Thursday, January 27, 2011

ഖുർ ആനും സ്ത്രീകളും 3

അനന്തര സ്വത്തിൽ പുരുഷന്‌ സ്ത്രീയുടേതിന്റെ ഇരട്ടി അവകാശമുണ്ടെന്നാണല്ലോ ഖുർആൻ അനുശാസിക്കുന്നത്‌. ഇത്‌ വ്യക്തമായവിവേചനമല്ലേ?

സത്യത്തിൽ, സ്ത്രീകൾക്ക്‌ അനന്തരസ്വത്ത്‌ നൽകുവാൻ ആഹ്വാനം

ചെയ്യുന്ന ഏക മതഗ്രന്ഥമാണ്‌ ഖുർആൻ. പരിഷ്കൃതമെന്നു വിശേഷി പ്പിക്കപ്പെടുന്ന പല രാജ്യങ്ങളും ഇരുപതാം നൂറ്റാണ്ടിൽ മാത്രമാണ്‌ സ്‌ ത്രീക്ക്‌ അനന്തര സ്വത്തിൽ അവകാശം നൽകിയത്‌. ഖുർആനാകട്ടെ ഏഴാം നൂറ്റാണ്ടിൽതന്നെ അസന്നിഗ്ധമായി പ്രഖ്യാപിച്ചു. “മാതാപിതാക്കളും അടു ത്ത ബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തിൽ പുരുഷന്മാർക്ക്‌ ഓഹരിയു ണ്ട്‌. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തിൽ സ്ത്രീകൾക്കും അവകാശമുണ്ട്‌” (4:7). ബ്ൾ പഴയനിയമപ്രകാരം പുത്രന്മാരുണ്ടെങ്കിൽ അവർക്കു മാ ത്രമാണ്‌ അനന്തര സ്വത്തിൽ അവകാശമുള്ളത്‌. മരിച്ചയാളുടെ സ്വത്തു ക്കൾ മക്കൾക്കാണ്‌ ഭാഗിച്ചുകൊടുക്കപ്പെടുന്നതെന്ന്‌ സൂചിപ്പിക്കുന്ന വച നങ്ങൾ കാണാനാവും (ആവർത്തനം 21:15-17). പുത്രന്മാരില്ലെങ്കിൽ പുത്രിമാ ർക്ക്‌ അവകാശം നൽകണമെന്ന്‌ നിർദേശമുണ്ട്‌. “പുത്രനില്ലാതെ ജനി ക്കുന്നയാളുടെ പിന്തുടർച്ചാവകാശം പുത്രിക്കു ലഭിക്കുമാറാകണം” (സം ഖ്യ 27:8). വിധവയ്ക്കുപോലും ഭർത്താവിന്റെ സ്വത്തിൽ അവകാശമു ണ്ടായിരുന്നില്ല (റവ. എ.സി. ക്ളെയ്റ്റൺ: ബ്ൾ നിഘണ്ടു, പുറം 113). ബ്ൾ പുതിയ നിയമത്തിലാകട്ടെ ദായക്രമത്തെക്കുറിച്ച്‌ പുതിയ നിയമങ്ങളൊന്നുംതന്നെ കാണാൻ കഴിയുന്നില്ല. ക്രൈസ്തവസഭ പൊ തുവെ ഇക്കാര്യത്തിൽ പഴയ നിയമത്തിലെ കൽപനകൾ അനുസരിക്കു കയായിരുന്നു ചെയ്തിരുന്നത്‌. അതുകൊണ്ടുതന്നെ ക്രൈസ്തവ ഭൂരിപ ക്ഷ പ്രദേശങ്ങളിൽ ഈ അടുത്ത കാലംവരെ അനന്തരാവകാശം മാത്രമ ല്ല, സ്വത്തു സമ്പാദിക്കുവാൻ വരെ സ്ത്രീകൾക്ക്‌ അവകാശം നൽകപ്പെ ട്ടിരുന്നില്ല. സ്വന്തം പേരിൽ സ്വത്ത്‌ സമ്പാദിക്കാൻ ന്യൂയോർക്കിലെ സ്‌ ത്രീകളെ അനുവദിക്കുന്നത്‌ 1848-ലാണ്‌. 1850-ലാണ്‌ അമേരിക്കയിലെ എ ല്ലാ സംസ്ഥാനങ്ങളിലും സ്ത്രീകൾക്ക്‌ അനന്തരാവകാശം നൽകുന്ന നിയ മം പ്രാല്യത്തിലായത്‌. പുരുഷന്റെ സ്വകാര്യ സ്വത്തായി സ്ത്രീയെ കണക്കാക്കുകയും അതുപ്ര കാരമുള്ള നിയമങ്ങളാവിഷ്കരിക്കുകയും ചെയ്യുന്ന ഹൈന്ദവഗ്രന്‌ ഥങ്ങൾ അവളെ അനന്തര സ്വത്തിൽ പങ്കാളിയാക്കുന്നതിനെക്കുറിച്ച്‌ പ രാമർശിക്കുന്നുപോലുമില്ല. ഭർത്താവിനുദാനം ചെയ്യാനും വിൽക്കാനും ഉപയോഗിക്കുവാനുമെല്ലാം അവകാശമുള്ള സ്വകാര്യ സ്വത്താണ്‌ ഭാര്യ എന്നാണ്‌ ഇതിഹാസകഥകൾ വായിച്ചാൽ നമുക്ക്‌ ബോധ്യപ്പെടുക. അതി ഥി പൂജക്കുവേണ്ടി സ്വന്തം ഭാര്യയെ നൽകുന്ന സുദർശനനും (മഹാ ഭാരതം അനുശാസനപർവം) ഭാര്യയെ വസിഷ്ഠന്‌ നൽകുന്ന മിത്രസഹ നും (ശാന്തിപർവം) നൽകുന്ന സൂചനയിതാണ്‌. പിതാവിന്റെ സ്വത്തിൽ പെൺമക്കൾക്ക്‌ അവകാശമുള്ളതായി സൂചിപ്പിക്കുന്ന വചനങ്ങളൊന്നുംഹി ന്ദുമതഗ്രന്ഥങ്ങളിൽ കാണാൻ കഴിയില്ല. പുത്രന്മാരാണ്‌ അനന്തരസ്വ ത്തിൽ അവകാശികളായിട്ടുള്ളവരെന്നാണ്‌ മനുസ്മൃതിയുടെ നിയമം. ഊർദ്ധ്വം പിതുശ്ച മാതുശ്ച സമേത്യ ഭ്രാതരഃ സ്സമം ഭജേരൻ പൈതൃകം രിക്ഥമനീശാസ്തേ ഹി ജീവതൊ (9:104) (മാതാപിതാക്കൾ രണ്ടുപേരും മരിച്ചശേഷം പുത്രന്മാരെല്ലാം ഒന്നുചേർ ന്ന്‌ അവരുടെ സമ്പാദ്യം വിഭജിച്ച്‌ എടുക്കണം. എന്തുകൊണ്ടെന്നാൽ മാ താപിതാക്കന്മാർ ഇരിക്കുമ്പോൾ അവരുടെ ധനം പുത്രന്മാർക്കു സ്വാധീ നമല്ല). മാതാപിതാക്കളുടെ സ്വത്തിൽ പുത്രന്മാർക്കും പുത്രിമാർക്കുമുള്ള അവ കാശം ഖുർആൻ അംഗീകരിക്കുന്നു. പുത്രന്മാർക്കും പുത്രിമാർക്കും മാ ത്രമല്ല, മാതാപിതാക്കൾക്കും ഭാര്യാഭർത്താക്കന്മാർക്കും സഹോദരീസഹോ ദരന്മാർക്കുമെല്ലാം മരണപ്പെട്ടയാളുടെ സ്വത്തിലുള്ള അവകാശം എത്രയാ ണെന്നും എങ്ങനെയാണെന്നുമെല്ലാം ഖുർആൻ വ്യക്തമായി പ്രതി പാദിക്കുന്നുണ്ട്‌. ഇതിന്റെ ഭാഗം മാത്രമാണ്‌ പുത്രന്റെയും പുത്രിയുടെയും അവകാശം. അനന്തരാവകാശത്തെക്കുറിച്ച്‌ വിശദമായി വിവരിക്കു ന്ന ഖുർആൻ സൂക്തങ്ങളുടെ (4:11, 12) തുടക്കം ഇങ്ങനെയാണ്‌: “നിങ്ങ ളുടെ സന്താനങ്ങളുടെ കാര്യത്തിൽ അല്ലാഹു നിങ്ങൾക്ക്‌ നിർദേശം നൽ കുന്നു. ആണിന്‌ രണ്ട്‌ പെണ്ണിന്റേതിന്‌ തുല്യമായ ഓഹരിയാണുള്ളത്‌” (4:11) മരിച്ചയാളുടെ പുത്രന്‌ പുത്രിക്കു ലഭിക്കുന്നതിന്റെ ഇരട്ടി സ്വത്ത്‌ അനന്തരമായി ലഭിക്കുമെന്ന്‌ സാരം. ഇത്‌ സ്ത്രീകളോടുള്ള അവഗണനയാണോ? പുരുഷപക്ഷപാതം പ്ര കടിപ്പിക്കുന്ന നിയമമാണോ? വിധി പറയുന്നതിനുമുമ്പ്‌ താഴെ പറയുന്ന വസ്തുതകൾ മനസ്സിലാക്കുക. ഒന്ന്‌: സ്ത്രീക്ക്‌ സ്വത്ത്‌ സമ്പാദിക്കുവാനുള്ള അവകാശം ഖുർആൻ അംഗീകരിക്കുന്നു. എത്ര വേണമെങ്കിലും സമ്പാദിക്കാം. പ്രസ്തുത സ മ്പാദ്യത്തിൽ പുരുഷന്‌ യാതൊരു അവകാശവുമില്ല. അവളുടെ സമ്പാ ദ്യം അവളുടേതു മാത്രമാണ്‌. രണ്ട്‌: സ്ത്രീയുടെയോ കുട്ടികളുടെയോ മാതാപിതാക്കളുടെയോ സംര ക്ഷണത്തിനുള്ള ഉത്തരവാദിത്തം ഒരു പരിസ്ഥിതിയിലും സ്ത്രീയുടെ ബാധ്യതയായിത്തീരുന്നില്ല. എത്രതന്നെ സമ്പത്തുള്ളവളായിരുന്നാലും ത

ന്റെയും മക്കളുടെയും മാതാപിതാക്കളുടെയും ഭർത്താവിന്റെയും ചെല വ്‌ വഹിക്കാൻ സ്ത്രീക്ക്‌ ബാധ്യതയില്ലെന്നർഥം. മൂന്ന്‌: വിവാഹാവസരത്തിൽ വരനിൽനിന്‌ വിവാഹമൂല്യം നേടിയെടു ക്കുവാൻ സ്ത്രീക്ക്‌ അവകാശമുണ്ട്‌. പ്രസ്തുത വിവാഹമൂല്യം (മഹ്ര്) അവളുടെ സമ്പത്തായാണ്‌ ഗണിക്കപ്പെടുന്നത്‌. നാല്‌: കുടുംത്തിന്റെ സംരക്ഷണം പുരുഷന്റെ ബാധ്യതയാണ്‌. ഭാര്യയുടെയും കുട്ടികളുടെയും ചെലവുകൾ വഹിക്കാൻ പുരുഷൻ ബാ ധ്യസ്ഥനാണ്‌. മാതാപിതാക്കളെയും അടുത്ത ബന്ധുക്കളെയും സംര ക്ഷിക്കേണ്ട ബാധ്യതയും പുരുഷന്റെതുതന്നെ. എല്ലാവിധ സാമ്പത്തിക ബാധ്യതയും പുരുഷനാണുള്ളതെന്നർഥം. അഞ്ച്‌: ഭാര്യ എത്രതന്നെ വലിയ പണക്കാരിയാണെങ്കിലും അവളുടെസ്വ ത്തിൽനിന്ന്‌ അവളുടെ അനുവാദമില്ലാതെ ഒന്നും എടുത്തുപയോഗി ക്കുവാൻ ഭർത്താവിന്‌ അവകാശമില്ല. ഇനി പറയൂ, സ്ത്രീയോട്‌ നീതി പുലർത്തുകയാണോ അതല്ല വിവേ ചനം കാണിക്കുകയാണോ എന്താണ്‌ ഖുർആൻ ചെയ്തിട്ടുള്ളത്‌? സ്ത്രീക്ക്‌ ലഭിക്കുന്ന അനന്തരസ്വത്ത്‌ അവളുടേത്‌ മാത്രമാണ്‌. മറ്റാർ ക്കും അതിൽ യാതൊരു പങ്കുമില്ല. പുരുഷന്‌ ലഭിക്കുന്നതോ? അവൻ വിവാ ഹമൂല്യം നൽകണം, സ്ത്രീയുടെ സംരക്ഷണം ഏറ്റെടുക്കണം, അവ ൾക്കും കുട്ടികൾക്കുമുള്ള ചെലവുകൾ വഹിക്കണം. എല്ലാം പുരുഷ​‍െ ന്റ ഉത്തരവാദിത്തം. അപ്പോൾ സ്ത്രീയെയാണോ പുരുഷനെയാണോ ഖുർആൻ കൂടുതൽ പരിഗണിച്ചിരിക്കുന്നത്‌? സാമ്പത്തിക ബാധ്യതകൾ പുരുഷനിൽ നിക്ഷിപ്തമാക്കുന്ന മറ്റു മത ഗ്രന്ഥങ്ങളെല്ലാം പ്രസ്തുത ബാധ്യതകൾക്കു പകരമായി അനന്തരാവ കാശം പുരുഷനിൽ പരിമിതപ്പെടുത്തുകയാണ്‌ ചെയ്തിരിക്കുന്നത്‌. ഖുർ ആനാകട്ടെ എല്ലാ സാമ്പത്തിക ബാധ്യതകളും പുരുഷനാണെന്ന്‌ പഠിപ്പി ക്കുന്നതോടൊപ്പംതന്നെ സ്ത്രീക്ക്‌ അനന്തരാവകാശം നൽകുകയും ചെ യ്യുന്നു. പുരുഷന്റെ പകുതി അനന്തരസ്വത്ത്‌ നൽകിക്കൊണ്ട്‌ അത്‌ അവ ളെ ബഹുമാനിക്കുകയാണ്‌ ചെയ്തിരിക്കുന്നത്‌. ഖുർആനിന്റെതല്ലാത്ത ഏത്‌ നിർദേശമാണ്‌ ഈ രംഗത്ത്‌ വിമർശകരു ടെ കൈവശമുള്ളത്‌? രണ്ട്‌ നിർദേശങ്ങൾ ഉന്നയിക്കപ്പെടാം. 1. സ്ത്രീക്ക്‌ പുരുഷന്റെ ഇരട്ടി സ്വത്ത്‌ നൽകുക. സാമ്പത്തിക ബാ ധ്യതകൾ സ്ത്രീയിൽ നിക്ഷപ്തമാക്കുക. 2. സ്ത്രീക്കും പുരുഷനും സ്വത്തിൽ തുല്യാവകാശം നൽകുക. സാ മ്പത്തിക ബാധ്യതകൾ തുല്യമായി വീതിച്ചെടുക്കുക. ഈ രണ്ട്‌ നിർദേശങ്ങളിലും സാമ്പത്തിക ബാധ്യതകൾ സ്ത്രീയിൽ കെട്ടിയേൽപിക്കുകയാണ്‌ ചെയ്യുന്നത്‌. സ്ത്രൈണപ്രകൃതിക്ക്‌ വിരുദ്ധമായ ഒരു ആശയമാണിത്‌. ഗർഭകാലത്തും പ്രസവകാലത്തുമെല്ലാം പുരുഷ​‍െ ന്റ പരിരക്ഷയും സഹായവുമാണ്‌ അവൾ കാംക്ഷിക്കുന്നത്‌. സാമ്പ ത്തിക ബാധ്യതകൾ ഒരു നിയമമെന്ന നിലയിൽ സ്ത്രീയുടെ ചുമലിൽ വെക്കുന്നത്‌ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്കു കാരണമാകും. അതു കൊണ്ട്‌ സ്ത്രീക്ക്‌ ഏറ്റവും അനുഗുണമായ നിയമംതന്നെയാണ്‌ സ്വ ത്തവകാശത്തിന്റെ വിഷയത്തിൽ ഖുർആൻ മുന്നോട്ടുവെച്ചിരിക്കുന്നത്‌.

ഒരു പുരുഷനു പകരം രണ്ടു സ്ത്രീകൾ സാക്ഷികളായി ഉണ്ടാവണമെന്നാണല്ലോ ഖുർആനിന്റെ അനുശാസന. ഇതു സ്ത്രീയോടു ചെയ്യുന്ന വ്യക്തമായ ഒരു അനീതിയല്ലേ?

കടമിടപാടുകളെ സംന്ധിച്ച്‌ പ്രതിപാദിക്കുന്നിടത്ത്‌ ഖുർആൻ പറയു ന്നു: “നിങ്ങളിൽപെട്ട രണ്ടു പുരുഷന്മാരെ നിങ്ങൾ സാക്ഷിനിർത്തുക. ഇ നി ഇരുവരും പുരുഷന്മാരായില്ലെങ്കിൽ നിങ്ങളിഷ്ടപ്പെടുന്ന സാക്ഷികളിൽ നിന്ന്‌ ഒരു പുരുഷനും രണ്ടു സ്ത്രീകളും ആയാലും മതി. അവരിൽ ഒരുവ ൾക്ക്‌ തെറ്റുപറ്റിയാൽ മറ്റവൾ അവളെ ഓർമിപ്പിക്കുവാൻ വേണ്ടി” (2: 283). പല മതഗ്രന്ഥങ്ങളും സ്ത്രീ, സാക്ഷ്യത്തിനുതന്നെ അയോഗ്യയാണെ ന്നാണ്‌ വിധിച്ചിരിക്കുന്നത്‌. ഉദാഹരണത്തിന്‌, യാജ്ഞവൽക്യസ്മൃതിയുടെ വിധി കാണുക: സ്ത്രീ ബാലവൃദ്ധ കിവത മത്തോൻമത്താഭിശസ്തകാഃരം ഗാവതാരി പാഖണ്ഡി കുടകൃദ്വിലേന്ദ്രിയഃ പതിതാപതാർത്ഥ സംന്ധി സഹായരി പുതസ്കരാഃസാ ഹസീ ദൃഷ്ട ദോഷശ്ച നിർദ്ധുതാദ്യാസ്ത്വ സാക്ഷിണഃ (2:70, 71). (സ്ത്രീ, ബാലൻ, വൃദ്ധൻ ചൂതുകളിക്കാരൻ, മത്തനായവൻ, ഉന്മാദമു ള്ളവൻ, ബ്രഹ്മഹത്യ തുടങ്ങിയ പാപമുള്ളവൻ, ചാരണൻ (ഗായകൻ, നടൻ തുടങ്ങിയവർ), പാഖണ്ഡി (നാസ്തികൻ), വ്യാജരേഖ ചമക്കുന്ന

വൻ, വികലാംഗൻ, പതിതൻ, സുഹൃത്ത്‌, പണം കൊടുക്കുന്നവൻ, സഹാ യി, ശത്രു, കള്ളൻ, സാഹസി (പിടിച്ചുപറിക്കാരൻ), പ്രത്യക്ഷമായദോ ഷമുള്ളവൻ, ബന്ധുക്കൾ ഉപേക്ഷിച്ചവൻ തുടങ്ങിയവർ സാക്ഷികളാവാ ൻ യോഗ്യരല്ല) എന്തുകൊണ്ടാണ്‌ സ്ത്രീകളെ സാക്ഷ്യത്തിനു പറ്റാത്തത്‌? മനുസ്മൃ തിയുടെ വിശദീകരണം ഇങ്ങനെയാണ്‌: ഏകോലു​‍്ധസ്തു സാക്ഷീസ്യാൽ ബഹ്യശ്ശൂ ച്യോപിന സ്ത്രീയഃസ്​‍്ര തീ ബുദ്ധേര സ്ഥിരത്വാത്തു ദോഷൈശ്ചാന്യോപിയേ വൃതാഃ (8:77) (നിഷ്കാമനായ ഒരുത്തനെ സാക്ഷിയായി സ്വീകരിക്കാം. സ്ത്രീകൾ വളരെപ്പേരായാലും അവരുടെ ബുദ്ധിക്കു സ്ഥൈര്യമില്ലാത്തതിനാലും അവ രെയും മുൻപറഞ്ഞ ദോഷികളെയും കടം മുതലായ വിഷയത്തിൽ സാ ക്ഷിത്വേന സ്വീകരിക്കരുത്‌). സ്ത്രീയെ സാക്ഷ്യത്തിനേ കൊള്ളുകയില്ലെന്ന നിലപാടുമായി ഇസ്ലാം വിയോജിക്കുന്നു. അവളെ സാക്ഷിയാക്കാമെന്നുതന്നെയാണ്‌ ഇസ്ലാ മിന്റെ നിലപാട്‌. എന്നാൽ, അവളുടെ സാക്ഷ്യത്തിന്‌ വ്യത്യസ്ത തല ങ്ങളുണ്ട്‌. വിവാഹമോചനത്തെയും മരണസമയത്തെ വസ്വിയത്തിനെ യും കുറിച്ച്‌ പ്രതിപാദിക്കുമ്പോൾ ഖുർആൻ അവക്ക്‌ രണ്ടു സാക്ഷികൾ വേണമെന്ന്‌ നിഷ്കർഷിക്കുന്നുണ്ട്‌ (65:2, 5:106). ഇവിടെയെല്ലാം സ്ത്രീയാ യിരുന്നാലും പുരുഷനായിരുന്നാലും രണ്ടു സാക്ഷികളാണ്‌ വേണ്ടതെ ന്ന അഭിപ്രായക്കാരാണ്‌ പ്രമുഖരായ ഇസ്ലാമിക പണ്ഡിതന്മാർ. അതുപേ ​‍ാലെതന്നെ ആർത്തവം, പ്രസവം തുടങ്ങിയ കാര്യങ്ങളുമായി ബന്ധ പ്പെട്ട വിഷയങ്ങളിൽ സ്ത്രീകളുടെ സാക്ഷ്യം മാത്രമേ സ്വീകാര്യമാകൂ എന്ന കാര്യത്തിൽ ഇസ്ലാമിക പണ്ഡിതന്മാർക്കിടയിൽ അഭിപ്രായാന്തര ങ്ങളൊന്നുമില്ല. സാദാചാരലംഘനം ആരോപിക്കപ്പെടുന്ന ഘട്ടങ്ങളിൽ സ ത്യം ചെയ്യുകയും സ്വയം സാക്ഷ്യം വഹിക്കുകയും ചെയ്യേണ്ടിവരുമ്പോഴും സ്ത്രീ-പുരുഷ വ്യത്യാസങ്ങളൊന്നുമില്ലെന്നതാണ്‌ ഖുർആനിക നിലപ ​‍ാട്‌. (ഖുർആൻ 24:6-9). എന്നാൽ, കടമിടപാടുകളുടെ സ്ഥിതി ഇതിൽ നിന്ന്‌ വ്യത്യസ്തമാണ്‌. സാക്ഷ്യത്തിനുതന്നെ സ്ത്രീകളെ കൊള്ളുകയി ല്ലായെന്ന `മത` വീക്ഷണം പുലർത്തുന്ന കാലത്താണ്‌ സ്ത്രീയെ സാ ക്ഷ്യത്തിന്‌ കൊള്ളുമെന്നും കടമിടപാടുകളുടെ കാര്യത്തിൽ രണ്ടു സ്‌ ത്രീകൾ ഒരു പുരുഷനു പകരം സാക്ഷ്യം വഹിച്ചാൽ മതിയെന്നുമുള്ള നിയമം ഖുർആൻ പ്രഖ്യാപിക്കുന്നത്‌. എന്തുകൊണ്ട്‌ ഒരു പുരുഷനുപകരം രണ്ട്‌ സ്ത്രീകൾ വേണം? ഉത്തരവും ഖുർആൻ തന്നെ പറയുന്നുണ്ട്‌: “അവരിൽ ഒരുവൾക്ക്‌ തെറ്റു പറ്റിയാൽ മറ്റവൾ അവളെ ഓർമിപ്പിക്കുവാൻ വേണ്ടി”. സത്യത്തിൽ ഈ ഖുർആനിക നിർദേശം അതിന്റെ ദൈവികത മ നസ്സിലാക്കിത്തരികയാണ്‌ ചെയ്യുന്നത്‌; സ്ത്രീയെയും പുരുഷനെയും വ്യ ക്തമായി അറിയാവുന്ന സ്രഷ്ടാവിന്റെ നിയമസംഹിതയാണ്‌ ഖുർആൻ എന്ന വസ്തുത. സ്ത്രീയെ തരം താഴ്ത്തുകയല്ല പ്രത്യുത അവളുടെ അ ബലതകൾ മനസ്സലാക്കുകയാണ്‌ ഇവിടെ ഖുർആൻ ചെയ്യുന്നത്‌. നീതി നിർവഹണത്തിന്‌ ഉപയുക്തമാകുംവിധമായിരിക്കണം സ്ത്രീയുടെയും പുരു ഷന്റെയും ഓരോ രംഗത്തെയും പങ്കാളിത്തം നിർണയിക്കേണ്ടതെന്ന ഖുർആനിന്റെ പൊതുതത്ത്വംതന്നെയാണ്‌ ഇവിടെയും തെളിഞ്ഞുകാണു ന്നത്‌. താഴെ പറയുന്ന വസ്തുതകൾ ശ്രദ്ധിച്ചാൽ ഇക്കാര്യം ബോധ്യമാവും. ഒന്ന്‌: ഈ സൂക്തത്തിൽ കടമിടപാടുകളെക്കുറിച്ചാണ്‌ പരാമർശിച്ചിരി ക്കുന്നത്‌. സാമ്പത്തിക ബാധ്യത പുരുഷന്മാരിലാണ്‌ ഇസ്ലാം നിക്ഷി പ്തമാക്കുന്നതെന്നതിനാൽതന്നെ സാമ്പത്തിക ക്രയവിക്രയങ്ങളിൽ പൊ തുവേ പുരുഷന്മാരായിരിക്കും പങ്കാളികളായുണ്ടാവുക. ഇസ്ലാമിക സമൂ ഹത്തിൽ പരസ്ത്രീ-പുരുഷ സംഗമം പ്രോൽസാഹിപ്പിക്കപ്പെടാത്തതി നാൽ പുരുഷന്മാർ പരസ്പരമുള്ള ഇടപാടുകളിലും അവർ മാത്രം വിഹരി ക്കുന്ന രംഗങ്ങളിലും സ്ത്രീകൾ സാക്ഷികളായുണ്ടാവുക സ്വാഭാവികമ ല്ല. ഇടപാടുകൾക്ക്‌ സ്ത്രീകൾ സാക്ഷികളാണെങ്കിൽതന്നെ അവർ ഇസ്‌ ലാമികമായ അച്ചടക്കം പാലിക്കാൻ ബാധ്യസ്ഥരുമാണ്‌. അങ്ങനെ അ ച്ചടക്കം പാലിക്കപ്പെടുന്ന അവസ്ഥയിൽ ഇടപാടുകളുമായി ബന്ധപ്പെട്ട വ്യക്തികളെ വേണ്ടിവിധം തിരിച്ചറിയാൽ കഴിഞ്ഞുകൊള്ളണമെന്നില്ല. രണ്ട്‌: സ്ത്രീകൾ പൊതുവേ വികാരജീവികളാണ്‌. ചടുലമായ വികാര ത്താൽ സ്വാധീനിക്കപ്പെടുന്ന സ്ത്രീ സത്യത്തിൽനിന്നും വ്യതിചലിച്ചേ ക്കാൻ ഇടയുണ്ട്‌. സാക്ഷ്യം വഹിക്കപ്പെടുന്നത്‌ സാക്ഷിനിൽക്കുന്നവളുടെ അസൂയയെ ഇളക്കിവിടാൻ മാത്രം സൗന്ദര്യമുള്ളവളുടെ കാര്യത്തിലാ യിരിക്കാം. അല്ലെങ്കിൽ അവളിലെ മൃദുല വികാരങ്ങളെ തൊട്ടുണർ ത്താൻ പോന്ന ഒരു യുവാവിന്റെ കാര്യത്തിലായിരിക്കാം. മാതൃത്വത്തെ തഴുകിയുണർത്തുന്ന സാഹചര്യങ്ങളുടെ സ്വാധീനമുണ്ടാകാനും സാധ്യ തയുണ്ട്‌. ഈ അവസ്ഥകളിലെ വൈകാരിക സമ്മർദങ്ങൾ അവളുടെ സാ ക്ഷ്യത്തെ സ്വാധീനിക്കാനിടയുണ്ട്‌.

മൂന്ന്‌: സ്ത്രീയുടെ ശാരീരികമായ പ്രത്യേകതകൾ അവളിൽ പല തര ത്തിലുള്ള പ്രയാസങ്ങളുമുണ്ടാക്കാറുണ്ട്‌. ആർത്തവത്തിന്‌ തൊട്ടുമുമ്പു ള്ള ദിവസങ്ങളിലെ മനഃസംഘർഷം, ഗർഭധാരണത്തിന്റെ ആദ്യനാളുകളി ലെ ശാരീരിക-മാനസിക പ്രശ്നങ്ങൾ, ആർത്തവ വിരാമത്തോടനു ന്ധിച്ചുള്ള പ്രയാസങ്ങൾ, പ്രസവകാലത്തെ പ്രശ്നങ്ങൾ, ഗർഭഛിദ്രമുണ്ടാ ക്കുന്ന മാനസികാഘാതം ഇങ്ങനെ ഒട്ടനവധി പ്രശ്നങ്ങൾ സ്ത്രീകൾ മാ ത്രം നേരിടേണ്ടവയാണ്‌. ഈ സാഹചര്യങ്ങളിൽ ശാരീരിക പ്രയാസ ങ്ങൾക്കുപുറമെ ഒട്ടനവധി മാനസിക പ്രശ്നങ്ങൾക്കും സ്ത്രീകൾ വിധേ യരാവുന്നുവെന്നാണ്‌ ശാസ്ത്രീയ ഗവേഷണങ്ങൾ വ്യക്തമാക്കുന്നത്‌. മനേ ​‍ാമാന്ദ്യം (ഹ്ം ​‍ാശിറലറില​‍ൈ), ഏകാഗ്രതയില്ലായ്മ, ഓർമക്കുറവ്‌ തുടങ്ങിയ വ ഈ സാഹചര്യങ്ങളിലെ മാനസിക പ്രശ്നങ്ങളാണെന്നാണ്‌ കണ്ടെ ത്തിയിട്ടുള്ളത്‌. സ്ത്രീകളുടെ സാക്ഷ്യത്തെക്കുറിച്ച്‌ പറയുമ്പോൾ ഇത്ത രം സാഹച ര്യങ്ങളെകൂടി കണക്കിലെടുക്കേണ്ടതുണ്ടല്ലോ. ഒരു പുരുഷ ന ​‍ു പ ക ര ം രണ്ടു സ്ത്രീകൾ സാക്ഷികളാവണമെന്ന്‌ പറഞ്ഞ സൂക്തത്തിൽ `ഒരുവ ൾക്ക്‌ തെറ്റിയാൽ മറ്റെവൾ ഓർമിപ്പിക്കാൻ വേണ്ടി`യെന്നാണ്‌ പറഞ്ഞി ട്ടുള്ളതെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്‌. സത്യത്തിൽ, ഈ ഖുർആനിക നിയമം സ്ത്രീകളുടെ വിലയിടിക്കുയ ല്ല, പ്രത്യുത അവളുടെ അലതകളും പ്രയാസങ്ങളും മനസ്സിലാക്കി അതിന ​‍ുള്ള പരിഹാരമാർഗം നിർദേശിക്കുകയും അവൾക്കുകൂടി പുരുഷനെ പ്പോലെ സാക്ഷിയാകുവാനുള്ള അവസരം നൽകുകയുമാണ്‌ ചെയ്യുന്ന ത്‌. മനോമാന്ദ്യത്തിന്റെയും ഓർമക്കുറവിന്റെയും അവസ്ഥകളിൽ ഒരുവ ളെ തിരുത്താൻ മറ്റവൾക്ക്‌ സാധിക്കുകയെന്നതാണ്‌ ഇതിന്റെ താൽപ ര്യം. അതേസമയം, സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും അവളു ടേതായ ഇടപാടുകളിലും ഒറ്റ സ്ത്രീയുടെ സാക്ഷ്യംതന്നെ പൂർണമായി പരിഗണിക്കപ്പെടുകയും ചെയ്യും. പ്രകൃതിമതത്തിന്റെ നിയമ നിർദേശ ങ്ങളെല്ലാം പ്രകൃതിയുമായി പൂർണമായും പൊരുത്തപ്പെടുന്നതാണെ ന്ന യാഥാർഥ്യമാണ്‌ ഇവിടെയും നമുക്ക്‌ കാണാൻ കഴിയുന്നത്‌.

അടിമത്തത്തിന്റെ അടയാളമായ മൂടുപടം (പർദ) അണിയാൻ സ്‌ത്രീകളോടു കൽപിക്കുക വഴി അവളെ പാരതന്ത്ര്യത്തിന്റെ വൻമതിലുകൾക്കകത്ത്‌ തളച്ചിടുകയല്ലേ ഖുർആൻ ചെയ്യുന്നത്‌?

ഇസ്ലാമിക വസ്ത്രധാരണം അടിമത്തത്തിന്റെ അടയാളമല്ല. പ്രത്യു ത ആഭിജാത്യത്തിന്റെ ചിഹ്നമാണ്‌ എന്ന്‌ അൽപം ചിന്തിച്ചാൽ ബോ ധ്യമാകും. മുഖവും മുൻകൈയും ഒഴികെയുള്ള ശരീരഭാഗങ്ങളെല്ലാം മറ ക്കണമെന്ന്‌ ഇസ്ലാം സ്ത്രീയോട്‌ കൽപിക്കുന്നുവെന്നത്‌ ശരിയാണ്‌. എ ന്തിനാണ്‌ ഈ കൽപന? സ്ത്രീകളെ അടിമത്തത്തിന്റെ കാരാഗൃഹത്തില ടക്കുകയോ സുരക്ഷിതത്വത്തിന്റെ താഴ്‌വരയിൽ വിഹരിക്കാനനുവദി ക്കുകയോ എന്താണ്‌ ഈ കൽപന ചെയ്യുന്നത്‌? ഇസ്ലാമിക വസ്ത്രധാര ണം നിർന്ധമാക്കിക്കൊണ്ടുള്ള ഖുർആൻ സൂക്തങ്ങൾ ഈ ചോദ്യ ങ്ങൾക്ക്‌ വ്യക്തമായ ഉത്തരം നൽകുന്നുണ്ട്‌. അത്‌ ഇങ്ങനെയാണ്‌: “നിയേ, താങ്കളുടെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസി കളുടെ സ്ത്രീകളോടും അവർ തങ്ങളുടെ മൂടുപടങ്ങൾ തങ്ങളുടെമേ ൽ താഴ്ത്തിയിടാൻ പറയുക. അവർ തിരിച്ചറിയപ്പെടുവാനും അങ്ങനെ അവർ ശല്യം ചെയ്യപ്പെടാതിരിക്കാനും അതാണ്‌ ഏറ്റവും അനുയോജ്യമാ യത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു“ (33:59). ”സത്യവിശ്വാസിനികളോട്‌ അവരുടെ ദൃഷ്ടികൾ താഴ്ത്തുവാനും അവ രുടെ ഗുഹ്യാവയവങ്ങൾ കാത്തുരക്ഷിക്കാനും അവരുടെ ഭംഗിയിൽനി ന്ന്‌ പ്രത്യക്ഷമായതൊഴിച്ച്‌ മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകൾ കുപ്പായമാറുകൾക്ക്‌ മീതെ അവർ താഴ്‌ ത്തിയിട്ടുകൊള്ളട്ടെ“ (24:31). ”പഴയ അജ്ഞാനകാലത്തെ സൗന്ദര്യപ്രകടനം പോലെയുള്ള സൗന്ദ ര്യ പ്രകടനം നിങ്ങൾ നടത്തരുത്‌“ (33:33). സ്ത്രീയോട്‌ മാന്യമായ വസ്ത്രധാരണരീതി സ്വീകരിക്കാൻ കൽപിച്ച തിന്‌ പിന്നിലുള്ള ലക്ഷ്യങ്ങൾ ഈ സൂക്തങ്ങളിൽൽനിന്ന്‌ സുതരാം വ്യ ക്തമാണ്‌. ഒന്ന്‌, തിരിച്ചറിയപ്പെടുക. രണ്ട്‌, ശല്യം ചെയ്യപ്പെടാതിരിക്കുക. സമൂഹത്തിന്റെ വ്യത്യസ്ത തുറകളിൽ ജീവിക്കുന്നവർ തിരിച്ചറിയ​‍െ പ്പടുന്നതിനുവേണ്ടി വ്യത്യസ്ത വസ്ത്രധാരണരീതികൾ സ്വീകരിക്കാറു ണ്ട്‌. സ്ത്രീകളെ സംന്ധിച്ചിടത്തോളം അവരുടെ വസ്ത്രധാരണരീ തിയിൽനിന്നുതന്നെ ഒരളവോളം അവരുടെ ജീവിതരീതിയെയും പെരുമാ റ്റ രീതിയെയും നമുക്ക്‌ അളക്കുവാൻ സാധിക്കും. ആവശ്യക്കാർക്ക്‌ തിരിച്ചറിയുവാൻ സാധിക്കുന്ന രീതിയിലുള്ള വസ്‌ ത്രധാരണരീതിയാണ്‌ വേശ്യകൾ സ്വീകരിക്കുക. ക്ഷേത്രങ്ങളോട്‌ ബന്‌

ധപ്പെട്ട്‌ ജീവിച്ചിരുന്ന ദേവദാസികൾക്ക്‌ അവരുടേതായ വസ്ത്രധാരണരീ തിയുണ്ടായിരുന്നു. ഗ്രീസിലെ ഹെറ്റേയ്‌റേകൾക്കും ചൈനയിലെ ചിൻ കുവാൻ ജെന്നുകൾക്കും ജപ്പാനിലെ ഗായിഷേകൾക്കുമെല്ലാം അവരുടേതാ യ വസ്ത്രധാരണരീതികളുണ്ടായിരുന്നതായി കാണാൻ കഴിയും. ഈവ സ്ത്രധാരണത്തിൽനിന്ന്‌ അവരെ മനസ്സിലാക്കാം. ആവശ്യക്കാർക്ക്‌ ഉ പയോഗിക്കുവാൻ ക്ഷണിക്കുകയും ചെയ്യാം. ഇസ്ലാം വിഭാവനം ചെയ്യുന്ന സ്ത്രീ, മാന്യയും കുലീനയുമാണ്‌; ചാരി ത്രവതിയും സദ്‌വൃത്തയുമാണ്‌. അവളുടെയടുത്തേക്ക്‌ ലൈംഗികദാഹം പൂണ്ട ചെന്നായ്ക്കൾ ഓടിയടുക്കേണ്ടതില്ല. കാമാഭ്യർഥനയുമായി അവളെ ആരും സമീപിക്കേണ്ടതില്ല. ഇത്‌ അവളുടെ വസ്ത്രത്തിൽനിന്നുത​‍െ ന്ന തിരിച്ചറിയണം. പതിനഞ്ചാം നൂറ്റാണ്ടിലെ വെനീസിലെ നിയമസംഹി തയിൽ വേശ്യകൾ മാറുമറയ്ക്കാതെ ജനാലക്കൽ ഇരുന്നുകൊള്ള ണമെന്ന കൽപനയുണ്ടായിരുന്നു. മാംസദാഹം തീർക്കുവാൻ വരുന്ന വർക്ക്‌ മാംസഗുണമളക്കുവാൻ വേണ്ടിയുള്ള നടപടി! ഇന്നലെകളിൽ ആവ ശ്യക്കാരെ ആകർഷിക്കുന്നതിനുവേണ്ടി അഭിസാരികകൾ സ്വീകരിച്ചിരു ന്ന വസ്ത്രങ്ങൾക്ക്‌ സമാനമായ ഉടയാടകളാണ്‌ ആധുനിക വനിതകളു ടെ വേഷമെന്ന കാര്യം എന്തു മാത്രം വിചിത്രമല്ല! സത്യവിശ്വാസികളെ യും മാംസവിൽപനക്കാരികളെയും തിരിച്ചറിയണമെന്ന്‌ ഖുർആൻ നിർദേശി ക്കുന്നു; അവരുടെ വസ്ത്രധാരണത്തിലൂടെ. എക്കാലത്തും ശല്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വിഭാഗമാൺസ്​‍്ര തീകൾ. അവരുടെ മാംസത്തിനുവേണ്ടി-ചാരിത്ര്യത്തിനുവേണ്ടി-കടി പിടി കൂടുന്നവരാണ്‌ എന്നത്തെയും സാഹിത്യ-സാംസ്കാരിക രംഗത്തെ നായകന്മാർ. നഗ്നനൃത്തങ്ങളും നഗ്നതാ വിവരങ്ങളുൾക്കൊള്ളുന്ന കവി തകളും ഉപയോഗിച്ചുകൊണ്ടായിരുന്നു ഇന്നലെ സ്ത്രീയുടെ മാനത്തെ പിച്ചിച്ചീന്തിയിരുന്നതെങ്കിൽ ഇന്നത്‌ `വിഡ്ഢിപ്പെട്ടി`കളിലൂടെയും ഇന്റർ നെറ്റിലൂടെയും കുടുംത്തിന്റെ ഇടനാഴികളിലേക്ക്‌ കടന്നുവന്നുകൊ ണ്ടിരിക്കുകയാണ്‌. ആധുനിക ജനതയുടെ മുഴുജീവിതവും ലൈംഗികവത്‌ കരിക്കപ്പെട്ടിരിക്കുകയാണ്‌. അതിരാവിലെ കുടിക്കേണ്ട കാപ്പിയേതാണെ ന്ന്‌ തെരഞ്ഞെടുക്കുന്നതിനും അതിരാത്രി ഉറങ്ങുമ്പോൾ വെയ്ക്കേണ്ട തല യിണ ഏതാണെന്ന്‌ തീരുമാനിക്കുന്നതിനുംപോലും പെണ്ണിന്റെ നിമ്നേ ​‍ാന്നതികളിലൂടെ കണ്ണ്‌ പായിക്കണമെന്നുള്ള അവസ്ഥയാണിന്നുള്ള ത്‌. അതുകൊണ്ടുതന്നെ, പെണ്ണിനു നേരെയുള്ള കൈയേറ്റങ്ങളും കൂടി​‍െ ക്കാണ്ടിരിക്കുന്നു. സ്വന്തം മകളെ മാനഭംഗം ചെയ്യുന്ന അച്ഛനും പെറ്റ മ്മയുമായി ലൈംഗികകേളികളിലേർപ്പെടുന്ന മകനും നമ്മുടെ മസ്തിഷ്‌ കങ്ങളിൽ യാതൊരു ആന്ദോളനവും സൃഷ്ടിക്കാത്ത കഥാപാത്രങ്ങളായി ക്കൊണ്ടിരിക്കുന്നു. വിദ്യാർഥിനികളെ മാനഭംഗപ്പെടുത്തുന്ന അധ്യാപ കർ! അധ്യാപികമാരുമായി ഊരുചുറ്റുന്ന വിദ്യാർഥികൾ! വനിതാ സെക്ര ട്ടറിയുമായി ബന്ധപ്പെട്ട ലൈംഗിക അപവാദങ്ങൾ മൂലം രാജിവെച്ചൊഴിയേ ണ്ടിവരുന്ന ഉദ്യോഗസ്ഥ പ്രമുഖർ! പലരുമായി ലൈംഗികന്ധമു​‍െ ണ്ടന്ന്‌ പരസ്യമായി പ്രഖ്യാപിക്കുന്ന രാജകുമാരിമാർ! ഇങ്ങനെ പോകു ന്നു ദിനപത്രങ്ങളിൽ ദിനേന നാം വായിക്കുന്ന വർത്തമാനങ്ങൾ. സ്ത്രീ കൾക്ക്‌ സ്വൈരമായി യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥ! സ്വൈര്യമായി ജോലി ചെയ്യാനാവാത്ത സ്ഥിതി! എന്തിനധികം, സ്വൈര്യമായി വീ ട്ടിൽ അടങ്ങിക്കൂടി നിൽക്കുവാൻ പോലും കഴിയാത്ത അവസ്ഥയിലേ ക്കാണ്‌ നമ്മുടെ സമൂഹം പൊയ്ക്കൊണ്ടിരിക്കുന്നത്‌. ഇതിനെന്താണ്‌ കാര ണം? പക്വമതികളായ വിദഗ്ധർ പറയുന്ന ഉത്തരം ശ്രദ്ധിക്കുക: `കുമാരി` വാരികയിലെ `പ്രതിവാര ചിന്തകൾ` എന്ന പംക്തിയിൽ എൻ.വി. കൃഷ്ണവാരിയർ എഴുതി: “സ്ത്രീകളുടെ മാദകമായ വസ്ത്ര ധാരണവും ചേഷ്ടകളും നിമിത്തം മതിമറന്ന്‌ താൽക്കാലികമായ ഒരു ഉ ന്മാദാവസ്ഥയിലാണ്‌ പുരുഷൻ ബലാൽസംഗം നടത്തുന്നതെന്ന്‌ പൊ തുവെ വിശ്വസിക്കപ്പെടുന്നു. പുരുഷനെ ഉത്തേജിപ്പിക്കുമാറ്‌ വസ്ത്രം ധ രിച്ച ഓരോ സ്ത്രീയും ബലാൽസംഗം അർഹിക്കുന്നുവെന്ന്‌ ഇന്ത്യയിൽ ഒരു സുപ്രീംകോടതി ജഡ്ജി കുറെമുമ്പ്‌ പരസ്യമായി പ്രസ്താവിക്കുകയു ണ്ടായി“ (കുമാരി വാരിക 11.3.83). അപ്പോൾ വസ്ത്രധാരണത്തിൽ മാന്യത പുലർത്തുന്നതുവഴി സ്ത്രീസ്വ ന്തം ശരീരത്തെ സംരക്ഷിക്കുകയാണ്‌ ചെയ്യുന്നത്‌. പടച്ചതമ്പുരാൻ പ റഞ്ഞതെത്ര ശരി! ”അവർ തിരിച്ചറിയപ്പെടാനും ശല്യം ചെയ്യപ്പെടാതിരിക്കാനും അതാ ണ്‌ അനുയോജ്യം“ (33:59). വ്യഭിചാരവും ബലാൽസംഗങ്ങളും സ്ത്രീകൾക്ക്‌ നേരെയുള്ള കൈയേ റ്റങ്ങളും അവസാനിപ്പിക്കുന്നതിന്റെ ആദ്യപടിയെന്ന നിലക്കാണ്‌ മാ ന്യമായി വസ്ത്രധാരണം ചെയ്യണമെന്ന്‌ ഖുർആൻ സ്ത്രീകളോട്‌ ഉപദേശി ക്കുന്നത്‌. മുഖവും മുൻകൈയും ഒഴികെയുള്ള ശരീരഭാഗങ്ങളെല്ലാം മറയ്ക്കണമെ ന്നുതന്നെയായിരുന്നു സത്യവിശ്വാസിനികളായ സ്ത്രീകളോട്‌ മുൻ പ്ര

വാചകന്മാരും പഠിപ്പിച്ചിരുന്നത്‌ എന്നാണ്‌ മനസ്സിലാക്കാൻ കഴിയുന്നത്‌. അന്യപുരുഷന്മാരെ കാണുമ്പോൾ മൂടുപടം അണിയുന്ന പതിവ്‌ ഇസ്രായേ ൽ സമൂഹത്തിൽ ആദ്യം മുതൽക്കുതന്നെ നിലനിന്നിരുന്നുവെന്നാണ്‌ പഴയനിയമ ചരിത്രം നൽകുന്ന സൂചന (ഉൽപത്തി 24:62-65). ഒരു സ്ത്രീയു ടെ മൂടുപടം എടുത്തുകളയുന്നത്‌ അവളെ മാനഭംഗം ചെയ്യുന്നതിന്‌ തുല്യമായിക്കൊണ്ട്‌ വിശേഷിപ്പിക്കപ്പെട്ടതിൽനിന്ന്‌ (ഉത്തമഗീതം 5:7) അതിന ​‍ുണ്ടായിരുന്ന പ്രാധാന്യം എത്രത്തോളമായിരുന്നുവെന്ന്‌ ഊഹിക്കുവാ ൻ കഴിയും. യേശുക്രിസ്തുവിന്‌ ശേഷവും മൂടുപടം ഉപയോഗിക്കുന്ന സമ്പ്രദായം നിലനിന്നിരുന്നതായി കാണാൻ കഴിയും. പൗലോസിന്റെ എഴുത്തുകളി ൽനിന്ന്‌ നമുക്ക്‌ ഇക്കാര്യം മനസ്സിലാക്കാനാവും. അദ്ദേഹം എഴുതി: “സ്വ ന്തം ശിരസ്സ്‌ മൂടാതെ പ്രാർഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന സ്ത്രീ ത​‍െ ന്റ ശിരസ്സിനെ അപമാനിക്കുന്നു. അവളുടെ തല മുണ്ഡനം ചെയ്യുന്ന തിന്‌ സമമാണത്‌. തല മൂടാത്ത സ്ത്രീ തന്റെ മുടി മുറിക്കണം. മുടി മുറി ക്കുന്നതും മുണ്ഡനം ചെയ്യുന്നതും അപമാനമാണെന്ന്‌ കരുതുന്നവർ ശിരോവസ്ത്രം ധരിക്കട്ടെ” (1 കൊരിന്ത്യർ 11:5-7). “വ്യഭിചാരത്തെ സമീപ ​‍ിക്കുകപോലും ചെയ്യരുത്‌” (17:32) എന്ന സത്യവി ശ്വാസികളോടുള്ള ഖുർആനിക കൽപനയുടെ പ്രയോഗവത്കരണത്തി​‍െ ന്റ ഭാഗമായിട്ടാണ്‌ മാന്യമായ വസ്ത്രധാരണം വേണമെന്ന്‌ അത്‌ സ്‌ ത്രീകളോട്‌ അനുശാസിക്കുന്നത്‌. കാമാർത്തമായ നോട്ടവും വാക്കും അം ഗചലനങ്ങളുമെല്ലാം വ്യഭിചാരത്തിന്റെ അംശങ്ങളുൾക്കൊള്ളുന്നവയാണെ ന്നാണ്‌ മുഹമ്മദ്‌ നബി(സ) പഠിപ്പിച്ചത്‌. വ്യഭിചാരത്തിലേക്കും തദ്വാരാ സദാചാര തകർച്ചയിലേക്കും നയിക്കുന്ന `കൊച്ചു വ്യഭിചാരങ്ങ` ളുടെ വാതിലടയ്ക്കണമെന്ന്‌ ഇസ്ലാം നിഷ്കർഷിക്കുന്നു. മാദകമായ വസ്​‍്ര തധാരണവും ലൈംഗികചേഷ്ടയിലെ അംഗചലനങ്ങൾക്കൊള്ളുന്ന നൃത്തനർത്യങ്ങളും ഇസ്ലാം നിരോധിക്കുന്നത്‌ അതുകൊണ്ടാണ്‌. വ്യഭിചാരം കടന്നുവരുന്ന വാതിലുകൾ അടയ്ക്കണമെന്നുതന്നെയാ ണ്‌ യേശുക്രിസ്തുവും പഠിപ്പിച്ചത്‌. അദ്ദേഹം ഉപദേശിച്ചു:`വ്യഭിചരിക്കരു ത്‌ എന്ന കൽപന നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ, ഞാൻ നിങ്ങളോട്‌ പറയുന്നു: കാമാർത്തിയോടെ സ്ത്രീയെ നോക്കുന്നവൻ അവളെ ത​‍െൻ റ മനസ്സിൽ വ്യഭിചരിച്ചുകഴിഞ്ഞു. പാപം ചെയ്യാൻ നിന്റെ വലതു കണ്ണ്‌ കാരണമാകുന്നുവെങ്കിൽ അത്‌ ചൂഴ്ന്നെടുത്ത്‌ എറിഞ്ഞുകളയുക. നി​‍െൻ റ ഒരവയവം നഷ്ടപ്പെടുന്നതാണ്‌ ശരീരം മുഴുവൻ നരകത്തിൽ എറിയ​‍െ പ്പടുന്നതിനേക്കാൾ ഉത്തമം. നീ പാപം ചെയ്യാൻ നിന്റെ വലതുകൈകാ രണമാകുന്നുവെങ്കിൽ അതു വെട്ടി എറിഞ്ഞുകളയുക. നിന്റെ ഒരവയ വം നഷ്ടപ്പെടുന്നതാണ്‌ ശരീരം മുഴുവൻ നരകത്തിൽ വീഴുന്നതിനേ ക്കാൾ ഉത്തമം“ (മത്തായി 5:27-30). വ്യഭിചാരം ഇല്ലാതാക്കുവാൻ കാമാർത്തമായ നോട്ടവും കാമമുളവാ ക്കുന്ന ചലനങ്ങളുമില്ലാതാക്കണമെന്നാണ്‌ ക്രിസ്തു ഇവിടെ പഠിപ്പിക്കു ന്നത്‌. അതില്ലാതെയാവണമെങ്കിൽ എന്താണാവശ്യം? സ്ത്രീ മാന്യമായിവ സ്ത്രം ധരിക്കണം, തന്റെ ശരീരത്തിന്റെ നിമ്നോന്നതികൾ വ്യക്തമാ ക്കാത്ത-സൗന്ദര്യം പ്രകടമാക്കാത്ത വസ്ത്രം. ഇങ്ങനെ വസ്ത്രം ധരി ക്കണമെന്ന്‌ നിഷ്കർഷിക്കുന്ന ഖുർആനുമായി വന്ന മുഹമ്മദ്‌ നി (സ)യാണോ, സ്ത്രീ സൗന്ദര്യത്തെ വിപണനത്തിനുള്ള മാർഗമായി കാ ണുന്ന മുതലാളിത്തത്തിന്‌ ഓശാന പാടുന്ന പുരോഹിത സഭയാണോ അന്തിക്രിസ്തുവെന്ന്‌ ചിന്തിക്കുവാൻ സാധാരണ ക്രൈസ്തവർ സന്നദ്ധ രാവണം. ക്രൈസ്തവ ഗ്രന്ഥകാരനായ സാക്ക്‌ പുന്നന്റെ ഭാര്യ ഡോ. ആനി പുന്നൻ ക്രിസ്ത്യൻ വനിതകൾക്ക്‌ നൽകുന്ന ഉപദേശം ശ്രദ്ധേയമാണ്‌: “ദൈവം നമ്മെ വിശ്വസിച്ചേൽപിച്ചിരിക്കുന്ന ഒരു സ്വത്താണ്‌ ശരീരം. അതി നെ നാം ദുരുപയോഗം ചെയ്യാൻ പാടില്ല. നമ്മുടെ ശരീരം കൊണ്ട്ദൈ വത്തെ മഹത്വപ്പെടുത്തുവാൻ ദൈവം നമ്മോട്‌ കൽപിച്ചിരിക്കുന്നു. ഇത്‌ ശാരീരിക ശീലങ്ങളെക്കുറിച്ച്‌ മാത്രമല്ല, ശരീരത്തിൽ നാം ധരിക്കു ന്ന വേഷവിധാനത്തെക്കുറിച്ചുംകൂടിയാണ്‌ പറഞ്ഞിട്ടുള്ളത്‌. പുരുഷന്മാരെ ആകർഷിക്കുവാൻ നൽകിയിട്ടുള്ള ഈ ശക്തിയെ പലവിധ മാർഗ ങ്ങളിലൂടെ ദുരുപയോഗപ്പെടുത്തിയതിന്‌ സിയോൻ പുത്രിമാരെ ദൈവംശി ക്ഷ വിധിച്ചതായി പഴയ നിയമത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു (യെശ. 3:1 6-24 വായിക്കുക). അകമേ നാം യഥാർഥത്തിൽ എന്തായിരിക്കുന്നുവെന്ന്‌ കാണിക്കുന്ന ഒരു പരസ്യമാണ്‌ നാം ധരിക്കുന്ന വസ്ത്രങ്ങൾ പലപ്പോഴും. ഒരളവുവരെ അത്‌ നമ്മുടെ വ്യക്തിത്വത്തെ വെളിപ്പെടുത്തുന്നു. മറ്റു മനുഷ്യർക്ക്‌ ന മ്മെക്കുറിച്ചുള്ള ആദ്യധാരണ ലഭിക്കുന്നത്‌ സാധാരണയായി നാം ധരി ക്കുന്ന വസ്ത്രങ്ങളിലൂടെയാണ്‌. അതിനാൽ നമ്മുടെ വസ്ത്രധാരണത്തിൽ നാം ലോകത്തിന്റെ വഴികൾ പിന്തുടരുന്നുവെങ്കിൽ ക്രിസ്തുവിനുവേ ണ്ടിയുള്ള നമ്മുടെ സാക്ഷ്യം നിഷ്ഫലമായിത്തീർന്നെന്നു വരാം... പുരുഷന്മാരിൽ ദുർമോഹം ജനിപ്പിക്കുമാറുള്ള വസ്ത്രധാരണാരീതി

നാം ഏതായാലും ധരിക്കാൻ പാടില്ല. ദൈവം ദുർമോഹത്തിന്‌ പുരുഷ ന്മാരെ വിധിക്കുമെങ്കിൽ അവരിൽ ദുർമോഹം ജനിപ്പിക്കുമാറ്‌ വസ്ത്രധാര ണം ചെയ്ത യുവതികളെക്കൂടി വിധിക്കുക എന്നുള്ളത്‌ യുക്തിയുക്‌ തം മാത്രമാണ്‌“ (സാക്‌ പുന്നൻ: സെക്സ്‌, പ്രേമം, വിവാഹം-ക്രിസ്തീയസ മീപനം, പുറം 112, 113). എങ്ങനെയാണ്‌ ഒരു സ്ത്രീ മാന്യമായി വസ്ത്രം ധരിക്കേണ്ടത്‌? കാർ ക്കൂന്തലുകളും മാറിന്റെ സിംഹഭാഗവും വയറുമെല്ലാം പുറത്തുകാണി ച്ചുകൊണ്ടുള്ള പഴയ ദേവദാസികളുടേതിനു തുല്യമായ വസ്ത്രധാരണാരീ തിയോ? കാൽമുട്ടുവരെയും കഴുത്തും കാർക്കൂന്തലുകളും പുറത്ത്‌ കാ ണിച്ചുകൊണ്ടുള്ള ഗ്രീസിലെ ഹെറ്റയ്‌റേകളുടെ വസ്ത്രധാരണ സമ്പ്രദായ മോ? ഇറുകിയ വസ്ത്രങ്ങളിലൂടെ ശരീരത്തിന്റെ നിമ്നോന്നതികൾ പുരുഷന്‌ മുന്നിൽ പ്രദർശിപ്പിക്കുന്ന ചൈനയിലെ ചിൻകുവാൻ ജെന്നു കളുടെ ഉടയാടകൾക്ക്‌ തുല്യമായ പുടവകളോ? അതല്ല, മുഖവും മുൻ കൈയും മാത്രം പുറത്തുകാണിക്കുകയും ശരീരഭാഗങ്ങൾ വെളിവാകാ ത്ത രൂപത്തിൽ അയഞ്ഞ വസ്ത്രം ധരിക്കുകയും ചെയ്യുന്ന ഇസ്ലാമികരീ തിയോ? മുൻധാരണയില്ലാത്ത ആർക്കും അവസാനത്തേതല്ലാത്ത മ​‍െ റ്റാരു ഉത്തരം തെരഞ്ഞെടുക്കാൻ കഴിയില്ല. ഇസ്ലാം സ്ത്രീയോട്‌ മാന്യമായി വസ്ത്രം ധരിക്കാൻ പറയുക മാത്രമ ല്ല, എങ്ങനെയാണ്‌ ആ വസ്ത്രധാരണരീതിയെന്ന്‌ പഠിപ്പിക്കുക കൂടിചെ യ്തുവെന്നുള്ളതാണ്‌ അതിന്റെ ഏറ്റവും വലിയ സവിശേഷത. പുരു ഷന്മാരെ വഴിതെറ്റിക്കുന്ന രീതിയിലുള്ള വസ്ത്രധാരണം സ്വീകരിക്ക രുതെന്ന്‌ പറയുന്ന മറ്റുള്ളവർക്ക്‌ പലപ്പോഴും പ്രസ്തുത വസ്ത്രധാരണരീ തിയെക്കുറിച്ച്‌ വ്യക്തമായൊരു ചിത്രം നൽകാൻ കഴിയാറില്ല. ഇസ്ലാം വിജയിക്കുന്നത്‌ ഇവിടെയാണ്‌. ഇസ്ലാമിക വസ്ത്രധാരണാരീതിസ്വീ കരിച്ചിരിക്കുന്ന സമൂഹങ്ങളിൽ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃ ത്യങ്ങൾ തുലോം വിരളമാണെന്ന വസ്തുത `അവർ ശല്യപ്പെടാതിരിക്കാൻ വേണ്ടി“ (33:59)​‍്യൂ എന്ന ഖുർആനിക നിർദേശത്തിന്റെ സത്യതയും പ്രായോ ഗികതയും വ്യക്തമാക്കുന്നതാണ്‌. ഇസ്ലാമിക വസ്ത്രധാരണം സ്ത്രീയെ അടുക്കളയിൽ തളച്ചിടുന്നതി നുവേണ്ടി സൃഷ്ടിച്ചെടുത്തതാണെന്ന ആരോപണം അടിസ്ഥാനരഹിതമാ ണ്‌. ഈ വസ്ത്രധാരണാരീതി സ്വീകരിച്ചുകൊണ്ടുതന്നെ സമൂഹത്തി​‍െ ന്റ വിവിധ തുറകളിൽ പ്രശോഭിച്ച ഒട്ടനവധി മഹിളാരത്നങ്ങളെക്കുറി ച്ച്‌ ചരിത്രം നമുക്ക്‌ പറഞ്ഞുതരുന്നുണ്ട്‌. പ്രവാചകനിൽനിന്ന്‌ കാര്യങ്ങൾ പഠിക്കുകയും അദ്ദേഹത്തിന്റെ ജീവിതകാലത്തും ശേഷവും പ്രവാചകാ നുചരന്മാരെ പഠിപ്പിക്കുകയും ചെയ്യുന്നതിന്‌ പ്രവാചകപത്നി ആഇശ(റ) ക്ക്‌ ഇസ്ലാമിക വസ്ത്രധാരണം ഒരു തടസ്സമായി നിന്നിട്ടില്ല. പ്രസ്തുതവ സ്ത്രം ധരിച്ചുകൊണ്ടുതന്നെയായിരുന്നു അവർ ജമൽ യുദ്ധം നയിച്ച ത്‌. പുരുഷന്മാരിൽ ഭൂരിപക്ഷവും യുദ്ധരംഗം വിട്ടോടിയ സന്ദർഭത്തിൽ -ഉഹ്ദ്‌ യുദ്ധത്തിൽ -ആയുധമെടുത്ത്‌ അടരാടിയ ഉമ്മു അമ്മാറ (റ) ധരി ച്ചത്‌ പർദതന്നെയായിരുന്നു. ഏഴ്‌ യുദ്ധങ്ങളിൽ പ്രവാചകനോടൊപ്പം പ ങ്കെടുത്ത്‌ പരിക്കേറ്റവരെ പരിചരിച്ചും ഭക്ഷണം പാകം ചെയ്തും പ്രശസ്‌ തയായ ഉമ്മുഅത്വിയ്യ(റ)ക്ക്‌ തന്റെ ദൗത്യനിർവഹണത്തിനു മുമ്പിൽ ഇസ്‌ ലാമിക വസ്ത്രധാരണം ഒരു വിലങ്ങായിത്തീർന്നിട്ടില്ല. ഇങ്ങനെ പ്ര വാചകാനുചരന്മാരിൽതന്നെ എത്രയെത്ര മഹിളാരത്നങ്ങൾ! മുഖവും മുൻ കൈയും മാത്രം പുറത്തുകാണിച്ചുകൊണ്ടുതന്നെ സമൂഹത്തിന്റെ വ്യ ത്യസ്ത തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മഹതികൾ! ഇന്നും ഇസ്ലാമി ക സമൂഹത്തിൽ ഇത്തരം സഹോദരിമാരുണ്ട്‌. ഇസ്ലാമിക വസ്ത്രധാര ണരീതി സ്വീകരിച്ചുകൊണ്ട്‌ സാമൂഹിക മേഖലകളിലേക്ക്‌ സേവന സ ന്നദ്ധരായി സധൈര്യം കയറിച്ചെല്ലുന്ന സഹോദരികൾ. ഇസ്ലാമിക വസ്​‍്ര തധാരണം സ്ത്രീയെ ചങ്ങലകളിൽ ബന്ധിക്കുന്നുവെന്ന ആരോപ ണം അർഥമില്ലാത്തതാണെന്ന വസ്തുത ഇവിടെ അനാവൃതമാകുന്നു. സത്യത്തിൽ, മാന്യമായി വസ്ത്രം ധരിക്കണമെന്ന്‌ നിർദേശിക്കുക വഴി ഖുർആൻ സ്ത്രീകളുടെ ആത്മാഭിമാനം ഉയർത്തുകയും അവർ ആ ക്രമിക്കപ്പെടുന്ന അവസ്ഥ ഇല്ലാതാക്കുവാനുള്ള പ്രായോഗിക പദ്ധതി ക്ക്‌ രൂപം നൽകുകയുമാണ്‌ ചെയ്യുന്നത്‌.

സ്ത്രീയെ അടിക്കുവാൻ പുരുഷന്‌ ഖുർആൻ അനുവാദം നൽകുന്നുണ്ടല്ലോ. ഇത്‌ അവളോടുള്ള അവഹേളനമല്ലേ?

കുടുംമെന്ന സ്ഥാപനത്തിലെ രണ്ട്‌ പാതികളാണ്‌ പുരുഷനും സ്‌ ത്രീയും. എന്നാൽ, സ്ഥാപനത്തിന്റെ നിയന്ത്രണാധികാരം പുരുഷനിലാ ണ്‌ നിക്ഷിപ്തമായിരിക്കുന്നത്‌. സ്ഥാപനം തകരാതെ സൂക്ഷിക്കേണ്ട ത്‌ അവന്റെ ബാധ്യതയാണ്‌. ഇതിനുവേണ്ടി പരമാവധി പരിശ്രമിക്കണമെ ന്ന്‌ ഖുർആൻ പുരുഷനോട്‌ നിഷ്കർഷിക്കുന്നു. അതിനുവേണ്ടിയുള്ള നടപടി ക്രമങ്ങളെക്കുറിച്ച്‌ വിശദീകരിക്കുന്ന സൂക്തം ശ്രദ്ധിക്കുക: “അതിനാൽ നല്ലവരായ സ്ത്രീകൾ അച്ചടക്കമുള്ളവരും അല്ലാഹു കാ ത്തത്‌ മറവിലും കാത്തുസൂക്ഷിക്കുന്നവളുമാണ്‌. അച്ചടക്കരാഹിത്യം നി ങ്ങൾ ഭയപ്പെടുന്ന സ്ത്രീകളെ നിങ്ങൾ ശാസിക്കുക; കിടപ്പറകളിൽ അവ

രുമായി അകന്നുനിൽക്കുക; അവരെ അടിക്കുകയും ചെയ്യുക. എന്നിട്ട്‌ അവർ നിങ്ങളെ അനുസരിക്കുന്നപക്ഷം പിന്നെ നിങ്ങൾ അവർക്കെതിരി ൽ യാതൊരു മാർഗവും തേടരുത്‌“ (4:34). ഈ സൂക്തത്തിൽ അച്ചടക്കരാഹിത്യത്തെക്കുറിച്ച്‌ പറയുന്നത്‌ നല്ല സ്ത്രീ ആരാണെന്ന്‌ നിർവചിച്ചതിനുശേഷമാണ്‌. ”അച്ചടക്കമുള്ളവളും അല്ലാഹു കാത്തത്‌ മറവിലും കാത്തുസൂക്ഷിക്കുന്നവളും“ ആണ്‌ ഖുർ ആനിക വീക്ഷണത്തിലെ നല്ല സ്ത്രീ. കുടുംത്തിന്റെ ഭദ്രതയ്ക്കുംസ മൂഹത്തിന്റെ ധാർമികതക്കും സ്ത്രീകളിൽ ഈ സ്വഭാവങ്ങൾ ആവശ്യ മാണ്‌. അവൾ അച്ചടക്കമുള്ളവളായിരിക്കണം. അതോടൊപ്പംതന്നെ അ ല്ലാഹു കാത്തത്‌ മറവിലും സംരക്ഷിക്കുന്നവളുമായിരിക്കണം. ഭർത്താവിനോട്‌ കയർക്കുകയും അയാൾ പറയുന്നതിനോടെല്ലാം എതി രു പ്രവർത്തിക്കുകയും ചെയ്യുന്ന ഭാര്യയുമൊത്തുള്ള ജീവിതം സഹി ക്കാൻ എത്ര പേർക്ക്‌ കഴിയും? പരസ്പരം പിണങ്ങിയും ശണ്ഠ കൂടിയും നിലനിൽക്കുന്ന കുടും​‍ാന്തരീക്ഷത്തിൽ വളരുന്ന കുഞ്ഞുങ്ങളുടെ അവ സ്ഥയെന്തായിരിക്കും? അത്തരമൊരു അവസ്ഥയുണ്ടാകുവാൻ പാടി​‍െ ല്ലന്ന്‌ ഖുർആൻ നിഷ്കർഷിക്കുന്നു. ഭാര്യയിൽനിന്ന്‌ ഭർത്താവിന്‌ മാത്രം അർഹതപ്പെടുന്ന പലതുമുണ്ട്‌. അവ അയാളുടെ സാന്നിധ്യത്തിൽ അയാ ൾക്ക്‌ നൽകുകയും അസാന്നിധ്യത്തിൽ മറ്റു പലർക്കും നൽകുകയുംചെ യ്യുക നല്ല സ്ത്രീയുടെ സ്വഭാവമല്ല. ഭർത്താവിന്‌ മാത്രം അവകാശ​‍െ പ്പട്ട ഒരു നോട്ടമോ വാക്കോ പോലും അവളിൽനിന്ന്‌ അന്യർക്കായി ഉ ണ്ടായിക്കൂടാ. അതുണ്ടാവുന്നത്‌ കുടുംത്തിന്റെ തകർച്ചക്ക്‌ കാരണമാ വും. ഒരു കാരണവശാലും അത്തരമൊരു തകർച്ചയുണ്ടാവരുത്‌. ഖുർ ആനികമായ മാർഗനിർദേശങ്ങൾ ഈയൊരു ലക്ഷ്യത്തോടുകൂടിയുള്ളവയാ ണ്‌. കുടുംത്തിന്റെ തകർച്ചക്ക്‌ നിമിത്തമായേക്കാവുന്ന അച്ചടക്കരാഹി ത്യത്തെ മുളയിലേ നുള്ളിക്കളയണമെന്നാണ്‌ ഖുർആനിന്റെ അനുശാ സന. അത്‌ പരമകാഷ്ഠ പ്രാപിച്ച്‌ ധിക്കാരത്തിന്റെ പാരമ്യത്തിലെ ത്തുന്നതുവരെ കാത്തിരിക്കുന്നത്‌ കുടുംമെന്ന സ്ഥാപനം പൊട്ടിപ്പിളരു ന്നതിന്‌ കാരണമാവും. ആ തലത്തിലെത്തിയാൽ പിന്നെ ചികിൽസ കൾ ഫലിക്കുകയില്ല. ശാന്തിയും സമാധാനവും തകർന്ന്‌ സർവനാശത്തിലേ ക്ക്‌ പോയിക്കൊണ്ടിരിക്കുന്ന കുടും ത്തിൽ ജീവിക്കുന്ന കുട്ടികളുടെ സ്ഥിതി പരിതാപകരമായിരിക്കും. അതിനാൽ അച്ചടക്കരാഹിത്യത്തി​‍െ ന്റ ലക്ഷണങ്ങൾ വളരെ വിദൂരത്തുതന്നെ പ്രത്യക്ഷമായിത്തുടങ്ങിയാൽ കുടുംത്തെ നാശത്തിൽനിന്നു രക്ഷിക്കുവാൻ ക്രമപ്രവൃദ്ധമായ ചില നടപടികളാവശ്യമാണ്‌. അങ്ങനെയുള്ള സന്ദർഭത്തിൽ അച്ചടക്കരാഹി ത്യം ഇല്ലാതാക്കുന്നതിനുവേണ്ടി ചില നടപടികൾ കൈക്കൊള്ളുവാൻ പുരുഷനെ ഇസ്ലാം അനുവദിച്ചിട്ടുണ്ട്‌. ഈ നടപടികൾ നിന്ദിക്കുന്നതിനേ ​‍ാ പ്രതികാരം ചെയ്യുന്നതിനോ ശിക്ഷിക്കുന്നതിനോ വേണ്ടിയുള്ളതല്ല. പ്രത്യുത, സംസ്കരണത്തിനും അച്ചടക്കരാഹിത്യം ഇല്ലാതാക്കുന്നതിലൂടെ ഐക്യപ്പെടുത്തുന്നതിനും വേണ്ടിയുള്ളതാകുന്നു. ഖുർആൻ നിർദേശിക്കുന്ന പ്രസ്തുത നടപടിക്രമം ഇങ്ങനെയാണ്‌: “ശാസിക്കുക, കിടപ്പറയിൽ അവളെ ബഹിഷ്കരിക്കുക, പിന്നെ അവളെ അടിക്കുക”. അച്ചടക്കമില്ലാത്ത സ്ത്രീയെ ആദ്യം ശാസിക്കുകയാണ്‌ വേണ്ടത്‌. അവ ളുടെ പ്രവർത്തനങ്ങൾ കൊണ്ട്‌ ഇഹത്തിലും പരത്തിലുമുണ്ടാകുവാൻ പോകുന്ന പ്രതിഫലനങ്ങളെക്കുറിച്ച്‌ ബോധ്യപ്പെടുത്തുക. പെണ്ണിന്റെ പ്രത്യേകമായ സ്വഭാവങ്ങളാൽ സംഭവിച്ചുപോയ പാകപ്പിഴവുകളാണെങ്കി ൽ തിരുത്തുവാൻ ഉപദേശം ഫലം ചെയ്യും. ശാസനയും ഉപദേശവും ഫലം ചെയ്യാത്ത സ്ഥിതിയുണ്ടാവാം. ഭർ ത്താവിന്റെ സ്നേഹവായ്പോടെയുള്ള ശാസനയും വികാരസാന്ദ്രമായ ഉപദേശവും ഫല ം ചെയ്യാതിരിക്കുന്നതിന്‌ കാരണം പലപ്പോഴും അഹ ങ്കാരമായിരിക്കും. സൗന്ദര്യത്തിന്റെയും ധനത്തിന്റെയും കുടും മാഹാ ത്മ്യത്തിന്റെയും പേരിലുള്ള അഹന്ത. ഇവിടെയാണ്‌ രണ്ടാമത്തെ നടപടിക്രമം വരുന്നത്‌. കിടപ്പറയിൽ അവളെ ബഹിഷ്കരിക്കുക. ആകർ ഷണത്തിന്റെയും പ്രലോഭനത്തിന്റെയും കേന്ദ്രമാണ്‌ കിടക്ക. അച്ചട ക്കമില്ലാത്ത അഹങ്കാരിയായ സ്ത്രീയുടെ അധീശത്വത്തിന്റെ ഉച്ചകോടി അവിടെയാണല്ലോ. അവിടെ അവൾ ബഹിഷ്കരിക്കപ്പെടുകയെന്നു പറ ഞ്ഞാൽ അവളുടെ അഹന്തയെ പുല്ലുവില പോലും കൽപിക്കാതെ പു ച്ഛിച്ചുതള്ളുന്നുവെന്നർഥം. അച്ചടക്കമില്ലാത്ത സ്ത്രീയുടെ ഏറ്റവും മൂർ ച്ചയുള്ള ആയുധത്തിനെതിരെയുള്ള ശക്തമായ നടപടി. ഈ നടപടിക്കുമു തിരുന്ന പുരുഷന്‌ അപാരമായ നിയന്ത്രണവും നിശ്ചയദാർഢ്യവുമാവ ശ്യമാണ്‌. ഏതൊരു അഹങ്കാരിയെയും ചിന്തിപ്പിക്കുന്ന രാത്രികളായിരി ക്കും അത്‌. എന്തിന്റെ പേരിലാണോ താൻ അധീശത്വം നടിച്ചിരുന്നത്‌ അത്‌ തന്റെ ഇണയ്ക്ക്‌ ആവശ്യമില്ലെന്ന രീതിയിലുള്ള ബഹിഷ്കരണംസ്​‍്ര തീയുടെ മനസ്സ്‌ മാറ്റുകതന്നെ ചെയ്യും. ബഹിഷ്കരണവും പരാജയപ്പെടുന്ന സന്ദർഭങ്ങളിലും കുടുംത്തെ

തകരാൻ അനുവദിക്കരുതെന്നാണ്‌ ഖുർആനിന്റെ അനുശാസന. ശാസ നകൾ ഫലിക്കാതിരിക്കുകയും ശയ്യാഹിഷ്കരണം വിജയിക്കാതിരിക്കു കയും ചെയ്യുന്ന സാഹചര്യം വളരെ വിരളമായിരിക്കും. അത്തരം സാഹ ചര്യങ്ങളുണ്ടാവുകയാണെങ്കിൽ അവിടെ അച്ചടക്കരാഹിത്യം അതിന്റെ പരമകാഷ്ഠയിലെത്തിയിരിക്കും. ചെറിയ ശിക്ഷകളല്ലാതെ ഇനി മാർഗ ങ്ങളൊന്നുമില്ല. അടുത്ത മാർഗമെന്ന നിലയ്ക്കാണ്‌ ഖുർആൻ `പ്രഹരം` നിർദേശി ക്കുന്നത്‌. സമാധാനപരമായ മാർഗങ്ങളെല്ലാം പരാജയപ്പെടുമ്പോൾ ഒരു കരുതൽ നടപടിയെന്ന നിലയിൽ നിർദേശിക്കപ്പെട്ടതാണ്‌ അവളെ അടിയ്‌ ക്കുകയെന്നത്‌. സാധാരണ ഗതിയിൽ സ്ത്രീയെ അടിക്കുന്നതിനെതിരെ ശക്തമായി സംസാരിച്ചിട്ടുള്ള വ്യക്തിയാണ്‌ മുഹമ്മദ്‌ (സ). “ഭാര്യമാ രെ അടിക്കുന്നവർ മാന്യന്മാരല്ല” (അ​‍ൂദാവൂദ്‌, ഇ​‍്നുമാജ) എന്നാ ണ്‌ അദ്ദേഹം അഭിപ്രായപ്പെട്ടത്‌. അദ്ദേഹം ചോദിച്ചു: “നാണമില്ലേ നി ങ്ങൾക്ക്‌? അടിമയെ അടിക്കുന്നതുപോലെ സ്വന്തം ഭാര്യയെ അടിക്കാൻ; പിന്നെ അവളോടൊത്ത്‌ ശയിക്കാനും” (മുസ്ലിം, അഹ്മദ്‌). “നിങ്ങളിൽ ഭാര്യമാരോട്‌ നന്നായി പെരുമാറുന്നവരാണ്‌ ഏറ്റവും നല്ലവൻ” (തുർമുദി ) എന്നു പഠിപ്പിച്ച പ്രവാചകനിലൂടെ അവതീർണമായ ഖുർആൻ വെറുതെ സ്ത്രീയെ അടിക്കണമെന്ന്‌ കൽപിക്കുകയില്ലെന്നുറപ്പാണ്‌. വലിയ തിന്മയില്ലാതാക്കുവാനുള്ള ശിക്ഷണമായി, മറ്റു മാർഗങ്ങൾ പരാ ജയപ്പെടുമ്പോഴുള്ള അവസാന മാർഗമായിട്ടാണ്‌ ഖുർആൻ അടി നിർദേശി ക്കുന്നത്‌. അതുതന്നെ അവൾക്ക്‌ അഭിമാനക്ഷതമുണ്ടാകുന്ന രീതിയി ൽ മുഖത്തോ മറ്റോ ആകരുതെന്ന്‌ പ്രവാചകൻ (സ) പ്രത്യേകം നിർ ദേശിച്ചിട്ടുമുണ്ട്‌. സ്ത്രീയെ നിന്ദിക്കുവാനോ അപമാനിക്കുവാനോ വേണ്ടിയ ല്ല, പ്രത്യുത നന്നാക്കുന്നതിനും സംസ്കരിക്കുന്നതിനും വേണ്ടിയുള്ള അവസാനത്തെ മാർഗമെന്ന നിലയ്ക്കാണ്‌ ഖുർആൻ അടി നിർദേശിക്കു ന്നത്‌. പിതാവ്‌ മക്കളെ അടിക്കുന്നതുപോലെ, അധ്യാപകൻ വിദ്യാർഥികളെ കൈകാര്യം ചെയ്യുന്നതുപോലെ, ഒരു പരിശീലകന്റെ വികാരത്തോടെ യുള്ള ശിക്ഷണമാണത്‌. എപ്പോഴും സ്നേഹം നൽകുകയും തന്റെസ്‌ നേഹപ്രകടനങ്ങൾക്ക്‌ പാത്രമാവുകയും ചെയ്യുന്ന തന്റെ ഇണയുടെ പ്രഹരം അവളെ വീണ്ടുവിചാരത്തിനും ഖേദപ്രകടനത്തിനും അങ്ങനെ തെറ്റുതിരുത്തലിനും പ്രേരകമാക്കിയേക്കാം. അങ്ങനെ തകർച്ചയുടെ വ ക്കിലെത്തിനിൽക്കുന്ന കുടുംം തകരാതെ രക്ഷപ്പെടാനിടയുണ്ട്‌. ഈശി ക്ഷണത്തിന്റെ ആത്യന്തിക ലക്ഷ്യം കുടും മെന്ന സ്ഥാപനത്തെ തക ർച്ചയിൽനിന്ന്‌ രക്ഷിക്കുകയാണെന്നർഥം.

വിവാഹമോചനം അനുവദിക്കുക വഴി നിരാലംരായ സ്ത്രീകളെയും കുട്ടികളെയും സൃഷ്ടിക്കുവാൻ കൂട്ടുനിൽക്കുകയല്ലേ ഖുർആൻ ചെയ്യുന്നത്‌?

ദാമ്പത്യന്ധം മരണം വരെ നിലനിൽക്കണമെന്നാണ്‌ ഖുർആനിക നിയമങ്ങളുടെ പൊതുവായ താൽപര്യം. എന്നാൽ, മനുഷ്യപ്രകൃതിയിലെ പ്രശ്നങ്ങൾക്കുനേരെ അത്‌ അന്ധത നടിക്കുന്നില്ല. ദമ്പതിമാർക്കിടയിൽ പൊരുത്തക്കേടുകളും ശണ്ഠകളുമുണ്ടാവാം. കുടുംത്തെ തകർക്കുന്ന തിലേക്ക്‌ അവ നയിക്കപ്പെടാം. സ്ത്രീയുടെ അച്ചടരാഹിത്യവും അനുസര ണക്കേടുമാണ്‌ പ്രശ്നങ്ങൾക്ക്‌ കാരണമെങ്കിൽ കുടുംം തകരാതിരി ക്കുന്നതിനുവേണ്ടി പുരുഷൻ സ്വീകരിക്കേണ്ട നടപടിക്രമങ്ങളാണ്‌ സൂറ ത്തുന്നിസാഇലെ 34-​‍ാം സൂക്തത്തിൽ പ്രതിപാദിക്കുന്നത്‌. ശാസിക്കുക, ശയ്യകളിൽനിന്ന്‌ ബഹിഷ്കരിക്കുക, അടിക്കുക ഇവയെ ല്ലാം കുടുംം തകരാതിരിക്കുന്നതിനുവേണ്ടിയുള്ള നടപടികളാണ്‌. ഈ നടപടികളുടെ ഫലമായി അച്ചടക്കരാഹിത്യത്തിൽനിന്ന്‌ പിന്മാറുന്ന ഇണ ക്കെതിരെ പിന്നെ ശിക്ഷാനടപടികളൊന്നും സ്വീകരിക്കുവാൻ പാടി​‍െ ല്ലന്ന്‌ ഖുർആൻ ഉൽബോധിപ്പിക്കുന്നു. “എന്നിട്ടവർ നിങ്ങളെ അനുസരി ക്കുന്ന പക്ഷം പിന്നെ നിങ്ങൾ അവർക്കെതിരിൽ ഒരു മാർഗവും തേടരു ത്‌” (4:34). കുടുംബം തകരാതിരിക്കുന്നതിന്‌ ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുകയാണ്‌ ഖുർആൻ. ഈ നടപടികൾക്കുശേഷവും പ്രശ്നങ്ങളു ണ്ടാവുകയാണെങ്കിൽ ധൃതിയിൽ വിവാഹമോചനം ചെയ്യണമെന്നല്ല ഖുർ ആനിന്റെ നിർദേശം. മറിച്ച്‌, അകന്നുനിൽക്കുന്ന മനസ്സുകളെ അടുപ്പി ക്കാൻ കുടുംക്കാർ ആത്മാർഥമായി ശ്രമിക്കണമെന്നാണ്‌. അനുരഞ്ഞ്‌ ജനത്തിനുവേണ്ടി ആത്മാർഥമായി പരിശ്രമിക്കുമ്പോൾ അതിനുള്ള മാർ ഗങ്ങൾ അല്ലാഹു തുറന്നുതരുമെന്നാണ്‌ ഖുർആൻ പറയുന്നത്‌. “ഇനി അവർക്കിടയിൽ ശൈഥില്യം നിങ്ങൾ ഭയപ്പെടുകയാണെങ്കിൽ അവന്റെ ആളുകളിൽനിന്ന്‌ ഒരു മധ്യസ്ഥനെയും അവളുടെ ആളുകളിൽനിന്ന്‌ ഒരു മധ്യസ്ഥനെയും അയക്കുക. ഇരുവിഭാഗവും അനുരഞ്ജനമാണ്‌ ആ ഗ്രഹിക്കുന്നതെങ്കിൽ അല്ലാഹു അവർക്കിടയിൽ രഞ്ജിപ്പുണ്ടാക്കുന്നതാ ണ്‌. നിശ്ചയം, അല്ലാഹു സർവജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു” (4: 35). ഇങ്ങനെയെല്ലാം രഞ്ജിപ്പിനുവേണ്ടി ശ്രമിച്ചിട്ടും അകന്ന മനസ്സുകളെ അടുപ്പിക്കുവാൻ കഴിയുന്നില്ലെങ്കിൽ പിന്നെ വിവാഹന്ധം വേർപെടു

ത്താൻ ഖുർആൻ അനുവദിക്കുന്നുവെന്നത്‌ ശരിയാണ്‌. അനുരഞ്ജനത്തി നുവേണ്ടിയുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതിനുശേഷവും ദമ്പതികളെ ഭാര്യാഭർത്താക്കന്മാരായി ജീവിക്കാൻ വേണ്ടി നിർന്ധിക്കുമ്പോൾ അവിടെ ബന്ധമല്ല ഉണ്ടാവുക. പ്രത്യുത ബന്ധനമാണ്‌. ഈ ബന്ധനം അഴിച്ചുമാറ്റാതിരിക്കുന്നത്‌ അത്‌ അറുത്തുമാറ്റുവാനുള്ള പ്രേരണക്കുള്ള നിമിത്തമായിരിത്തീരും. വിവാഹമോചനം അനുവദിക്കപ്പെടാത്ത മതസമൂ ഹങ്ങളിൽ നടക്കുന്നത്‌ അതാണ്‌. ഖുർആൻ വിവാഹമോചനം അനുവ ദിക്കുന്നത്‌ ഇത്തരം അവസ്ഥകളിൽ ബന്ധനം അഴിച്ചുമാറ്റുന്നതിനുവേ ണ്ടിയാണ്‌. വിവാഹമോചനം അനുവദിച്ചതിനോടൊപ്പംതന്നെ അത്തരമൊരു അവസ്ഥയില്ലാതിരിക്കുവാൻ ദമ്പതിമാർ പരമാവധി പരിശ്രമിക്കേ ണ്ടതാണെന്നുകൂടി പ്രവാചകൻ (സ) നിഷ്കർഷിച്ചതായി കാണാൻ കഴിയും. സത്യത്തിൽ മറ്റു കാര്യങ്ങളിലെന്നപോലെ വിവാഹമോചനത്തിന്റെവി ഷയത്തിലും നിലവിലിരുന്ന അവസ്ഥയെ സംസ്കരിക്കുകയും മനുഷ്യ ർക്ക്‌ സ്വീകരിക്കുവാൻ ഏറ്റവും അനുയോജ്യമായ നിയമങ്ങളാവിഷ്‌ കരിക്കുകയുമാണ്‌ ഖുർആൻ ചെയ്തിരിക്കുന്നത്‌. ലോകത്തെ ഒരുവിധം എല്ലാ നിയമസംഹിതകളും വിവാഹമോചനം അനുവദിക്കുന്നുവെന്നതാ ണ്‌ സത്യം. പല നിയമങ്ങളും വിവേചനരഹിതമായി പുരുഷന്‌ സ്ത്രീ ക്കുനേരെ പ്രയോഗിക്കാവുന്ന ആയുധമായിട്ടാണ്‌ വിവാഹമോചനത്തെ കാണുന്നത്‌. ഈ അവസ്ഥക്ക്‌ മാറ്റമുണ്ടാവുകയും അനിവാര്യമായ അവസ രങ്ങളിൽ മാത്രം അനുവദനീയമായ കാര്യമായി വിവാഹമോചനത്തെ അവതരിപ്പിക്കുകയാണ്‌ ഖുർആൻ ചെയ്യുന്നത്‌. വിവാഹമോചനത്തെക്കുറിച്ച്‌ മനു പറയുന്നത്‌ ഇങ്ങനെയാണ്‌: വന്ധ്യാഷ്ടമേധി വേദ്യാ​‍്ദേ ദേശമേതുമൃതപ്രജാ ഏകാദശേ സ്ത്രീജനനീ സത്യസ്ത്വപ്രിയ വാദിനീ (മനുസ്മൃതി 9: 81). (മച്ചിയായ ഭാര്യയെ എട്ടു വൽസരം കഴിഞ്ഞും, ചാപിള്ള പ്രസവിക്കു ന്നവളെ പത്ത്‌ വൽസരം കഴിഞ്ഞും, പെണ്ണുമാത്രം പ്രസവിക്കുന്നവളെ പതിനൊന്നു വൽസരം കഴിഞ്ഞും, അപ്രിയം പറയുന്നവളെ ഉടനെയും ഉപേക്ഷിച്ച്‌ വേറെ വിവാഹം ചെയ്യാം. ഈ സ്ത്രീകൾക്ക്‌ സന്തോഷത്തി നായി യാതൊന്നും കൊടുക്കേണ്ട). ഭാര്യ വന്ധ്യയോ മറ്റു രോഗങ്ങളുള്ളവളോ ആണെങ്കിൽ അവളെ ഉപേ ക്ഷിക്കുവാൻ ഖുർആൻ നിർദേശിക്കുന്നില്ലെന്ന കാര്യം പ്രത്യേകം പ്ര സ്താവ്യമാണ്‌. അവൾ ചെയ്യാത്ത തെറ്റിന്‌ -വന്ധ്യയാവുക, ചാപിള്ള പ്ര സവിക്കുക, പെണ്ണു മാത്രം പ്രസവിക്കുക എന്നിവയൊന്നും സ്ത്രീയുടെകു റ്റം കൊണ്ട്‌ സംഭവിക്കുന്നതല്ലല്ലോ-സ്ത്രീയെ വിവാഹമോചനം ചെ യ്യുകയെന്നത്‌ ക്രൂരതയാണ്‌. ഈ ക്രൂരതക്ക്‌ ഖർആൻ കൂട്ടുനിൽക്കുന്നി ല്ല. അപ്രിയം ചെയ്യുന്നവളെ ഉടനെ ഉപേക്ഷിക്കുന്നതും അനീതിയാണ്‌. അവൾക്ക്‌ തിരുത്തുവാൻ അവസരം നൽകുകയും തിരുത്താൻ തയാറ​‍െ ല്ലങ്കിൽ മാത്രം, അനിവാര്യമെങ്കിൽ അവളെ ഉപേക്ഷിക്കുകയും ചെയ്യുകയെ ന്നതാണ്‌ ഖുർആനിക നിർദേശം. വിവാഹമോചനസമയത്ത്‌ സ്ത്രീ ക്ക്‌ മാന്യമായ ഉപഹാരം നൽകണമെന്നും ഖുർആൻ നിർദേശിക്കുന്നു. “വിവാഹമോചിതരായ സ്ത്രീകൾക്ക്‌ ന്യായപ്രകാരം എന്തെങ്കിലും ജീവി തവിഭവമായി നൽകേണ്ടതാണ്‌. ഭയഭക്തിയുള്ളവർക്ക്‌ അതാരു ബധ്യ തയത്രെ” (2:241) `വിവാഹമുക്തകൾക്ക്‌ യാതൊന്നും കൊടുക്കേണ്ടതി ല്ല` എന്ന മനുസ്മൃതിയുടെ നിർദേശം ഖുർആനിന്‌ അന്യമാണെന്നർഥം. ഇരുപതാം നൂറ്റാണ്ടിന്റെ പ്രത്യയശാസ്ത്രമെന്ന്‌ അവകാശപ്പെട്ടുകൊ ണ്ട്‌ രംഗത്തുവന്ന മാർക്സിസത്തിന്റെ ഈ രംഗത്തുള്ള നിലപാടെന്താ ണ്‌? മാർക്സിസ്റ്റ ​‍്ആചാര്യന്മാർതന്നെ സംസാരിക്കട്ടെ: “വ്യക്തിഗതമായ ലൈംഗികപ്രേമം ഓരോരുത്തനും, വിശിഷ്യാ പുരുഷന്‌, എത്രകാലം നിലനിൽക്കുമെന്ന്‌ പറയാൻ ആരെക്കൊണ്ടുമാവില്ല. സ്നേഹം വറ്റിപ്പോയെ ന്നോ മറ്റൊരു പാത്രത്തിലേക്ക്‌ തിരിഞ്ഞുപോയെന്നോ വ്യക്തമായാലു ടൻ വിവാഹമോചനം നടത്തുകയാണ്‌ നല്ലത്‌. അങ്ങനെ ചെയ്താൽ അത്‌ ദമ്പതികൾക്കും സമുദായത്തിനൊട്ടാകെയും ഒരനുഗ്രഹമായിരിക്കും” (മാർക്സ്‌, ഏംഗൽസ്‌: തെരഞ്ഞെടുത്ത കൃതികൾ മൂന്നാം വാള്യം, പുറം 319). സ്നേഹം വറ്റിപ്പോയാൽ ഉടൻ വിവാഹമോചനമാവണമെന്നാണ്‌ കമ്യൂ ണിസത്തിന്റെ നിലപാട്‌. ഖുർആൻ ഇതിനോട്‌ വിയോജിക്കുന്നു. വ റ്റിപ്പോകുന്ന ഒരു ഭൗതിക വസ്തുവല്ല ഖുർആനിക വീക്ഷണത്തിൽ സ്നേ ഹം. അത്‌ ദൈവികമായ ഒരു ദാനമാണ്‌. അത്‌ ഇല്ലാതെയാവുന്നത്‌ ഭൗതിക സാഹചര്യങ്ങളിലുണ്ടാവുന്ന പരിണാമങ്ങളാലാണ്‌. കാമവും സ്നേ ഹവും ഒന്നല്ല. ഇണകൾ തമ്മിൽ പ്രശ്നങ്ങളുണ്ടാവുന്നുവെങ്കിൽ സ്നേ ഹം വറ്റിയെന്നു കരുതി വിവാഹന്ധം വേർപിരിക്കുന്നതിനല്ല ഖുർ ആൻ നിർദേശിക്കുന്നത്‌. പ്രസ്തുത പ്രശ്നങ്ങൾക്കുള്ള കാരണങ്ങൾ ക​‍െ ണ്ടത്തി അത്‌ പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾ ഖുർആൻ വരച്ചുകാ

ണിക്കുന്നു. എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയും ദമ്പതികൾ തമ്മിലു ള്ള അകലം വർധിച്ചുവരികയും ചെയ്യുന്ന സാഹചര്യത്തിലാണ്‌ വിവാഹമോ ചനം കരണീയമാവുന്നതെന്നാണ്‌ ഖുർആനിക കാഴച്‌ പ്പാട്‌. മാർക്സി സം സ്നേഹത്തെയും ഒരു ഭൗതികവസ്തുവായി അഭിവീക്ഷിക്കുകയും അത്‌ വറ്റുന്നുവെങ്കിൽ മോചനം പരിഹരമായി നിർദേശിക്കുകയുംചെ യ്യുന്നു. അതു പ്രദാനം ചെയ്യുന്ന സമൂഹ സങ്കൽപത്തിന്റെ ഭാഗമാ ണത്‌. പ്രസ്തുത സമൂഹത്തെക്കുറിച്ചാണല്ലോ ഇന്ത്യയിലെ ഏറ്റവും വലിയ മാർക്സിസ്റ്റ്‌ സൈദ്ധാന്തികൻ ഇങ്ങനെ എഴുതിയത്‌: “അവർക്ക്‌ ഇഷ്‌ ടമുള്ള ഇണയെ തെരഞ്ഞെടുത്ത്‌ ഇഷ്ടമുള്ള കാലത്തോളം ദാമ്പത്യജീവി തം നയിക്കുക. ദമ്പതിമാരിൽ ആർക്കെങ്കിലും ഇഷ്ടമില്ലാതെ വന്നാൽ വിവാഹമോചനം നടത്തുക, ഇഷ്ടമുണ്ടെങ്കിൽ പുതിയ ഇണയെ കണ്ടെ ത്തി മറ്റൊരു ദാമ്പത്യത്തിൽ ഏർപ്പെടുക. ഈ സ്ഥിതി കൈവരുത്തുന്ന തിനുവേണ്ടിയാണ്‌ ആധുനിക ജനാധിപത്യവും അതിന്റെ ഉന്നത രൂപ മായ സോഷ്യലിസവും പ്രവർത്തിക്കുന്നത്‌” (ഇ.എം.എസ്‌: ചിന്ത വാരിക 25 നവം ർ 1983). കമ്യൂണിസം വിഭാവനം ചെയ്യുന്ന ഇത്തരമൊരു സാമൂഹിക സംവി ധാനത്തിൽ വിവാഹമോചനം ദൈനംദിന സംഭവമായിരിക്കുമെന്നു വ്യക്‌ തമാണ്‌. ഇത്തരമൊരു സമൂഹത്തെയല്ല ഇസ്ലാം വിഭാവനം ചെയ്യുന്നത്‌. അതുകൊണ്ടുതന്നെ അനിവാര്യമായ സാഹചര്യത്തിൽ മാത്രം അനുവദ നീയമാകുന്ന കാര്യമായിട്ടാണ്‌ ഖുർആൻ വിവാഹമോചനത്തെ പരിചയ​‍െ പ്പടുത്തുന്നത്‌. ഇസ്രായേൽ സമൂഹത്തിൽ വിവാഹമോചനമനുവദിക്കപ്പെട്ടിരുന്നുവെന്ന്ബൈ ​‍ിൾ പഴയനിയമത്തിൽനിന്ന്‌ വ്യക്തമാവും. യാതൊരുവിധ നി ന്ധനകളുമില്ലാതെയുള്ള വിവാഹമോചനമായിരുന്നു അനുവദിക്കപ്പെട്ടിരു ന്നത്‌. വിവാഹമോചനം ചെയ്ത സ്ത്രീയെ പിന്നീട്‌ വിവാഹം ചെയ്തയാ ളും മോചിപ്പിച്ചാൽ ആദ്യഭർത്താവിന്‌ പിന്നെ വിവാഹം ചെയ്യാൻ പാ ടില്ലെന്ന നിന്ധന മാത്രമായിരുന്നു നിലവിലുണ്ടായിരുന്നത്‌. ബ്ൾ പഴയനിയമത്തിൽ വിശദീകരിക്കപ്പെട്ടിട്ടുള്ളത്‌ കാണുക: “ഒരു പുരുഷൻ ഒരു സ്ത്രീയെ തെരഞ്ഞെടുത്തു വിവാഹം ചെയ്യുന്നുവെ ന്നു കരുതുക. എന്നാൽ, അവളിൽ ചില ദൂഷ്യങ്ങൾ കാണുക നിമി ത്തം അവളിൽ പ്രീതി ഇല്ലാതെ അയാൾ വിവാഹമോചനമെഴുതി കൈയിൽ കൊടുത്തിട്ട്‌ അവളെ പറഞ്ഞയക്കുന്നു. അവൾ അയാളുടെ ഭവനത്തിൽ നിന്ന്‌ പുറപ്പെടുകയും ചെയ്യുന്നു. അവൾ പോയി മറ്റൊരാളുടെ ഭാര്യയാവു ന്നു. രണ്ടാമത്തെ ഭർത്താവും അവളിൽ പ്രീതിയില്ലാതെ വിവാഹമോ ചന പത്രമെഴുതി കൈയിൽ കൊടുത്ത്‌ വീട്ടിൽനിന്ന്‌ പറഞ്ഞയക്കുന്നു. അല്ലെങ്കിൽ അവളെ ഭാര്യയായി സ്വീകരിച്ച രണ്ടാമത്തെ ഭർത്താവ്‌ മരി ക്കുന്നു. അപ്പോൾ അവളെ പറഞ്ഞയച്ച ആദ്യഭർത്താവ്‌ മലിനമായിത്തീർ ന്നിരിക്കുന്ന അവളെ വീണ്ടും ഭാര്യയായി സ്വീകരിച്ചുകൂടാ. കാരണം, ഇത്‌ കർത്താവിന്റെ സന്നിധിയിൽ മ്ളേച്ഛമായ കാര്യമാണ്‌“ (ആവർത്ത നം 24: 1-4). അതേആശയംതന്നെ യിരെമ്യാവിന്റെ പുസ്തകത്തിലും (3:1,2) കാ ണാൻ കഴിയും. ഇതിൽനിന്ന്‌ യഹൂദന്മാർക്കിടയിൽ വിവാഹമോചനം സാ ർവത്രികമായിരുന്നുവെന്ന്‌ മനസ്സിലാക്കാം. പുതിയ നിയമത്തിലെ സ്ഥിതി ഇതല്ല. വിവാഹമോചനത്തെ വ്യക്തമാ യി വിലക്കുന്ന വാക്യങ്ങൾ സുവിശേഷങ്ങളിലും പൗലോസിന്റെ ലേ ഖനങ്ങളിലുമുണ്ട്‌. ”പരപുരുഷസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിച്ചു വേറൊരുവ ളെ വിവാഹം ചെയ്യുന്നവൻ വ്യഭിചരിക്കുകയാണ്‌“ (മത്തായി 19:9). ”ഭാര്യയെ ഉപേക്ഷിച്ച്‌ വേറൊരുവളെ വിവാഹം ചെയ്യുന്നവർ ഭാര്യ​‍െ ക്കതിരായി വ്യഭിചാരം ചെയ്യുന്നു. ഭാര്യ ഭർത്താവിനെ ഉപേക്ഷിച്ച്‌ മറ്റൊരു വനെ വിവാഹം ചെയ്താൽ അവളും വ്യഭിചരിക്കുന്നു“ (മാർക്കോസ്‌ 10:11, 12). ”ചാരിത്ര്യലംഘനം എന്ന കാരണത്താലല്ലാതെ ഭാര്യയെ ഉപേക്ഷിക്കു ന്നവൻ അവളെ വ്യഭിചാരിണിയാക്കുന്നു. അങ്ങനെ ഉപേക്ഷിക്കപ്പെട്ടവളെ വിവാഹം ചെയ്യുന്നവനും വ്യഭിചരിക്കുന്നു“ (മത്തായി 5:32). ”വിവാഹിതരോട്‌ ഞാൻ കൽപിക്കുന്നു. ഞാനല്ല, കർത്താവ്‌ തന്നെ കൽപിക്കുന്നു. ഭാര്യ ഭർത്താവിനെ പിരിയരുത്‌. അവൾ പിരിയുന്നുവെ ങ്കിൽ ഒറ്റയ്ക്ക്‌ കഴിയണം. അല്ലെങ്കിൽ ഭർത്താവുമായി രമ്യപ്പെടണം. ഭർ ത്താവ്‌ തന്റെ ഭാര്യയെ ഉപേക്ഷിക്കുകയും അരുത്‌“ (1 കൊരിന്ത്യർ 7: 10, 11). വിവാഹമോചനം അസാധ്യമാണെന്ന രീതിയിലുള്ള ഉപദേശങ്ങളാണിവയെ ന്ന്‌ പറയേണ്ടതില്ലല്ലോ. ചാരിത്ര്യലംഘനം മാത്രമാണ്‌ വിവാഹമോ ചനം അനുവദനീയമാകുന്ന ഏകകാര്യം. ഭർത്താവ്‌ ഉപേക്ഷിച്ച സ്ത്രീയെ വിവാഹം ചെയ്യുന്നതും പുതിയ നിയമത്തിലെ നിർദേശങ്ങൾ പ്രകാരം പാപമാണ്‌. വിവാഹമോചനം അസാധ്യമാകുന്ന അവസ്ഥ അത്യ

ന്തം അപകടകരമായ സ്ഥിതിവിശേഷങ്ങൾക്ക്‌ നിമിത്തമാകുന്നു. ചില​‍േ പ്പാഴെങ്കിലും ദാമ്പത്യന്ധം ഒരു ഭാരവും ബന്ധനവും ആയിത്തീരാറു ണ്ട്‌. അത്തരം ഘട്ടങ്ങളിൽ ഈ ബന്ധനം അഴിച്ചുമാറ്റാനുള്ള സ്വാത ന്ത്ര്യം ഇല്ലാതിരിക്കുന്നത്‌ വമ്പിച്ച വിപത്തുകൾ ഉണ്ടാക്കും. ക്രൈസ്തവസ മൂഹം ഇത്തരം വിപത്തുകളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നുവെ ന്നതൊരു വർത്തമാനകാല യാഥാർഥ്യമത്രേ. ക്രൈസ്തവ സദാചാരം സ്വീകരിച്ച നാടുകളിൽ വിവാഹമോചന നിയ മങ്ങൾ അയഞ്ഞതാക്കണമെന്ന മുറവിളി ഉയർന്നുകൊണ്ടിരിക്കുകയാ ണ്‌. അവിടങ്ങളിലെ സദാചാര ലംഘനങ്ങൾക്കുള്ള പ്രധാനപ്പെട്ട ഒരു കാര ണം ഇത്തരം നിയമങ്ങളാണെന്നാണ്‌ പറയപ്പെടുന്നത്‌. ആ നാടുകളിൽ സംഭവിക്കുന്നത്‌ എന്താണ്‌? ഭാര്യയും ഭർത്താവും പരസ്പരം വെറുക്കു ന്നു. ഒത്തൊരുമിച്ച്‌ ജീവിക്കുവാൻ സാധ്യമല്ലാത്ത വിധത്തിലുള്ള വെറു പ്പ്‌. അവർക്കിടയിലെ ദൂരം വർധിച്ചുവരുന്നു. കലഹങ്ങളും പ്രശ്നങ്ങളുമു ണ്ടാകുന്നു. തന്റെ ലൈംഗികദാഹം ശമിപ്പിക്കുവാൻ വേണ്ടി പുരുഷൻ കാൾഗേളുകളിലോ ഗേൾഫ്രണ്ടുകളിലോ ആശ്രയം കണ്ടെത്തുന്നു. സ്‌ ത്രീ, ഗിഗളോകളെ ആശ്രയിച്ചോ അഗമ്യഗമനം വഴിയോ ലൈംഗികദാഹം ശമിപ്പിക്കുന്നു. ഇരുവരും ഭാര്യാഭർത്താക്കന്മാർതന്നെ! അവർക്ക്‌ കീഴി ൽ ജീവിക്കുന്ന ശിശുക്കളുമുണ്ട്‌! പക്ഷേ... ഇത്തരമൊരു കൂട്ടായ്മക്ക്‌ കുടുംമെന്ന്‌ പറയാനൊക്കുമോ? ഈ `കുടും`ത്തിലെ കുട്ടികളുടെ സ്ഥിതിയെന്തായിരിക്കും? കുട്ടികളിൽ വളർന്നുവരുന്ന കുറ്റവാസനകൾ ക്കും മനോവൈകല്യങ്ങൾക്കുമെല്ലാം കാരണം ഇത്തരം കുടും​‍ാന്തരീ ക്ഷമാണ്‌ എന്നാണ്‌ പഠനങ്ങൾ കാണിക്കുന്നത്‌. ഇന്ത്യയിലെ കാര്യംതന്നെയെടുക്കുക. ഭാര്യയോ ഭർത്താവോ വ്യഭിചാ രിണികളാണെന്ന്‌ തെളിയിക്കുക മാത്രമാണ്‌ ക്രൈസ്തവരെ സംന്‌ ധിച്ചിടത്തോളം വിവാഹമോചനത്തിനുള്ള ഏകമാർഗം. മോചനം കൊ തിക്കുന്നവർ മറ്റേ പാതിയെ വ്യഭിചാരിയാക്കുന്നതിനുവേണ്ട സാഹചര്യ ങ്ങളുണ്ടാക്കുന്നു. ഈ സാഹചര്യങ്ങളിലും പിടിച്ചുനിൽക്കുന്നവരെ വ്യഭി ചാരികളെന്ന്‌ മുദ്രകുത്താനാവശ്യമായ തെളിവുകൾ ഉണ്ടാക്കുന്നു. അഭി ഭാഷകന്റെ വാക്ചാതുരി അനുസരിച്ച്‌ കോടതിമുറികളിൽ വെച്ച്‌ സദ്‌വൃ ത്തരായ സ്ത്രീ-പുരുഷന്മാർ വ്യഭിചാരികളായി മുദ്രയടിക്കപ്പെടും. കോ ടതിയുടെ കടമ്പ കടന്നിട്ടും തന്റെ ഇച്ഛ സാക്ഷാത്കരിക്കപ്പെട്ടില്ലെ ങ്കിൽ ഗ്യാസ്‌ സ്റ്റൗ പൊട്ടിത്തെറിച്ചും ഭക്ഷ്യവിഷാധ വഴിയും പ്രശ്ന ത്തിന്‌ `പരിഹാര`മുണ്ടാക്കുന്നു. ഇത്തരമൊരവസ്ഥ ഒരിക്കലും സംജാതമാ യിക്കൂടായെന്ന്‌ ഖുർആനിന്‌ നിർന്ധമുണ്ട്‌. അത്‌ പ്രദാനം ചെയ്യു ന്ന വിവാഹമോചന നിയമങ്ങൾ ഒരേസമയം കർക്കശവും അയഞ്ഞതുമായി നമുക്ക്‌ അനുഭവപ്പെടുന്നത്‌ അതുകൊണ്ടാണ്‌. കുടുംത്തിനകത്ത്‌ നിലനിൽക്കേണ്ട കരുണയും സമാധാനവും നിയ മത്തിന്റെ ഇരുമ്പുലക്ക ഉപയോഗിച്ചുകൊണ്ട്‌ നടപ്പാക്കേണ്ടതല്ല. രണ്ടുമന സ്സുകളെ കൂട്ടിയിണക്കുന്ന സ്നേഹത്തിൽനിന്നാണ്‌ അവ ഉത്ഭൂതമാ കുന്നത്‌. ഹൃദയങ്ങൾ തമ്മിൽ അകന്നാൽ നിയമം മാത്രമുപയോഗിച്ചുകൊ ണ്ട്‌ അവയെ കൂട്ടിയോജിപ്പിക്കുവാൻ ശ്രമിക്കുന്നത്‌ വ്യർഥമാണ്‌. സ്നേഹ ദാരിദ്ര്യത്തിന്റെ കാരണങ്ങൾ കണ്ടെത്തി അവയെ ചികിൽസി ക്കുകയാണാവശ്യം. കുടുംത്തിനകത്ത്‌ വിള്ളലുകളുണ്ടാകുമ്പോൾ ഈ ചികിൽസയാണ്‌ ഖുർആൻ നിർദേശിക്കുന്നത്‌. ഇത്തരം ചികിൽസകളെ ല്ലാം പരാജയപ്പെടുമ്പോൾ മാത്രമേ വിവാഹമോചനമാകാവൂ എന്നതാ ണ്‌ ഖുർആനിന്റെ കാഴ്ചപ്പാട്‌. അത്തരമൊരവസ്ഥയിൽ മോചനമല്ലാ ത്ത മറ്റു പരിഹാരങ്ങളെല്ലാം പലപ്പോഴും പ്രശ്നങ്ങളെ തീവ്രമാക്കുകയും അനിഷ്ടസംഭവങ്ങളിൽ എത്തിക്കുകയുമാണ്‌ ചെയ്യുക. അത്തരം അ നിഷ്ട സംഭവങ്ങൾ പുരുഷനേക്കാൾ അധികം നഷ്ടമുണ്ടാക്കുക സ്ത്രീ ക്കാണ്‌. അതുകൊണ്ടുതന്നെ അനിവാര്യ സാഹചര്യങ്ങളിൽ വിവാഹമോ ചനമനുവദിക്കുക വഴി ഖുർആൻ സ്ത്രീയെ സംരക്ഷിക്കുകയാണ്‌, പ്ര യാസപ്പെടുത്തുകയല്ല യഥാർഥത്തിൽ ചെയ്തിരിക്കുന്നതെന്ന്‌ അർഥശ ങ്കക്കിടയില്ലാത്തവിധം പറയാനാകും. ആനുകാലിക സംഭവങ്ങൾ നൽകു ന്ന പാഠവും അതുതന്നെയാണല്ലോ.

മൂന്നു പ്രാവശ്യം `ത്വലാഖ്‌` എന്നു പറഞ്ഞ്‌ പിരിച്ചയയ്ക്കാവുന്ന വസ്‌തുവായിട്ടല്ലേ ഖുർആൻ ഭാര്യയെ കാണുന്നത്‌?

അല്ല. ത്വലാഖിനെക്കുറിച്ച തെറ്റിദ്ധാരണയിൽനിന്നാണ്‌ ഈ സംശയം ഉത്ഭൂതമായിരിക്കുന്നത്‌. പുരുഷൻ തന്റെ അധികാരമുപയോഗിച്ച്‌ വിവാഹന ​‍്ധം വേർപെടുത്തുന്നതിനാണ്‌ സാങ്കേതികമായി ത്വലാഖ്‌ എന്നു പറയുന്നത്‌. ത്വലാഖിലെത്തിച്ചേരാതെ സൂക്ഷിക്കുവാൻ കഴിയുന്നത്ര ശ്രമി ക്കണമെന്നാണ്‌ ഖുർആനിന്റെ താൽപര്യം. പുരുഷൻ തന്റെ ഇണയെ ഇഷ്ടപ്പെടുന്നില്ലെങ്കിൽതന്നെ സാധ്യമാകുന്നത്ര അവളോടൊത്തു ജീവിക്കുവാൻ പരിശ്രമിക്കണമെന്നാണ്‌ അത്‌ അനുശാസിക്കുന്നത്‌. “അവ രോട്‌ നിങ്ങൾ മര്യാദയോടെ സഹവർത്തിക്കുകയും ചെയ്യുക. നിങ്ങൾ ക്ക്‌ അവരോട്‌ വെറുപ്പ്‌ തോന്നിയേക്കാം. എന്നാൽ, നിങ്ങൾക്ക്‌ വെറുപ്പ്തോ ന്നുന്ന ഒന്നിൽതന്നെ അല്ലാഹു ധാരാളം നന്മ നിശ്ചയിച്ചിരിക്കുകയും ചെയ്യാം” (4:19). ദമ്പതിമാർക്കിടയിൽ ഐക്യം നിലനിർത്താൻ ആവു ന്നതൊക്കെ ചെയ്യേണ്ടതുണ്ടെന്നാണ്‌ ഖുർആനിന്റെ നിലപാട്‌. എ

ന്നാൽ, സ്നേഹവും ഐക്യവും ഇല്ലാതായിത്തീരുകയും വൈവാഹികജീ വിതത്തിന്റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കപ്പെടാതിരിക്കുകയും ചെ യ്യുന്ന അവസ്ഥ സംജാതമായാൽ അവർ തമ്മിൽ വേർപിരിയുന്നതിന്‌വി രോധമില്ല. ഈ വേർപിരിയലിന്‌ പുരുഷൻ മുൻകൈയെടുക്കുമ്പോൾ അതിന്‌ ത്വലാഖ്‌ എന്നു പറയുന്നു. ആർത്തവ സമയത്ത്‌ സ്ത്രീയെ ത്വലാഖ്‌ ചെയ്യുന്നത്‌ ഇസ്ലാം വില ക്കിയിട്ടുണ്ട്‌. ഇക്കാലത്ത്‌ സ്ത്രീയുടെ ശാരീരിക-മാനസിക നിലകളിൽ സ്പഷ്ടമായ മാറ്റമുണ്ടാവുമെന്ന കാര്യം തെളിയിക്കപ്പെട്ടതാണ്‌. അവൾ ക്ക്‌ ശുണ്ഠിയും മറവിയും കൂടുതലായിരിക്കും. അക്കാരണത്താൽതന്നെ ആർത്തവകാലത്ത്‌ തമ്മിൽ പിണങ്ങാനും സാധ്യത കൂടുതലാണ്‌. ഈ പിണക്കം വിവാഹമോചനത്തിലേക്ക്‌ നയിച്ചുകൂടാ. ദമ്പതികൾ തമ്മിൽ താൽപര്യവും ആഭിമുഖ്യവുമുണ്ടാക്കുവാനുതകുന്ന ലൈംഗികന്ധം ഇ ക്കാലത്ത്‌ നിഷിദ്ധവുമാണ്‌. പിണക്കമെല്ലാം തീരുന്നത്‌ കിടപ്പറയിൽ വെ ച്ചാണല്ലോ. ആർത്തവകാലത്തുണ്ടാകുന്ന പിണക്കം തീരാൻ ശുദ്ധിയായ തിന്‌ ശേഷമുള്ള ലൈംഗികന്ധം മതിയാവും. അതുകൊണ്ടുതന്നെ ആർത്തവകാലത്ത്‌ ഭാര്യയെ മോചിപ്പിക്കുന്നത്‌ ശരിയല്ലെന്നും അങ്ങനെ മോചിപ്പിച്ചവർ അവളെ തിരിച്ചെടുക്കേണ്ടതുണ്ടെന്നും പ്രവാചകൻ (സ) പഠിപ്പിച്ചിട്ടുണ്ട്‌. ശുദ്ധികാലത്ത്‌ തന്റെ ഭാര്യയെ ത്വലാഖ്‌ ചെയ്യുന്ന പുരുഷൻ പക്ഷേ, അവളെ വീട്ടിൽനിന്ന്‌ പുറത്താക്കാൻ പാടില്ല. അവൾ പുറത്തുപോകാനും പാടില്ല. മൂന്നു തവണ ആർത്തവമുണ്ടാകുന്നതുവരെ അവൾ ഭർതൃഗൃഹ ത്തിൽതന്നെ താമസിക്കേണ്ടതാണ്‌. ആർത്തവം നിലച്ചവർക്ക്‌ മൂന്നുമാ സക്കാലവും ഗർഭിണികൾക്ക്‌ പ്രസവം വരെയുമാണ്‌ ഈ കാലാവധി. ഇദ്ദാ കാലമെന്നാണ്‌ ഈ കാലാവധിക്ക്‌ സാങ്കേതികമായ പേര്‌. ഈ കാല ത്ത്‌ വിവാഹമോചിത ഭർതൃഗൃഹത്തിൽതന്നെ താമസിക്കണമെന്നാണ്‌ ഖുർആനിന്റെ വിധി. “വിവാഹമുക്തകൾ തങ്ങളുടെ സ്വന്തം കാര്യത്തിൽ, മൂന്ന്‌ തവണആ ർത്തവമുണ്ടാവുന്നത്‌ വരെ കാത്തിരിക്കേണ്ടതാണ്‌. അവർ അല്ലാഹുവി ലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കിൽ തങ്ങളുടെ ഗർ ഭാശയങ്ങളിൽ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളതിനെ അവർ ഒളിച്ചുവെക്കുവാൻ പാടില്ല“ (2:228). ”നിങ്ങൾ സ്ത്രീകളെ വിവാഹമോചനം ചെയ്യുകയാണെങ്കിൽ അവരുടെ ഇദ്ദാ കാലത്തിന്‌ (കണക്കാക്കി) വിവാഹമോചനം ചെയ്യുകയും ഇദ്ദാ കാലം നിങ്ങൾ എണ്ണികണക്കാക്കുകയും ചെയ്യുക. നിങ്ങളുടെ രക്ഷിതാവാ യ അല്ലാഹുവെ നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുക. അവരുടെ വീടു കളിൽനിന്ന്‌ അവരെ നിങ്ങൾ പുറത്താക്കരുത്‌. അവർ പുറത്തുപോവുകയും ചെയ്യരുത്‌. പ്രത്യക്ഷമായ വല്ല നീചവൃത്തിയും അവൾ ചെയ്യുകയാണെ ങ്കിലല്ലാതെ... അങ്ങനെ അവർ അവരുടെ അവധിയിൽ എത്തുമ്പോൾ നിങ്ങൾ ന്യായമായ നിലയിൽ അവരെ പിടിച്ചുനിർത്തുകയോ ന്യായമായ നിലയിൽ അവരുമായി വേർപിരിയുകയോ ചെയ്യുക“ (65:1, 2). ഇദ്ദയുടെ കാലത്ത്‌ സ്ത്രീയും പുരുഷനും ഭാര്യാഭർത്താക്കന്മാരല്ല. എ ന്നാൽ, അന്യരുമല്ല. പുരുഷന്റെ വീട്ടിലാണ്‌ അവൾ കഴിയുന്നത്‌. വിവാഹ മോചനം ചെയ്ത ശേഷവും സ്ത്രീ ഭർത്താവിന്റെ വീട്ടിൽതന്നെ താമ സിക്കുന്നത്‌ ഇരുവരുടെയും മനസ്സ്‌ മാറ്റുവാൻ ഉപകരിക്കും. ഇന്നലെവരെ കൂടെക്കിടന്നവർ ഇന്ന്‌ രണ്ടായി കഴിയുകയാണ്‌. അവളെയാണെ ങ്കിൽ അയാൾ കാണുകയും ചെയ്യുന്നു. അയാളുടെ ആസക്തിയെ ഇള ക്കിവിടുവാനും കോപം ശമിപ്പിക്കുകവാനും ഇതുമൂലം കഴിഞ്ഞേക്കും. ഇദ്ദാകാലത്ത്‌ അവളെ മടക്കിയെടുക്കുവാൻ പുരുഷന്‌ അവകാശമുണ്ട്‌. നിരുപാധികം അയാൾക്ക്‌ അതിന്‌ സാധിക്കും. കുടുംസ്ഥാപനം തകരാ തിരിക്കുന്നതിന്‌ എത്ര ശാസ്ത്രീയമായ മാർഗങ്ങളാണ്‌ ഖുർആൻ സ്വീ കരിക്കുന്നത്‌; കർക്കശമായ നിയമങ്ങൾ അടിച്ചേൽപിക്കാതെത ന്നെ. വിവാഹമോചനം നടത്തി. മൂന്ന്‌ ആർത്തവകാലം കഴിയുന്നതുവരെ ഭർതൃഗൃഹത്തിൽ അവൾ താമസിക്കുകയും ചെയ്തു. എന്നിട്ടും അവർ തമ്മിൽ ഇണങ്ങാൻ മാർഗമില്ല. എങ്കിൽ പിന്നെ മോചനംതന്നെയാണ്‌ പ രിഹാരം. ഈ മോചനംപോലും മാന്യമായിരിക്കണമെന്നാണ്‌ ഖുർആനി​‍െ ന്റ അനുശാസന. “ഒന്നുകിൽ മാന്യമായി അവളെ പിടിച്ചുനിർത്തുക, അല്ലെങ്കിൽ മാന്യമായി അവളെ പിരിച്ചയക്കുക” (65:2). വിവാഹസമയത്ത്‌ വരൻ നൽകിയ വിവാഹമൂല്യം പൂർണമായി ഇങ്ങ നെ മോചിപ്പിക്കുന്ന സ്ത്രീക്ക്‌ അവകാശപ്പെട്ടതാണ്‌. കൂടുതലായാലും കുറച്ചായാലും അത്‌ തിരിച്ചുവാങ്ങാൻ പാടില്ല. ഖുർആൻ പറയുന്നു: “നി ങ്ങൾ ഒരു ഭാര്യയുടെ സ്ഥാനത്ത്‌ മറ്റൊരു ഭാര്യയെ പകരം സ്വീകരിക്കുവാ ൻ ഉദ്ദേശിക്കുന്നപക്ഷം അവരിൽ ഒരുവൾക്ക്‌ നിങ്ങൾ ഒരു കൂമ്പാരംത​‍െ ന്ന കൊടുത്തിട്ടുണ്ടായിരുന്നുവെങ്കിലും അതിൽനിന്ന്‌ യാതൊന്നുംതന്നെ നിങ്ങൾ തിരിച്ചുവാങ്ങരുത്‌” (4:20). എന്നാൽ, ഭാര്യയെ സ്പർശിക്കുന്നതിനു മുമ്പാണ്‌ മോചനമെങ്കിൽ നിശ്‌ ചയിക്കപ്പെട്ട വിവാഹമൂല്യത്തിന്റെ പകുതി അവൾക്ക്‌ നൽകിയാൽ മ

തിയാകുന്നതാണ്‌ (2:237). വിവാഹമോചന സമയത്ത്‌ സ്ത്രീകൾക്ക്‌ മാന്യമായ പാരിതോഷി കം നൽകണമെന്നും ഖുർആൻ അനുശാസിക്കുന്നുണ്ട്‌. “വിവാഹമോചി തരായ സ്ത്രീകൾക്ക്‌ ന്യായപ്രകാരം എന്തെങ്കിലും ജീവിതവിഭവമായി നൽകേണ്ടതുണ്ട്‌. ഭയഭക്തിയുള്ളവർക്ക്‌ അതൊരു ബാധ്യതയത്രേ” (2: 241). ഒരാൾ ഒരു സ്ത്രീയെ വിവാഹമോചനം നടത്തി. അൽപകാലത്തിനുശേ ഷം തന്റെ പ്രവൃത്തിയിൽ അയാൾക്ക്‌ പാശ്ചാതാപം തോന്നി. മോ ചിതയായ സ്ത്രീയാണെങ്കിൽ പുനർവിവാഹം ചെയ്യപ്പെട്ടിട്ടുമില്ല. അയാൾ ക്ക്‌ അവളെ തന്റെ ഭാര്യയായി സ്വീകരിക്കണമെന്ന്‌ ആഗ്രഹം ജനിച്ചു. എങ്കിൽ അയാൾക്ക്‌ അവളെ പുനർവിവാഹം കഴിക്കാൻ ഖുർആൻ അനുവ ദിക്കുന്നു. ഇങ്ങനെ പുനർവിവാഹം ചെയ്യപ്പെട്ടതിനുശേഷം ഒരിക്കൽ കൂടി അതേസ്ത്രീയെതന്നെ വിവാഹമോചനം ചെയ്യുന്നുവെന്നു കരുതു ക. ഒരു പ്രാവശ്യംകൂടി മാത്രമേ അയാൾക്ക്‌ അവളെ തിരിച്ചെടുക്കാൻ അവ കാശമുള്ളൂ. മൂന്നാം തവണയും അയാൾ അവളെ ത്വലാഖ്‌ ചെയ്യുകയാണെ ങ്കിൽ പിന്നെ അയാൾക്ക്‌ അവളെ തിരിച്ചെടുക്കാൻ കഴിയില്ല. ഇതാ ണ്‌ ഖുർആൻ പ്രതിപാദിക്കുന്ന മൂന്നു ത്വലാഖുകൾ. ഖുർആൻതന്നെ പറയ ട്ടെ: “(മടക്കിയെടുക്കാൻ അനുമതിയുള്ള) വിവാഹമോചനം രണ്ടു പ്രാവ ശ്യം മാത്രമാകുന്നു. പിന്നെ ഒന്നുകിൽ മര്യാദയനുസരിച്ച്‌ കൂടെ നിർ ത്തുകയോ അല്ലെങ്കിൽ നല്ല നിലയിൽ പിരിച്ചയക്കുകയോ ആണ്‌ വേണ്ട ത്‌... ഇനിയും (മൂന്നാമതും) അവൻ അവളെ വിവാഹമോചനം ചെയ്യുകയാ ണെങ്കിൽ അതിനുശേഷം അവളുമായി ബന്ധപ്പെടൽ അവന്‌ അനുവ ദനീയമാവില്ല“ (2:229, 230). ഇതാണ്‌ ഖുർആനിൽ പ്രതിപാദിക്കുന്ന മൂന്ന്‌ ത്വലാഖുകൾ. മൂന്നുംമൂ ന്നു പ്രാവശ്യമായി നടക്കുന്ന വിവാഹമോചനങ്ങളാണവ. ഒരേസമയംമൂ ന്ന്‌ ത്വലാഖ്‌ ചൊല്ലുന്നത്‌ നിഷിദ്ധമാണെന്ന കാര്യത്തിൽ പ്രമുഖ മുസ്ലിം പണ്ഡിതന്മാർക്കിടയിൽ പക്ഷാന്തരമില്ല. മൂന്നു ത്വലാഖും ഒന്നിച്ചുചൊ ല്ലിയ ഒരാളെ ഉമർ (റ) ചമ്മട്ടികൊണ്ട്‌ അടിക്കുവാൻ കൽപിക്കുകയു ണ്ടായി. ഇതിൽനിന്ന്‌ ഇത്തരമൊരു നടപടിയെ ഇസ്ലാം എന്തുമാത്രംവെ റുക്കുന്നുവെന്ന്‌ മനസ്സിലാക്കാൻ കഴിയും. മൂന്ന്‌ ത്വലാഖുകൾ എന്ന പദ്ധതി യഥാർഥത്തിൽ സ്ത്രീക്ക്‌ ഗുണകരമാണെന്നതാണ്‌ വാസ്തവം. ഖുർആൻ പറഞ്ഞ രീതിയിൽ ജീവിക്കുന്ന ഒരാൾക്ക്‌ അയാളുടെ ഹൃദയ ത്തിനകത്ത്‌ സ്നേഹത്തിന്റെ ലാഞ്ഛനയെങ്കിലും ബാക്കിയുണ്ടെങ്കിൽ മൂന്നാമത്‌ ത്വലാഖ്‌ ചെയ്യാൻ കഴിയില്ല. സ്വന്തം ഭാര്യയോടൊപ്പം ഒന്നിച്ചു കഴിയാൻ എന്തെങ്കിലും പഴുതുണ്ടോയെന്ന്‌ അന്വേഷിക്കുകയും ഉണ്ടെ ങ്കിൽ അതുപയോഗപ്പെടുത്തുകയും ചെയ്യുകയാണ്‌ മൂന്നാമത്തെ ത്വലാ ഖിന്‌ മുമ്പ്‌ അയാൾ ചെയ്യുക. രണ്ടു പ്രാവശ്യം അയാൾ സഹിച്ച വിരഹ ദുഃഖം അയാളെ അലട്ടിക്കൊണ്ടിരിക്കും. ഇനിയൊരിക്കലും ഒന്നിച്ചുകഴിയാ ൻ സാധിക്കില്ലെന്ന്‌ ഉറപ്പായതിന്‌ ശേഷം മാത്രമേ മൂന്നാം പ്രാവശ്യം അയാൾ അവളെ വിവാഹമോചനം ചെയ്യുകയുള്ളൂ.

സ്ത്രീക്ക്‌ പുരുഷനെപ്പോലെ വിവാഹമോചനത്തിന്‌ അവകാശമു​‍േണ്ടാ? എന്താണ്‌ ഈ രംഗത്തെ ഖുർആനിക നിർദേശം?

വിവാഹമോചനത്തിന്‌ സ്ത്രീക്ക്‌ അവകാശമുണ്ട്‌. സ്ത്രീയുടെ വിവാഹ മോചനം രണ്ടു തരമാണ്‌. ഖുൽഉം ഫസ്ഖും. തന്റെ ഭർത്താവിനെ വെറുക്കുകയും അയാളോടൊപ്പം ജീവിക്കുവാൻ ഇഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്ന സ്ത്രീക്ക്‌ അയാളോട്‌ വിവാഹമോ ചനത്തിന്‌ ആവശ്യപ്പെടാവുന്നതാണ്‌. ഇതാണ്‌ `ഖുൽഅ​‍്‌`. ഭർത്താവിൽ നിന്ന്‌ ലഭിച്ച വിവാഹമൂല്യം തിരിച്ചുകൊടുക്കണമെന്നുള്ളതാണ്‌ `ഖുൽ ഇ`നുള്ള നിന്ധന. വിവാഹം വഴി ഭാര്യക്ക്‌ ലഭിച്ച സമ്പത്ത്‌ തിരിച്ചുകൊ ടുക്കണമെന്നർഥം. ഇക്കാര്യം വിവരിക്കുന്ന ഖുർആൻ സൂക്തം നോ ക്കുക: “അങ്ങനെ അവർക്ക്‌ (ദമ്പതികൾക്ക്‌) അല്ലാഹുവിന്റെ നിയമപരി ധികൾ പാലിക്കുവാൻ കഴിയില്ലെന്ന്‌ നിങ്ങൾക്ക്‌ ഉത്കണ്ഠ തോന്നുകയാണെ ങ്കിൽ അവൾ വല്ലതും വിട്ടുകൊടുത്ത്‌ സ്വയം മോചനം നേടുന്നതിന്‌ അവർ ഇരുവർക്കും കുറ്റമില്ല. (2:229). `ഖുൽഇ`നുള്ള നിന്ധനകൾ താഴെ പറയുന്നവയാണ്‌. ഒന്ന്‌: ത്വലാഖിനെപ്പോലെതന്നെ അനിവാര്യമായ സാഹചര്യങ്ങളില്ലാതെ ഖുൽഅ​‍്‌ ചെയ്യാൻ പാടില്ലാത്തതാകുന്നു. പ്രവാചകൻ (സ) പറഞ്ഞു: “പ്രയാസമുണ്ടാവുമ്പോഴല്ലാതെ ഭർത്താവിൽനിന്ന്‌ വിവാഹമോചനം ആവ ശ്യപ്പെടുന്ന സ്ത്രീക്ക്‌ സ്വർഗത്തിന്റെ സുഗന്ധം പോലും നിഷിദ്ധമാണ്‌” (അ ​‍ൂദാവൂദ്‌). രണ്ട്‌: സ്ത്രീ ഖുൽഅ​‍്‌ ആവശ്യപ്പെട്ടാൽ അവളെ മോചിപ്പിക്കേണ്ടത്‌ പുരുഷന്റെ ബാധ്യതയാണ്‌. മൂന്ന്‌: താൻ നൽകിയ വിവാഹമൂല്യം പൂർണമായോ ഭാഗികമായോ ആവശ്യപ്പെടാൻ പുരുഷന്‌ അവകാശമുണ്ട്‌. വിവാഹമൂല്യത്തിൽ കവിഞ്ഞ യാതൊന്നും ആവശ്യപ്പെടാവതല്ല. നാല്‌: താൻ ആവശ്യപ്പെട്ട തുക നൽകുന്നതോടുകൂടി ഖുൽഅ​‍്‌ സാ

ധുവായിത്തീരുന്നു. അഥവാ ആ സ്ത്രീ പുരുഷന്റെ ഭാര്യയല്ലാതായിമാറു ന്നു. ഇത്തരം വിവാഹമോചനങ്ങൾ പ്രവാചകന്റെ (സ) കാലത്തു നടന്ന തായി കാണാനാവും. താൻ ഇഷ്ടപ്പെടാത്ത ഭാര്യയെക്കൊണ്ട്‌ ഖുൽഅ​‍്ചെ യ്യിക്കുന്നതിനുവേണ്ടി അവളെ പ്രയാസപ്പെടുത്തുന്ന സമ്പ്രദായം നില വിലുണ്ടായിരുന്നു. താൻ നൽകിയ വിവാഹമൂല്യം തിരിച്ചുവാങ്ങുന്നതി നുവേണ്ടിയായിരുന്നു അത്‌. ഖുർആൻ ഈ സമ്പ്രദായത്തെ ശക്തിയായി വിലക്കുന്നുണ്ട്‌. “നിങ്ങൾ കൊടുത്തിട്ടുള്ളതിൽ ഒരു ഭാഗം തട്ടിയെടുക്കാനായി നിങ്ങൾ അവരെ മുടക്കിയിടുകയും ചെയ്യരുത്‌” (4:19). സ്ത്രീയുടെ രണ്ടാമത്തെ വിവാഹമോചന രീതിയാണ്‌ `ഫസ്ഖ്‌`. ഭാര്യ യുടെ അവകാശങ്ങൾ നിഷേധിക്കുകയും അതോടൊപ്പം വിവാഹമോ ചനം നൽകാതിരിക്കുകയും ചെയ്യുന്ന പുരുഷന്മാരിൽനിന്ന്‌ ന്യായാധിപ ന്റെ സഹായത്തോടെ നേടുന്ന വിവാഹമോചനമാണിത്‌. ഭർത്താവിൻസ ന്താനോൽപാദനശേഷി ഇല്ലെന്ന്‌ തെളിയുക, ലൈംഗികന്ധത്തിൻസാധ ​‍ിക്കാതിരിക്കുക, അവിഹിത വേഴ്ചകളിൽ മുഴുകുക, ക്രൂരമായി പെ രുമാറുക, തന്നെ അധാർമിക വൃത്തിക്ക്‌ നിർന്ധിക്കുക, ജീവിതത്തി​‍െ ന്റ അടിസ്ഥാനാവശ്യങ്ങൾ നിഷേധിക്കുക, തന്റെ സ്വത്തുക്കൾ അ ന്യായമായി ഉപയോഗിക്കുക, ഒന്നിലധികം ഭാര്യമാരുള്ളയാളാണെങ്കിൽ തന്നോട്‌ നീതിപൂർവം വർത്തിക്കാതിരിക്കുക, തുടങ്ങിയ അവസരങ്ങളിൽ ഭാര്യക്ക്‌ ന്യായാധിപൻ മുഖേന വിവാഹന്ധം വേർപെടുത്താവുന്നതാണ്‌. ഇതാണ്‌ ഫസ്ഖ്‌. തന്റെ അനുവാദമില്ലാതെ രക്ഷാധികാരികൾ വിവാഹം ചെയ്തുകൊടുത്താലും ഭർത്താവ്‌ എവിടെയാണെന്നറിയാത്ത സ്‌ ഥിതി ഉണ്ടെങ്കിലും ഭാര്യക്ക്‌ ഫസ്ഖ്‌ ചെയ്യാവുന്നതാണ്‌. ഫസ്ഖ്‌ ചെയ്യുന്നത്‌ ന്യായാധിപനിലൂടെയായിരിക്കണമെന്നുള്ളതാണ്‌ അതിനുള്ള നിന്ധന. ഭാര്യ ഉന്നയിക്കുന്ന കാരണങ്ങൾ ഫസ്ഖിന്‌ പ്രേരി പ്പിക്കാവുന്ന തരത്തിലുള്ളതാണോ എന്ന്‌ പരിശോധിക്കുന്നത്‌ ന്യായാധി പനാണ്‌. അങ്ങനെയാണെങ്കിൽ വിവാഹമൂല്യം തിരിച്ചുനൽകാതെതന്നെ അവൾക്ക്‌ അവനുമായുള്ള ബന്ധത്തിൽനിന്ന്‌ പിരിയാനുള്ള സംവിധാന മുണ്ട്‌. ചുരുക്കത്തിൽ, പുരുഷന്റെയും സ്ത്രീയുടെയും പ്രകൃതിയെപ്പറ്റി ശരി ക്കറിയാവുന്ന പടച്ചതമ്പുരാൻ ഇരുവർക്കും പറ്റിയ രീതിയിൽതന്നെയാ ണ്‌ അവരുടെ വിവാഹമോചനരീതിപോലും ക്രമീകരിച്ചിരിക്കുന്നതെന്ന വസ്തുതയാണ്‌ ഇതിൽനിന്നെല്ലാം വ്യക്തമാകുന്നത്‌.

വിധവയായിത്തീർന്ന സ്ത്രീ സമൂഹത്തിൽനിന്നകന്ന്‌ നാലു മാസത്തിലധികം ദുഃഖമാചരിക്കണമെന്ന്‌ ഖുർആൻ നിർദേശിക്കുന്നുണ്ടല്ലോ?

ഇത്‌ സ്ത്രീയെ പ്രയാസപ്പെടുത്തുന്നതല്ലേ? ഭർത്താവ്‌ മരിച്ച സ്ത്രീ നാലുമാസവും പത്തു ദിവസവും ദുഃഖമാചരി ക്കണമെന്ന്‌ ഖുർആൻ അനുശാസിക്കുന്നുണ്ട്‌. “നിങ്ങളാരെങ്കിലും തങ്ങ ളുടെ ഭാര്യമാരെ വിട്ടേച്ചുകൊണ്ട്‌ മരണപ്പെടുകയാണെങ്കിൽ അവർ തങ്ങ ളുടെ കാര്യത്തിൽ നാലു മാസവും പത്തുദിവസവും കാത്തിരിക്കേണ്ടതാണ്‌. എന്നിട്ട്‌ അവരുടെ ആ അവധിയെത്തിയാൽ തങ്ങളുടെ കാര്യത്തിൽ അവർ മര്യാദയനുസരിച്ചു പ്രവർത്തിക്കുന്നതിൽ നിങ്ങൾക്ക്‌ കുറ്റമൊന്നുമില്ല” (2:224). എന്തിനാണത്‌? രണ്ടു ഉദ്ദേശ്യങ്ങളാണുള്ളത്‌. തന്റെ ജീവിത പങ്കാളിയു ടെ വേർപാടിൽ ദുഃഖാചരണം നടത്തുകയാണ്‌ ഒന്ന്‌. അന്തരിച്ച ഭർ ത്താവിൽനിന്ന്‌ താൻ ഗർഭം ധരിച്ചിട്ടുണ്ടോ എന്ന സംശയം ദുരീകരിക്കു കയാണ്‌ മറ്റൊന്ന്‌. ഈ കാലത്ത്‌ അവൾ ചെയ്യേണ്ടതെന്താണ്‌? ദുഃഖാചരണകാലത്ത്‌ അവൾ വിവാഹിതയാകാൻ പാടില്ല. വിവാഹാലോചനകളും ഇക്കാലത്ത്‌വി ലക്കപ്പെട്ടിരിക്കുന്നു. അഴകും മോടിയും കൂട്ടി പുരുഷന്മാരെ ആകർഷി ക്കുകയോ സ്വമനസ്സിൽ ലൈംഗികതൃഷ്ണ വളർത്തുകയോ ചെയ്തുകൂ

ടാ. വർണശളമായ ആടയാഭരണങ്ങൾ ധരിക്കുകയും ചായവും സുറുമ യും ഉപയോഗിക്കുകയും സുഗന്ധദ്രവ്യങ്ങൾ പുരട്ടുകയും ചെയ്യുന്നതി ൽനിന്ന്‌ ഇക്കാലത്ത്‌ അവൾ വിലക്കപ്പെട്ടിരിക്കുന്നു. അത്യാവശ്യകാര്യങ്ങൾ ക്കായി പുറത്തുപോകുന്നതിനെയോ മാന്യവും വൃത്തിയുള്ളതുമായ വസ്​‍്ര തം ധരിക്കുന്നതിനെയോ നിരോധിച്ചതായി കാണാൻ കഴിയില്ല. ചുരു ക്കത്തിൽ, ലൈംഗിക ചിന്തയുണ്ടാക്കുന്ന എല്ലാ കാര്യങ്ങളിൽനിന്നും അക ന്നുനിൽക്കാൻ ദുഃഖാചരണകാലത്ത്‌ സ്ത്രീ ബാധ്യസ്ഥയാണ്‌. ഭർത്താവ്‌ മരിച്ച്‌ നാലു മാസവും പത്തു ദിവസവും കഴിഞ്ഞാൽ-ഗർ ഭിണിയാണെങ്കിൽ പ്രസവിച്ചാൽ-അവൾക്ക്‌ ഇഷ്ടമുള്ളതുപോലെ ചെയ്യാവു ന്നതാണ്‌. ഒന്നുകിൽ പുനർവിവാഹം ചെയ്യാം. അല്ലെങ്കിൽ തൽക്കാലം വിവാഹം വേണ്ടെന്നു വെക്കാം. എല്ലാം അവളുടെ ഇഷ്ടത്തിന്‌ വിടേ ണ്ടതാണ്‌. അജ്ഞാന കാലത്ത്‌ അറ്യേയിൽ വിധവകൾ ഒരു വർഷം ദുഃഖാചര ണം നടത്തുമായിരുന്നു. അങ്ങേയറ്റം മലിനമായി വസ്ത്രം ധരിച്ച്‌, കുളി ക്കുകയോ വൃത്തിയാവുകയോ ചെയ്യാതെയുള്ള ദുഃഖാചരണം. ഇതിൽ നിന്ന്‌ പരിവർത്തനം ഉണ്ടാക്കുകയാണ്‌ ഇസ്ലാം ചെയ്തത്‌. ഭർത്താവ്‌ മരിച്ച ഹൈന്ദവ സ്ത്രീ എന്തു ചെയ്യണം? മനുസ്മൃതിയുടെ വിധി കാണുക: കാമം തുക്ഷ പയേ ദ്ദേഹം പുഷ്പ മൂല ഫലൈഃ ശുഭൈഃ ന തു നാമാഭി ഗൃഹ്ണീ യാത്പത്യൗ പ്രേത പരസ്യതു ആസീതാ മരണാൽ ക്ഷാന്താ നിയതാ ബ്രഹ്മചാരിണീയോ ധർമ്മ ഏകപത്നീ നാം കാംക്ഷന്തീ തമനുത്തമം (5:157, 158). (ഭർത്താവ്‌ മരിച്ച ശേഷം പരിശുദ്ധമായ കിഴങ്ങ്‌, ഫലം, പുഷ്പം മുതലാ യ ആഹാരങ്ങൾകൊണ്ട്‌ ദേഹത്തിന്‌ ക്ഷതം വരുത്തി കാലം നയി​‍േ ക്കണ്ടതാണ്‌. കാമവികാരോദ്ദേശ്യത്തിന്മേൽ മറ്റൊരു പുരുഷന്റെ പേരു പറയരുത്‌. ഭർത്താവ്‌ മരിച്ച ശേഷം ജീവാവസാനം വരെ സഹനശീലയായി പരിശുദ്ധയായി ബ്രഹ്മധ്യാനമുള്ളവളായും മധുമാംസഭക്ഷണം ചെ യ്യാത്തവളായും ഉത്കൃഷ്ടയായ പതിവ്രതയുടെ ധർമത്തെ ആഗ്രഹിക്കു ന്നവളായും ഇരിക്കേണ്ടതാകുന്നു). ഇത്‌ മനുസ്മൃതിയുടെ വിധി. ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന അവസ്‌ ഥ ഇതിലും ഭീകരമായിരുന്നു. ഭർത്താക്കന്മാർ മരിച്ചാൽ അവരുടെ ചി തയിൽ ചാടി മരിക്കണമെന്ന്‌ സ്ത്രീ നിർദേശിക്കപ്പെട്ടിരുന്നു. ക്രൂരമായസ തി സമ്പ്രദായം! അത്‌ അനുഷ്ഠിക്കുവാൻ വിസമ്മതിക്കുന്ന വിധവകൾ തലമൊട്ടയടിച്ച്‌ സമൂഹത്തിൽ ഒറ്റപ്പെട്ടു കഴിയണമായിരുന്നു. ശൈശവവി വാഹത്തിന്‌ ശേഷം വിധവകളാകുന്ന ആറും ഏഴും വയസ്സ്‌ പ്രായമു ള്ള പെൺകിടാങ്ങൾപോലും തലമൊട്ടയടിച്ച്‌ ജീവിതകാലം മുഴുവൻ ഭി ക്ഷുണികളായി കഴിഞ്ഞുകൂടണമെന്നായിരുന്നു നിയമം. ഇവർക്ക്‌ അനുവദി ക്കപ്പെട്ടിരുന്നതോ ഒരു നേരത്തെ ഭക്ഷണം മാത്രം! വിധവകളെ പുനർവിവാഹത്തിൽനിന്ന്‌ ഖുർആൻ വിലക്കുന്നില്ല. അവ ർ നാലു മാസവും പത്തു ദിവസവും കാത്തിരിക്കണമെന്നു മാത്രമാണ്‌ അത്‌ അനുശാസിക്കുന്നത്‌. ഈ കാത്തിരിപ്പാകട്ടെ തികച്ചും ശാസ്ത്രീയവും സ്ത്രീക്ക്‌ ഗുണം ചെയ്യുന്നതുമാണുതാനും. ഇതിനിടക്ക്‌ സ്ത്രീവി വാഹിതയാവുകയും ഉടൻ ഗർഭിണിയായി അവർക്ക്‌ കുഞ്ഞുണ്ടാവുകയു മാണെങ്കിൽ അതിന്റെ പിതൃത്വത്തെക്കുറിച്ച്‌ സംശയം ഉണ്ടാകുവാൻ സാധ്യതയുണ്ട്‌. ഈ സംശയം തന്റെ കുടുംഭദ്രതയും മനസ്സമാധാന വും തകർക്കുന്നതിലേക്ക്‌ നയിച്ചേക്കും. ഖുർആൻ പറഞ്ഞ പ്രകാരം കാത്തിരുന്ന ശേഷം പുനർവിവാഹം ചെയ്യുന്ന സ്ത്രീ ഗർഭിണിയാകു​‍േ മ്പാൾ ഈ പ്രശ്നം ഉദിക്കുന്നില്ല. അത്‌ രണ്ടാം ഭർത്താവിന്റെ കുഞ്ഞു തന്നെയാണെന്ന്‌ ഉറപ്പിക്കാനാവും. വിധവയുടെ ദുഃഖാചരണം സംന്ധി ച്ച ഖുർആനിക ഇദ്ദയുടെ നിയമവും സ്ത്രീക്ക്‌ അനുഗുണമാണെന്നും പ്ര യാസപ്പെടുത്താതിരിക്കാനുള്ളതാണെന്നുമുള്ള വസ്തുതയാണ്‌ ഇവിടെവ്യ ക്തമാകുന്നത്‌.

No comments:

Post a Comment