Thursday, January 27, 2011
ഖുർ ആനും വേദക്കാരും
പ്രവാചക പത്നിയായ ഖദീജ (റ)യുടെ ബന്ധുവും ക്രിസ്ത്യാനിയു മായിരുന്ന വറഖത്തുബ്നു നൗഫൽ പറഞ്ഞുകൊടുത്ത് എഴുതിയ താണ് ഖുർആനിലെ ചരിത്രകഥകളെന്ന ആരോപണത്തെക്കുറിച്ച് എന്ത് പറയുന്നു?
മുഹമ്മദ് (സ) നബിക്ക് വഹ്യ് കിട്ടിയശേഷം അദ്ദേഹത്തെ പ ത്നി ഖദീജ (റ) തന്റെ ബന്ധുവായ വറഖത്തുബ്നു നൗഫലിന്റെ അടുക്കലേക്ക് കൊണ്ടുപോയതായി പറയുന്ന സഹീഹുൽ ബുഖാരിയി ലെ രണ്ട് ഹദീസുകളുടെ വെളിച്ചത്തിലാണ് ഇസ്ലാം വിമർശകന്മാ ർ വറഖയാവാം മുഹമ്മദി(സ)ന് ബൈബിളിലെ വിവരങ്ങൾ പറഞ്ഞുകൊ ടുത്തതെന്ന് സമർത്ഥിക്കുന്നത്. പ്രസ്തുത ഹദീസുകൾ കാണുക: ആയിശ (റ) പറയുന്നു: “നബി തിരുമേനി (സ)ക്ക് തുടക്കത്തിൽ ലഭിച്ച ദൈവിക സന്ദേശങ്ങളുടെ ആരംഭം ഉറക്കത്തിൽ ദൃശ്യമാകുന്ന നല്ല സ്വപ്നങ്ങളായിരുന്നു. അവിടുന്ന് കാണുന്ന എല്ലാ സ്വപ്നങ്ങളും പ്രഭാതോദയം പോലെ സ്പഷ്ടമായി പുലർന്നുകൊണ്ടേയിരുന്നു. പി ന്നീട് തിരുമേനിക്ക് ഏകാന്തവാസം പ്രിയങ്കരമായിത്തോന്നി. അങ്ങനെ ഏതാനും രാത്രികൾ ഹിറാഗുഹയിൽ ഏകാന്തവാസം അനുഷ്ഠിച്ചു. 126 127 ഖുർആനിന്റെ മൗലികതആ രാത്രികൾക്കുള്ള ആഹാരപദാർത്ഥങ്ങളുമായി ഗുഹയിലേക്ക്പേ ാകും. കുറെ രാത്രി ആരാധനയിൽ മുഴുകി അവിടെ കഴിച്ചുകൂട്ടും. പിന്നെ ഖദീജാ (റ)യുടെ അടുക്കലേക്ക് തിരിച്ചുവരും. വീണ്ടും ആഹാ രപദാർത്ഥങ്ങൾ തയ്യാറാക്കി പുറപ്പെടും. ഹിറാ ഗുഹയിൽവെച്ച് തിരു മേനിക്ക് സത്യം വന്നുകിട്ടുന്നതുവരെ ഈ നില തുടർന്നുപോന്നു. അങ്ങനെ മലക്ക് തിരുമേനി (സ)യുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. “വാ യിക്കുക” എന്ന് പറഞ്ഞു. നബി (സ) പ്രതിവചിച്ചു. എനിക്ക് വളരെ വിഷമം അനുഭവപ്പെട്ടു. അനന്തരം എന്നെ വിട്ട് വീണ്ടും “വായിക്കു ക” എന്ന് കൽപിച്ചു. വായിക്കാൻ അറിയില്ലെന്ന് ഞാൻ അപ്പോഴും മറുപടി നൽകി. മലക്ക് എന്നെ പിടിച്ച് ശക്തിയായി ആശ്ളേഷിച്ചു. എനിക്ക് വളരെ വിഷമം തോന്നി. പിന്നീട് എന്നെ വിട്ടശേഷം “വായി ക്കുക” എന്ന് പറഞ്ഞു. എനിക്ക് വായന അറിയില്ലായെന്ന് പിന്നെ യും ഞാൻ പറഞ്ഞപ്പോൾ മൂന്നാമതും മലക്ക് എന്നെ പിടിച്ച് ശക്തിയോ ടെ ആശ്ളേഷിച്ചു. അനന്തരം എന്നെ വിട്ടിട്ട് പറഞ്ഞു: “സ്രഷ്ടാവാ യ നിന്റെ രക്ഷിതാവിന്റെ നാമത്തിൽ വായിക്കുക. മനുഷ്യനെ അവൻ ഭ്രൂണത്തിൽനിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക, നിന്റെ രക്ഷിതാവ് അത്യുദാരനത്രെ” ഉടനെ പിടക്കുന്ന ഹൃദയത്തോടെ ഈ സന്ദേശവുമായി തിരുമേനി (സ) മടങ്ങി. ഖുവൈലിദിന്റെ മകൾ ഖദീജയുടെ അടുക്കൽ കയറിച്ചെന്ന് പുതച്ചുതരിക, പുതച്ചുതരിക എന്ന് അവിടുന്ന് അഭ്യർത്ഥിച്ചു. അവർ പുതച്ചുകൊടുത്തു. ആ ഭയം നിശ്ശേഷം നീങ്ങിയപ്പോൾ നടന്ന സംഭവങ്ങളെല്ലാം ഖദീജാ ബീവിയെ ധരിപ്പിച്ചു. തന്റെ ജീവന് എന്തെങ്കിലും ആപത്ത് സംഭവി ക്കുമോ എന്ന് ഭയപ്പെടുന്നതായി അദ്ദേഹം അവരോട് പറഞ്ഞു. അപ്പോൾ ഖദീജ പറഞ്ഞു: ഇല്ല, അല്ലാഹുവാണെ സത്യം. അവൻ അങ്ങയെ ഒരിക്കലും അപമാനിക്കുകയില്ല. താങ്കൾ കുടുംബബന്ധം പുലർത്തുന്നു. പരാശ്രയരുടെ ഭാരം ചുമക്കുന്നു. അഗതികൾക്ക്സ്വയം അധ്വാനിച്ച് സഹായം ചെയ്തുകൊടുക്കുന്നു. അതിഥികളെ സൽക്കരിക്കുന്നു. വിപൽഘട്ടങ്ങളിൽ ശരിയായ സഹായം നൽകു ന്നു. പിന്നീട് തിരുമേനി (സ)യെയും കൂട്ടി ഖദീജ (റ) തന്റെ പിതൃവ്യപ ുത്രനായ വറഖത്ത്ബ്നു നൗഫലിബ്നി അസദിബ്നി അബ് ദിൽ ഉസ്സയുടെ അടുക്കലേക്ക് ചെന്നു. വറഖത്ത് അജ്ഞാനകാലത്ത് ക്രിസ്ത്യാനിയായവനും ഹിബ്രു ഭാഷയിൽ എഴുതാൻ പഠിച്ചവനുമായി രുന്നു. തന്നിമിത്തം അദ്ദേഹം സുവിശേഷത്തിൽനിന്ന് ചില ഭാ ഗങ്ങൾ ഹിബ്രുവിൽ എഴുതിയെടുക്കാറുണ്ടായിരുന്നു. അദ്ദേഹംവയോ വൃദ്ധനായി കൺകാഴ്ച തന്നെ നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. ഖദീജ (റ) പറഞ്ഞു: “പിത ൃവ ്യപ ു്ര താ താങ്ക ളുെ ട സഹോദ ര പുത്രന്റെ വിശേഷങ്ങൾ ഒന്ന് ശ്രദ്ധിക്കുക”. വറഖത്ത് ചോദിച്ചു: “എന്റെ സഹോദര പുത്രാ നീ എന്താണ് ദർശിച്ചത്?” കണ്ടകാഴ്ചകളെല്ലാം തിരുമേനി (സ) വറഖത്തിനെ അറിയിച്ചു. വറഖത്ത് പറഞ്ഞു: ഇത് അല്ലാഹു മൂസാ (അ)യുടെ അടുക്കലേക്ക് അയച്ചിരുന്ന അതേ നന്മ യുടെ രഹസ്യ സന്ദേശവാഹകനാണ്. താങ്കൾ മതപ്രബോധനംചെ യ്യുന്ന സന്ദർഭത്തിൽ ഞാനൊരു യുവാവായിരുന്നെങ്കിൽ! താങ്കളെ സ്വദേശത്ത് നിന്ന് സ്വജനത ബഹിഷ്കരിക്കുന്ന ഘട്ടത്തിൽ ഞാനൊരു യുവാവായിരുന്നുവെങ്കിൽ!!“ തിരുമേനി (സ) ചോദിച്ചു. അവർ എന്നെ ബഹിഷ്കരിക്കുകയോ? വറഖത്ത് പറഞ്ഞു. താങ്കൾ കൊ ണ്ടുവന്നതുപോലെയുള്ള സന്ദേശങ്ങളുമായി വന്ന ഒരു മനുഷ്യനും തന്റെ ജനതയുടെ ശത്രുതയ്ക്ക് പാത്രമാകാതിരുന്നിട്ടില്ല. താങ്കളുടെ പ്രവർത്തനങ്ങൾ നടക്കുന്നദിവസം ഞാൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ സുശക്തമായ ഒരു സഹായം താങ്കൾക്ക് നൽകുമായിരുന്നു. പക്ഷെ, പിന്നീട് അധികം കഴിഞ്ഞില്ല. വറഖത്ത് മരണമടഞ്ഞു. ദൈവിക സന്ദേശങ്ങളുടെ അവതരണം നിലയ്ക്കുകയും ചെയ്തു” (സഹീഹു ൽ ബുഖാരി). ഈ ഹദീസുകൾ സത്യസന്ധവും മുൻധാരണയില്ലാത്തതുമായവാ യനയ്ക്ക് വിധേയമാക്കിയാൽതന്നെ വറഖത്തുബ്നു നൗഫലിൽ നിന്നാണ് പ്രവാചകൻ (സ) ചരിത്രകഥകൾ മനസ്സിലാക്കിയത് എന്ന വാദം അടിസ്ഥാനരഹിതമാണെന്ന് മനസ്സിലാവും. താഴെ പറയുന്ന വസ്തുതകൾ ശ്രദ്ധിക്കുക: (1) മുഹമ്മദ് നബി (സ)ക്ക് പ്രവാചകത്വം ലഭിക്കുമ്പോൾ വറ ഖത്തുബ്നു നൗഫൽ വാർധക്യംമൂലം കാഴ്ച നഷ്ടപ്പെട്ട വ്യക്തിയാ യിരുന്നു. ഇതുകഴിഞ്ഞ് അൽപകാലത്തിനകം അദ്ദേഹം മരണപ്പെ ട്ടിരിക്കണം. പൂർവ്വപ്രവാചകന്മാരെക്കുറിച്ച ഖുർആനിക പരാമർശ ങ്ങൾ അവതരിക്കുന്ന കാലത്ത് അദ്ദേഹം ജീവിച്ചിരുന്നുവെന്ന് കരു താൻ വയ്യ. അദ്ദേഹം പറഞ്ഞുകൊടുത്ത് എഴുതിയതാകാം ഖുർആ നിലെ പ്രവാചക കഥനങ്ങളെന്ന് കരുതുന്നത് അതുകൊണ്ടുതന്നെ യുക്തിസഹമല്ല. ഖുർആനും വേദക്കാരും 128 129 ഖുർആനിന്റെ മൗലികത (2) പൂർവ്വ പ്രവാചകന്മാരിൽ ചിലരുടെ കഥകൾ അടങ്ങിയ ഖുർ ആൻ സൂക്തങ്ങൾ അവതരിപ്പിക്കപ്പെട്ടത് പ്രവാചകനും (സ) അനു ചരന്മാരും തമ്മിൽ സംഭാഷണം നടത്തുമ്പോഴുള്ള പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുന്നതിനും വേദക്കാരായ യഹൂദ ക്രൈസ്തവ രുമായി സംവദിക്കുമ്പോൾ അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽ കുന്നതിനുമായിരുന്നു. ഈ സമയത്തൊന്നും വറഖത്തുബ്നു നൗഫ ൽ പ്രവാചകനോടൊപ്പമുണ്ടായിരുന്നില്ലല്ലോ. പിന്നെയെങ്ങനെയാണ് പ്രവാചകൻ (സ) പൂർവ്വ പ്രവാചകന്മാരുടെ ചരിത്രത്തിൽനിന്ന്സൂ ക്ഷ്മവും കൃത്യവുമായി കാര്യങ്ങളുദ്ധരിക്കുക? (3) മുഹമ്മദ് നബി (സ)ക്ക് വറഖത്തുബ്നു നൗഫൽ അദ്ദേഹ ത്തിന്റെ പ്രവാചകത്വ ലബ്ധിക്കുമുമ്പ് എന്തെങ്കിലും കാര്യങ്ങൾ പഠിപ്പിച്ചുകൊടുത്തിരുന്നെങ്കിൽ ആ സമൂഹത്തിലെ ചിലർക്കെങ്കിലും അക്കാര്യം അറിയാമായിരുന്നിരിക്കണം. പ്രവാചകന്റെ അനുചരന്മാരി ലോ ശത്രുക്കളിലോ പെട്ട സമകാലികരായ ആരുംതന്നെ വറഖത്ത് ബ്നു നൗഫൽ പഠിപ്പിച്ചുകൊടുത്ത കാര്യങ്ങളാണ് മുഹമ്മദ് നബി (സ) ഖുർആനിൽ ഉൾക്കൊള്ളിക്കുന്നത് എന്ന ആരോപണമുന്നയി ച്ചിരുന്നില്ല. 4) ജൂത-ക്രൈസ്തവ വേദങ്ങളിൽ പാണ്ഡിത്യമുണ്ടായിരുന്ന വറഖത്തുബ്നു നൗഫൽ മുഹമ്മദ് നബിക്ക് പൂർവ്വ പ്രവാചകന്മാരുടെ കഥകൾ പഠിപ്പിച്ചുകൊടുത്തിരുന്നുവെങ്കിൽ യഹൂദരും ക്രൈസ് തവരും വികലമാക്കിയ പ്രവാചക കഥനങ്ങളായിരിക്കണം അേ ദ്ദഹം പറഞ്ഞുകൊടുത്തിരിക്കുക. പ്രസ്തുത വിശദീകരണങ്ങളിൽ ബൈബിളിൽ ഇന്ന് കാണപ്പെടുന്ന രീതിയിലുള്ള അശാസ്ത്രീയവും ചരിത്രവിരുദ്ധവും വൈരുദ്ധ്യങ്ങളാൽ നിബിഡവുമായ കഥാ കഥനങ്ങളുമുണ്ടാവും. അദ്ദേഹം പറഞ്ഞുകൊടുത്തതിന്റെ അടിസ് ഥാനത്തിൽ എഴുതിയതായിരുന്നു ഖുർആനെങ്കിൽ അതിലും ഇത്തരം അബദ്ധങ്ങളുണ്ടാവേണ്ടതായിരുന്നു. എന്നാൽ ഖുർആനിൽ ഇത്തരം അബദ്ധങ്ങളൊന്നുമില്ല. 5) പൂർവ്വ വേദങ്ങളിൽ പണ്ഡിതനായിരുന്ന വറഖത്തുബ്നു നൗഫൽ മുഹമ്മദ് നബി (സ)ക്കുണ്ടായ ആദ്യ ദിവ്യബോധനത്തിെ ന്റ അനുഭവങ്ങൾ കേട്ടപ്പോൾ ഇത് ദൈവിക ബോധനത്തിന്റെ ആരംഭമാണെന്നും “താങ്കളെ ജനം കയ്യൊഴിയുമ്പോൾ ഞാൻ ജീവി ച്ചിരിക്കുന്നുവെങ്കിൽ ഞാൻ താങ്കളെ ശക്തമായി പിന്തുണക്കു”മെ ന്നും പറഞ്ഞതായാണ് നടേ ഉദ്ധരിച്ച ഹദീസുകൾ വ്യക്തമാക്കു ന്നത്. തന്നിൽനിന്ന് കേട്ടുപഠിച്ച പ്രവാചകകഥകളുടെ അടിസ്ഥാ നത്തിൽ താനും പ്രവാചകനാണെന്ന് വരുത്തിത്തീർക്കാൻ മുഹമ്മദ് (സ) ശ്രമിക്കുകയാണെന്ന ഒരു ചെറിയ ശങ്കപോലും വറഖത്തുബ്നു നൗഫലിനുണ്ടായില്ല. മുമ്പൊരിക്കലും മുഹമ്മദി(സ)ന് പൂർവ്വപ്രവാ ചകന്മാരുടെ കഥകൾ വറഖത്തുബ്നു നൗഫൽ പഠിപ്പിച്ചുകൊടുത്തി ട്ടില്ലെന്ന സത്യം ഇതിലൂടെ സുതരാം വ്യക്തമാവുന്നുണ്ട്.താൻ ജീവിച്ചിരുന്ന സമൂഹത്തിലെ യഹൂദരും ക്രൈസ്തവരും പറയുന്ന കഥകളിൽനിന്ന് മുഹമ്മദ് നബി രൂപപ്പെടുത്തിയെടുത്ത താണ് ഖുർആനിലെ ചരിത്രകഥനങ്ങളെന്ന് വന്നുകൂടെ?
യഹൂദ ക്രൈസ്തവരോടൊപ്പം ജീവിക്കുവാൻ അവസരം ലഭിച്ച മുഹമ്മദ് നബി (സ) അവർ പറഞ്ഞിരുന്ന പ്രവാചകകഥകൾ കേട്ടിരി ക്കാനിടയുണ്ടെന്നും പ്രസ്തുത കഥകളിൽ സ്വന്തമായ ഭാവന കൂട്ടി ക്കലർത്തി അദ്ദേഹം രൂപപ്പെടുത്തിയെടുത്തതാണ് ഖുർആനിലെ ചരി ത്രകഥകളെന്നും വാദിക്കുന്നവരുണ്ട്. ഈ വാദം തീരെ ദുർബ്ബലവുംവ്യ ക്തമായ ചരിത്ര വസ്തുതകൾക്ക് വിരുദ്ധവുമാണ്. താഴെ പറ യുന്ന വസ്തുതകൾ ശ്രദ്ധിക്കുക: (1) ജൂതന്മാരൊ ക്രൈസ്തവരോ ഒരു മതസമൂഹമെന്ന നിലയ് ക്ക് മക്കയിൽ ഉണ്ടായിരുന്നതായി യാതൊരു രേഖയുമില്ല; ഒരു തെളിവു മില്ല. മുഹമ്മദ് നബി(സ)യുടെ കാലത്തോ മുമ്പോ യഹൂദ മതക്കാരോ ക്രൈസ്തവരോ മക്കയിൽ മതസമൂഹങ്ങളായി നിലനിന്നിരുന്നിെ ല്ലന്നാണ് ചരിത്രം വ്യക്തമാക്കുന്നത്. (ശ) മുഹമ്മദ് നബി (സ)ക്കുമുമ്പുതന്നെ അറേബ്യൻ ബഹുദൈവാ രാധന വെറുത്ത ഏതാനും മക്കക്കാർ സ്വന്തമായി അബ്രാഹാമീമ തത്തിന്റെ വേരുകൾ തേടുകയും ഏകദൈവാരാധകരായി നില നിൽക്കുകയും ചെയ്തിരുന്നതായി ചരിത്രഗ്രന്ഥങ്ങളിൽ കാണാൻ കഴിയും. `ഹനീഫുകൾ` എന്ന് വിളിക്കപ്പെടുന്ന ഇവർ നാല് പേരാ ണ്. വറഖത്തുബ്നു നൗഫൽ, അബ്ദുല്ലാഹിബ്നു ജഹ്ശ്, ഉഥ്മാ നുബ്നു ഹുവാരിഥ്, സൈദുബ്നു അമ്ര് എന്നിവരാണവർ. തങ്ങ ളുടെ സമൂഹത്തിൽ നിലനിന്ന വിഗ്രഹാരാധനയെ വെറുക്കുകയും അബ്രഹാമീ മാർഗത്തിൽനിന്ന് സ്വസമൂഹം വഴിതെറ്റിയതിൽ ദുഃഖി ക്കുകയും യഥാർത്ഥ ദൈവിക മതത്തിന്റെ വേരുകൾ തേടിപ്പോ ഖുർആനും വേദക്കാരും 130 131 ഖുർആനിന്റെ മൗലികതവു കയും ചെയ്തവരായിരുന്നു അവർ. അവരിലൊരാളായ വറഖത്തു ബ്നു നൗഫൽ ഈ അന്വേഷണത്തിന്റെ ഫലമായാണ് ക്രിസ്തുമ തം സ്വീകരിച്ചത്. ഇവരെല്ലാവരും ഇബ്രാഹീമിന്റെ മതമായ യഥാർ ത്ഥ ദൈവികമതത്തിന്റെ വേരുകൾ തേടി മക്കവിട്ട് വ്യത്യസ്ത നാടു കളിൽ അലഞ്ഞുതിരിഞ്ഞതായി ചരിത്രഗ്രന്ഥങ്ങൾ വ്യക്തമാക്കു ന്നു. യഹൂദരോ ക്രൈസ്തവരോ മക്കയിൽ ഉണ്ടായിരുന്നെങ്കിൽ ഏകദൈ വ വിശ്വാസത്തിലധിഷ്ഠിതമായ ഇബ്രാഹീമീ മാർഗത്തിന്റെവേ രുകൾ തേടി അവർ ഒരിക്കലും മക്ക വിടേണ്ടി വരികയില്ലായിരുന്നു. (ശശ) യമനിൽ അതിശക്തമായ ക്രൈസ്തവ ഭരണമായിരുന്നുമു ഹമ്മദ് നബി (സ)യുടെ ജനനകാലത്ത് നിലനിന്നിരുന്നത്. ക്രൈസ് തവ ഭരണാധികാരിയായിരുന്ന അബ്റഹ മക്കക്കെതിരെ നയിച്ച വിപ്ളവം പ്രസിദ്ധമാണ്. `ആനക്കലഹം` എന്നറിയപ്പെട്ട പ്രസ്തുതവി പ്ളവം നടന്ന വർഷമാണ് മുഹമ്മദ് നബി (സ)യുടെ ജനനം. മക്ക യിലെ കഅ്ബാലയം പൊളിച്ചു കളയുകയും താൻ സൻആയിൽ നിർമ്മിച്ച ഖുലൈസ് എന്ന ദേവാലയത്തിലേക്ക് ജനശ്രദ്ധയാകർ ഷിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ നടത്തപ്പെട്ട ആനക്ക ലഹത്തെ അല്ലാഹു അമ്പേ പരാജയപ്പെടുത്തിയ കഥ ഖുർആനിലെ 105-ാം അധ്യായത്തിൽ സംക്ഷിപ്തമായി വിവരിക്കുന്നുണ്ട്. അതി ങ്ങനെയാണ്: “ആനക്കാരെക്കൊണ്ട് നിന്റെ രക്ഷിതാവ് പ്രവർത്തി ച്ചത് എങ്ങനെയെന്ന് നീ കണ്ടില്ലേ? അവരുടെ തന്ത്രം അവൻ പിഴവിലാ ക്കിയില്ലേ? ചുട്ടുപഴുപ്പിച്ച കളിമൺ കല്ലുകൾ കൊണ്ട് അവരെ എറിയുന്ന കൂട്ടംകൂട്ടമായിക്കൊണ്ടുള്ള പക്ഷികളെ അവരുടെ നേർക്ക് അവൻ അയക്കുകയും ചെയ്തു. അങ്ങനെ അവൻ അവരെ തിന്നൊ ടുക്കപ്പെട്ട വൈക്കോൽ തുരുമ്പുപോലെയാക്കി“ (വി.ഖു. 10). കഅ്ബാലയം തകർക്കുകയും മക്കക്കാരെ ക്രൈസ്തവവൽക്ക രിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് അബ്റഹത്തിന്റെ ആനപ്പടയുടെ പുറപ്പാടുണ്ടായത്. മക്കയിൽ ക്രൈസ്തവ സമൂഹമു ണ്ടായിരുന്നുവെങ്കിൽ ഇത്തരമൊരു പടനീക്കമുണ്ടാകുമായിരുന്നിെ ല്ലന്ന് വ്യക്തമാണ്. (ശശശ) മക്കയിൽ ഇസ്ലാമിനുമുമ്പ് നിലനിന്നിരുന്ന രേഖകളിലോ കവിതകളിലോ ഒന്നുംതന്നെ ജൂതരെയോ ക്രൈസ്തവരെയോ സംബ ന്ധിച്ച യാതൊരു പരാമർശവുമില്ല. (2) ഖുർആനിൽ ആകെ 114 അധ്യായങ്ങളാണുള്ളത്. ഇതിൽ 27 എണ്ണം മദീനയിൽ വെച്ചും 87 എണ്ണം മക്കയിൽവെച്ചുമാണ് അവ തരിപ്പിക്കപ്പെട്ടത്. ഓരോ പ്രവാചകന്റെയും ചരിത്രം വിവരിക്കുന്ന സൂക്തങ്ങളും അവ അവതരിപ്പിക്കപ്പെട്ട സ്ഥലവുമാണ് താഴെ കൊടു ക്കുന്നത്.മുകളിൽ സൂചിപ്പിച്ച വസ്തുതകളിൽനിന്ന് സുതരാം വ്യക്തമാ കുന്ന ഒരു കാര്യമുണ്ട്. പ്രവാചക ചരിത്രങ്ങൾ വിശദീകരിക്കുന്ന സൂക്തങ്ങളിലധികവും അവതരിപ്പിക്കപ്പെട്ടത് മക്കയിലാണ്. അവിടെയാ കട്ടെ മുഹമ്മദ് നബി (സ)ക്ക് കണ്ടുമുട്ടാനോ സംസാരിക്കാനോ ആയി യഹൂദരോ ക്രൈസ്തവരോ തീരെയുണ്ടായിരുന്നുമില്ല. പിന്നെ യെങ്ങനെയാണ് പൂർവ്വ പ്രവാചകന്മാരുടെ ചരിത്രങ്ങൾ ഖുർആനിലു ണ്ടായത്? ഖുർആൻ പറയുന്നതാണ് ശരിയായ ഉത്തരം! "നിങ്ങളുടെ കൂട്ടുകാരൻ വഴിതെറ്റിയിട്ടില്ല, ദുർമാർഗിയായിട്ടുമില്ല. അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് ദിവ്യസ ന്ദശമായി നൽകപ്പെടുന്ന ഒരു ഉത്ബോധനം മാത്രമാകുന്നു (വി. ഖു.53:2-4). (3) മുഹമ്മദ് നബി(സ)യുടെ ജീവിതത്തിൽ, മക്കയിലോ മദീന യിലോവെച്ച് ക്രൈസ്തവ സമൂഹവുമായി സമ്പർക്കത്തിലാകേണ്ട സാഹചര്യങ്ങളൊന്നുമുണ്ടായതായി ചരിത്രത്തിൽനിന്ന് മനസ്സിലാ ക്കാനാവുന്നില്ല. മദീനയിൽവെച്ച് ജൂത സമൂഹങ്ങളുമായി സമ്പർ ക്കത്തിലായിരുന്നു പ്രവാചകനും അനുയായികളുമെന്നത് നേരാണ്. എന്നാൽ അവിടെയും ക്രൈസ്തവർ ഒരു സമൂഹമായി നിലനിൽ ക്കുന്നുണ്ടായിരുന്നില്ലെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. ഇക്കാ ര്യം കാത്തോലിക്ക വിജ്ഞാനകോശം പോലും സമ്മതിക്കുന്നുണ്ട്. "ഹിജാസിനെ (അറേബ്യൻ ഉപദ്വീപ്) ഒരിക്കലും ക്രിസ്തുമത സന്ദേ ശ പ്രചരണം സ്പർശിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അവിടെ ക്രൈസ് തവസഭകളുടെ ശുചീകരണം പ്രതീക്ഷിക്കാവതല്ല; അതൊട്ടുകാണാ നും കഴിയുന്നില്ല (ഠവല ചലം ഇമവീേഹശര ഋിര്യരഹീുമലറശമ ഢീഹ. ക, ജമഴല 721722) പ്രഗത്ഭ ഗവേഷകനായ റിച്ചാർഡ് ബെല്ലിന്റെ നിരീക്ഷണവും ഇതുതന്നെ! "ഹിജാസിലോ മക്കയുടെയോ മദീനയുടെയെങ്കിലുമോ പ്രാന്തപ്രദേശങ്ങളിലോ ക്രൈസ്തവത നിലനിന്നിരുന്നുവെന്നതിന്യാ തൊരു തെളിവുമില്ല (ഞശരവമൃറ ആലഹഹ: ഠവല ഛൃശഴശി ീള കഹെമാ ശി ക ഇവൃശശെേമി ഋി്ശൃീിാലി ജമഴല 42). ഖുർആനിൽ യേശുവിനെയും മാതാവിനെയും അവരുടെ കു ടുംബത്തെയുംകുറിച്ച് പലസ്ഥലങ്ങളിലും പരാമർശിച്ചിട്ടുണ്ട്. ബൈ ബിളിൽപോലും പരാമർശിച്ചിട്ടില്ലാത്ത പല സംഭവങ്ങളും യേശുവി ന്റെ ജീവിതവുമായി ബന്ധപ്പെടുത്തി ഖുർആൻ ഉദ്ധരിക്കുന്നു ണ്ട്. ഈ കാര്യങ്ങൾ മുഹമ്മദ് നബി (സ)ക്ക് എവിടെനിന്നു കിട്ടി? മറ്റ് പ്രവാചകന്മാരുമായി ബന്ധപ്പെട്ട പരാമർശങ്ങൾ യഹൂദന്മാരുമാ യുള്ള സഹവർത്തിത്വത്തിന്റെകാലത്ത് അവർ പറഞ്ഞുകൊടു ത്ത കഥകളുടെ വെളിച്ചത്തിൽ എഴുതിയതാണെന്ന് വാദിക്കുന്നവർ യേശുവിനെയും മാതാവിനെയുംക്കുറിച്ച ഖുർആനിക വിവരണങ്ങ ളുടെ സ്രോതസ്സെന്തായിരുന്നുവെന്ന്, മറ്റ് പ്രവാചകന്മാരുടെ ചരി ത്രകഥകളുടെ കാര്യത്തിൽ അവർ സ്വീകരിച്ച അതേ മാനദണ്ഡമു പയോഗിച്ച്, വ്യക്തമാക്കുവാൻ ബാധ്യസ്ഥരാണ്. പക്ഷെ, അവർ ക്ക് അതിന് സാധ്യമല്ല. യഥാർത്ഥത്തിൽ യേശുവിനെയും മാതാവിനെ യും കുറിച്ച ഖുർആനിലുള്ള അറിവിന്റെ സ്രോതസ്സെന്തായിരു ന്നുവെന്ന് ഖുർആൻതന്നെ സൂചിപ്പിക്കുന്നുണ്ട്. അതല്ലാതെ മറ്റൊരു വിശദീകരണവും ഇക്കാര്യത്തിൽ മനുഷ്യബുദ്ധിയെ സംതൃപ്തമാ ക്കുന്നതായി നിലവിലില്ല. "(നബിയേ) നാം നിനക്ക് ബോധനം നൽകുന്ന അദൃശ്യവാർത്തകളിൽ പെട്ടതാകുന്നു അവയൊക്കെ. അവരിൽ ആരാണ് മർയത്തിന്റെ സംരക്ഷണം ഏറ്റെടുക്കേണ്ടതെന്ന് തീരുമാനിക്കുവാനായി അവർ തങ്ങളുടെ അമ്പുകൾ ഇട്ടുകൊണ്ട് നറുക്കെടുപ്പ് നടത്തിയിരുന്ന സമയത്ത് നീ അവരുടെ അടുത്തുണ്ടായി രുന്നില്ലല്ലോ. അവർ തർക്കത്തിലേർപ്പെട്ടുകൊണ്ടിരുന്നപ്പോഴും നീ അവരുടെ അടുത്തുണ്ടായിരുന്നില്ല (വി.ഖു. 3:44)
പൂർവ്വ വേദങ്ങളെക്കുറിച്ചറിയാവുന്ന പ്രവാചക ശിഷ്യനായ സൽമാനുൽ ഫാരിസി പറഞ്ഞുകൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് പ്രവാചകന്മാരുടെ കഥകൾ ഖുർആനിൽ സ്ഥലം പിടിച്ചത്എന്ന് കരുതിക്കൂടെ?
പ്രഗൽഭനായ ഒരു പ്രവാചക ശിഷ്യനായിരുന്നു സൽമാനുൽ ഫാരിസി (റ). മദീനയ്ക്ക് ചുറ്റും കിടങ്ങ് കുഴിച്ചുകൊണ്ട് മക്കക്കാരുടെ ആക്രമണത്തെ പ്രതിരോധിക്കാമെന്ന അദ്ദേഹത്തിന്റെ നിർദ്ദേ ശമാണ് ഖൻദഖ് യുദ്ധത്തിൽ മുസ്ലിംകളുടെ വിജയത്തിന് നിമിത്ത മായ പല കാരണങ്ങളിലൊന്ന്. സൽമാനുൽ ഫാരിസിയെക്കുറിച്ച് പറയുമ്പോൾ ഖൻദഖ് യുദ്ധമാണ് ഇസ്ലാമിക ചരിത്രം പഠിച്ചവരുടെ മനസ്സിൽ ആദ്യമായി ഓടിയെത്തുക. അഗ ്ന ി ആര ാധ ന യ ില ധ ിഷ ്ഠ ിത മ ായ സര ത ുഷ ് ടമത ത്ത ില ായ ിരു ന്ന സൽമാൻ പിന്നീട് ക്രിസ്തുമതം സ്വീകരിച്ചു. സത്യാന്വേഷിയായിരു ന്ന അദ്ദേഹത്തിന് ക്രിസ്തുമതത്തിന്റെ ആശയങ്ങൾ പൂർണ സം തൃപ്തി നൽകാത്തതുകൊണ്ട് തന്റെ അന്വേഷണം തുടരുകയും അവസാനം ഇസ്ലാമിലെത്തിച്ചേരുകയും ചെയ്തു. സൽമാനുൽ ഫാരിസി (റ) ഇസ്ലാം സ്വീകരിച്ചത് മദീനയിൽവെച്ചാണ്. അതിനുശേ ഷമാണ് അദ്ദേഹം പ്രവാചകന്റെ (സ) സഹചാരിയായിത്തീർ ന്നത്. ഖുർആനിന്റെ ഏകദേശം മൂന്നിൽ രണ്ടുഭാഗവും അവതരി പ്പിക്കപ്പെട്ടത് മക്കയിൽവെച്ചാണ്. പൂർവ്വ പ്രവാചകന്മാരെക്കുറിച്ച പ രാമർങ്ങളധികവും മക്കയിൽ അവതരിപ്പിക്കപ്പെട്ട സൂക്തങ്ങളിലാ ണുള്ളത്. മദീനയിൽ വെച്ച് പ്രവാചകന്റെ അനുചരനായിത്തീർ ന്ന സൽമാനുൽ ഫാ രിസി പറഞ്ഞുകൊടുത്ത വിവരങ്ങളുടെ അടിസ് ഥാനത്തിൽ എങ്ങനെയാണ് മക്കയിൽവെച്ച് മുഹമ്മദ് നബി (സ) പൂർവ്വ പ്രവാചകന്മാരുടെ ചരിത്രമെഴുതുക? ഖുർആനിന് സമാന്തരമാ യ ഒരു രചനയുണ്ടാക്കുവാനുള്ള അതിന്റെ വെല്ലുവിളിയും പ്ര സ്തുത വെല്ലുവിളിക്ക് ഉത്തരം നൽകുന്നതിൽ അറബി സാഹിത്യ കാരന്മാർ കാലാകാലങ്ങളായി പരാജയപ്പെടുകയാണ് ചെയ്യുന്നതെന്ന യാഥാർത്ഥ്യവും ഖുർആനിന്റെ സാഹിത്യശൈലി അതുല്യവും അനുകരണാതീതവുമാണെന്ന വസ്തുത വ്യക്തമാക്കുന്നുണ്ട്. അറ ബിയല്ലാത്ത-പേർഷ്യക്കാരനായ ഒരാളെങ്ങനെയാണ് അതുല്യമായ ഒരു അറബി സാഹിത്യസൃഷ്ടിയുടെ സ്രോതസ്സായിത്തീരുക? ഇങ്ങ നെ ഏത് കോണിലൂടെ നോക്കിയാലും സൽമാനുൽ ഫാരിസി (റ) യാണ് ഖുർആനിലെ ചരിത്ര കഥനങ്ങളുടെ സ്രോതസ്സെന്ന വാദം പരിഗണന പോലുമർഹിക്കാത്ത ഒരു കേവല വാദം മാത്രമാണെന്ന വസ്തുത വ്യക്തമാവും.പ്രവാചകന്റെ പത്നിമാരിൽ ചിലർ വേദക്കാരികളായിരുന്നവരാണല്ലോ. അവരിൽനിന്ന് ലഭിച്ച അറിവിന്റെ അടിസ്ഥാനത്തിലാണ് പൂർവ്വ പ്രവാചകന്മാരെക്കുറിച്ച് ഖുർആനിൽ മുഹമ്മദ് നബി(സ) പരാമർശിച്ചത് എന്ന് കരുതിക്കൂടെ?
മുമ്പ് വേദക്കാരികളായിരുന്ന രണ്ട് സ്ത്രീകൾ പ്രവാചകന്റെ (സ) ജീവിതപങ്കാളികളായിരുന്നുവെന്നത് ശരിയാണ്. യഹൂദനായഹു യയ്യുബ്നു അക്തബിന്റെ മകൾ സഫിയ്യയാണ് ഒന്ന്. ഈജിപ് തിലെ കിബ്ത്തി നേതാവ് സമ്മാനിച്ച മാരിയത്തുൽ കിബ്ത്തിയ്യയെ ന്ന ക്രൈസ്തവ വനിതയാണ് മറ്റൊന്ന്. ഇവർ രണ്ടുപേരും പ്രവാചകഖു ർആനും വേദക്കാരും 136 137 ഖുർആനിന്റെ മൌലികതജീ വിതത്തിലേക്ക് കടന്നുവന്നത് മദീനാ കാലഘട്ടത്തിലാണ്. ബനൂ നളീർ ഗോത്ര ഉപരോധവുമായി ബന്ധപ്പെട്ട് ഗോത്രത്തലവനായഹു യയ്യും സഫിയ്യയുടെ ഭർത്താവും കൊല്ലപ്പെട്ടതിനെ തുടർന്നാണ്ഹി ജ്റ ഏഴാം വർഷത്തിൽ അവരെ മുഹമ്മദ് നബി (സ) വിവാഹംചെ യ്യുന്നത്. മാരിയത്തുൽ കിബ്ത്തിയ്യയും പ്രവാചക ജീവിതത്തിലേ ക്ക് കടന്നുവരുന്നത് ഹിജ്റ ഏഴാം വർഷത്തിൽ തന്നെയാണ്. പൂർവ്വ പ്രവാചകന്മാരുടെ ചരിത്രം വിവരിക്കുന്ന ഖുർആൻ സൂക്ത ങ്ങളിൽ ബഹുഭൂരിഭാഗവും അവതരിപ്പിക്കപ്പെട്ടത് മക്കയിലാണെന്നിരി ക്കെ മദീനാ ജീവിതത്തിന്റെ ഏഴു വർഷങ്ങൾക്കുശേഷം പ്രവാചക ജീവിതത്തിലേക്ക് കടന്നുവന്ന രണ്ട് വനിതകളെങ്ങനെയാണ് പ്രസ് തുത ചരിത്രങ്ങളുടെ സ്രോതസ്സായിത്തീരുക? കോപ്റ്റിക് ക്രൈസ്തവർക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന ശൈശവ സുവിശേഷ (ഏീുലഹ ീള വേല കിളമിര്യ) ത്തിലുള്ള കഥകളാണ്തൊ ട്ടിലിൽവെച്ച് ഉണ്ണിയേശു സംസാരിച്ചതായും പ്രസവവേദനയുടെ സമയത്ത് ഈത്തപ്പന കുലുക്കി പഴം ലഭിച്ചതായുമുള്ള കഥകളെ ല്ലാമെന്നും ഇവ കോപ്റ്റിക് ക്രിസ്ത്യാനിയായിരുന്ന മാരിയത്തുൽ കിബ്ത്തിയ്യ പറഞ്ഞുകൊടുത്തതാണെന്നുമാണ് മറ്റൊരു വാദം. ഈവാ ദവും അടിസ്ഥാന രഹിതമാണ്. തൊട്ടിലിൽവെച്ച് യേശു സംസാരി ച്ചതായി സൂചിപ്പിക്കുന്ന വാക്യമുൾക്കൊള്ളുന്ന ഖുർആനിലെ പത്തൊൻപതാം അധ്യായം സൂറത്തുമർയം മക്കയിൽവെച്ച് അവ തരിപ്പിക്കപ്പെട്ടതാണ്. ഹിജ്റ ഏഴാം നൂറ്റാണ്ടിൽ മാത്രം പ്രവാചകജീ വിതത്തിലേക്ക് കടന്നുവന്ന മാരിയത്തുൽ കിബ്ത്തിയ്യ പറഞ്ഞുകൊ ടുത്ത കഥയുടെ അടിസ്ഥാനത്തിൽ മക്കയിൽവെച്ച് എങ്ങനെ യാണ് മുഹമ്മദ് നബി (സ) ഈ സംഭവങ്ങളെഴൂതുക? മുഹമ്മദ് നബി (സ)യുടെ കാലത്ത് കോപ്റ്റിക് ക്രൈസ്തവർക്കിടയിൽ ശൈശവ സുവിശേഷം പ്രചാരത്തിലിരുന്നുവെന്ന് ഖണ്ഡിതമായി തെളിയി ക്കാൻ ഈ വിമർശനമുന്നയിച്ചവർക്കൊന്നും കഴിഞ്ഞിട്ടില്ല. ഇനി കഴിഞ്ഞാൽതന്നെ യേശുവിന്റെ ശൈശവകാല സംഭവങ്ങളെക്കുറി ച്ച ഖുർആനിക പരാമർശങ്ങൾ ശൈശവ സുവിശേഷത്തിന്റെ അടിസ്ഥാനത്തിൽ എഴുതിയതാണെന്ന് വസ്തുനിഷ്ഠമായി സ്ഥാ പിക്കുവാൻ ആർക്കുംതന്നെ സാധിക്കുകയില്ല.ഖുർആനും ബൈബിളും
ബൈബിളിലേതിന് ഏകദേശം സമാനമായ ചരിത്രകഥകൾ തന്നെയാണല്ലോ ഖുർആനിലുമുള്ളത്. ബൈബിളിലേതിൽനിന്ന് എന്ത്വ്യതിരിക്തതയാണ് ഖുർആനിലെ ചരിത്ര കഥനത്തിനുള്ളത്?
ദൈവികബോധനത്തിന്റെ അടിസ്ഥാനത്തിൽ സമൂഹത്തെ നയിച്ച ദൈവദൂതന്മാരിലൂടെ അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥങ്ങളുടെ യും പ്രവാചകന്മാരുടെ വചനങ്ങളുടെയും സ്വാധീനമുള്ള ഗ്രന്ഥമാ ണ് ബൈബിൾ എന്ന വിഷയത്തിൽ മുസ്ലിംകൾക്ക് സംശയമൊ ന്നുമില്ല. ദൈവിക വചനങ്ങളും പ്രവാചക വചനങ്ങളും ചരിത്രകാര ന്റെ വീക്ഷണങ്ങളും പുരോഹിത നിർദ്ദേശങ്ങളുമെല്ലാം കൂടിക്കുഴ ഞ്ഞാണ് ബൈബിളിലുള്ളത്. പ്രവാചകന്മാരുടെ ജീവിത കഥകളാ ണ് ബൈബിളിന്റെ നട്ടെല്ല് എന്ന് പറയാം. ഈ ജീവിത കഥകൾ ക്കുമേൽ പുരോഹിത വചനങ്ങളുടെ മാംസം പൊതിഞ്ഞുകൊണ്ടാ ണ് ബൈബിൾ നിർമിക്കപ്പെട്ടിരിക്കുന്നത് എന്നുപറഞ്ഞാൽ അതിൽ അൽപംപോലും അതിശയോക്തിയില്ല. ബൈബിളിലെ പ്രവാചകക ഥനങ്ങളാകട്ടെ ദൈവിക ബോധനത്തിന്റെയും ദൃക്സാക്ഷി വിവര ണങ്ങളുടെയുമെല്ലാം അടിത്തറയിൽനിന്നുകൊണ്ട് പിൽക്കാല ഗ്രന് തഥ കാരന്മാർ രചിച്ചവയാണ്. അതിനാൽ തന്നെ, ബൈബിൾ ചരിത്രം നല്ലൊരു ശതമാനം സത്യസന്ധവും സ്വീകാര്യവുമാണ് എന്നതാണ്വാ സ്തവം. ഖുർആനിലെ ചരിത്രകഥനം ഇതിൽനിന്ന് തികച്ചും വ്യത്യസ്തമാ ണ്. അത് നൂറ് ശതമാനം ദൈവികമാണ്. മനുഷ്യരുടെ യാതൊരുവിധ ത്തിലുമുള്ള കൈകടത്തലുകൾ അതിലില്ല. അതിനാൽ ഖുർആ നിലെ ചരിത്രം പൂർണമായി അന്യൂനവും പ്രമാദമുക്തവുമാണ്. അതി ൽ യാതൊരുവിധ അബദ്ധങ്ങളും ആരോപിക്കാൻ ആർക്കും കഴിയി ല്ല; അങ്ങനെ ആരോപിക്കുന്നവർക്കൊന്നും പ്രസ്തുത വിമർശനങ്ങൾ സത്യസന്ധമാണെന്ന് വസ്തുനിഷ്ഠമായി സമർത്ഥിക്കാനാവില്ല, തീർച്ച. ദൈവികബോധനത്തിന്റെ സ്വാധീനമുള്ള ബൈബിളിലെയുംദൈ വികബോധനം മാത്രമടങ്ങിയ ഖുർആനിലെയും ചരിത്രകഥന ങ്ങൾ തമ്മിൽ സാമ്യമുണ്ടാവുക സ്വാഭാവികമാണ്. എന്നാൽ അടിസ് ഥാനപരമായി സാമ്യതയുള്ള കഥകളാണ് ഖുർആനിലും ബൈബിളി ലുമുള്ളതെങ്കിലും അവയുടെ വിശദീകരണങ്ങളിൽ അവഗണിക്കാ നാവാത്ത അന്തരങ്ങളുണ്ട്. ഈ അന്തരങ്ങളാവട്ടെ ഖുർആനിന്റെദൈ വികത വെളിവാക്കുകയും ബൈബിളിൽ മാനുഷികമായ കരവിരു തുകൾ നടന്നിട്ടുണ്ടെന്ന വസ്തുത വ്യക്തമാക്കുകയും ചെയ്യുന്ന വയാണ്. ചരിത്രകഥനത്തിൽ ബൈബിളിൽനിന്ന് വ്യത്യസ്തമായി ഖുർ ആൻ പുലർത്തുന്ന സവിശേഷതകളെ ഇങ്ങനെ സംക്ഷേപിക്കാം: 1. സൃഷ്ടികർത്താവിനെക്കുറിച്ച് പരാമർശിക്കുമ്പോൾ അവന്റെമ ഹത്വത്തിന് അനുഗുണവും ഔന്നത്യത്തിന് ഗ്ളാനി സംഭവിക്കാത്ത തുമായ പരാമർശങ്ങൾ മാത്രമെ ഖുർആനിലുള്ളൂ. ബൈബിളിലാ കട്ടെ, യഹോവയുടെ മഹത്വം ഉൽഘോഷിക്കുന്നുണ്ടെങ്കിലും ഇസ്രായീ ൽ വംശീയതയുടെ സ്വാധീനമുള്ള വചനങ്ങളെത്തുമ്പോൾ ഈമ ഹത്വത്തിന് വിരുദ്ധമായ നിരവധി പരാമർശങ്ങൾ നടത്തുന്നതായി കാണുന്നുണ്ട്. മനുഷ്യനെ ദൈവത്തിന്റെ പ്രതിഛായയിൽ അവന്ന്സ ദൃശനായാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് (ഉൽ 1:26) പറയുന്നത്മു തൽക്കാരംഭിക്കുന്നു ദൈവമഹത്വത്തിന് വിരുദ്ധമായ പരാമർശ ങ്ങൾ. വിശ്രമമാവശ്യമുള്ളവനായി ദൈവത്തെ ചിത്രീകരിക്കുന്നതോതടെ (ഉൽ 2:2,3) ദൈവനിന്ദ അതിന്റെ പരമ കാഷ്ഠയിലെത്തുന്നു. ഏദെൻ തോട്ടത്തിൽ ഒളിച്ച ആദാമിനെയും ഹവ്വയെയും അന്വേഷിച്ച് തിരഞ്ഞുനടക്കുന്ന ബൈബിളിലെ ദൈവം (ഉൽ 3:8-13) കിരാതവർഗ ങ്ങൾക്കിടയിലെ പ്രാകൃത സങ്കൽപത്തേക്കാൾ താഴ്ന്ന ദൈവസങ്കൽ പമാണ് ദ്യോതിപ്പിക്കുന്നത്. താൻ ചെയ്തുപോയ കാര്യമാലോചിച്ച് ദുഃഖിക്കുകയും (ഉൽ 6:6) മുൻകൂട്ടി തീരുമാനിച്ചുറച്ച കാര്യങ്ങളിൽ നിന്ന് മനസ് മാറുകയും (പുറ 32:14) ചെയ്യുന്ന ഇസ്രായേലിന്റെദൈ വം (പുറപ്പാട് 20:5) ഗോത്രപിതാവായ യാക്കോബുമായി മല്ലയു ദ്ധം നടത്തി പരാജയപ്പെട്ട കഥകൂടി (ഉൽ 32:28) ബൈബിൾ പറയു മ്പോൾ ഇസ്രായേൽ വംശീയതയുടെ സ്വാധീനം എത്രത്തോളം അതിെ ന്റ രചനയിലുണ്ടായിട്ടുണ്ടെന്ന് സുതരാം ബോധ്യമാകുന്നു. ഖുർആ നാകട്ടെ, പ്രപഞ്ചത്തിന്റെ സ്രഷ്ടാവും നിയന്താവുമായി അല്ലാഹുവി നെ പരിചയപ്പെടുത്തുമ്പോഴൊന്നും തന്നെ അവന്റെ മഹത്വത്തിനേ ാ വിശുദ്ധിക്കോ കോട്ടം തട്ടിക്കുന്ന യാതൊരു പരാമർശവും നട ത്തുന്നില്ല. അറബികളുടെയോ ഖുറൈശികളുടെയോ മാത്രം ദൈവമ ല്ല ഖുർആനിലെ അല്ലാഹു, പ്രത്യുത സർവ്വലോക രക്ഷിതാവാണ്. ഏതാനും ഖുർആൻ സൂക്തങ്ങൾ കാണുക: “അല്ലാഹു-അവനല്ലാ തെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവൻ, എല്ലാം നിയന്ത്രി ക്കുന്നവൻ, മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേ താണ് ആകാശഭൂമികളിൽ ഉള്ളതെല്ലാം“ (വി.ഖു. 2:55). ”അവൻ തന്നെയാണ് ആകാശങ്ങളിലും ഭൂമികളിലും സാക്ഷാൽ ദൈവം. നിങ്ങളുടെ രഹസ്യവും നിങ്ങളുടെ പരസ്യവും അവൻ അറി യുന്നു. നിങ്ങൾ നേടിയെടുക്കുന്നതും അവൻ അറിയുന്നു“ (വി.ഖു. 6:3). ”അവന്റെ പക്കലാകുന്നു അദൃശ്യകാര്യത്തിന്റെ ഖജനാവു കൾ. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത് അവൻ അറിയുന്നു. അവൻ അറിയാതെ ഒരു ഇല പോലും അനങ്ങു ന്നില്ല. ഭൂമിയുടെ ഇരുട്ടുകൾക്കുള്ളിലിരിക്കുന്ന ഒരു ധാന്യമണിയാക ട്ടെ പച്ചയോ ഉണങ്ങിയതോ ആയ ഏതൊരു വസ്തുവാകട്ടെ വ്യക് തമായ ഒരു രേഖയിൽ എഴുതപ്പെട്ടതായിട്ടല്ലാതെ ഉണ്ടാകില്ല“ (വി. ഖു.6:59). ”ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവാകുന്നു (അവൻ). നിങ്ങൾക്കുവേണ്ടി നിങ്ങളുടെ വർഗത്തിൽനിന്നുതന്നെ അവൻ ഇണകളെ ഉണ്ടാക്കിത്തന്നിരിക്കുന്നു. കന്നുകാലികളിൽ നിന്നും ഇണകളെ (ഉണ്ടാക്കിയിരിക്കുന്നു) അതിലൂടെ നിങ്ങളെ അവൻ സൃഷ്ടിച്ച് വർദ്ധിപ്പിക്കുന്നു. അവന് തുല്യമായി യാതൊന്നുമി ല്ല. അവൻ എല്ലാം കേൾക്കുന്നവനും കാണുന്നവനുമാകുന്നു“ (വി.ഖു. 42:11).”(നബിയേ) പറയുക; കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവർക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവൻ (ആർക്കും) ജന്മം നൽകിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനി ച്ചിട്ടുമില്ല. അവന് തുല്യനായി ആരുമില്ലതാനും (വി.ഖു. 112:1-4) 2. ഖുർആനിലെയും ബൈബിളിലെയും ചരിത്രകഥനങ്ങൾ തമ്മിലു ള്ള അന്തരത്തിന്റെ ആത്മാവ് സ്ഥിതിചെയ്യുന്നത് അവയിലെദൈ വസങ്കൽപങ്ങൾ തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസങ്ങ ളിലാണ്. ആദമിന്റെ കഥ വിവരിക്കുന്നിടത്തുതന്നെ കാണുന്ന അന്ത രങ്ങൾ ശ്രദ്ധിക്കുക. (ശ) ആദമിനോടും ഇണയോടും തിന്നരുതെന്ന് കൽപിച്ച പഴം നന്മ തിന്മകളെക്കുറിച്ച അറിവിന്റെ വൃക്ഷത്തിന്റേതായിരുന്നുവെ ന്നാണ് ബൈബിൾ പറയുന്നത്. (ഉൽ 2:17), ബൈബിൾ പ്രകാരം അത് തിന്നുക വഴിയാണ് മനുഷ്യന് നന്മതിന്മകളെക്കുറിച്ച് അറിവു ണ്ടായത് (ഉൽ 3:6, 7; 3:22) നന്മതിന്മകളെ വ്യവഛേദിച്ച് മനസ്സിലാ ക്കാൻ കഴിവില്ലാത്ത മനുഷ്യനോട് എങ്ങനെയാണ് വിലക്കപ്പെട്ട കനി തിന്നരുതെന്ന് കൽപിക്കുക? വിധിവിലക്കുകൾ പ്രസക്തമാകുന്നത് നന്മതിന്മകളെക്കുറിച്ച അറിവുണ്ടാവുന്നതോടെയാണല്ലോ. (നന്മ തിന്മ കളെക്കുറിച്ച ജ്ഞാനത്തിന്റെ അഭാവത്തിൽ മൃഗങ്ങളുടെ ലോകത്ത്വിധ ിവിലക്കുകൾ അപ്രസക്തമാണ് എന്നോർക്കുക). ഖുർആനിലെവി ടെയും വിലക്കപ്പെട്ട കനിയെക്കുറിച്ച് `നന്മതിന്മകളെക്കുറിച്ച അറിവി ന്റെ വൃക്ഷ`മെന്ന് പരിചയപ്പെടുത്തുന്നില്ല. നന്മതിന്മകളെക്കുറി ച്ച അറിവും നന്മ സ്വീകരിച്ച് ഉന്നതനാകുവാനും തിന്മകളിലൂടെ അധ മനാകുവാനുമുള്ള സാധ്യതയും അവന്റെ സൃഷ്ടിയിൽതന്നെ നിലീ നമാണെന്നാണ് ഖുർആനിക പരാമർശങ്ങളിൽനിന്ന് മനസ്സിലാകുന്ന ത്. നന്മ തിന്മകൾ വ്യവഛേദിച്ച് മനസ്സിലാക്കുവാനും തദടിസ്ഥാന ത്തിൽ വസ്തുക്കൾക്ക് നാമകരണം ചെയുവാനുമുള്ള കഴിവ് നൽകെ പ്പടുകയും അങ്ങനെ മാലാഖമാരേക്കാൾ ഉന്നതനാവുകയും ചെയ്തമന ുഷ്യനെയാണ് ഖുർആൻ വരച്ചുകാണിക്കുന്നത്. വിലക്കപ്പെട്ട കനി ഖുർആനും ബൈബിളും 104 105 ഖുർആനിന്റെ മൗലികതയും നന്മതിന്മകളെക്കുറിച്ച അറിവും തമ്മിൽ യാതൊരു വിധത്തിലും ഖുർആൻ ബന്ധപ്പെടുത്തുന്നില്ല. “ഞാനിതാ ഭൂമിയിൽ ഒരു ഖലീഫയെ നിയോഗിക്കുവാൻ പോവുകയാണെന്ന് നിന്റെ നാഥൻ മലക്കുകളോട് പറഞ്ഞ സന്ദർഭം. അവർ പറഞ്ഞു: അവിടെ കുഴപ്പം ഉണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവനെയാണോ നീ നിയോഗിക്കുന്നത്? ഞങ്ങളാകട്ടെ നിന്റെ മഹത്വത്തെ പ്രകീർത്തി ക്കുകയും നിന്റെ പരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നവരല്ലോ. അവൻ (അല്ലാഹു) പറഞ്ഞു: നിങ്ങൾക്കറിഞ്ഞുകൂടാത്തത് എനി ക്കറിയാം. അവൻ (അല്ലാഹു) ആദമിനെ നാമങ്ങളെല്ലാം പഠിപ്പിച്ചു. പിന്നീട് ആ പേരിട്ടവയെ അവൻ മലക്കുകൾക്ക് കാണിച്ചു. എന്നി ട്ടവൻ ആജ്ഞാപിച്ചു: നിങ്ങൾ സത്യവാന്മാരാണെങ്കിൽ ഇവയുടെ നാമങ്ങൾ എനിക്ക് പറഞ്ഞുതരൂ. അവർ പറഞ്ഞു: നിനക്ക് സ്തോ ത്രം! നീ പഠിപ്പിച്ചുതന്നതല്ലാത്ത യാതൊരു അറിവും ഞങ്ങൾക്കി ല്ല. നീ തന്നെയാണ് സർവ്വജ്ഞനും അഗാധജ്ഞാനിയും. അനന്തരം അവൻ (അല്ലാഹു) പറഞ്ഞു: ആദമേ ഇവർക്ക് അവയുടെ നാമങ്ങൾ പറഞ്ഞുകൊടുക്കൂ. അങ്ങനെ അവൻ (ആദം) അവർക്ക് ആ നാമ ങ്ങൾ പറഞ്ഞുകൊടുത്തപ്പോൾ അവൻ (അല്ലാഹു) പറഞ്ഞു: ആകാശഭ ൂമികളിലെ അദൃശ്യകാര്യങ്ങളും നിങ്ങൾ വെളിപ്പെടുത്തുന്നതും ഒളിച്ചുവെക്കുന്നതുമെല്ലാം എനിക്ക് അറിയാമെന്ന് ഞാൻ നിങ്ങളോട് പറഞ്ഞിട്ടില്ലേ“ (വി.ഖു.2:30-33). ശശ) വിലക്കപ്പെട്ട കനി തിന്നരുതെന്ന ദൈവിക കൽപനയിൽ പ്രസ്തുത കനിതിന്നാൽ നീ മരിക്കുമെന്ന് ദൈവം ആദാമിനോട് പറയുന്നതായാണ് ബൈബിൾ ഉദ്ധരിക്കുന്നത് (ഉൽ 2:17). ദൈവികക ൽപന ലംഘിക്കുവാൻ മനുഷ്യരെ പ്രേരിപ്പിച്ച സർപ്പമാകട്ടെ ”നിങ്ങ ൾ മരിക്കുകയില്ല. അത് തിന്നാൽ നിങ്ങളുടെ കണ്ണുകൾ തുറക്കുമെ ന്നും നന്മതിന്മകളെ തിരിച്ചറിഞ്ഞ് നിങ്ങൾ ദൈവത്തെപോലെ ആയി ത്തീരുമെന്നും ദൈവത്തിനറിയാം“ എന്ന് പറഞ്ഞുകൊണ്ടാണ് അവരെ പ്രലോഭിപ്പിച്ചത് (ഉൽ 3:5). വിലക്കപ്പെട്ട കനി തിന്നപ്പോൾ ദൈവം ഭീഷണിപ്പെടുത്തിയതുപോലെ ആദിമനുഷ്യർ മരിച്ചില്ല, പ്രത്യുത അ വർക്ക് നന്മതിന്മകളെക്കുറിച്ച് ജ്ഞാനമുണ്ടാവുകയാണ് ചെയ്തത് (ഉൽ 3:6,7, 3:22). ദൈവം കളവ് പറഞ്ഞ് ആദി മനുഷ്യരെ ഭീഷണിെ പ്പടുത്തിയെന്നും യാഥാർത്ഥ്യം ബോധ്യപ്പെടുത്തിയത് സർപ്പമാണെ ന്നുമാണ് ഈ കഥ ശരിയാണെങ്കിൽ വന്നുചേരുക. ദൈവിക മഹ ത്വത്തിന് ഇടിവ് വരുത്തുന്ന ഇത്തരം കഥകളൊന്നുംതന്നെ ഖുർ ആനിലില്ല. ശശശ) നന്മതിന്മകളെക്കുറിച്ച അറിവിന്റെ കനിതിന്ന മനുഷ്യനെ ഭയപ്പെടുകയും ജീവന്റെ കനികൂടി തിന്ന് മനുഷ്യൻ ദൈവത്തെപ്പോലെ യാകാതിരിക്കുവാൻ മുൻകരുതലെടുക്കുകയും ചെയ്യുന്ന ദൈവെ ത്തയാണ് ഉൽപത്തി പുസ്തകത്തിൽ നാം കാണുന്നത് (ഉൽ 3: 22-24). വിലക്കപ്പെട്ട കനി തിന്നുക വഴി എന്തെങ്കിലും തരത്തിലുള്ള ദൈവികാംശം മനുഷ്യനുണ്ടായതായി ഖുർആൻ പഠിപ്പിക്കുന്നില്ല. ദൈവത്തിന്റെ ഔന്നത്യത്തെയും സർവ്വജ്ഞതയെയും ചോദ്യംചെ യ്യുന്ന ഇത്തരം കഥകളൊന്നും ഖുർആനിലില്ല. (ശ്) വിലക്കപ്പെട്ട കനി തിന്നുവാൻ മനുഷ്യനെ പ്രേരിപ്പിച്ചത്സ ർപ്പമാണെന്നാണ് ബൈബിൾ പറയുന്നത് (ഉൽ 3:1-5, 3:13). ഇങ്ങ നെ ചെയ്യുക വഴി ദൈവശാപത്തിന് സർപം വിധേയമായി എന്നും, പ്രസ്തുത ശാപത്തിന്റെ ഫലമായാണ് സർപ്പം ഉരസ്സുകൊണ്ട് ഇഴ ഞ്ഞുനടക്കുന്നതെന്നും, മനുഷ്യനും സർപ്പവും തമ്മിലുള്ള വിരോധ ത്തിന്റെ അടിസ്ഥാനകാരണമിതാണെന്നുമാണ് ബൈബിൾ പാഠം (ഉൽ 3:14-15). മനുഷ്യന്റെ ശത്രുവായ സാത്താനാണ് മനുഷ്യനെ വഴിതെറ്റിക്കുകയും വിലക്കപ്പെട്ട കനി തിന്നുവാൻ പ്രേരിപ്പിക്കുകയുംചെ യ്തതെന്നാണ് ഖുർആൻ പറയുന്നത് (ഖുർആൻ 2:35, 36). ഖുർ ആനിലെ ഇവ്വിഷയകമായ പരാമർശങ്ങളിലൊന്നും സർപ്പം കടന്നുവ രുന്നേയില്ല. ദൈവികശാപത്തിന്റെ ഫലമായിട്ടാണ് സർപം ഇഴ ഞ്ഞ് നടക്കുകയും മനുഷ്യരാൽ വെറുക്കപ്പെടുന്നവനാവുകയും ചെയ് തതെങ്കിൽ പ്രസ്തുത ശാപത്തിന് മുമ്പുള്ള സർപം ഏത് തരത്തിലു ള്ളതായിരുന്നുവെന്ന ചോദ്യത്തിന് ഖുർആനിക വിശദീകരണ ങ്ങളുടെ വെളിച്ചത്തിൽ യാതൊരു സാധുതയുമില്ല. (്) വിലക്കപ്പെട്ട കനി തിന്നതുവഴി ദൈവം ശപിച്ചതിനാലാൺസ്്ര തീക്ക് ഗർഭപീഢയും പ്രസവ വേദനയുമുണ്ടായത് എന്നാൺബൈബ ിൾ പഠിപ്പിക്കുന്നത് (ഉൽ 3:16). ആദിമാതാവിന്റെ തെറ്റിനു ള്ള ശിക്ഷയാണ് ഇന്നും മാതാക്കൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത് എന്നർത്ഥം. ഗർഭധാരണത്തെയും പ്രസവത്തെയുമെല്ലാം ശിക്ഷയായി ക്കാണുന്നതിന് പകരം ദൈവികാനുഗ്രഹമായാണ് ഖുർആൻ മന സിലാക്കിത്തരുന്നത് (ഖുർആൻ 29:8, 46:15, 31:14). വിലക്കപ്പെട്ട കനി ഖുർആനും ബൈബിളും 106 107 ഖുർആനിന്റെ മൗലികതയു മായി പ്രസവവേദനക്കോ ഗർഭപീഢക്കോ എന്തെങ്കിലും തരത്തിൽ ബന്ധമുള്ളതായി ഖുർആൻ പഠിപ്പിക്കുന്നേയില്ല. (്ശ) മനുഷ്യരുടെ അധ്വാനവും കൃഷിയുമെല്ലാം വിലക്കപ്പെട്ട കനി തിന്നതുമൂലമുണ്ടായ ദൈവിക ശാപത്തിന്റെ ഫലമായുണ്ടായ വയായാണ് ബൈബിൾ പരിചയപ്പെടുത്തുന്നത് (ഉൽ 3:18, 19). ഖുർആനിലാകട്ടെ അധ്വാനിക്കുവാനും സമ്പാദിക്കുവാനുമെല്ലാമുള്ള മനുഷ്യ കഴിവിനെ ദൈവികാനുഗ്രഹമായാണ് (62:10) വിശേഷിപ്പി ച്ചിരിക്കുന്നത്. മനുഷ്യാധ്വാനവും വിലക്കപ്പെട്ട കനിയുമായി ബന് ധപ്പെടുത്തുന്ന യാതൊരു ഖുർആനിക പരാമർശവുമില്ല. (്ശശ) വിലക്കപ്പെട്ട കനി തിന്ന ആദാമും ഹവ്വയും പശ്ചാത്തപി ക്കുകയോ ദൈവം അവർക്ക് പൊറുത്ത് കൊടുക്കുകയോ ചെയ്ത തായുള്ള യാതൊരു പരാമർശവും ബൈബിളിലില്ല. ഖുർആനാകട്ടെ, തങ്ങളുടെ തെറ്റിൽ പശ്ചാത്താപവിവശരായ ആദിമാതാപിതാക്കളു ടെ ക്ഷമായാചനയും കാരുണ്യമൂർത്തിയായ ദൈവം തമ്പുരാന്റെപെ ാറുത്തുകൊടുക്കലും പ്രാധാന്യത്തോട് കൂടിത്തന്നെ പരാമർശി ക്കുന്നുണ്ട്. “അവർ രണ്ടുപേരും പറഞ്ഞു. ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങൾ ഞങ്ങളോടുതന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങൾക്ക്പെ ാറുത്ത് തരിക യും കരുണ കാണിക്കുകയും ചെയ്തില്ലെങ്കിൽതീർ ച്ചയായും ഞങ്ങൾ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും” (വി. ഖു.7:23). “അനന്തരം ആദം തന്റെ രക്ഷിതാവിങ്കൽനിന്ന് ചില വചന ങ്ങൾ സ്വീകരിച്ചു. (ആ വചനങ്ങൾ മുഖേന പശ്ചാത്തപിച്ച) ആദമിന് അല്ലാഹു പാപമോചനം നൽകി. അവൻ പശ്ചാത്താപം ഏറെ സ്വീക രിക്കുന്നവനും കരുണാനിധിയുമത്രെ“ (വി.ഖു. 2:37,38) 3) തങ്ങളുടെ താൽപര്യത്തിനനുസരിച്ച് പ്രവാചകന്മാരുടെ കഥ നങ്ങൾ അവതരിപ്പിക്കുകയാണ് ബൈബിൾ പുസ്തകങ്ങളുടെ രചയി താക്കൾ ചെയ്തത്. അതുകൊണ്ടുതന്നെ സമൂഹത്തിൽ നിലനി ന്നിരുന്ന സകല വൃത്തികേടുകളും പ്രവാചകന്മാരിൽ ആരോപിക്കുവാ ൻ ബൈബിൾ കർത്താക്കൾക്ക് യാതൊരു വൈമനസ്യവുമുണ്ടായി രുന്നില്ല. സമൂഹത്തിന്റെ തിന്മകളെ ന്യായീകരിക്കാനായി പ്രസ് തുത തിന്മകളെല്ലാം പ്രവാചകന്മാരിൽ ആരോപിക്കുവാനുള്ള പ്രവ ണതയാണ് ബൈബിളിൽ നാം കാണുന്നത്. ധർമനിഷ്ഠനും കുറ്റ മറ്റ മനുഷ്യനുമായി ബൈബിൾ പരിചയപ്പെടുത്തുന്ന നോഹിനെ (ഉൽ 6:9, 10) തന്നെയാണ് ആദ്യമായി വീഞ്ഞുണ്ടാക്കിയവനായും കുടിച്ച് തുണിയുരിഞ്ഞുപോയിട്ട് മക്കൾ തുണിയുടുത്തുകൊടുക്കേ ണ്ട അവസ്ഥയോളമെത്തുന്ന തരത്തിൽ ലഹരി ബാധിച്ചവനായുമെ ല്ലാം ഉൽപത്തി പുസ്തകം (9:20-23) വരച്ചുകാണിക്കുന്നത്. വിശു ദ്ധനും നീതിമാനുമെന്ന് ബെബിൾ പറയുന്ന (2 പത്രോസ് 2:78) ലോ ത്ത് മദ്യപിച്ച് മത്തനായി തന്റെ പെൺമക്കളുമായി ശയിക്കുകയും അവർക്ക് സ്വന്തം പിതാവിൽ മക്കളുണ്ടാവുകയും ചെയ്ത കഥ ഉൽ പത്തി പുസ്തകം (19:31-36) വിവരിക്കുന്നുണ്ട്. ചതിയനും വഞ്ചക നുമായിരുന്നു ഇസ്രായേലിന്റെ പിതാവായ യാക്കോബെന്നാൺബൈബ ിൾ പറയുന്നത് (27:1-46). തന്റെ പടയാളിയുടെ ഭാര്യയുമായി ബന്ധപ്പെടുകയും അവൾ ഗർഭിണിയായപ്പോൾ അതിന്റെ ഉത്ത രവാദിത്തം അവളുടെ ഭർത്താവിൽ കെട്ടിവെക്കാൻ ശ്രമിക്കുകയും പ്രസ്തുത ശ്രമം പരാജയപ്പെട്ടപ്പോൾ പടയാളിയെ ചതിച്ചുകൊല്ലു കയും അങ്ങനെ അയാളുടെ ഭാര്യയെ സ്വന്തമാക്കുകയുമെല്ലാം ചെയ് ത വ്യക്തിയാണ് ബൈബിൾ പ്രകാരം ദാവീദ് (2 ശാമു 11:1-27).ദാ വീദിന്റെ പുത്രനും ലോകത്തിലെ ഏറ്റവും വലിയ ജ്ഞാനിയുമായിബൈബ ിൾ പരിചയപ്പെടുത്തുന്ന സോളമൻ (1 രാജാ 10:23) വിവാഹ ബന്ധം വിലക്കപ്പെട്ടവരുമായി ബന്ധപ്പെടുകയും അവരെ അഗാധ മായി സ്നേഹിക്കുകയും (1 രാജാ 11:2) അവരുടെ സമ്മർദ്ദത്തിന്വഴ ങ്ങി അന്യദേവതമാരെ ആരാധിക്കുകയു (1 രാജാ 11:3-7ാമെല്ലാംചെ യ്ത വ്യക്തിയാണ്. ഇസ്രായേലിന്റെ രക്ഷകനായി വന്ന യേശു ക്രിസ്തുവിനെയും മാതൃബഹുമാനമില്ലാത്തവനായും (യോഹ 2:5, 19:26) സഹിഷ്ണുതയില്ലാത്തവനായും (മത്താ 12:34, 12:39, യോഹ 8:44) ക്ഷിപ്രകോപിയായും (യോഹ 2:13-17, മത്താ 21:19) ജനങ്ങൾ ക്ക് മദ്യമുണ്ടാക്കിക്കൊടുത്ത് അവരെ ലഹരിപിടിപ്പിച്ചവനായും (യോഹ 2:1-11ാമെല്ലാമാണ് ബൈബിൾ അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ നിന്ന് തികച്ചും വ്യതിരിക്തമാണ് ഖുർആനിലെ സംഭവവിവരണ ങ്ങൾ. പ്രവാചകന്മാരെല്ലാം സദ്വൃത്തരും മാതൃകായോഗ്യരും വിശു ദ്ധരുമായിരുന്നുവെന്നാണ് ഖുർആൻ പഠിപ്പിക്കുന്നത്. “നാം വേദവുംവി ജ്ഞാനവും പ്രവാചകത്വവും നൽകിയിട്ടുള്ളവരത്രെ അവർ. ഇനി ഇക്കൂട്ടർ അവയൊക്കെ നിഷേധിക്കുകയാണെങ്കിൽ അവയിൽ അവിശ്വ സിക്കുന്നവരല്ലാത്ത ഒരു ജനവിഭാഗത്തെ നാം അത് ഭരമേൽപി ച്ചിട്ടുണ്ട്. അവരെയാണ് അല്ലാഹു നേർവഴിയിലാക്കിയിട്ടുള്ളത്. അതി ഖുർആനും ബൈബിളും 108 109 ഖുർആനിന്റെ മൗലികത നാൽ അവരുടെ നേർമാർഗത്തെ നീ പിന്തുടർന്ന് കൊള്ളുക. (നബിയേ,) പറയുക. ഇതിന്റെ പേരിൽ യാതൊരു പ്രതിഫലവും ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നില്ല. ഇത് ലോകർക്കുവേണ്ടിയുള്ള ഒരു ഉത്ബോധനമല്ലാതെ മറ്റൊന്നുമല്ല” (വി.ഖു. 6:89, 90). “അവരെ നാം നമ്മുടെ കൽപനപ്രകാരം മാർഗദർശനം നൽകു ന്ന നേതാക്കളാക്കുകയും ചെയ്തു. നല്ലകാര്യങ്ങൾ ചെയ്യണമെന്നും നമസ്കാരം മുറപോലെ നിർവഹിക്കണമെന്നും സക്കാത്ത് നൽകണ മെന്നും നാം അവർക്ക് ബോധനം നൽകുകയും ചെയ്തു. നമ്മെ ആയിരുന്നു അവർ ആരാധിച്ചിരുന്നത്” (വി.ഖു. 21:73). ദുർമാർഗമൊ ന്നുമില്ലാത്ത നോഹയെയും (7:61) സൽമാർഗനിഷ്ഠനായ ലൂത്തിനെ യും (70:80-84) സദ്വൃത്തനായ യാക്കോബിനെയും (21:72) വിന യാന്വിതരും ദൈവിക മാർഗത്തിൽ ഉറച്ച് നിന്നവരുമായ ദാവൂദിനെ യും സുലൈമാനെയും (27:15, 38:30) പരിശുദ്ധ പ്രവാചകനും മഹാ നും (3:45) മാതൃബഹുമാനമുള്ളവനു (19:32ാമായ യേശുവിനെയുമാ ണ് ഖുർആൻ പരിചയപ്പെടുത്തുന്നത്. 4. ബൈബിളിലെ ചരിത്ര വിശദീകരണത്തിലുടനീളം ഇസ്രായേ ല ീ വംശീയത നിഴലിക്കുന്നതായി കാണാൻ കഴിയും. അബ്രഹാമി ന്റെ ചരിത്രം മുതൽക്കാരംഭിക്കുന്നു ഈ വംശീയതയുടെ കടന്നു കയറ്റമെന്നുള്ളതാണ് വസ്തുത. അബ്രഹാമിന്റെ പുത്രന്മാരായ യിശ്മായേലിനെയും ഇസഹാഖി നെയും കുറിച്ചു വിവരിക്കുന്ന ഉൽപത്തി പുസ്തകഭാഗങ്ങളിൽ യഹൂദ വംശീയതയുടെയും അടിമ കളോടുള്ള അവരുടെ ക്രൂരമായ പെരുമാറ്റത്തിന്റെയും പ്രതിബിംബ മാണ് കാണാൻ കഴിയുന്നത്. അബ്രഹാമിന് തന്റെ ആദ്യഭാര്യയായ സാറായിൽ സന്താന സൗഭാഗ്യമില്ലായിരുന്നതിനാൽ സാറാ തന്നെ തന്റെ അടിമയായിരുന്ന ഹാഗാറിനെ അദ്ദേഹത്തിന് ഭാര്യയായി നൽകുകയാണുണ്ടായത്. `ഭാര്യയായ സാറായ് തന്റെ ഈജിപ്തുകാ രിയായ ദാസി ഹാഗാറിനെ ഭർത്താവായ അബ്രാമിന്ന് ഒരു ഭാര്യയായി കൊടുത്തു. അബ്രാം ഹാഗാറിനെ പ്രാപിച്ചു. അവൾ ഗർഭിണിയായി` (ഉൽപത്തി16:3). അബ്രഹാമിൽ നിന്ന് ഗർഭിണിയായ ഹാഗാർ സാറായോട് അപമര്യാദയായി പെരുമാറിയപ്പോൾ ഹാഗാറിനെ ക്രൂരമായി മർദിക്കുവാനും ഗർഭിണിയായ അവളെ വീട്ടിൽ നിന്നും ഓടിക്കുവാനും സാറായെ അബ്രഹാം അനുവദിച്ചുവെന്നാണ് ഉൽപത്തി പുസ്തകത്തിൽ നാം വായിക്കുന്നത്. `അബ്രാം സാറായി യോട് പറഞ്ഞു:` നോക്കൂ, നിന്റെ ദാസി നിന്റെ കീഴിൽ തന്നെയാ ണ്. നിനക്ക് ഇഷ്ടമുള്ള വിധം നീ അവളോട് പെരുമാറിക്കൊള്ളുക! തുടർന്നു സാറായ് ഹാഗാറിനോട് ക്രൂരമായി പെരുമാറി. ഹാഗാർ അവിടെ നിന്ന് ഓടിപ്പോയി` (ഉൽപത്തി 16:6). തന്നിൽ നിന്ന് ഗർഭിണി യായ സ്ത്രീയെ അവർ അടിമയായി എന്ന കാരണത്താൽ അടിച്ചോടി ക്കുവാൻ കൂട്ടുനിൽക്കുന്ന അബ്രഹാമിന്റെ ചിത്രം നിർമിക്കുക വഴി അടിമസ്ത്രീകളോട് ഏതു തരം ക്രൂരതയും പ്രവർത്തിക്കുവാനുള്ള നിയമം നിർമിക്കുവാനാണ് യഹൂദ റബ്ബിമാർ ശ്രമിച്ചിരിക്കുന്നത്. തങ്ങളുടെ ക്രൂരമായ ജീവിതരീതിക്കനുസൃതമായി മഹാന്മാരുടെ ജീവിതത്തെ മാറ്റിയെഴുതിയപ്പോഴുണ്ടായ വൈരുദ്ധ്യങ്ങൾ ചരിത്രമെ ഴുത്തിലുടനീളം കാണൻ കഴിയും. വാർദ്ധക്യകാലത്തുണ്ടായ തന്റെ പുത്രൻ യിശ്മായേലിനെയും ഭാര്യ ഹാഗാറിനെയും മരുഭൂമിയിൽ തനിച്ചാക്കുവാനുള്ള ദൈവിക കൽപന നിറവേറ്റിയ മഹാനാണ് വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്ന ഇബ്രാഹീം (അ). ഉൽപത്തി പുസ്തകമാകട്ടെ ഈ സംഭവത്തെയും ഹാഗാർ എന്ന അടിമസ്ത്രീ യെയും പുത്രനെയും പീഡിപ്പിക്കാനുള്ള സാറായുടെ ശ്രമത്തിന് അബ്രഹാം കൂട്ടുനിന്നതിന് ഉദാഹരണമായിട്ടാണ് ഉദ്ധരിക്കുന്നത്. ഇരുപത്തൊന്നാം അധ്യായം നോക്കുക: `ശിശു വളർന്നു. ഇസഹാഖി ന്റെ മുലകുടി മാറ്റിയ ദിവസം അബ്രഹാം വലിയൊരു വിരുന്നു നൽകി. ഈജിപ്റ്റുകാരിയായ ഹാഗാറിൽ അബ്രഹാമിന് ജനിച്ച പുത്രൻ തന്റെ പുത്രനായ ഇസഹാഖിനോടൊന്നിച്ചു കളിക്കുന്നത് സാറാ കണ്ടു. സാറാ അബ്രഹാമിനോടുപറഞ്ഞു: `ഈ അടിമപ്പെണ്ണി നെയും പുത്രനെയും അടിച്ചു പുറത്താക്കുക. ഈ അടിമപ്പെണ്ണിന്റെ പുത്രൻ എന്റെ പുത്രനായ ഇസഹാഖിന്നൊപ്പം അവകാശിയായി ത്തീർന്നു കൂടാ`. യിശ്മായേലും തന്റെ പുത്രനാകയാൽ ഇക്കാര്യം അബ്രഹാമിന് ഏറെ അനിഷ്ടമായി. എന്നാൽ ദൈവം അബ്രഹാമി നോട് അരുൾ ചെയ്തു. `അടിമപ്പെണ്ണിനേയും കുട്ടിയേയും പ്രതി നീ അനിഷ്ടം വിചാരിക്കേണ്ട. സാറാ പറയുന്നതു പോലെ പ്രവർ ത്തിക്കുക. ഇസഹാഖിലൂടെയായിരിക്കും നിന്റെ സന്തതിപരമ്പര അറിയപ്പെടുക. അടിമപ്പെണ്ണിന്റെ പുത്രനെയും ഞാൻ ഒരു ജനത യാക്കും. അയാളും നിന്റെ സന്തതിയാണല്ലോ`. അബ്രഹാം അതി രാവിലെ എഴുന്നേറ്റ് അപ്പവും ഒരു തുരുത്തിവെള്ളവും ഹാഗാറിനെ ഏൽപിച്ചു. കുട്ടിയെ തോളിൽവെച്ച് അവളെ പറഞ്ഞയച്ചു.അവർ ഖുർആനും ബൈബിളും 110 111 ഖുർആനിന്റെ മൗലികതഅവിടം വിട്ടു, ബേർശേബ മരുഭൂമിയിൽ അലഞ്ഞു നടന്നു` (ഉൽപത്തി 21:8-14). യഥാർത്ഥത്തിൽ യിശ്മായേലിനെ മരുഭൂമിയിൽ ഉപേക്ഷിച്ച സംഭവം നടക്കുന്നത് ഇഷാഖിന്റെ ജനനത്തിനു മുമ്പാണ്. ഇഷാഖിനുള്ള ഔന്നത്യത്തിന്റെയും അടിമസ്ത്രീയോടും മകനോടും ചെയ്യാവുന്ന ക്രൂരതകളുടെയും തെളിവായുദ്ധരിക്കുന്ന തിന്നു വേണ്ടിയാണ് പ്രസ്തുത സംഭവത്തെ ഇഷാഖിന്റെ ജനനത്തിന് ശേഷത്തേക്ക് വലിച്ചിഴച്ചത്. യിശ്മയേൽ വളരെ ചെറിയ ഒരു കുഞ്ഞായിരുന്ന കാലത്താണ് ഈ സംഭവം നടന്നതെന്ന് മുകളി ലുദ്ധരിച്ച ഉൽപത്തി വചനത്തിൽ നിന്നു വ്യക്തമാണ്. `കുട്ടിയെ തോളിൽ വെച്ച് അവളെ പറഞ്ഞയച്ചു` (21:14) വെന്ന് പറഞ്ഞതിൽ നിന്ന് തോളത്ത് വെക്കാൻ മാത്രമേ യിശ്മായിലിന് അന്ന് പ്രായമു ണ്ടായിരുന്നുള്ളൂവെന്ന് മനസ്സിലാകുന്നു.`തുരുത്തിയിലെ വെള്ളം തീർന്നപ്പോൾ അവൾ കുട്ടിയെ ഒരു കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു. അവൾ അവിടെ നിന്ന് കുറച്ചകലെ, അതായത് ഏകദേശം ഒരു വിൽപാടു ദൂരെ മാറി പുറം തിരിഞ്ഞിരുന്ന്. `എനിക്ക് കുഞ്ഞിന്റെ മരണം കാണേണ്ട` എന്നു പറഞ്ഞു. അവൾ ദൂരെ മാറി പിൻതിരി ഞ്ഞിരുന്നപ്പോൾ കുട്ടി ഉറക്കെ കരഞ്ഞു` (ഉൽപത്തി 21:15,16). ഈ വചനങ്ങളെല്ലാം വളരെ ചെറിയ ഒരു ശിശുവായിരിക്കുമ്പോഴാണ് യിശ്മായേൽ തന്റെ മാതാവിനോടൊപ്പം മരുഭൂമിയിൽ ഉപേക്ഷിക്ക പ്പെട്ടതെന്ന് വ്യക്തമാക്കുന്നു. `ഹാഗാർ യിശ്മായിലിനെ പ്രസവിച്ച പ്പോൾ അബ്രഹാമിന് എൺപത്താറ് വയസ്സായിരുന്നു` (ഉൽപത്തി 16:16). `പുത്രനായ ഇഷാഖ് പിറന്നപ്പോൾ അബ്രഹാമിന്ന് നൂറ് വയസ്സായിരുന്നു` (ഉൽപത്തി 21:5). ഇതിൽ നിന്ന് ഇഷാഖ് ജനിക്കുമ്പോൾ യിശ്മായേലിന് പതിനാലു വയസ്സ് പ്രായമായിരു ന്നുവെന്ന് മനസ്സിലാക്കാം. ഇഷാഖിന്റെ മുലകുടി മാറിയ ദിവസമാണ് ഉൽപത്തി പുസ്തകം പറയുന്നതുപോലെ യിശ്മായിലി നെയും മാതാവിനെയും മരുഭൂമിയിൽ ഉപേക്ഷിച്ചതെങ്കിൽ അന്ന് യിശ്മായീൽ പതിനാറു വയസ്സു പ്രായമുള്ളയാളായിരിക്കണം. ഒരു പതിനാറു വയസ്സുകാരനെ മാതാവ് തോളിൽ വെക്കുമോ? മരുഭൂമിയിൽ ഉപേക്ഷിക്കപ്പെട്ട യിശ്മായേലിന്റെ ചിത്രം ഉൽപത്തി പുസ്തകം ഇരുപത്തിയൊന്നാം അധ്യായപ്രകാരം ഒരു പതിനാറുകാ രന്റേതല്ലെന്നുറപ്പാണ്. ഈ വൈരുദ്ധ്യത്തിനുള്ള കാരണം യഹൂദ റബ്ബിമാരുടെ കൈക്രിയകളാണ്. സ്വന്തം ഇച്ഛയ്ക്കനുസരിച്ച് പ്രവാചകന്മാരുടെ ചരിത്രം മാറ്റിയെഴുതിയപ്പോൾ സ്വാഭാവികമാ യുണ്ടായ വൈരുദ്ധ്യങ്ങളെക്കുറിച്ച് റബ്ബിമാർ അജ്ഞരായിരുന്നു വെന്നു വേണം മനസ്സിലാക്കുവാൻ. സ്വപുത്രനെ ബലിയറുക്കുവാനുള്ള ദൈവകൽപന നിറവേറ്റു വാൻ സന്നദ്ധനായ അബ്രഹാമിനെക്കുറിച്ച് വിവരിക്കുന്നിടത്തും ഈ വൈരുദ്ധ്യം പ്രകടമാവുന്നുണ്ട്. അവ ഇസ്രായേല്യരിൽ മാത്രമേ ദൈവാനുഗ്രഹമുണ്ടായിട്ടുള്ളുവെന്ന് സ്ഥാപിക്കുന്നതിന് വേണ്ടി ബലികർമ്മത്തെ മാറ്റിയെഴുതിയതുകൊണ്ടുണ്ടായതാണ്. വാർദ്ധക്യ ത്തിൽ ഇബ്രാഹീമിന് ആദ്യമുണ്ടായ പുത്രനെ ബലിയറുക്കുവാൻ കൽപിച്ചു കൊണ്ട് അദ്ദേഹത്തെ അല്ലാഹു പരീക്ഷിച്ചുവെന്നും ത്യാഗ ങ്ങളുടെ തീച്ചൂളയിലൂടെ ജീവിച്ചു വളർന്ന മഹാനായ ഇബ്രാഹീം പ്രസ്തുത പരീക്ഷണത്തിൽ വിജയിച്ചുവെന്നു മാണ് ഖുർആൻ പഠിപ്പിക്കുന്നത്. ബലിയറുക്കുവാൻ ദൈവം കൽപിച്ചത് അബ്രഹാമി ന്റെ ആദ്യത്തെ പുത്രനെത്തന്നെയായിരുന്നുവെന്നാണ് ഉൽപത്തി പുസ്തകത്തിൽ നിന്ന് മനസ്സിലാവുന്നത്. സ്വന്തം പുത്രനെ അറുക്കു വാൻ വേണ്ടി കൈകാലുകൾ കെട്ടി ബലിപീഠത്തിന് മുകളിൽ കിട ത്തിക്കൊണ്ട് കത്തി എടുത്ത സമയത്ത് ആകാശത്തു നിന്ന് കർത്താ വിന്റെ മാലാഖ പറഞ്ഞതായി ഉൽപത്തി പുസ്തകം ഉദ്ധരിക്കുന്നത് നോക്കുക: `കുട്ടിയുടെ മേൽ കൈവെക്കരുത്. അവനെ ഒന്നും ചെയ്യരുത്. നിന്റെ പുത്രനെ, നിന്റെ ഏകജാതനെ തന്നെ തരുവാൻ നീ വൈമനസ്യം കാണിക്കായ്കയാൽ, നീ ദൈവത്തെ ഭയപ്പെടുന്നു എന്ന് ഞാൻ ഇപ്പോൾ അറിയുന്നു (ഉൽപത്തി 22:12). `നിന്റെ ഏകജാതനെ` (ഥീൗൃ ീിഹ്യ ്ി) എന്നാണ് മാലാഖ പറയുന്നത് എന്ന കാര്യം ശ്രദ്ധിക്കുക. ബലിയറുക്കുവാനായി കൽപിക്കപ്പെട്ട കാലത്ത് അബ്രഹാമിന് ഒരൊറ്റപുത്രൻ മാത്രമേയുണ്ടായിരുന്നുള്ളുവെന്നാ ണല്ലോ ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്. ആദ്യപുത്രനായ യിശ്മാ യേലിനെയല്ലാതെ ദ്വിതീയനായ ഇഷാഖിനെ ബലിയറുക്കാനാണ് കൽപനയുണ്ടായതെങ്കിൽ `നിന്റെ ഏകജാതനെ` എന്നു മാലാഖ പറയുമായിരുന്നുവോ? യഥാർത്ഥത്തിൽ ബലിയറുക്കുവാനുള്ള ദൈവകൽപനയിൽ നിന്നു തന്നെ ഇക്കാര്യം വ്യക്തമായും മനസ്സിലാകുന്നുണ്ട്. ` ദൈവം കൽപിച്ചു: `നിന്റെ പുത്രനെ, നീ അത്യധികം സ്നേഹിക്കുന്ന ഏക ഖുർആനും ബൈബിളും 112 113 ഖുർആനിന്റെ മൗലികതജാതന ായ ഇഷാഖിനെ, കൂട്ടിക്കൊണ്ട് മോറിയാ ദേശത്തേക്കു പോകുക. അവിടെ ഞാൻ കൽപിക്കുന്ന മലയിൽ അവനെ എനിക്കു ഹോമിക്കുക` (ഉൽപത്തി 22:2).ഇവിടെ, ഏകജാതനായ ഇഷാഖി` നെ എന്നാണ് ദൈവകൽപനയിലുള്ളത്. ഇസഹാഖ് എങ്ങനെയാണ് ഏകജാതനാകുന്നത്? അദ്ദേഹം അബ്രഹാമിന്റെ ദ്വിതീയ പുത്രനാ ണല്ലോ. ഇവിടെ, ഈ കൽപനയിൽ `ഇഷാഖിനെ`യെന്ന് യഹൂദ റബ്ബിമാർ കൂട്ടിച്ചേർത്തതാണെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. അടിമസ്ത്രീയിൽ ജനിച്ച മക്കൾ സ്വന്തം പുത്രന്മാരായി അറിയപ്പെടു ന്നത് അപമാനമായി കരുതപ്പെട്ടിരുന്ന യഹൂദപാരമ്പര്യത്തിന് അനു സൃതമായ രീതിയിൽ അബ്രാഹാമിന്റെ ചരിത്രം വളച്ചൊടിക്കപ്പെട്ട പ്പോഴാണ് `ഇഷാഖ്` ഏകജാതനായി മാറിയത്. അടിമ സ്ത്രീയിലു ണ്ടായ പുത്രനെ അബ്രഹാം മകനായിത്തന്നെ പരിഗണിച്ചിരുന്നില്ല എന്നാണല്ലോ ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്. എന്നാൽ ഉൽപത്തി പുസ്തകം തന്നെ നൽകുന്ന അബ്രഹാമി ന്റെ ചരിത്രവുമായി ഇത് വ്യക്തമായ വൈരുദ്ധ്യം പ്രകടിപ്പിക്കുന്നു. അബ്രഹാം യിശ്മായിലിനെ പുത്രനായിത്തന്നെയാണ് പരിഗണിച്ചിരു ന്നത് എന്നാണ് ഉൽപത്തി പുസ്തകത്തിൽ നിന്ന് മനസ്സിലാകുന്നത്. ജനനം മുതൽ (16:15,16) പരിഛേദനയിലും മറ്റു കർമ്മങ്ങളിലും (17:23) പ്രാർത്ഥനയിലും (17:20) അങ്ങനെ സകലവിധ കാര്യങ്ങളിലും യിശ് മായിലിനെ സ്വപുത്രനായിത്തന്നെയാണ് അബ്രഹാം പരിഗണിച്ചിരു ന്നത് എന്നു തന്നെയാണ് ഉൽപത്തിപുസ്തകത്തിലുള്ളത്. മാത്രവു മല്ല, ഇഷ്ടഭാര്യയിൽ ജനിച്ച രണ്ടാമത്തെപുത്രന് അനിഷ്ടഭാര്യയിൽ ജനിച്ച ആദ്യപുത്രന് നൽകേണ്ട അവകാശം നൽകുന്നത് പഴയനി യമപ്രകാരം പാപമാണ്. ആവർത്തന പുസ്തകത്തിലെ ദൈവകൽ പന നോക്കുക: `ഒരാൾക്ക് രണ്ടു ഭാര്യമാർ ഉണ്ട് എന്നും അവരിൽ ഒരുവളെ അയാൾ സ്നേഹിക്കുകയും മറ്റവളെ വെറുക്കുകയും ചെയ്യുന്നുവെന്നും കരുതുക. സ്നേഹിക്കുകയും വെറുക്കുകയും ചെയ്യുന്ന ഭാര്യമാരിൽ അയാൾക്ക് സന്താനങ്ങൾ ജനിക്കുകയും ആദ്യജാതൻ അയാൾ വെറുക്കുന്ന ഭാര്യയിൽ നിന്നു ജനിക്കയും ചെയ്താൽ, തന്റെ സ്വത്തുക്കൾ സന്താനങ്ങൾക്ക് അവകാശമായി ഭാഗിച്ചു കൊടുക്കുമ്പോൾ, വെറുക്കുന്നവളിൽ നിന്ന് ജനിച്ചവനും ആദ്യജാതനുമായവനു പകരം സ്നേഹിക്കുന്നവളിലുണ്ടായ പുത്രനെ ആദ്യജാതനായി അയാൾ പരിഗണിക്കരുത്. അയാൾ തനിക്കുള്ള എല്ലാ സ്വത്തിൽ നിന്നും ഇരട്ടി ഓഹരി നൽകി വെറു ക്കുന്ന ഭാര്യയുടെ പുത്രനെ ആദ്യജാതനായി അംഗീകരിക്കണം. അയാളുടെ വീര്യത്തിന്റ ആദ്യഫലം ആ പുത്രനാണല്ലോ. ആദ്യജാ തനുള്ള അവകാശം ആ പുത്രനുതന്നെ` (ആവർത്തനം 21:15-17). ഹാഗാർ അടിമസ്ത്രീയായിരുന്നതിനാൽ അബ്രാഹാമിനാൽ വെറു ക്കപ്പെട്ടവളായിരുന്നുവെന്ന യഹൂദ റബ്ബിമാരുടെ വാദം അംഗീകരിച്ചാ ൽതന്നെ, മുകളിൽ വിവരിച്ച ദൈവകൽപനപ്രകാരം ആദ്യജാതനു ള്ള അവകാശത്തിന് അർഹൻ യിശ്മായേൽ തന്നെയാണെന്ന് വ്യക്തമാണ്. ഇഷാഖിനെ അബ്രഹാമിന്റെ ഏകജാതനായി പരിചയപ്പെടുത്തുക വഴി ഉൽപത്തി 22:2 പ്രകാരം ദൈവംതന്നെ യിശ്മായേൽ അബ്രഹാമിന്റെ പുത്രനല്ലെന്ന് അംഗീകരിച്ചുവെന്ന് പറയേണ്ടിവരും. ഈ വൈരുദ്ധ്യത്തിനുള്ള കാരണം തങ്ങളുടെ വംശീയ ദുരഭിമാ നത്തിന് മാറ്റുകൂട്ടുവാൻ വേണ്ടി പ്രവാചകചരിത്രത്തിൽ യഹൂദ റബ്ബി മാർ നടത്തിയ കൈക്രിയകളാണ്. അബ്രഹാമിന്റെ ദ്വിതീയ പുത്ര നായ ഇഷാഖിന്റെ മകനായ യാക്കോബിന്റെ പുത്രന്മാരാണ് ഇസ്രായേല്യർ. ദൈവികമായ സകല അനുഗ്രഹങ്ങളും വർഷിക്കപ്പെ ട്ടിരിക്കുന്നതും വർഷിക്കപ്പെടാൻപോവുന്നതും ഇസ്രായീല്യർക്കിട യിൽ മാത്രമാണെന്നായിരുന്നു യഹൂദ റബ്ബിമാർ പ്രചരിപ്പിച്ചിരുന്നത്. സ്വപുത്രനെ ബലിയറുക്കുവാനുള്ള കൽപനയനുസരിച്ചുകൊണ്ട് ദൈവാനുഗ്രഹത്തിന് പാത്രമായ അബ്രഹാമിന് ദൈവം നൽകുന്ന വരദാനങ്ങളെക്കുറിച്ച് ഉൽപത്തി പുസ്തകത്തിലുണ്ട്. അതിങ്ങനെ യാണ് `നീ ഇതു ചെയ്തിരിക്കയാൽ, നിന്റെ പുത്രനെ, നിന്റെ ഏകജാതനെ തരാൻ നീ മടിക്കായ്കയാൽ എന്നാണെ, ഞാൻ ഇങ്ങനെ പ്രതിജ്ഞ ചെയ്യുന്നു- ഇതു കർത്താവാണ് അരുൾ ചെയ്യുന്നത്: ഞാൻ നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും. നിന്റെ സന്തതിയെ ഞാൻ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെയും കടൽക്കരയിലെ മണൽത്തരി കളെപ്പോലെയും അത്യധികം വർദ്ധിപ്പി ക്കും. നിന്റെ സന്തതികൾ ശത്രുക്കളുടെ പട്ടണവാതിലുകൾ കൈവ ശപ്പെടുത്തും. നീ എന്റെ വാക്ക് അനുസരിച്ചതിനാൽ നിന്റെ സന്ത തികളിലൂടെ ഭൂമിയിലെ എല്ലാ ജനതകളും അനുഗ്രഹിക്കപ്പെ ടും`(ഉൽപത്തി 22:16-19). യിശ്മായേലാണ് ബലിയറുക്കപ്പെടാനായി കൽപിക്കപ്പെട്ടതെങ്കിൽ ഈ അനുഗ്രഹങ്ങൾ മുഴുവനുമുണ്ടാവുക ഖുർആനും ബൈബിളും 114 115 ഖുർആനിന്റെ മൗലികതയിശ്മായേ ൽ സന്തതികളിലാണെന്നു വരും. യഹൂദന്മാരാകട്ടെ യിശ്മായീലിന്റെ അനുജസഹോദരനായ ഇഷാഖിന്റെ സന്തതി പരമ്പരകളിലാണ് ഉൾപ്പെടുന്നത്. തങ്ങളിലല്ലാതെ ദൈവാനുഗ്രഹമു ണ്ടാവുകയെന്നത് ഇസ്രാഈല്യർക്ക് ഒരു കാരണവശാലും അംഗീക രിക്കാൻ പറ്റാത്ത കാര്യമായിരുന്നു. അതുകൊണ്ടു കൂടിയാണ് യഹൂദ റബ്ബിമാർ ഇഷാഖിനെ അബ്രഹാമിന്റെ ഏകജാതനാക്കി മാറ്റിയത്. തങ്ങളുടെ വംശീയ ദുരഭിമാനത്തിന്റെ സംരക്ഷണത്തിനു വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവരും അടിമസ്ത്രീയിലുണ്ടായ സ്വപുത്രന് പുത്രപദവി നൽകുവാൻ വിസമ്മതിച്ചിരുന്നവരുമാ യിരുന്നു ഇസ്രാഈല്യർ എന്നാണ് അബ്രഹാമിന്റെ ചരിത്രത്തിൽ യഹൂദറബ്ബിമാർ നടത്തിയ കൈക്രിയകൾ കാണിക്കുന്നത്. വംശീയ ദുരഭിമാനത്തിന്റെ കാര്യത്തിൽ തങ്ങളുടെ പൂർവ്വികന്മാരുടെ സ്വഭാവം പൂർണ്ണമായിത്തന്നെ ഉൾക്കൊള്ളുന്ന അഭിനവ ഇസ്രാഈ ല്യരുടെ സ്ഥിതിയും ഇതിൽ നിന്ന് വലിയ വ്യത്യാസമുള്ളതല്ലല്ലോ. ഇസ്രായേലിന്റെ ഗോത്രപിതാവായ യാക്കോബ് ദൈവത്തോ ടും മനുഷ്യരോടും മല്ലടിച്ച് ജയിച്ച കഥയിലും (ഉൽ 32:28) യഹൂദ വംശീയതയല്ലാതെ മറ്റൊന്നും സത്യാന്വേഷികൾക്ക് കാണാനാവി ല്ല. സ്വന്തം ജാതിയിൽപെട്ടവരെ മക്കളോടും വിജാതീയരെ പട്ടികളോ ടും ഉപമിച്ചതായി യേശുവെപ്പറ്റി പറഞ്ഞതിലും (മത്താ 15:26) നമുക്ക് കാണാനാവുന്നത് യഹൂദ വംശീയത തന്നെ. ഖുർആനിലെ ചരിത്രപരാമർശങ്ങളിലൊന്നുംതന്നെ ഇത്തരത്തിലുള്ള വംശീയതയു ടെ എന്തെങ്കിലും ലാഞ്ഛനയുള്ള യാതൊരു പരാമർശവും കാ ണാൻ കഴിയില്ല. 5) ചര ി്ര തപ ര മ ായ ി കൃത ്യമ ല്ല ാത്ത നിര വ ധ ി പര ാമ ർശ ങ്ങ ൾ ബൈ ബിളിലുണ്ട്. ഖുർആൻ ഇതിൽനിന്ന് തികച്ചും വ്യതിരിക്തമാണ്. ഖുർആനിൽ വിവരിച്ചിരിക്കുന്ന ചരിത്രസംഭങ്ങളിലേതിലെങ്കിലും ചരി ത്രപരമായി കൃത്യമല്ലാത്ത പരാമർശങ്ങളുൾക്കൊള്ളുന്നുണ്ടെന്ന്വസ് തുനിഷ്ഠമായി സ്ഥാപിക്കുവാൻ ആർക്കും കഴിയില്ല. ബൈബിളിൽ വിവരിക്കപ്പെട്ടിരിക്കുന്ന പല സംഭവങ്ങളും ചരിത്ര പരമായി കൃത്യമല്ലെന്ന വസ്തുത ബൈബിൾ പണ്ഡിതന്മാർതന്നെ അംഗീകരിക്കുന്നുണ്ട്. `ചരിത്രപരമായി കൃത്യമല്ലാത്ത ചില പ്രസ്താ വനകളും ബൈബിളിൽ കണ്ടെന്നുവരാം (ദാനി 5)`. എന്നാണ് കത്തോലിക്കരുടെ “ബൈബിൾ വിജ്ഞാനകോശം” പറയുന്നത് (പുറം:12) ഡോ.മൈക്കിൾ കാരിമറ്റം എഴുതുന്നു: `ആധുനിക ശാസ്ത്രത്തി ന്റേയും ചരിത്രപഠനങ്ങളുടേയും മറ്റും കാഴ്ചപ്പാടിൽ നിന്നു നോക്കു മ്പോൾ ബൈബിളിലെ ചില പ്രസ്താവനകൾ തെറ്റായി തോന്നിയേ ക്കാം. ശാസ്ത്രമോ, ലോകചരിത്രമോ പഠിപ്പിക്കുന്ന ഒരു ഗ്രന്ഥമല്ല, രക്ഷാചരിത്രമാണ് ബൈബിൾ എന്ന ബോധ്യത്തോടെ വേണം ബൈബിളിലെ പഠനങ്ങളെ സമീപിക്കുവാൻ. ഓരോ പുസ്തകവും എഴുതപ്പെട്ട കാലത്തു നിലനിന്നിരുന്ന പ്രപഞ്ചവീക്ഷണങ്ങളും സാഹിത്യശൈലികളും മാനുഷിക ഗ്രന്ഥകാരന്മാരെ സ്വാധീനി ച്ചിട്ടുണ്ട് എന്ന കാര്യം മറക്കാവതല്ല. ഗ്രന്ഥകാരൻ പഠിപ്പിക്കുവാൻ ഉദ്ദേശിക്കുന്ന രക്ഷാകരസത്യം എന്ത് എന്ന് മനസ്സിലാക്കാനാണ് ശ്രമിക്കേണ്ടത്.` (മൈക്കിൾ കാരിമറ്റം: വിശ്വാസത്തിന്റെ വേരുകൾ പുറം 30) വിശദീകരണത്തിന് വഴങ്ങാത്ത ബൈബിൾ വിവരണങ്ങൾ ദൃഷ്ടാന്തകഥകളാ(ുമൃമയഹല)ണെന്ന വിശദീകരണത്തിൽ അഭയം തേടുകയാണ് ബൈബിൾ പണ്ഡിതന്മാർ ചെയ്യുന്നത്. റെയ്മ ണ്ട്-ഇ-ബ്രൗൺ എഴുതുന്നു: `ദൈവനിവേശിതമായതെല്ലാം ചരിത്ര മാണെ ന്നാണ് പലരുടെയും ധാരണ. അത് ശരിയല്ല. കവിത, നാടകം, ഐതിഹ്യം, കഥ എന്നിവയൊക്കെ ദൈവനിവേശിതമാകാം. യോനായുടെ പുസ്തകം ചരിത്രമല്ല; ഒരു ഉപമാകഥ (ുമൃമയഹല) യാണെന്നു സൂചിപ്പിച്ചുവല്ലോ...... യോനായെന്നു പേരുള്ള ഒരു യഥാ ർത്ഥ വ്യക്തിയെ വലിയൊരു മത്സ്യം വിഴുങ്ങിയെന്ന് വിശ്വസിക്കാൻ നാം ബാധ്യസ്ഥരാണെന്ന് ദൈവനിവേശനം അർത്ഥമാക്കുന്നില്ല. യോനായുടെ പുസ്തകം ഒരു ചരിത്രഗ്രന്ഥമാണെങ്കിൽ മാത്രമെ അതിൽ പ്രതിപാദിച്ചിട്ടുള്ള സംഭവം ചരിത്രവസ്തുതയാണോയെന്ന ചോദ്യം ഉദിക്കുകയുള്ളൂ.` (ഞമ്യാീിറഋആൃീംി: ഞല്ീിലെെ ് 101 ഝൗലെശ്ിെ ീി വേല ആശയഹല ജമഴല 31) ബൈബിളിലെ ചരിത്രപരമായ അബദ്ധങ്ങൾക്കുള്ള രണ്ട് ഉദാഹരണ ങ്ങൾ കാണുക: (ശ) യാക്കോബിന്റെ പന്ത്രണ്ട് പുത്രന്മാരിൽ ഒരാളുടെ പേരാണ് ഖുർആനും ബൈബിളും 116 117 ഖുർആനിന്റെ മൗലികത `ദാൻ`. ഭാര്യയായ റാഹേലിന്റെ ദാസി ബിൽഹയിൽ യാക്കോബി നുണ്ടായ ഒന്നാമത്തെ സന്തതി. (ഉൽപ്പത്തി 30:1-6) ദാനിന്റെ പു ത്രപാരമ്പര്യത്തിനാണ് ദാൻ കുടുംബം എന്ന് പറയുന്നത്. (സംഖ്യ 26:42,43) എഫ്രയീം ഗോത്രത്തിന് തെക്കും ഫെലിസ്ത്യ ദേശത്തിന്വ ടക്കുകിഴക്കുമുള്ള ഒരു ഇടുങ്ങിയ മലമ്പ്രദേശമായിരുന്നു ആദ്യ കാലത്ത് ഈ ഗോത്രത്തിന്റേതായുണ്ടായിരുന്നത്. കാനാന്യരുടെഉപ്ര ദവങ്ങൾ കാരണം ദാന്യരിൽ ചിലർ ദക്ഷിണ പല സ്തീനിലുള്ള തങ്ങളുടെ നാടുപേക്ഷിച്ച് പുറപ്പെട്ട് കാനാൻ ദേശത്തിന്റെ വടക്കേ അതിർത്തിയിലുള്ള `ലേശേം` (ലേയീശ് എന്നും പേരുണ്ട്) എന്ന ഗ്രാമം പിടിച്ചടക്കി അതിന് തങ്ങളുടെ പിതാവായ ദാനിന്റെ പേര് നൽകുകയും അവിടെ കുടിയേറിപ്പാർക്കുകയും ചെയ്തു. ഇക്കാര്യംയോ ശ ുവയുടെ പുസ്തകത്തിൽ സൂചിപ്പിക്കുന്നത് കാണുക: “തങ്ങ ളുടെ ദേശം നഷ്ടപ്പെട്ടപ്പോൾ ദാനിയർ ലേശെമിനെതിരെ പൊരുതി അത് പിടിച്ചടക്കി; വാളിന്നിരയാക്കി അവർ അത് കൈവശമാക്കി അവിടെ പാർത്തു. അവർ ലേശെമിന്ന ് ദാൻ എന്ന് പേരു കൊടു ത്തു; തങ്ങളുടെ പൂർവ്വികനായ ദാനിന്റെ പേര്` (യോശുവ 19:47) ഇതിൽനിന്ന് അബ്രഹാമിന് ശേഷം ഒരുപാട് കാലം കഴിഞ്ഞാണ് ദാൻ എന്ന പേരിൽ ഒരു പ്രദേശമുണ്ടായത് എന്ന വസ്തുത സുതരാം വ്യക്തമാണ്. എന്നാൽ അബ്രഹാമിന്റെ കാലത്തുതന്നെ ദാൻ എന്ന പ്രദേശമുണ്ടായിരുന്നുവെന്ന് തോന്നിപ്പിക്കുന്ന വ്യക്തമായവ ചനങ്ങൾ ബൈബിളിലുണ്ട്. ഉൽപ്പത്തി പുസ്തകം നോക്കുക: ?സഹോ ദര പുത്രനെ തടവുകാരനായി കൊണ്ടുപോയ വിവരമറിഞ്ഞ പ്പോൾ അബ്രഹാം തന്റെ വീട്ടിൽ പിറന്നവരും പരിശീലനം നേടിയ വരുമായ മുന്നൂറ്റി പതിനെട്ട് യോദ്ധാക്കളുമായി പുറപ്പെട്ട് ശത്രുവി നെ ദാൻവരെ പിന്തുടർന്നു“ (ഉൽപ്പത്തി 14:14) അബ്രഹാമിന്റെ കാലത്ത് ദാൻ എന്ന ഒരു പ്രദേശം തന്നെ നി ലവിലുണ്ടായിരുന്നില്ലെന്നാണ് ബൈബിൾ പറയുന്നത്. പിന്നെയെ ങ്ങനെയാണ് അബ്രഹാം ദാനിലേക്ക് പോവുക? ഇത് ബൈബിളിലു ള്ള വ്യക്തമായ ചരിത്രവൈരുദ്ധ്യങ്ങളിലൊന്നാണെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. (ശശ) ഇസ്രായേൽ സ്ഥാപിച്ച രണ്ട് സംഭരണശാലാനഗരങ്ങളെ ക്കുറിച്ച് ബൈബിൾ നമുക്ക് പറഞ്ഞ് തരുന്നുണ്ട്. പീഥോമും രാംസെസു മാണവ. പുറപ്പാട് പുസ്തകം പറയുന്നത് കാണുക. ”അപ്പോൾ അവർ കഠിനാധ്വാനംകൊണ്ട് ഇസ്രായേൽ ജനങ്ങളെ പീഡിപ്പിക്കുവാ ൻ കങ്കാണികളെ ഏർപ്പെടുത്തി. ഇങ്ങനെ പീഥോം, രാംസെസ് എന്നീ സംഭരണശാലാ നഗരങ്ങൾ അവർ ഫറോവോനുവേണ്ടി നിർ മ്മിക്കുകയും ചെയ്തു“ (പുറ 1:11) ഈ രണ്ട് നഗരങ്ങളും സ്ഥാപിക്കപ്പെട്ടത് രാംസെസ് രണ്ടാമെ ന്റ (ബി.സി 1279-1212) കാലത്താണ്. `രാംസെസ് കക എന്ന ഫേ റാവാ യുടെ ഓർമ്മക്കായാണത്രെ നഗരത്തിന് ഈ പേര് നൽകപ്പെട്ട ത്” (ഡോ. ഡി. ബാബുപോൾ: വേദശബ്ദ രത്നാകരം, പുറം 584). ?യോസേഫിനെക്കുറിച്ച് അറിവില്ലാത്ത ഒരു പുതിയ രാജാവായാ ണ് രാംസെസിനെ ബൈബിൾ പരിചയപ്പെടുത്തുന്നത്. `യോസേ ഫിനെക്കുറിച്ച് അറിവില്ലാതിരുന്ന പുതിയ ഒരു രാജാവ് ഈജിപ് തിൽ അധികാരമേറ്റു“ (പുറ 1:8)വെന്നാണ് രാംസെസിന്റെ അധി കാരാരോഹണത്തെപ്പറ്റി ബൈബിൾ പറയുന്നത്. യോസേഫിന് ശേഷം കുറെ കാലംകഴിഞ്ഞാണ് രാംസെസ് അധികാരമേറ്റതെന്നർത്ഥം. ഈ രാംസെസിന്റെകാലത്ത് നിർമ്മിക്കപ്പെട്ടതാണ് രാംസെസ് നഗരം. യോസഫിന്റെ കാലത്ത് ഇങ്ങനെയൊരു നഗരമുണ്ടായിരുന്നില്ലെ ന്നർത്ഥം. എന്നാൽ ഉൽപത്തി പുസ്തകം പറയുന്നത് ഇതിൽനിന്ന് തി കച്ചും വിരുദ്ധമായ സംഗതിയാണ്. യാക്കോബിനും പുത്രന്മാർക്കും കൂടി ഫറോവയുടെ നിർദ്ദേശപ്രകാരം കൈവശംകൊടുക്കപ്പെട്ട നഗര മാണ് രാംസെസ് എന്നാണ് ഉൽപത്തി പുസ്തകത്തിലുള്ളത്. ?യോസേഫ ് പിതാവിനെയും സഹോദരന്മാരെയും ഈജിപ്തിൽ കുടിയി രുത്തി. ഈജിപ്ത് ദേശത്തിലെ ഏറ്റവും നല്ല പ്രദേശമായ രാംസസ് ദേശത്ത് ഫറോവാൻ കൽപിച്ചത് പ്രകാരം, അവർക്ക് കൈവശാവ കാശം കൊടുത്തു“ (ഉൽപത്തി 47:11) യോസേഫിന്റെ കാലത്ത് രാംസെസ് നഗരംതന്നെയുണ്ടായിരു ന്നില്ല. പിന്നെയെങ്ങനെയാണ് രാംസെസ് നഗരത്തിന്റെ കൈവശാ വകാശം അദ്ദേഹം പിതാവിനും സഹോദരങ്ങൾക്കും നൽകുക? ഇങ്ങനെ ബൈബിളിൽ ഒട്ടനവധി അബദ്ധങ്ങൾ നമുക്ക് കാണാനാ വും. ഈ അബദ്ധങ്ങളെ ന്യായീകരിക്കുവാനോ വ്യാഖ്യാനിക്കുവാനോ കഴിയാതെ പ്രയാസപ്പെടുകയാണ് ബൈബിൾ പണ്ഡിതന്മാർ. ഖുർആനും ബൈബിളും 118 119 ഖുർആനിന്റെ മൗലികത
ബൈബിളിലും ഖുർആനിലും ഏകദേശം സമാനമായ ചരിത്രകഥകളാണ് പരാമർശിച്ചിട്ടുള്ളത് എന്ന വസ്തുതയിൽനിന്ന് മുഹമ്മദ് നബി (സ) ബൈബിളിൽനിന്ന് കോപ്പിയടിച്ച് പകർത്തി എഴുതിയതാണ ് ഖുർആൻ എന്ന് വാദിച്ചുകൂടെ?
ഏകനായ സ്രഷ്ടാവ് നിയോഗിച്ചയച്ച പ്രവാചകന്മാരെക്കുറിച്ച്ബൈബ ിളിലും ഖുർആനിലും വന്ന സമാനമായ ചരിത്രപരാമർശങ്ങ ളുടെ വെളിച്ചത്തിൽ ബൈബിളിൽനിന്ന് പകർത്തിയെഴുതിയതാണ് ഖുർആൻ എന്ന വാദം മിഷനറിമാരും ഓറിയന്റലിസ്റ്റുകളും ഭൗതി കവാദികളുമെല്ലാമായ വിമർശകർ ഒരേസ്വരത്തിൽ ഉന്നയിക്കാറുണ്ട്. ഈ വാദത്തിൽ എത്രത്തോളം കഴമ്പുണ്ട്? താഴെ പറയുന്ന വസ്തു തകളുടെ വെളിച്ചത്തിൽ ചിന്തിക്കുമ്പോൾ ഈ വാദം ശുദ്ധ അസംബ ന്ധമാണെന്ന് ബോധ്യമാകും. ഒന്ന്) മുഹമ്മദ് നബി (സ) നിരക്ഷരനായിരുന്നു. ബൈബിൾ പഴയനിയമവും പുതിയനിയമവും വായിച്ചു മനസ്സിലാക്കി അതിൽ നിന്ന് പകർത്തിയെഴുതുക അദ്ദേഹത്തിന് സ്വന്തമായി അസാധ്യമായി രുന്നു. ശിഷ്യന്മാരിൽ ആരുടെയെങ്കിലും സഹായത്തോടെ അദ്ദേ ഹം അത് നിർവഹിച്ചുവെന്ന് കരുതാനും വയ്യ. അങ്ങനെ ചെയ്തിരു ന്നുവെങ്കിൽ ശിഷ്യന്മാരിൽ ചിലർക്കെങ്കിലും അത് അറിയാൻ കഴിയേ ണ്ടതായിരുന്നു. അത് മുഖേന മുഹമ്മദ് നബി (സ)യുടെ വിശ്വാസ ്യതയിൽ അവർ സംശയിക്കുകയും അവർ തമ്മിലുള്ള ബന്ധ ത്തിന് ഉലച്ചിൽതട്ടുകയും ചെയ്യുമായിരുന്നു. മുഹമ്മദ് നബി (സ)യുടെ ശരീരത്തിൽ ഒരു പോറലെങ്കിലുമേൽക്കുന്നതിന് പകരം സ്വന്തം ജീവൻ ബലിയർപ്പിക്കുവാൻ സന്നദ്ധരായവരായിരുന്നു പ്രവാചകശി ഷ്യന്മാർ എന്നോർക്കുക. പ്രവാചകനിൽ (സ) ഏതെങ്കിലുംതര ത്തിലുള്ള അവിശ്വാസ്യതയുണ്ടായിരുന്നുവെങ്കിൽ ഇങ്ങനെ ത്യാഗം ചെയ്യാൻ സന്നദ്ധരായ ഒരു അനുയായിവൃന്ദത്തെ വളർത്തിയെടു ക്കുവാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ലെന്ന് തീർച്ചയാണ്. “ഇതിന് മുമ്പ് നീ വല്ല ഗ്രന്ഥവും പാരായണം ചെയ്യുകയോ, നിന്റെ വലതുകൈകൊണ്ട് അത് എഴുതുകയോ ചെയ്തിരുന്നില്ല. അങ്ങനെയാണെങ്കിൽ ഈ സത്യനിഷേധികൾക്ക് സംശയിക്കാമായി രുന്നു” (വി.ഖു. 29:48). രണ്ട്) മുഹമ്മദ് നബി(സ)യുടെ ജീവിതകാലത്ത് ബൈബിൾ പഴയനിയമമോ പുതിയനിയമമോ അറബിയിലേക്ക് പരിഭാഷപ്പെടു ത്തപ്പെട്ടിട്ടുണ്ടായിരുന്നില്ല. അറബിയിലുള്ള പഴയനിയമവും പുതിയന ിയമവുമെല്ലാം ഉണ്ടായതുതന്നെ ഇസ്ലാമിന്റെ ദിഗ്വിജയങ്ങൾ ക്ക് ശേഷമാണ്. പഴയ നിയമ രേഖകളെക്കുറിച്ച് സൂക്ഷ്മ പഠനം ന ടത്തിയ ഏണസ്റ്റ് വൂർഥ ്വിൻ എഴുതുന്നത് കാണുക: “ഇസ്ലാമിെ ന്റ വ്യാപനത്തോടുകൂടി അറബിയുടെ ഉപയോഗം വ്യാപകമാവു കയും ഇസ്ലാമിക രാജ്യങ്ങളിലെ ജൂതന്മാരുടെയും ക്രിസ്ത്യാനി കളുടെയും ദൈനംദിനജീവിതത്തിലെ ഭാഷയായി അറബി മാറുകയും ചെയ്തു. ബൈബിളിന്റെ അറബി പതിപ്പുകൾ അനിവാര്യമാക്കി ത്തീർത്ത ഈ സാഹചര്യത്തിൽ സ്വതന്ത്രവും പ്രാഥമികമായവ്യാഖ്യാന സംബന്ധിയുമായ നിരവധി പതിപ്പുകൾ പുറത്തുവന്നു”. (ഋൃിെേ ണൗൃവേലംലശി: ഠവല ഠലഃേ ീള ഠവല ഛഹറ ഠലെമോലിേ ജമഴല 104). ഒമ്പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലാണ് പഴയ നിയമബൈ ബിൾ അറബിയിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ടതെന്നാണ് ലഭ്യമായ കയ്യെഴുത്ത് രേഖകൾ വ്യക്തമാക്കുന്നത് (കയശറ ജമഴല 224225). ഏക ദേശം ഇക്കാലത്തുതന്നെയാവണം പുതിയ നിയമവും അറബിയിലേ ക്ക് ഭാഷാന്തരം ചെയ്യപ്പെട്ടത്. പ്രഗത്ഭനായ സിഡ്നി എച്ച്. ഗ്രിഫി ത്തിന്റെ വരികൾ കാണുക: “അറബിയിലുള്ള സുവിശേഷങ്ങളടങ്ങിയ ഏറ്റവും പുരാതനമായ കയ്യെഴുത്ത് രേഖ `സിനായ് അറബി കയ്യെഴുത്ത് പ്രതി 72` (ടശിമശ അൃമയശര ങട72) ആണ്. ജറുസലേം സഭയുടെ ഗ്രീക്ക് പ്രാർത്ഥനാ കല ണ്ടറിന്റെ കാലക്രമാടിസ്ഥാനത്തിൽ അധ്യായങ്ങൾ രേഖപ്പെടുത്തി യ നാല് കാനോനിക സുവിശേഷങ്ങളും ഇതിലുണ്ട്. രേഖയുടെഅ ന്ത്യത്തിലെ കുറിപ്പ് വ്യക്തമാക്കുന്നത് ഈ കയ്യെഴുത്ത് രേഖഅ റബി കലണ്ടർ 284ൽ അഥവാ ക്രിസ്താബ്ദം 897ൽ റംലയിലെസ് റ്റീഫൻ (ടല്വലി ീള ഞമാഹമവ) എഴുതിയതാണെന്ന് (ടശറില്യ ഒ ഏൃശളളശവേ: ഠവല ഏീ്ലഹ ശി അൃമയശര: അി ഋിൂൗശൃ്യ കി് ശേെ അുുലമൃമിരല കി വേല എശൃെേ അയയമശെ ഇലി്ൃ്യ ജമഴല 132) എന്നാൽ അപ്പോസ്തല പ്രവൃത്തികളും പൗലോസിന്റെ ലേഖനങ്ങളും കാതോലിക ലേഖനങ്ങളുമുൾ ക്കൊള്ളുന്ന ടശിമശ അൃമയശര ങട151 എന്ന കയ്യെഴുത്ത് രേഖ ഹിജ്റ253 ൽ അഥവാ ക്രിസ്താബ്ദം 867ൽ സുറിയാനിയിൽന ിന്ന് അറബിയിലേ ക്ക് ബിസ്ര്ബ്നുസിർറി എന്നയാൾ വിവർത്തനം ചെയ്തതായി കാണുന്നുണ്ട്. ഇതിൽ സുവിശേഷങ്ങളില്ലെന്ന കാര്യം പ്രത്യേകം ഖുർആനും ബൈബിളും 120 121 ഖുർആനിന്റെ മൗലികത ശ്രദ്ധേയമാണ്. (കയശറ ജമഴല 131). മുഹമ്മദ് നബി(സ)ക്ക് ശേഷം രണ്ട് നൂറ്റാണ്ടുകളെങ്കിലും കഴി ഞ്ഞാണ് പുതിയനിയമവും പഴയനിയമവുമെല്ലാം അറബിയിലേക്ക്വി വർത്തനം ചെയ്യപ്പെട്ടത്. നിരക്ഷരനായിരുന്ന മുഹമ്മദ് നബി (സ) മറ്റാരിൽനിന്നെങ്കിലും അറബിയിലുള്ള ബൈബിൾ വായിച്ചുകേട്ട ശേഷം അതിലെ കഥകൾ ഉൾക്കൊള്ളിച്ചുകൊണ്ട് എഴുതിയതാണ് ഖുർആൻ എന്ന വാദവും ഇവിടെ അപ്രസക്തമാവുകയാണ്. അറ ബിയിൽ നിലവിലില്ലാത്ത ഒരു ഗ്രന്ഥം വായിച്ചുകേട്ടുവെന്ന് കരു തുന്നത് നിരർത്ഥകമാണെന്ന് പറയേണ്ടതില്ലല്ലോ. മൂന്ന്) പ്രവാചകന്മാരുടെ ചരിത്രം വിവരിക്കുന്നിടത്ത് അധാർ മ്മികരും അസാന്മാർഗികരുമായിരുന്നു അവരെന്ന് വരുത്തിത്തീർക്കു ന്ന തരത്തിലാണ് ബൈബിൾ അത് നിർവ്വഹിച്ചിരിക്കുന്നത്. മദ്യപിച്ച് നഗ്നനായ നോഹും ലഹരിമൂത്ത് സ്വപുത്രിമാരുമായി ശയിച്ച ലോത്തും ചതിയനായ യാക്കോബും വിഷയലമ്പടനായ ദാവീദുംമ ദ്യം വിളമ്പിയ യേശുവുമെല്ലാം, ധർമ്മത്തിലേക്ക് ജനങ്ങളെ നയി ക്കാനായി നിയോഗിക്കപ്പെട്ടവരായിരുന്നു പ്രവാചകന്മാർ എന്ന സങ്കൽപത്തിന് കടകവിരുദ്ധമായ കഥകളാണെന്ന് പറയേണ്ടതില്ല ല്ലോ. ഖുർആനിലെ ചരിത്രവിവരണത്തിൽ ഇത്തരം യാതൊരു കഥക ളും കാണുന്നില്ല. ബൈബിളിൽനിന്ന് മുഹമ്മദ് നബി (സ) പകർ ത്തിയെഴുതിയതായിരുന്നു ഈ കഥകളെങ്കിൽ പ്രവാചകന്മാരിൽ ബൈബിൾ ആരോപിച്ച അധാർമ്മികതകളിലേതെങ്കിലും ഖുർആ നിലും സ്ഥാനം പിടിക്കേണ്ടതായിരുന്നു. അങ്ങനെയില്ലെന്ന് മാത്രമ ല്ല, പ്രവാചകന്മാരെല്ലാം ഉന്നതരും വിശുദ്ധരുമായിരുന്നുവെന്ന വസ് തുത വ്യക്തമാക്കുന്നതാണ് ഖുർആനിലെ പ്രവാചക കഥനങ്ങളെ ല്ലാമെന്ന കാര്യം അത് ബൈബിളിൽനിന്ന് പകർത്തിയെഴുതിയതാണെ ന്ന വാദത്തിന്റെ നട്ടെല്ലൊടിക്കുന്നുണ്ട്. നാല്) ചരിത്രത്തിന്റെ അളവുകോലുകൾ വെച്ചുനോക്കുമ്പോൾ വസ്തുനിഷ്ഠചരിത്രത്തിന് നിരക്കാത്ത നിരവധി പ്രസ്താവനകൾ ബൈബിൾ നടത്തുന്നുണ്ട്. ഇത് ബൈബിൾ പണ്ഡിതന്മാർ തന്നെ അംഗീകരിക്കുന്നതാണ്. “ചരിത്രപരമായി കൃത്യമല്ലാത്ത ചില പ്രസ് താവനകളും ബൈബിളിൽ കണ്ടെന്നുവരാം” (ബൈബിൾ വിജ്ഞാ നകോശം പുറം 12). ബൈബിളിൽനിന്ന് പകർത്തിയെഴുതിക്കൊണ്ട്മു ഹമ്മദ് നബി (സ)രചിച്ചതായിരുന്നു ഖുർആനെങ്കിൽ അതിൽ ബൈബിളിലേതുപോലെ ചരിത്രപരമായി കൃത്യമല്ലാത്ത പ്രസ്താവന കൾ കാണപ്പെടേണ്ടതായിരുന്നു. എന്നാൽ, അത്തരം യാതൊരു പ്രസ്താവനയും ഖുർആനിലില്ല. അഞ്ച്) ആധുനിക ശാസ്ത്രത്തിന്റെ കാഴ്ചപ്പാടിലൂടെ നോ ക്കുമ്പോൾ ബൈബിളിൽ നിരവധി അശാസ്ത്രീയമായ പരാമർശ ങ്ങൾ കാണാനാവും. സൂര്യന്റെ സൃഷ്ടിക്ക് മുമ്പുതന്നെ രാപ്പകലു കളുണ്ടായതായി വിവരിക്കുന്ന ഉൽപത്തി പുസ്തകം മുതലാരംഭി ക്കുന്നു ബൈബിളിലെ ശാസ്ത്രവിരുദ്ധമായ പരാമർശങ്ങൾ. രാപ്പ കലുകളുണ്ടാവുന്നത് സൂര്യചന്ദ്രന്മാരുടെ ചലനം മൂലമാണെന്നും (യേശു 10:12,13), ഭൂമി ഇളകാതെ നിശ്ചലമായി നിൽക്കുകയാണെ ന്നും (സങ്കീ 104:5) മുയൽ അയവിറക്കുന്ന ജീവിയാണെന്നു (ആവ 14:7) മെല്ലാമുള്ള ബൈബിൾ പരാമർശങ്ങൾ അതിന്റെ അശാസ്ത്രീയ തക്ക് ഉദാഹരണങ്ങളാണ്. ഈ പരാമർശങ്ങളെല്ലാം വരുന്നത് പ്ര വാചകകഥനങ്ങൾക്കിടയിലാണെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാ ണ്. ബൈബിളായിരുന്നു ഖുർആനിന്റെ രചനയ്ക്കുപയോഗിച്ചിരു ന്ന സ്രോതസ്സെങ്കിൽ ഈ അശാസ്ത്രീയമായ പരാമർശങ്ങളെല്ലാം ഖുർആനിലും സ്ഥാനം പിടിക്കുമായിരുന്നു. ഈ പരാമർശങ്ങൾ വസ്തുതകൾക്ക് നിരക്കാത്തതാണെന്ന അറിവ് മുഹമ്മദ് നബി (സ) യുടെ കാലത്തുണ്ടായിരുന്നില്ലെന്നോർക്കുക. എന്നാൽ ഖുർആനിൽ ഇത്തരം യാതൊരുവിധ പരാമർശങ്ങളുമില്ല. ഖുർആനിലെ ഒരൊറ്റ വചനമെങ്കിലും ഏതെങ്കിലും ശാസ്ത്രവസ്തുതകളുമായി വൈരു ദ്ധ്യം പുലർത്തുന്നതായി തെളിയിക്കപ്പെട്ടിട്ടില്ല. ബൈബിളിൽനിന്ന് പകർത്തിക്കൊണ്ട് മുഹമ്മദ് നബി (സ) രചിച്ച ഗ്രന്ഥമാണ് ഖുർ ആനെന്ന് വാദിക്കുകയാണെങ്കിൽ തനിക്ക് ശേഷം നൂറ്റാണ്ടുകൾ കഴി ഞ്ഞ് വരാനിരിക്കുന്ന ശാസ്ത്രമുന്നേറ്റങ്ങൾ കൂടി മുൻകൂട്ടി കാണാൻ കഴിയുകയും അതിന്റെ അടിസ്ഥാനത്തിൽ ബൈബിളിലുള്ള അശാസ്്ര തീയതകൾ അറിഞ്ഞ് അവയെല്ലാം അരിച്ചൊഴിവാക്കി സംശുദ്ധ മായ ചരിത്രം മാത്രം എടുത്തുദ്ധരിക്കുകയും ചെയ്ത അതിമാനുഷ നാണ് അദ്ദേഹമെന്ന് പറയേണ്ടിവരും. സർവ്വശക്തനായ സ്രഷ്ടാവിെ ന്റ വചനങ്ങളാണ് ഖുർആനിലുള്ളതെന്ന വസ്തുത നിഷേധിക്കുവാ ൻ തെളിവ് പരതുന്നവർ മുഹമ്മദ് നബി (സ)യെ ദൈവമാക്കുന്ന പരിണാമഗുപ്തിയിലാണ് എത്തിച്ചേരുകയെന്നർത്ഥം. ആറ്) ബൈബിളിൽ പറയാത്ത ചില പ്രവാചകന്മാരുടെയും സമു ഖുർആനും ബൈബിളും 122 123 ഖുർആനിന്റെ മൗലികതദാ യങ്ങളുടെയും ചരിത്രം ഖുർആൻ വിവരിക്കുന്നുണ്ട്. ആദ്, സമൂ ദ് ഗോത്രങ്ങളിലേക്ക് നിയോഗിക്കപ്പെട്ട ഹൂദ് നബിയുടെയും സാലിഹ് നബിയുടെയും ചരിത്രം ഉദാഹരണം. ബൈബിളിലെവിടെയും കാണാനാവാത്ത പ്രവാചകന്മാരാണിവർ. ബൈബിളിൽനിന്ന് കോപ്പിയ ടിക്കുകയാണ് മുഹമ്മദ് നബി (സ)ചെയ്തതെങ്കിൽ ഈ ചരിത്ര ങ്ങൾ അദ്ദേഹത്തിന് എവിടെനിന്നാണ് കിട്ടിയത്? ഏഴ്) ബൈബിളിൽ പരാമർശിക്കപ്പെട്ട പ്രവാചകന്മാരുടെ ചരി ത്രം പറയുമ്പോൾതന്നെ ബൈബിളിലൊരിടത്തും പരാമർശിക്കാത്ത നിരവധി സംഭവങ്ങൾ ഖുർആനിൽ വിശദീകരിക്കുന്നുണ്ട്. നൂഹ് നബി (അ)യും അവിശ്വാസിയായ മകനും തമ്മിൽ നടന്ന സംഭാഷ ണവും മകൻ പ്രളയത്തിൽപെട്ട സംഭവവിവരണവും സൂറത്തുഹൂദി ൽ (11:42-46) കാണാം. ഇങ്ങനെ യാതൊന്നും ബൈബിളിലെവി ടെയുമില്ല. ഇബ്രാഹീം നബിയും നംറൂദും തമ്മിൽ നടന്ന സംവാ ദവും (ഖുർആൻ 2:258) പിതാവുമായി നടന്ന സംഭാഷണവും (ഖുർ ആൻ 6:74, 19:41-49, 43:26,27) മരണാനന്തര ജീവിതത്തിന്റെ സത്യ ത ബോധ്യപ്പെടുന്നതിനായി, പക്ഷികളെ കഷണ് ിച്ച് നാല് മലകളിൽ വെച്ചശേഷം അവയെ വിളിച്ചാൽ അവ ഓടിവരുന്നതാണെന്ന് അല്ലാഹു അദ്ദേഹത്തോട് പറഞ്ഞ സംഭവവും (2:260) തീയിലേക്ക് വലിെ ച്ചറിയപ്പെടുകയും അതിൽ നിന്ന് അദ്ദേഹം അത്ഭുതകരമായി രക്ഷ പ്പെടുകയും ചെയ്ത ചരിത്രവു(21:56-70ാമൊന്നും ബൈബിളിലൊരി ടത്തും കാണാൻ കഴിയില്ല. ദൈവിക കൽപന പ്രകാരം ഒരു പശുവി നെ അറുക്കാൻ മൂസാ (അ) ഇസ്രായീല്യരോട് നിർദേശിക്കുകയും, പശുവിന്റെ പ്രത്യേകതകൾ ചോദിച്ച് അതിന്റെ നിർവ്വഹണം അവർ പ്രയാസകരമാക്കുകയും ചെയ്ത സംഭവവും (ഖുർആൻ 2:67-71) കൊലപാതകക്കുറ്റം തെളിയിക്കാനായി പശുവിനെ അറുത്ത് അതിെ ന്റ ഒരുഭാഗംകൊണ്ട് അടിക്കുവാൻ കൽപിച്ച കഥനങ്ങളും (2:72, 73) മൂസാ നബി (അ)യുടെ ജീവിതവുമായി ബന്ധപ്പെടുത്തി ബൈ ബിളിലൊരിടത്തും പ്രസ്താവിക്കുന്നില്ല. ഈസാ നബി (അ)യുടെജനന ം മുതൽ തന്നെയുള്ള ബൈബിളിൽ പറയാത്ത പല സംഭവ ങ്ങളും ഖുർആനിൽ പരാമർശിക്കുന്നുണ്ട്. സകരിയ്യായുടെ സംര ക്ഷണത്തിൽ പ്രാർത്ഥനാസ്ഥലത്ത് താമസിച്ചുകൊണ്ടിരുന്ന മർയമി ന്റെ കുട്ടിക്കാലത്ത് അവർക്ക് അത്ഭുതകരമായി ഭക്ഷണസാധ നങ്ങൾ ലഭിച്ച സംഭവം (ഖുർആൻ 3:37), മർയമിന്റെ പ്രസവസമ യത്ത് അവർക്ക് നൽകപ്പെട്ട പ്രത്യേക അനുഗ്രഹങ്ങളെക്കുറിച്ച വിവര ണം (19:23-26), ഈസാ (അ) തൊട്ടിലിൽവെച്ച് സംസാരിച്ച് തെ ന്റ നിയോഗം പ്രഖ്യാപിച്ചുകൊണ്ട് തന്റെ ആദ്യത്തെ അത്ഭുതം പ്രവർത്തിച്ച ചരിത്രം (19:29,30), കളിമണ്ണുകൊണ്ട് പക്ഷിയുടെ രൂപ മുണ്ടാക്കി ഈസാ (അ) അതിൽ ഊതിയപ്പോൾ അല്ലാഹുവിന്റെ അനുമതിപ്രകാരം അതൊരു പക്ഷിയായി രൂപാന്തരപ്പെട്ട സംഭവം (3:49) ഇതൊന്നുംതന്നെ ബൈബിളിൽ ഒരിടത്തും പരാമർശിക്കുന്നുപേ ാലുമില്ല. ബൈബിളിൽനിന്ന് മുഹമ്മദ് നബി (സ) പകർത്തിയെഴു തിക്കൊണ്ടാണ് ഖുർആൻ രചിച്ചതെങ്കിൽ ബൈബിളിലൊരിടത്തും പരാമർശിക്കാത്ത പ്രവാചകന്മാരുടെ ജീവിതവുമായി ബന്ധപ്പെട്ട കഥകൾ അദ്ദേഹത്തിന് എവിടെനിന്നുകിട്ടി? സത്യത്തിൽ ഖുർആൻ ദൈവ വചനമായതുകൊണ്ടാണ് ബൈബിളിലെവിടെയും സൂചിപ്പി ക്കാത്ത സംഭവങ്ങൾപോലും അതിൽ നമുക്ക് കാണാൻ കഴിയുന്നത്. മർയത്തിന്റെ ബാല്യകാല സംഭവങ്ങൾ വിവരിക്കവെ ഖുർആൻ പറഞ്ഞത് എത്ര ശരി! “(നബിയേ) നാം നിനക്ക് ബോധനം നൽകു ന്ന അദൃശ്യവാർത്തകളിൽ പെട്ടതാകുന്നു അവയൊക്കെ. അവരിൽ ആരാണ് മർയത്തിന്റെ സംരക്ഷണം ഏറ്റെടുക്കേണ്ടതെന്ന് തീരുമാന ിക്കുവാനായി അവർ തങ്ങളുടെ അമ്പുകൾ ഇട്ടുകൊണ്ട് നറു ക്കെടുപ്പ് നടത്തിയിരുന്ന സമയത്ത് നീ അവരുടെ അടുത്തുണ്ടായിരു ന്നില്ലല്ലോ. അവർ തർക്കത്തിലേർപ്പെട്ടുകൊണ്ടിരുന്നപ്പോഴും നീ അവരുടെ അടുത്തുണ്ടായിരുന്നില്ല” (വി.ഖു. 3:44). എട്ട്) ബൈബിളിൽ പരാമർശിക്കപ്പെട്ട കഥകൾ പറയുമ്പോഴുംബൈബ ിളിൽനിന്ന് വ്യത്യസ്തമായി കൃത്യതയും സൂക്ഷ്മതയും ഖുർ ആൻ കാത്തുസൂക്ഷിക്കുന്നത് കാണാം. ഉദാഹരണത്തിന് മോശ-സീ നായ് പർവതത്തിലേക്ക് പോയ അവസരത്തിൽ ഇസ്രായീല്യർക്ക് അവരുടെ ആവശ്യപ്രകാരം സ്വർണംകൊണ്ട് കാളക്കുട്ടിയെ നിർമി ച്ച് ആരാധനക്കായി നൽകിയത് മോശയുടെ കൂട്ടാളിയും പ്രവാചക നുമായ അഹരോണായിരുന്നുവെന്നാണ് പുറപ്പാട് പുസ്തകം (32: 1-6) പറയുന്നത്. ഖുർആനും ബൈബിളുമെല്ലാം പരിശുദ്ധ പ്രവാചകന ായി പരിചയപ്പെടുത്തുന്ന ഹാറൂനി(അ)ൽ നിന്ന് വിഗ്രഹാരാധ നക്ക് കൂട്ടുനിൽക്കുകയെന്ന മഹാപാപം സംഭവിക്കാനിടയില്ലെന്ന് ഏത് സാമാന്യ ബുദ്ധിക്കും മനസ്സിലാവും. ഖുർആനും പ്രസ്തുതസംഭ വം വിവരിക്കുന്നുണ്ട്. പക്ഷെ, സ്വർണപശുവിനെയുണ്ടാക്കു യും അതിനെ ആരാധിക്കുവാൻ ഇസ്രായീല്യരെ പ്രേരിപ്പിക്കുകയുംചെ യ്തത് ഹാറൂന(അ)ല്ല; പ്രത്യുത ഇസ്രായീല്യരിൽപെട്ട ഒരു കപ ടനായ സാമിരിയാണ് ഇത് ചെയ്തതെന്നും അതുമൂലം അയാൾ ദൈവകോപത്തിനും ശപിക്കപ്പെട്ട രോഗത്തിനും വിധേയനായെന്നുമാ ണ് ഖുർആൻ പഠിപ്പിക്കുന്നത് (20:85-95). ബൈബിളിൽ പരാമർശി ക്കപ്പെട്ട കഥകൾ വിവരിക്കുമ്പോഴും അതിലെ നെല്ലും പതിരും വേർ തിരിച്ച് സത്യസന്ധവും സൂക്ഷ്മവുമായ രീതിയിൽ അവ ജനസമ ക്ഷം വെക്കുന്ന ഖുർആൻ ദൈവികമാണെന്ന് അതിന്റെ ഈ പ്രത്യേകത തന്നെ സുതരാം വ്യക്തമാക്കുന്നു.ഖുർആനും വൈരുദ്ധ്യങ്ങളും 5
ലൂത്ത് നബി തന്റെ ജനതയോട് പ്രകൃതിവിരുദ്ധ രതിയെക്കുറിച്ച്ചോദ്യം ചെയ്തപ്പോൾ അവരുടെ പ്രതികരണം എന്തായിരുന്നുവെ
ന്ന് വിവരിക്കുന്നേടത്ത് ഖുർആനിൽ രണ്ട് വചനങ്ങളിൽ വ്യത്യസ്ത പരാമർശം കാണുന്നു: ഇവരെ നിങ്ങളുടെ നാട്ടിൽ നിന്നും പുറത്താക്കുക. ഇവർ പരിശുദ്ധി പ്രാപിക്കുന്ന ആളുകളാകുന്നു എന്നു പറഞ്ഞത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ജനതയുടെ മറുപടി. (7:82). നീ സത്യവാൻമാരുടെ കൂട്ടത്തിലാണെങ്കിൽ ഞങ്ങൾക്കു അല്ലാഹുവിന്റെ ശിക്ഷ നീ കൊണ്ടുവാ എന്നുപറഞ്ഞതു മാത്രമായിരുന്നു അപ്പോൾ അദ്ദേഹത്തിന്റെ ജനതയുടെ മറുപടി (29:29). അദ്ദേഹത്തിന്റെ ജനത ഒരു മറുപടി മാത്രമേ പറഞ്ഞിട്ടുള്ളൂവെങ്കിൽ ഈ രണ്ടു വചനങ്ങളിൽ ഒന്ന് ശരിയാകാൻസാധ്യതയില്ലല്ലോ?തന്റെ സമുദായത്തിൽ വ്യാപകമായിരുന്ന സ്വവർഗ രതിയെന്ന മഹാപാപത്തിനെതിരെ ജനങ്ങളെ ബോധവൽക്കരിച്ചിരുന്ന പ്രവാചകന ായിരുന്നു ലൂത്ത് നബി(അ). അദ്ദേഹം തന്റെ ജനതയോട് ഒരു പ്രാവശ്യം മാത്രമായിരിക്കുകയില്ല സംസാരിച്ചിരിക്കുക. പലതവണ, പലരോടും അദ്ദേഹം പ്രകൃതിവിരുദ്ധ രതിക്കെതിരെ സംസാരിച്ചിട്ടു ണ്ടാകും. അപ്പോൾ അവരുടെ മറുപടി വ്യത്യസ്തമായിരിക്കും. ഇവിടെ സൂചിപ്പിക്കപ്പെട്ട സൂക്തങ്ങളിൽ വ്യത്യസ്തങ്ങളായ രണ്ടു സന്ദർഭ ങ്ങളാണ് പ്രതിപാദിപ്പിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ അവരുടെ പ്രതികരണം വ്യത്യസ്തമായിരിക്കുക സ്വാഭാവികമാണ്. 7:80 മുതൽ 7:82 വരെയുള്ള സൂക്തങ്ങളുടെ സാരം പരിശോധി ക്കുക: “ലൂത്വിനെയും (നാം അയച്ചു) അദ്ദേഹം തന്റെ ജനതയോട്, നിങ്ങ ൾക്കു മുമ്പ് ഒരാളും ചെയ്തിട്ടില്ലാത്ത നീചവൃത്തിക്ക് നിങ്ങൾ ചെല്ലു കയോ?എന്നു പറഞ്ഞ സന്ദർഭം (ഓർക്കുക). സ്ത്രീകളെ വിട്ട് പുരു ഷൻമാരുടെ അടുത്ത് തന്നെ നിങ്ങൾ കാമവികാരത്തോടെ ചെല്ലുന്നു. അല്ല, നിങ്ങൾ അതിരുവിട്ടു പ്രവർത്തിക്കുന്ന ഒരു ജനതയാകുന്നു. ഇവരെ നിങ്ങളുടെ നാട്ടിൽ നിന്ന് പുറത്താക്കുക. ഇവർ പരിശുദ്ധി പ്രാപിക്കുന്ന ആളുകളാകുന്നു എന്നു പറഞ്ഞതു മാത്രമായിരുന്നു അദ്ദേഹത്തിന്റെ ജനതയുടെ മറുപടി“.? പ്രകൃതി വിരുദ്ധ ലൈംഗിക വൃത്തിയിൽ ഏർപ്പെട്ടിരുന്ന തന്റെ ജനതയോട് ലൂത്ത് (അ) ഒരു തവണ നടത്തിയ ഉൽബോധനവും അതിന് അവരുടെ പ്രതികരണവുമാണ് മുകളിലെ സൂക്തങ്ങളിൽ പ്രതിപാദിക്കപ്പെട്ടിട്ടുള്ളത്. ഇതിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു സാഹചര്യമാണ് 29:28,29 സൂക്തങ്ങളിലുള്ളതെന്ന് അവയുടെ സാരം പരിശോധിച്ചാൽ ബോധ്യമാവും. ”ലൂത്തിനെയും (ദൂതനായി അയച്ചു) തന്റെ ജനതയോട് അദ്ദേഹം ഇപ്രകാരം പറഞ്ഞ സന്ദർഭം (ശ്രദ്ധേയമാകുന്നു) തീർച്ചയായും നിങ്ങൾ നീചകൃത്യമാണ് ചെയ്തുകൊ ണ്ടിരിക്കുന്നത്. നിങ്ങൾക്കുമുമ്പ് ലോകരിൽ ഒരാളും അത് ചെയ്യു കയുണ്ടായിട്ടില്ല. നിങ്ങൾ കാമനിവൃത്തിക്കായി പുരുഷൻമാരുടെ അടുത്ത് ചെല്ലുകയും (പ്രകൃതിപരമായ) മാർഗം ലംഘിക്കുകയും നിങ്ങളുടെ സദസ്സിൽ വെച്ച് നിഷിദ്ധവൃത്തി ചെയ്യുകയുമാണോ? അപ്പോൾ അദ്ദേഹത്തിന്റെ ജനത നൽകിയ മറുപടി നീ സത്യവാൻമാരുടെ കൂട്ടത്തിലാണെങ്കിൽ ഞങ്ങൾക്ക് അല്ലാഹുവിന്റെ ശിക്ഷ നീ കൊണ്ടുവാ എന്നു മാത്രമായിരുന്നു.“ (29:28,29) ലൂത്ത് നബി (അ) രണ്ട് തവണ തന്റെ ജനതയോട് നടത്തിയ ഉൽബോധനങ്ങളാണ് സൂറത്തുൽ അഅ്റാഫിലും സൂറത്തു അൻക ബൂത്തിലും പ്രതിപാദിക്കപ്പെട്ടിട്ടുള്ളത്. പ്രസ്തുത ഉൽബോധനങ്ങ ളിലെ വാചകങ്ങൾ വ്യത്യസ്തമായതുപോലെ ജനതയുടെ മറുപ ടിയും വ്യത്യസ ്തമ ായ ിര ുന്ന ു. എ ന്ന് പറഞ്ഞ ത് മാത്രമ ായ ിര ുന്നു അദ്ദേ ഹത്തിന്റെ ജനതയുടെ മറുപടി എന്ന് പറഞ്ഞതിൽ നിന്ന് ലൂത്ത് നബി (അ) സംസാരിച്ചപ്പോഴെല്ലാം അദ്ദേഹത്തിന്റെ ജനത ഒരേയൊരു വാചകം മാത്രമാണ് മറുപടിയായി ആവർത്തിച്ച് പറഞ്ഞത് എന്ന് അർഥമാക്കുന്നില്ല. പ്രകൃതി വിരുദ്ധ രതിയുടെ അധാർമികതയെക്കുറി ച്ച് അവരെ ഉണർത്തിക്കൊണ്ട് അദ്ദേഹം ഉന്നയിച്ച ചോദ്യത്തിന് ശരിയായ മറുപടി പറയാനോ ചിന്തിച്ച് തങ്ങളുടെ നിലപാട് നന്നാക്കി തീർക്കുവാനോ അവർ സന്നദ്ധരായില്ല. അദ്ദേഹം അവരോട് സംസാരി ച്ചപ്പോഴെല്ലാം ധിക്കാരത്തോട് കൂടിയുള്ള പ്രതികരണം മാത്രമാണ് അവരിൽ നിന്നുണ്ടായത്. ഇക്കാര്യമാണ് ഈ വിഷയം പ്രതിപാദി ക്കപ്പെട്ട ഖുർആൻ സൂക്തങ്ങളിലെല്ലാം വ്യക്തമാക്കപ്പെട്ടിട്ടുള്ളത്. ഈ സൂക്തങ്ങൾ തമ്മിൽ യാതൊരു വിധ വൈരുധ്യവുമില്ല. യഥാർഥ മറുപടിയുടെ അഭാവം സൂചിപ്പിക്കുന്നതിന് വേണ്ടിയാണ് “ പറഞ്ഞത് ഖുർആനും വൈരുദ്ധ്യങ്ങളും 86 87 ഖുർആനിന്റെ മൗലികതമാ്ര തമായിരുന്നു അവരുടെ മറുപടി” എന്ന് പറഞ്ഞിരിക്കുന്നത്.
ഇബ്റാഹീം നബിയുടെ ചരിത്രം പറയുമ്പോൾ 21:51,59 ൽ തന്റെജനതയോട് അദ്ദേഹം അതിശക്തമായി പ്രതികരിക്കുകയും വിഗ്രഹങ്ങളെ തകർക്കുകയുമെല്ലാം ചെയ്തതായി പ്രതിപാദിക്കുന്നതിന് വിരുദ്ധമായി 19:41 ,49 ൽ തന്റെ പിതാവിന്റെ ഭീഷണിക്ക്വഴങ്ങിക്കൊണ്ട് അവരെയെല്ലാം വെടിഞ്ഞ് അദ്ദേഹം പോയിഎന്നാണ് കാണുന്നത്. ഈ വൈരുധ്യം എങ്ങനെ വിശദീകരിക്കാനാവും ?
ഖുർആനിന്റെ ചരിത്ര പ്രതിപാദനരീതിയെ പറ്റിയുള്ള തികഞ്ഞ അജ്ഞതയിൽ നിന്നാണ് ഈ ആരോപണം ഉണ്ടായിരിക്കുന്നത്. ഇബ്റാഹീം നബിയുടെ ജീവിതത്തിലുണ്ടായ വ്യത്യസ്ത സംഭവ ങ്ങൾ വിവിധ സൂക്തങ്ങളിലായി ഖുർആൻ പരാമർശിക്കുന്നുണ്ട്. ഈ പരാമർശങ്ങൾ സംഭവങ്ങൾ നടന്ന ക്രമത്തിലല്ല വിശദീകരിക്കപ്പെ ട്ടിട്ടുള്ളത്. പല സംഭവങ്ങളും പല സൂക്തങ്ങളിലായി പരന്നുകിട ക്കുകയാണ്. അതിൽപ്പെട്ട രണ്ട് സംഭവങ്ങളാണ് സൂറത്തു മർയമിലെ സൂക്തങ്ങളിലും (19:411 ,49) സൂറത്തു അമ്പിയാഇലെ സൂക്തങ്ങളിലും (21:51-59) വിശദീകരിക്കപ്പെട്ടിരിക്കുന്നത്. ഇവ രണ്ടും ഇബ്റാഹീം നബിയുടെ ജീവിതത്തിലെ രണ്ട് സംഭവങ്ങളുടെ വിവരണമാണ് എന്നതിനാൽ തന്നെ ഇവ തമ്മിൽ വൈരുധ്യമുണ്ടെന്ന് പറയുന്നത് അടിസ്ഥാന രഹിതമാണ്. സൂറത്തുൽ അമ്പിയാഇലെ 51 മുതലുള്ള സൂക്തങ്ങളിൽ തന്റെ സമുദായത്തെ വിഗ്രഹാരാധനക്കെതിരെ ബോധവൽക്കരിക്കുന്നതി നുവേണ്ടി ഇബ്റാഹീം നബി സ്വീകരിച്ച മാർഗവും അതിന്റെ പ്രതി കരണമെന്നോണം അദ്ദേഹത്തിന് നേരിടേണ്ടി വന്ന അഗ്നി പരീക്ഷ യുമാണ് വിവരിക്കപ്പെട്ടിരിക്കുന്നത്. ഇതിൽ നിന്ന് തികച്ചും വ്യത്യസ്ത മായ മറ്റൊരു സാഹചര്യമാണ് സൂറത്തു മർയമിലെ 41 മുതലു ള്ള സൂക്തങ്ങളിലുള്ളത്. വിഗ്രഹാരാധകനും വിഗ്രഹവിൽപന ക്കാരനുമായ തന്റെ പിതാവിനെ ഏകദൈവാരാധനയുടെ സത്യസര ണിയിലേക്ക് ക്ഷണിച്ചുകൊണ്ട് അദ്ദേഹം നടത്തിയ പരാമർശങ്ങളും അതിന്ന് പിതാവ് നൽകിയ മറുപടിയുമാണ് ഈ സൂക്തങ്ങളിൽ വിശ ദീകരിക്കപ്പെട്ടിരിക്കുന്നത്. വിഗ്രഹാരാധനയിൽ നിന്ന് വിട്ടുമാറി നിന്നാൽ ഞാൻ നിന്നെ കല്ലെറിഞ്ഞോടിക്കുമെന്ന പിതാവിന്റെ ഭീഷ ണിക്ക് മുമ്പിൽ പതറാതെ ഏകദൈവരാധനയിൽ നിന്ന് അൽപം പോലും വ്യതിചലിക്കാൻ താൻ സന്നദ്ധനല്ലെന്ന് പ്രഖ്യാപിക്കുന്ന ഇബ്റാഹീം (അ) നെയാണ് 19:47-49 സൂക്തങ്ങളിൽ നമുക്ക് കാണാൻ കഴിയുന്നത്. “അങ്ങനെ അവരെയും അല്ലാഹുവിന് പുറമേ അവർ ആരാധി ക്കുന്നവയെയും വെടിഞ്ഞ് അദ്ദേഹം പോയപ്പോൾ അദ്ദേഹത്തിന് നാം ഇഷാഖിനെയും യഅ്ഖൂബിനെയും നൽകി. അവരെയൊക്കെ നാം പ്രവാചകൻമാരാക്കുകയും ചെയ്തു“(19:49) എന്ന് പറഞ്ഞതി നർഥം പിതാവ് ഭീഷണിപ്പെടുത്തിയ ഉടനെത്തന്നെ ഇബ്റാഹീം (അ) നാട്ടിൽ നിന്ന് വിട്ടുമാറി പോയി എന്നല്ല; പ്രത്യുത, പിതാവിൽ നിന്നും കുടുംബാംഗങ്ങളിൽനിന്നും വിഗ്രഹാരാധനയിൽനിന്നും അദ്ദേഹം അകന്ന് മാറി നിന്നുവെന്നും അനന്തരം അദ്ദേഹത്തിന് അല്ലാഹു പുത്രനെയും പൗത്രനെയും നൽകി എന്നും പിന്നീട് ഇരുവർക്കും പ്രവാചകത്വം നൽകി അനഗ്രഹിച്ചുവെന്നും വ്യക്തമാക്കുകയാണ്. പിതാവിന്റെയും കുടുംബത്തിന്റെയും ദൈവങ്ങളെ വെടിഞ്ഞ് ഏകദൈ വത്വത്തിന്റെ പ്രബോധനത്തിൽ മുഴുകിയതിനെത്തുടർന്നാണ് ഇബ്റാഹീം നബി(അ)ക്ക് അല്ലാഹു പുത്രപൗത്രൻമാരെ നൽകുക യും അവർക്കും പ്രവാചകത്വം നൽകി അനുഗ്രഹിക്കുകയും ചെയ്തത് എന്നത്രെ ഈ വചനത്തിന്റെ താൽപര്യം. സ്ഥലകാലങ്ങളെ പരാമ ർശിക്കാതെ അല്ലാഹു ചെയ്ത അനുഗ്രഹങ്ങളെ ചൂണ്ടിക്കാണിച്ചിരി ക്കയാണ് 19:49,50 വചനങ്ങളിൽ. അതുകൊണ്ട് തന്നെ സൂറത്തുഅ മ്പിയാഇലും മറ്റു അദ്ധ്യായങ്ങളിലും വിശദീകരിക്കപ്പെട്ട ഇബ്റാഹീം നബിയുടെ ജീവിതസംഭവങ്ങളുമായി ഈ വചനങ്ങൾ വൈരുധ്യം പുലർത്തുന്നുവെന്നു പറയുന്നത് അടിസ്ഥാന രഹിതമാണ്.നൂഹ് നബിയേയും കുടുംബത്തെയും വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷപ്പെടുത്തിയെന്ന 21:76 ലെ പരാമർശത്തിന് വിരുദ്ധമായി അദ്ദേഹത്തിന്റെ മകൻ പ്രളയത്തിലകപ്പെട്ട് നശിച്ചുവെന്ന് 11:42,43 ൽ പറയുന്നുണ്ടല്ലോ. ഇത് വ്യക്തമായ വൈരുധ്യമല്ലേ?
ഈ ചോദ്യത്തിന്റെ ഉത്തരം സൂറത്തു ഹൂദിൽ നിന്ന് ഉദ്ധരിക്ക പ്പെട്ട സൂക്തങ്ങൾക്ക് തൊട്ടു പിറകെയുള്ള സൂക്തങ്ങളിൽ തന്നെ യുണ്ട്, അത് കാണുക: “നൂഹ് തന്റെ രക്ഷിതാവിനെ വിളിച്ചുകൊണ്ട് പറഞ്ഞു: എന്റെ ഖുർആനും വൈരുദ്ധ്യങ്ങളും 88 89 ഖുർആനിന്റെ മൗലികതര ക്ഷിതാവേ, എന്റെ മകൻ എന്റെ കുടുംബാഗങ്ങളിൽപ്പെട്ടവൻ തന്നെ യാണല്ലോ. തീർച്ചയായും നിന്റെ വാഗ്ദാനം സത്യമാൺതാനും. നീ വിധി കർത്താക്കളിൽ വെച്ച് ഏറ്റവും നല്ല വിധി കർത്താവുമാണ്. അവൻ (അല്ലാഹു) പറഞ്ഞു: നൂഹേ, തീർച്ചയായും അവൻ നിന്റെ കുടുംബത്തിൽപ്പെട്ടവനല്ല. തീർച്ചയായും അവൻ ശരിയല്ലാത്തത് ചെയ്തവനാണ്. അതിനാൽ നിനക്ക് അറിവില്ലാത്ത കാര്യം എന്നോട് ആവശ്യപ്പെടരുത്. നീ വിവരമില്ലാത്തവരുടെ കൂട്ടത്തിലായിപ്പോകരു തെന്ന് ഞാൻ നിന്നോട് ഉപദേശിക്കുകയാണ”്. (11:45,46) പ്രവാചകൻമാരുടെ കുടുംബം സത്യവിശ്വാസികളായ സഖാക്ക ളാണെന്ന് വ്യക്തമാക്കുകയാണ് ഈ വചനങ്ങളിലൂടെ അല്ലാഹു ചെയ്യുന്നത്. അതുകൊണ്ട് തന്നെ അവിശ്വാസിയായ മകൻ നൂഹ് നബിയുടെ കുടുംബത്തിൽപ്പെട്ടവനല്ല. 21:76 ൽ പറഞ്ഞ അദ്ദേഹ ത്തെയും കുടുംബത്തെയും മഹാദു:ഖത്തിൽ നിന്ന് രക്ഷപ്പെടുത്തി എന്ന പരാമർശത്തിന്റെ വരുതിയിൽ അവിശ്വാസിയായ മകൻ വരു ന്നില്ല എന്നർഥം.നൂഹ് നബിയെ അദ്ദേഹത്തിന്റെ ജനത വിരട്ടിയോടിച്ചുവെന്ന് 54:9ൽ പറയുന്നു. എന്നാൽ അദ്ദേഹം കപ്പൽ നിർമ്മിച്ചുകൊണ്ടിരുന്നപ്പോൾ തന്റെ ജനതയിലെ പ്രമാണിക്കൂട്ടം അദ്ദേഹത്തിന് അടുത്ത്കൂടെ കടന്നുപോയി എന്നും, പരിഹസിച്ചുവെന്നും 11:38ൽ കാണാം.നാട്ടിൽ നിന്ന് ഓടിക്കപ്പെട്ട നൂഹ് നബിയുടെ കപ്പൽ നിർമാണംനാട്ടുകാർ കണ്ടു എന്നു പറയുന്നത് അടിസ്ഥാനരഹിതമല്ലേ?
എതിരാളികളുടെ പീഡനങ്ങൾ സഹിക്കവയ്യാതെ സ്വന്തം നാട്ടിൽ നിന്ന് നൂഹ് നബി എങ്ങോട്ടെങ്കിലും പലായനം ചെയ്തതായി ഖുർആ നിൽ എവിടെയും പറയുന്നില്ല. ഇവിടെ പരാമർശിക്കപ്പെട്ട സൂറത്തുൽ ഖമറിലെ വചന (54:9) ത്തിന്റെ സാരം ഇങ്ങനെയാണ്. “അവർക്ക് മുമ്പ് നൂഹിന്റെ ജനതയും നിഷേധിച്ചുകളഞ്ഞിട്ടുണ്ട്. അങ്ങനെ നമ്മുടെ ദാസനെ അവർ നിഷേധിച്ചു തള്ളുകയും ഭ്രാന്തൻ എന്ന് പറയുകയും ചെയ്തു. അദ്ദേഹം വിരട്ടി ഓടിക്കപ്പെടുകയും ചെയ്തു.?? ഈ സൂക്തത്തിൽ അദ്ദേഹം വിരട്ടി ഓടിക്കപ്പെടുകയും ചെയ്തു, എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത് `വസ്ദുജിർ` എന്ന പദത്തെ യാണ്. `സജറ` എന്ന മൂലപദത്തിൽ നിന്ന് വ്യുൽപന്നമായതാണ് ഈ പദം. നാട്ടിൽ നിന്ന് ആട്ടിയോടിക്കുന്നതിനോ, പലായനത്തിന് നിർബന്ധിക്കുന്നതിനോ അല്ല ഈ പദം ഉപയോഗിക്കുന്നത്. മറിച്ച് ഒരു കാര്യത്തിൽനിന്ന് പിന്തിരിപ്പിക്കുവാൻ വേണ്ടിയുള്ള പീഡന ത്തിന്റെ ഭാഗമായി പരിഹസിക്കുകയും, ശബ്ദകോലാഹലങ്ങൾ ഉണ്ടാക്കുകയും ചെയ്തുകൊണ്ട് വിരട്ടി ഓടിക്കുന്നതിനാണ് ഈ പദം പ്രയോഗിക്കുക. നൂഹ് നബി സത്യമത പ്രചാരണത്തിൽ ഏർപ്പെ ട്ടപ്പോൾ തന്റെ സമുദായം അത് നിഷേധിക്കുകയും അദ്ദേഹത്തെ പരിഹസിക്കുകയും ചെയ്തതോടൊപ്പം തന്നെ ആദർശ പ്രബോധ നത്തിന് സമ്മതിക്കാതെ അദ്ദേഹത്തെ വിരട്ടി ഓടിക്കുകയും ചെയ്തുവെ ന്ന് മാത്രമാണ് 54:9 ൽ പറയുന്നത്. എന്നാൽ ഈ പീഡനങ്ങ ളെല്ലാം സഹിച്ചുകൊണ്ടുതന്നെ നൂഹ് നബി (അ) തന്റെ നാട്ടിൽ ഒരു സഹസ്രാബ്ദകാലത്തോളം പ്രബോധന പ്രവർത്തനങ്ങൾ തുടർന്നു കൊണ്ടു പോയി എന്നും എന്നിട്ടും അംഗുലീപരിമിതരായ ആളുകളെ മാത്രമേ സത്യസരണിയിലേക്ക് കൊണ്ടുവരാൻ സാധി ച്ചുള്ളൂവെന്നും അവസാനമാണ് അദ്ദേഹത്തിന്റെ പ്രാർഥന പ്രകാരം പ്രളയമുണ്ടായത് എന്നുമുള്ള ചരിത്രങ്ങൾ വിവിധ സ്ഥലങ്ങളിലായി ഖുർആനിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. ചുരുക്കത്തിൽ, ഖുർആനിലെവി ടെയും നൂഹ് നബിയുടെ പലായനത്തെപ്പറ്റി യാതൊരു പരാമർ ശവും നടത്തിയിട്ടില്ല. അതിനാൽ കപ്പൽ നിർമ്മിക്കുമ്പോഴും മുമ്പുമെ ല്ലാം അദ്ദേഹത്തെ പരിഹസിക്കുകയും വിരട്ടുകയും ചെയ്ത നാ ട്ടുകാരുടെ നടപടിയെ വിമർശിക്കുന്ന സൂക്തങ്ങളുമായി വൈരുധ്യം പുലർത്തുന്ന പരാമർശങ്ങൾ ഖുർആനിൽ എവിടെയുമില്ല.തന്റെ മരണത്തിനു മുമ്പ് ഫറോവ പശ്ചാത്തപിക്കുകയും അയാളെദൈവം രക്ഷപ്പെടുത്തുകയും ചെയ്തതായി 10:90-92 വരെ സൂക്തങ്ങളിൽ പറയുന്നു. എന്നാൽ മരണം ആസന്നമാകുമ്പോഴുള്ളപശ്ചാത്താപം സ്വീകാര്യമല്ലെന്ന് 4:18ലും പറയുന്നു. ഇത് വൈരുധ്യമല്ലേ?
അറിവില്ലായ്മ നിമിത്തം തിന്മ ചെയ്യുകയും എന്നിട്ട് താമസിയാ തെ ആത്മാർഥമായി പശ്ചാത്തപിക്കുകയും ചെയ്തവർക്ക് പൊറു ത്തു കൊടുക്കാമെന്ന ദൈവിക വാഗ്ദാനത്തിന് ശേഷം, മരണം ആസന്നമായി ജീവൻ തൊണ്ടക്കുഴിയിലെത്തുമ്പോൾ ഞാൻ പശ്ചാ ത്തപിച്ചിരിക്കുന്നു എന്ന് പറഞ്ഞു കൊണ്ടുള്ള പ്രഹസനമല്ല ഇതു ഖുർആനും വൈരുദ്ധ്യങ്ങളും 90 91 ഖുർആനിന്റെ മൗലികതകൊ ണ്ടു വിവക്ഷിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുകയാണ് ഖുർആൻ 4:18ൽ ചെയ്യുന്നത്. മരണത്തെ മുഖാമുഖം കണ്ടുകൊണ്ടിരിക്കുമ്പോ ൾ ഏത് ക്രൂരനായ അവിശ്വാസിയും പശ്ചാത്താപവിവശനായി തീരുമെ ന്ന വസ്തുത ഖുർആനിലെ വ്യത്യസ്ത സൂക്തങ്ങളിൽ വ്യക്തമാ ക്കപ്പെട്ടിട്ടുണ്ട്. (ഉദാ:63:10,11) ഏകച്ഛത്രാധിപതിയായിരുന്ന ഫറോവ യുടെ അന്ത്യവും ഇക്കാര്യത്തിനുള്ള തെളിവായിട്ടാണ് ഖുർആൻ എടുത്തുകാണിക്കുന്നത്. “ഇസ്റാഈൽ സന്തതികളെ നാം കടൽ കടത്തി കൊണ്ടുപോയി. അപ്പോൾ ഫിർഔനും അവന്റെ സൈന്യങ്ങളും ധിക്കാരവും അതിക്രമ വുമായി അവരെ പിന്തുടർന്നു. ഒടുവിൽ മുങ്ങിമരിക്കാറായപ്പോൾ അവൻ പറഞ്ഞു, ഇസ്റാഈൽ സന്തതികൾ ഏതൊരു ദൈവത്തിൽ വിശ്വസിച്ചിരിക്കുന്നുവോ അവനല്ലാതെ യാതൊരു ദൈവവുമില്ല എന്ന് ഞാൻ വിശ്വസിച്ചിരിക്കുന്നു. ഞാൻ മുസ്ളിംകളുടെ കൂട്ടത്തിലാ കുന്നു. (അല്ലാഹു അവനോട് പറഞ്ഞു) മുമ്പൊക്കെ ധിക്കരിക്കു കയും കുഴപ്പക്കാരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്തിട്ട് ഇപ്പോഴാണോ (നീ വിശ്വസിക്കുന്നത്). എന്നാൽ നിന്റെ പുറകെ വരുന്ന വർക്ക് നീ ഒരു ദൃഷ്ടാന്തമായിരിക്കേണ്ടതിന് വേണ്ടി ഇന്ന് നിന്റെ ശരീരത്തെ നാം രക്ഷപ്പെടുത്തിയെടുക്കുന്നതാണ്. തീർച്ചയായും മനുഷ്യ രിൽ ധാരാളം പേർ നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി അശ്രദ്ധരാ കുന്നു.” (10:90-92) ഈ സൂക്തങ്ങളിലെവിടെയും മരണ വക്ത്രത്തിലുള്ള ഫറോവയുടെ പശ്ചാത്താപം അല്ലാഹു സ്വീകരിച്ചുവെന്നോ അവന് പൊറു ത്തുകൊടുത്തുവെന്നോ പറയുന്നില്ല. ഏതൊരു സ്വേച്ഛാധിപതിയും മരണത്തെ മുഖാമുഖം കാണുമ്പോൾ പശ്ചാത്താപ വിവശ നായിത്തീരുമെന്ന വസ്തുതക്കുള്ള തെളിവായികൊണ്ടാണ് ഈ സൂക്തത്തിൽ ഫറോവയുടെ ചരിത്രം വിവരിച്ചിരിക്കുന്നത്. എന്നാൽ നിന്റെ പുറകെ വരുന്നവർക്ക് നീ ഒരു ദൃഷ്ടാന്തമായിരി ക്കേണ്ടതിന് വേണ്ടി ഇന്ന് നിന്റെ ശരീരത്തെ നാം രക്ഷപ്പെടുത്തിയെ ടുക്കുന്നതാണ് എന്ന ദൈവീക വചനം ഫറോവയ്ക്ക് രക്ഷ ലഭി ച്ചുവെന്നാണ് വ്യക്തമാക്കുന്നതെന്ന് ഈ സൂക്തങ്ങൾ ഒരു തവണ വായിച്ചവരൊന്നും പറയുകയില്ല. മറ്റു ശരീരങ്ങളെ പോലെ ഫറോവ യുടെ ശരീരം ജീർണിക്കരുതെന്നും അത് മാനവ രാശിക്ക് ദൃഷ്ടാ ന്തമായി തീരണമെന്നുമുള്ള ദൈവീക തീരുമാനത്തിന്റെ പ്രഖ്യാപ നമാണിത്. പ്രസ്തുത പ്രഖ്യാപനത്തിന്റെ പുലർച്ചയെന്നോണം ഇ ന്നും ഫറോവയുടെ ശരീരം ജീർണിക്കാതെ കിടക്കുന്നുവെന്നത് ഖുർ ആനിന്റെ ദൈവീകതയ്ക്കുള്ള ജീവിക്കുന്ന തെളിവുകളിലൊന്നാണ്.അല്ലാഹുവിന്റെ വചനങ്ങൾക്ക് മാറ്റം വരുത്താൻ ആരുമില്ല എന്ന് 6:115 ൽ പറഞ്ഞതിന്ന് വിരുദ്ധമായി ആയത്തുകൾ അല്ലാഹു ദുർബലപ്പെടുത്തുമെന്ന് 2:106 ലും പറയുന്നതായി കാണാം. ഈ വൈരുധ്യത്തെ എങ്ങനെ വിശദീകരിക്കും?
സത്യ സമ്പൂർണങ്ങളും നീതി യുക്തങ്ങളുമായ ദൈവീക വച നങ്ങളിൽ യാതൊരു വിധ നീക്കു പോക്കുകളും പാടില്ലെന്നാണ് 6:115 ഉം ഇക്കാര്യം വിശദീകരിക്കപ്പെട്ട മറ്റു സൂക്തങ്ങളും വ്യക്തമാക്കു ന്നത്. ദൈവീക വചനങ്ങൾക്ക് പകരം അവയോട് കിടയൊക്കുന്ന തോ അവയേക്കാൾ പ്രായോഗികമോ യുക്തമോ ആയ വേറെ വചന ങ്ങൾ ആവിഷ്ക്കരിക്കുവാൻ ആർക്കും കഴിയില്ല. മാനവരാശിക്ക് ആത്യന്തികമായി ഗുണകരമായത് എന്താണെന്നും ദോഷകരമായതെ ന്താണെന്നും കൃത്യമായി അറിയാവുന്ന പടച്ചതമ്പുരാന്റെ വച നങ്ങൾക്ക് പകരം വെക്കുവാൻ പറ്റിയ വചനങ്ങളൊന്നും കൊണ്ടു വരാൻ മനുഷ്യർക്ക് കഴിയില്ല. ജനഹിതം മാനിച്ച് ദൈവീക വിധിവില ക്കുകൾക്ക് വിരുദ്ധമായ മാർഗങ്ങളിലൂടെ സഞ്ചരിച്ച ജനസമൂഹ ങ്ങൾക്ക് തിക്തമായ ഫലങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അതിനാൽ ദൈവീക വചനങ്ങളെ മാറ്റി മറിച്ച് പ്രായോഗികവും മനുഷ്യർക്കാകമാന ം ആത്യന്തികമായ നൻമ വരുത്തുന്നതുമായ നിയമങ്ങൾ നിർമ്മി ക്കുവാൻ ആര് വിചാരിച്ചാലും സാധ്യമല്ല. മുകളിൽ പരാമർശിക്ക പ്പെട്ട വചനങ്ങളെയോ അവയുൾക്കൊള്ളുന്ന വിധിവിലക്കുകളെയോ മാറ്റി മറിക്കുവാൻ ആർക്കും അവകാശമില്ലെന്നും അങ്ങനെ മാറ്റിമറി ക്കുവാൻ ആരെങ്കിലും ധൃഷ്ടരായാൽ അതിന്റെ തിക്ത ഫലം അനുഭ വിക്കേണ്ടി വരുമെന്നുമാണ് ഇവ നൽകുന്ന പാഠം. ദൈവീക വചനങ്ങളെ മാറ്റിമറിക്കുവാൻ സൃഷ്ടികൾക്കാർക്കും അവകാശമില്ലെന്ന പരാമർശം ഏതെങ്കിലും വചനത്തെ ദുർബലപ്പെ ടുത്തുവാൻ അല്ലാഹുവിന് അധികാരമുണ്ടായിരിക്കുന്നതിന് വിരുദ്ധ മാകുന്നില്ല. സമൂഹത്തിന്റെ പരിണാമത്തിനിടയിൽ ചില നിയമങ്ങൾ ഖുർആനും വൈരുദ്ധ്യങ്ങളും 92 93 ഖുർആനിന്റെ മൗലികതദു ർബലപ്പെടുത്തുകയും പുതിയ നിയമങ്ങൾ നിർദേശിക്കുകയും ചെയ്യുവാനുള്ള അവകാശവും അല്ലാഹുവിന് തന്നെയാണ്. പൂർവ്വ വേദങ്ങളിലെ വിധികളിൽ ചിലവ ശേഷം വന്ന വേദങ്ങളിൽ തിരു ത്തപ്പെട്ടിട്ടുണ്ട്. തൗറാത്തിലും ഇഞ്ചീലിലുമുള്ള ചില വിധികൾ ഖുർ ആനിലുള്ള പുതിയ വിധികളാൽ ദുർബലമാക്കപ്പെട്ടിട്ടുണ്ട്. ഖുർആ നിൽ തന്നെ ആദ്യകാലത്ത് അവതരിപ്പിക്കപ്പെട്ട ചില വിധികൾ പിന്നീ ട് ദുർബലമാക്കിയിട്ടുണ്ട്. ഇതെല്ലാം ചെയ്തത് മനുഷ്യ സമുഹത്തെ യും അതിന്റെ പരിണാമത്തെയും കുറിച്ച് നന്നായി അറിയാവുന്ന അല്ലാഹു തന്നെയാണ്. അതുകൊണ്ട് തന്നെ ഈ മാറ്റങ്ങളൊന്നും സമൂഹത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാറില്ല. എന്നാൽ ധാർമിക രംഗത്തെ ദൈവിക വിധിവിലക്കുകളെ തൃണവൽഗണിക്കുകയും തന്നിഷ്ടം പ്രവർത്തിക്കുകയും ചെയ്ത സമൂഹങ്ങളെല്ലാം അതിന്റെ തിക്ത ഫലം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ദൈവിക വിധിവിലക്കു കളെ മാറ്റി മറിക്കാൻ ആർക്കും അവകാശമില്ലെന്ന് വ്യക്തമാക്കുന്ന സൂക്തങ്ങൾ സാമൂഹ്യ പരിണാമത്തിനനുസരിച്ച് അല്ലാഹു തന്നെ ചില നിയമങ്ങളിൽ മാറ്റം വരുത്തുമെന്ന് പഠിപ്പിക്കുന്ന സൂക്തങ്ങളുമായി യാതൊരു വിധത്തിലും വൈരുധ്യം പുലർത്തുന്നില്ലെന്നർഥം.വ്യഭിചാര കുറ്റത്തിന് നൂറടി നൽകണമെന്ന 24:2 ലെ വിധിക്ക് വിരുദ്ധമായി അവരിലെ സ്ത്രീകളെ വീട്ടുതടങ്കലിൽ വെക്കണമെന്ന് 4:15 ലും പുരുഷൻമാരെ പീഡിപ്പിക്കണമെന്ന് 4:16 ലുംപറയുന്നു. ഇത് വൈരുധ്യമല്ലേ?
സാംസ്കാരികമായി വട്ടപ്പൂജ്യത്തിലായിരുന്ന ഒരു ജനതയെ 23 വർഷം കൊണ്ട് മാതൃകായോഗ്യമായ ഒരു സമൂഹമാക്കി മാറ്റിയ ഒരു ഗ്രന്ഥമാണ് ഖുർആൻ. പ്രസ്തുത സമൂഹത്തിന്റെ മാറ്റം നടന്നത് ഒരൊറ്റ നിമിഷം കൊണ്ടായിരുന്നില്ല. വികല വിശ്വാസങ്ങളിൽ നിന്ന് അവരെ വിമലീകരിക്കുകയും സംസ്കര ിക്കാൻ പോന്ന കർമങ്ങളിലൂടെ അവരെ വിശുദ്ധീകരിക്കുകയും ചെയ്തതോടൊപ്പം തലമുറ കളായി അവർ ആമഗ്നരായിരുന്ന അധാർമികവൃത്തികളിൽ നിന്ന് ഘട്ടംഘട്ടമായി അവരെ മോചിപ്പിക്കുകയുമാണ് ഖുർആൻ ചെയ്തത്. ആ സമൂഹത്തിന്റെ, പരിണാമത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളിൽ അവ തരിപ്പിക്കപ്പെട്ട നിയമങ്ങൾ വ്യത്യസ്തങ്ങളായിരിക്കുക സ്വാഭാവികമാ ണ്. അങ്ങനെയല്ലായിരുന്നുവെങ്കിൽ അത്തരമൊരു സമൂഹത്തെ ആമൂലാഗ്രം പരിവർത്തിപ്പിക്കുക സാധ്യമാവുമായിരുന്നില്ല. മദ്യപാ നവും വ്യഭിചാരവുമെല്ലാം നിയമം മൂലം നിരോധിക്കപ്പെട്ടത് ഘട്ട ങ്ങളായിട്ടായിരുന്നു. വ്യഭിചാരിക്കും വ്യഭിചാരിണിക്കും ആദ്യം വിധിക്കപ്പെട്ട ശിക്ഷ യാണ് 4:15,16 സൂക്തങ്ങളിൽ പരാമർശിക്കപ്പെട്ടിരിക്കുന്നത്. വ്യഭിചാര ത്തിലേർപ്പെടുന്ന സ്ത്രീ പുരുഷൻമാരെ പീഡിപ്പിക്കണമെന്നായിരു ന്നു ആദ്യത്തെ കൽപന. അതോടൊപ്പം പ്രസ്തുത ദുർവൃത്തിയിലേ ർപ്പെടുന്ന സ്ത്രീകളെ വീടുകളിൽ തടഞ്ഞുവെക്കണമെന്നും അത് വ്യാപിക്കുവാൻ ഇടവരുത്തരുതെന്നും കൂടി കൽപ്പിക്കപ്പെട്ടു. എന്നാ ൽ ഈ കൽപന അല്ലാഹു അവർക്കൊരു മാർഗം ഉണ്ടാക്കുന്നത് വരെ(4:15) യാണെന്ന് വ്യക്തമാക്കപ്പെടുകയും ചെയ്തു. വ്യഭിചാരവൃ ത്തിയിൽ മുങ്ങിക്കുളിച്ചിരുന്ന ഒരു സമൂഹത്തെ പരിവർത്തിപ്പി ക്കുന്നതിന്റെ ആദ്യപടിയായിരുന്നു ഇത്. ശേഷം ഇസ്ലാമിക സമൂഹം വളർന്നപ്പോൾ പ്രസ്തുത ദുർവൃത്തിക്കുള്ള കൃത്യവും വ്യക്തവുമായ ശിക്ഷാവിധികൾ നിർദേശിക്കപ്പെടുകയും ചെയ്തു. വിവാഹിതരല്ലാത്ത വ്യഭിചാരികൾക്കുള്ള വ്യക്തമായ ശിക്ഷ 24:2ൽ അവതരിപ്പിക്കപ്പെട്ടതോടെ 4:15,16 ലെ നിയമം ദുർബലപ്പെടുത്തപ്പെ ട്ടുവെന്ന് വ്യാഖ്യാതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. അഥവാ സമൂഹപരി ണാമത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളിലുണ്ടായ രണ്ട് നിയമങ്ങളാണ് 4:15,16 ലും24:2ലും വ്യക്തമാക്കപ്പെട്ടിരിക്കുന്നത്. ഇവ തമ്മിൽ വൈരു ധ്യമില്ല. അവസാനം അവതരിപ്പിക്കപ്പെട്ട നിയമമെന്ന നിലയ്ക്ക് 24:2ലെ നിർദേശമാണ് അതിന്റെ അവതരണത്തിന് ശേഷം അവസാന നാളുവരെയുള്ള വിശ്വാസികൾക്ക് ബാധകമായിട്ടുള്ളത്.ക്രൈസ്തവർക്ക് യാതൊന്നും ഭയപ്പെടുകയോ ദുഖിക്കുകയോവേണ്ടി വരികയില്ലെന്ന് 5:69 ൽ പറയുന്നു. ഇതിന് വിരുദ്ധമായിഅവർക്ക് സ്വർഗം നിഷിദ്ധമാണെന്ന് 5:72 ലും പറയുന്നു. ഇതിലേതാണ് ശരി?
ജൻമമല്ല, വിശ്വാസവും കർമവുമാണ് മനുഷ്യരുടെ മോചനത്തി നുള്ള മാർഗമെന്ന് വ്യക്തമാക്കുന്നതാണ് സൂറത്തുൽ മാഇദയിലെ 69-ാം വചനം. ഈ വചനം തന്നെ 2:62 ലും ആവർത്തിക്കപ്പെട്ടിട്ടുണ്ട്. പ്രസ്തുത വചനത്തിന്റെ സാരം ഇങ്ങനെയാണ്: സത്യവിശ്വാസികളോ യഹൂദരോ സാബികളോ ക്രൈസ്തവരോ ഖുർആനും വൈരുദ്ധ്യങ്ങളും 94 95 ഖുർആനിന്റെ മൗലികതആരാ കട്ടെ അവരിൽ നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വ സിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. അവർ ദു:ഖിക്കേണ്ടി വരികയുമില്ല.“ ഈ സൂക്തത്തിൽ മോക്ഷത്തിനുള്ള മാർഗമായി നിർദേശിക്ക പ്പെട്ടിട്ടുള്ളത് മൂന്ന് കാര്യങ്ങളാണ്. (ഒന്ന്) അല്ലാഹുവിലുള്ള വിശ്വാസം. (രണ്ട്) അന്ത്യദിനത്തിലുള്ള വിശ്വാസം. (മൂന്ന്) സൽകർമ ങ്ങൾ പ്രവർത്തിക്കുക. ഏത് വിഭാഗത്തിൽ പെട്ടവരായിരുന്നാലും ഈ മൂന്നു കാര്യങ്ങളുമുണ്ടെങ്കിൽ സ്വർഗപ്രവേശം ലഭിക്കുമെന്നാണ് ഖുർആൻ പഠിപ്പിക്കുന്നത്. സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹു ഏകനും അദ്വിതീയനും അതുല്യനുമാണെന്ന് വിശ്വസിക്കുകയും അവന്നു മാത്രം ആരാധനകൾ അർപ്പിക്കുകയും ചെയ്യുന്നവനാണ് അല്ലാഹുവിൽ വിശ്വസിച്ചവൻ എന്നാലർത്ഥം. മരണാനന്തര ജീവിത ത്തിൽ അടിയുറച്ച് വിശ്വസിക്കുകയും കർമ്മങ്ങൾക്കുള്ള പ്രതിഫലം പരലോകത്ത് വെച്ച് ലഭിക്കണമെന്ന് കാംക്ഷിക്കുകയുമാണ് അന്ത്യ ദിനത്തിലുള്ള വിശ്വാസം കൊണ്ട് വിവക്ഷിക്കുന്നത്. ദൈവികമെന്ന് ഉറപ്പുള്ള വിജ്ഞാന സ്രോതസ്സുകളിൽ പരാമർശിക്കപ്പെട്ട നൻമകൾ ചെയ്യുകയും തിൻമകളിൽനിന്ന് അകന്ന് നിൽക്കുകയും ചെയ്യുന്നവ നാണ് സൽകർമങ്ങൾ ചെയ്യുന്നവൻ. ഇക്കാര്യങ്ങൾ ജീവിതത്തിലുള്ള ഒരാൾക്ക് ദു:ഖിക്കേണ്ടി വരികയില്ലെന്ന സുവിശേഷമറിയിക്കുകയാണ് മുകളിൽ വിവരിക്കപ്പെട്ട സൂക്തം ചെയ്യുന്നത്. ക്രിസ്തുവിനെ അനുധാവനം ചെയ്തുകൊണ്ട് മോക്ഷത്തിന്റെ മാർഗത്തിലെത്തിച്ചേരേണ്ട ക്രൈസ്തവർ അദ്ദേഹത്തിന്റെ ഉപദേശ ങ്ങളെ അവഗണിച്ചുകൊണ്ട് നരകത്തിന്റെ പാതയിലെത്തിച്ചേർന്ന തിനെ വിമർശിക്കുകയാണ് 5:72 മുതൽ 75 വരെ സൂക്തങ്ങളിൽ ഖുർ ആൻ ചെയ്യുന്നത്. യേശു തന്നെയാണ് ദൈവമെന്നും ത്രിയേകത്വ ത്തിലെ ഒരു വ്യക്തി മാത്രമാണ് അല്ലാഹുവെന്നും വിശ്വസിക്കുന്ന ക്രൈസ്തവർ മോക്ഷത്തിലെത്തിച്ചേരുവാൻ 5:69ൽ നിർദേശിക്കപ്പെട്ട ഒന്നാമത്തെ കാര്യത്തിൽ തന്നെ പിഴച്ചുപോവുകയാണ് ചെയ്തിട്ടു ള്ളതെന്നും അതിനാൽ അവർക്ക് സ്വർഗം നിഷിദ്ധമാണെന്നും വ്യക്ത മാക്കുകയുമാണ് ഈ സൂക്തങ്ങളിൽ ചെയ്യുന്നത്. ഇവ 5:69 ന്റെ അനു പൂരകമായ സൂക്തങ്ങളാണ് എന്നർഥം. ത്രിയേക വിശ്വാസത്തിൽ നിന്ന് രക്ഷപ്പെട്ട് കൊണ്ട് ഏകദൈവാരാധനയിലേക്ക് കടന്നുവരി കയും ദൈവികമെന്ന് ഉറപ്പ് പറയാവുന്ന ഖുർആനിലും അതിന്റെ പ്രായോഗിക ജീവിതമാതൃകയായ നബിചര്യയിലും വിശദീകരിക്ക പ്പെട്ട സൽകർമ്മങ്ങൾ ചെയ്യുകയും പരലോക മോക്ഷത്തിനു വേണ്ടി പ്രാർഥിക്കുകയും ചെയ്താൽ ക്രൈസ്തവരടക്കമുള്ള സകല മനുഷ്യ ർക്കും സമാധാനത്തിന്റെ ഭവനമായ സ്വർഗത്തിൽ പ്രവേശനം കിട്ടുമെന്നാണ് 5:69 ൽ പറയുന്നത്. ക്രൈസ്തവരുടെ വിശ്വാസാചാര ങ്ങളെ വിമർശിക്കുകയും വേദഗ്രന്ഥത്തിലെ തിരുത്തലുകളെ വ്യക്ത മാക്കുകയും ചെയ്യുന്ന ഒട്ടനവധി സൂക്തങ്ങൾ ഖുർആനിലുണ്ട്. ഇവയു മായി യാതൊരു രീതിയിലും 5:69 സൂക്തം വൈരുധ്യം പുലർത്തു ന്നില്ല.ഖുർആൻ സുവ്യക്തമായ അറബിയിലാണെന്ന് 16:103 പറയുന്നതിനു വിരുദ്ധമായി അല്ലാഹുവിന് മാത്രമേ അതിന്റെ വ്യാഖ്യാനംഅറിയൂ എന്ന് 3:7 ൽ പരാമർശിക്കുന്നു ഇത് വൈരുധ്യമല്ലേ?
ഖുർആൻ സുവ്യക്തമായ അറബി ഭാഷയിൽ ആർക്കും മനസ്സിലാ ക്കാവുന്ന സരളമായ ശൈലിയിലാണ് കാര്യങ്ങൾ വിശദീകരിച്ചിരി ക്കുന്നത്. ഒരു അനറബിയിൽ നിന്ന് കേട്ട കാര്യങ്ങളാണ് മുഹമ്മദ് പാടിക്കൊണ്ടിരിക്കുന്നത് എന്ന മക്കാമുശ്രിക്കുകളുടെ വാദത്തെ ഖണ്ഡിച്ചുകൊണ്ടാണ് 19:103ൽ ഇതാകട്ടെ സ്പഷ്ടമായ അറബി ഭാഷയുമാകുന്നു എന്നു പറഞ്ഞരിക്കുന്നത്. 3:7 ലാകട്ടെ ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു വസ്തുതയാണ് ഖുർആൻ വ്യക്തമാക്കുന്നത്. (നബിയേ), നിനക്ക് വേദഗ്രന്ഥം അവതരിപ്പിച്ചുതന്നിരിക്കുന്നത് അവനത്രെ. അതിൽ സുവ്യക്തവും ഖണ്ഡിതവുമായ (മുഹ്കമാത്ത്) വചനങ്ങളുണ്ട്. അവയത്രെ വേദഗ്രന്ഥത്തിന്റെ മൗലികഭാഗം. ആശയ ത്തിൽ സാദൃശ്യമുള്ള (മുതശാബിഹാത്ത്) ചില വചനങ്ങളുമുണ്ട്. എന്നാൽ മനസ്സുകളിൽ വക്രതയുള്ളവർ കുഴപ്പം ഉണ്ടാക്കാനുദ്ദേശി ച്ചുകൊണ്ടും ദുർവ്യാഖ്യാനം നടത്താനാഗ്രഹിച്ചുകൊണ്ടും ആശയ ത്തിൽ സാദൃശ്യമുള്ള വചനങ്ങളെ പിന്തുടരുന്നു. അതിന്റെ സാക്ഷാ ൽ വ്യാഖ്യാനം അല്ലാഹുവിനു മാത്രമെ അറിയുകയുള്ളൂ. അറിവിൽ അടിയുറച്ചവരാകട്ടെ, അവർ പറയും: ഞങ്ങളതിൽ വിശ്വസിച്ചിരിക്കു ന്നു, എല്ലാം ഞങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ളതാകുന്നു. ബുദ്ധി ശാലികൾ മാത്രമെ ആലോചിച്ചു മനസ്സിലാക്കുകയുള്ളൂ.“ (3:7) ഈ സൂക്തത്തിൽ രണ്ട് തരം വചനങ്ങളെ കുറിച്ച് പറഞ്ഞിരിക്കു ഖുർആനും വൈരുദ്ധ്യങ്ങളും 96 97 ഖുർആനിന്റെ മൗലികത ന്നു. ഭാഷ സുവ്യക്തമായതും അർഥനിർണയത്തിൽ യാതൊരു വിധ സംശയത്തിനും പഴുതില്ലാത്തതും ദുർവ്യാഖ്യാനം ചെയ്യാൻ സാധ്യത തീരെ കുറവായിട്ടുള്ളതുമായ വാക്യങ്ങളാണ് ഒന്നമത്തേത്. മുഹ്കമ ത്തായ വാക്യങ്ങളെന്ന് വിളിക്കപ്പെട്ടിട്ടുള്ള ഇവയാണ് ഖുർആനിന്റെ മൂല ഘടകം. മതത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളും ആദർശ വിശ്വാസ ങ്ങളും ആരാധനാ കർമങ്ങളും സദാചാര നിയമങ്ങളും വിധിവില ക്കുകളും എല്ലാം വിവരിക്കപ്പെട്ടിട്ടുള്ളത് ഇത്തരം വാക്യങ്ങളിലാണ്. വിശുദ്ധ ഖുർആനിന്റെ അമാനുഷികതയും അന്തിമ പ്രവാചകന്റെ സത്യതയും വ്യക്തമാക്കാനുതകുന്ന വചനങ്ങളും ഇത്തരത്തിലുള്ളവ തന്നെ. ഒരു സത്യാന്വേഷിയുടെ ആത്മസംതൃപ്തിക്കും മാർഗദർശന ത്തിനും ആവശ്യമായ കാര്യങ്ങളെല്ലാം യാതൊരു വിധ സംശയത്തി നും പഴുതില്ലാത്ത വിധം സുവ്യക്തമായി ഇത്തരം സൂക്തങ്ങളിൽ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ മനുഷ്യന്റെ വിശദീകരണങ്ങൾക്കതീതമായ കാര്യ ങ്ങളും ഖുർആനിന്റെ പ്രതിപാദനത്തിൽ കടന്നുവരുന്നുണ്ട്. ഇന്ദ്രിയാ തീതമായ കാര്യങ്ങളെ ക്കുറിച്ച് വിശദീകരിക്കുവാൻ മനുഷ്യഭാഷ അപര്യാപ്തമാണെന്ന വസ്തുത നാം മനസ്സിലാക്കേണ്ടതുണ്ട്. വിശുദ്ധ ഖുർആനിൽ ഇത്തരം കാര്യങ്ങൾ മനുഷ്യഭാഷയിൽ ഉപ യോഗിച്ചുവരാറുള്ള പദങ്ങളും വിവരണങ്ങളും ഉപയോഗിച്ചുകൊ ണ്ടാണ് വിശദീകരിച്ചിരിക്കുന്നത്. ഇത്തരം പദങ്ങൾ മനുഷ്യവ്യാഖ്യാ നങ്ങൾക്ക് വിധേയമാക്കി ആശയക്കുഴപ്പം സൃഷ്ടിക്കുവാൻ വേണ്ടി ശ്രമിക്കുന്ന വക്രമനസ്സുള്ളവരെ വിമർശിക്കുകയാണ് ഖുർആൻ ചെയ്യുന്നത്. മനുഷ്യരുടെ ആശയവിനിമയത്തിൽ ഉപയോഗിക്കുന്ന പദങ്ങളോട് സാദൃശ്യമുള്ളതും എന്നാൽ അർഥനിർണയത്തിൽ അവ്യക്തതയ്ക്കു സാധ്യതയുള്ളതുമായ വാക്യങ്ങളെയാണ് മുതശാബ ിഹാത്ത് എന്നുപറയുന്നത്. ഇത്തരം വാക്യങ്ങൾ വ്യാഖ്യാന ത്തിന് വിധേയമാക്കാതെ അപ്പടി തന്നെ അംഗീകരിക്കുകയാണ് സത്യവി ശ്വാസികൾ ചെയ്യേണ്ടതെന്ന് പഠിപ്പിക്കുകയാണ് സൂറത്തു ആലു ഇംറാനിലെ ഏഴാം വചനം ചെയ്യുന്നത്. ഖുർആനിലെ രണ്ടുതരം വാക്യങ്ങളെ കുറിച്ച് പഠിപ്പിക്കുന്ന 3:7, അത് സുവ്യക്തമായ അറബി ഭാഷയിലാണ് അവതരിക്കപ്പെട്ടതെന്ന് വ്യക്തമാക്കുന്ന 16:103 മായി യാതൊരു വിധ വൈരുധ്യവും പുലർത്തു ന്നില്ല. മാനുഷികമായ വ്യാഖ്യാനങ്ങൾക്കതീതമായ മ ുതശാബിഹാ ത്തായ വാക്യങ്ങളും സുവ്യക്തമായ അറബിയിൽ തന്നെയാണ് അവ തരിക്കപ്പെട്ടിരിക്കുന്നത്. ഇവയുടെ ആശയം ഏതൊരു സാധാരണ ക്കാരനും മനസ്സിലാക്കാവുന്നതു തന്നെയാണ്. എന്നാൽ ഇന്ദ്രിയാ തീതവും മനുഷ്യവിജ്ഞാനത്തിനു പുറത്തുള്ളതുമായ കാര്യങ്ങളെ ക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന പ്രസ്തുത സൂക്തങ്ങളെ വ്യാഖ്യാനി ക്കുവാൻ ശ്രമിക്കുന്നത് മൂലം കുഴപ്പമുണ്ടാവുക മാത്രമെയുള്ളൂവെന്ന വസ്തുതയാണ് 3:7ൽ പറഞ്ഞിരിക്കുന്നത്. സ്ഥലകാല നൈരന്തര്യ ത്തിനകത്തുള്ള കാര്യങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുവാനായി നൽകെ പ്പട്ട മനുഷ്യ മസ്തിഷ്കം ഉപയോഗിച്ച് ഇന്ദ്രിയാതീതമായ കാര്യ ങ്ങൾ വിശദീകരിക്കാൻ ശ്രമിക്കുന്നത് വ്യർഥമാണെന്ന ആധുനിക ഭൗതികത്തിന്റെ വീക്ഷണം ഈ ഖുർആൻ വചനത്തിന്റെ സത്യതയാണ് വ്യക്തമാക്കുന്നത്.ഫറോവ വെള്ളത്തിൽ മുങ്ങി നശിച്ചുവെന്ന് 28:40, 17:103, 43:55 തുടങ്ങിയ സൂക്തങ്ങളിൽ പറയുന്നതിന് വിരുദ്ധമായി 10:93 ൽ അദ്ദേഹത്തെ രക്ഷപ്പെടുത്തി എന്നു പറയുന്നുണ്ട്. ഇതു രണ്ടും കൂടി ശരിയാ കുന്നതെങ്ങനെ?
ഫറോവയെ സമുദ്രത്തിൽ നിന്ന് രക്ഷപ്പെടുത്തി എന്നു ഖുർ ആനിൽ ഒരിടത്തും പറയുന്നില്ല. 10:93 ൽ, എന്നാൽ നിന്റെ പുറകെ വരുന്നവർക്കു നീ ഒരു ദൃഷ്ടാന്തമായിരിക്കേണ്ടതിനുവേണ്ടി ഇന്നു നിന്റെ ശരീരത്തെ നാം രക്ഷപ്പെടുത്തിയെടുക്കുന്നതാണ് എന്നാണ് പറഞ്ഞിരിക്കുന്നത്. ലോകർക്കാകമാനം ഒരു ദൃഷ്ടാന്തമായി ഫറോവ യുടെ മൃതശരീരത്തെ ജീർണത ബാധിക്കാതെ രക്ഷപ്പെടുത്തുമെ ന്ന ദൈവീക വാഗ്ദാനത്തിന്റെ പുലർച്ചയെന്നോണം, പ്രസ്തുത ശരീരം ഇന്നും നശിക്കാതെ ഈജിപ്തിലെ പുരാവസ്തു കേന്ദ്രത്തി ൽ പ്രദർശനത്തിനുണ്ട് എന്ന വസ്തുത ഖുർആൻ വിമർശകരെ ചിന്തിപ്പിക്കേണ്ടതാണ്.മോശയുടെ ജനനകാലത്താണ് ഇസ്റാഈല്യർക്ക് ജനിക്കുന്നകുഞ്ഞുങ്ങളെയെല്ലാം കൊന്നുകളയുവാൻ ഫറോവ കൽപന പുറെപ്പടുവിച്ചതെന്ന് 20: 38, 39 ൽ പറയുന്നതിന് വിരുദ്ധമായി 40:23-25 ൽ മോശ പ്രവാചകനായതിനു ശേഷമാണ് പ്രസ്തുത കല്പനപുറപ്പെടുവിച്ചതെന്ന് കാണുന്നു. ഇതിലേതാണ് ശരി?
ഖുർആനും വൈരുദ്ധ്യങ്ങളും 98 99 ഖുർആനിന്റെ മൗലികതഇസ്റാ ഈല്യർക്ക് ജനിക്കുന്ന ആൺകുഞ്ഞുങ്ങളെയെല്ലാം കൊന്നുകളയാൻ ഫറോവ രണ്ടു തവണ കല്പന പുറപ്പെടുവിച്ച തായി ഖുർആനിൽ നിന്ന് മനസ്സിലാകുന്നുണ്ട്. ഇസ്റാഈല്യരുടെ എണ്ണം വർധിക്കുന്നത് തങ്ങളുടെ അധികാരസ്ഥാനത്തിന് ഭീഷണിയാ കുമെന്ന് കരുതി, മോശയുടെ ജനനകാലത്തെ ഫറോവ ഈ കല്പന പുറപ്പെടുവിച്ചതായി ബൈബിളിൽ (പുറപ്പാട് 1:8-16) പറയു ന്നുണ്ട്. ഇക്കാര്യമാണ് ഖുർആനിൽ 28:4 ലും 20:38,39 ലും സൂചി പ്പിച്ചിരിക്കുന്നത്. ഇതിൽ നിന്ന് തികച്ചും വ്യത്യസ്തമായ മറ്റൊരു സാഹചര്യത്തിൽ ഇസ്റാഈല്യരിലെ ആൺകുഞ്ഞുങ്ങളെയെല്ലാം കൊന്നുകളയുവാൻ ഫറോവ കല്പന പുറപ്പെടുവിച്ചതായി 7:127 ലും 40:23-25 ലും ഖുർആൻ വ്യക്തമാക്കുന്നുണ്ട്. ഏകദൈവാദർശത്തിന്റെ പ്രബോധകനായി നിയോഗിക്കപ്പെട്ട മൂസാ നബിയുടെ കൂടെ സത്യവി ശ്വാസം സ്വീകരിച്ചവരുടെ ആൺമക്കളെ കൊന്നുകളയാനായിരു ന്നു പ്രസ്തുത കല്പന. ഇക്കാര്യം ഖുർആൻ വ്യക്തമാക്കുന്നത് കാണുക: “ഫിർഔനിന്റെ ജനതയിലെ പ്രമാണിമാർ പറഞ്ഞു: ഭൂമിയിൽ കുഴപ്പമുണ്ടാക്കുവാനും താങ്കളെയും താങ്കളുടെ ദൈവങ്ങളേയും വിട്ടു കളയാനും താങ്കൾ മൂസായേയും അവന്റെ ആൾക്കാരെയും അനുവ ദിക്കുകയാണോ? അവൻ പറഞ്ഞു, നാം അവരുടെ ആൺമക്കളെ കൊന്നൊടുക്കുകയും അവരുടെ സ്ത്രീകളെ ജീവിക്കാൻ വിടുകയും ചെയ്യുന്നതാണ്. തീർച്ചയായും നാം അവരുടെ മേൽ സർവാധിപ ത്യമുള്ളവരായിരിക്കും. (7:127) ഇക്കാര്യം തന്നെയാണ് 40:23 മുതൽ 25 വരെയുള്ള സൂക്തങ്ങ ളിലും ഖുർആൻ വ്യക്തമാക്കുന്നത്. മൂസാ(അ)യുടെ ജനനത്തിനു മുമ്പും അദ്ദേഹത്തിന്റെ പ്രവാചകത്വ ലബ്ധിക്കുശേഷവും ഫിർഔൻ ഒരേ രീതിയിലുള്ള കല്പന പുറപ്പെടുവിച്ചത് ഉദ്ധരിക്കുകയാണ് ഖുർ ആൻ ചെയ്യുന്നത്. ഇത് ഖുർആനിലെ ഒരു വൈരുധ്യമല്ലെന്നർഥം.മദ്യം ചെകുത്താനിൽ നിന്നുള്ള മ്ളേച്ഛവൃത്തിയാണെന്ന് 5:90 ൽ ഖുർആൻ വ്യക്തമാക്കുന്നു. എന്നാൽ സ്വർഗത്തിൽ മദ്യത്തിന്റെ അരുവികളുണ്ടെന്ന് 47:15 ൽ പറയുന്നു. പൈശാചിക മ്ളേച്ഛവൃത്തിക്ക് സ്വർഗത്തിൽ പ്രവേശനം നൽകുന്നതെങ്ങനെയാണ്?
ഭൂമിയിലെ വിഭവങ്ങളോട് താരതമ്യം ചെയ്യാവുന്നവയല്ല സത്യവി ശ്വാസികൾക്ക് സ്വർഗത്തിൽ ലഭിക്കുന്ന അനുഗ്രഹങ്ങളെന്ന് ഒരു പാട് ഹദീസുകളിൽ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. എന്നാൽ അവർ പ്രവർത്തിച്ചിരുന്നതിനുള്ള പ്രതിഫലമായി എന്തെല്ലാം കാര്യങ്ങളാണ് അവർക്കുവേണ്ടി രഹസ്യമാക്കപ്പെട്ടിട്ടു ള്ളതെന്ന് ഒരാൾക്കും അറിയാവുന്നതല്ല. (32:17) എന്ന് ഖുർആൻ പറയുമ്പോഴും ഇതുതന്നെയാണ് അർഥമാക്കുന്നത്. പകർച്ചവരാത്ത ശുദ്ധജലത്തിന്റെ അരുവികളും രുചിഭേദം വരാത്ത പാലിന്റെ അരുവി കളുമൊന്നും (47:15) നമ്മുടെ ഭൗതിക ജീവിതത്തിന് പരിചയമു ള്ളതല്ലല്ലോ? സ്വർഗ്ഗത്തിൽ ലഭിക്കുന്ന മദ്യം ഇതേ പോലെ തന്നെ നമുക്ക് പരിചയമുള്ള മദ്യമല്ല. ലഹരി പിടിപ്പിക്കുന്നതും മനുഷ്യരെ ഉൻമത്തരാക്കുന്നതുമാണ് നമുക്ക് പരിചയമുള്ള മദ്യം. ഈ ലഹരിയാണ് മദ്യത്തെ പൈശാചികമാക്കിത്തീർക്കുന്നത്. സ്വർഗത്തിൽ ല ഭിക്കുന്ന മദ്യം ലഹരിയുണ്ടാക്കുന്നതല്ലെന്ന വസ്തുത ഖുർആനിൽ ഒന്നിലധികം തവണ (37,47,56:19) വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. സ്വർഗ്ഗ ത്തിൽ ലഭിക്കുന്ന മദ്യം പൈശാചിക മ്ളേച്ഛവൃത്തിയല്ല എന്നർഥം. അതിന്റെ യഥാർഥ അവസ്ഥ എന്താണെന്ന് നമുക്കറിയില്ല. ഏതായിരു ന്നാലും ലഹരിയുണ്ടാക്കുന്ന പൈശാചിക പാനീയമായ മദ്യം സ്വർഗത്തിലുണ്ടാവുമെന്ന് ഖുർആനിലൊരിടത്തും പറഞ്ഞിട്ടില്ലാത്ത തുകൊണ്ടു തന്നെ ഇക്കാര്യത്തിലുള്ള ഖുർആനിക പരാമർശങ്ങ ളിൽ വൈരുധ്യമുണ്ടെന്ന് വാദിക്കുന്നത് അടിസ്ഥാന രഹിതമാണ്.
Subscribe to:
Posts (Atom)
