ഖുർആനിലെ ചില വിധികൾ ദുർലപ്പെടുത്തപ്പെട്ടതായി (മൻസൂഖ്) പറയപ്പെടുന്നുണ്ടല്ലോ? എന്താണ ് ഈ ദുർ ലപ്പെടുത്തൽ?
നീക്കം ചെയ്യുക, പകർത്തുക എന്നൊക്കെയാണ് `നസ്ഖ്` എന്ന അറ ബി പദത്തിനർഥം. പുസ്തകം പകർത്തിയെഴുതുന്നതിനും തണൽ വെയി ലിനെ നീക്കുന്നതിനുമെല്ലം നസ്ഖ് എന്നു പറയും. ഒരു മതനിയമംമുഖേന മറ്റൊരു മതനിയമത്തെ നീക്കം ചെയ്യുന്നതിനാണ് സാങ്കേതികമായി നസ്ഖ് എന്നു വ്യവഹരിക്കപ്പെടുന്നത്. ദുർലപ്പെടുത്തപ്പെട്ട നിയമ ത്തെ `മൻസൂഖ്` എന്നും പകരം നിശ്ചയിക്കപ്പെട്ട നിയമത്തെ `നാസിഖ്` എന്നുമാണ് വിളിക്കുക. മറ്റു ജൈവവർഗങ്ങളിൽനിന്നു വ്യത്യസ്തമായി, മനുഷ്യൻ കാലംചെ ല്ലുന്തോറും ബുദ്ധിപരവും മാനസികവും സാംസ്കാരികവുമായി പുരോ ഗമിച്ചു കൊണ്ടിരിക്കുകയാണ്. അവന്റെ ചുറ്റുപാടുകളും പരിതഃസ്ഥി തികളും മാറിക്കൊണ്ടിരിക്കുന്നുണ്ട്. അവന്റെ പരിതഃസ്ഥിതികൾക്കനുസ രിച്ച് അവൻ സ്വീകരിക്കേണ്ട ധാർമിക നിയമങ്ങളിലും മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്.ആദിമ കുടുംത്തിലെ ധാർമിക നിയമങ്ങൾ ഉദാഹരണം. അവിടെസ ഹോദരിമാരും സഹോദരന്മാരും തമ്മിൽ വൈവാഹികന്ധത്തിലേർ പ്പെടുന്നത് ധർമമായിരുന്നു. മനുഷ്യകുലത്തിന്റെ നിലനിൽപിന് ആ ധർ മം അനിവാര്യമായിരുന്നു. എന്നാൽ പിന്നീട് സ്ഥിതി മാറി. കുടുംങ്ങൾ ഏറെയുണ്ടായി. അപ്പോൾ സഹോദരങ്ങൾ തമ്മിൽ വിവാഹന്ധം പാ ടില്ലെന്ന നിയമം നിലവിൽ വന്നു. വളർന്നുകൊണ്ടിരിക്കുന്ന മനുഷ്യകുല ത്തിന്റെ പ്രത്യേകമായൊരു പരിണാമ ഗുപ്തിയിലാണ് ഈ നിയമം പ്രാ ബല്യതിൽ വന്നത്. അതിനുമുമ്പ് അനുവദനീയമായിരുന്നത് പുതിയ നിയ മത്തിന്റെ അവതരണത്തോടെ അനനുവദനീയമായിത്തീർന്നു. പുതിയ നിയമം കുടും വ്യവസ്ഥയുടെയും അങ്ങനെ മനുഷ്യസമൂഹത്തിന്റെ നിലനിൽപിന്റെ തന്നെയും ആണിക്കല്ലായിത്തീർന്നു. ആദം സന്തതികൾക്ക് പഴയനിയമം നൽകിയിരുന്നത് പടച്ചതമ്പുരാ നായിരുന്നു. പുതിയ നിയമത്തിന്റെ ദാതാവും അവൻതന്നെ. അവനാ ണല്ലോ മനുഷ്യസമൂഹത്തിന്റെ ഗതിവിഗതികളെപ്പറ്റി നന്നായി അറിയു ന്നവൻ. സമൂഹത്തിന്റെ പരിണാമത്തിനനുസരിച്ച് അവർക്കാവശ്യമായ നിയമങ്ങളിൽ ഭേദഗതി വരുത്തുവാൻ അവനല്ലാതെ മറ്റാർക്കാണ് കഴിയു ക? ഇങ്ങനെ നിയമങ്ങളിൽ ഭേദഗതി വരുത്തിയതിന് ഒട്ടനവധി ഉദാഹര ണങ്ങൾ വേദഗ്രന്ഥങ്ങളിലുണ്ട്. ഇത്തരം ഭേദഗതികൾ ചിലപ്പോൾ ചില പ്രത്യേക പ്രദേശത്തെയോ സമൂഹത്തെയോ പരിഗണിച്ചുകൊണ്ടായിരി ക്കാം. അതല്ലെങ്കിൽ മൊത്തത്തിലുള്ളതാകാം. ഉദാഹരണത്തിന്, വിവാഹമോചനത്തെ സംന്ധിച്ച നിയമം നോ ക്കുക. ഇസ്‌റാഈല്യർക്കിടയിൽ വിവാഹമോചനം സർവസാധാരണമായിരു ന്നുവെന്ന് പഴയനിയമ ബ്ളിൽനിന്ന് മനസ്സിലാക്കാൻ കഴിയും (ആവർത്തനം 24:1-4, യിരമ്യ 3:12 നോക്കുക) വിവാഹമോചനത്തിന് നൽ കപ്പെട്ട അധികാരം ദുർവിനിയോഗം ചെയ്ത് സ്ത്രീകളെ പ്രയാസപ്പെടു ത്തുന്ന ഒരു സമൂഹത്തെയാണ് യേശുവിന് നേരിടേണ്ടിവന്നത്. യേശുവിലൂ ടെ അവതരിപ്പിക്കപ്പെട്ട നിയമങ്ങളിൽ വിവാഹമോചനത്തെ കർശന മായി നിയന്ത്രിക്കുന്ന തരത്തിലുള്ള വിധിവിലക്കുകളുണ്ടായിരുന്നുവെന്നു തന്നെയാണ് മനസ്സിലാക്കാൻ കഴിയുന്നത്. വിവാഹമോചനത്തിനെതിരെയു ള്ള യേശുവിന്റെ തീഷ്ണമായ വാക്കുകൾ വ്യത്യസ്ത രീതികളിലാണെ ങ്കിലും സംഹിത സുവിശേഷങ്ങളെല്ലാം ഉദ്ധരിച്ചിട്ടുണ്ട്. വിവാഹമോ ചനത്തിന് എതിരെയുള്ള പ്രസ്തുത നിയമം ഇസ്രായേല്യരിലെ വിവാഹമോ ചന നിരക്ക് കുറക്കുന്നതിനും ആ സ്വാതന്ത്ര്യം നിയന്ത്രിക്കുന്നതിനുംവേ ണ്ടി അവതരിപ്പിക്കപ്പെട്ടതാകാം. യേശുവിന്റെ ദൗത്യം ഇസ്രായേല്യരി ൽ മാത്രം പരിമിതമായിരുന്നുവെന്ന വസ്തുത അദ്ദേഹംതന്നെ വ്യക്തമാ ക്കുന്നുണ്ട് (മത്തായി 5:17, 10:5, 15:24 എന്നിവ നോക്കുക). ഇസ്രായേല്യരി ൽ നിലനിന്നിരുന്ന വിവാഹമോചനത്തെ ലാഘവത്തോടെ കാണുന്ന അവസ്ഥക്ക് മാറ്റം വരുത്താനായി യേശുക്രിസ്തുവിലൂടെ താൽക്കാലികമാ യി വിവാഹമോചനത്തെ കർശനമായി നിരോധിക്കുന്ന നിയമം നിലവി ൽ വന്നതായിരിക്കാൻ സാധ്യതയുണ്ടെന്നർഥം. വിവാഹമോചനത്തിന് അനുവാദം നൽകുന്ന പഴയ നിയമത്തിലെ വി ധിയെയാണ് യേശുവിലൂടെയുള്ള വിധി ദുർ ലപ്പെടുത്തിയത്. ഇതുേ പാലെ തന്നെ പഴയ നിയമത്തിലെ പല വിധികളും പഴയനിയമപുസ്തകത്തിൽ തന്നെ ദുർലപ്പെടുത്തപ്പെട്ടതായി കാണാൻ കഴിയും. ഇതുപോലെ പഴയ വേദഗ്രന്ഥങ്ങളിലെ പല വിധികളെയും ഖുർആൻ ദുർലപ്പെടുത്തിയിട്ടുണ്ട്. ഖുർആനിലെതന്നെ ആദ്യം അവതരിപ്പിക്ക പ്പെട്ട ചില വിധികൾ പിന്നീട് അവതരിപ്പിക്കപ്പെട്ട വിധികൾ വഴി ദുർലെ പ്പടുത്തപ്പെട്ടിട്ടുണ്ട്. സമൂഹത്തിന്റെ പരിവർത്തനത്തിനനുസരിച്ച് പ്ര സ്തുത മാറ്റങ്ങൾ അനിവാര്യമായിരുന്നുവെന്നതാണ് സത്യം.
ഖുർആനിൽ ആദ്യം അവതരിപ്പിക്കപ്പെട്ട ചില വിധികൾ പിന്നീട്മാറ്റേണ്ടിവന്നുവെന്നു പറയുന്നത് അതിന്റെ ദൈവികതയെ ബാധിക്കുകയില്ലേ? സർവജ്ഞനായ ദൈവത്തിൽനിന്നുള്ളതായിരുന്നു ഖുർആനെങ്കിൽ ഇത്തരം മാറ്റങ്ങളുടെ ആവശ്യമുണ്ടാകുമായിരുന്നില്ലല്ലോ?
സത്യത്തിൽ, ഖുർആനിലെ ചില വിധികൾ ദുർലപ്പെടുത്തപ്പെട്ടുവെന്ന വസ്തുത അതിന്റെ ദൈവികതക്കുള്ള തെളിവുകളിലൊന്നാണ്. മാനവരാ ശിക്കുവേണ്ടി ദൈവം തമ്പുരാനിൽനിന്ന് അവതരിപ്പിക്കപ്പെടുന്ന അവസാന ത്തെ മാർഗദർശക ഗ്രന്ഥമാണ് ഖുർആൻ. ധാർമിക മാർഗദർശനം നൽകിക്കൊണ്ട് ഉത്തമ സമുദായത്തെ വാർത്തെടുക്കാനുള്ള പ്രായോഗി ക പദ്ധതികൾ പ്രദാനം ചെയ്യുന്ന ഗ്രന്ഥമാണത്. എല്ലാ രംഗത്തും വട്ടപൂ ജ്യത്തിലായിരുന്ന ഒരു സമൂഹത്തെ മാതൃകായോഗ്യമായ സമൂഹമാക്കിമാ റ്റിയെടുക്കുന്നതിനായി പ്രസ്തുത സമൂഹത്തിന്റെ പരിണാമ ഘട്ടത്തിൽ എങ്ങനെയാണ് ദൈവിക നിയമങ്ങൾ സ്വാധീനിച്ചതെന്ന് വ്യക്തമാക്കു ന്ന ഗ്രന്ഥംകൂടിയാണ് ഖുർആൻ. പത്തു കൽപനകളെപ്പോലെ ദൈവം തമ്പുരാനിൽനിന്ന് അവതരിച്ചുകിട്ടിയ അക്കമിട്ട ചില കേവല നിയമങ്ങള ല്ല ഖുർആനിലുള്ളത്. സമൂഹത്തിന്റെ സ്പന്ദനത്തോടൊപ്പം ചലിച്ച് അതിനെ മുച്ചൂടും മാറ്റിയ നിയമങ്ങളുടെ ശൃംഖലയാണത്. പ്രസ്തുതശൃംഖലയിലെ സമൂഹം വട്ടപ്പൂജ്യത്തിൽ നിൽക്കുമ്പോൾ അവതരിപ്പിക്ക പ്പെട്ട നിയമങ്ങൾക്ക് അതിന്റെ സംസ്കരണത്തിനുശേഷം പ്രസക്തിയു ണ്ടാവുകയില്ലെന്നത് സ്വാഭാവികം മാത്രമാണ്. ഈ പ്രസക്തി നഷ്ടപ്പെടലാ ണ് ദുർലപ്പെടുത്തുകയെന്നതുകൊണ്ട് വിവക്ഷിക്കുന്നത്. ഉദാഹരണത്തിന് മദ്യപാനത്തെക്കുറിച്ച വിധികളുമായി ബന്ധപ്പെട്ട സൂക്തങ്ങൾ പരിശോധിക്കുക. മദ്യത്തിൽ മുങ്ങിക്കുളിച്ച ഒരു സമൂഹത്തിലാ യിരുന്നു ഖുർആനിന്റെ അവതരണമെന്നോർക്കണം. അവരോട് മനുഷ്യ നെ ചെകുത്താനാക്കി മാറ്റുന്ന മദ്യത്തെക്കുറിച്ചല്ല ഖുർആൻ ആദ്യമായി സംസാരിച്ചത്. കറകളഞ്ഞ ദൈവബോധവും കുറ്റമറ്റ പരലോകചിന്ത യും അവരുടെ മനസ്സിൽ പ്രതിഷ്ഠിക്കുകയാണ് ഖുർആൻ ആദ്യം ചെയ് തത്. സ്രഷ്ടാവിന് സ്വന്തം ജീവിതത്തെ സമർപ്പിക്കുവാനുള്ള സന്നദ്ധതവ ളർത്തുകയായിരുന്നു ഖുർആനിന്റെ ആദ്യപടി. സ്രഷ്ടാവിൽനിന്നുള്ള താണെന്ന് ഉറപ്പുള്ള നിയമനിർദേശങ്ങളെല്ലാം സ്വീകരിക്കാൻ സന്നദ്ധതയു ള്ള ഒരു മനസ്സ് സൃഷ്ടിച്ചെടുത്ത ശേഷം ഖുർആൻ അവരോട് പറ ഞ്ഞു: നിന്നോടവർ മദ്യത്തെയും ചൂതാട്ടത്തെയും പറ്റി ചോദിക്കുന്നു: പ റയുക, അവ രണ്ടിലും ഗുരുതരമായ പാപമുണ്ട്. ജനങ്ങൾക്ക് ചില പ്ര യോജനങ്ങളുമുണ്ട്. എന്നാൽ, അവയിലെ പാപത്തിന്റെ അംശമാണ് പ്ര യോജനത്തിന്റെ അംശത്തേക്കാൾ വലുത്` (ഖുർആൻ 2:219). ഇത് ഒന്നാം ഘട്ടമാണ്. ഒരു വസ്തുവിലുള്ള ഗുണദോഷങ്ങളെക്കുറി ച്ച് മനസ്സിലാക്കിക്കൊടുക്കുകയും അതിൽ പാപത്തിന്റെ അംശത്തിനാ ണ് മുൻതൂക്കമുള്ളതെന്ന് വ്യക്തമാക്കിക്കൊടുക്കുകയുമാണ് ഖുർആൻ ഇക്കാര്യത്തിൽ ഒന്നാമതായി ചെയ്യുന്നത്. പാപത്തിൽനിന്ന് ഒഴിഞ്ഞുനിന്ന് പുണ്യത്തിന്റെ മാർഗത്തിലൂടെ മുേ ന്നറാൻ പരിശീലിപ്പിക്കപ്പെട്ട സമൂഹം മദ്യത്തിന്റെയും ചൂതാട്ടത്തിെൻ റയും കരാളഹസ്തങ്ങളിൽനിന്ന് സ്വതന്ത്രരാകുവാനാരംഭിച്ചു; ഈ സൂ ക്തത്തോടൊപ്പം അപ്പോൾ രണ്ടാമത്തെ സൂക്തം അവതരിപ്പിക്കപ്പെടുകയു ണ്ടായി. `സത്യവിശ്വാസികളേ, ലഹരി ബാധിതരായിക്കൊണ്ട് നിങ്ങൾ നമസ്കാരത്തെ സമീപിക്കരുത്. നിങ്ങൾ പറയുന്നതെന്താണെന്ന് നിങ്ങൾ ക്ക് ബോധമുണ്ടാകുന്നതുവരെ` (ഖുർആൻ 4:43). പടച്ചവനുമായി നടത്തപ്പെടുന്ന സംഭാഷണമാണ് നമസ്കാരം. ആ നമസ്കാരത്തിനു വരുമ്പോൾ പോലും ലഹരിയിലായിരുന്നു പലരും. ഇതി ൽനിന്ന് ലഹരി എത്രത്തോളം അവരിൽ രൂഢമൂലമായിരുന്നുവെന്ന് മ നസ്സിലാക്കാം. ലഹരിമുക്തമായ സമൂഹമെന്ന ലക്ഷ്യത്തിലേക്ക് ഖുർആൻ രണ്ടാമത്തെ കാലെടുത്തുവെക്കുകയാണ്. നമസ്കാരത്തിൽ ദൈവവുമായി സംഭാഷണത്തിലായിരിക്കുമ്പോൾ പറയുന്ന കാര്യങ്ങൾ ബോധത്തോ ടുകൂടിതന്നെയാവണം. പറയുന്നത് മനസ്സിൽ തട്ടിക്കൊണ്ടാവണം. മദ്യലഹരി യിൽ നമസ്കരിക്കരുതെന്ന് സാരം. രണ്ടാമത്തെ വിധികൂടി വന്നപ്പോൾ ദൈവബോധമുള്ള നല്ലൊരു ശ തമാനം പേർ മദ്യത്തിൽനിന്ന് മുക്തരായി. ചുരുങ്ങിയത് അഞ്ചു നേരെ ത്ത നമസ്കാര സമയങ്ങളിലെങ്കിലും തങ്ങൾ പൂർണമായും ലഹരിയി ൽനിന്നും മുക്തരാണെന്ന് അവർ ഉറപ്പുവരുത്തി. അപ്പോഴാണ് മദ്യം പൂർണമായി നിരോധിച്ചുകൊണ്ടുള്ള മൂന്നാമത്തെ കൽപന വരുന്നത്. `സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നം വെ ക്കുന്നതിനുള്ള അമ്പുകളും പൈശാചികമായ മ്ളേഛവൃത്തികളാകുന്നു. അതിന ാൽ നിങ്ങൾ അതെല്ലാം വർജിക്കുക, നിങ്ങൾക്ക് വിജയം പ്രാപിക്കാം. പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങൾ ക്കിടയിൽ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും അല്ലാഹുവെ ഓർ മിക്കുന്നതിൽനിന്നും നമസ്കാരത്തിൽനിന്നും നിങ്ങളെ തടയുവാനും മാ ത്രമാകുന്നു. അതിനാൽ നിങ്ങൾ അതിൽനിന്ന് വിരമിക്കുവാനൊരുക്കമുേ ണ്ടാ?` (ഖുർആൻ 5:90, 91). ഈ സൂക്തങ്ങൾ അവതരിപ്പിച്ചതോടുകൂടി മുമ്പ് അവതരിപ്പിക്കപ്പെട്ട സൂക്തങ്ങളുടെ പ്രസക്തിയില്ലാതെയായി. അവ രണ്ടും മദ്യമുക്തമായസ മൂഹത്തിന്റെ സൃഷ്ടിക്കുവേണ്ടി, സമൂഹത്തിന്റെ പരിണാമത്തിന്റെര ണ്ടു ഘട്ടങ്ങളിൽ അവതരിപ്പിക്കപ്പെട്ട സൂക്തങ്ങളാണ്. അവസാനത്തെ സൂക്തത്തിന്റെ അവതരണത്തോടെ പ്രസ്തുത രണ്ടു സൂക്തങ്ങളിലെവിധ ികൾ ദുർലപ്പെട്ടുവെന്നു പറയാം. ഖുർആൻ ദൈവികമാണെന്ന വസ്തുതയാണ് ഈ ദുർലപ്പെടുത്തൽ പോലും വ്യക്തമാക്കുന്നതെന്നു പറഞ്ഞുവല്ലോ. മുഹമ്മദ് (സ) പ്രവാചക ത്വൽധിക്കു മുമ്പുതന്നെ മദ്യപിക്കാത്തയാളായിരുന്നു. അദ്ദേഹം മദ്യ ത്തിനെതിരെ നിയമമുണ്ടാക്കുകയായിരുന്നെങ്കിൽ അത് ഒറ്റയടിക്ക് മദ്യം നിർത്തുവാൻ ആഹ്വാനം ചെയ്യുന്ന രീതിയിലാകുമായിരുന്നു. എന്നാൽ, സൃഷ്ടാവിന് മനുഷ്യ മനസ്സിന്റെ അവസ്ഥാന്തരങ്ങളെയും മാറ്റത്തിെ ന്റ രീതിശാസ്ത്രത്തെയും കുറിച്ച് നന്നായറിയാമല്ലോ. അതുകൊണ്ടു തന്നെയാണ് അവൻ അത് ഘട്ടങ്ങളായി നടപ്പാക്കിയത്. അങ്ങനെ ഘട്ട ങ്ങളായി നടപ്പാക്കുമ്പോൾ ആദ്യഘട്ടങ്ങളിലെ നിയമങ്ങൾ പിന്നീട് ദുർ ബലപ്പെടുക സ്വാഭാവികമാണ്. ഈ ദുർലപ്പെടുത്തൽ സർവജ്ഞനായ അല്ലാഹുവിൽനിന്നുള്ളതാണ് ഖുർആനെന്ന് വ്യക്തമാക്കുകയാണ് ചെ യ്യുന്നതെന്ന് പറഞ്ഞത് ഇതുകൊണ്ടാണ്.
No comments:
Post a Comment