല. അല്ലാഹുവിന്റെ അത്യുൽകൃഷ്ട സൃഷ്ടിയായ മനുഷ്യനും ഈ ദൈവിക വ്യവസ്ഥ പ്രകാരം തന്നെയാണ് ജീവിച്ചുകൊണ്ടിരിക്കുന്ന ത്. ബീജസങ്കലനം മുതൽ വളർച്ചയെത്തി മനുഷ്യശിശു പുറത്തു വരുന്നത് വരെയുള്ള ഘട്ടങ്ങളിലെല്ലാം കാര്യങ്ങൾ മുന്നോട്ട് പോകു ന്നത് ദൈവവിധി പ്രകാരമാണ്. സ്വയം നിയന്ത്രിക്കാനാവുന്ന ഏതാ നും അവയവങ്ങൾ മാത്രമേ മനുഷ്യനുള്ളൂ. അവ തന്നെ അവന്റെ പൂർണ നിയന്ത്രണത്തിലാണെന്ന് പറയാൻ വയ്യ. കൈവിരലുകൾ ഇളക്കുവാനുള്ള നമ്മുടെ കഴിവ് അവയക്ക് ുള്ളിലെ അസ്ഥികളുടെ നിലനിൽപുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. അസ്ഥികൂടമടക്കം മനുഷ്യശരീരത്തിലെ വ്യവസ്ഥകളൊന്നും തന്നെ നമ്മുടെ പൂർണ നിയന്ത്രണത്തിനു കീഴിലല്ല. നമ്മുടെ ആകാരം മുതൽ വികാര ങ്ങൾവരെ ജീനുകളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടത്രെ. മനുഷ്യന്റെ 62 63 ഖുർആനും വൈരുദ്ധ്യങ്ങളും ഖുർആനിന്റെ മൗലികതഇ്ര ന്ദിയങ്ങളും അവയവങ്ങളും വ്യവസ്ഥകളുമെല്ലാം പ്രവർത്തിക്കു ന്നത് ഈ ജനിതക നിർദ്ദേശങ്ങൾക്കനുസരിച്ചാണ്. മനുഷ്യ ശരീരമടക്കം പ്രപഞ്ചത്തിലെ സചേതനവും അചേത നവുമായ വസ്തുക്കളെല്ലാം ദൈവിക വിധി പ്രകാരമാണ് നിലനിൽ ക്കുന്നതെന്ന വസ്തുത ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാവസ് തുക്കളും അല്ലാഹുവിനെ അനുസരിച്ചു കൊണ്ടിരിക്കുകയാണെന്നാ ണ് ഖുർആൻ പറയുന്നത്: ആകാശങ്ങളിലും ഭൂമിയിലുമുള്ളവരെല്ലാം അവന്റെ അധീന ത്തിലത്രെ.എല്ലാവരും അവന് കീഴടങ്ങുന്നവരാകുന്നു. (30:26). അപ്പോൾ അല്ലാഹുവിന്റെ മതമല്ലാത്ത മറ്റു വല്ല മതവുമാണോ അവർ ആഗ്രഹിക്കുന്നത്? (യഥാർത്ഥത്തിൽ) ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം അനുസരണയോടെയോ നിർബന്ധിതമായോ അവന് കീഴ്പ്പെട്ടിരിക്കുകയാണ്. അവനിലേക്ക് തന്നെയാണ് അവർ മടക്കപ്പെടുന്നതും. (3:83) എന്നാൽ കർമ്മങ്ങളുടെ കാര്യത്തിൽ മൃഗങ്ങളുടേതിൽ നിന്ന് വ്യത്യസ്തമായ ചില സ്വാതന്ത്ര്യങ്ങൾ അല്ലാഹു മനുഷ്യന് നൽകിയി ട്ടുണ്ട്. ഈ സ്വാതന്ത്ര്യം പോലും അലംഘനീയമായ ദൈവിക വിധിയുടെ പരിധിക്കുള്ളിലാണ്. പേനയുപയോഗിക്കുവാൻ മനുഷ്യ ർക്ക് സാധിക്കുന്നത് അല്ലാഹുവിന്റെ വ്യവസ്ഥ പ്രകാരമാണ്. എന്നാൽ പേനകൊണ്ട് എന്തെഴുതണമെന്ന് തീരുമാനിക്കുന്നത് മനുഷ്യ രുടെ ഇഛാശക്തിയാണ്. ഈ ഇഛാശക്തിയാകട്ടെ ഒരു പരിധിവരെ ദൈവികവ്യവസ്ഥയുടെ വരുതിക്കുള്ളിൽ സ്വതന്ത്രമാണ്. ഈ സ്വാതന്ത്ര്യം എങ്ങനെ ഉപയോഗിക്കുന്നുവെന്നതാണ് മനുഷ്യനെ ഉദാ ത്തനും അധമനുമാക്കുന്നത്. തൂലികയെ മനുഷ്യരെ സംസ്കരി ക്കാനും അവരെ വഴിതെറ്റിക്കുവാനും ഉപയോഗിക്കാം. ഒന്നാമത്തേത് ഔന്നത്യത്തിന്റെ മാർഗം, രണ്ടാമത്തേത് അധമത്വത്തിന്റെ പാത. ഇതി ൽ ഏതു സരണി തിരഞ്ഞെടുക്കണമെന്ന് മനുഷ്യന് തീരുമാനിക്കാം. അത് അവന്റെ സ്വാതന്ത്ര്യത്തിൽ പെട്ടതാണ്. തീർച്ചയായും നാം അവന് വഴി കാണിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട് ഒന്നുകിൽ അവൻ നന്ദിയുള്ളവനാകുന്നു. അല്ലെങ്കിൽ അവൻ നന്ദികെട്ടവനാകുന്നു. (76;3) മനുഷ്യരെ പോലെ തന്നെ ഇഛാസ്വാതന്ത്ര്യം നൽകപ്പെട്ട സൃഷ് ടികളാണ് ജിന്നുകൾ എന്നാണ് ഖുർആനിൽ നിന്നും ഹദീസിൽ നിന്നും നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്. ജിന്നുകളിൽപ്പെട്ടവ നാണ് ഇബ്ലീസ് (18:50). ജിന്നുകളും പൂർണമായി ദൈവിക വ്യവ സ്ഥക്ക് കീഴിലുള്ളവർ തന്നെയാണ്. എന്നാൽ മനുഷ്യന് സാഷ്ടാംഗം നമിക്കുവാനുള്ള ദൈവിക കൽപന അവൻ അതിലംഘിച്ചു. കൽപന ലംഘിക്കുവാനും സ്വീകരിക്കുവാനുമുള്ള സ്വാതന്ത്ര്യം മനുഷ്യനെ പോലെ അവനുമുണ്ടായിരുന്നു. ഈ സ്വാതന്ത്ര്യം പോലും അല്ലാഹു വിന്റെ ദാനമാണ്. അതുകൊണ്ട് തന്നെ ഈ സ്വാതന്ത്ര്യമുപയോ ഗിച്ച് ദൈവിക കൽപന ലംഘിച്ചതിനാൽ അല്ലാഹുവിന്റെ പൊതുവ്യ വസ്ഥയെ അവൻ ലംഘിച്ചുവെന്ന് പറയാവതല്ല. ലംഘിക്കുവാനും സ്വീകരിക്കുവാനും അല്ലാഹു അവന് നൽകിയ സ്വാതന്ത്ര്യത്തിൽ തന്നിഷ്ടത്തിന്റെ -അഹങ്കാരത്തിന്റെയും-മാർഗം അവൻ തെരെ ഞ്ഞെടുത്തുവെന്നേയുള്ളൂ. ഈ സ്വാതന്ത്ര്യം നൽകപ്പെടാത്ത മല ക്കുകളാകട്ടെ, അല്ലാഹുവിന്റെ ആജ്ഞ അതിലംഘിക്കാതെ നിറവേ റ്റുകയും ചെയ്തു. ജിന്നുകൾക്കും മനുഷ്യർക്കുമെല്ലാം നൽകപ്പെട്ടിരിക്കുന്ന ഇഛാസ്വാ തന്ത്ര്യം അവയുടെ സൃഷ്ടി വ്യവസ്ഥയുമായി താരതമ്യം ചെയ്യു മ്പോൾ വളരെ ചെറുതാണ്. ഈ സ്വാതന്ത്ര്യം പോലും അല്ലാഹുവിെ ന്റ നിയന്ത്രണത്തിനു വിധേയമാണുതാനും. അതുകൊണ്ട് തന്നെ ആകാശ ഭൂമികളുടെ എല്ലാവസ്തുക്കളും അല്ലാഹുവെ അനുസരി ക്കുന്നുവെന്ന് പറഞ്ഞ സൂക്തങ്ങളുമായി പിശാചോ മനുഷ്യനോ അനുസരണക്കേട് കാണിക്കുന്നുവെന്ന് പ്രസ്താവിക്കുന്ന സൂക്ത ങ്ങൾ വൈരുധ്യം പുലർത്തുന്നുവെന്ന് പറയാനാവില്ല. ഇവർ ചെയ്യുന്ന അനുസരണക്കേട് പോലും ഇവരുടെ സൃഷ്ടി വ്യവസ്ഥയിലെ അനുസ രണത്തിന്റെ ഭാഗമാണെന്നർഥം.
ശിർക്ക് എന്ന മഹാപാപം ഒരിക്കലും പൊറുക്കപ്പെടുകയില്ലെന്ന് ഖുർആനിലെ ചില സൂക്തങ്ങളിൽ (4:48, 4:116) വ്യക്തമാക്കുന്നു.ഇതിനു വിരുദ്ധമായി ശിർക്ക് ചെയ്തവർക്ക് അല്ലാഹു പൊറുത്തു കൊടുക്കുന്നതായി (4:153,25:68-71) സൂക്തങ്ങളിൽ പറയുന്നുണ്ട്.ഇവയെങ്ങനെ പൊരുത്തപ്പെടും?
പാപങ്ങൾ പല തരമുണ്ട്. അതിൽ ഏറ്റവും ഗുരുതരമായതാണ് ശിർക്ക് അഥവാ ബഹുദൈവാരാധന. സ്രഷ്ടാവും സംരക്ഷകനു 64 65 ഖുർആനും വൈരുദ്ധ്യങ്ങളും ഖുർആനിന്റെ മൗലികതമായ അല്ലാഹുവിന് മാത്രം അവകാശപ്പെട്ട ആരാധനകൾ സൃഷ്ടി കൾക്ക് സമർപ്പിക്കുന്നതിനേക്കാൾ വലിയ പാപങ്ങളേതുമില്ല. ശിർക്ക് ചെയ്യുന്നവന് ദൈവിക കാരുണ്യത്തിന്റെ ഭവനമായ സ്വർഗം നിഷി ദ്ധമാണെന്നാണ് ഖുർആൻ പഠിപ്പിക്കുന്നത്. അല്ലാഹുവോട് വല്ലവനും പങ്ക് ചേർക്കുന്ന പക്ഷം തീർച്ചയായും അല്ലാഹു അവന് സ്വർഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരിക്കു കയും ചെയ്യും.(5:75) ശിർക്കിൽ നിന്ന് പൂർണമായി മുക്തനാവുമ്പോഴാണ് ഒരാൾ സത്യവിശ്വാസിയായിത്തീരുന്നത്. ബഹുദൈവാരാധന ഉൾകൊള്ളു ന്ന സകലമാന പ്രവർത്തനങ്ങളിൽ നിന്നും പരിശുദ്ധി പ്രാപിച്ച്, അല്ലാ ഹുവല്ലാതെ ആരാധ്യനില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നുവെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഇസ്ളാമിലേക്ക് പ്രവേശിക്കുന്നത്. ഇങ്ങനെ പ്രവേശിക്കുന്ന വ്യക്തിയുടെ മുൻകഴിഞ്ഞ പാപങ്ങളെല്ലാം -ബഹുദൈ വാരാധനയും ദൈവനിഷേധവുമടക്കം- പൊറുക്കപ്പെടുന്നതാണ്. ബഹുദൈവാരാധകരായിരുന്ന ജനങ്ങളിലേക്കാണ് അല്ലാഹു പ്രവാ ചകൻമാരെ നിയോഗിച്ചത്. പ്രവാചകൻമാരുടെ ശിഷ്യൻമാരായിത്തീ രുകയും ഏകദൈവവിശ്വാസത്തിന്റെ പ്രചാരണത്തിനു വേണ്ടി ജീവൻ വരെ ത്യജിക്കുവാൻ സന്നദ്ധരാവുകയും ചെയ്തവർ മുമ്പ് ബഹുദൈവാ രാധകരായിരുന്നു. ഇസ്ളാം സ്വീകരിച്ചതോടുകൂടി അവരുടെ പാപ ങ്ങളെല്ലാം പൊറുക്കപ്പെടുകയും ജനിച്ചുവീണ കുഞ്ഞിനെപ്പോലെ പരിശുദ്ധരായിത്തീരുകയും ചെയ്തു. നരകത്തിന്റെ പാതയായ ശിർ ക്കിൽ നിന്ന് രക്ഷപ്പെട്ട് സ്വർഗത്തിന്റെ മാർഗമായ ഏകദൈവവിശ്വാസ ത്തിൽ എത്തിച്ചേർന്നവരെ സംബന്ധച്ചിടത്തോളം അവരുടെ മുൻകാല പ്രവർത്തനങ്ങളെ കുറിച്ചുള്ള വിചാരണയില്ലെന്നും മുസ്ലിമാ യതിനു ശേഷമുള്ള കർമ്മങ്ങളെ സംബന്ധിച്ചു മാത്രമെ ചോദ്യം ചെയ്യപ്പെടുകയുള്ളൂവെന്നും വ്യക്തമാക്കുന്ന ഒട്ടനവധി ഹദീസുകളു ണ്ട്. എത്ര കൊടിയ ബഹുദൈവാരാധകനും തോന്നിവാസിയുമാണെ ങ്കിലും സത്യവിശ്വാസം സ്വീകരിക്കുന്നതോടെ അയാൾ പാപ മുക്തി പ്രാപിക്കുന്നുവെന്നർഥം. സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിന്ന് സ്വന്തം ജീവിത ത്തെ സമർപ്പിച്ചവനാണ് മുസ്ലിം. ദൈവിക വിധി വിലക്കുകൾ പാലി ക്കുന്നതാണ് മുസ്ലിമിന്റെ ജീവിതത്തെ വിമലീകരിക്കുകയും മാതൃകാ യോഗ്യമാക്കുകയും ചെയ്യുന്നത്. എങ്കിലും മനുഷ്യൻ എന്ന നിലക്ക് മുസ്ളിമിന്റെ ജീവിതത്തിലും തെറ്റുകൾ കടന്നുവരാം; കുറ്റങ്ങ ളുണ്ടാകാം. ഏതെങ്കിലുമൊരു ദുർബല നിമിഷത്തിൽ വല്ല തെറ്റു കുറ്റങ്ങളിലും ഏതെങ്കിലും ഒരു മുസ്ലിം അകപ്പെട്ടുപോയാൽ അതി നുള്ള പരിഹാര നിർദ്ദേശങ്ങളും ഖുർആനിലും നബി വചനങ്ങളിലു മുണ്ട്. പശ്ചാത്താപമാണ് പാപത്തിനുള്ള പരിഹാരമായി നിർദ്ദേശി ക്കപ്പെട്ടിട്ടുള്ളത്. ചെയ്തുപോയ തെറ്റിൽ ആത്മാർഥമായി അനുത പിക്കുകയും ഇനിയത് ആവർത്തിക്കുകയില്ലെന്ന് പ്രതിജ്ഞ ചെയ്യു കയും, പൊറുത്തു തരുന്നതിനുവേണ്ടി അല്ലാഹുവിനോട് അകമുരുകി പ്രാർഥിക്കുകയും ചെയ്തുകൊണ്ടുള്ള പശ്ചാത്താപമാണ് പാപ ത്തിനുള്ള പരിഹാരം. പശ്ചാത്താപം സ്വീകരിക്കാൻ അല്ലാഹു ബാധ്യതയേറ്റിരിക്കു ന്നത് അറിവുകേട് നിമിത്തം തിൻമ ചെയ്യുകയും, എന്നിട്ട് താമസിയാതെ പശ്ചാത്തപിക്കുകയും ചെയ്യുന്നവർക്ക് മാത്രമാകുന്നു. അങ്ങ നെയുള്ളവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതാണ്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു. പശ്ചാത്താ പമെന്നത് തെറ്റുകൾ ചെയ്തു കൊണ്ടിരിക്കുകയും എന്നിട്ട് മരണം ആസന്നമാവുമ്പോൾ ഞാനിതാ പശ്ചാത്തപ ിച്ചിരിക്കുന്നു എന്ന് പറയു കയും ചെയ്യുന്നവർക്കുള്ളതല്ല. സത്യനിഷേധികളായി മരണമട യുന്നവർക്കുമുള്ളതല്ല. അങ്ങനെയുള്ളവർക്ക് വേദനയേറിയ ശിക്ഷ യാണ് നാം ഒരുക്കിവെച്ചിട്ടുള്ളത്. (4:17,18). ഏതുതരം പാപങ്ങളും പശ്ചാത്താപം വഴി അല്ലാഹു പൊറുത്തു തന്നേക്കുമെന്ന പ്രതീക്ഷ നൽകുന്നുണ്ട് ഖുർആൻ. ഒരു മുസ്ലിമി ന്റെ ജീവിതത്തിൽ വന്നു ഭവിക്കുന്ന ചെറിയ ചെറിയ തെറ്റുകൾ അവൻ ചെയ്യുന്ന സൽകർമ്മങ്ങൾ വഴി പൊറുത്തു കൊടുക്കുമെന്ന് ഹദീസുകളിൽ വ്യക്തമാക്കപ്പെട്ടിട്ടുമുണ്ട്. പാപം പൊറുക്കുക എന്നത് അല്ലാഹുവിന്റെ ഔദാര്യമാണ്. എത്ര തന്നെ പാപപങ്കിലമായ ജീവിതം നയിച്ച വ്യക്തിയാണെങ്കിലും അവൻ ആത്മാർഥമായി പശ്ചാത്തപിച്ചു മടങ്ങിയാൽ അല്ലാഹു അവനിൽ നിന്ന് വന്നുപോയ പാപങ്ങൾ പൊറുത്തു കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്: പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവർത്തിച്ചുപേ ായ എന്റെ ദാസൻമാരേ, അല്ലാഹുവിന്റെ കാരുണ്യത്തെ പ്പറ്റി നിങ്ങൾ നിരാശപ്പെടരുത്. തീർച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീർച്ചയായും അവൻ തന്നെയാകുന്നു ഏറെ 66 67 ഖുർആനും വൈരുദ്ധ്യങ്ങളും ഖുർആനിന്റെ മൗലികതപെ ാറുക്കുന്നവനും കരുണാനിധിയും (39:53). എന്നാൽ, ഒരു മുസ്ലിമിന്റെ ജീവിതത്തിൽ ഒരിക്കലും വന്നു ഭവിക്കാൻ പാടില്ലാത്ത പാപമാണ് ശിർക്ക്. അല്ലാഹുവിൽ പങ്ക് ചേർക്കുകയെന്ന പാപം അവന്റെ ജീവിതത്തിലുണ്ടാവുകയെന്ന് പറ ഞ്ഞാൽ അത് അവന്റെ വിശ്വാസത്തിൽ നിന്നുള്ള വ്യതിചലനമാണ്. കേവല പശ്ചാത്താപം കൊണ്ടോ മറ്റു സൽകർമ്മങ്ങൾ വഴിയോ പൊറുക്കപ്പെടുന്ന പാപമല്ല അത്. പ്രത്യത, സകലമാന സൽകർമ്മ ങ്ങളെയും വിഴുങ്ങിക്കളയുന്ന അത്യുഗ്ര പാപമാണത്. സത്യമത പ്രബോധനത്തിന് വേണ്ടി നിയോഗിക്കപ്പെടുകയും ആ മാർഗത്തിൽ ഒട്ടനവധി ത്യാഗപരിശ്രമങ്ങൾ നടത്തുകയും ചെയ്ത പ്രവാചകൻമാരുടെ ജീവിതത്തിലെവിടെയെങ്കിലും ശിർക്ക് എന്ന മഹാ പാപം വന്നുപേ ായാൽ അവരുടെ കർമ്മങ്ങളെല്ലാം നിഷ്ഫലമാവുകയും അവർ നരകാവകാശികളിൽ പെടുകയും, ചെയ്യുമെന്നാണ് ഖുർആൻ പഠി പ്പിക്കുന്നത്. നീ ശിർക്ക് ചെയ്യുന്ന പക്ഷം തീർച്ചയായും നിന്റെ കർമം നിഷ്ഫ ലമായിപ്പോവുകയും തീർച്ചയായും നീ നഷ്ടകാരുടെ കൂട്ടത്തിലാവു കയും ചെയ്യും (39:65) എന്നാണ് അന്തിമ പ്രവാചകൻപോലും ഖുർ ആൻ മുന്നറിയിപ്പ് നൽകുന്നത്. ശിർക്ക് ഒരിക്കലും പൊറുക്കപ്പെടാത്ത പാപമാണെന്ന് ഖുർആൻ പലതവണ വിശ്വാസികളെ ഉൽബോധിപ്പിക്കുന്നുണ്ട്: തീർച്ചയായും അല്ലാഹു അവനോട് പങ്ക് ചേർക്കപ്പെടുന്നത് പൊറുക്കുകയില്ല. അതിനു പുറമെയുള്ളത് അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ പൊറു ത്തു കൊടുക്കുകയും ചെയ്യും. ആര് അല്ലാഹുവിനോട് പങ്ക് ചേർക്കു ന്നുവോ അവൻ, തീർച്ചയായും വമ്പിച്ച കുറ്റം ചമച്ചുണ്ടാക്കിയിരി ക്കുന്നു. (4:48) ശിർക്ക് ഒരിക്കലും പൊറുക്കുകയില്ലെന്നു പറഞ്ഞതിനർത്ഥം കേവല പശ്ചാത്താപം കൊണ്ടോ സൽകർമ്മങ്ങൾ വഴിയായി മാത്രമോ അത് പൊറുക്കപ്പെടുകയില്ലെന്നാണ്. ശിർക്ക് ചെയ്യുന്ന തോടെ അത് ചെയ്യുന്നയാൾ സത്യവിശ്വാസത്തിന്റെ വൃത്തത്തിൽ നിന്ന് പുറത്തു കടന്നു കഴിഞ്ഞു. സൽകർമ്മങ്ങൾ വഴി തെറ്റുകൾ പൊറുക്കാമെന്നത് വിശ്വാസികളോടുള്ള വാഗ്ദാനമാണ്. വിശ്വാസ വൃത്തത്തിൽ നിന്ന് പുറത്തു കടന്നവന് ഈ വാഗ്ദാനം ബാധകമ ല്ല. ശിർക്ക് ചെയ്യുന്നതോടെ അവന്റെ സൽകർമ്മങ്ങളെല്ലാം നിഷ് ഫലമായിപ്പോയി. അറിവുകേടു കൊണ്ടോ അബദ്ധവശാലോ ഒരു വിശ്വാസിയുടെ പ്രവർത്തനങ്ങളിൽ ശിർക്കു വന്നുപോയാൽ പിന്നെ അയാൾക്ക് ഒരിക്കലും മോചനമില്ലെന്നല്ല ഇതിനർഥം. പിന്നെയോ? അയാൾക്ക് ഇനി മോചനം വേണമെങ്കിൽ വിശ്വാസത്തിലേക്ക് മട ങ്ങണം. ഒരു അവിശ്വാസി എങ്ങനെയാണോ വിശ്വാസിയായിത്തീരു ന്നത്, ആ രൂപത്തിൽ ഏകദൈവാദർശത്തിന്റെ സാക്ഷ്യവചനങ്ങൾ മനസ്സിൽ ഉൾകൊണ്ട് പ്രഖ്യാപിക്കണം. ബഹുദൈവാരാധനയുടെ ലാഞ്ഛനയെങ്കിലും ഉൾക്കൊള്ളുന്ന വിശ്വാസാചാരങ്ങളിൽ നിന്ന് പൂർണമായും ഖേദിച്ചു മടങ്ങുകയും വേണം. ശിർക്ക്, കൊലപാതകം, വ്യഭിചാരം തുടങ്ങിയ പാപങ്ങൾ ചെയ് തവർക്ക് പാപമോചനത്തിനുള്ള മാർഗമെന്താണെന്നതിനെ കുറി ച്ചാണ് സൂറത്തുൽ ഫുർഖാനിലെ വചനങ്ങളിൽ (25:68-71) വ്യക്ത മാക്കുന്നത:് പക്ഷേ, ആരെങ്കിലും പശ്ചാത്തപിക്കുകയും വിശ്വസിക്കുകയും സൽകർമം പ്രവർത്തിക്കുകയും ചെയ്യുന്നതായാൽ, അങ്ങനെയുള്ള വരുടെ തിന്മകളെ അല്ലാഹു നന്മകളാക്കി മാറ്റുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (25:70). ശിർക്കു ചെയ്ത വ്യക്തികൾ പശ്ചാത്തപിക്കുന്നതോടൊപ്പം സുദൃഢവും കളങ്കലേശമില്ലാത്തതുമായ ഏകദൈവ വിശ്വാസത്തിലേ ക്ക് മടങ്ങുക കൂടി ചെയ്യണമെന്ന് ഈ വചനങ്ങളിൽ നിന്ന് സുതരാം വ്യക്തമാണ്. ഇക്കാര്യത്തിലുള്ള ഒരു സംഭവ വിവരണമാണ് സൂറത്തുന്നിസാ ഇലെ വചനത്തി (4:153)ലുള്ളത്. പശുക്കുട്ടിയുടെ വിഗ്രഹമുണ്ടാക്കി അതിനെ ആരാധിച്ചവർക്ക് അല്ലാഹു പൊറുത്തു കൊടുത്തത് അവർ വിശ്വാസത്തിലേക്ക് മടങ്ങുകയും പശ്ചാത്തപിക്കുകയും ചെയ്തതുകൊ ണ്ടാണ്. ഇക്കാര്യം സൂറത്തു അഅ്റാഫിലെ 152,153 വചനങ്ങളി ൽ ഖുർആൻ വ്യക്തമാക്കുന്നുണ്ട്: നിശ്ചയമായും പശുക്കുട്ടിയെ ഉണ്ടാക്കി (ആരാധന നടത്തിയ) വർക്കു തങ്ങളുടെ റബ്ബിങ്കൽ നിന്ന് കോപവും, ഐഹിക ജീവിതത്തി ൽ നിന്ദ്യതയും ബാധിക്കുന്നതാണ്. അപ്രകാരമത്രേ (വ്യാജം) കെട്ടി ച്ചമക്കുന്നവർക്ക് നാം പ്രതിഫലം നൽകുന്നത്. തിന്മകൾ പ്രവർത്തി 68 69 ഖുർആനും വൈരുദ്ധ്യങ്ങളും ഖുർആനിന്റെ മൗലികത ക്കുകയും പിന്നീട് അതിനുശേഷം പശ്ചാത്തപിക്കുകയും വിശ്വസി ക്കുകയും ചെയ്തവരാകട്ടെ, നിശ്ചയമായും അതിനുശേഷം നിന്റെ റബ്ബ് (അവർക്ക്) പൊറുത്ത് കൊടുക്കുന്നവനും കരുണാനിധിയും തന്നെ.? േ ഗാപൂജകൻമാരായിത്തീർന്ന ഇസ്‌റാഈൽ മക്കളിൽ ഏകദൈവാ ദർശത്തിലേക്ക് തിരിച്ചുവന്ന് കളങ്കലേശമില്ലാത്ത വിശ്വാസം സ്വീ കരിക്കുകയും, ചെയ്തുപോയ തെറ്റിൽ ആത്മാർഥമായി പശ്ചാത്ത പിക്കുകയും ചെയ്തവർക്ക് അല്ലാഹു പൊറുത്തു കൊടുത്ത കാര്യമാണ് ഈ സൂക്തങ്ങളിൽ പ്രതിപാദ്യം. ശിർക്ക് മഹാപാപമാണെന്നും അത് പൊറുക്കുകയില്ലെന്നും പറ ഞ്ഞതിന്റെ താൽപര്യം, അതു ചെയ്ത ശേഷം പശ്ചാത്തപിച്ച് സത്യവി ശ്വാസത്തിലേക്ക് മടങ്ങാതെ മരണപ്പെട്ടവർക്ക് സ്വർഗം നിഷിദ്ധ മാണെന്ന വസ്തുത വ്യക്തമാക്കുകയാണ്. വിശ്വാസിയായിരിക്കെ സംഭവിക്കുന്ന മറ്റു പാപങ്ങളെപ്പോലെ അല്ലാഹു പൊറുത്തു കൊ ടുക്കുമെന്ന പ്രതീക്ഷ ശിർക്കിന്റെ കാര്യത്തിൽ അസ്ഥാനത്താണെ ന്നാണ് ഇതിന്നർഥം. അല്ലാതെ, ശിർക്ക് ചെയ്തുപോയവർക്ക് ഒരി ക്കലും യാതൊരു വിധ മോചനവുമില്ലെന്ന് പഠിപ്പിക്കുകയല്ല, ശിർക്ക് പൊറുക്കപ്പെടാത്ത പാപമാണെന്ന് പറയുന്ന സൂക്തങ്ങൾ ചെയ്യു ന്നത്. അതുകൊണ്ട് തന്നെ വിശ്വാസത്തിലേക്ക് മടങ്ങുകയും പശ്ചാ ത്തപിക്കുകയും ചെയ്തവർക്ക് അവർ ചെയ്തുപോയ ശിർക്ക് പൊറുത്തു കൊടുക്കുമെന്ന് വ്യക്തമാക്കുന്ന സൂക്തങ്ങളുമായി ഇവ യാതൊരു വിധ വൈരുധ്യങ്ങളും വെച്ചുപുലർത്തുന്നില്ല. എന്നാൽ വിശ്വാസത്തിൽ നിന്നും അവിശ്വാസത്തിലേക്കും വീണ്ടും വിശ്വാസ ത്തിലേക്കും പിന്നെയും അവിശ്വാസത്തിലേക്കും മാറി കൊണ്ടിരി ക്കുന്ന പാപം അല്ലാഹു പൊറുക്കുകയേയില്ലെന്ന് 4:137 ൽ വ്യക്ത മാക്കിയിട്ടുണ്ട്: ഒരിക്കൽ വിശ്വസിക്കുകയും പിന്നീട് അവിശ്വസിക്കു കയും വീണ്ടും വിശ്വസിച്ചിട്ട് പിന്നെയും അവിശ്വസിക്കുകയും അന ന്തരം അവിശ്വാസം കൂടിക്കൂടി വരികയും ചെയ്തവരാരോ അവർക്ക് അല്ലാഹു പൊറുത്തു കൊടുക്കുകയേ ഇല്ല. അവരെ അവൻ നേർവഴി യിലേക്ക് നയിക്കുന്നതുമല്ല.
No comments:
Post a Comment