Thursday, January 27, 2011

ഖുർ ആനും സ്ത്രീകളും 1

പുരുഷാധിപത്യത്തിലധിഷ്ഠിതമായ ഒരു ധാർമിക വ്യവസ്ഥയാണ്‌ ഖുർആൻ അവതരിപ്പിക്കുന്നതെന്ന ആരോപണത്തിൽ എന്തുമാത്രം കഴമ്പുണ്ട്‌?

അടിസ്ഥാനരഹിതമായ ഒരു ആരോപണമാണിത്‌. പുരുഷന്റെയും സ്‌ ത്രീയുടെയും സ്രഷ്ടാവിനാണല്ലോ അവരുടെ പ്രകൃതിയെക്കുറിച്ച്‌ നന്നായറി യുക. ദൈവംതമ്പുരാൻ നിർദേശിക്കുന്ന ധാർമിക വ്യവസ്ഥ ഒരി ക്കലുംതന്നെ ഒരു വിഭാഗത്തിന്റെ ആധിപത്യത്തിനും മറ്റേ വിഭാഗത്തി​‍െ ന്റ അധഃസ്ഥിതത്വത്തിനും നിമിത്തമാവുകയില്ലെന്ന്‌ അൽപം ചിന്തി ച്ചാൽ ബോധ്യമാവും. അപ്പോൾ പ്രശ്നം ധാർമിക വ്യവസ്ഥയുടേതല്ല. മറിച്ച്‌, അതിനെ അളക്കാനുപയോഗിക്കുന്ന അളവുകോലിന്റേതാണ്‌. പുരുഷന്റെയും സ്ത്രീയുടെയും സഹകരണവും പാരസ്പര്യവുമാണ്‌ കുടുംമെന്ന സ്ഥാപനത്തിന്റെ നിലനിൽപിന്‌ ആധാരമെന്നാണ്‌ ഖുർ ആൻ പഠിപ്പിക്കുന്നത്‌. ധാർമിക വ്യവസ്ഥ നിലനിൽക്കണമെങ്കിൽ കുടും ബമെന്ന സ്ഥാപനം കെട്ടുറപ്പോടുകൂടി നിലനിൽക്കണമെന്ന അടി ത്തറയിൽനിന്നുകൊണ്ടാണ്‌ ഖുർആൻ നിയമങ്ങളാവിഷ്കരിച്ചിരിക്കുന്നത്‌. കുടുംംതന്നെ തകരേണ്ടതാണെന്ന തത്ത്വശാസ്ത്രത്തിൽ വിശ്വസിക്കു ന്നവർക്ക്‌ ഖുർആനിക നിയമങ്ങൾ അസ്വീകാര്യമായി അനുഭവപ്പെട്ടേക്കാം. എന്നാൽ, ധാർമികതയിൽ അധിഷ്ഠിതമായ മനുഷ്യ സമൂഹത്തിന്റെ നിലനിൽപിനെക്കുറിച്ച്‌ ചിന്തിക്കുന്നവർക്കൊന്നും തന്നെ ഏതെങ്കിലുമൊരു ഖുർആനിക നിയമം പുരുഷാധിപത്യത്തിൽ അധിഷ്ഠിതമാണെന്ന്‌ പറയാൻ കഴിയില്ല. കുടുംമെന്ന സ്ഥാപനത്തിന്റെ കെട്ടുറപ്പും ഭദ്രതയും ഉറപ്പുവരുത്തു ന്നതിന്‌ സ്ത്രീക്കും പുരുഷനും അവരുടേതായ പങ്കുവഹിക്കാനു​‍െ ണ്ടന്നാണ്‌ ഖുർആൻ പഠിപ്പിക്കുന്നത്‌. അവരുടെ അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും ബാധ്യതകളെയും കുറിച്ച ഖുർആനിക നിയമ ങ്ങൾ ഈ അടിത്തറയിൽനിന്നുകൊണ്ടുള്ളതാണ്‌. സ്ത്രീയെയും പുരു ഷനെയും സംബന്ധിച്ച ഖുർആനിക വീക്ഷണത്തെ ഇങ്ങനെ സംഗ്രഹി ക്കാം: ഒന്ന്‌-സ്ത്രീയും പുരുഷനും ഒരേ ആത്മാവിൽനിന്നുണ്ടായവരാണ്‌. ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾപോലെയാണവർ. രണ്ടുപേരും സ്വതന്ത്ര രാണെങ്കിലും ഇരുവരുടെയും പാരസ്പര്യമാണ്‌ രണ്ടുപേർക്കും പൂർണത നൽകുന്നത്‌. രണ്ട്‌-സ്ത്രീ പുരുഷനോ പുരുഷൻ സ്ത്രീയോ അല്ല. ഇരുവർക്കും തികച്ചും വ്യത്യസ്തവും അതേസമയം പരസ്പര പൂരകവുമായ അസ്തി ത്വമാണുള്ളത്‌. മൂന്ന്‌- സ്ത്രീക്കും പുരുഷനും അവകാശങ്ങളുണ്ട്‌. ഈ അവകാശങ്ങൾ നേടിയെടുക്കേണ്ടത്‌ സംഘട്ടനത്തിലൂടെയല്ല, പാരസ്പര്യത്തിലൂടെയാണ്‌. നാല്‌-രണ്ടു കൂട്ടർക്കും ബാധ്യതകളുണ്ട്‌. ഈ ബാധ്യതകൾ നിർവഹി ക്കുന്നതിലൂടെ മാത്രമേ വ്യഷ്ടിക്കും സമഷ്ടിക്കും നിലനിൽക്കാൻ കഴിയൂ. അഞ്ച്‌-സ്ത്രീ പുരുഷധർമം നിർവഹിക്കുന്നതും പുരുഷൻ സ്ത്രീ ധർമം നിർവഹിക്കുന്നതും പ്രകൃതിയുടെ താൽപര്യത്തിനെതിരാണ്‌. ഓരോരു ത്തരും അവരവരുടെ ധർമങ്ങൾ നിർവഹിക്കുകയാണ്‌ വേണ്ടത്‌. ആറ്‌-ഓരോരുത്തരും അവരവരുടെ ധർമം നിർവഹിക്കുന്നതും അവകാശ ങ്ങൾ അനുഭവിക്കുന്നതും അപരന്റെ അവകാശങ്ങളെ ഹനിച്ചുകൊ ണ്ടായിക്കൂടാ.

സ്ത്രീയെക്കുറിച്ച ഖുർആനിക സങ്കൽപമെന്താണ്‌?

വളരെ പ്രസക്തമായ ഒരു ചോദ്യമാണിത്‌. ഏതൊരു പ്രസ്ഥാനമായിരു ന്നാലും അതിന്റെ അടിസ്ഥാന സങ്കൽപത്തിന്റെ പ്രതിഫലനമായിരി ക്കും നിയമങ്ങളിലും നിർദേശങ്ങളിലും നമുക്ക്‌ കാണാനാവുക. സ്ത്രീയെ സംന്ധിച്ച ഇസ്ലാമിക നിർദേശങ്ങളുടെ വേര്‌ സ്ഥിതി ചെയ്യുന്നത്‌ അവൾ ആരാണെന്ന പ്രശ്നത്തിന്‌ ഖുർആൻ നൽകുന്ന ഉത്തരത്തിലാണ്‌. പുരുഷനെപ്പോലെതന്നെ സ്ത്രീയും പടച്ചതമ്പുരാന്റെ സവിശേഷ സൃഷ്ടിയാണെന്നാണ്‌ ഖുർആനികാധ്യാപനം. “മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽനിന്ന്‌ സൃഷ്ടിക്കുകയും അതി ൽനിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും അവർ ഇരു വരിൽനിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പി ക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവി ൻ” (4:1) ഇവിടെ പുരുഷനും സ്ത്രീയും ഒരേ ആത്മാവിൽനിന്നാണ്‌ സൃഷ്ടി ക്കപ്പെട്ടിട്ടുള്ളതെന്ന വസ്തുതയാണ്‌ ഖുർആൻ സൂചിപ്പിക്കുന്നത്‌; പുരുഷന ​‍ും സ്ത്രീയും ഒരേ ആത്മാവിന്റെ രണ്ട്‌ അംശങ്ങളാണെന്ന വസ്തു ത. ഈ രണ്ട്‌ അംശങ്ങളും കൂടിച്ചേരുമ്പോഴാണ്‌ അതിന്‌ പൂർണത കൈവരു ന്നത്‌. അഥവാ സ്ത്രീയുടെയും പുരുഷന്റെയും പാരസ്പര്യത്തിലാണ്‌ ജീവിതം പൂർണമാവുന്നത്‌. സ്ത്രീ-പുരുഷബന്ധത്തിലെ സ്നേഹത്തി​‍െ ന്റയും കാരുണ്യത്തിന്റെയുമെല്ലാം ഉറവിടം ഈ പാരസ്പര്യമാണ്‌. ദമ്പതികൾ തമ്മിൽ നിലനിൽക്കുന്ന കരുണയും സ്നേഹവുമെല്ലാം ദൈവി ക ദൃഷ്ടാന്തങ്ങളാണെന്നാണ്‌ ഖുർആനിക കാഴ്ചപ്പാട്‌. `നിങ്ങൾക്ക്‌ സമാ ധാനപൂർവം ഒത്തുചേരേണ്ടതിനായി നിങ്ങളിൽനിന്നുതന്നെ നിങ്ങൾക്ക്‌ ഇണകളെ സൃഷ്ടിക്കുകയും, നിങ്ങൾക്കിടയിൽ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രേ.


തീർച്ചയായും അതിൽ ചിന്തിക്കുന്ന ജനങ്ങൾക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌“ (30:21). ലിംഗത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനത്തെ ഖുർആൻ അം ഗീകരിക്കുന്നില്ല. സ്ത്രീ-പുരുഷ സമത്വമെന്ന ആശയത്തെ അത്‌ നിരാ കരിക്കുകയും ചെയ്യുന്നു. സ്ത്രീ, പുരുഷന്‌ സമമോ പുരുഷൻ, സ്ത്രീക്ക്സമമോ ആവുക അസാധ്യമാണെന്നാണ്‌ അതിന്റെ വീക്ഷണം. അങ്ങനെ ആക്കുവാൻ ശ്രമിക്കുന്നത്‌ പ്രകൃതി വിരുദ്ധമാണ്‌. സ്ത്രീയെയും പുരുഷനെ യും പ്രകൃതി അവർക്കനുവദിച്ച സ്ഥാനങ്ങളിൽതന്നെ നിർത്തു കയാണ്‌ ഖുർആൻ ചെയ്യുന്നത്‌. പ്രകൃതി സ്ത്രീക്കും പുരുഷനും നൽ കിയ സ്ഥാനങ്ങൾ തന്നെയാണ്‌ പ്രകൃതിമതമായ ഇസ്ലാമും അവർക്ക്‌ നൽകുന്നത്‌.

പെണ്ണിനോട്‌ ബാധ്യകളെക്കുറിച്ചും ആണിനോട്‌ അവകാശങ്ങളെക്കുറിച്ചും സംസാരിക്കുന്നവയാണ്‌ ആൺകോയ്മാ(​‍(patriarchic)) വ്യവസ്ഥിതികൾ. ഖുർആനിലും ഇതുതന്നെയല്ലേ കാണാൻ കഴിയുന്നത്‌?

അല്ല. ഖുർആൻ ആണിനോടും പെണ്ണിനോടും തങ്ങളുടെ ബാധ്യ തകളെയും അവകാശങ്ങളെയുംകുറിച്ച്‌ സംസാരിക്കുന്നുണ്ട്‌. “സ്ത്രീകൾക്ക്‌ ബാധ്യതകൾ ഉള്ളതുപോലെതന്നെ ന്യായമായ അവകാശ ങ്ങളുമുണ്ട്‌” (2.228) എന്നാണ്‌ ഖുർആൻ അസന്നിഗ്ധമായി പ്രഖ്യാപി ക്കുന്നത്‌. ഈ പ്രഖ്യാപനമുൾക്കൊള്ളുന്ന ഖുർആൻ ആൺകോയ്മാ വ്യവസ്‌ ഥിതിയുടെ സൃഷ്ടിയാണെന്ന്‌ പറയുന്നതെങ്ങനെ? സ്ത്രീയുടെ അവകാശങ്ങളെക്കുറിച്ച്‌ ഖുർആനിനെപ്പോലെ വ്യക്തവും വിശദവുമായി പ്രതിപാദിക്കുന്ന മറ്റൊരു മതഗ്രന്ഥവുമില്ലെന്നതാണ്‌ വാസ്തവം. സ്ത്രീക്ക്‌ ഇസ്ലാം അനുവദിച്ച-അല്ല, നേടിക്കൊടുത്ത-അവകാശങ്ങളുടെ മഹത്വമറിയണമെങ്കിൽ അതിന്റെ അവതരണകാലത്തുണ്ടായിരുന്ന പെണ്ണിന്റെ പദവിയെന്തായിരുന്നുവെന്ന്‌ മനസ്സിലാക്കണം. യവനന്മാർ പിശാചിന്റെ പ്രതിരൂപമായിട്ടായിരുന്നു പെണ്ണിനെ കണ്ടിരുന്നത്‌. പത്നിയെ അറുകൊല നടത്താൻ പോലും പുരുഷന്‌ സ്വാതന്ത്ര്യം നൽകുന്നതായി രുന്നു റോമൻ നിയമവ്യവസ്ഥ. ഭർത്താവിന്റെ ചിതയിൽ ചാടി മരി ക്കണമെന്നതായിരുന്നുവല്ലോ ഭാരതീയ സ്ത്രീയോടുള്ള മതോപദേശം. പാപം കടന്നുവരാൻ കാരണക്കാരിയായ (?) പെണ്ണിനു നേരെയുള്ള യഹൂ ദന്മാരുടെ പെരുമാറ്റം ക്രൂരമായിരുന്നു. യഹൂദമതത്തിന്റെ പിന്തുടർച്ചയായി വന്ന ക്രിസ്തുമതത്തിലെ സ്ഥിതിയും മെച്ചപ്പെട്ടതായിരുന്നില്ല. സ്‌ ത്രീകൾക്ക്‌ ആത്മാവുണ്ടോ എന്നതായിരുന്നു പതിനാറാം നൂറ്റാണ്ടിൽ പോലും പാതിരിമാരുടെ ചർച്ചാവിഷയം. മുഹമ്മദ്‌ നബി(സ)ക്ക്‌ മുമ്പ്‌ അറേബ്യയി ലെ പെണ്ണിന്റെ സ്ഥിതിയും ഇതിനേക്കാളെല്ലാം കഷ്ടമായിരുന്നു. അവൾക്ക്‌ ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടു. പ്രസവി ക്കപ്പെട്ടത്‌ പെൺകുഞ്ഞാണെന്നറിഞ്ഞാൽ ജീവനോടെ കുഴിച്ചുമൂടാൻ സന്നദ്ധരായിരുന്ന ജനങ്ങളുൾക്കെളളുന്ന സമൂഹം. ഇത്തരമൊരുസാമൂഹിക സാഹചര്യത്തിലാണ്‌ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച്‌ ഖുർആൻ സംസാരിക്കുവാനാരംഭിച്ചത്‌. പെണ്ണിന്‌ ഖുർആൻ നൽകിയ അവകാശങ്ങളെ ഇങ്ങനെ സംഗ്രഹി ക്കാം: 1. ജീവിക്കാനുള്ള അവകാശം: ഭാര്യ പ്രസവിച്ചത്‌ പെൺകുഞ്ഞാണെ ന്ന്‌ മനസ്സിലാക്കിയാൽ അതിനെ കൊന്നുകളയുന്നതിനെക്കുറിച്ച്‌ ചി ന്തിച്ചിരുന്നവരായിരുന്നു അറബികൾ (ഖുർആൻ 16:59). ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച്‌ ഭ്രൂണത്തിന്റെ ലിംഗം നിർണയിക്കുകയും പ്രസവിക്കാൻ പോകുന്നത്‌ പെൺകുഞ്ഞാണെന്നറിഞ്ഞാൽ അതിനെ ഭ്രൂ ണാവസ്ഥയിൽതന്നെ നശിപ്പിക്കാനൊരുമ്പെടുകയും ചെയ്യുന്ന സമകാലീന സമൂഹത്തിന്റെ ധാർമിക നിലവാരം അന്തരാളകാലത്തെ അറബി കളിൽ നിന്ന്‌ അൽപം പോലും ഉയർന്നതല്ല. പെണ്ണിനെ ജീവിക്കുവാൻ അനുവദിക്കാത്ത കുടിലതയെ ഖുർആൻ വിമർശിക്കുന്നു (16:59, 81:9) പുരു ഷനെപ്പോലെ അവൾക്കും ജനിക്കുവാനും ജീവിക്കാനും അവകാശമു​‍െ ണ്ടന്ന്‌ അത്‌ പ്രഖ്യാപിക്കുന്നു. 2. സ്വത്തവകാശം: പുരുഷനെപ്പോലെ സമ്പാദിക്കാനുള്ള അവകാശം ഖുർആൻ സ്ത്രീക്ക്‌ നൽകുന്നു. സ്വന്തമായി ഉണ്ടാക്കിയതോ അനന്തരമായി ലഭിച്ചതോ ആയ സമ്പാദ്യങ്ങളെല്ലാം അവളുടേത്‌ മാത്രമാണ്‌ എന്നാ ണ്‌ ഖുർആനിന്റെ കാഴച്‌ പ്പാട്‌. സ്ത്രീയുടെ സമ്പാദ്യത്തിൽനിന്ന്‌ അവളുടെ സമ്മതമില്ലാതെ യാതൊന്നും എടുക്കുവാൻ ഭർത്താവിന്‌ പോലും അവകാശമില്ല. “പുരുഷന്മാർക്ക്‌ അവർ സമ്പാദിച്ചതിന്റെ വിഹിതവുംസ്​‍്ര തീകൾക്ക്‌ അവർ സമ്പാദിച്ചതിന്റെ വിഹിതവുമുണ്ട്‌ (ഖുർആൻ 4:32). 3. അനന്തരാവകാശം: മാതാപിതാക്കളുടെ സ്വത്തിൽ പുത്രിമാർക്കും ഓഹരിയുണ്ടെന്നാണ്‌ ഖുർആനിന്റെ അധ്യാപനം. മറ്റൊരു മതഗ്രന്ഥവുംസ്​‍്ര തീക്ക്‌ അനന്തരസ്വത്തിൽ അവകാശമുണ്ടെന്ന്‌ പ്രഖ്യാപിക്കു ന്നില്ലെന്നതാണ്‌ വാസ്തവം. പരിഷ്കൃതമെന്നറിയപ്പെടുന്ന യൂറോപ്പിൽ പോലും വനിതകൾക്ക്‌ അനന്തരസ്വത്തിൽ അവകാശമുണ്ടെന്ന നിയമംകൊ ണ്ടുവന്നത്‌ ഏതാനും പതിറ്റാണ്ടുകൾക്കു മുമ്പാണ്‌. ഖുർആനാകട്ടെ,


പതിനാലു നൂറ്റാണ്ടുകൾക്കുമുമ്പുതന്നെ സ്ത്രീകൾക്ക്‌ അനന്തരസ്വത്തിൽ അവകാശമുണ്ടെന്ന്‌ പ്രഖ്യാപിക്കുകയും അത്‌ നടപ്പാക്കുകയും ചെയ്തി ട്ടുണ്ട്‌. “മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തിൽ പുരുഷന്മാർക്ക്‌ ഓഹരിയുണ്ട്‌. മാതാപിതാക്കളും അടുത്ത ബന്ധുക്കളുംവി ട്ടേച്ചുപോയ സ്വത്തിൽ സ്ത്രീകൾക്കും ഓഹരിയുണ്ട്‌” (ഖുർആൻ 4:7). 4. ഇണയെ തെരഞ്ഞെടുക്കുവാനുള്ള അവകാശം: വിവാഹാലോചനാവേളയി ൽ സ്ത്രീയുടെ ഇഷ്ടാനിഷ്ടങ്ങൾ പരിഗണിക്കപ്പെടണമെന്നാണ്‌ ഇസ്ലാമിന്റെ ശാസന. ഒരു സ്ത്രീയെ അവൾക്കിഷ്ടമില്ലാത്ത ഒരാൾക്ക്‌വി വാഹം ചെയ്തുകൊടുക്കുവാൻ ആർക്കും അവകാശമില്ല; സ്വന്തം പിതാവിന ​‍ുപോലും. മുഹമ്മദ്‌ നബി(സ) പറഞ്ഞു: “വിധവയോട്‌ അനുവാദംചോ ദിക്കാതെ അവളെ വിവാഹം ചെയ്തുകൊടുക്കരുത്‌. കന്യകയോട്സ മ്മതമാവശ്യപ്പെടാതെ അവളെയും കല്യാണം കഴിച്ചുകൊടുക്കാൻ പാ ടില്ല. മൗനമാണ്‌ കന്യകയുടെ സമ്മതം” (ബുഖാരി, മുസ്ലിം). 5. പഠിക്കുവാനും ചിന്തിക്കുവാനുമുള്ള അവകാശം: സ്ത്രീകൾക്ക്‌ പഠി ക്കുവാനും ചിന്തിക്കുവാനും അവകാശമുണ്ടെന്നാണ്‌ ഖുർആനിന്റെ കാഴ്‌ ചപ്പാട്‌. ഇത്‌ കേവലം ഉപദേശങ്ങളിലൊതുക്കുകയല്ല, പ്രായോഗികമായി കാണിച്ചുതരികയാണ്‌ പ്രവാചകൻ (സ) ചെയ്തത്‌. പ്രവാചകാനു ചരകളായ വനിതകൾ വിജ്ഞാന സമ്പാദനത്തിൽ പ്രകടിപ്പിച്ചിരുന്ന ശുഷ്‌ കാന്തി സുവിദിതമാണ്‌. പ്രവാചകന്റെയും പത്നിമാരുടെയും അടു ക്കൽ വിജ്ഞാന സമ്പാദനത്തിനായി വനിതകൾ സദാ എത്താറുണ്ടായിരു ന്നുവെന്ന്‌ ചരി ത്രത്തിൽ കാണാനാവും. അവരുമായി വിജ്ഞാന വിനിമയം നടത്താനായി പ്രവാചകൻ (സ) ഒരു ദിവസം നീക്കിവെച്ചിരുന്നുവെ ന്ന്‌ ഇമാം ബുഖാരി റിപ്പോർട്ട്‌ ചെയ്ത ഹദീസിൽ കാണാം. 6. വിമർശിക്കുവാനുള്ള അവകാശം: വിമർശിക്കുവാനും ചോദ്യം ചെയ്യുവാന ​‍ുമുള്ള അവകാശം ഇസ്ലാം സ്ത്രീകൾക്കു നൽകുന്നുണ്ട്‌. പുരുഷൻ സ്ത്രീക്കു നൽകേണ്ട വിവാഹമൂല്യം ക്രമാതീതമായി ഉയർന്നതു കാരണം പ്രയാസമനുഭവിക്കുന്ന പുരുഷന്മാരെ രക്ഷപ്പെടുത്തുന്നതിനായി മഹ്ര് നിയന്ത്രിക്കാനൊരുങ്ങിയ ഖലീഫാ ഉമറിനെ, ഖുർആൻ സൂക്തം ഉദ്ധരി ച്ചുകൊണ്ട്‌ ഒരു വനിത വിമർശിക്കുകയും ഉടൻതന്നെ സ്വയം തിരുത്തി​‍െ ക്കാണ്ട്‌ `എല്ലാവർക്കും -ഒരു വൃദ്ധക്കുപോലും- ഉമറിനേക്കാൾ നന്നായി അറിയാം` എന്ന്‌ ഖലീഫ പ്രസ്താവിക്കുകയും ചെയ്ത ചരിത്രം സുവിദി തമാണ്‌. ജാഹിലിയ്യാ കാലത്ത്‌ നിലനിന്നിരുന്ന `ളിഹാർ` എന്ന സമ്പ്രദായ​‍െ ത്തക്കുറിച്ച്‌ പ്രവാചകനോട്‌ തർക്കിച്ച സഹാ​‍ിവനിതയുടെ ചോദ്യ ങ്ങൾക്കുള്ള ഉത്തരമായാണ്‌ മുജാദിലഃ (തർക്കിക്കുന്നവൾ) എന്ന സൂക്‌ തത്തിലെ ആദ്യവചനങ്ങൾ അവതരിപ്പിക്കപ്പെട്ടത്‌. പ്രവാചകന്റെ മുമ്പിൽ പോലും സ്ത്രീകൾക്ക്‌ അവകാശങ്ങൾക്ക്‌ വേണ്ടി സംവദിക്കാനുളള അവ കാശം അനുവദിക്കപ്പെട്ടിരുന്നുവെന്നാണല്ലോ ഇത്‌ വ്യക്തമാക്കുന്നത്‌. ഈസൂ ക്തത്തിലെവിടെയും സഹാബി വനിതയുടെ തർക്കത്തെ വിമർശിച്ചി ട്ടില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്‌. 7. സാമൂഹ്യപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനുള്ള അവകാശം: രാഷ്ട്രകാര്യങ്ങളിൽ സംന്ധിക്കുന്നത്‌ സ്വാഭാവികമായും പുരുഷന്മാരാ ണെങ്കിലും സ്ത്രീകൾക്കും രാഷ്ട്രസംന്ധമായ കാര്യങ്ങളിൽ പങ്കുവഹി ക്കാൻ ഇസ്ലാം സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്‌. വിശ്വാസ സ്വാതന്ത്ര്യ ത്തിനുവേണ്ടിയുള്ള സമരത്തിൽ നേരിട്ട്‌ സംന്ധിക്കുന്നതിന്‌ ഇസ്ലാംസ്​‍്ര തീകളെ നിർന്ധിക്കുന്നില്ല. എന്നാൽ, യുദ്ധരംഗത്തും മറ്റും പടപൊരു തുന്നവർക്ക്‌ സഹായികളായി വർത്തിക്കുവാൻ മുസ്ലിം വനിതകൾ രം ഗത്തുണ്ടായിരുന്നു. പുരുഷന്മാരൊടൊപ്പം യുദ്ധത്തിന്‌ പുറപ്പെടുകയും അവർക്ക്‌ ഭക്ഷണം പാകം ചെയ്യുകയും പാനീയങ്ങൾ വിതരണം നടത്തു കയും മുറിവേറ്റവരെ ശുശ്രൂഷിക്കുകയും ചെയ്തിരുന്ന സ്വഹാ​‍ി വനി തകളെക്കുറിച്ച്‌ ചരിത്രം നമുക്ക്‌ വിവരിച്ചുതരുന്നുണ്ട്‌. സന്നിഗ്ധ ഘട്ടങ്ങ ളിൽ സമരമുഖത്തിറങ്ങാൻ വരെ സന്നദ്ധത കാണിച്ചിരുന്ന മഹിളാ രത്‌ നങ്ങളുണ്ടായിട്ടുണ്ട്‌, ഇസ്ലാമിക ചരിത്രത്തിൽ. പ്രവാചക പത്നിയായിരു ന്ന ആയിശ(റ)യായിരുന്നു ഖലീഫ ഉസ്മാന്റെ ഘാതകരെ ശിക്ഷിക്കാതെ അലി(റ)യെ ഖലീഫയായി തെരഞ്ഞെടുക്കരുതെന്ന അഭിപ്രായത്തിൽ നിന്ന്‌ ഉരുണ്ടുകൂടിയ ജമൽ യുദ്ധത്തിന്‌ നേതൃത്വം വഹിച്ചത്‌. 8. വിവാഹമൂല്യത്തിനുള്ള അവകാശം: വിവാഹം ചെയ്യപ്പെടുന്ന സ്‌ ത്രീയുടെ അവകാശമാണ്‌ `മഹർ` ലഭിക്കുകയെന്നത്‌. തനിക്ക്‌ ആവശ്യമു ള്ള `മഹർ` തന്റെ കൈകാര്യകർത്താവ്‌ മുഖേന ആവശ്യപ്പെടുവാൻ സ്‌ ത്രീക്ക്‌ അവകാശമുണ്ട്‌. ഈ വിവാഹമൂല്യം നൽകേണ്ടത്‌ പുരുഷന്റെ ബാധ്യതയാണ്‌. നൽകപ്പെടുന്ന വിവാഹമൂല്യം സ്ത്രീയുടെ സമ്പത്തായാ ണ്‌ പരിഗണിക്കപ്പെടുന്നത്‌. അവളുടെ സമ്മതമില്ലാതെ ആർക്കും അതിൽനിന്നും ഒന്നും എടുക്കാനാവില്ല. “സ്ത്രീകൾക്ക്‌ അവരുടെ വിവാഹമൂ ല്യങ്ങൾ മനഃസംതൃപ്തിയോടുകൂടി നിങ്ങൾ നൽകുക” (4:4) എന്നാ ണ്‌ ഖുർആനിന്റെ കൽപന. 9. വിവാഹമോചനത്തിനുള്ള അവകാശം: ഭർത്താവിനോടൊപ്പം ജീവി ക്കുവാൻ സാധ്യമല്ലാത്ത അവസ്ഥയിൽ വിവാഹമോചനം നേടാൻ സ്‌ ത്രീക്ക്‌ അവകാശമുണ്ട്‌. `ഖുൽഅ​‍്‌`, `ഫസ്ഖ്‌` എന്നീ രണ്ട്‌ സാങ്കേതിക ശബ്ദങ്ങളിലാണ്‌ സ്ത്രീകളുടെ വിവാഹമോചനം വ്യവഹരിക്കപ്പെടുന്നത്‌.


വിവാഹമൂല്യം തിരിച്ചുനൽകിക്കൊണ്ടുള്ള മോചനമാണ്‌ ഒന്നാമത്തേത്‌. തിരിച്ചുനൽകാതെയുള്ളതാണ്‌ രണ്ടാമത്തേത്‌. ഏതായിരുന്നാലും താനിഷ്‌ ടപ്പെടാത്ത ഒരു ഭർത്താവിനോടൊപ്പം പൊറുക്കാൻ ഇസ്ലാം സ്ത്രീയെ നിർന്ധിക്കുന്നില്ല. അവൾക്ക്‌ അനിവാര്യമായ സാഹചര്യത്തിൽ വിവാഹമോചനം നേടാവുന്നതാണ്‌.

സ്ത്രീ പൂജിക്കപ്പെടുന്നിടത്താണ്‌ ദേവതകൾ പ്രസാദിക്കുന്നതെന്ന്‌ പഠിപ്പിക്കുന്ന ഹൈന്ദവ ദർശനമല്ലേ ഖുർആനിനേക്കാൾ സ്ത്രീകൾക്ക്‌ സ്വീകാര്യമായി അനുഭവപ്പെടുന്നത്‌?

മനുസ്മൃതി മൂന്നാം അധ്യായത്തിലെ 56-​‍ാം വാക്യത്തിന്റെ അടിസ്‌ ഥാനത്തിലാണ്‌ ഇത്തരമൊരു വാദമുന്നയിക്കപ്പെടാറുള്ളത്‌. പ്രസ്തുത വാക്യം ഇങ്ങനെയാണ്‌. യത്ര നാര്യസ്തു പൂജന്ത്യേ രാമന്തേ തത്ര ദേവതാംയ​‍്രൈ ത താസ്തുന പൂജന്ത്യേ സർവാ സ്തത്രാ ഫലാഃ ക്രിയാഃ (എവിടെ സ്ത്രീകൾ പൂജിക്കപ്പെടുന്നുവോ അവിടെ എല്ലാ ദേവതകളുംസ​‍േ ന്താഷത്തോടെ വസിക്കുന്നു. എവിടെ അപ്രകാരം പൂജിക്കപ്പെടുന്നി ല്ലയോ അവിടെ ചെയ്യുന്ന പ്രവർത്തികളെല്ലാം നിഷ്ഫലങ്ങളായിത്തീരുന്നു) മനുസ്മൃതിയിൽ സ്ത്രീപൂജകൊണ്ട്‌ വിവക്ഷിക്കുന്നതെന്താണെന്ന്‌ ചർച്ച ചെയ്യുന്നതിനുമുമ്പ്‌ സ്ത്രീയെക്കുറിച്ച ഹൈന്ദവ സങ്കൽപമെന്തായി രുന്നുവെന്നാണ്‌ പരിശോധിക്കപ്പെടേണ്ടത്‌. പ്രസ്തുത സങ്കൽപത്തിൽ നിന്നാണല്ലോ അവളെക്കുറിച്ച നിയമങ്ങളുണ്ടാവുന്നത്‌. സ്ത്രീയെക്കുറിച്ച്‌ ഋഗ്വേദകാലത്തുണ്ടായിരുന്ന വീക്ഷണം വളരെ വി കലമായിരുന്നു. അവൾ വിശ്വസിക്കാൻ കൊള്ളാത്തവളും കഴുതപ്പുലിയുടെ ഹൃദയമുള്ളവളുമാണെന്നായിരുന്നു അന്നത്തെ സങ്കൽപം. അപ്സര സ്സായിരുന്ന ഉർവശി തന്റെ കാമുകനായിരുന്ന പുരുരവസ്സിനോട്‌ പറയുന്നതിങ്ങനെയാണ്‌: `പുരുരവസ്സ്‌, മരിക്കരുത്‌, ഓടിപ്പോകരുത്‌; ക്രോ ധം പൂണ്ട ചെന്നായ്ക്കൾ നിങ്ങളെ കടിച്ചു കീറാതിരിക്കട്ടെ. സത്യമായുംസ്​‍്ര തീകളുമായി ചങ്ങാത്തം പാടില്ല. കഴുതപ്പുലിയുടെ ഹൃദയമാണവരുടേത്‌. സ്ത്രീകളുമായി ചങ്ങാത്തമില്ലതന്നെ. വീട്ടിലേക്ക്‌ മടങ്ങിപ്പോകൂ` (ഋഗ്വേദീയ ശതപഥ ബ്രാഹ്മണം 11:15, 1:10 ഡി.ഡി കൊസാം​‍ി ഉദ്ധരി ച്ചത്‌ ങ്യവേ മിറ ​‍ൃലമഹശ​‍്യേ ​‍ുമഴല 105) ഋഗ്വേദ സംഹിതയിലും ഇക്കാര്യം പറയുന്നുണ്ട്‌. പുരുരവോ യാമൃഥാമാ പ്രപപ്തോമാ ത്വാ വൃകാസോ അശിവാസ ഉക്ഷൻ നവൈസ്ത്രൈണാ നി സഖ്യാ നിസന്തിസാ ലാവ കാണാം ഹൃദയാന്യേതാ (ഋഗ്വേദം 10:95:15) ഉപനിഷത്തുകളാകട്ടെ സ്ത്രീയെക്കുറിച്ച്‌ തികച്ചും പ്രതിലോമകരമായ വീക്ഷ ണമാണ ​‍്‌ വെച്ചു പുല ർത്ത ​‍ുന്ന ത്‌. ലോക ത്തുള്ള സകലവിധ ദുഃഖ ത്തി​‍െ ന്റയും കാരണം സ്ത്രീയാണ്‌. സർവദോഷങ്ങളുടെയും പേടകമായ നാരി നരകാഗ്നിയിലെ ഇന്ധനമാണ്‌. യാജ്ഞവൽക്യോപനിഷത്തിലെ ഏതാ നും സൂക്തങ്ങൾ കാണുക. ജ്വലനാ അതി ദൂര്യോപി സരസാ അപി നീരസാഃസ്​‍്ര തീയോ ഹി നരകാഗ്നീനാ മിന്ധനം ചാരുദാരുണാം (ശ്ളോകം16) (വളരെ ദൂരെ വെച്ചുതന്നെ ദഹിപ്പിക്കുന്നവളും സരസയാണെന്നു തോ ന്നുമെങ്കിലും രാസഹീനയും നരകാഗ്നിയിലെ ഇന്ധനവുമായ സ്ത്രീസു ന്ദരിയാണെങ്കിലും ഭയാനകമാണ്‌). കാമനാംനാ കിരാതേന വികീർണാ മുഗ്ധ ചേതസഃ നാര്യോ നരവിഹം ഗാനാമംഗ ബന്ധനവാഗുരാഃ (ശ്ളോകം 17) കാമദേവനാകുന്ന കിരാതൻ മനുഷ്യനാകുന്ന പക്ഷികളെ അകപ്പെടു ത്താൻ വീശിയ വലയാണ്‌ മുഗ്ധചേതസ്സുകളായ നാരിമാർ) സർവേഷാം ദോഷരത്നാനാം സുസമുദ്ഗികയാനയാ ദുഃഖ ശൃംഖലയാ നിത്യമലമസ്തു മ മസ്ത്രീയാ (ശ്ളോകം 19) (സർവ ദോഷരത്നങ്ങളുടെ പേടകവും ദുഃഖമാകുന്ന ശൃംഖലയുമായ സ്ത്രീയിൽനിന്ന്‌ ഭഗവാൻ നിന്നെ രക്ഷിക്കട്ടെ) ഭഗവദ്ഗീതയും സ്ത്രീകളെ അധമകളായാണ്‌ ഗണിച്ചിരിക്കുന്നത്‌. മാംഹി പാർഥ വ്യാപാശ്രിത്യ യേള പിസ്യൂഃ പാപയോനയഃസ്​‍്ര തീയോ വൈശ്യാസ്തഥാ ശൂദ്രസ്തേള പിയാന്തി പരാം ഗതിം (9:32). (അർജുനാ, സ്ത്രീകൾ, വൈശ്യർ, ശൂദ്രർ എന്നിങ്ങനെ പാപയോനിയി ൽ ജനിച്ചവരായിരുന്നാലും എന്നെ ശരണം പ്രാപിച്ചാൽ പരമഗതി പ്രാപിക്കുന്നു) സ്ത്രീ പൂജിക്കപ്പെടണമെന്ന്‌ പഠിപ്പിച്ച മനുസ്മൃതിയുടെ ഉപദേശം


അവൾക്ക്‌ ഒരു കാരണവശാലും യാതൊരു രീതിയിലുമുള്ള സ്വാതന്ത്ര്യം നൽകരുത്‌ എന്നായിരുന്നു. പിതാരക്ഷതി കൗമാരേ ഭർത്താരക്ഷതി യൗവനേ രക്ഷന്തി സ്ഥാവിരേ പുത്രാ നഃ സ്ത്രീ സ്വാതന്ത്ര്യ മർതി (9:3 ) (കൗമാരത്തിൽ പിതാവിനാലും യൗവനത്തിൽ ഭർത്താവിനാലും വാർ ധ്യക്യത്തിൽ പുത്രനാലും സംരക്ഷിക്കപ്പെടുന്ന സ്ത്രീ ഒരു കാലത്തുംസ്വ ​‍ാതന്ത്ര്യം അർഹിക്കുന്നില്ല). ഏത്‌ അവസ്ഥയിലാണെങ്കിലും സ്ത്രീ സംരക്ഷിക്കപ്പെടേണ്ടവളാണെ ന്ന്‌ പഠിപ്പിക്കുകയാണ്‌ മനുസ്മൃതി ചെയ്യുന്നതെന്ന്‌ ഈ സൂക്തത്തെ വ്യാഖ്യാനിച്ചു കൊണ്ട്‌ വാദിക്കപ്പെടാറുണ്ട്‌. ഈ വചനത്തിന്‌ തൊട്ടുമു മ്പുള്ള ശ്ളോകം ഈ സംശയം തീർക്കാൻ പര്യാപ്തമാണ്‌. അസ്വാതന്ത്രാഃ സ്ത്രീയഃ കാര്യാഃ പുരുഷൈർ സ്വൈർദിവാനിശംവി ഷയേഷു ച സജ്ജന്ത്യാഃ സ്സംസ്ഥാപ്യാ ആത്മനോ വശേ (9:2) (ഭർത്താവ്‌ തുടങ്ങിയ ബന്ധുക്കൾ രാവും പകലും ഒരു കാര്യത്തിലുംസ്​‍്ര തീക്ക്‌ സ്വാതന്ത്ര്യം കൊടുക്കരുതാത്തതാകുന്നു. അവർ ദുർവിഷയി കളായിരുന്നാലും തങ്ങളുടെ സ്വാധീനത്തിൽ അധിവസിച്ചുകൊള്ളേണ്ടതാ കുന്നു). പുരുഷന്റെ ഭോഗയന്ത്രം മാത്രമായി സ്ത്രീയെ കാണുന്ന രീതിയിലു ള്ളവയാണ്‌ മനുസ്മൃതിയിലെ നിയമങ്ങൾ. അഞ്ചാം അധ്യായത്തിലും ഒമ്പതാം അധ്യായത്തിലും വിവരിക്കപ്പെട്ടിരിക്കുന്ന നിയമങ്ങൾ വായി ച്ചാൽ ആർക്കും ബോധ്യമാവുന്നതാണിത്‌. അപ്പോൾ പിന്നെ സ്ത്രീ പൂജിക്കപ്പെടെണ്ടതാണെന്ന്‌ മനു പറഞ്ഞതി​‍െ ന്റ പൊരുളെന്താണ്‌? ഇത്‌ പറഞ്ഞിരിക്കുന്നത്‌ മനുസ്മൃതി മൂന്നാം അധ്യായം 56-​‍ാം വാക്യത്തിലാണെന്ന്‌ നാം കണ്ടുവല്ലോ. എന്താണ്‌ ഇവിടെ പൂജകൊണ്ട്‌ വിവക്ഷിക്കപ്പെട്ടതെന്ന്‌ മനസ്സിലാക്കാൻ 55 മുതൽ 62 വരെയുള്ള ഈരടികൾ ശ്രദ്ധാപൂർവം വായിച്ചാൽ മതി. പ്രസ്തുത വാ ക്യങ്ങളുടെ സാരം ഇങ്ങനെയാണ്‌: “അച്ഛൻ, സഹോദരൻ, വരൻ, ദേവരൻ ഇവർ കന്യകയുടെ ക്ഷേമം ഇച്ഛിക്കുന്നതായാൽ അവളെ കല്യാണകാലത്തും ശേഷവും ഭൂഷണംമു തലായവകൊണ്ട്‌ ഉപചരിച്ച്‌ സന്തോഷപ്പെടുത്തേണ്ടതാകുന്നു. എവിടെ സ്ത്രീകൾ ഭൂഷണം മുതലായവകൊണ്ട്‌ സന്തോഷം പ്രാപിക്കുന്നുവോ അവിടെ എല്ലാ ദേവതകളും സന്തോഷത്തോടെ വസിക്കുന്നു. എവിടെ സ്ത്രീകളെ പൂജിക്കുന്നില്ലയോ അവിടെ ചെയ്യുന്ന കാര്യങ്ങളെല്ലാം നിഷ്ഫലമായിരിക്കും. ഏതു കുലത്തിൽ സഹോദരി മുതലായവർ വസ്‌ ത്രങ്ങളില്ലാതെ വിഷമിക്കുന്നുവോ ആ കുലം നശിച്ചുപോകും. ഏതു കുലത്തിൽ അവർ അപ്രകാരം വ്യസനിക്കുന്നില്ലയോ ആ കുലം വൃദ്ധി പ്രാപിക്കും. സ്ത്രീകൾ വേണ്ടവിധം ഉപചരിക്കപ്പെടാത്തതിനാൽ `ഈ വംശം നശിക്കട്ടെ`യെന്ന്‌ ശപിച്ചാൽ ആ വംശം നിശ്ശേഷം നശിക്കും. അതി നാൽ ക്ഷേമത്തെ ഇച്ഛിക്കുന്നവർ സൽക്കാര ഉൽസവ കാലങ്ങളിൽ സ്‌ ത്രീകളെ അന്നവസ്ത്രാഭരണങ്ങളാൽ സന്തോഷിപ്പിക്കണം. പത്നി വസ്‌ ത്രാഭരണങ്ങളെക്കൊണ്ട്‌ സന്തുഷ്ടയാകാതിരുന്നാൽ വരനെ സന്തോഷി പ്പിക്കുകയില്ല. വരൻ സന്തോഷിക്കാതിരുന്നാൽ വധുവിനെ പ്രാപിക്കുകയി ല്ല. അങ്ങനെയാവുമ്പോൾ സന്താനാഭിവൃദ്ധിയുണ്ടാവുകയില്ല. സ്ത്രീ വസ്‌ ത്രാഭരണങ്ങളാൽ ശോഭിതയായിരുന്നാൽ ഭർതൃസംയോഗത്താൽ ആ കുലം വൃദ്ധിയെ പ്രാപിക്കുന്നു. പത്നിയിൽ വരൻ അനുരാഗഹീനനായിരു ന്നാൽ അവൾ പരപുരുഷസംഗിയായി ഭവിക്കും. തന്നിമിത്തം ആ കുലം ഹീനമാകും“. എങ്ങനെയാണ്‌ സ്ത്രീ പൂജിക്കപ്പെടേണ്ടതെന്ന്‌ ഈ വചനങ്ങളിൽനി ന്ന്‌ വ്യക്തമാവുന്നു. വസ്ത്രങ്ങളും ആഭരണങ്ങളും ഭക്ഷണവും നൽകി​‍െ ക്കാണ്ടാണ്‌ സ്ത്രീ പൂജിക്കപ്പെടേണ്ടത്‌. എന്തിനാണിവ നൽകുന്നത്‌? ഭക്ഷണം നൽകി സ്ത്രീശരീരം മാംസളമാക്കണം; പുരുഷൻ അവളിൽ അനുരക്തനാവുന്നതിനുവേണ്ടി. വസ്ത്രങ്ങളും ആഭരണങ്ങളുമണിയിച്ച്സ്​‍്ര തീ ശരീരം സുന്ദരമാക്കണം. പുരുഷൻ അവളിൽ ആകൃഷ്ടനാവുന്നതി നുവേണ്ടി. പുരുഷന്റെ കിടപ്പറയുടെ അലങ്കാരമാക്കുന്ന രീതിയിൽ സ്‌ ത്രീ പൂജിക്കപ്പെടണം. ഇതാണ്‌ മനുവിന്റെ വിധി. സ്ത്രീയുടെ അവകാശ ങ്ങളെക്കുറിച്ച്‌ മനുവിന്‌ ഒന്നും പറയാനില്ല. കുടുംബന്ധങ്ങളുടെ ചങ്ങലക്കെട്ടുകളാൽ ബന്ധിക്കപ്പെട്ട്‌ വീർപ്പുമു ട്ടിക്കഴിയേണ്ട, യാതൊരു അവകാശങ്ങളുമില്ലാത്ത വ്യക്തിയായാണ്‌ മനുസ്‌ മൃതിയിലെ നിയമങ്ങൾ സ്ത്രീയെ കണക്കാക്കുന്നത്‌. അഞ്ചാം അധ്യായ ത്തിലെ 147 മുതൽ 169 വരെയുള്ള സൂക്തങ്ങൾ സ്ത്രീയെക്കുറിച്ചുള്ളതാ ണ്‌. യൗവനപ്രായത്തിൽതന്നെ വിധവയായാൽ പോലും പുനർവിവാഹ ത്തിനവൾക്ക്‌ അർഹതയില്ല. ഭർത്താവ്‌ ജാരവൃത്തി ചെയ്യുന്നവനാണെങ്കിലും സ്ത്രീ അയാളെ ദൈവതുല്യം പരിഗണിക്കണം. എന്നാൽ, ജാരവൃ ത്തിയിലേർപ്പെടുന്ന സ്ത്രീയെ പരസ്യമായി പട്ടികൾക്ക്‌ കടിച്ചുകീറാനായി എറിഞ്ഞുകൊടുക്കണം. സ്ത്രീക്ക്‌ കുടും സ്വത്തിലവകാശമില്ല. അവളുടെ അധ്വാനത്തിന്റെ കൂലി പുരുഷന്റേതിന്റെ പകുതിയായി


രിക്കും. ഇങ്ങനെ പോകുന്നു, സ്ത്രീയെക്കുറിച്ച മനുസ്മൃതി നിയമങ്ങൾ. ഇന്ത്യയിൽ നിലനിന്നിരുന്ന ക്രൂരവും അതിനികൃഷ്ടവുമായ ഒരു ആചാരമാ ണ്‌ ദേവദാസീ സമ്പ്രദായം. അഥർവ വേദകാലഘട്ടത്തിൽതന്നെ സപ്‌ തസിന്ധുവിൽ ദേവദാസീ സമ്പ്രദായമാരംഭിച്ചിരുന്നുവെന്നതിന്‌ തെളിവു കളുണ്ട്‌. ദേവന്മാരുടെ ദാസികളായി ക്ഷേത്രങ്ങളിലേക്ക്‌ അർപ്പിക്കപ്പെടു ന്ന ശൂദ്രസ്ത്രീകളാണ്‌ ദേവദാസികൾ. ദേവന്മാരുടെ ഭൂമിയിലെ പ്രതിനി ധികളായിരുന്ന സവർണരുടെ ലൈംഗികാവശ്യങ്ങൾ നിർവഹിക്കുകയായി രുന്നു ദേവദാസികളുടെ ധർമം. ക്ഷേത്രങ്ങളിലെ വേശ്യകളായിരുന്നു ഇവരെന്നർഥം. ആർഷഭാരതീയ സമൂഹത്തിൽ ദേവദാസികൾ ഒരു അവിഭാജ്യ ഘടകമായി രുന്നുവെന്ന്‌ രാമായണവും മഹാഭാരതവും ഒരാവൃത്തി വായിച്ചാൽ മനസ്സിലാവും. ദശരഥൻ ശ്രീരാമനുവേണ്ടി സജ്ജമാക്കിയ പടയിൽ സൗ ന്ദര്യം ഉപജീവനമാർഗമാക്കിയ മങ്കമാരെകൂടി ഉൾക്കൊള്ളിച്ചിരുന്നു. കുരു​‍േ ക്ഷത്രയുദ്ധത്തിന്‌ പോകുമ്പോൾ പാണ്ഡവപക്ഷത്തെയും കൗരവപ ക്ഷത്തെയും ദേവദാസികളെ നിറച്ച കുതിരവണ്ടികൾ അനുഗമിച്ചിരു ന്നു. വനവാസം കഴിഞ്ഞ്‌ തിരിച്ചെത്തിയ ശ്രീരാമനെ സ്വീകരിക്കാൻ ദേവദാസികൾ മുന്നിൽതന്നെയുണ്ടായിരുന്നു. കഠിനമായ സഹനപരീ ക്ഷണത്തിനുശേഷം തലസ്ഥാനനഗരിയിലേക്ക്‌ തിരിച്ചെത്തിയ കൗഷിക മഹാരാജാവിനെ സ്വീകരിക്കാനെത്തിയതും ദേവദാസി സമൂഹമായിരുന്നു. തത്ത്വജ്ഞാനിയായ ജനകവിദഹനെ സന്ദർശിച്ചപ്പോൾ ശൂകനെ എതിരേ റ്റത്‌, കണ്ടാൽതന്നെ ചോരത്തിളപ്പുള്ള അമ്പതു പെൺകുട്ടികളായിരു ന്നുവെന്നാണ്‌ മഹാഭാരതം പറയുന്നത്‌. പെണ്ണിനെ ജീവിതകാലം കാണാ ത്ത ഋഷ്യശൃംഗ നിൽ വികാരത്തിന്റെ വേലിയേറ്റം സൃഷ്ടിച്ച്‌ തന്റെ കാര്യം നേടുവാനായി അനുഗമഹാരാജാവ്‌ നിശ്ചയിച്ചതും ഒരു ദേവദാസി യെയായിരുന്നു. സ്ത്രീകളെ അപഹരിച്ചുകൊണ്ടുവന്ന്‌ വിവാഹം ചെയ്യുന്ന സമ്പ്രദായവും ആർഷഭാരതത്തിൽ നിലനിന്നിരുന്നു. ഇത്തരം വിവാഹത്തിന്‌ രാ ക്ഷസം എന്നാണ്‌ പേര്‌. ക്ഷത്രിയന്‌ രാക്ഷസവിവാഹം ധർമമാണെന്നാ ണ്‌ മനുസ്മൃതിയുടെ വിധി (3:23,24). പുരാണങ്ങളിൽ പലരും ഇങ്ങനെ വിവാഹം ചെയ്തതായി കാണാൻ കഴിയും. ശ്രീകൃഷ്ണന്റെ ആദ്യവിവാഹം തന്നെ നോക്കുക. വിദർഭയിലെ രാജാവായിരുന്ന ഭീഷ്മകന്റെ മകളായ രുഗ്മിണിയാണല്ലോ കൃഷ്ണന്റെ ആദ്യഭാര്യ. അവളെ ശ്രീകൃഷ്‌ ണന്റെ മച്ചുനനായ ശിശുപാലന്‌ വിവാഹം ചെയ്തുകൊടുക്കാനുള്ള ഒരുക്കങ്ങൾക്കിടയിൽ വിവാഹത്തിന്റെ തലേദിവസമാണ്‌ ശ്രീകൃഷ്ണൻ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചത്‌. ഭാരതത്തിൽ നിലനിന്നിരുന്ന ക്രൂരമായ മറ്റൊരാചാരമായിരുന്നു സതി. ഭർത്താക്കന്മാർ മരിച്ചാൽ അവരുടെ ചിതയിൽ ചാടി വിധവകൾ മരി ക്കണമെന്നായിരുന്നു സതി നിയമം. സതിയനുഷ്ഠിച്ച സ്ത്രീ സതീദേവിയാ യി ബഹുമാനിക്കപ്പെട്ടിരുന്നു. ബ്രിട്ടീഷ്‌ സർക്കാർ സതിയെ നിയന്ത്രിച്ചില്ല. അവർ ഹിന്ദുപുരോഹി തന്മാരെ വെറുപ്പിക്കാനിഷ്ടപ്പെട്ടില്ല. വിധവകൾ തങ്ങളുടെ ഭർത്താക്കന്മാരോ ടൊപ്പം ചിതയിൽ ചാടി മരിക്കുന്നത്‌ ഹിന്ദുക്കളുടെ മതപരമായ സങ്കൽ പങ്ങളെ അടിസ്ഥാനമാക്കിയുള്ള ആചാരമാണെന്നും അത്‌ അംഗീകൃത നിയമങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ അത്‌ നിരോധ ​‍ിക്കുന്നത്‌ ഹിന്ദുമതത്തിന്മേലുള്ള കൈയേറ്റമാവുമെന്നുമായിരുന്നു ബ്രിട്ടീഷുകാർ പറഞ്ഞിരുന്നത്‌. ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചയാളാണ്‌ രാജാറാം മോഹന്റായ്‌. സ്വന്തം സഹോദരന്റെ പത്നി ചിതയിൽ ചാടി മരിക്കുന്നതിൽനിന്നും തടയാൻ നടത്തിയ അദ്ദേഹത്തിന്റെ ശ്രമം നിഷ്ഫലമാവുകയും അവർ ചിതയിൽ എരി ഞ്ഞടങ്ങുന്ന ക്രൂരകൃത്യം സ്വന്തം കണ്ണുകൊണ്ട്‌ കാണേണ്ടിവരികയുംചെയ്‌ ത ശേഷമാണ്‌ അദ്ദേഹം സതിവിരോധിയായി മാറിയത്‌. ദീർഘകാലം നീണ്ടുനിന്ന സതിവിരുദ്ധ പ്രക്ഷോഭങ്ങൾക്കുശേഷമാണ്‌ 1929-ൽ വില്യം ബെന്റിക്‌ പ്രഭുവിന്റെ ഭരണകാലത്ത്‌ സതി നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടത്‌. സതിയെപ്പോലെയുള്ള സാമൂഹിക ദുരാചാരങ്ങൾ വീണ്ടും പുനരുജ്‌ ജീവിപ്പിക്കുവാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു ണ്ടിന്ന്‌. രാജസ്ഥാനിലെ ദേവ്‌രാലാ ഗ്രാമത്തിൽ ചിതയിലെറിയപ്പെട്ട രൂ പ്കൻവാറിനെക്കുറിച്ച്‌ നാം വായിച്ചറിഞ്ഞിട്ട്‌ കാലം കൂടുതൽ കഴിഞ്ഞി ട്ടില്ല. സതി അനുഷ്ഠിക്കാത്ത വിധവകൾ തലമൊട്ടയടിച്ച്‌ സമൂഹത്തിൽ ഒറ്റപ്പെട്ടു കഴിയണമെന്നായിരുന്നു ആർഷഭാരതത്തിൽ നിലനിന്നിരുന്ന മറ്റൊരു നിയമം. ശൈശവ വിവാഹത്തിനുശേഷം വിധവകളാവുന്ന ആറും ഏഴും വയസ്സുള്ള പെൺകിടാങ്ങൾ പോലും തലമൊട്ടയടിച്ച്‌ ജീവിതകാലം മുഴുവൻ വിധവകളായി കഴിഞ്ഞുകൂടണമായിരുന്നു. ഭിക്ഷുണികളായി മാറുന്ന ഇവർക്ക്‌ അനുവദിക്കപ്പെട്ടിരുന്നത്‌ ഒരു നേരത്തെ ഭക്ഷണംമാ​‍്ര തമായിരുന്നു. വാവു ദിവസങ്ങളിൽ രാപ്പകലുകൾ മുഴുവൻ പച്ചവെള്ളംപേ ​‍ാലും കഴിക്കാതെ അവർ ഉപവസിക്കേണ്ടതുണ്ടായിരുന്നു. ഈ


നരകത്തേക്കാൾ നല്ലത്‌ ആത്മഹത്യ ചെയ്യുകയാണെന്ന്‌ കരുതി ചി തയിലേക്കെടുത്തു ചാടിയവരായിരിക്കണം സ്വമേധയാ സതി തെരഞ്ഞെടു ത്തവരെന്ന്‌ ഉദ്ഘോഷിക്കപ്പെടുന്ന സതീദേവികൾ. ഒരു ഭാഗത്ത്‌ സ്ത്രീപീഡനം നിലനിന്നപ്പോൾതന്നെ ആർഷഭാരതത്തിൽ ദേവീപൂജയും നിലനിന്നിരുന്നതായി കാണാൻ കഴിയും. ദേവീപൂജയെ ചൂണ്ടിക്കാണിച്ചുകൊണ്ട്‌, സ്ത്രീയെ പൂജിക്കണമെന്ന്‌ പഠിപ്പിക്കുന്ന മഹത്തായ ഹൈന്ദവ ദർശനത്തിൽ വനിതകൾക്ക്‌ സമുന്നത സ്ഥാനമാ ണുണ്ടായിരുന്നതെന്ന്‌ വാദിക്കപ്പെടാറുണ്ട്‌. ഈ വാദത്തിൽ കഴമ്പില്ല. കഴുതപ്പുലിയുടെ ഹൃദയമുള്ളവളാണ്‌ സ്ത്രീയെന്ന വൈദിക സങ്കൽ പത്തിൽനിന്ന്‌ വ്യത്യസ്തമായി ഉന്നത രൂപത്തിൽ സ്ത്രീ പരിഗണി ക്കപ്പെട്ടതിന്‌ തെളിവില്ല. ദേവിയായി പൂജിക്കപ്പെടുന്നുവെന്നതുകൊണ്ടുമാ​‍്ര തം സ്ത്രീകൾക്ക്‌ ഉന്നത സ്ഥാനമുണ്ടായിരുന്നുവെന്ന്‌ കരുതുന്നത്ഭേ ​‍ാഷ്കാണ്‌. സ്ത്രീ പീഡനത്തിന്റെ ക്രൂരവും മൂർത്തവുമായ രൂപമാ ണല്ലോ സതി. സതിയനുഷ്ഠിച്ച സ്ത്രീയും സതീദേവിയായിട്ടാണ്‌ അറിയ​‍െ പ്പടുന്നതെന്ന വസ്തുത ഇതാണ്‌ വ്യക്തമാക്കുന്നത്‌. ദേവീപൂജയുടെ ഉൽപ്പത്തി അന്ധവും വികലവുമായ ലൈംഗിക സങ്കൽ പങ്ങളിൽനിന്നാണ്‌. “ദേവിയെ വിശേഷിപ്പിക്കാൻ സുഭഗാ, ഭഗാരാധ്യാ, ഭഗമാലിനി തുടങ്ങിയ നാമങ്ങൾ ഉപയോഗിക്കാറുണ്ട്‌. ഭഗത്തിന്‌ യോനിയെ ന്നർഥമുണ്ട്‌. മുകളിൽ പറഞ്ഞ വിശേഷണങ്ങളുടെ സാരം യഥാക്രമംശോഭന മായ ഭഗത്തോടുകൂടിയവൾ, ഭഗത്തിൽ ആരാധിക്കപ്പെടുന്നവൾ, ഭഗത്തെ ധരിക്കുന്നവൾ എന്നിങ്ങനെയാണ്‌. ലളിതാ സഹസ്രനാമത്തിൽ പ്രഗത്ഭാ, വിദഗ്ദാ തുടങ്ങിയ നാമങ്ങളും ദേവിയെ വിശേഷിപ്പിക്കാനായുപ യോഗിച്ചിട്ടുണ്ട്‌. `പ്രായപൂർത്തി വന്നവളും ഭർത്താവിനെ രമിപ്പിക്കു ന്നവളും സംഭോഗകർമത്തിൽ അതിനിപുണയുമായവൾ` എന്നാണ്‌ പ്രഗത്‌ ഭക്കർഥം. കാമക്രീഡയിൽ തീരെയും ലജ്ജയില്ലാത്തവളും വിവിധ രീതിയി ലുള്ള രതിക്രീഡയിൽ നൈപുണ്യം സിദ്ധിച്ചവളും എന്നാണ്‌ വിദഗ്‌ ദയുടെ വിവക്ഷ. നിഖില സ്ത്രീരൂപത്വം ഹേതുവായി സ്വരമണന്മാരിൽ ക്രീഡയിൽ താൽപര്യമുള്ളവൾ എന്ന അർഥത്തിൽ രമണലമ്പടായെന്നും ഭക്തന്മാരെ രമിപ്പിക്കുന്നവൾ എന്ന അർഥത്തിൽ രമണീയെന്നും ദേവി അറിയപ്പെടുന്നു“ (വി.സി. ശ്രീജൻ: യാ ദേവി സർവഭൂതേഷു പുറം 19). സ്ത്രീക്ക്‌ സ്വതന്ത്രമായ ഒരു അസ്തിത്വമുണ്ടെന്നും അവൾക്ക്‌ മാന്യമാ യ അവകാശങ്ങളുണ്ടെന്നും പ്രഖ്യാപിക്കുകയും വീടിന്റെ വിളക്കുംസമൂ ഹത്തിന്റെ മാതാവുമായി അവളെ കാണുകയും ചെയ്ത ഖുർആനി ക ദർശനമെവിടെ? പുരുഷന്റെ കിടപ്പറയിലെ അലങ്കാരമാക്കുവാൻ വേണ്ടിസ്​‍്ര തീ പൂജിക്കപ്പെടണമെന്ന്‌ പറഞ്ഞ മനുസ്മൃതിയിലെ വീക്ഷണമെവിടെ? ഇവ രണ്ടും താരതമ്യത്തിനുപോലും അർഹമല്ലാത്ത അന്തരം പുലർ ത്തുന്നുവെന്നതാണ്‌ വാസ്തവം.

പാശ്ചാത്യ ലോകത്തെ സ്ത്രീകൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനം ക്രൈസ്തവ ദർശനമാണല്ലോ. ആ നിലയ്ക്ക്‌ ക്രിസ്തുമതത്തിന്റെ വീക്ഷണമല്ലേ ഖുർആനിക ശിക്ഷണത്തേക്കാൾ സ്ത്രീകൾക്ക്‌ നല്ലത്‌?

പാശ്ചാത്യ ലോകത്തെ സ്ത്രീകൾ അനുഭവിക്കുന്ന വഴിവിട്ട സ്വാ തന്ത്ര്യം ആ സമൂഹത്തെ നാശത്തിലാണ്‌ എത്തിച്ചിട്ടുള്ളതെന്നതാണ്‌വസ്‌ തുത. ക്രൈസ്തവ ശിക്ഷണങ്ങൾ സൃഷ്ടിച്ച ദുസ്സഹമായ അവസ്‌ ഥയോടുള്ള പ്രതിഷേധമാണ്‌ അവിടെ നടമാടുന്നത്‌. അവരുടെ സ്വാതന്ത്ര്യ ത്തിനു കാരണം ക്രൈസ്തവദർശനമാണെന്ന്‌ പറയാൻ തീവ്രവാദികളായ മിഷനറി പ്രവർത്തകർ പോലും സന്നദ്ധരാവില്ല. പാശ്ചാത്യ സംസ്‌ കാരത്തെ അധാർമികതയുടെ ഗർത്തത്തിൽനിന്ന്‌ എങ്ങനെ കരകയറ്റാനാവു മെന്നാണ്‌ ക്രിസ്ത്യൻ ബുദ്ധിജീവികൾ ഇപ്പോൾ ചിന്തിച്ചുകൊണ്ടിരി ക്കുന്നത്‌. കുരിശുമരണത്തിലൂടെയുള്ള പാപപരിഹാരം എന്ന ആശയത്തി ന്‌ പ്രായോഗിക തലത്തിൽ ജനങ്ങളെ പാപവിമുക്തരാക്കാൻ കഴിയു ന്നില്ലെന്ന വസ്തുത അവർ അംഗീകരിക്കുന്നു. അപ്പോൾ പാശ്ചാത്യ സ്‌ ത്രീയുടെ സ്വാതന്ത്ര്യം ക്രൈസ്തവ ദർശനത്തിന്റെ ഉൽപന്നമല്ലെന്ന്‌ അവർതന്നെ സമ്മതിക്കുന്നുവെന്നർഥം. ക്രൈസ്തവ സന്യാസത്തിന്റെ ജീവിത നിഷേധത്തോടുള്ള പ്രതിഷേധ പ്രതികരണമായിട്ടാണ്‌ പാശ്ചാ ത്യ ജനത മൂല്യങ്ങളിൽനിന്ന്‌ അകലാൻ തുടങ്ങിയതെന്നുള്ളതാണ്‌ യാ ഥാർഥ്യം. യഹൂദമതത്തിന്റെ തുടർച്ചയാണ്‌ ക്രിസ്തുമതം. യേശുക്രിസ്തു എന്തെങ്കിലും പുതിയ വിശ്വാസങ്ങളോ കർമങ്ങളോ ധർമസംഹിതയോ പഠിപ്പിച്ചതായി കാണാൻ കഴിയുന്നില്ല. ഇസ്രായേൽ ഭവനത്തിലെ കാ ണാതെ പോയ ആടുകളുടെ അടുത്തേക്ക്‌ അയക്കപ്പെട്ട ഒരു പ്രവാചകനാ ണ്‌ താൻ എന്നാണ്‌ ക്രിസ്തു അവകാശപ്പെട്ടത്‌ (മത്തായി 15:25). പഴയ നിയമത്തിന്റെ പൂർത്തീകരണത്തിനുവേണ്ടിയാണ്‌ താൻ അയക്കപ്പെട്ടിരി ക്കുന്നത്‌ എന്നാണ്‌ അദ്ദേഹം പറഞ്ഞത്‌ (മത്തായി 5:17). ഇസ്രായേല്യരെ ദൈവികമാർഗത്തിലൂടെ നയിക്കുവാൻ നിയുക്തനായ പ്രവാചകനായി രുന്നു അദ്ദേഹമെന്നർഥം. മോശയിലൂടെ അവതരിപ്പിക്കപ്പെട്ട നിയമങ്ങൾ പിന്തുടരുവാനാണ്‌ അദ്ദേഹം ജനങ്ങളെ ഉപദേശിച്ചത്‌. ആദ്യ നൂറ്റാണ്ടു കളിലൊന്നുംതന്നെ സഭക്ക്‌ യഹൂദരുടേതിൽനിന്ന്‌ ഏതെങ്കിലും വിധത്തിൽ


വ്യത്യസ്തമായ യാതൊരു കർമങ്ങളുമുണ്ടായിരുന്നില്ല; നിയമങ്ങളുമുണ്ടായി രുന്നില്ല. മനുഷ്യർക്കിടയിലേക്ക്‌ പാപം കടന്നുവരാൻ കാരണം സ്ത്രീയാണെ ന്നാണ്‌ യഹൂദവീക്ഷണം. വിലക്കപ്പെട്ട കനി സ്വയം തിന്നുകയും തന്റെ ഇണയെക്കൊണ്ട്‌ തീറ്റിക്കുകയും ചെയ്തവളാണ്‌ സ്ത്രീ (ഉൽപത്തി 3:12). ദൈവത്തെ ധിക്കരിക്കുക മാത്രമല്ല ധിക്കരിക്കുവാൻ പ്രേരിപ്പിക്കുക കൂടിചെയ്‌ ത പാപിയാണവൾ. ഇതായിരുന്നു സ്ത്രീയെക്കുറിച്ച യഹൂദ വീക്ഷണം. അത്‌ ക്രൈസ്തവ തലത്തിലെത്തിയപ്പോൾ പാപത്തിന്‌വാതി ൽ തുറന്നുകൊടുക്കുക വഴി ദൈവപുത്രന്റെ കഷ്ടാനുഭവങ്ങളിലൂ ടെയുള്ള ക്രൂശീകരണത്തിനുള്ള ആത്യന്തികമായ കാരണക്കാരിയെന്ന പാപഭാരംകൂടി വഹിക്കുവാൻ അവൾ വിധിക്കപ്പട്ടവളായിത്തീർന്നു. `ബാൽ` എന്ന എബ്രായ പദത്തിനർഥം ഉടമസ്ഥൻ എന്നാണ്‌. ബൈബിൾ പഴയനിയമത്തിൽ പുരുഷനെക്കുറിക്കുവാൻ ബാൽ എന്നാണ്‌ പ്രയോഗിക്കപ്പെട്ടിരിക്കുന്നത്‌. സ്ത്രീയുടെ മുകളിൽ എല്ലാ അർഥത്തിലുമു ള്ള ഉടമാവകാശമുണ്ടായിരുന്നവനാണ്‌ പഴയനിയമത്തിലെ കൽപനകളി ൽ പുരുഷനെ നമുക്ക്‌ കാണാൻ കഴിയുന്നത്‌. സ്ത്രീകളെ വിൽക്കുവാൻ വരെ-സ്വന്തം പുത്രിമാരെ വരെ-പുരുഷന്‌ ബൈബിൾ അനുവാദം നൽ കുന്നുണ്ട്‌ (പുറപ്പാട്‌ 21:7). കടം വീട്ടുവാനായി സ്വന്തം പുത്രിമാരെ അടിമ ച്ചന്തയിൽ കൊണ്ടുപോയി വിൽക്കുന്ന സമ്പ്രദായം പോലും യഹൂദന്മാർ ക്കിടയിൽ നിലനിന്നിരുന്നു (നെഹമ്യാ 5:5). മതപരമായ അനുഷ്ഠാ നങ്ങളിൽപോലും സ്ത്രീക്ക്‌ സ്വന്തമായ ഇച്ഛയ്ക്കനുസൃതമായി പ്രവർ ത്തിക്കുവാനുള്ള സ്വാതന്ത്ര്യം യഹൂദന്മാർ നൽകിയിരുന്നില്ല. തന്റെ മകളോ ഭാര്യയോ എടുക്കുന്ന നേർച്ചകൾതന്നെയും ദുർലപ്പെടുത്താൻ പുരുഷന്‌ അധികാരമുണ്ടെന്നാണ്‌ സംഖ്യാപുസ്തകത്തിലെ (30:12) വി ധി. പത്തുകൽപനകളിൽ ഭാര്യയെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നത്‌ അടിമകളുടെയു ം വളർത്തുമൃഗങ്ങളുടെയും കൂടെയാണെന്നതിൽനിന്ന്‌ (പുറപ്പാട്‌ 20:17, ആവർത്തനം 5:21) യഹൂദന്മാർക്കിടയിൽ സ്ത്രീകൾക്കുണ്ടായിരു ന്ന സ്ഥാനമെന്തായിരുന്നുവെന്ന്‌ ഊഹിക്കാൻ കഴിയും. പെൺകുഞ്ഞിനെ പ്രസവിക്കുന്നതിനെ പുച്ഛത്തോടുകൂടിയായിരു ന്നു യഹൂദന്മാർ നോക്കിയിരുന്നത്‌. പ്രസവിക്കപ്പെടുന്നത്‌ പെൺകുഞ്ഞാണെ ങ്കിൽ ആൺകുഞ്ഞിനെ പ്രസവിക്കുന്നതിന്റെ ഇരട്ടികാലം മാതാവ്‌ അശുദ്ധയായിരിക്കുമെന്നാണ്‌ നിയമം (ലേവ്യ 12:15). പുരുഷന്റെ വിലയു ടെ പകുതിമൂല്യം മാത്രമേ സ്ത്രീക്ക്‌ ഉള്ളൂവെന്നതാണ്‌ പഴയ നിയമ ത്തിലെ (ലേവ്യ27:3-7) വിധി. ബഹുഭാര്യത്വം പഴയനിയമകാലത്ത്‌ സാർവത്രികമായിരുന്നു. അതിന്‌യാ തൊരു നിയന്ത്രണവും ന്യായപ്രമാണം കൽപിക്കുന്നില്ല. സോളമന്‌ എഴുന്നൂറ്‌ ഭാര്യമാരും മുന്നൂറ്‌ വെപ്പാട്ടിമാരുമുണ്ടായിരുന്നുവത്രേ! (1 രാ ജാക്കന്മാർ 11:3). വിവാഹമോചനത്തിന്‌, പഴയ നിയമപ്രകാരം, പുരുഷനുമാ​‍്ര തമേ അവകാശമുള്ളൂ. ഏതു ചെറിയ കാരണമുണ്ടായാലും പുരുഷൻസ്​‍്ര തീയെ വിവാഹമോചനം ചെയ്യാം. മോചനപത്രമെഴുതി അവളുടെ കൈയിൽ കൊടുക്കണമെന്നുമാത്രം. എന്നാൽ ക്രൂരനായ ഒരു ഭർത്താവി​‍െ ന്റ പിടിയിൽനിന്നുപോലും വിടുതൽ നേടുവാൻ സ്ത്രീക്ക്‌ എന്തെങ്കിലും മാർഗങ്ങളുള്ളതായി ബൈബിളിലൊരിടത്തും പ്രസ്താവിച്ചു കാണു ന്നില്ല (ആവർത്തനം 24:1-4). യേശുവിന്റെ ആഗമനകാലത്ത്‌ യഹൂദ സമുദായത്തിലെ സ്ത്രീകളുടെ അവസ്ഥ അത്യന്തം പരിതാപകരമായിരുന്നു. പ്രഭാത പ്രാർഥനയായ `ഷേമാ` ചൊല്ലാൻ സ്ത്രീകൾക്കോ കുട്ടികൾക്കോ അടിമകൾക്കോ അനുവാ ദമുണ്ടായിരുന്നില്ല. `സ്ത്രീയായി എന്നെ സൃഷ്ടിക്കാത്തതിൽ ഞാൻ ദൈവത്തെ സ്തുതിക്കുന്നു`വെന്ന ഒരു പ്രാർഥനതന്നെ യഹൂദദിനചര്യയി ലുണ്ടായിരുന്നു. തോറ പഠിക്കുവാൻ സ്ത്രീകൾക്ക്‌ അനുവാദമുണ്ടായി രുന്നില്ല. തോറ സ്ത്രീകളെ പഠിപ്പിക്കുന്നതിലും ഭേദം ചുട്ടുകരിക്കലാ ണ്‌ എന്നാണ്‌ ക്രിസ്താ​‍്ദം തൊണ്ണൂറാമാണ്ടിൽ ജീവിച്ച ഏലിയാസർ എന്ന യഹൂദറബ്ബി അഭിപ്രായപ്പെട്ടിരിക്കുന്നത്‌. ഈയൊരു അവസ്ഥക്ക്‌ മാറ്റമുണ്ടാക്കുന്നതിനുവേണ്ടി ക്രിസ്തു ആത്മാ ർഥമായി പരിശ്രമിച്ചതായി കാണാനാവും. തന്റെ ശിഷ്യഗണത്തിൽ അദ്ദേഹം സ്ത്രീകൾക്കുകൂടി സ്ഥാനം നൽകി. അപ്പോസ്തലന്മാരിൽ സ്‌ ത്രീകളൊന്നുമില്ലെങ്കിലും ക്രിസ്തുവിന്റെ പരസ്യപ്രബോധനവേളയിൽ അദ്ദേഹത്തെ അനുഗമിച്ചിരുന്ന അനേകം സ്ത്രീകളെ നമുക്ക്‌ കാണാനാ കും. മഗ്ദലനമറിയ, യോഹന്ന, സൂസന്ന... ഇങ്ങനെ പോകുന്നു അവരുടെ പട്ടിക. സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ എല്ലാ ജനങ്ങളിലും അദ്ദേഹംസു വിശേഷ പ്രചാരണം നടത്തി (യോഹന്നാൻ 4:1-24). മതപരമായ വിഷയ ങ്ങളിൽ സ്ത്രീക്ക്‌ യാതാന്നും ചെയ്യാനില്ലെന്ന്‌ നിഷ്കർഷിക്കപ്പെട്ടിരു ന്ന യഹൂദ സമുദായത്തിൽ ഇവയെല്ലാംതന്നെ വിപ്ളവാത്മകമായ നടപടി കളായിരുന്നു. സ്ത്രീയും പുരുഷനും ദൈവത്തിങ്കൽ തുല്യരാണെന്ന്‌ ക്രിസ്‌ തു പഠിപ്പിക്കുകയായിരുന്നു, ഈ പ്രവർത്തനത്തിലൂടെ. യേശുവിനുശേഷം വിശ്വാസ കാര്യങ്ങളിൽ സഭ പിഴച്ചുപോയതുപോലെത​‍െ ന്ന സ്ത്രീകൾക്കു നൽകിയിരുന്ന സ്ഥാനത്തിന്റെ കാര്യത്തിലും


പിഴവുകൾ സംഭവിച്ചുതുടങ്ങി. പഴയ യഹൂദ സമുദായത്തിൽ നിലനിന്ന നിയമങ്ങൾതന്നെ സ്ത്രീയുടെ വിഷയത്തിൽ ക്രൈസ്തവർ പിൻതുടരാ നാരംഭിച്ചു. പൗലോസ്‌ സഭാ നേതൃത്വമേറ്റെടുത്തതോടെ സ്ഥിതി കൂടു തൽ വഷളായി. യവന സമുദായത്തിൽനിന്ന്‌ ക്രൈസ്തവ സമൂഹത്തിലേ ക്ക്‌ ജനങ്ങൾ വന്നതോടെ യഹൂദരുടെയും യവനരുടെയും നിയമങ്ങളിൽ പറഞ്ഞ സ്ത്രീയുടെ പതിതാവസ്ഥകളുടെ സങ്കലനമാണ്‌ ക്രൈസ്തവ സമൂഹത്തിലുണ്ടായത്‌. യവന സമുദായത്തിലെ സ്ത്രീകളുടെ നില വളരെ മോശമായിരുന്നു. `മൗനമായിരിക്കുന്നതാണ്‌ സ്ത്രീകളെ സം ന്ധിച്ചി ടത്തോളം മഹത്വത്തിന്റെ ലക്ഷണം` എന്നാണ്‌ സോഫാക്വീസ്‌ എന്ന യവന തത്ത്വചിന്തകൻ പറഞ്ഞിട്ടുള്ളത്‌. സ്ത്രീക്ക്‌ യാതൊരു അവകാശവുംവകവെ ച്ചുകൊടുക്കാൻ യവനന്മാർ സന്നദ്ധരായിരുന്നില്ല. പിശാചിന്റെ പ്രതിരൂപമാണ്‌ പെണ്ണ്‌ എന്നായിരുന്നു അവരുടെ ആപ്തവാക്യം. വീടു കളിൽ ഭക്ഷണമേശയിൽപോലും സ്ത്രീക്ക്‌ സ്ഥാനമുണ്ടായിരുന്നില്ല. അവൾക്കായി പ്രത്യേകം തിരിക്കപ്പെട്ട അന്തഃപുരങ്ങളിൽ അവൾ കഴിയണമാ യിരുന്നു. മതത്തിന്റെ പേരിൽ അവൾ ശരിക്കും ചൂഷണംചെ യ്യപ്പെട്ടിരുന്നു. ക്ഷേത്രങ്ങളിലേക്ക്‌ സ്ത്രീകളെ ദാനം ചെയ്യുന്ന പതിവു ണ്ടായിരുന്നു യവനന്മാർക്ക്‌. ഇങ്ങനെ ദാനം ചെയ്യപ്പെടുന്നവർ ക്ഷേത്രവുമാ യി ബന്ധപ്പെട്ട വ്യഭിചാരകർമങ്ങളിലേർപ്പെടുവാൻ വിധിക്കപ്പെട്ടവരായി രുന്നു; ഇന്ത്യയിലെ ദേവദാസികളെപ്പോലെ. കൊരിന്തിയിലെ അഫ്രോഡൈ റ്റ്‌ ദേവന്റെ അമ്പലത്തിൽ ഇത്തരം ആയിരത്തോളം ദേവദാസികളു ണ്ടായിരുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌. യവനരിൽനിന്നും യഹൂദരിൽ നിന്നും മതനിയമങ്ങൾ സ്വീകരിച്ച ക്രൈസ്തവ സഭ സ്വാഭാവികമായുംസ്​‍്ര തീകളെ പീഡിപ്പിക്കുന്ന നിയമങ്ങളാണ്‌ നടപ്പാക്കിയത്‌. പൗലോസിന്റെ ലേഖനങ്ങളിലാണ്‌ സ്ത്രീവിരുദ്ധതയുടെ ക്രൈസ്തവ ബീജങ്ങൾ നമുക്ക്‌ കാണാൻ കഴിയുന്നത്‌. തന്റെ ആശയങ്ങൾക്ക്‌ യവന തത്ത്വചിന്തയുടെ അടിത്തറ സ്വീകരിച്ചപ്പോൾ സ്വാഭാവികമായി ഉണ്ടായതായി രുന്നു പൗലോസിന്റെ ലേഖനങ്ങളിലെ സ്ത്രീ വിരുദ്ധത. `ചെകുത്താ​‍െ ന്റ പ്രതിരൂപമാണ്‌ പെണ്ണ്‌` എന്ന യവന ചിന്തയുടെ സ്വാധീനമാണ്‌ `സ്ത്രീയെ സ്പർശിക്കാതിരിക്കുകയാണ്‌ പുരുഷന്‌ നല്ലത്‌` (1.കൊരിന്ത്യർ 7:1) എന്ന പൗലോസിന്റെ വചനങ്ങളിൽ നമുക്ക്‌ കാണാൻ കഴിയുന്നത്‌ `സ്ത്രീ മൗനം പാലിക്കുന്നതാണ്‌ മഹത്തരം` എന്നു പറഞ്ഞ സോഫാ ക്വീസിന്റെ ആശയങ്ങൾതന്നെയാണ്‌ `സഭകളിൽ സ്ത്രീകൾ മൗനം പാലി ക്കണം` (1 കൊരിന്ത്യർ 14:34-3) എന്നു പറഞ്ഞ പൗലോസിന്റെ വചനങ്ങളിലുമുള്ളത്‌. സംരക്ഷണം ആവശ്യപ്പെടുന്നവളാണ്‌ സ്ത്രീ. അവളുടെ പ്രകൃതിതന്നെ അങ്ങനെയുള്ളതാണ്‌. ഗർഭധാരണവും പ്രസവവുമെല്ലാം നടക്കുമ്പോഴാ ണ്‌ സ്ത്രീത്വം അതിന്റെ ഉന്നതാവസ്ഥയിലെത്തിച്ചേരുന്നത്‌. വിവാഹത്തിലൂ ടെയാണ്‌ സ്ത്രീക്ക്‌ തന്റെ സ്വാഭാവികമായ ഇത്തരം ചോദനകളെ പൂർ ത്തീകരിക്കാവാൻ കഴിയുന്നത്‌. `സ്ത്രീയെ സ്പർശിക്കാതിരിക്കുന്നതാണ്‌ പുരുഷന്‌ നല്ലത്‌` (1 കൊരി 7:1) എന്നു പഠിപ്പിക്കുന്നതിലൂടെ പൗലോസ്‌ തികച്ചും സ്ത്രീ വിരുദ്ധമായ ആശയമാണ്‌ പ്രബോധനം ചെയ്യുന്നത്‌. വിവാ ഹത്തെ നിരുൽസാഹപ്പെടുത്തുകയാണ്‌ പൗലോസ്‌ തന്റെ ലേഖനങ്ങളിൽ ചെയ്തിരിക്കുന്നത്‌. `നീ അവിവാഹിതനാണോ എങ്കിൽ വിവാഹം കഴിക്കാൻ മുതിരരുത്‌` (1 കൊരി 7:27) `അവിവാഹിതരോടും വിധവകളോടും ഞാൻ പറയുന്നു: എന്നെപ്പോലെ ഒറ്റക്കു കഴിയുന്നതാണ്‌ അവർക്ക്‌ നല്ലത്‌. (1 കൊരി 7:8) `പ്രതിശ്രുത വധുവിനെ വിവാഹം കഴിക്കുന്നത്‌ നല്ലത്‌. വിവാഹത്തിൽ നിന്നുതന്നെ ഒഴിഞ്ഞുനിൽക്കുന്നത്‌ ഏറെ നല്ലത്‌ (1 കൊരി 7:38) സ്ത്രീയെ സ്പർശിക്കാതിരിക്കുകയെന്ന നന്മ ചെയ്യാൻ ലോകത്തിലെ മുഴുവൻ പുരുഷന്മാരും സന്നദ്ധരായിരുന്നുവെങ്കിൽ ഒരു നൂറ്റാണ്ടുകൊ ണ്ട്‌ മനുഷ്യരാശി പൂർണമായി നശിച്ചുപോയേനെ. ഈ ക്രൈസ്തവ വീ ക്ഷണം മാനവികതക്കുതന്നെ വിരുദ്ധമാണെന്ന്‌ പറയുന്നത്‌ അതുകൊ ണ്ടാണ്‌. പൗലോസിന്റെ ഈ വചനങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ക്രൈസ്‌ തവ സന്യാസം രൂപപ്പെട്ടത്‌. യേശു ക്രിസ്തുവിന്റെ വചനങ്ങളിലൊന്നും തന്നെ വിവാഹത്തെ നിരുൽസാഹപ്പെടുത്തുന്ന യാതൊരു പരാമർശവും കാണാൻ നമുക്ക്‌ കഴിയുന്നില്ല. എന്നാൽ, സന്യാസത്തെ പ്രോൽസാഹി പ്പിക്കുകയും അതിനെ ക്രൈസ്തവ സദാചാരത്തിന്റെതന്നെ അടിത്തറയാ ക്കിത്തീർക്കുകയും ചെയ്യുന്നതാണ്‌ ക്രിസ്തുവിന്‌ ശേഷം ഏതാനും പതി റ്റാണ്ടുകൾക്കുള്ളിൽതന്നെ ക്രൈസ്തവ ചരിത്രത്തിൽ നാം കാണുന്നത്‌. യവനന്മാർക്കിടയിൽ നിലനിന്നിരുന്ന ദേവദാസീ സമ്പ്രദായത്തിന്റെ സ്വാധീനവും ക്രൈസ്തവ സന്യാസത്തിന്റെ രൂപീകരണത്തിൽ ഉണ്ടായി രുന്നിരിക്കണം. സന്യാസം പുരുഷനേക്കാൾ പ്രതികൂലമായിത്തീരുന്നത്സ്​‍്ര തീക്കാണ്‌. സ്ത്രീത്വത്തിന്റെ പൂർത്തീകരണവും പ്രകടനവും നടക്കു ന്നത്‌ വിവാഹത്തിലൂടെയാണല്ലോ. സ്ത്രീകൾക്കെതിരായ പൗലോസിന്റെ വീക്ഷണത്തിന്റെ സ്വാധീനമാ


ണ്‌ മധ്യകാലസഭയുടെ വർത്തനങ്ങളിൽ നാം കാണുന്നത്‌. സ്ത്രീക്ക്‌ ആത്മാ വുണ്ടോയെന്നതായിരുന്നുവല്ലോ സഭയുടെ അക്കാലത്തെ പ്രധാനപ്പെട്ട ചർച്ചാവിഷയം. സന്യാസത്തിന്റെ പേരിൽ നടന്ന ക്രൂരതകൾക്ക്‌ കൈയും കണക്കുമില്ല. സ്വയം പീഡനത്തിലൂടെ ദൈവികതയിലെത്തിച്ചേരുന്നതി നു വേണ്ടിയായിരുന്നല്ലോ പ്രസ്തുത പേക്കൂത്തുകളെല്ലാം അരങ്ങേറിയത്‌. സ്ത്രീക്കും മനുഷ്യരുടെ സ്വാഭാവിക വാഞ്ഛയായ ലൈംഗികവികാര ത്തിന്റെ പൂർത്തീകരണത്തിനുമെതിരായി സഭ നിലകൊണ്ടപ്പോൾ അതിനെ തിരെയുണ്ടായ പ്രതികരണമാണ്‌ പാശ്ചാത്യലോകത്തെ മൂല്യച്യുതിക്ക്‌ അസ്തിവാരമിട്ടത്‌. ഖുർആനാകട്ടെ ദാമ്പത്യത്തെ ഒരു ദൈവിക ദൃഷ്ടാ ന്തമായാണ്‌ അവതരിപ്പിക്കുന്നത്‌. അതിന്റെ പൂർത്തീകരണം മനുഷ്യജീവി യുടെ സ്വാഭാവികമായ തേട്ടങ്ങളിലൊന്നാണ്‌. ദൈവിക വിധിവിലക്കു കൾക്കനുസൃതമായി ലൈംഗികതൃഷ്ണ ശമിപ്പിക്കുന്നത്‌ ഒരു പുണ്യകർ മമാണെന്നാണ്‌ പ്രവാചകൻ (സ) പഠിപ്പിച്ചത്‌. പ്രസ്തുത പുണ്യകർ മത്തിലെ പങ്കാളിയാണ്‌ പുരുഷനെ സംന്ധിച്ചിടത്തോളം സ്ത്രീ. ലൈം ഗികത പാപമാണെന്ന ക്രൈസ്തവ വീക്ഷണപ്രകാരം സ്ത്രീയെ പാപിയായി ക്കാണുക സ്വാഭാവികമാണ്‌. ഖുർആനാകട്ടെ സ്ത്രീയെ ഇണയും തു ണയുമായാണ്‌ പരിചയപ്പെടുത്തുന്നത്‌.

പുരുഷനെയും സ്ത്രീയെയും അധ്വാനിക്കുന്ന വർഗത്തിലെ തുല്യതയുള്ള രണ്ട്‌ അംഗങ്ങളായിക്കാണുന്ന മാർക്സിസത്തിന്റെ വീക്ഷണമല്ലേ ഖുർആനിക ദർശനത്തേക്കാൾ സ്ത്രീക്ക്‌ അഭികാമ്യം?

സ്വകാര്യ സ്വത്താണ്‌ സകലവിധ തിന്മകൾക്കും കാരണമെന്ന അടിസ്‌ ഥാനത്തിൽനിന്നുകൊണ്ടാണ്‌ മാർക്സിസ്റ്റ്‌ ആചാര്യന്മാർ തങ്ങളുടെ സി ദ്ധാന്തങ്ങൾക്ക്‌ രൂപം നൽകിയത്‌. സ്ത്രീ-പുരുഷബന്ധത്തെയും ഈ അടിസ്ഥാനത്തിലാണ്‌ കമ്യൂണിസം വിലയിരുത്തുന്നത്‌. `മുതലാളിത്ത വ്യവസ്‌ ഥിതിയിൽ സ്ത്രീ-പുരുഷബന്ധം ചൂഷണാധിഷ്ഠിതമാണ്‌. ഏകപത്‌ നീസമ്പ്രദായത്തിന്റെ ആരംഭംതന്നെ സ്വകാര്യ സ്വത്ത്‌ സംരക്ഷണത്തി നുവേണ്ടിയായിരുന്നു. സ്വകാര്യ സ്വത്ത്‌ ഉന്മൂലനം ചെയ്യപ്പെടുന്നതോടെ മനുഷ്യർ സകലവിധ തിന്മകളിൽനിന്നും മുക്തമാവും`. ഇതാണ്‌ കമ്യൂ ണിസത്തിന്റെ വിലയിരുത്തൽ. സോഷ്യലിസ്റ്റ്‌ വ്യവസ്ഥിതിയിൽ വരാൻ പോകുന്ന കുടുംബന്ധത്തിന്റെ അവസ്ഥയെക്കുറിച്ച്‌ മാർക്സിസ്റ്റ്‌വി ലയിരുത്തലിൽനിന്ന്‌ സ്ത്രീയെക്കുറിച്ച കമ്യൂണിസ്റ്റ്‌ വീക്ഷണമെന്തെന്ന്‌ നമുക്ക്‌ മനസ്സിലാവും. `ഹിന്ദു മുസ്ലിം ക്രിസ്ത്യനാദി വ്യത്യാസമില്ലാതെ സ്ത്രീ-പുരുഷന്മാരെ ല്ലാം അവരവർക്ക്‌ പറ്റുന്ന ജോലിയിലും ഉദ്യോഗത്തിലും ഏർപ്പെടുക, അവരവർക്ക്‌ ഇഷ്ടമുള്ള ഇണയെ തെരഞ്ഞെടുത്ത്‌ ഇഷ്ടമുള്ള കാലത്തോളം ദാമ്പത്യജീവിതം നയിക്കുക, ദമ്പതിമാരിൽ ആർക്കെങ്കിലും ഇഷ്ടമി ല്ലാതെ വന്നാൽ വിവാഹമോചനം നടത്തുക, ഇഷ്ടമുണ്ടെങ്കിൽ പുതിയ ഇണയെ കണ്ടെത്തി മറ്റൊരു ദാമ്പത്തിലേർപ്പെടുക ഈ സ്ഥിതി കൈവരു ത്തുന്നതിനുവേണ്ടിയാണ്‌ ആധുനിക ജനാധിപത്യവും അതിന്റെ ഉന്നതരൂ പമായ സോഷ്യലിസവും പ്രവർത്തിക്കുന്നത്‌` (ഇ.എം.എസ്‌: ചോദ്യങ്ങൾ ക്ക്‌ മറുപടി, ചിന്ത വാരിക 1983 നവംർ 25) ഉൽപാദന ബന്ധങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ മനുഷ്യനെ വിലയി രുത്തുന്ന മാർക്സിസ്റ്റ്‌ സമ്പ്രദായം കുടുംവ്യവസ്ഥയെയും ധാർ മിക മൂല്യങ്ങളെയുമെല്ലാം ചൂഷണവ്യവസ്ഥയുടെ ഉപോൽപന്നമായാണ്‌ ഗണിക്കുന്നത്‌. സ്ത്രീയും പുരുഷനും എല്ലാ നിലയ്ക്കും സ്വതന്ത്രരായ, യാതൊരു രീതിയിലുമുള്ള പാരസ്പര്യവുമില്ലാത്ത രണ്ടു വ്യക്തികളാണെ ന്ന വീക്ഷണത്തിൽനിന്നാണ്‌ മുകളിൽ പറഞ്ഞ കമ്യൂണിസ്റ്റ്‌ കാഴ്‌ ചപ്പാടിന്റെ ഉൽപത്തി. സമൂഹത്തിൽ നിലനിൽക്കൽ അനിവാര്യമായ സ്‌ ഥാപനമാണ്‌ കുടുംമെന്ന വസ്തുത മാർക്സിസ്റ്റ്‌ ധൈഷണികന്മാർ പരിഗണിച്ചിട്ടേയില്ല. കുടുംത്തിൽ സ്ത്രീയുടെയും പുരുഷന്റെയും ധർ മങ്ങൾ വ്യത്യസ്തവും അതേസമയം, പരസ്പരം പൂരകവുമാണെന്ന വസ്‌ തുതയും അവർ കാണാൻ കൂട്ടാക്കുന്നില്ല. സംഘട്ടത്തിലൂടെ പുരോഗതിയെ ന്ന മാർക്സിസ്റ്റ്‌ വൈരുധ്യാത്മകതയുടെ ആദർശത്തിനെതിരാണല്ലോസ്​‍്ര തീ-പുരുഷ പാരസ്പര്യമെന്ന ആശയം. സ്ത്രീയെ പുരുഷനെപ്പോലെ ജോലി ചെയ്യുന്നവളാക്കുന്നതും രണ്ടുപേരുടെയും ഇഷ്ടങ്ങൾക്കനുസരി ച്ച്‌ ഇണകൾ മാറിവരണമെന്ന്‌ സിദ്ധാന്തിക്കുന്നതും ഈയൊരു കാഴ്ചപ്പാ ടിന്റെ പരിമിതികൊണ്ടാണ്‌. പ്രകൃത്യാതന്നെയുള്ള സ്ത്രീ-പുരുഷ വ്യത്യാസമോ വികാരങ്ങളിലു ള്ള വ്യതിരിക്തതയോ പരിഗണിക്കാൻ മാർക്സിസത്തിന്‌ കഴിയുന്നില്ല. തൊഴിലിന്റെ അടിസ്ഥാനത്തിലാണ്‌ അത്‌ സ്ത്രീയെ അളക്കുന്നത്‌. അവളിലെ അമ്മയെ കാണാൻ അത്‌ കൂട്ടാക്കുന്നേയില്ല. അവളുടെ അബലതകളെയും പ്രയാസങ്ങളെയും അതു പരിഗണിക്കുന്നില്ല. അവൾ ക്ക്‌ താങ്ങായി വർത്തിക്കേണ്ടവനാണ്‌ പുരുഷനെന്ന വസ്തുത അതിന്‌ ഉൾക്കൊള്ളാനാവുന്നില്ല. ചുരുക്കത്തിൽ, സ്ത്രീയുടെ പേശീലത്തിന്റെ അടിസ്ഥാനത്തിലാണ്മാ ർക്സിസം അവളെ അളക്കുന്നത്‌. അതിനു കാരണമുണ്ട്‌. രണ്ടു പുരുഷ ന്മാരുടെ മസ്തിഷ്കത്തിൽനിന്ന്‌ ഉയിർക്കൊണ്ട ദർശനമാണല്ലോ അത്‌.


(മാർക്സിന്റെ ഭാര്യ ജെന്നിയുടെയോ വെപ്പാട്ടി ഹെലനയുടെയോ സ്വാധീ നം അൽപം പോലും മാക്സിസ്റ്റ്‌ ദർശനത്തിന്റെ രൂപീകരണത്തിലു ണ്ടായിട്ടില്ല). അവരാണെങ്കിൽ ഉൽപാദനബന്ധങ്ങളുടെ അടിസ്ഥാ നത്തിൽ മാത്രം ലോകത്തെ എല്ലാ കാര്യങ്ങളെയും നോക്കിക്കണ്ടവരുമാ ണ്‌. അതുകൊണ്ടുതന്നെ സ്ത്രീയെക്കുറിച്ച മാർക്സിസ്റ്റ്‌ വീക്ഷണത്തി ന്‌ പത്തൊമ്പതാം നൂറ്റാണ്ടിലെ ആൺകോയ്മാ വ്യവസ്ഥയുടെ ചുവയു​‍െ ണ്ടന്നതാണ്‌ വാസ്തവം. പെണ്ണിന്റെ മാത്രം പ്രത്യേകതകളെ കാണാൻ അത്‌ തീരെ കൂട്ടാക്കുന്നില്ല. ഇസ്ലാമാകട്ടെ സ്ത്രീയെക്കുറിച്ച്‌ പറയുമ്പോൾ അവളുടെ മാതൃത്വ​‍െ ത്തയാണ്‌ ആദ്യമായി പരിഗണിക്കുന്നത്‌. `മാതാക്കളുടെ പാദങ്ങൾക്കടിയി ലാണ്‌ സ്വർഗം` എന്നാണ്‌ പ്രവാചകൻ (സ) പഠിപ്പിച്ചത്‌. അവളുമായി നല്ല നിലയിൽ വർത്തിക്കണമെന്നാണ്‌ പുരുഷനോടുള്ള അദ്ദേഹത്തിന്റെ ഉപദേശം. `നിങ്ങളിൽ ഏറ്റവും ഉത്തമൻ നിങ്ങളുടെ ഭാര്യമാർക്ക്‌ പ്രിയ ങ്കരനാകുന്നു`. `സ്ത്രീകളോട്‌ നല്ല നിലയിൽ വർത്തിക്കണമെന്ന എന്റെ ഉപദേശം നിങ്ങൾ സ്വീകരിക്കുക`. സ്ത്രീയുടെ മഹത്വമളക്കേണ്ടത്‌ അവളുടെ പേശീലം നോക്കിയിട്ടല്ല. അവളുടെ പെരുമാറ്റരീതിയുടെ അടിസ്‌ ഥാനത്തിലാണെന്നാണ്‌ മുഹമ്മദി(സ)ന്റെ ഉൽബോധനം. `മനുഷ്യന്റെ ഏറ്റവും മികച്ച വിഭവമാണ്‌ സദ്‌വൃത്തയായ സ്ത്രീ`യെന്ന്‌ അദ്ദേഹം പറയു കയുണ്ടായി. കുടുംത്തിന്റെ നായികയും സമൂഹത്തിന്റെ മാതാവുമാ ണ്‌ സ്ത്രീ. അവൾക്ക്‌ താങ്ങും തണലുമായിത്തീരുകയാണ്‌ പുരുഷൻ വേണ്ടത്‌. അവളുടെ അബലതകളെ അറിയുകയും അവളുടെ താങ്ങായി ത്തീരാൻ പുരുഷനെ സജ്ജമാക്കുകയും ചെയ്യുന്നവയാണ്‌ ഖുർആനിലെ നിയമങ്ങൾ. `സ്തീകൾക്ക്‌ ബാധ്യതകളുള്ളതുപോലെതന്നെ ന്യായപ്രകാരമു ള്ള അവകാശങ്ങളുമുണ്ട്‌` (2:228) എന്ന ഖുർആനിക പ്രസ്താവന ഇക്കാര്യ ങ്ങളെല്ലാം ദ്യോതിപ്പിക്കുന്നതാണ്‌. പ്രസ്തുത പ്രസ്താവനയാണ്‌ ഇസ്ലാ മിലെ കുടുംനിയമങ്ങളുടെയെല്ലാം അടിസ്ഥാനം.

No comments:

Post a Comment