ഖുർആൻ, ദൈവത്തിൽനിന്ന് മുഹമ്മദ് നി(സ)ക്ക് ക്രോഡീകൃത ഗ്രന്ഥമായി ലഭിച്ചതാണോ?
അല്ല. വിശുദ്ധ ഖുർആൻ പൂർണമായും ഒറ്റപ്രാവശ്യമായിട്ടല്ല, അൽ പാൽപമായിട്ടാണ് അവതരിപ്പിക്കപ്പെട്ടത്. നീണ്ട ഇരുപത്തിമൂന്ന് വർഷ ങ്ങൾക്കിടയ്ക്കായി വ്യത്യസ്ത സാഹചര്യങ്ങളിലായിട്ടാണ് അതിലെ സൂ ക്തങ്ങളുടെ അവതരണം നടന്നത്. പ്രവാചകന് ലഭിച്ചുകൊണ്ടിരുന്ന ദിവ്യ ബോധനത്തിന് നിർണിതമായ ഇടവേളകളൊന്നുമുണ്ടായിരുന്നില്ല. ഒരു ദിവസംതന്നെ ഒന്നിലധികം തവണ ദിവ്യബോധനം ലഭിച്ച സന്ദർഭങ്ങ ളുണ്ട്. ചിലപ്പോൾ ചില വചനങ്ങൾ മാത്രമാണ് അവതരിപ്പിക്കപ്പെടുക. ഏതെങ്കിലുമൊരു അധ്യായത്തിൽ പ്രത്യേക ഭാഗത്ത് ചേർക്കുവാൻ വേ ണ്ടി നിർദേശിക്കപ്പെട്ട വചനങ്ങൾ മുഴുവനായി ഒറ്റസമയംതന്നെ അവതരി പ്പിക്കപ്പെട്ട അധ്യായങ്ങളുമുണ്ട്. അവസരങ്ങൾക്കും സന്ദർഭങ്ങൾക്കുമ നുസരിച്ച് അവതരിപ്പിക്കപ്പെട്ട ഒരുപാട് സൂക്തങ്ങളുടെ സമുച്ചയമാണ് ഖുർആൻ.മനുഷ്യർക്ക് സന്മാർഗദർശനം നൽകുന്നതിനായി ദൈവംതമ്പുരാൻ അവതരിപ്പിച്ച ഗ്രന്ഥമാണ് ഖുർആനെങ്കിൽ അത് മുഴുവനായി ഒരു ഗ്രന്ഥ രൂപത്തിൽ അവതരിപ്പിച്ചുകൂടാമായിരുന്നുവോ?
മുഹമ്മദി(സ)ന്റെ കാലത്തുതന്നെ അവിശ്വാസികൾ ചോദിച്ചിരുന്ന ഒരു ചോദ്യമായിരുന്നു ഇത്. ഖുർആൻ പറയുന്നതു കാണുക: “സത്യനിഷേധ ികൾ പറഞ്ഞു. ഇദ്ദേഹത്തിന് ഖുർആൻ ഒറ്റത്തവണയായി ഇറക്ക പ്പെടാത്തതെന്താണെന്ന്. അത് അപ്രകാരം (ഘട്ടങ്ങളിലായി അവതരിപ്പി ക്കുക)തന്നെയാണ് വേണ്ടത്. അതുകൊണ്ട് നിന്റെ ഹൃദയത്തെ ഉറപ്പി ച്ചുനിർത്താൻവേണ്ടിയാകുന്നു. ശരിയായ സാവകാശത്തോടെ നാമത് പാരാ യണം ചെയ്ത് കേൾപിക്കുകയും ചെയ്തിരിക്കുന്നു” (25:32). “നീ ജനങ്ങൾക്ക് സാവകാശത്തിൽ ഓതിക്കൊടുക്കേണ്ടതിനായി ഖുർ ആനെ നാം (പല ഭാഗങ്ങളായി) വേർതിരിച്ചിരിക്കുന്നു. നാം അതിനെ ക്രമേണയായി ഇറക്കുകയും ചെയ്തിരിക്കുന്നു” (17:106). ഈ സൂക്തങ്ങളിൽനിന്ന് എന്തുകൊണ്ടാണ് ഖുർആൻ ഒന്നിച്ച് ഗ്രന് ഥരൂപത്തിൽ അവതരിപ്പിക്കാതിരുന്നതെന്ന് നമുക്ക് മനസ്സിലാകുന്നു. അവസ ാന നാളുവരെയുള്ള മുഴുവൻ മനുഷ്യർക്കും മാർഗദർശനം നൽകേണ്ട വേദഗ്രന്ഥമാണ് ഖുർആൻ. അതു തോറെയെപ്പോലെ കേവലം കുറെ നിയമങ്ങളുടെ സംഹിതയല്ല. വിശ്വാസ പരിവർത്തനത്തിലൂടെ ഒരു സമൂഹ ത്തെ എങ്ങനെ വിമലീകരിക്കാമെന്ന് പ്രായോഗികമായി കാണിച്ചുതരു ന്ന ഗ്രന്ഥമാണത്. ഖുർആനിന്റെ അവതരണത്തിനനുസരിച്ച് പരിവർ ത്തിതമായിക്കൊണ്ടിരുന്ന ഒരു സമൂഹത്തിന്റെ ചിത്രം നമ്മുടെ മുന്നിലു ണ്ട്. ഈ ചിത്രംകൂടി ഉപയോഗിച്ചുകൊണ്ടാണ് ഓരോ സൂക്തത്തിന്റെയും പൂർണമായ ഉദ്ദേശ്യം നാം മനസ്സിലാക്കുന്നത്. ഒറ്റയടിക്കാണ് ഖുർ ആൻ അവതരിപ്പിക്കപ്പെട്ടതെങ്കിൽ ഈ രൂപത്തിൽ നമുക്ക് അത് മനസ്സിലാ ക്കുവാൻ കഴിയുകയില്ലായിരുന്നു. അത് നൂറുശതമാനം പ്രായോഗികമാ യ ഒരു ഗ്രന്ഥമാണെന്ന് പറയുവാനും സാധിക്കുമായിരുന്നില്ല. വളർ ന്നുകൊണ്ടിരുന്ന ഒരു സമൂഹത്തിന് ഘട്ടങ്ങളായി നൽകിയ മാർഗനിർദേശ ങ്ങളെന്ന നിലയ്ക്ക് -പ്രസ്തുത മാർഗനിർദേശങ്ങൾക്കൊപ്പം ആ സമൂഹംമാറ ിെ ക്കാണ്ട ിര ുന്ന ു -അത് പൂർണ മ ായ ും പ്രാേ യാഗ ിക മ ാെ ണന്ന ് നമ ുക്ക് ഉറപ്പിച്ചുപറയുവാനാകും. ഖുർആൻ ഘട്ടങ്ങളായി അവതരിപ്പിക്കപ്പെട്ടതുകൊണ്ടുള്ള ഗുണങ്ങ ളെ ഇങ്ങനെ സംഗ്രഹിക്കാം. 1. ദീർഘകാലമായി സമൂഹത്തിൽ നിലനിന്നിരുന്ന ദുരാചാരങ്ങളും അധാർമികതകളും ഒറ്റയടിക്ക് നിർത്തലാക്കുക പ്രയാസകരമാണ്. ഘട്ട ങ്ങളായി മാത്രമേ അവ നിർത്തൽ ചെയ്യാനാകൂ. താൽക്കാലിക നിയമ ങ്ങൾ വഴി പ്രസ്തുത പ്രവർത്തനങ്ങളിൽനിന്ന് ജനങ്ങളെ ക്രമേണ അക 74 75 ഖുർആൻ ക്രോഡീകരണംഖു ർആനിന്റെ മൗലികത റ്റിക്കൊണ്ട് അവസാനം സ്ഥിരമായ നിയമങ്ങൾ നടപ്പിൽവരുത്തുകയാ ണ് പ്രായോഗികം. ഇതിന് ഘട്ടങ്ങളായുള്ള അവതരണം സൗകര്യം നൽ കുന്നു. 2. ജനങ്ങളിൽനിന്നും ഉയർന്നുവരുന്ന സംശയങ്ങൾക്കും അപ്പപ്പോഴു ണ്ടാവുന്ന പ്രശ്നങ്ങൾക്കും തദവസരത്തിൽതന്നെ പരിഹാരമുണ്ടാവുന്ന രീതിയിൽ ദൈവിക സന്ദേശങ്ങൾ ലഭിക്കുന്നത് പ്രബോധിത ജനതയിൽ കൂടുതൽ ഫലപ്രദമായ പരിവർത്തനങ്ങളുണ്ടാവുന്നതിന് നിമിത്തമാകു ന്നു. 3. ഒറ്റപ്രാവശ്യമായി അവതരിപ്പിക്കപ്പെടുന്ന പക്ഷം അതിലെ നിയമ നിർദേശങ്ങൾ ഒരൊറ്റ ദിവസംതന്നെ നടപ്പിലാക്കേണ്ടതായി വരും. അത് പ്രയാസകരമാണെന്ന് പറയേണ്ടതില്ലല്ലോ. ഘട്ടങ്ങളായുള്ള അവതരണംവ ഴി ഈ പ്രയാസം ഇല്ലാതാക്കുവാനും ക്രമേണ പൂർണമായി വിമലീകരി ക്കപ്പെട്ട ഒരു സമൂഹത്തെ വളർത്തിയെടുക്കുവാനും സാധിക്കുന്നു. 4. ഇടയ്ക്കിടക്ക് ദൈവിക ബോധനം ലഭിക്കുന്നത് പ്രവാചകന് മനഃസ മാധാനവും ഹൃദയദാർഢ്യവുമുണ്ടാവുന്നതിന് കാരണമാവുന്നു. 5. നിരക്ഷരനായ മുഹമ്മദി(സ)ന് ഖുർആൻ പഠിക്കുവാനും മനഃപാഠമാ ക്കുവാനും ഘട്ടങ്ങളായുള്ള അവതരണം സൗകര്യം നൽകുന്നു. മറവിയോ അദ്ധങ്ങളോ ഇല്ലാതിരിക്കുന്നതിനും ഇത് അവസരമൊരുക്കു ന്നു. 6. പ്രവാചകന്റെ അനുയായികൾക്ക് ഖുർആൻ മനഃപാഠമാക്കുന്നതിനും അതിലെ വിഷയങ്ങൾ വ്യക്തമായി പഠിക്കുന്നതിനും അതനുസരിച്ച് ജീവി തം ക്രമപ്പെടുത്തുന്നതിനും കുറേശ്ശെയുള്ള അവതരണം വഴി സാധിക്കുന്നു.
വ്യത്യസ്ത സമയങ്ങളിൽ അവതരിപ്പിക്കപ്പെട്ട ഖുർആൻ സൂക്തങ്ങളെല്ലാം ഒന്നായി ക്രോഡീകരിക്കപ്പെട്ടത് എന്നായിരുന്നു?
ഖുർആൻ അവതരണത്തോടൊപ്പംതന്നെ ക്രോഡീകരണവും നടന്നിരു ന്നു. വിശുദ്ധ ഖുർആൻ അവതരിപ്പിച്ച പടച്ചതമ്പുരാൻതന്നെ അതിന്റെ്രേ കാഡീകരണം തന്റെ ബാധ്യതയായി ഏറ്റെടുത്തിരിക്കുന്നുവെന്നതാ ണ് വാസ്തവം. അല്ലാഹു പറയുന്നു: “തീർച്ചയായും അതിന്റെ (ഖുർആെ ന്റ) സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു. അങ്ങനെ നാം അത് ഓതിത്തന്നാൽ ആ ഓത്ത് നീ പിന്തുടരുക” (75:17, 18). മുഹമ്മദി(സ)ന് ഓരോ സൂക്തവും അവതരിപ്പിക്കപ്പെടുമ്പോൾ അത് എത്തിച്ചുകൊടുക്കുന്ന ജി്രീൽ(അ)തന്നെ അത് ഏത് അധ്യായത്തിൽ എത്രാമത്തെ വാക്യമായി ചേർക്കേണ്ടതാണെന്നുകൂടി അദ്ദേഹത്തെ അറി യിച്ചിരുന്നു. ഖുർആൻ എഴുതിവെക്കുന്നതിനുവേണ്ടി സന്നദ്ധരായ പ്ര വാചകാനുചരന്മാർ `കുത്താുൽ വഹ്‌യ് (ദിവ്യബോധനത്തിന്റെ എഴു ത്തുകാർ) എന്നാണ് അറിയപ്പെട്ടിരുന്നത്. അൻസാറുകളിൽപെട്ട ഉയ്യ് ബ്നു കഅ് ്, മുആദു ്നു ജ ൽ, സൈദു ്നുസാ ിത്ത്, അ ൂസൈ ദ്(റ) എന്നിവരായിരുന്നു അവരിൽ പ്രധാനികൾ. തുകൽ കഷ്ണ ങ്ങളിലായിരുന്നു അവർ പ്രധാനമായും ഖുർആൻ എഴുതിവെച്ചിരുന്നത്. പ്രവാചക(സ)ന്ന് ഏതെങ്കിലും സൂക്തം അവതരിപ്പിക്കപ്പെട്ടാൽ അദ്ദേഹം ഈ എഴുത്തുകാരെ വിളിക്കും. ജി്രീൽ അദ്ദേഹത്തോട് നിർദേശിച്ച ക്രമം അദ്ദേഹം എഴുത്തുകാരോട് പറയും. അഥവാ ഈ സൂക്തങ്ങൾ ഏത് അധ്യായത്തിൽ എത്രാമത്തെ വചനങ്ങളായി ചേർക്കണമെന്നും നിർ ദേശം നൽകും. ഇതു പ്രകാരം അവർ എഴുതിവെക്കും. ഇങ്ങനെ, പ്രവാചക( സ)ന്റെ കാലത്തുതന്നെ -ഖുർആൻ അവതരണത്തോടൊപ്പംതന്നെ -അതിന്റെ ക്രോഡീകരണവും നടന്നിരുന്നുവെന്നതാണ് വാസ്തവം. ഇവ്വിഷയകമായി നിവേദനം ചെയ്യപ്പെട്ട ഏതാനും ഹദീസുകൾ കാ ണുക: ഉസ്മാൻ (റ) നിവേദനം ചെയ്യുന്നു: “ദൈവദൂതന് (സ) ഒരേ അവസ രത്തിൽ വിവിധ അധ്യായങ്ങൾ അവതരിക്കാറുണ്ടായിരുന്നു. അങ്ങനെ അവതരിപ്പിക്കപ്പെട്ടാൽ അദ്ദേഹം എഴുത്തുകാരെ വിളിച്ച് ഈ ആയത്തു കൾ ഇന്ന വിഷയം പ്രതിപാദിക്കുന്ന ഇന്ന സൂറത്തിൽ രേഖപ്പെടുത്തുകയെ ന്ന് കൽപിക്കുമായിരുന്നു” (തുർമുദി). “ജി്രീൽ എല്ലാ വർഷവും പ്രവാചക(സ)ന് ഒരു പ്രാവശ്യം ഖുർ ആൻ കേൾപ്പിക്കാറുണ്ടായിരുന്നു. അദ്ദേഹം മരണപ്പെട്ട വർഷത്തിലാകെ ട്ട രണ്ടു പ്രാവശ്യം കേൾപ്പിക്കുകയുണ്ടായി” (ബുഖാരി). ഓരോ സൂക്തവും അവതരിപ്പിക്കപ്പെടുമ്പോൾതന്നെ അത് ഏത് സൂറ ത്തിലെ എത്രാമത്തെ വാക്യമാണെന്ന ദൈവിക നിർദേശമുണ്ടാവുന്നു. അത് പ്രകാരം എഴുതിവെക്കാൻ പ്രവാചകൻ(സ) എഴുത്തുകാരോട് നിർ ദേശിക്കുന്നു. എല്ലാ വർഷവും ജി്രീൽ(അ) വന്ന് അതുവരെ അവതരി പ്പിക്കപ്പെട്ട സൂക്തങ്ങൾ ക്രമത്തിൽ ഓതിക്കേൾപ്പിക്കുന്നു. അത് പ്രവാചക ൻ (സ) കേൾക്കുന്നു. ശേഷം പ്രവാചകൻ ജി്രീലിനെ ഓതികേൾപ്പി ക്കുന്നു. അങ്ങനെ ഖുർആനിന്റെ ക്രമത്തിന്റെ കാര്യത്തിലുള്ള ദൈവി ക നിർദേശം പൂർണമായി പാലിക്കാൻ പ്രവാചക(സ)ന് സാധിച്ചിരുന്നു. `തീർച്ചയായും അതിന്റെ സമാഹരണവും പാരായണവും നമ്മുടെ ബാ ധ്യതയാകുന്നു“(75:17)വെന്ന ദൈവിക സൂക്തത്തിന്റെ സത്യസന്ധമായ പുലർച്ചയാണ് നമുക്കിവിടെ കാണാൻ കഴിയുന്നത്.മുഹമ്മദി(സ)ന്റെ കാലത്ത് ഖുർആൻ ഒരു ഗ്രന്ഥമായി ക്രോഡീകരിക്കപ്പെട്ടിരുന്നുവോ?
ഈ ചോദ്യത്തിന് `അതെ`യെന്നും `ഇല്ല`യെന്നും ഉത്തരം പറയാം. ഒരു ഗ്രന്ഥം ക്രോഡീകരിക്കുകയെന്നു പറയുമ്പോൾ എന്താണ് അർഥമാ ക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു ഈ ചോദ്യത്തിന്റെ ഉത്തരം. ആദ്യം മുതൽ അവസാനം വരെയുള്ള അധ്യായങ്ങൾ ഏതെല്ലാമാണെ ന്നും അവയിലെ വാക്യങ്ങൾ ഏതെല്ലാമാണെന്നും വ്യക്തമായി പറഞ്ഞുകൊ ടുക്കുകും അതുപ്രകാരം തന്റെ അനുയായികളിൽ നല്ലൊരു ശതമാന ത്തെക്കൊണ്ട് മനഃപാഠമാക്കിക്കുകയും ചെയ്യുന്നതുകൊണ്ട് ഒരു ഗ്ര ന്ഥം ക്രോഡീകരിക്കപ്പെട്ടുവെന്ന് പറയാമെങ്കിൽ മുഹമ്മദി(സ)ന്റെ കാല ത്തുതന്നെ ഖുർആൻ ക്രോഡീകരിക്കപ്പെട്ടുവെന്ന് പറയാവുന്നതാണ്.എന്നാൽ, രണ്ടു പുറംചട്ടകൾക്കുള്ളിൽ ഗ്രന്ഥത്തിലെ എല്ലാ അധ്യായങ്ങളും തുന്നിച്ചേർത്തുകൊണ്ട് പുറത്തിറക്കുകയാണ് ക്രോഡീകരണം കൊണ്ടുള്ള വിവക്ഷയെങ്കിൽ ഖുർആൻ മുഹമ്മദി(സ)ന്റെ ജീവിതകാലത്ത്്രേ കാഡീകരിക്കപ്പെട്ടിട്ടില്ല എന്നും പറയാവുന്നതാണ്. പ്രവാചകന്റെ ജീവിതകാലത്തിനിടയിൽ ഖുർആൻ ക്രോഡീകരിക്കുകഅ സാധ്യമായിരുന്നുവെന്നതാണ് വാസ്തവം. ഖുർആൻ അവതരണത്തിെ ന്റ ശൈലി നമുക്കറിയാം.`ജി്രീൽ വരുന്നു. ഖുർആൻ സൂക്തങ്ങൾ ഓതികേൾപ്പിക്കുന്നു. അത് ഏത് അധ്യായത്തിൽ എത്രാമത്തെ വാക്യമായി ചേർക്കണമെന്ന് നിർദേശിക്കുന്നു`. ഇതായിരുന്നുവല്ലോ രൂപം. വിവി ധ സന്ദർഭങ്ങളിൽ അവതരിപ്പിക്കപ്പെട്ട സൂക്തങ്ങൾ കാലഗണനയനുസരി ച്ചല്ല അധ്യായങ്ങളായി സമാഹരിക്കപ്പെട്ടിരിക്കുന്നത് എന്നതിനാൽ അവസാന ത്തെ സൂക്തം കൂടി അവതരിപ്പിച്ചു കഴിഞ്ഞതിനുശേഷമേ അവസാന മായി ഖുർആൻ ക്രോഡീകരിച്ച് ഗ്രന്ഥമാക്കുവാൻ കഴിയുമായിരു ന്നുള്ളൂ. പ്രവാചകന്റെ വിയോഗത്തിന് ഒമ്പത് ദിവസങ്ങൾക്കുമുമ്പാണ് അവസാനത്തെ ഖുർആൻ സൂക്തം അവതരിപ്പിക്കപ്പെട്ടത്. ഈ ഒമ്പത് ദിവ സങ്ങൾക്കിടക്ക് അത് ഗ്രന്ഥരൂപത്തിലാക്കുക പ്രയാസകരമാണെന്ന് പ റയേണ്ടതില്ലല്ലോ. ഖുർആൻ പൂർണമായും മനഃപാഠമാക്കിയ ഒട്ടനവധി അനുചരന്മാർ ഉണ്ടായിരുന്നതുകൊണ്ടും തുകൽ ചുരുളുകളിലും മറ്റു പ ല വസ്തുക്കളിലുമായി ഖുർആൻ മുഴുവനായി എഴുതിവെച്ചിരുന്നുവെ ന്നതുകൊണ്ടും ഖുർആനിനെ സംരക്ഷിക്കുകയെന്നത് പടച്ചതമ്പുരാൻതെ ന്ന ഒരു ബാധ്യതയായി ഏറ്റെടുത്തതുകൊണ്ടും അതൊരു പുസ്തക രൂ പത്തിലാക്കാതിരുന്നത് ഒരു വലിയ പ്രശ്നമായി പ്രവാചകൻ (സ) കരു തിയിരുന്നില്ല എന്നുപറയുന്നതാവും ശരി.
ഖുർആൻ രണ്ടു പുറംചട്ടകൾക്കുള്ളിൽ, ഒരൊറ്റ ഗ്രന്ഥമായി്രേകാഡീകരിക്കപ്പെട്ടത് എന്നായിരുന്നു? ഏത് സാഹചര്യത്തിൽ?
ഒന്നാം ഖലീഫ അൂക്കറി(റ)ന്റെ കാലത്താണ് രണ്ടു പുറം ചട്ട കൾക്കുള്ളിൽ ഒരൊറ്റ ഗ്രന്ഥമായി ഖുർആൻ ക്രോഡീകരിക്കപ്പെട്ടത്. മുഹമ്മദി(സ)ന്റെ ജീവിതകാലത്തുതന്നെ തുകൽചുരുളുകളിലും മറ്റുമാ യി ഖുർആൻ രേഖപ്പെടുത്തപ്പെട്ടിരുന്നുവെങ്കിലും ഖുർആൻ പഠനത്തിനു ള്ള സമൂഹത്തിന്റെ പ്രധാനപ്പെട്ട ആശ്രയം പ്രസ്തുത ഏടുകളായിരു ന്നില്ല. പ്രത്യുത, ഖുർആൻ ഹൃദിസ്ഥമാക്കിയവരുടെ സേവനമായിരുന്നു. പ്രവാചക(സ)ന്റെ വിയോഗാനന്തരം ഇസ്ലാമിക രാഷ്ട്രത്തിന്റെ നായകത്വം അൂക്കർ (റ) ഏറ്റെടുത്തു. വ്യാജ പ്രവാചകൻ മുസൈലിമ അബൂ ബക്കറി(റ)നെതിരെ പ്രലമായ തന്റെ ഗോത്രത്തെ-ബനൂഹനീഫ-അണി നിരത്തിയപ്പോൾ യുദ്ധം നടന്നു. യുദ്ധത്തിൽ മുസ്ലിംകൾ വിജയിച്ചു. ഖുർആൻ പൂർണമായി ഹൃദിസ്ഥമാക്കിയിരുന്ന എഴുപതുപേരുടെ രക്ത സാക്ഷിത്വമായിരുന്നു മുസ്ലിംകൾക്കുണ്ടായ വലിയ നഷ്ടം. ഈ സംഭവം ഖുർആനിന്റെ സംരക്ഷണത്തെക്കുറിച്ച് ചിന്തിക്കുവാൻ പ്രവാചക സഖാക്കളിൽ പ്രമുഖനായ ഉമറി( റ)ന് പ്രചോദനമേകി. അതി നാവശ്യമായ നടപടികളെക്കുറിച്ച് അദ്ദേഹം ഖലീഫ അൂക്കറുമായി ചർച്ച ചെയ്തു. ഖുർആൻ ക്രോഡീകരിച്ച് ഗ്രന്ഥരൂപത്തിലാക്കേണ്ടത് ആവശ്യം തന്നെയാണെന്ന് ഖലീഫക്ക് ബോധ്യമായി. പ്രവാചകന്റെ എഴു ത്തുകാരനും ഖുർആൻ രേഖപ്പെടുത്തിവെച്ചവരിൽ പ്രമുഖനുമായിരുന്ന സൈദുബ്നു സാിത്തിനെ ഖുർആൻ ഏകഗ്രന്ഥത്തിലായി സമാഹരി ക്കുകയെന്ന ചുമതല ഏൽപിച്ചു. സൈദു ്നു സാ ിത്തിന് ഖുർആൻ മനഃപാഠമുണ്ടായിരുന്നു. എന്നാൽ, തന്റെ ഓർമശക്തിയെ മാത്രം ആശ്രയിച്ചുകൊണ്ടല്ല അദ്ദേഹം ഖുർആൻ സമാഹരണം നടത്തിയത്. അന്ന് വ്യത്യസ്ത വ്യക്തികളുടെ കൈവശമുണ്ടായിരുന്ന ഖുർആൻ ഏടുകളെല്ലാം അദ്ദേഹം പരിശോധി ച്ചു. ഏടുകൾ കൈവശമുള്ളവർ പ്രത്യക്ഷപ്പെടുമ്പോൾ അവ തന്റെ കൈവശമുള്ള രേഖകളുമായി ഒത്തുനോക്കിയും മനഃപാഠവുമായി താരതമ്യം ചെയ്തുകൊണ്ടും അദ്ദേഹം രേഖപ്പെടുത്തിക്കൊണ്ടിരുന്നു. അങ്ങനെ ഖുർആൻ മുഴുവനായി സൈദു്നു സാിത്ത് രണ്ടു ചട്ടകൾ ക്കുള്ളിലുള്ള ഏടുകളിലാക്കി. രണ്ടു ചട്ടകൾക്കള്ളിൽ സമാഹരിക്കപ്പെട്ടരേഖകൾക്കാണ് `മുഷഫ്` എന്നു പറയുന്നത്. അബൂക്കറി (റ)ന്റെ ഭരണകാലത്ത് സൈദു്നു സാിത്താണ് ഖുർആൻ പൂർണമായി ഉൾ ക്കൊള്ളുന്ന ആദ്യത്തെ മുഷഫ് തയാറാക്കിയതെന്ന് സാരം.
യേശുവിനു ശേഷം അനുയായികൾ സുവിശേഷങ്ങൾ എഴുതി;മുഹമ്മദി(സ)നു ശേഷം അനുയായികൾ ഖുർആൻ എഴുതി;ഇവ തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ?
വളരെ വലിയ വ്യത്യാസങ്ങളുണ്ട്. അവ ഇങ്ങനെ ക്രോഡീകരിക്കാം. 1. യേശു `സുവിശേഷം` പ്രസംഗിച്ചു(മാർക്കോസ് 1:14,15,8:35, 14:9, 10:29, മത്തായി 4: 23)വെന്ന് ബൈബിളിൽ പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിെ ന്റ കാലത്ത് `സുവിശേഷം` ഏതെങ്കിലും രൂപത്തിൽ രേഖപ്പെടുത്തപ്പെട്ടിരു ന്നതായി യാതൊരു തെളിവുമില്ല. ഖുർആനാകട്ടെ മുഹമ്മദി(സ)ന്റെ കാലത്തുതന്നെ രേഖപ്പെടുത്തപ്പെട്ടിരുന്നു. വ്യത്യസ്ത ഏടുകളിലായി. 2. യേശു പ്രസംഗിച്ച `സുവിശേഷം` അദ്ദേഹത്തിന്റെ സമകാലികരിൽ ആരെങ്കിലും പദാനുപദം മനഃപാഠമാക്കിവെച്ചിരുന്നില്ല. ഖുർആൻ മനഃ പാഠമാക്കിയ നൂറുകണക്കിന് അനുചരന്മാരുണ്ടായിരുന്നു. 3. മത്തായിയോ, മാർക്കോസോ, ലൂക്കോസോ, യോഹന്നാനോ എഴു തിയത് യേശു പ്രസംഗിച്ച സുവിശേഷമല്ല. യേശുവിന്റെ ജീവി തത്തെക്കുറിച്ച് തങ്ങൾ അറിഞ്ഞ കാര്യങ്ങളാണ് (ലൂക്കോസ് 1:1-4) ഖുർ ആൻ മുഹമ്മദി(സ)ന്റെ ജീവചരിത്രമല്ല, അദ്ദേഹത്തിന് പടച്ചതമ്പുരാൻ അവതരിപ്പിച്ച വേദഗ്രന്ഥമാണ്. 4. സമൂഹത്തിന്റെ പ്രതിനിധിയായ ഖലീഫ ഉത്തരവാദപ്പെടുത്തിയതി നനുസരിച്ച് സൂക്ഷ്മമായി പരിശോധിച്ചുകൊണ്ടാണ് ഖുർആൻ സമാഹാരണം നടന്നത്. സമാഹർത്താവായിരുന്ന സൈദു്നു സാിത്തിന്റെ വാക്കുകളിൽ പ്രസ്തുത സമാഹരണത്തിന്റെ സൂക്ഷ്മത വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്. “ഏതെങ്കിലുമൊരു പർവതത്തെ അതിന്റെ സ്ഥാ നത്തുനിന്ന് മാറ്റാനാണ് അബൂബക്കർ എന്നോട് ആവശ്യപ്പെട്ടിരു ന്നതെങ്കിൽ അതായിരുന്നു എനിക്ക് ഇതിനേക്കാൾ നിസ്സാരം”. സുവിശേഷ ങ്ങളാവട്ടെ, ഓരോരുത്തർ തങ്ങളുടെ ഇച്ഛപ്രകാരം രചിച്ച ഗ്രന് ഥങ്ങളാണ്. അവരുടെ ലക്ഷ്യമാകട്ടെ, തങ്ങളുടെ മുന്നിലുള്ള സമൂഹത്തി ന് ക്രിസ്തുവിനെ പരിചയപ്പെടുത്തുക മാത്രമായിരുന്നു. (ഞമ്യാീിറ ആർ. ആൃീംി: ഞല്ീിലെെ ് 101 ഝൗലെശ്ിെ ീി വേല ആശയഹല, ജമഴല 5758) 5. യേശുവിന് ശേഷം അഞ്ചു പതിറ്റാണ്ടെങ്കിലും കഴിഞ്ഞാണ് സുവിശേഷ ങ്ങൾ എഴുതപ്പെട്ടത്. ഹിജ്‌റ പന്ത്രണ്ടാം വർഷത്തിലാണ് -പ്രവാ ചക നിര്യാണത്തിന് രണ്ടു വർഷങ്ങൾക്കുശേഷം -ഖുർആൻ സമാഹരണ ത്തിനു തുടക്കം കുറിക്കപ്പെട്ടത്. 6. യേശുവിന്റെ ശിഷ്യന്മാരല്ല സുവിശേഷങ്ങൾ രചിച്ചിട്ടുള്ളത്. മുഹമ്മദി(സ)ന്റെ ശിഷ്യന്മാരാണ് ഖുർആൻ സമാഹരിച്ചത്. 7. സുവിശേഷങ്ങളുടെ രചനക്ക് ആധാരം യേശുവിനെ സംന്ധിച്ച കേട്ടുകേൾവികൾ മാത്രമായിരുന്നു. ഖുർആൻ ക്രോഡീകരണത്തിന് പ്രവാ ചകൻ(സ) തന്നെ പറഞ്ഞുകൊടുത്ത് എഴുതിപ്പിടിപ്പിച്ച ഏടുകളും പ്രവാചകനിൽനിന്ന് നേരിട്ട് ഖുർആൻ കേട്ടു മനഃപാഠമാക്കിയ നൂറു കണക്കിന് അനുചരന്മാരുമായിരുന്നു അവലംം.അബൂക്കറി(റ)ന്റെ കാലത്ത് ക്രോഡീകരിക്കപ്പെട്ട ഖുർആൻ കോപ്പി ഇന്ന് നിലനിൽക്കുന്നുണ്ടോ? ഇല്ലെങ്കിൽ എന്തുകൊണ്ട്?
ഇല്ല. സൈദു്നു സാിത്ത് (റ) ക്രോഡീകരിച്ച മുഷഫ് ഖലീ ഫയായിരുന്ന അബൂക്കറി(റ)ന്റെ കൈവശമായിരുന്നു ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ മരണശേഷം രണ്ടാം ഖലീഫ ഉമറി(റ)ന്റെ കൈവശമാ യി. ഉമറി(റ)ന്റെ കാലശേഷം അദ്ദേഹത്തിന്റെ പുത്രിയും മുഹമ്മദി(സ) ന്റെ പത്നിയുമായിരുന്ന ഹഫ്സ(റ)യുടെ കൈവശമായി മുഷഫിന്റെ സൂക്ഷിപ്പ്. ആദ്യം മുതലെ ഹഫ്സ(റ)യുടെ കൈവശമായിരുന്നു ഈ കോ പ്പിയെന്നും അഭിപ്രായമുണ്ട്. പ്രസ്തുത പതിപ്പിന് ഖുർആനിന്റെ ഔദ്യോ ഗിക പതിപ്പിന്റെ സ്ഥാനമുണ്ടായിരുന്നുവെങ്കിലും മറ്റു പല വ്യക്തികളുടെ കൈവശവും ഖുർആന്റെ ഏടുകളുണ്ടായിരുന്നു. പ്രവാചകന്റെ കാലത്ത് എഴുതപ്പെട്ടവയും ശേഷം പകർത്തിയെഴുതിയതുമായ ഏടുകൾ. എന്നാൽ, ഈ രേഖകളെയൊന്നുമായിരുന്നില്ല സാധാരണ ജനങ്ങൾ പൊ തുവായി തങ്ങളുടെ പഠനത്തിനും പാരായണത്തിനും ആശ്രയിച്ചിരുന്നത്. അവർ അവർക്കിടയിലുണ്ടായിരുന്ന മനഃപാഠമാക്കിയ വ്യക്തികളെയും അവരിൽനിന്ന് പകർത്തിയെഴുതിയ സ്വകാര്യ ഏടുകളെയുമായിരുന്നു ആശ്രയിച്ചിരുന്നത്. മൂന്നാം ഖലീഫ ഉസ്മാനി(റ)ന്റെ ഭരണകാലം. ഹിജ്‌റ 23-ാം വർഷമായേ പ്പാഴേക്ക് ഇസ്ലാം കൂടുതൽ പ്രചരിക്കുകയും പുതിയ ഭൂപ്രദേശങ്ങൾ ഇസ്ലാമിക സാമ്രാജ്യത്തിന്റെ വരുതിക്കുള്ളിൽ വരികയും ചെയ്തു. അറബികളും അനറബികളുമായ ആയിരക്കണക്കിനാളുകൾ ഇസ്ലാമിലേ ക്ക് കടന്നുവന്നു. അറബിഭാഷ അറിയാത്തവരുടെ ഇസ്ലാം ആശ്ളേഷം ഖുർആൻ പാരായണത്തിൽ ചില പ്രശ്നങ്ങളുണ്ടാക്കുന്നതായി ചിലർ ഉസ്മാ ന്റെ(റ) ശ്രദ്ധയിൽ പെടുത്തി. അർമീനിയ, അസർബൈജാൻ എന്നിവിടങ്ങളിലുണ്ടായ യുദ്ധങ്ങളുടെ അവസരത്തിൽ പ്രസ്തുത പ്രദേശങ്ങളിലെ ജനങ്ങൾ ഒരുമിച്ചു കൂടിയപ്പോൾ ഖുർആൻ പാരായണത്തിന്റെ രീ തിയിലും ഉച്ചാരണക്രമത്തിലും അവർ വമ്പിച്ച വ്യത്യാസം വരുത്തുന്നത് കണ്ട് പ്രവാചകാനുചരൻ ഹുദൈഫ(റ)യായിരുന്നു ഈ പ്രശ്നം ഖലീ ഫയുടെ ശ്രദ്ധയിൽപെടുത്തിയ ആദ്യ വ്യക്തികളിൽ ഒരാൾ. ഈ രൂ പത്തിൽ മുന്നോട്ടുപോയാൽ ഖുർആനിനെ സംന്ധിച്ച് മുസ്ലിംകൾ ക്കിടയിൽ സാരമായ ഭിന്നിപ്പ് ഉടലെടുക്കാൻ കാരണമായേക്കുമെന്ന് ദീർ ഘദർശികളായ പ്രവാചകാനുചരന്മാർ ശ്രദ്ധയിൽപെടുത്തി. അനിവാര്യമാ യ നടപടികളുണ്ടാവണമെന്ന് അവർ ഫലീഫയോട് ആവശ്യപ്പെട്ടു. ഉസ്മാൻ (റ) ഹഫ്സ(റ)യുടെ കൈവശമുണ്ടായിരുന്ന ഔദ്യോഗിക ഖുർആൻ പ്രതി കൊണ്ടുവരാൻ കൽപിച്ചു. ഇതിന്റെ പകർപ്പുകൾ ശരിയാ യ ഖുറൈശി ഉച്ചാരണ രീതി പ്രകാരം തയാറാക്കുന്നതിനായി സൈദു ബ്നു സാിത്തി(റ)ന്റെതന്നെ നേതൃത്വത്തിലുള്ള നാലംഗ സംഘത്തെ ചുമലപ്പെടുത്തി. അറിയുടെ ആധാര ഉച്ചാരണ രീതി (െമ്രമൃറ ുൃീിൗിരശമശ്ി) യാണ് ഖുറൈഷി രീതി. അബ്ദുല്ലാഹി്നുസുബൈർ, സൈദു് നുൽ ആസ്വി, അബ്ദുറഹ്മാനു്നു ഹിശാം തുടങ്ങിയവരായിരുന്നു മറ്റ് അംഗങ്ങൾ. ഹഫ്സ(റ)യുടെ കൈവശമുണ്ടായിരുന്ന ഔദ്യോഗിക മുഷഫ ിന്റെ ആഖാര ഉച്ചാരണരീതി പ്രകാരമുള്ള പതിപ്പുകൾ തയാറാക്കു കയായിരുന്നു ഇവരുടെ ഉത്തരവാദിത്തം. അവർ ഈ ഉത്തരവാദിത്തം ഭംഗിയായി നിർവഹിച്ചു. ഹഫ്സയുടെ കൈവശമുണ്ടായിരുന്ന ഔദ്യോ ഗിക ഖുർആൻ പ്രതി സമാഹരിച്ച സൈദു്നുസാിത്തുതന്നെ ഈ ഉ ത്തരവാദിത്ത നിർവഹണത്തിന് നേതൃത്വം നൽകിയിരുന്നതിനാൽ അബദ്ധ ങ്ങളൊന്നും പിണയാതെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാൻ പ്രത്യേകം സാധിച്ചുവെന്ന് പറയാവുന്നതാണ്. ഇങ്ങനെ തയാറാക്കിയ പ്രതികൾ ഈജിപ്ത്, ബസറ, കൂഫ, മക്ക, സിറിയ, യമൻ, ബഹ്‌റൈൻ തുടങ്ങിയ നാടുകളിലേക്ക് അയച്ചുകൊടുത്തു. അതിനു ശേഷം വ്യക്തികൾ സൂക്ഷിച്ചിരുന്ന എല്ലാ ഏടുകളും കത്തിച്ചുകളയാൻ ഖലീഫ ഉത്തരവ് നൽകി. ഈ ആധികാരിക കോപ്പികൾ പ്രകാരം മാ ത്രമേ ഖുർആൻ പാരായണം പാടുള്ളുവെന്നും കൽപന നൽകി. ഉസ്മാ ൻ(റ) കോപ്പികളെടുത്തു നൽകിയ മുഷഫുകളുടെ പകർപ്പുകളാണ് ഇന്ന് ലോക വ്യാപകമായി പ്രസിദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. പ്രസ് തുത ഒറിജിനൽ കോപ്പികൾ ഇന്നും നിലവിലുണ്ട്.
- ക്രിസ്താ്ദം 325-ൽ ചേർന്ന നിഖിയാ കൗൺസിൽ കാനോനികമായി അംഗീകരിച്ച കൃതികൾ മാത്രം നിലനിർത്തി ബാക്കി എല്ലാ്രൈകസ്തവ ഗ്രന്ഥങ്ങളും ചുട്ടുകരിക്കുവാൻ സഭ ആഹ്വാനം നൽകി.ഉസ്മാൻ(റ) തന്റെ നിർദേശപ്രകാരം തയാർ ചെയ്യപ്പെട്ട ഖുർആൻ പ്രതികൾ മാത്രം നിലനിർത്തി ബാക്കിയുള്ളവയെല്ലാം ചുട്ടുകരിക്കാൻ കൽപിച്ചു. ഉസ്മാൻ ചെയ്തതും നിഖിയാ
കൗൺസിൽ ചെയ്തതുംതമ്മിൽ എന്തു വ്യത്യാസമാണുള്ളത്?
ഇവിടെ പരാമർശിക്കപ്പെട്ട സംഭവങ്ങളിൽ `കത്തിക്കുക`യെന്ന ക്രിയയാണ് ഇരുകൂട്ടരും ചെയ്തതെന്ന കാര്യമൊഴിച്ച് ബാക്കിയെല്ലാം തികച്ചും വ്യത്യസ്തമാണ്. രണ്ടു സംഭവങ്ങളും തമ്മിലുള്ള വ്യത്യാസങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം. 1. യേശുവിന് ശേഷം മൂന്നു നൂറ്റാണ്ടുകൾക്കിടക്ക് പലരാലും രചിക്കപ്പെട്ട യേശുവിന്റെ ജീവിതത്തെയും സന്ദേശത്തെയും സംന്ധിച്ച നാൽപതിലധ ികം ഗ്രന്ഥങ്ങളാണ് നിഖിയാ സൂനഹദോസ് കത്തിച്ചുകളഞ്ഞത്. മുഹമ്മദി(സ)നു ശേഷം രണ്ടു പതിറ്റാണ്ടിനിടക്ക് പലരും പകർത്തിയെഴു തിയ ഒരേ ഖുർആനിന്റെ വിവിധ ഏടുകളിൽ ഉച്ചാരണ വ്യത്യാസത്തിന് ഇടയാക്കുന്നവയാണ് ഉസ്മാൻ (റ) കത്തിച്ചുകളയാൻ ആവശ്യപ്പെട്ടത്. 2. നിഖിയ കൗൺസിൽ കാനോനികമായി പ്രഖ്യാപിച്ച നാലു സുവിശേഷ ങ്ങളിലും അപ്പോസ്തല പ്രവർത്തനങ്ങളിലും ഇരുപത്തിയൊന്നുലേഖന ങ്ങളിലും വെളിപാടു പുസ്തകത്തിലുമുള്ള പരാമർശങ്ങൾക്ക് വിരു ദ്ധമായ പല പരാമർശങ്ങളുമുള്ളതുകൊണ്ടും അവ നൽകുന്ന യേശു ചിത്രത്തിൽനിന്ന് തുലോം വ്യത്യസ്തമായ യേശുചിത്രമാണ് അവതരി പ്പിക്കുന്നത് എന്നതുകൊണ്ടുമാണ് അപ്പോക്രിഫാ പുസ്തകങ്ങൾ കരിച്ചു കളയുവാൻ ആവശ്യപ്പെട്ടത്. വ്യത്യസ്ത ഉച്ചാരണരീതികളുള്ള പ്രാദേശി കമൊഴികളിൽ എഴുതപ്പെട്ട ഏടുകൾ തലമുറകളിലേക്ക് കൈമാറ്റംചെ യ്യപ്പെടുമ്പോൾ സാരമായ വൈകല്യങ്ങൾക്ക് നിമിത്താമാകാമെന്ന ഭയമാണ് ഉസ്മാനെ (റ) ഔദ്യോഗിക കൈയെഴുത്തുപ്രതികൾ തയാറാ ക്കാനും സ്വകാര്യ ഏടുകൾ നശിപ്പിക്കാനും പ്രേരിപ്പിച്ചത്. 3. കരിച്ചുകളഞ്ഞ അപ്പോക്രിഫാ ഗ്രന്ഥങ്ങളിലെ ആശയങ്ങൾ അവ കരിച്ചുകളഞ്ഞതോടുകൂടി വിസ്മൃതമായി. സ്വകാര്യ ഏടുകളിൽ എഴു തപ്പെട്ട ഖുർആൻ സൂക്തങ്ങൾതന്നെയായിരുന്നു ഔദ്യോഗിക പ്രതികളിലു മുണ്ടായിരുന്നത്. ഉച്ചാരണഭേദങ്ങൾ ഒഴിവാക്കാൻ വേണ്ടി സ്വകാര്യ ഏടുകൾ കത്തിച്ചുകളഞ്ഞുവെങ്കിലും അവയിലുണ്ടായിരുന്ന സൂക്തങ്ങൾ അതേ രീതിയിൽതന്നെ ഇന്നുള്ള ഖുർആൻ കോപ്പികളിലുമുണ്ട്.4. നിഖിയാ കൗൺസിൽ തള്ളിക്കളഞ്ഞുവെങ്കിലും അപ്പോക്രിഫാഗ്രന്ഥങ്ങളിൽ പലതും പിന്നീടും ക്രൈസ്തവ മനസ്സുകളിൽ നിലനിന്നിരു ന്നു. അവയിലെ കഥകളിൽ ചിലവ തലമുറകളിൽനിന്ന് തലമുറകളിലേ ക്ക് പ്രേഷണം ചെയ്യപ്പെട്ടു. പതിനാറാം നൂറ്റാണ്ടിൽ നടന്ന തെന്ത്രോസ് സൂനഹദോസാണ് ഇക്കാര്യത്തിൽ അന്തിമ തീർപ്പുകൽപിച്ചത്. 1540 ഏപ്രിൽ എട്ടാം തീയതി നടന്ന സൂനഹദോസിന്റെ നാലാം സമ്മേളനം `കാനോനിക ഗ്രന്ഥങ്ങളെക്കുറിച്ച്` എന്ന ഡിക്രിയിലൂടെ പഴയനിയമത്തിൽ 45-ഉം പുതിയനിയമത്തിൽ 27-ഉം പുസ്തകങ്ങളാണ് ഉള്ളതെന്ന് പ്രഖ്യാ പിച്ചു. ഇതാണ് കാനോനിക ഗ്രന്ഥങ്ങളെക്കുറിച്ച സഭയുടെ അവസാ നത്തെ വാക്ക്. എന്നാൽ, ഉസ്മാൻ (റ) ഔദ്യോഗികമായി ഖുർആന്റെ കോപ്പികളെടുത്ത് സ്വകാര്യ ഏടുകൾ നശിപ്പിച്ചതിനുശേഷം ഇന്നുവരെ പ്രസ്തുത കോപ്പികളിൽനിന്നാണ് മുഷഫ് പകർത്തപ്പെടുന്നത്. അതിൽ ആരും വ്യത്യസ്തത പുലർത്തുന്നില്ല. 5. യേശുവിനെക്കുറിച്ച് എഴുതപ്പെട്ട കാനോനികമല്ലാത്ത ഗ്രന്ഥങ്ങൾ കരിച്ചുകളയണമെന്ന് കൽപിച്ച നിഖിയാ സുനഹദോസിന്റെ അധ്യക്ഷൻ അന്നുവരെ യേശുവിൽ വിശ്വസിക്കാത്ത കോൺസ്റ്റന്റൈൻ ചക്രവർ ത്തിയായിരുന്നു. സ്വകാര്യ കൈയെഴുത്തുപ്രതികൾ നശിപ്പിക്കുവാനും ഖുർആനിന്റെ ഔദ്യോഗിക പ്രതികളെ മാത്രം ആശ്രയിച്ച് പാരായണംചെ യ്യാനും നിർദേശിച്ച ഉസ്മാൻ (റ) കറകളഞ്ഞ ഭക്തനും മുഹമ്മദി(സ) ന്റെ ജാമാതാവും അദ്ദേഹത്തോടൊപ്പം വിശ്വാസ സംരക്ഷണത്തിനുവേ ണ്ടി നിരവധി യുദ്ധങ്ങളിൽ പങ്കെടുത്ത വ്യക്തിയുമായിരുന്നു.
No comments:
Post a Comment